ഷിജോ ഇലഞ്ഞിക്കൽ
അവർ പ്രണയിച്ചുതുടങ്ങിയിട്ട് അന്നേക്ക് ഇരുപത്തിയഞ്ചുവര്ഷം പൂർത്തിയാകുകയായിരിന്നു …
മെഴുകുതിരിവെളിച്ചത്തിൽ അത്താഴ0 കഴിച്ചു, പതിവിലുംകൂടുതൽനേരം വർത്തനമാനം പറഞ്ഞു …
രാവേറെയായ് …ഇനിയുറങ്ങാം: അവൾ പറഞ്ഞു.
അവൻ്റെ നെഞ്ചോടുചേർന്ന്അവൾക്കിടന്നു …
ചേട്ടന്റ്റെഹൃദയമിടിപ്പിന് എന്തോരുശബ്ദമാണ്, എനിക്കിതുകേട്ടിട്ട് ഉറങ്ങാൻപറ്റുന്നില്ല: അവൾ പരിഭവം പറഞ്ഞു.
ഒരൊറ്റദീർഘശ്വാസത്തിൽ അവൻ ഹൃദയമിടിപ്പ്നിറുത്തി; കാരണം അവൻ അവളെ അത്രമേൽ സ്നേഹിച്ചിരുന്നു …
അവൾ സുഖമായി ഉറങ്ങി …
അവനും !!!
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്
Email: [email protected]
Mobile: 07466520634
ലണ്ടന്‍: പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.
ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ആദ്യം ബാറ്റെടുത്താന്‍ മുന്നൂറിന് അപ്പുറമാണ് ഇംഗ്ലണ്ടിന്‍റെ ശീലം. ജേസണ്‍ റോയ്, ജോണി ബെയ്ര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ – ബാറ്റിലേക്കെത്തുന്ന ആദ്യ പന്തു മുതല്‍ അടിച്ചു പറത്താന്‍ ഒരുപോലെ ശേഷിയുള്ളവര്‍ ചേരുമ്പോള്‍ ഇംഗ്ലീഷ് ബാറ്റിംഗിന്‍റെ ആഴം കിവീസിനെ ഭയപ്പെടുത്തും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ജോ റൂട്ട് കൂടിയാകുമ്പോള്‍ പറയുകയും വേണ്ട.
കെയ്ന്‍ വില്യംസണിന്റെയും റോസ് ടെയ്‌ലറുടെയും ബാറ്റുകളിലൊതുങ്ങും മറുപടിയിലെ ഉറപ്പ്. ഇംഗ്ലീഷ് ബൗളര്‍മാരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെങ്കിലും മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, ടോം ലാഥം എന്നിവര്‍ പ്രതിഭയ്ക്കൊത്ത് ഉയരുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ജയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഇരുതലമൂര്‍ച്ചയുള്ള വാളുകളാണ്.
ബൗളിംഗില്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗ്യൂസണ്‍ നിരയ്ക്കാണ് നേരിയ മുന്‍ തൂക്കം. തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുന്ന ശീലം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മാര്‍ട്ടിന്‍ ക്രോയുടെ പിന്‍ഗാമികള്‍ക്ക് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം. ഇതിനുള്ള ഇംഗ്ലീഷ് മറുപടി ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവരുടെ കൈകളിലാണ്.
ആര്‍ച്ചറുടെ വേഗത്തേയും വോക്‌സിന്റെ സ്വിംഗിനെയുമാണ് മോര്‍ഗന്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 119 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. എന്നാല്‍ കലാശപ്പോരാട്ടത്തിന്‍റെ സ്വഭാവം മറ്റൊന്നാകുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ.ക്രിക്കറ്റ് പ്രേമികള്‍ ചൂടുപിടിച്ച പ്രവചനങ്ങള്‍ നടത്തുന്നതിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും തന്‍റെ വിജയിയെ പ്രഖ്യാപിച്ചു.
‘ഇംഗ്ലണ്ട് കപ്പുയര്‍ത്തും, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ പ്രയാസമായിരിക്കും എന്ന് ലോകകപ്പിന് മുന്‍പേ താന്‍ പറഞ്ഞിരുന്നു. ഫേവറേറ്റുകളായാണ് ഇംഗ്ലണ്ട് ലോകകപ്പിനിറങ്ങിയത്. അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും’ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിനോട് മുന്‍ ലോകകപ്പ് ചാമ്പ്യനായ റിക്കി പോണ്ടിംഗ് പറഞ്ഞു.
‘എന്നാല്‍ ഫൈനലിലെത്താന്‍ ന്യൂസിലന്‍ഡ് കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിക്കാനാവുക വലിയ നേട്ടമാണ്. അത് ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഗുണം ചെയ്യും. ഇംഗ്ലീഷ് താരങ്ങളില്‍ ആരും ലോകകപ്പ് ഫൈനല്‍ മുന്‍പ് കളിച്ചിട്ടില്ലെന്നും’ ബാറ്റിംഗ് ഇതിഹാസം വ്യക്തമാക്കി.
ഇന്ത്യ ലോകകപ്പിന്‍റെ ഫൈനലിലെത്തുമെന്ന് കരുതിയവരാണ് മിക്ക ആരാധകരും.ഫൈനലിനുള്ള ടിക്കറ്റുകളും ആരാധകരില്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ കാണാനുള്ള ഇന്ത്യന്‍ ആരാധകരുടെ താല്‍പര്യവും നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുയാണ് കിവീസ് താരം ജയിംസ് നീഷാം.
ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ നീഷാം ട്വറ്ററിലൂടെ പ്രതികരണം അറിയിക്കുകയായിരുന്നു. അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടു…”പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരോട്. നിങ്ങള്‍ക്ക് ഫൈനല്‍ മത്സരം കാണാന്‍ താല്‍പര്യമില്ലെങ്കില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി വില്‍ക്കുക. ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയുണ്ട്. നിങ്ങളുടെ കയ്യിലുള്ള ടിക്കറ്റുകള്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ന്യായമായ വിലയ്ക്ക് ലഭിക്കട്ടെ.”
നാളെ ലോര്‍ഡ്‌സിലാണ് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനല്‍. ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ടിക്കറ്റുകള്‍ നേരത്തെ വിറ്റഴിഞ്ഞ് പോയിരുന്നു. ഇന്ത്യ സെമിയില്‍ പരാജയപ്പെട്ടതോടെ ടിക്കറ്റുകള്‍ വന്‍വിലയ്ക്കാണ് വില്‍ക്കുന്നത്.
Dear Indian cricket fans. If you don’t want to come to the final anymore then please be kind and resell your tickets via the official platform. I know it’s tempting to try to make a large profit but please give all genuine cricket fans a chance to go, not just the wealthy ❤️ 🏏
— Jimmy Neesham (@JimmyNeesh) July 12, 2019
വില്യംസണോ, മോര്‍ഗനോ ആരാവും ലോര്‍ഡ്‌സില്‍ കപ്പുയര്‍ത്തുക. കാത്തിരിക്കാം ആ ചരിത്ര നിമിഷത്തിനായി. വിശ്വകിരീടം പുതിയ കൈകളില്‍ വിശ്രമിക്കുന്നതോടെ ഇത്തവണത്തെ ലോകമാമാങ്കത്തിന് കൊടിയിറങ്ങും.
അയർക്കുന്നം അമയന്നൂർ രാജേഷ് (43) ഇളയ മകൻ രൂപേഷ് (11) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ ഒളിച്ചോടിയതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് നാട്ടുകാർ പറഞ്ഞു. വിഷം ഉള്ളിൽ ചെന്നാണ് മരണം. മൂന്ന് മാസം മുൻപാണ് രാജേഷിന്റെ ഭാര്യ അയൽവാസിയും സുഹൃത്തുമായ യുവാവിനൊപ്പം ഒളിച്ചോടിയതു. മേസ്തരി പണിക്കാരനായ രാജേഷിനൊപ്പം ജോലിചെയ്തിരുന്ന യുവാവ് വീട്ടിൽ സ്ഥിരം സന്നർശകൻ ആയിരുന്നു. ആ അടുപ്പമാണ് അവരെ തമ്മിൽ ബന്ധിപ്പിച്ചാണ്.
ഭാര്യ ഒളിച്ചോടിയ ശേഷം മനോവിഷമത്തിലായ രാജേഷ് ജോലിക്കു പോകുന്നില്ലായിരുന്നു. ഇളയ മകനോട് വളരെ വാത്സല്യത്തോടെ കരുതിയിരുന്ന പിതാവ് അന്നേ ദിവസം മകനെ സ്കൂളിൽ നിന്നും എടുത്തുകൊണ്ടു വരികയായിരുന്നു. മരണത്തെ തുടർന്ന് നാട്ടുകാർ ഒളിച്ചോടിയ യുവതിയെ വിളിച്ചു ചിത്തപറഞ്ഞതും മൃതദേഹം കാണാൻ സമ്മതിച്ചില്ല.
ഒളിച്ചോടിയ ഭാര്യ തിരിച്ചു വരും എന്ന് കരുതിയാണ് രാജേഷ് ഇരുന്നത്. തിരിച്ചു വന്നാലും അവളെ ഞാൻ സീകരിക്കും എന്ന് നാട്ടുകാരിൽ ചിലരോട് രാജേഷ് പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ മൂത്ത മകനെ ഒഴിവാക്കിയാണ് ഇളയ മകനൊപ്പം രാജേഷ് ആത്മഹത്യാ ചെയ്‌തത്. മുൻകൂട്ടി ആത്മഹത്യാ പ്ലാൻ ചെയ്ത രാജേഷ് മൂത്ത മകനെ ഒരുകാരണവുമില്ല വഴക്കു പിടിച്ചു തന്ത്രപൂർവം വീട്ടിൽ നിന്നും ഒഴിവാക്കി. കുട്ടിയെ വീട്ടിൽ കയറ്റാതെ കതകടച്ച രാജേഷ് പാലിൽ വിഷം കലക്കി മകന് നൽകിയ ശേഷം സ്വയം കുടിക്കുകയായിരുന്നു എന്ന് കരുതുന്നു. 10 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്.
വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ മൂത്തകുട്ടി രാവിലെ ഉണർന്നു വാതിലിൽ തട്ടിവിളിച്ചിട്ടു തുറക്കാത്തതിനെ തുടർന്ന്. നാട്ടുകാർക്കൊപ്പം വാതിൽ ചവിട്ടിത്തുറന്നു നോക്കിയപ്പോൾ ആണ് മരണവിവരം അറിയുന്നത്
ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍ ഇരുപതു വര്‍ഷമായി പ്രവാസിയാണ്. നിലവില്‍, അബുദാബിയിലെ ഓയില്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജര്‍. ‘‘പ്രവാസിയുടെ വീക്നെസ് ആണ് നൊസ്റ്റാള്‍ജിയ. നാട്ടില്‍ വന്നാല്‍ നാട്ടുഭംഗി ആസ്വദിക്കാന്‍ ഇഷ്ടം കൂടും. യാത്രകള്‍ ചെയ്യും. ഇങ്ങനെയുള്ള യാത്രകള്‍ക്കായി ബ്രാന്‍ഡഡ് ജീപ്പ് വാങ്ങി. ഒറ്റനോട്ടത്തില്‍ ആരു കണ്ടാലും ഇഷ്ടപ്പെടും. വണ്ടിയുടെ അടുത്തു വന്ന് പലരും ഫൊട്ടോയെടുക്കും. ഫൊട്ടോ എടുക്കരുതെന്ന് പറഞ്ഞാല്‍ അഹങ്കാരിയെന്ന പഴിയും. ഇങ്ങനെ ആരോ എടുത്ത ഫൊട്ടോ ജീവിതം മാറ്റിമറിച്ചു’’. ദിലീപ് നാരായണന്‍റെ വാക്കുകളാണിത്. ആ മാറ്റിമറിച്ച സംഭവം പറയാം.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി
നൂറനാട് സ്റ്റേഷനില്‍ നിന്നാണ് വിളി. സംസാരിക്കുന്നത് എസ്.ഐ. ആണ്. വണ്ടിയുമായി നൂറനാട് വന്നിരുന്നോ?. എന്താണ് ജോലി? തുടങ്ങി ഒരു ഡസന്‍ ചോദ്യങ്ങളായിരുന്നു ദിലീപ് നാരായണന്‍റെ ഫോണിലേക്ക് എത്തിയത്.
എന്താണ് കാര്യമൊന്നും മനസിലായില്ല. വണ്ടിയുടെ ഉടമ ആരാണെന്ന് ചോദിച്ചു. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും എസ്.ഐ. പറഞ്ഞു. പിന്നാലെ, ചാലക്കുടി പൊലീസ് വീട്ടില്‍ എത്തി. വണ്ടി നോക്കി. തിരിച്ച് നൂറനാട് പൊലീസിനോട് പറയുന്നു. ‘‘വണ്ടി ഇവിടെയുണ്ട്, ആളുമുണ്ട്’’. ദിലീപിന്‍റെ ടെന്‍ഷന്‍ വര്‍ധിച്ചു. സഹോദരിയുടെ പേരിലാണ് വണ്ടി. നമ്പറും സഹോദരിയുടേതാണ്. വില്ലേജ് ഓഫിസറാണ് സഹോദരി. ഉടനെ, സഹോദരിയെ വിളിച്ചു. മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍
നൂറനാട് എസ്.ഐയെ തിരിച്ചുവിളിച്ച ദിലീപിന്‍റെ സഹോദരിയോട് പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടി രക്ഷപ്പെട്ട് ഏതോ ഒരു വീട്ടില്‍ കയറി. വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടി പറയുന്നതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കുട്ടി പറയുന്ന വണ്ടിയുടെ നമ്പര്‍ താങ്കളുടേതാണെന്ന് എസ്.ഐ. പറഞ്ഞു. വില്ലേജ് ഓഫിസറുടെ പേരിലുള്ള വണ്ടി. സഹോദരനാകട്ടെ പ്രവാസി മലയാളി. ഇവരുടെ പശ്ചാത്തലം കേട്ട പൊലീസിന് എന്തോ പന്തികേടു തോന്നി. കുട്ടി പറയുന്നത് അപ്പടി ശരിയാണോ?..
ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ വെറും ഭാവന മാത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി പൊലീസും കാര്യങ്ങള്‍ പരിശോധിച്ചു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല. ദീലിപിന്‍റെ കാര്‍ നമ്പറും പറഞ്ഞു. നമ്പര്‍ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ സുഹൃത്ത് തന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി. നല്ല ഭംഗിയുള്ള ജീപ്പിന്‍റെ ചിത്രം നവമാധ്യമങ്ങളിലൂടെതന്നെ കുട്ടിയ്ക്ക് കിട്ടിയതായിരിക്കാം.
തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറഞ്ഞ് കുട്ടി ഓടിക്കയറിയത് ഒരു വീട്ടിലേയ്ക്കായിരുന്നു. അയല്‍പക്കത്തെ ആളുകള്‍ വിവരമറിഞ്ഞ് ഓടിയെത്തി. ഇക്കൂട്ടത്തില്‍, കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവറും ഉണ്ടായിരുന്നു. കുട്ടിയുടെ വിശദീകരണം കേട്ടപ്പോള്‍ നാട്ടുകാര്‍ ഉണര്‍ന്നു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉടനെ മൊബൈല്‍ ഫോണെടുത്ത് കുട്ടി പറയുന്നത് മുഴുവന്‍ പകര്‍ത്തി. കൂടെ, അവിടെ നിന്നൊരു ‘ലൈവ് റിപ്പോര്‍ട്ടിങ്ങും’. വീഡിയോ കണ്ടവരെല്ലാം ഫോര്‍വേഡ് ചെയ്തു. വണ്ടിയുടെ നമ്പര്‍ ലോകം മുഴുവന്‍ അറിഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റില്‍ കയറി ഉടമയുടെ വിലാസമെടുത്തു. പിന്നെ, ഫോണ്‍ നമ്പര്‍ തേടിപിടിച്ചു വിളിയായി. തെറി വിളിച്ചാണ് പലരും തുടങ്ങിയത്. വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞതോടെ പലരും പിന്‍മാറി. പക്ഷേ, തെറി മാത്രം കാതില്‍ നിറഞ്ഞു നിന്നു. യൂ ട്യൂബ് ചാനലുകള്‍, ഫെയ്സ്ബുക് പേജുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ കുട്ടിയുടെ വിശദീകരണം പാറിപറന്നു. ഓരോ ദിവസവും ദിലീപിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയതായിരുന്നു. നാലു ദിവസം ഫോണ്‍ താഴെ വച്ചിട്ടില്ല. ഫോണ്‍ ഓഫാക്കാതെ ഓരോ കോളിനും മറുപടി പറഞ്ഞു.
ജീപ്പുമായി കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വന്നതായിരുന്നു. പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ ഉടനെ തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു. ‘‘താങ്കള്‍ എവിടേയ്ക്കാണ് പോകുന്നത്. എന്താണ് വിലാസം… തുടങ്ങി വീണ്ടും ചോദ്യംചെയ്യല്‍’’. ദിലീപ് സഹികെട്ട് പറഞ്ഞു. ‘‘വ്യാജ വാര്‍ത്തയാണ് പരക്കുന്നത്. ചാലക്കുടി ഡിവൈ.എസ്.പി:സി.ആര്‍.സന്തോഷിനെ വിളിക്കൂ. അല്ലെങ്കില്‍ നൂറനാട് പൊലീസിനെ വിളിക്കൂ’’. കാര്യം മനസിലാക്കിയ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെസേജുകള്‍ പ്രവഹിച്ചു. വണ്ടി തടയരുത്. സന്ദേശം വ്യാജമായിരുന്നു.
വണ്ടി ഒളിപ്പിച്ചു
ജീപ്പുമായി ഒരുപാട് യാത്രകള്‍ ദിലീപും കുടുംബവും ആസൂത്രണം ചെയ്തിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം തട്ടിക്കൊണ്ടുപോകല്‍ സന്ദേശം എത്തിയിട്ടുണ്ട്. എവിടെ പോയാലും അടിയും ഭീഷണിയും ഉറപ്പാകും. ഇനി, അതല്ല പ്രശ്നം. ഈ വ്യാജ വാര്‍ത്ത ഇടവേളയ്ക്കു ശേഷം വീണ്ടും പരക്കും. പലരും പുതിയതാണെന്ന് ചിന്തിച്ച് വീണ്ടും ഫോര്‍വേഡ് ചെയ്യും. ജീവിതം മുഴുവന്‍ വ്യാജ വാര്‍ത്തയോട് പടപൊരുതി ജീവിക്കേണ്ട അവസ്ഥ. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത ഇപ്പോഴും പിന്‍വലിക്കാത്ത ഫെയ്സ്ബുക്, യു ട്യൂബ് പേജുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
കൊല്‍ക്കത്ത: ബിസിനസ് പങ്കാളികള്‍ക്ക് നേരെ ആരോപണവുമായി മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. തന്റെ വ്യാജ ഒപ്പിട്ട് കോടികളുടെ ലോണ്‍ എടുത്തുവെന്നാണ് ആരതി നല്‍കിയ പരാതി. 4.5 കോടിയോളം രൂപയുടെ ലോണ്‍ തട്ടിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്ബനിയിലെ എട്ട് പങ്കാളികള്‍ക്ക് നേരെയാണ് ആരതിയുടെ ആരോപണം. തന്റെ അനുവാദമോ സമ്മതമോ ഇല്ലാതെ ഡല്‍ഹയിലുള്ള ഒരാളില്‍ നിന്നാണ് ലോണ്‍ എടുത്തതെന്നും പരാതിയില്‍ എടുത്ത് പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് തട്ടിപ്പിനെ കുറിച്ച് ആരതി പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച് പണം കടം നല്‍കിയാളെ സ്വാധീനിച്ചതായും ആരതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
കാലാവധി കഴിഞ്ഞ ചെക്കും ഇവര്‍ നല്‍കിയതായും പറയുന്നു. എന്നാല്‍ കമ്ബനിക്ക് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ പണം നല്‍കിയ ആള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായക്കിയതെന്ന് ആരതി പറയുന്നു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലണ്ടൻ∙ വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം റുമാനിയൻ താരം സിമോണ ഹാലെപിന്. ഫൈനലിൽ യുഎസ് താരം സെറീന വില്യംസിനെയാണ് വിമ്പിൾഡനിലെ കന്നി കിരീടം നേടാൻ ഹാലെപ് മറികടന്നത്. സ്കോർ 6–2, 6–2.
വിമ്പിൾഡൻ കിരീടം സ്വന്തമാക്കുന്ന ആദ്യ റുമാനിയൻ താരമാണ് സിമോണ ഹാലെപ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടവും സിമോണയ്ക്കായിരുന്നു. ഏഴു തവണ വിമ്പിൾഡൻ വിജയിച്ച സെറീന വില്യംസ് വലിയ പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കാതെയാണു കീഴടങ്ങിയത്. തോൽവിയോടെ ഗ്രാൻഡ് സ്ലാം റെക്കോർഡുകളുടെ കാര്യത്തിൽ മാർഗരറ്റ് കോർട്ടിന് (24) ഒപ്പമെത്താനുള്ള അവസരവും സെറീനയ്ക്കു നഷ്ടമായി.
കഴിഞ്ഞ തവണയും വിമ്പിൾഡൻ ഫൈനലിലെത്തിയ സെറീന ജർമനിയുടെ ആഞ്ചലിക് കെർബറിനോടു തോൽക്കുകയായിരുന്നു. 6–3, 6–3 എന്ന സ്കോറിനായിരുന്നു അന്നത്തെ തോല്‍വി.
The moment @Simona_Halep became Romania’s first ever #Wimbledon singles champion 🇷🇴 pic.twitter.com/bny53dP8AL
— Wimbledon (@Wimbledon) July 13, 2019
പറന്നുകൊണ്ടിരുന്ന പക്ഷികൾ പെട്ടെന്ന് താഴെ വീണ് പിടഞ്ഞ് ചാകുന്നു. മരത്തിലിരുന്ന പക്ഷികൾക്കും സമാന അവസ്ഥ. ഇതിന്റെ പിന്നിലെ കാരണമെന്തെന്ന് തേടുകയാണ് വിദഗ്ധർ. 60 ൽ അധികം കൊറെല്ലാ പക്ഷികളാണ് പറക്കുന്നതിനിടെ താഴെ വീണ് ചത്തത്. അഡ്‌ലെയ്ഡിലെ വണ്‍ ട്രീ ഹില്‍ പ്രൈമറി സ്കൂളിനു സമീപമാണ് പറക്കുന്നതിനിടെ തത്തകൾ കൂട്ടത്തോടെ ചത്തുവീണതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാരകമായ വിഷം പക്ഷികൾ കഴിച്ചുവെന്നാണു നിഗമനമെന്ന് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗം പറയുന്നു. അവശനിലയിൽ കണ്ടെത്തിയ ഒരു പക്ഷിയെ പോലും രക്ഷിക്കാൻ സാധിച്ചില്ലെന്ന് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗത്തിന്റെ സ്ഥാപക സാറാ കിങ് പറയുന്നു.
ഫിലിപ്പെൻസിലും മലേഷ്യയിലും ഇന്ത്യയിലെ മിസ്സോറാമിലും സമാനമായി പക്ഷികൾ ചത്തുവീഴുന്ന പ്രതിഭാസം ഇതിനു മുൻപ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ ഗ്രാമം അറിയപ്പെടുന്നത് തന്നെ പക്ഷികളുടെ ആത്മഹത്യാ താഴ്‌വര എന്ന പേരിലാണ്. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. മധുരയിലെ മംഗലക്കുടിയില്‍ 43 മയിലുകളെ ആയിരുന്നു ദുരൂഹ സാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം കലര്‍ത്തിയ ധാന്യമണികള്‍ കഴിച്ചാവാം ഇവ ചത്തെന്നായിരുന്നു നിഗമനം. പോസ്റ്റ്മോര്‍ട്ടത്തില്‍ ധാന്യമണികളിലുണ്ടായിരുന്ന വിഷമാണ് ഇവയുടെ മരണത്തിന് കാരണമാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശിലെ ബിജെപി നേതാവായ പ്രദീപ് ജോഷിയെ കുരുക്കിലാക്കി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നു. യുവാവും പ്രദീപ് ജോഷിയും തമ്മിലുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് മുൻപ് ഫെയ്സ്ബുക്ക് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ജോഷിയെ ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി പദവിയിൽ നിന്നും ബിജെപി മാറ്റിയിരുന്നു.
55 വയസുള്ള പ്രദീപ് ജോഷിയും 25 വയസുള്ള യുവാവുമായുള്ള ഫെയ്സ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ആദ്യം പുറത്തായത്. തുടര്‍ന്നാണ് വീഡിയോ പ്രചരിക്കുന്നത്. ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുറത്തുവന്ന സ്ക്രീൻഷോട്ടുകളെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഡിയോയും പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇൗ വിഡിയോയിലെ യുവാവിനെയും കുടംബത്തെയും ഇപ്പോൾ കാണാനില്ലെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിനു സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം ആഴ്ചകൾ പഴക്കമുള്ളതാണ്, ആശുപത്രി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
മാലിന്യങ്ങൾ വലിച്ചറിഞ്ഞ സഥലത്തുനിന്നും അസഹ്യമായ ദുർഗന്ധം മൂലം ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്, തുടർന്ന് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ മൃതദേഹത്തിനടുത്ത് ഒരു കാർഡ്ബോർഡ് പെട്ടി പോലീസ് കണ്ടെത്തി. കാർഡ്ബോർഡ് ബോക്സിൽ മൃതദേഹം സ്ഥലത്തെത്തിച്ചതായി അധികൃതർ കരുതുന്നു.ഗാന്ധി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു
കെന്റിലെ ചാത്തമിൽ താമസിക്കുന്ന സിജു തോമസ് – റെനി ദമ്പതിമാരുടെ മകനും ചാത്തമിലെ ന്യൂ ഹൊറൈസൺ ചിൽഡ്രൻസ് അക്കാഡമിയിലെ വിദ്യാർത്ഥിയുമായ ഇവാൻ സിജു തോമസാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ലോകമെമ്പാടുമുള്ള ഉയർന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെൻസയിൽ അംഗത്വം നേടുന്നതിന് നടത്തിയ cattel B III ടെസ്റ്റിലാണ് ഇവാന്റെ മിന്നുന്ന പ്രകടനം .
സാധ്യമായ ഏറ്റവും ഉയർന്ന മാർക്ക് 162 ആണ് ഇവാൻ നേടിയത് .മെൻസയിൽ അംഗത്വം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ സ്കോർ 148 ആണ്. മെൻസ ടെസ്റ്റിൽ ഇതുവരെ പങ്കെടുത്തവരിൽ ഒരു ശതമാനം മാത്രം കൈവരിച്ച സ്കോറിനൊപ്പമാണ് ഇവാന്റെ സ്കോർ. പതിനൊന്ന് വയസ് മാത്രമുള്ള ഇവാൻ നേടിയ സ്കോർ പ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ്‌സിനെക്കാൾ 2 പോയിന്റ് കൂടുതൽ ആണെന്ന് അറിയുമ്പോഴാണ് ഇവാന്റെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്.
തന്റെ പഠിത്തത്തോടൊപ്പം വായനയിലും കുങ്ഫുവിലും ഡ്രംമ്മിങ്ങിലും പ്രാവീണ്യം നേടുന്ന ഇവാൻ റുബിക്’സ് ക്യൂബ് ഒരു മിനിറ്റിനകം പൂർത്തീകരിക്കാനും മിടുക്കനാണ്. ഇവാന്റെ പഠിത്തത്തിലും പഠ്യേതര വിഷയങ്ങളിലും ഉള്ള കഴിവിനെക്കുറിച്ചു അറിയാമെങ്കിലും ഈ നേട്ടം പ്രതീഷിച്ചില്ലെന്ന് ഇവാന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ അധ്യാപകർക്ക് ഇവാന്റെ ഈ വിജയത്തിൽ അത്ഭുതമൊന്നുമില്ല. ഒരു പുസ്തകം വായിക്കുവാൻ കൊടുത്താൽ ഒന്നല്ലെങ്കിൽ രണ്ടു മണിക്കൂറിനകം വായിച്ചു തീർക്കുന്ന ഇവാനെ കാത്തിരിക്കുന്നത് വലിയ വലിയ വിജങ്ങളാണെന്നു അവർ അഭിപ്രായപ്പെടുന്നു.
ഗണിതശാസ്ത്രം വളരെയേറെ ഇഷ്ടപ്പെടുന്ന ഇവാന് ഗണിത ശാസ്‌ത്രജ്ഞൻ ആകാനാണ് ആഗ്രഹം. തന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കമെന്ന നിലയിൽ റോചെസ്റ്ററിലെ മാത്‍സ് സ്കൂളിൽ പഠനം തുടരുവാനുള്ള തയാറെടുപ്പിലാണ് ഇവാനും മാതാപിതാക്കളും.