കാമുകിയുടെ ശരീരത്ത് പുള്ളികൾ കൊണ്ട് ചിത്രപ്പണികൾ, പ്രദർശനത്തിന് തയാറെടുപ്പിച്ച് കാമുകനായ ചിത്രകാരൻ. ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരൻ ഡാമിയൻ ഹെർസ്റ്റാണ് കാമുകി സോഫി ക്യാനലിന്റെ ശരീരം ഒരു ചിത്രശാലയാക്കി മാറ്റിയത്.
2018 മുതൽ 26-കാരിയായ മുൻ നർത്തകിയുമായ സോഫിയും 54കാരനായ ഹെർസ്റ്റും തമ്മിൽ പ്രണയത്തിലാണ്. ഹെർസ്റ്റിന്റെ കലാസപര്യയ്ക്ക് പൂർണ്ണപിന്തുണ നൽകി സോഫിയ ഒപ്പം നിൽക്കുന്നത് ഇവരുടെ ബന്ധത്തെ ദൃഢമാക്കുന്നു.
കാമുകിയുടെ നഗ്നശരീരത്തിൽ വിവിധ വർണ്ണങ്ങളിലുള്ള പുള്ളികൾ വരച്ചുകൊണ്ടാണ് ഹെർസ്റ്റിന്റെ പരീക്ഷണം. 2017ൽ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിർമിച്ച് പ്രദർശനത്തിന്‌വെച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയയിലൂടെ സാധ്യമാകുന്നതെന്നാണ് ഡാമിയൽ ഹെർസ്റ്റിന്റെ അവകാശവാദം.
വിവാഹിതനായ ഡാമിയൽ ഹെർസ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയയേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്. പ്രായം ജീവിതത്തിലെ സന്തോഷങ്ങൾക്ക് തടസമല്ലെന്ന് ഇവർ തെളിയിച്ചിട്ടുണ്ട്. ഡാമിയലിനൊപ്പമുള്ള സുന്ദരനിമിഷങ്ങളും ജന്മദിനാഘോഷ ചിത്രങ്ങളും സോഫിയ പോസ്റ്റ് ചെയ്യാറുണ്ട്.
കവളപ്പാറയിൽ ഇന്നത്തെ തിരച്ചിലിൽ 7 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ 30 മൃതദേഹങ്ങൾ ലഭിച്ചു. മഴ തുടങ്ങിയതോടെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടര്‍ന്ന് തിരച്ചിൽ അൽപസമയം നിർത്തി വയ്ക്കേണ്ടി വന്നു.
കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.
കവളപ്പാറയിൽ ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 29 പേരെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം ജോലികൾ നിർത്തിവച്ച് മറ്റു സ്ഥലങ്ങളിലേക്ക് സേവനത്തിന് പോയത് കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ കേരളം കരകയറാനുള്ള ശ്രമത്തിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവാസികളടക്കം സജീവമായി രംഗത്തുണ്ട്. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങായി ഒട്ടേറെ സുമനസ്സുകളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവർക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നു കല്യാൺ വീടുവച്ച് കൊടുക്കുമെന്നും ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
കാരുണ്യക്കരങ്ങള്‍ പലതും നീളുകയാണ് കേരളത്തിലേക്ക്. സഹോദരി അതിക്രൂരമായി കൊല്ലപ്പെട്ട നാട്ടിലേക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി. കേരളത്തില്‍ വെച്ച് ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. ഇപ്പോള്‍ അയർലണ്ടിലുള്ള ഇലിസ് തന്റെ വരുമാനത്തിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ഈ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന മലയാളികളോട് ഇലിസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നും വേഗം അതിജീവക്കട്ടെയെന്നും ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇലിസിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ”ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്.
ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.
സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്”, മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഡോക്ടർ എ. സി. രാജീവ് കുമാർ
ജീവജാലങ്ങളുടെ ആയുരാരോഗ്യ സൗഖ്യം ആണ് ആയുർവ്വേദം ലക്ഷ്യമാക്കുന്നത്. അതിനുവേണ്ട മാർഗ നിർദേശങ്ങളാണ് ആയുർവേദത്തിന്റെ മഹത്വം. രോഗ പ്രതിരോധമാണ് പ്രധാനമെന്നറിഞ്ഞിട്ടുള്ള ഈ ആരോഗ്യ രക്ഷാശാസ്ത്രം, രോഗപ്രതിരോധത്തിന് അനുഷ്ഠിക്കേണ്ട ജീവിതശൈലിക്ക് പ്രാമുഖ്യം നല്കുന്നു. രോഗപ്രതിരോധമാണ് പ്രധാന ലക്ഷ്യം.
“സ്വസ്തസ്യ സ്വാസ്ഥ്യ സംരക്ഷണം
ആതുരസ്യ വികാര പ്രശമനം ”
ആരോഗ്യമുള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, ഏതെങ്കിലും കാരണവശാൽ വന്നു ചേരുന്നതായ രോഗങ്ങൾക്ക് ആശ്വാസം, ശമനം, മോചനം നൽകുക എന്നതുമാണ് ആയുർവേദത്തിന്റെ ദൗത്യം. അതിനായി ഒരു ദിവസം തുടങ്ങാനായി എപ്പോൾ ഉണരണം, ഉണരുമ്പോൾ മുതൽ അടുത്ത പ്രഭാതം വരെ എന്തല്ലാം അനുഷ്ടിക്കണം എന്ന് വിശദമാക്കുന്ന ദിനചര്യയും, ഋതു ഭേദങ്ങൾക്ക് അനുസരിച്ചുള്ള കാലാവസ്ഥാ വ്യതിയാനം ശരീരത്തിനുണ്ടാക്കുന്ന അനാരോഗ്യം തടയുന്നതിന് സഹായിക്കുന്നവ ഋതുചര്യയിലും വിശദമായി പറയുന്നു. വർഷ ഋതുവിൽ ശരീത്തിനുണ്ടാകാവുന്ന രോഗങ്ങളെ ആധികൾ വ്യാധികൾ എന്നിവ പരിഹരിക്കാൻ കർക്കിടക മാസത്തിൽ ചെയ്യേണ്ട ചികിത്സകൾ ആണ് കർക്കിടക ചികിത്സയുടെ പ്രത്യേകത.
ഒരിരുത്തർക്കും ജനന സമയത്ത് രൂപം കൊള്ളുന്ന ശരീരപ്രകൃതി അനുസരിച്ചും ദേശകാലാവസ്ഥകൾ പരിഗണിച്ചുമുള്ള ആഹാരം വ്യായാമം ഉറക്കം ദിനചര്യ എന്നിവ അവരവർക്കു ആരോഗ്യകരമാകും വിധം അനുഷ്ഠിക്കുകയാണ് അനുയോജ്യമായ ജീവിതശൈലി. മഴക്കാലത്ത് അദ്ധ്യധ്വാനം പാടില്ല, അധികവ്യായാമം ഒഴിവാക്കണം, ദഹിക്കാൻ പ്രയാസമുള്ളവ പാടില്ല, മഴയത്തും തണുപ്പത്തും ഏറെ നേരം നിൽക്കരുത്, തണുത്ത കാറ്റേൽക്കരുത്,പകലുറങ്ങരുത് ചൂടുള്ള ആഹാരപാനീയങ്ങൾ മാത്രം കഴിക്കുക എന്നിവ ജീവിതശൈലികളായി പറയുന്നു. നെല്ലിക്ക,
പാവയ്ക്കാ, കോവയ്ക്ക, ദശപുഷ്പം പത്തിലക്കറി, മരുന്നുകഞ്ഞി വർഷകാല ആരോഗ്യ പരിചരണം ഒക്കെ ഇക്കാലത്തെ ജീവിതശൈലിയിൽ ഉൾപ്പെടുന്നു.
ആരോഗ്യ രക്ഷക്കിടയാക്കുന്ന രോഗപ്രതിരോധത്തിനും, ഓരോരുത്തർക്കുമുള്ള ചെറുതും വലുതുമായ അസ്വസ്ഥതകൾ, ആധികൾ വ്യാധികൾ, രോഗങ്ങൾ എന്നിവ പരിഹരിക്കാനിടയാക്കുന്ന അഭ്യംഗം, ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള ഉഴിച്ചിൽ, വിവിധതരം കിഴികൾ, പിഴിച്ചിൽ, നവരക്കിഴി, ശിരോധാര,എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. ശരീരത്തിൽ ഉള്ള മാലിന്യങ്ങൾ പുറത്തുകളയുന്ന, ശരീരത്തിനു നവോന്മേഷം പകരുന്ന പഞ്ചകർമ്മ ചികിത്സകളും ചെയ്യാവുന്നതാണ്. പഞ്ചകർമ്മ ചികിത്സക്ക് ഒരുവനെ സജ്ജമാക്കുന്ന പൂർവ കർമങ്ങളായ സ്നേഹന സ്വേദന ചികിത്സാൾക്കു കർക്കിടകത്തിൽ പ്രാധാന്യമുണ്ട്.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി പരാമർശിച്ചതിന് വെട്ടിലായിരിക്കുകയാണ് ഡൽഹി പോലീസ്. പോലീസിന്റെ പിഴവിനെതിരെ ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ ഹൈക്കോടതിയിൽ ഒരു സ്വകാര്യ വ്യക്തി പരാതി നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഡൽഹി പൊലീസ് വകുപ്പിന്റെ സൗത്ത് ഡൽഹി യൂണിറ്റ്, അറിയിപ്പിലെ തലക്കെട്ടിൽ ഒഴികെ ബാക്കി എല്ലായിടത്തും “സ്വാതന്ത്ര്യദിനം” എന്നതിന് “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി അച്ചടിച്ചുവെന്നാണ് പരാതി.
ഡൽഹി പൊലീസ് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മുതിർന്ന ഉദ്യോഗസ്ഥർ വായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ് സംഭവം എന്ന് പരാതിക്കാരനായ മഞ്ജിത് സിംഗ് ചഗ് ഹർജിയിൽ അവകാശപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവർ അദ്ധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി പരിഗണിക്കുന്നത്. കേസ് കോടതി ബുധനാഴ്ച കേൾക്കും.
അബുദാബിയിലെ ഏറ്റവും ചെലവേറിയ ആഡംബര മുറിയുള്ളത് എമിറേറ്റ്‌സ് കൊട്ടാരത്തിനുള്ളിലാണ്. മൂന്ന് ബെഡ് റൂം സ്യൂട്ടുകളോടുകൂടിയ കൊട്ടാരത്തിനുള്ളിലെ സ്വകാര്യ കൊട്ടാരത്തിന് 55,000 ദിര്‍ഹമാണ് ഒരു ദിവസത്തെ ചാര്‍ജ്. 680 സ്‌ക്വയര്‍ മീറ്റേഴ്‌സാണ് ഈ ആഢംബര സ്യൂട്ടിന്റെ ആകെ വിസ്തീര്‍ണം.



ലോകത്തിലെ തന്നെ നിരവധി പ്രമുഖ വ്യക്തികള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണ്‍ , ഇംഗ്ലണ്ട് രാജ്ഞി, മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി ടോണി ബ്ലെയര്‍ പ്രമുഖരായ എല്‍ട്ടണ്‍ ജോണ്‍, ഷക്കീറ, ബോണ്‍ ജോവി എന്നിങ്ങനെ ആ നിര നീണ്ട് പോകുന്നു. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ രാജകുടുംബത്തിലെ പലരും ഇവിടെ താമസിച്ചിട്ടുണ്ട്.



എല്ലാ അര്‍ത്ഥത്തിലും സ്യൂട്ട് വലിയൊരു കൊട്ടാരത്തിന് സമാനമാണ് . മൂന്ന് മുറികള്‍ക്ക് പുറമെ സ്യൂട്ടില്‍ വിശാലമായ സ്വീകരണ മുറിയും മനോഹരമായ ഡൈനിംഗ് മുറിയും ഉണ്ട്. സ്യൂട്ടിലെ മുറികളില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളാണ്. ഹോട്ടല്‍ സമുച്ചയത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും നേരിട്ട് സ്യൂട്ടിലേക്ക് പ്രവേശിക്കാനായി പ്രത്യേകമായ ലിഫ്റ്റ് ഉണ്ട്. ഇവിടെ നിന്നും നേരെ കടന്നു ചെല്ലുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. അതിഥികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഭക്ഷണം പാകം ചെയ്യാന്‍ 24 മണിക്കൂറും പാചകക്കാരുടെ സേവനവും ലഭ്യമാണ്. അടുക്കളയും സ്യൂട്ടിനോട് ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. മുറികള്‍ക്കുള്ളിലെ ബാത്‌റൂമുകളും വളരെ വിശാലമാണ്.




സ്യൂട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 24 ക്യാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. ചുമരുകളില്‍ ഒട്ടിച്ചിട്ടുള്ള കടലാസുകള്‍ ഇന്ത്യയില്‍ നിന്നും വരുത്തിയിട്ടുള്ള ശുദ്ധമായ പട്ടുകളാണ് ചുമരുകളില്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വരോസ്‌കി ക്രിസ്റ്റല്‍ കൊണ്ടുള്ളതാണ് തൂക്കുവിളക്കുകള്‍.10 പേര്‍ക്ക് ഇരിക്കാവുന്ന സ്വകാര്യ ഊണു മുറിയും സ്യൂട്ടിനുള്ളില്‍ ഉണ്ട്. പാത്രങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളവയും സ്പൂണുകളും ഫോര്‍ക്കുകളും വെള്ളിയുമാണ്. ക്രിസ്റ്റല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗ്ലാസുകള്‍ക്ക് ഒന്നിന് 1000 ദിര്‍ഹമാണ് വില.
ഓരോ മുറികള്‍ക്കും അറേബ്യന്‍ കടലിലേക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ ബാല്‍ക്കണികളും ഉണ്ട്.


ന്യൂഡൽഹി: ചന്ദ്രയാൻ- 2 നിർണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ: അമേരിക്കൻ നാവിക സേനയ്ക്ക് ഹോങ്കോംഗ് തുറമുഖത്തേക്ക് പോകുന്നതിനുള്ള അനുമതി നിഷേധിച്ച് ചൈന. വരുന്ന ആഴ്ചകളിൽ രണ്ടു അമേരിക്കൻ നാവികസേനാ കപ്പലുകളാണ് ഹോങ്കോംഗ് തുറമുഖങ്ങളിലേക്ക് പോകാൻ അനുമതി തേടിയിരുന്നത്. എന്നാൽ, ഇതിന് അനുമതി നിഷേധിച്ചതിനുള്ള കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. സമാനരീതിയിൽ അമേരിക്കയും മുൻപ് നടപടി സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബറിൽ ചൈനീസ് കപ്പലുകൾക്ക് അമേരിക്കയും വിലക്കേർപ്പെടുത്തിയിരുന്നു.
നിലവിലെ ഹോങ്കോംഗ് പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചാണ് വിലക്കേർപ്പെടുത്തിയതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചൈനയിൽ നിന്ന് ഹോങ്കോംഗ് ലക്ഷ്യമാക്കി സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് ഹോങ്കോംഗിലേക്ക് പോകാൻ ചൈന അനുമതി നിഷേധിച്ചത്.
മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 53 ഇടങ്ങളിൽ കാട്ടുതീ പടർന്നു. ഏരിയൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ സർവീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 53 ഇടങ്ങളിലായി 61,211 ഹെക്ടർ സ്ഥലമാണ് അഗ്നിക്കിരയായത്. ഇക്കഴിഞ്ഞ ജൂലൈ മുതൽ സൈബീരിയ അടക്കമുള്ള റഷ്യൻ പ്രദേശങ്ങളിൽ വൻതോതിൽ കാട്ടുതീ പടരുന്നുണ്ട്. ഇതേത്തുടർന്ന് ഏഴിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് രാജ്യത്തൊട്ടാകെ 6.7 മില്യൺ ഏക്കർ സ്ഥലമാണ് തീ വിഴുങ്ങിയത്. റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യോമമാർഗം ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ തീയണയ്ക്കാൻ ശ്രമം നടന്നെങ്കിലും വലിയ തോതിൽ ഫലം കണ്ടിരുന്നില്ല.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു വടക്കൻ കേരളത്തിലും നാളെ തെക്കൻ കേരളത്തിലുമാണു കനത്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
20 സെന്റിമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.