പാല: പാല ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പി സി ജോര്‍ജിനൊപ്പമെത്തിയ സംഘം കടയില്‍ ആക്രമണം നടത്തിയതായി വ്യാപാരിയുടെ പരാതി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ കടയില്‍ അക്രമം നടത്തിയെന്നാണ് പരാതി.
എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികള്‍ എറിഞ്ഞുടച്ചു. എന്നാല്‍ കടയില്‍ ആക്രമണം നടന്നുവെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു.
ഒമ്പത് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെതിരെ വടക്കേക്കര പോലീസാണ് കേസെടുത്തത്. പീഡനത്തിന് ഇരയായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരാണ് വൈദികന്‍. ഒരുമാസം മുമ്പാണ് വൈദികന്റെ പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തി. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
വൈദികന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി അറിയിച്ചപ്പോള്‍ അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ മുങ്ങിയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പണമയച്ച് കിട്ടേണ്ടിടത്ത് എത്താതിരുന്നാല്‍ അയയ്ക്കുന്നയാള്‍ ബാങ്ക് പ്രതിദിനം 100 രൂപ വീതം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. പേയ്‌മെന്റുകളിലും ഫണ്ട് ട്രാന്‍സ്ഫറുകളിലും പലപ്പോഴും ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും എന്നാല്‍ എത്തേണ്ടിടത്ത് എത്താതിരിക്കുകയും ചെയ്യുന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
യുപിഐ അടക്കമുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഫെയില്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായി ആര്‍ബിഐ പറയുന്നു. ട്രാന്‍സാക്ഷനുകള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനും ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ ട്രാന്‍സാക്ഷന്‍ നടത്താന്‍ സഹായകവുമായ നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനം അവകാശപ്പെടുന്നു.
ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്കും ഇ വാലറ്റുകള്‍ക്കും മാത്രമല്ല, എടിഎം ഇടപാടുകള്‍ക്കും ഐഎംപിഎസ് ട്രാന്‍സ്ഫറുകള്‍ക്കുമെല്ലാം പുതിയ ചട്ടം ബാധകമായിരിക്കും. എടിഎം ട്രാന്‍സാക്ഷനുകളില്‍ ഉപഭോക്താവിന്റെ പണം അക്കൗണ്ടില്‍ നിന്ന് വലിക്കുകയും എന്നാല്‍ ലഭ്യമാവുകയും ചെയ്യാതെ വന്നാല്‍ അഞ്ച് ദിവസത്തിനകം ബാങ്ക് പണം നല്‍കിയിരിക്കണം. ഇതുണ്ടായില്ലെങ്കില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് 100 രൂപ ഫൈന്‍ ആയി ബാങ്ക് നല്‍കണം.
ഐഎംപിഎസ് ട്രാന്‍സാക്ഷനില്‍ പണമയച്ച്, ആര്‍ക്കാണോ പണം ലഭിക്കേണ്ടത്, ആ വ്യക്തിക്ക് പണം ലഭ്യമായില്ലെങ്കില്‍ പണം ലഭിക്കേണ്ടയാളിന്റെ ബാങ്ക് ഒന്നുകില്‍ ഒരു ദിവസത്തിനകം പണം അയച്ചയാള്‍ക്ക് തന്നെ തിരിച്ചുനല്‍കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം. യുപിഐ ട്രാന്‍സാക്ഷനുകളിലും ബാങ്കുകള്‍ക്ക് അഞ്ച് ദിവസമാണ് സമയം നല്‍കുന്നത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണു യുവതി പരാതി നൽകിയത്. 2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീൻ.
വിവാഹശേഷം അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭർത്താവ് കൊണ്ടുപോയത്. അവിടെ പുതുവർഷം ആഘോഷിക്കാനായി ചില ബന്ധുക്കൾ കാത്തുനിന്നിരുന്നു. ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.
പുലർച്ചെ ഒന്നരയോടെ ഭർതൃപിതാവ് മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു.
അകത്തു കയറിയയുടൻ മോശമായി രീതിയിൽ തൊടാൻ തുടങ്ങി. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അപ്പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോൾ തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയർത്തിയാൽ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബലപ്രയോഗം നടത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്നു യുവതി വിശദീകരിച്ചു.
വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു യുവതി പറഞ്ഞു. ഭർതൃവീട്ടുകാർക്ക് എതിരെ ഗാർഹിക പീഡനപരാതി നേരത്തേ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഡിസിപി സെജു പി.കുരുവിള പറഞ്ഞു.
കണ്ണൂർ∙ ചെറുപുഴ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റില്‍. കെപിസിസി മുന്‍നിര്‍വാഹകസമിതിയംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് നേതാക്കളായ സി.ഡി സ്കറിയ, സെബാസ്റ്റ്യന്‍, റോഷി , ട്രഷറര്‍ അബ്ദുള്‍ സലിം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി. മുന്‍ കോണ്‍ഗ്രസ് നേതാവ് ജയിംസ് പന്തമാക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി.
ലീഡർ കെ.കരുണാകരൻ ട്രസ്റ്റിനു വേണ്ടി പിരിച്ച പണം തിരിമറി നടത്തി എന്നാണ് പരാതി. ഈ പരാതി നൽകി രണ്ടു ദിവസത്തിനു ശേഷമാണ് കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്തത്.
റോബി മേക്കര
ഗ്ലോസ്റ്റെര്‍ : ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് കോട്‌സ് വേള്‍ഡ് മല നിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ എന്ന സ്ഥലത്ത് ഇരുന്നൂറില്‍ പരം മലയാളി കുടുംബങ്ങള്‍ അടങ്ങുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (GMA ) ശ്രാവണം 2019 എന്ന പേരില്‍ വളരെ വിപുലമായ രീതിയില്‍ ഓണാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് . മാവേലിയും , മുത്തുക്കുടയും , താലപ്പൊലിയും , ചെണ്ടമേളവും എല്ലാമായി എല്ലാ വര്‍ഷവും വളരെ ഗംഭീരമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം വളരെ വ്യത്യസ്തവും മികവാര്‍ന്നതും ആക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
പതിവിനു വിപരീതമായി ഈ വർഷം ഓണ സദ്യയോടു കൂടിയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത് . മുന്നൂറു പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കുവാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. അലങ്കാരങ്ങളും പൂക്കളവുമെല്ലാം 11 .0 മണിയോട് തന്നെ സജ്ജമാവുകയും, പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ സ്റ്റാന്‍ ക്ലിക്ക് സ്റ്റുഡിയോയില്‍ നിന്നും മനോഹരമായ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ അംഗങ്ങളും കൃത്യം 11 . 00 മണിക്ക് തന്നെ എത്തി ചേരേണ്ടതാണ് . തുടര്‍ന്ന് കൃത്യം 12 . 0 മണിക്ക് ഓണ സദ്യ ആരംഭിക്കുന്നതാണ്. 101 വനിതകള്‍ അണി നിരക്കുന്ന മെഗാ തിരുവാതിരയോടെ കൃത്യം 2 . 30 ന് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതാണ് . ഗ്ലോസ്റ്റെര്‍ഷെയറില്‍ താമസിക്കുന്ന 101 വനിതകള്‍ മെഗാ തിരുവാതിരക്കുള്ള പരിശീലനം മാസങ്ങള്‍ക്കു മുമ്പേ ആരംഭിക്കുകയും അതിന്റെ അവസാന വട്ട പരിശീലനം നടത്തികൊണ്ടിരിക്കുകയുമാണ്. തിരുവാതിരക്ക് ശേഷം ചെല്‍റ്റന്‍ഹാമും ഗ്ലോസ്റ്ററും തമ്മില്‍ കൊമ്പു കോര്‍ക്കുന്ന വാശിയേറിയ വടം വലി മത്സരം മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തവും വാശിയേറിയതും ആകുവാന്‍ ഇരു ടീമുകളും പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
![]()
എല്ലാ വര്‍ഷവും പുരുഷന്‍മാരുടെ ചെണ്ടമേളം ആണ് അരങ്ങേറുന്നത് എങ്കില്‍ ഈ വർഷം 15 വനിതകള്‍ അണി നിരക്കുന്ന വനിതാ ചെണ്ട മേളത്തിനാണ് ഗ്ലോസ്റ്റെര്‍ ഷെയര്‍ സാക്ഷി ആകാന്‍ പോകുന്നത്. നാട്ടില്‍ നിന്നും ചെണ്ട ആശാനെ വിസിറ്റ് വിസയില്‍ കൊണ്ട് വന്ന് കഴിഞ്ഞ ആറ് മാസമായി പരിശീലനം നടത്തി അരങ്ങേറ്റം കുറിക്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ചെല്‍ട്ടന്‍ഹാം ലേഡീസ് ചെണ്ട ഗ്രൂപ്പ്.
ചെണ്ടമേളവും , പുലികളിയും, താലപ്പൊലിയും , മുത്തുക്കുടയും ഒക്കെയായി വിശാലമായ തോമസ് റിച്ചെസ് സ്‌ക്കൂളിന്റെ അങ്കണത്തിലേക്കു കൊട്ടി കയറുകയും കൃത്യം 3 . 30 ന് യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ് 50 ഇല്‍ പരം കുട്ടികളെയും മുതിര്‍ന്ന വരെയും ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സോടു കൂടി കള്‍ച്ചറല്‍ പരിപാടികള്‍ ആരംഭിക്കുന്നതുമാണ്.
ജി എം എ യില്‍ തന്നെ ഉള്ള റോയി പാനിക്കുളം എഴുതി ഷാന്റി പെരുമ്പാവൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ജി എം എ യുടെ അനുഗ്രഹീത ഗായകര്‍ പാടിയ അതിമനോഹരമായ ഗാനത്തിനൊപ്പം നടമാടുന്ന നടന വിസ്മയം കണ്ണിനും കാതിനും കുളിരും ഇമ്പവും ഉളവാകുന്നതാവും എന്ന കാര്യത്തില്‍ സംശയം ഇല്ല. തുടര്‍ന്നങ്ങോട്ട് ഇടതടവില്ലാത്ത പ്രോഗ്രാമുകളുടെ പെരുമഴ തന്നെ ആണ് ഈ വർഷം ജി എം എ ഒരുക്കിയിരിക്കുന്നത് . സ്‌കിറ്റുകളും ഡാന്‌സുകളും പാട്ടുകളും കോമഡി പ്രോഗ്രാമുകളും അടക്കം ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തവും വേറിട്ടതും ആയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
ഇത്രയും വിപുലമായ ആഘോഷ പരിപാടിയുടെ വിജയം മുഴുവന്‍ അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണത്തോടെ മാത്രമേ നടത്തി എടുക്കുവാന്‍ സാധിക്കുക ഉള്ളു എന്നതിനാല്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ആവശ്യപ്പെടുകയും അതോടൊപ്പം മുഴുവന്‍ അംഗങ്ങളെയും ജി എം എ ശ്രാവണം 2019 ലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ് , ട്രെഷറര്‍ ജോര്‍ജ്ജ് കുട്ടി എന്നിവര്‍ ജി എം എ കമ്മിറ്റിക്ക് വേണ്ടി അറിയിച്ചു
പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
Sir Thomas Rich’s School,
Oakleaze,
Gloucester,
GL2 0LF
കാലിഫോര്‍ണിയ: പോണ്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 43കാരിയായ ജെസീക്ക ജെയിംസാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ വീട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. 2002ലാണ് താരം പോണ്‍ രംഗത്ത് എത്തിയത്. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. വിവിഡ് വാലി എന്ന ടിവി ഷോയില്‍ ജെസീക്ക പങ്കെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു.
തൃശ്ശൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മായന്നൂരില്‍ നിന്ന് ഒളിച്ചോടിയ 6 കുട്ടികളെ കണ്ടെത്തി. ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.
പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള്‍ കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള്‍ ഇപ്പോള്‍ കൊട്ടിക്കയറുകയാണ്.
മെട്രോ പാലത്തിൽ നിന്നും കല്ല് കാറിൽ വീണു, ബോളിവുഡ് നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയിലെ ജുഹു സിഗ്നലിൽവെച്ചാണ് സംഭവം. ഹിന്ദി സിനിമാ–താരം മൗനി റോയിയുടെ കാറിന് മുകളിലേക്കാണ് കല്ല് വീണത്. വാഹനത്തിന്റെ മുകൾ ഭാഗം തകർന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. താരം തന്നെയാണ് കാർ തകർന്നതിന്റെ ചിത്രം പങ്കുവച്ചത്. ഓടിക്കോണ്ടിരുന്ന വാഹനനത്തിന്റെ മുകളിലേക്കാണ് കല്ല് പതിച്ചത്.
നാഗിന്‍, കൈലാസനാഥൻ തുടങ്ങിയ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ മൗനി റോയ് നിരവധി ബോളീവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Was on my way to work at Juhu signal a huge rock falls on the car 11 floors up. cant help but think what if anybody was crossing the road. Any suggestions as to what to be done with such irresponsibility of the mumbai metro ? pic.twitter.com/UsKF022lpl
— Mouni Roy (@Roymouni) September 18, 2019