തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. ചന്ദ്രന് കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്കി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ വച്ച് ലേഖ ചന്ദ്രനെതിരെ പറഞ്ഞതായി അയല്‍വാസി മൊഴി നല്കി. ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.
ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനെയും ബന്ധു കാശിനാഥനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവര്‍ നാലുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കളത്തിൽ ഗോഡ്സെ വിവാദം വലിയ ചർച്ചകൾക്കാണ് തുടക്കിമിട്ടിരിക്കുന്നത്. സ്വന്തന്ത്ര്യ ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആയിരുന്നെന്ന കമൽഹാസന്റെ പ്രസ്ഥാവന തമിഴ്നാട്ടിൽ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിനെതിരെ ബിജെപി, ഹനുമാൻ സേന പ്രവർത്തകർ ചെരുപ്പേറ് വരെ നടത്തി. ഇപ്പോഴിതാ ഒഡീഷ മുഖ്യമന്ത്രിയുടെ ഒരു പ്രവൃത്തി തിരഞ്ഞെടുപ്പിൽ സജീവചർച്ചയാവുകയാണ്. നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകിയിരിക്കുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്.
രഘു നായകിന്റെ ഭാര്യ മണ്ഡോദരി നായകിനാണ് നവീന്‍ പട്നായിക് അഞ്ച് ലക്ഷം അനുവദിച്ചത്. ദില്ലിയിലെ ബിര്‍ല ഹൗസിലെ പൂന്തോട്ട ജോലിക്കാരനായിരുന്നു കേന്ദ്രപര സ്വദേശിയായ രഘുനായിക്. 1948 ജനുവരി 30ന് ഗാന്ധിയെ വെടിവച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്സെയെ പിടികൂടിയത് രഘുനായിക്കായിരുന്നു. ഗാന്ധി ബിര്‍ല ഹൗസില്‍ താമസിച്ച അവസാന കാലത്ത് അദ്ദേഹത്തിന് സ്ഥിരമായി ആട്ടിന്‍ പാല് നല്‍കിയത് തന്റെ ഭര്‍ത്താവായിരുന്നെന്ന് മണ്ഡോദരി പറയുന്നു. ഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളില്‍ രഘു നായിക്കിന്റെ പേര് ഒട്ടേറെ തവണ പരാമര്‍ശിച്ചിട്ടുണ്ട്.
കെ.എം.മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടിയെന്ന് പി.സി.ജോര്‍ജ്. മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാല്‍ അത് മനസിലാകുമെന്നും മാണി അത്യാഹിതനിലയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയില്‍ എത്തിയപ്പോഴാണ് പി.സി.ജോര്‍ജിന്റെ പ്രതികരണം. യോഗത്തില്‍ പ്രത്യേക ആവശ്യങ്ങളൊന്നും പറയാനില്ലെന്നും മുന്നണിയുടെ തുടര്‍ പരിപാടികളെക്കുറിച്ച് നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ഒമ്പതുകാരിയായ വളർത്തുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ വീട്ടമ്മ കുറ്റക്കാരെയന്ന് കണ്ടെത്തി. അമേരിക്കയിലെ ക്യൂൻസിലാണ് ക്രൂര സംഭവം സംഭവം. ഷംഡായ് അർജുൻ (55) എന്ന വനിതയാണു ക്രൂരകൃത്യം നടത്തിയത്.
കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു സംഭവം.
ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു പേരക്കുട്ടികളും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിൽ കുട്ടി വീടിനകത്തെ ബാത്ത് റൂമിൽ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ പല തവണ ഇവർ മർദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂൺ 3 ന് ഇവർക്ക് ശിക്ഷ വിധിക്കും.
ലണ്ടനിലെ വാൻസ്വെർത്ത് റയിൽവെസ്റ്റേഷനിൽ പതിവ് പോലെ ട്രെയിൻ വരുന്നത് കാത്തുനിൽക്കുകയായിരുന്നു യാത്രക്കാർ. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയാലുടൻ സാധാരണ യാത്രകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അറിയിപ്പാണ് കേൾക്കുന്നത്. ഇത് കാത്തിരുന്ന യാത്രക്കാർ പക്ഷെ ഇത്തവണ ട്രെയിനിൽ നിന്ന് കേട്ടത് പോൺ വിഡിയോയിലെ ചൂടുള്ള സംഭാഷണങ്ങൾ.
ട്രെയിനിന്റെ ലോക്കോപൈലറ്റിന് പറ്റിയ ഒരു അബദ്ധമാണ് മൈക്കിലൂടെ യാത്രക്കാർ മുഴുവൻ കേട്ടത്. ജോലിക്കിടയിൽ ട്രെയിനിലെ കംപ്യൂട്ടറിൽ പോൺവിഡിയോ കാണുകയായിരുന്നു ലോക്കോപൈലറ്റ്. എന്നാൽ കംപ്യൂട്ടറുമായി പൊതുഅറിയിപ്പുകൾക്കുള്ള മൈക്ക് ഘടിപ്പിച്ചിരുന്ന വിവരം ഇയാൾ മറന്നു. ഇയാൾ ആസ്വദിച്ച് കണ്ടുകൊണ്ടിരുന്ന പോൺവിഡിയോയുടെ ശബ്ദരേഖ ഇതോടെ പുറത്തായി. ട്രെയിനിൽ കേട്ട ശബ്ദരേഖ ചില യാത്രക്കാർ മൊബൈലിൽ പിടിച്ച് ട്വിറ്ററിൽ പങ്കുവെച്ചു. ലക്ഷകണക്കിന് ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
My tube driver casually watching porn whilst leaving the tannoy system on… pic.twitter.com/ALWahilGEJ
— Paul Brunton (@MrPaulBrunton) May 10, 2019
മല ചവിട്ടിയതിന് പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി ലിബി. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി തന്റെ വീട്ടില്‍ നിന്നുമാണ് യാത്രചെയ്തതെന്ന് പൊലീസിന് അറിയാമെന്ന് പറയുന്ന ലിബി ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ലെന്നും വെളിപ്പെടുത്തുന്നു. കോടതി വിധി നടപ്പിലാക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ശബരിമലയിലേക്ക് പോയതെന്നും ഇനിയും ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ലിബി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ദൈവത്തിൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഓരിയിടുന്ന ചാണക ഡാഷ് മക്കൾ അറിയാൻ!
ബിന്ദുഅമ്മിണി എന്റെവീട്ടിൽനിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാർട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.
ശബരിമലയിൽ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കൽകോളേജിൽ നിരാഹാരം കിടന്നതും വരാൻവേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോൾ പോകുന്ന അസുഖമുണ്ടെങ്കിൽ കണ്ടവർക്ക് പോയും കാണുമായിരിക്കും.
ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാൻ വന്നതല്ല വിധിനടപ്പിലാക്കാൻ ചാണകങ്ങൾ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്.ഏതൊക്കെ ഊളകൾ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താൻ.
അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ വരാൻ സന്നദ്ധരായാൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യും.
പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരിൽ സുവർണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോൾ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.
ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവർ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാൽ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയിൽ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ നാട്ടിൽ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.
ബ്രാഹ്മണിസത്തിനും നവഫ്യൂഡൽ മാടമ്പിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയിൽ പോയി അയ്യപ്പനെക്കണ്ടു പ്രാർത്ഥിക്കൽ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങൾ. സ്ത്രീകളെ കണ്ടാൽ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടിൽ കലാപമുണ്ടാക്കിയത്കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ? ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോൾ ഞങ്ങൾപോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെർമിഷൻ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങൾ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അൽപ്പ സമയത്തിനുള്ളിൽ പതനതിട്ടയിലെ വീട്ടിൽ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !
ചിക്കാഗോ: ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയറ്കീറി പുറത്തെടുത്ത സംഭവത്തില്‍ അമ്മയും മകളും അറസ്റ്റില്‍. മര്ലിന് ഓക്കോവ ലോപ്പസ് എന്ന പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്.
ഒരു മാസം മുമ്പ് കാണാതാവുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു മര്ലിന്. ജോലികഴിഞ്ഞ് മൂത്ത മകനെ ഡേകെയറില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴിയാണ് മര്‍ലിനെ കാണാതായത്. ആരോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ലിന്റെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയത്. വയറ് കീറിയ അവസ്ഥയിലായിരുന്നു മൃതശരീരം. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയാണ് മര്ലിന് കൊല്ലപ്പെട്ടിരിക്കുന്നതെന്നും തുടര്‍ന്നാണ് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തതെന്നും പരിശോധനയില്‍ വ്യക്തമായി.
അമ്മമാര്‍ക്ക് വേണ്ടിയുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന് മര്‍ലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ഈ ഗ്രൂപ്പിലുള്ള ക്ലാരിസ ഫിജുറോ എന്ന 46കാരി കുഞ്ഞുടുപ്പുകള്‍ വാഗ്ദാനം ചെയ്ത് മര്‍ലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്ലാരിസയുടെ മകള്‍ ഡിസൈറി ഫിജുറോയും കേസില്‍ പ്രതിയാണ്. ഇരുവരെയും കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് ക്ലാരിസയുടെ പുരുഷസുഹൃത്ത് പീറ്റര്‍ ബോബക്കിനെതിരെയും കേസെടുത്തിട്ടുണ്ട്.
മര്‍ലിനെ കാണാതായ ദിവസം വൈകുന്നേരം ആറ് മണിയോടെ ക്ലാരിസ് തന്റെ നവജാതശിശുവിന് ശ്വാസതടസ്സമുണ്ടെന്ന് അറിയിച്ച് അത്യാഹിതവിഭാഗത്തിന്റെ സഹായം തേടിയിരുന്നു. ഈ ഫോണ്‍റെക്കോഡും കൃത്യത്തില്‍ ക്ലാരിസിന്റെ പങ്കുതെളിയിക്കുന്നതായി. ക്ലാരിസ് സഹായം ചോദിച്ചത് മര്‍ലിന്റെ കുഞ്ഞിന് വേണ്ടിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി അമ്മയും മകളും ചേര്‍ന്ന് മര്‍ലിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ക്ലാരിസിന്റെ 27കാരനായ മകന് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി ക്ലാരിസ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം മര്‍ലിനെ വിളിച്ചുവരുത്തുകയായിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. യു.കെ രജിസ്ട്രേഷനുള്ള ഡിഎ 42 വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇത്.
ദുബായ് വിമാനത്താവളത്തില്‍ നിന്ന് വെറും മൂന്ന് മൈല്‍ അകലെയായിരുന്നു അപകടം. മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിഗേഷന്‍ സംവിധാനത്തിനായി വിവരശേഖരണത്തിന് ഉപയോഗിച്ചിരുന്ന വിമാനമാണിത്. സാങ്കേതിക തകരാറുളുകളാണ് അപകടത്തിന് കാരണം.
അപകടത്തിന് പിന്നാലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാത്രി ഒരു മണിക്കൂറോളം തടസപ്പെട്ടു. പ്രാദേശിക സമയം രാത്രി 07:36 മുതല്‍ 08:22 വരെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു നടപടിയെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം പ്രവര്‍ത്തനം സാധാരണ ഗതിയിലായി.
ഓസ്ട്രേലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്ന (59) എന്ന് ഓസ്ട്രേലിയന്‍ വനിതയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പമാണ് വെസ്ന കോഴിക്കോട് എത്തിയത്. കോഴിക്കോട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ജിം ബെന്നിയും ഓസ്ട്രേലിയന്‍ വനിതയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വനിതക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ചെന്നൈ: മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്കിയ ടെന്നീസ് താരം അറസ്റ്റില്‍. ദേശീയ മുന്‍ അണ്ടര്‍ 14 ചാമ്പ്യന്‍ വാസവി ഗണേശന് (20) ആണ് അറസ്റ്റിലായത്. കില്‍പൗക്ക് സ്വദേശിയായ കെ. നവീത് അഹമദ്(21) ആണ് ആക്രമണത്തിനിരയായത്.
വാസവിയും ചെന്നൈ സ്വദേശി നവീദ് അഹമദും പ്രണയത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയില്‍നിന്നു ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ നവീദിനെ കണ്ടു. സംസാരത്തിനിടെ ഇരുവരും ചിത്രമെടുത്തു. ഇതു ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങിയില്ല. ഇരുവരും വഴക്കായി. വാസവിയുടെ തലയ്ക്കു ഹെല്‍മറ്റു കൊണ്ടു ഇടിച്ചു. ഫോണ്‍ പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു.
നവീദിനെ കൈകാര്യം ചെയ്യാനും ഫോണ്‍ തിരികെ വാങ്ങാനും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏല്‍പ്പിച്ചു.ക്വട്ടേഷന്‍ പ്രകാരം വേളാച്ചേരി സ്വദേശികളായ എസ് ഭാസ്കര്‍, ശരവണന്, ബാഷ എന്നിവര്‍ നവീദിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോൺ തിരികെ വാങ്ങി. നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
നവീദ് പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാസവിയുടെ ക്വട്ടേഷനാണ് ഇതെന്ന് വ്യക്തമായി. പൊലീസ് ചോദ്യം ചെയ്തെങ്കിലും നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോൺ തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പറഞ്ഞു.
അന്വേഷണത്തില്‍ നവീദിനെ മര്‍ദ്ദിക്കാന്‍ വാസവി ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.