സംസ്ഥാനത്ത് ഇക്കുറിയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. അപ്പോഴും വൻതോതിലാണ് ബിജെപി ഇത്തവണ കേരളത്തിൽ വോട്ട് നേടിയിരിക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ബി.െജ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും. ശബരിമല വിഷയം വിതച്ചത് ബി.ജെ.പിയാണെങ്കിലും നേട്ടം കൊയ്തത് യുഡിഎഫാണ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പരാജയമേറ്റുവാങ്ങേണ്ടി വന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കുമ്മനം രാജശേഖരന് അനുകൂലമായിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും മാറ്റി എഴുതുന്നതായിരുന്നു ശശി തരൂരിന്റെ വിജയം.
സുരേഷ് ഗോപിയുടെ താരപദവിയും തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയെങ്കിലും അവിടെയും ഫലം ബി.ജെപിക്ക് തിരിച്ചടിയായി. എങ്കിലും പല മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്ത് എത്താൻ സാധിച്ചതും വൻതോതിൽ വോട്ട് നേടിയതും ബി.ജെ.പിക്ക് കേരളത്തിൽ നേട്ടം തന്നെയാണ്. ആദ്യമായിട്ടാണ് ബി.ജെ.പി ഇത്രയധികം വോട്ടുകൾ കേരളത്തിൽ നേട്ടുന്നത്. 2014ലേതിനെക്കാള്‍ 7% വോട്ട് ബി.ജെ.പിക്ക് കൂടിയത് നേട്ടം തന്നെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.
വോട്ടുകണക്കുകൾ ഇങ്ങനെ:
തിരുവനന്തപുരത്ത് കുമ്മനം രണ്ടാമത് – 3 ലക്ഷം കടന്നു.
സുരേഷ് ഗോപി (2.93 ലക്ഷം)
കെ.സുരേന്ദ്രന്‍ (2.95 ലക്ഷം)
ശോഭ സുരേന്ദ്രന്‍ (2.37 ലക്ഷം)
സി.കൃഷ്ണകുമാര്‍(2.17 ലക്ഷം)
കണ്ണന്താനം (1.37 ലക്ഷം)
പി.സി.തോമസ് (1.52 ലക്ഷം)
കെ.എസ്.രാധാകൃഷ്ണന്‍(1.77 ലക്ഷം)
തുഷാര്‍ വെള്ളാപ്പള്ളി (73065)
ഇന്ത്യയിലെ ജനങ്ങള്‍ തന്‍റെ ഭിക്ഷാപാത്രം നിറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് വേണ്ടി ജീവത്യാഗംചെയ്ത പ്രവര്‍ത്തകരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു. രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും.
ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മേദിയെ സ്വീകരിച്ചു. രാജ്നാഥ് സിങ്, സുമഷ സ്വരാജ്, ശിവ്‍രാജ് സിങ് ചൗഹാന്‍ തുടങ്ങി പ്രമുഖനേതാക്കള്‍ സന്നിഹിതരായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡിക്കും നവീന്‍ പട്നായിക്കിനും അമിത് ഷാ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബംഗാളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്ന് മമത ബാനര്‍ജിയെ ഉന്നമിട്ട് അമിത് ഷാ പറഞ്ഞു.
ഇന്ത്യയുെടയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്ന് നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ മുന്നില്‍ ശിരസ് നമിക്കുന്നു. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തവണ ധൈര്യപ്പെട്ടില്ല. എതിരാളികളുള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ദുരുദ്ദേശത്തോടെയോ സ്വാര്‍ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ലെന്നും മോദി പറഞ്ഞു.
മോദി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിെല ചൗക്കിദാര്‍ വിശേഷണം നീക്കി. ചൗക്കിദാര്‍ വിശേഷണത്തിന്‍റെ അടുത്തഘട്ടത്തിലേയ്ക്ക് നീങ്ങാനുള്ള സമയമായെന്നും മോദി ട്വീറ്റ് ചെയ്തു.
അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അട്ടിമറി തോല്‍വി. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യു.പിയിലെ ഈ ലോക്സഭ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് തോല്‍വി. 54731 വോട്ടുകള്‍ക്കാണ് തോല്‍വി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്.
2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2004ൽ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ തന്റെ ആദ്യ ജയം കൊയ്തത്. 2009 ൽ ഭൂരിപക്ഷം 3,70,198 വോട്ടായി. കഴിഞ്ഞ തവണ ശക്തമായ മോദി തരംഗത്തിൽ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനോട് പകരം വീട്ടിയത്.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽ നിന്നും അമേഠിയിൽ തോറ്റ സ്ഥാനാർഥി. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്‌നെ തോൽപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചു. 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവിൽ അമേഠിയിലെ ജനങ്ങൾ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പരാജയപ്പെടുത്തി. 1977 ൽ സഞ്ജയ് ഗാന്ധി തോൽക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോൽവിക്കുള്ള കാരണം ഏറെ ചർച്ച ചെയ്യപ്പെടും.
യാത്രാവേളകളില്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അവരെ കാറിൽ ബേബി സീറ്റില്‍ ഇരുത്തുക പതിവാണ്. കുട്ടികള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വം നല്‍കുന്നതാണ് ഇവ എന്നതിലും തര്‍ക്കമില്ല. എന്നാല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീടിയാട്രിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടൊരു പഠനം പറയുന്നത് ബേബി സീറ്റുകള്‍ പോലും സുരക്ഷിതമല്ല എന്നാണ്. യാത്രാവേളകളില്‍ അല്ലാതെ ബേബി സീറ്റ് ഉപയോഗിച്ച വേളകളിൽ മിക്കപ്പോഴും കുട്ടികളുടെ അപകടമരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ പഠനത്തില്‍ പറയുന്നു.
അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 3,700 കുഞ്ഞുങ്ങളുടെ മരണമാണ് Sudden Infant Death Syndrome (SIDS) മൂലം നടക്കുന്നത്. ശ്വാസം ലഭിക്കാതെയോ മറ്റു അശ്രദ്ധകള്‍ മൂലമോ ആണ് ഇത്തരം മരണങ്ങളില്‍ അധികവും. 2004- 2014 കാലഘട്ടത്തില്‍ ഏകദേശം 11,779 കുട്ടികളുടെ മരണം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ 348 കുട്ടികള്‍ മരണപ്പെട്ടത് ഇത്തരം സീറ്റിങ് സംവിധാനങ്ങളില്‍ വച്ചാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ 63% മരണവും കാര്‍ സീറ്റില്‍ വച്ചാണ്. മറ്റുള്ളവ ഊഞ്ഞാല്‍ പോലെയുള്ള വസ്തുക്കളില്‍ ഇരുന്നും. ഇതില്‍ ഒരു പങ്കു കാറിനുള്ളില്‍ വച്ചും മറ്റൊരു പങ്കു സംഭവിച്ചത് വീട്ടിനുള്ളില്‍ വച്ചുമാണ്. കുട്ടിയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് മൂലം തന്നെയാണ് മിക്ക മരണങ്ങളും.
ചില മരണങ്ങള്‍ കുഞ്ഞ് കാര്‍ സീറ്റില്‍ നിന്നും താഴെ വീണും മറ്റു ചിലത് കാര്‍ സീറ്റ് തന്നെ മറിഞ്ഞു വീണും ആയിരുന്നു. മണിക്കൂറുകള്‍ കുഞ്ഞിനെ തനിച്ചു കാറിനുള്ളില്‍ ഇരുത്തി രക്ഷിതാക്കള്‍ പുറത്തുപോയത് വഴിയും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ബേബി സീറ്റ്. എന്നാല്‍ എല്ലായ്പോഴും അതൊരു സുരക്ഷാഉപകരണം ആണെന്നു ചിന്തിക്കുന്നതിലാണ് തെറ്റ്. ബേബി സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയ കുഞ്ഞിനെ ഉണര്‍ത്താതെ അത് അതുപോലെ എടുത്തു വീട്ടില്‍ കൊണ്ടു വരുന്നതും ഒഴിവാക്കണം. യാത്രാവേളയില്‍ അല്ലാതെ ഒരിക്കലും ഉപയോഗിക്കാവുന്ന ഉപകരണമല്ല ഇത്. അത് മറ്റു രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് അപകടം സംഭവിക്കുക എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ പുറത്തുവന്ന് തുടങ്ങിയിരിക്കുകയാണ്. അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ ചൂടു പിടിക്കുന്നതിനിടെ റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ നാക്കുപിഴച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. സണ്ണി ഡിയോള്‍ എന്നതിന് പകരം നാക്കു പിഴത്ത് സണ്ണി ലിയോണ്‍ എന്ന് അര്‍ണബ് പറഞ്ഞതാണ് ഇപ്പോൾ സംസാരവിഷയം.
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് നാക്കുപിഴ സംഭവിച്ചത്. അര്‍ണബിന്റെ അബദ്ധം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താന്‍ എത്ര വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ രംഗത്തെത്തി
Leading by How many votes ???? 😉 😜
— Sunny Leone (@SunnyLeone) May 23, 2019
Arnab : “Sunny Leone…sorry Sunny Deol is leading from Gurdaspur”
Modi ke ishq mein devdas ban gya hai ye pagla 🤣🤣#ElectionResults2019 pic.twitter.com/1sy1taAxhu
— Raj😘♥️INDIAN2 (@Indian2Raj) May 23, 2019
പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്തെത്തും. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്ക് ചേരും. 26ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന. രാജ്യമെമ്പാടും ബിജെപി വൻ മുന്നേറ്റം നേടിയതിന് പിന്നാലെയാണ് പാര്‍ട്ടി മറ്റ് നടപടികള്‍ വേഗത്തിലാക്കുന്നത്.
∙ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ആവര്‍ത്തിച്ച് ബിജെപി, ലീഡ് 290 കടന്നു
∙ 2014 ലെ സീറ്റെണ്ണം മറികടന്ന് എന്‍ഡിഎയും, ലീഡ് 340ലധികം സീറ്റുകളില്‍ ലീഡ്
∙ യുപി ബിജെപിയെ കൈവിട്ടില്ല, ബംഗാളിലും ഒഡിഷയിലും കളംപിടിച്ചു
∙ കോണ്‍ഗ്രസ് പിടിച്ചുനിന്നത് കേരളത്തിലും പഞ്ചാബിലും മാത്രം
∙ യുപിഎയ്ക്ക് ആശ്വാസമായി തമിഴ്നാട്ടില്‍ ഡിഎംകെ മുന്നേറ്റം
കോണ്‍ഗ്രസിന് മരവിപ്പ്
∙ കോണ്‍ഗ്രസിന് നേട്ടം കേരളത്തിലും പഞ്ചാബിലും മാത്രം, യുപിഎ മൂന്നക്കം കടന്നില്ല
∙ തമിഴ്നാട് ഡിഎംകെയുടെ നേതൃത്വത്തില്‍ യുപിഎ തൂത്തുവാരി
∙ ബിഹാറില്‍ യുപിഎ തകര്‍ന്നടിഞ്ഞു, ഭരണമുള്ളിടത്തും കോണ്‍ഗ്രസ് തോറ്റു
ആന്ധ്രയില്‍ ജഗന്‍ തരംഗം
∙ ലോക്സഭ, നിയമസഭ സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ജയത്തിലേക്ക്
∙ ഒഡിഷയില്‍ ബിജു ജനതാദള്‍ അധികാരം നിലനിര്‍ത്തും, ലോക്സഭയില്‍ സീറ്റ് നഷ്ടം
താരമണ്ഡലമായ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള പിന്നിലാണ്. ബിജെപിയുടെ ഗോകുല്‍നാഥ് ഷെട്ടിയാണ് ലീഡ് ചെയ്യുന്നത്. അതേപോലെ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ, പ്രിയ ദത്ത് തുടങ്ങിയവരും പിന്നിലാണ്. ബാംഗ്ളൂര്‍ സെന്‍ട്രലില്‍ പ്രശസ്ത നിനിമാനടനായ പ്രകാശ് രാജും പിന്നിലാണ്.
നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളള ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ശബരിമല ബിജെപിയെ തുണച്ചില്ല. പാർട്ടികൾക്കെല്ലാം അതീതമായി പൂഞ്ഞാര്‍ പി.സി ജോർജിനൊപ്പമെന്ന ധാരണയും പൊളിച്ചടുക്കി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാറി മറിയുന്ന ലീഡ് നിലകളിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് സുരേന്ദ്രന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന ധാരണ ഉയർത്തിയെങ്കിലും സ്ഥിതി മാറി മറിയുകയായിരുന്നു. ആന്റോ ആന്റണിയുടെ കൃത്യമായ മുന്നേറ്റമാണ് പത്തനംതിട്ടയിൽ പ്രകടമാകുന്നത്. ഇതിനൊപ്പം വീണാ ജോർജിന് അപ്രതീക്ഷിത തിരിച്ചടിയായത് സ്വന്തം മണ്ഡലത്തിൽ പിന്നാലായതാണ്. പിന്നീട് അതും മറികടന്നു.
ശബരിമല വിഷയം മാത്രം ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രൻ പത്തനംതിട്ട മൽസരിക്കാൻ തിരഞ്ഞെടുത്തത്. മണ്ഡലങ്ങളിൽ അദ്ദേഹത്തിന് കിട്ടിയ ഗംഭീര സ്വീകരണം ഇരുമുന്നണികളെയും ഉറക്കം കെടുത്തിയിരുന്നു. പ്രചാരണത്തിനും വ്യക്തമായ മേൽക്കൈ നേടാൻ സുരേന്ദ്രനും ബിജെപിക്കും കഴിയുകയും ചെയ്തു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇൗ വികാരങ്ങളെല്ലാം ഗുണം ചെയ്തത് യുഡിഎഫിനാണ്. പത്തനംതിട്ടിയിൽ ബിജെപി ഇതാ വിജയിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച പി.സി ജോർജിനും തക്കതായ മറുപടിയാണ് പൂഞ്ഞാറിലെ ജനങ്ങൾ നൽകിയത്. ഇവിടെ മൂന്നാമതാകാനെ സുരേന്ദ്രന് കഴിഞ്ഞുള്ളൂ. എക്സിറ്റ്പോളുകളിൽ പോലും ബിജെപിക്ക് വ്യക്തമായ ആധിപത്യം ഇവിടെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ വിധിയെഴുത്തിൽ ഇതൊന്നും പ്രകടമായില്ല.
സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ.സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്.
വോട്ടെണ്ണല്‍ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ 24,000 വോട്ടുമായി തിരുവന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അമിതാവേശമില്ലെന്നും തുടക്കം മുതല്‍ നേടിയ ലീഡ് തനിക്ക് നിലനിര്‍ത്താനാകുന്നുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു. എല്ലാ എക്സിറ്റ് പോളുകളിലും തരൂരിന് തോല്‍വിയായിരുന്നു പ്രവചിച്ചത്. തന്നെ എക്സിറ്റ് പോളുകളാകും ജയിപ്പിക്കുകയെന്ന് തരൂര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.
പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഈ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
ഇടതുപക്ഷത്തിന്റെ വൻ തകർച്ചയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോൾ കാണാനാകുന്നത്. പ്രതീക്ഷ അർപ്പിച്ച പല മണ്ഡലങ്ങളും കൈവിട്ടുപോകുകയാണ്. ഇടതുപക്ഷത്തിന്റെ യുവരാഷ്ട്രീയ മുഖമായ സി പി ഐ സ്ഥാനാർഥി കനയ്യകുമാറും തോൽവിയിലേക്ക് നീങ്ങുകയാണ്. ബിഹാറിലെ ബെഗുസരായിയിൽ മണ്ഡലത്തിൽ കനയ്യ കുമാറിനെ പിന്നിലാക്കി ബിജെപിയുടെ ഗിരിരാജ് സിങ് വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരപക്ഷമാണ് ബിജെപിക്ക്.
ജെഎൻയു സർവകലാശാലയിലെ മുൻ വിദ്യാർഥി ആയിരുന്ന കനയ്യ കുമാർ ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അത് കനയ്യയുടെ പ്രസംഗപ്രാവീണ്യം കൊണ്ട് മാത്രമല്ല, സ്വര ഭാസ്കർ, ശബാന ആസ്മി, ജാവേദ് അക്തർ എന്നീ പ്രമുഖരുടെ പിന്തുണ കൂടി കൊണ്ടാണ്. എന്നാൽ ഇതൊന്നും വോട്ടായില്ല എന്നാണ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
ബിഹാറിൽ ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു ബെഗുസരായി. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ഇല്ലാതാകുന്ന സ്ഥിതിയാണ് ഇപ്പോൾ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. രാജ്യത്ത് എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബിജെപി വൻവിജയത്തിലേക്ക് കുതിക്കുകയാണ്.