Latest News

ചൂട് പ്രശ്നമാക്കാതെ മെഡൽ ലക്ഷ്യമിട്ട് ഖലീഫ സ്റ്റേഡിയത്തിൽ അത്‍ലിറ്റുകൾ കുതിപ്പ് തുടങ്ങി. ആദ്യദിനം യോഗ്യതാ മത്സരങ്ങളായിരുന്നു കൂടുതൽ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മീറ്റ് ഉദ്ഘാടനം ചെയ്തു. പുരുഷ 100 മീറ്റർ ഉൾപ്പെടെ ഇന്ന് 4 ഫൈനലുകളുണ്ട്. ഇന്ത്യൻ താരം ദ്യുതി ചന്ദ് വനിതാ 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങും. മിക്സ്ഡ് റിലേയുടെ ആദ്യ റൗണ്ടും ഇന്നാണ്.

ശ്രീശങ്കർ പുറത്ത്

പുരുഷ ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കർ ഫൈനലിലെത്താതെ പുറത്തായി. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ താരം 22–ാമതായിപ്പോയി. തന്റെ ആദ്യ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ. മൂന്നാം ശ്രമം ഫൗളായി. ക്യൂബയുടെ യുവാൻ മിഗ്വേൽ എച്ചെവറിയ 8.40 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തി.

യുഎസിന്റെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ), ജപ്പാന്റെ യുകി ഹഷിയോക (8.07), യുഎസിന്റെ സ്റ്റെഫിൻ മക്കാർട്ടർ (8.04), ദക്ഷിണാഫ്രിക്കയുടെ റസ്‌വാൾ സമായി (8.01), സ്പെയിനിന്റെ യൂസെബിയോ കാസെറസ് (8.01) എന്നിവർക്കു മാത്രമാണ് 8 മീറ്റർ കടക്കാനായത്. മലയാളിതാരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച പ്രകടനം 8.20 മീറ്ററിന്റെ ദേശീയ റെക്കോർഡാണ്. ഈ സീസണിലെ മികച്ച പ്രകടനമായ 8 മീറ്ററിലും താഴെയുള്ള പ്രകടനമാണു ശ്രീശങ്കർ ഇന്നലെ നടത്തിയത്.

ചരിത്ര റിലേ

ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി 4–400 മീറ്റർ മിക്സ്ഡ് റിലേ ഇന്നു ട്രാക്കിലെത്തും. ആദ്യ റൗണ്ടാണ് ഇന്ന്. 2 വീതം പുരുഷ, വനിതാ താരങ്ങളാണ് ഓരോ ടീമിലും ഉണ്ടാവുക. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 5–ാം സ്ഥാനത്തുണ്ട്.

പോളണ്ട്, ബഹ്റൈൻ, യുഎസ്, ഇറ്റലി ടീമുകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 2017ലെ ലോക റിലേ ചാംപ്യൻഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി സീനിയർ തലത്തിൽ പരീക്ഷിക്കുന്നത്. ബഹാമാസ് ആയിരുന്നു ആദ്യ ജേതാക്കൾ. ഈ വർഷത്തെ ലോക റിലേയിൽ യുഎസ് ഒന്നാമതെത്തി. കഴിഞ്ഞ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈനു പിന്നിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

ചൂടറിയാൻ തെർമോമീറ്റർ ഗുളിക!

കത്തുന്ന ചൂട് അത്‍ലിറ്റുകളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ മാരത്തൺ ഓട്ടക്കാർക്കും നടത്തക്കാർക്കും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘പിൽ തെർമോമീറ്ററാ’ണിത്. ഇതു വിഴുങ്ങിയാൽ അത്‍ലിറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ഗുളികയ്ക്കുള്ളിലുള്ള പ്രത്യേക ചിപ്പിലൂടെ പുറത്തറിയാം.

ഗുളികയിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യസംഘത്തിന്റെ കയ്യിലുണ്ടാകും. വിഴുങ്ങി 2 മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങൾ അയച്ചുതുടങ്ങും. 18 മുതൽ 30 മണിക്കൂർവരെ ശരീരത്തിനുള്ളിൽ തെർമോമീറ്റർ പ്രവർത്തിക്കും. പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും. ദോഹയിലെ പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രിയിൽ ചൂട് 30 ഡിഗ്രി ആകുമ്പോഴാണു മാരത്തൺ, നടത്ത മത്സരങ്ങൾ നടത്തുന്നത്.

കോവളത്ത് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കുത്തികൊലപ്പെടുത്തുന്നതിന്റ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ കോവളം സ്വദേശി സൂരാജിനെ കുത്തികൊലപ്പെടുത്തിയത്. പ്രതി ഓട്ടോ ഡ്രൈവര്‍ മനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍് ചെയ്തു.

രാവിലെ മനുവിന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി ഏഴരയോടെ സൂരജിനെ മനു ആക്രമിച്ചത്. ആഴാകുളത്തിന് സമീപമുള്ള ഓട്ടോ സ്്റ്റാന്‍ില്‍ ബൈക്കിലെത്തിയ സൂരജിനെയും സുഹൃത്ത് വിനീഷ് ചന്ദ്രയേയും നടന്ന് അടുത്തുവന്ന മനു കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ തുടരെ കത്തികൊണ്ട് ആക്രമിച്ച മനു സൂരുജിനെയും വിനീഷിനെയും മാരകമായി പരിക്കേല്‍പ്പിച്ചു

ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത മനുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയും കൊല്ലപ്പെട്ട സൂരജനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരത്തില്‍ മനു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡും മനുവിന്റെ അച്ഛന്റെ തട്ടുകടകളും സൂരജിന്റെ സുഹൃത്തുക്കള്‍ അടിച്ചു തകര്‍ത്തു. കത്തികുത്തില്‍ പരിക്കേറ്റേ സൂരജിന്റെ സുഹൃത്ത് വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

കേരള കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന പാലാ മണ്ഡലം തമ്മിലടികൊണ്ട് കൈവിട്ട കാഴ്ചയാണ് ഇന്ന് നടന്ന വോട്ടെണ്ണലില്‍ നടന്നത്. അനൈക്യത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ വരെ രൂക്ഷഭാഷയിലാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 54 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ വിജയമുറപ്പിക്കുന്നത്. ഇപ്പോഴിതാ കേരള കോണ്‍ഗ്രസിനെയും ജോസ് കെ മാണിയേയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ്. ജോസ് ടോം മല്‍സരിച്ചത് കൈതച്ചക്ക ചിഹ്നത്തിലാണ്.

ഷോണിന്റെ കുറിപ്പ് ഇങ്ങനെ:

അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..

മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…

ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്
ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്. കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നെന്നും ഡോക്ടർക്ക് എതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു.

2017 ഓഗസ്റ്റിൽ ആണ് ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 60 കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. ഓക്സിജൻ കുറവാണെന്ന കാര്യം ആദ്യം അറിയിക്കാത്തതാണ് കുട്ടികളുടെ കൂട്ട മരണത്തിന് കാരണമായത് എന്ന് ആരോപിച്ചായിരുന്നു ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

എന്നാൽ കഫീൽ ഖാൻ കുറ്റക്കാരനല്ല എന്നാണ് സംഭവം അന്വേഷിക്കാൻ നിയോഗിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാറിന്റെ കണ്ടെത്തൽ.അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ല. കുട്ടികളെ ചികിത്സിക്കുന്ന വാർഡിന്റെ ചുമതല കഫീൽഖാന് ഉണ്ടായിരുന്നില്ല. അവധിയിൽ ആയിരുന്നിട്ടും കുട്ടികളെ രക്ഷിക്കാൻ കഫീൽഖാൻ പരിശ്രമിച്ചു.

.വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് നിരവധി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ കരാർ, സംരക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം കഫീൽഖാന് ഇല്ല എന്നിങ്ങനെയാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. രണ്ടു വർഷം തന്നെ വേട്ടയാടിയ യോഗി സർക്കാർ മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണം. സംഭവം സിബിഐ അന്വേഷിക്കണമെന്നും കഫീൽ ഖാൻ പറഞ്ഞു

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എൻജിനീയറുടെ 60 ഒഴിവുകളിലേക്കും അപ്രന്റിസിന്റെ 50 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

50 ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റിസ്

പരസ്യ നമ്പർ: 12930/64/HRD/GAD/03

മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലാണ് അവസരം: ഒരു വർഷമാണ് പരിശീലനം.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.

2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

സ്റ്റൈപ്പൻഡ്: 11110 രൂപ.

30 സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ1

2019 സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCO റാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കാണ് അവസരം. 3/5 വർഷത്തേക്കാണ് നിയമനം.

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ് മതി).

ഉയർന്നപ്രായം: 50 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: 30000-120000 രൂപ.

30 എൻജിനീയർ

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയർ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനം. ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.in

ഐടിഐ അപ്രന്റിസ്

ഐടിഐക്കാർക്ക് ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപിന് അവസരം. എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡിഎൻഎം, സിഒപിഎ/ പിഎഎസ്എഎ, ടർണർ, വെൽഡർ, മെഷീനിസ്റ്റ്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ആൻഡ് ഇലക്ട്രോപ്ലേറ്റർ വിഭാഗങ്ങളിൽ സെപ്റ്റംബർ 24നും ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിൽ 25നുമാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: 2016 ജൂൺ ഒന്നിനോ അതിനു ശേഷമോ ഐടിഐ പാസായവരായിരിക്കണം.

ഉയർന്നപ്രായം: 21 വയസ്.

വിശദവിവരങ്ങൾക്ക്: www.bel-india.in

കോട്ടയം: പാര്‍ട്ടിയുടെ ജീവനാഡിയായ മണ്ഡലം കൈവിട്ടു പോകുമെന്നുറപ്പായതോടെ കേരള കോണ്‍ഗ്രസില്‍ അഭ്യന്തര കലാപം രൂക്ഷമായി. പാര്‍ട്ടി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്ന ആരോപണവുമായി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ലീഡ് പിടിച്ചതിന് പിന്നാലെ പിജെ ജോസഫാണ് വോട്ടുകച്ചവടം എന്ന ആരോപണവുമായി രംഗത്തു വന്നത്. കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗക്കാര്‍ ഇടതുപക്ഷത്തിന് വോട്ടു മറിച്ചെന്നായിരുന്നു ജോസഫിന്‍റെ ആരോപണം.

തൊട്ടു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ടുകച്ചവടം എന്ന ആരോപണം ആവര്‍ത്തിച്ചു. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ രാമപുരത്തെ ബിജെപി വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചെന്ന് ആരോപിച്ച ജോസ് ടോം കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പണി കിട്ടിയെന്ന സൂചനയോടെ പറഞ്ഞു.

യുഡിഎഫില്‍ നിന്നും തനിക്ക് വോട്ടുകള്‍ ചോര്‍ന്ന് കിട്ടിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗക്കാരുടെ വോട്ടുകള്‍‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ബിഡിജെഎസില്‍ നിന്നും എസ്എന്‍ഡിപിയില്‍നിന്നും തനിക്ക് വോട്ടുകള്‍ കിട്ടി. ബിജെപി വോട്ടുകള്‍ ഇടതിന് മറിഞ്ഞെന്ന ആരോപണവും അദേഹം തള്ളിക്കളഞ്ഞു.

എൽഡിഎഫ് പ്രവർത്തകർ കെഎം മാണിയുടെ വീടിനു മുൻപിൽ നടത്തിയ പ്രകടത്തിൽ നേരിയ സംഘർഷം. പ്രകടമായി വന്ന പ്രവർത്തകർ മാണിയുടെ വീടിനു മുൻപിൽ തടിച്ചു നിന്ന് കേരളകോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിയുണ്ടാകുകയും ഉന്തും തള്ളും ഉണ്ടായി. സംഘർഷ സമയത്തു വിരൽ എണ്ണാവുന്ന പോലീസ് മാത്രം ഉണ്ടായിരുന്നു. പിന്നീട് പ്രവർത്തകരെ പോലീസിനൊപ്പം ചേർന്ന് നേതാക്കൾ പിടിച്ചു മാറ്റുകയായിരുന്നു. കുടുതൽ വിവരങ്ങൾ വെളിവായിട്ടില്ല

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുന്നത് ഇടതുസർക്കാരിനുള്ള അംഗീകാരമാണെന്ന് എൻസിപി ദേശീയ സെക്രട്ടറി ടി പി പീതാംബരൻ. പാലായിലെ ജനങ്ങൾ നേരത്തേ തന്നെ മാണി സി കാപ്പനെ അംഗീകരിച്ചിട്ടുണ്ട്. മാണി സി കാപ്പന് വ്യക്തമായ സ്വാധീനം ഇവിടെയുണ്ട്.

മാണിസാറിനെ പോലൊരു അതികായൻ നിന്നപ്പോഴും ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ മത്സരത്തിനിറങ്ങുന്നത്. ആ സ്നേഹം ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാണി സി കാപ്പൻ ലീഡ് നില ഉയർത്തുകയാണ്. 3757 ആണ് നിലവിലെ ലീഡ് നില. ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ നേട്ടം കൊയ്യുകയാണ്.

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാണി സി കാപ്പൻ. പാലാ നഗരസഭ കൂടി എണ്ണത്തിരൂമ്പോൾ ലീഡ് പതിനായിരം കടക്കുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

‘പാലാ മുൻസിപ്പാലിറ്റി കൂടി എണ്ണട്ടെ, അപ്പോ കാണാം. ലീഡ് 10,000 കടക്കും. എസ്എൻഡിപി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അസ്വസ്ഥരായ കേരള കോൺഗ്രസിന്റെയും ജനപക്ഷത്തിന്റെയും ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്”- മാണി സി കാപ്പൻ പ്രതികരിച്ചു.

വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 4000 കടന്നു. യുഡിഎഫ് സ്ഥാനാർഥി നിലവിൽ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോലുമാണ് എൽഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.

നാലു പഞ്ചായത്തുകളിലും മുന്നേറി മാണി സി.കാപ്പന്‍. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി.

ലയണല്‍ മെസിയുെട ഫിഫ ബെസ്റ്റ് പുരസ്കാരനേട്ടത്തെച്ചൊല്ലി വിവാദം പുകയുന്നു. മെസിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ ക്യാപ്റ്റന്‍ യുവാന്‍ ബാരിറ ട്വീറ്റ് ചെയ്തു. നിക്കരാഗ്വന്‍ ഫുട്ബോള്‍ ഫെ‍ഡറേഷന്‍ തന്ന വിവരം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം.

മുഹമ്മദ് സലായ്ക്കായി ഈജിപ്ത് ക്യാപ്റ്റനും കോച്ചും ചെയ്ത വോട്ടുകള്‍ എണ്ണിയില്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ആരോപിച്ചു. ഇരുവരുടേയും ഒപ്പ് വലിയക്ഷരത്തിലായതിനാലാണ് പരിഗണിക്കാതിരുന്നതെന്ന് ഫിഫ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതും വോട്ട് അസാധുവാകാനിടയാക്കി.

ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്നും തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്

RECENT POSTS
Copyright © . All rights reserved