കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെ യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.
പിസി ജോർജിന്‍റെ ബന്ധു ആയ തനിക്ക് അതേ ഭാഷയിൽ പ്രതികരിക്കാനറിയാം. ഈരാറ്റുപേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നവരെ പിടിക്കാത്ത പൊലീസുകാരാണ് എന്നെ തടയാൻ വരുന്നത്. ഇവിടെ താലിബാലിസമാണോ. ആദ്യം അവരെ പോയി പിടിക്ക്. ആര്‍ജെഡിയുടെ യുവനേതാവാണ് താൻ. എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം.
ഞാൻ വെള്ളമടിച്ചിട്ടുണ്ടെന്നും കഞ്ചാവാണെന്നും ആളുകൾ പറയും. പച്ചക്കാണ് പറയുന്നത്. ഇതല്ല, ഇതിനപ്പുറവും കണ്ടിട്ടുണ്ട്. ഈ റോഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത് ആളുകള്‍ക്ക് വണ്ടിയോടിക്കാനാണ്. ആദ്യം ഈരാറ്റുപേട്ടക്കാരെക്കൊണ്ട് ഹെൽമെറ്റ് വെപ്പിക്ക്. പാലായിലൊരു നിയമം, ഈരാറ്റുപേട്ടക്കാർക്ക് മറ്റൊരു നിയമമെന്നും യുവാവ് രോഷം കൊള്ളുന്നു.
നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.
വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാവ് തങ്ങളുടെ ബന്ധു അല്ലെന്ന് പിസി ജോർജിൻരെ മകൻ ഷോൺ ജോര്‍ജ് പറഞ്ഞു. ഷോണിന്‍റെ വോയ്സ് ക്ലിപ്പും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മലയാളികളുടെ ഉള്ളിൽ മാത്രം നിറഞ്ഞിരിക്കുന്ന സദാചാരബോധത്തെക്കുറിച്ച് പറയുകയാണ് സൈക്കോളജിസ്റ്റായ കലാഷിബു. സീരിയൽ നടിയുടെതായി പുറത്തുവന്ന വിഡിയോ ആഘോഷിച്ച മലയാളി മനസിനെക്കുറിച്ചാണ് കല പറയുന്നത്. സ്ത്രീ അല്ലേ, പ്രായമായില്ലേ അമ്മയല്ല എന്നൊന്നും പറഞ്ഞ് അവർക്കുനേരെ അശ്ലീല വാക്കുകൾ ചൊരിയുന്ന പുരുഷന്മാർ സ്വയം ചിന്തിച്ചു നോക്കൂ, ഇവരിലെത്രപേർ നല്ലവരാണെന്ന്.എന്റെ ഈ പോസ്റ്റിന്റെ താഴെയും അസഭ്യവർഷങ്ങൾ ചൊരിഞ്ഞേക്കാം എന്ന മുൻകരുതലും എടുക്കുന്നുണ്ട് അവർ. തന്നെ കാണാൻ വന്ന ഒരു അധ്യാപികയുടെ അവസ്ഥ വിവരിച്ചുകൊണ്ടാണ് കല ഷിബുവിന്റെ പോസ്റ്റ്.
ഇമ്മിണി വലിയ പോസ്റ്റ് ആണ് ..
വേണേൽ വായിച്ചോ ..
അച്ഛൻ ആണ് ആദ്യത്തെ ശത്രു എന്ന് പറഞ്ഞ ഒരു പതിമൂന്ന് വയസ്സുള്ള പെൺകുട്ടി ..
അവളെ വഴക്കു പറഞ്ഞത് , അടിച്ചതു ഒക്കെ അവൾ പറഞ്ഞു ..
” അയാളുടെ കൂട്ടുകാർ വന്നപ്പോൾ ഞാൻ മുന്നിൽ ചെന്ന് നിന്നെന്നു പറഞ്ഞായിരുന്നു അടിച്ചത് ..”’
ഞാൻ ആ കുട്ടിയുടെ അമ്മയെ നോക്കി ..
അവർ മുഖം കുനിച്ചു ..
” അച്ഛനല്ലേ അറിയു..അവരൊക്കെ എത്ര വൃത്തികെട്ടവന്മാരാണെന്നു !!
അച്ഛനും ആ കൂട്ടത്തിൽ പെട്ടത് ആണെന്ന് ഓർക്കണം ..’
പകയോടെ അവൾ പറഞ്ഞു ..
വര്ഷങ്ങള്ക്കു മുൻപുള്ള ഈ സംഭവം ഇടയ്ക്കു ഞാൻ ഓർക്കും ..
സ്വന്തം വീട്ടില് ഒരു നിയമം , നാട്ടിൽ മറ്റൊരു നിയമം ..!!
രാമനാഥൻ ഡോക്ടർ ന്റെ മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി നോക്കുന്ന സമയം വന്ന ഒരു കേസ് ഉണ്ട് ..
ഡോക്ടർ നോട് എന്നും എനിക്ക് നന്ദി ഒരു കാര്യത്തിൽ ആണ് ..
ധാരാളം സമയം , ഓരോ രോഗികളെയും കാണാനും അവരോടു ഇടപെടാനും തുടക്കകാരി ആയ എനിക്ക് തരുമായിരുന്നു ..
അദ്ദേഹം അർപ്പിച്ച ആ വിശ്വാസത്തിൽ എനിക്ക് അഭിമാനം ആയിരുന്നു ..
റിട്ടയർ ആകാൻ ഏതാനും മാസമുള്ള ഒരു സ്കൂൾ ടീച്ചർ , അവരുടെ മകൻ , ഭാര്തതാവ് ..
ഇവരാണ് വന്നത് ..
ടീച്ചർ ന്റെ സ്വഭാവത്തിൽ പെട്ടന്നുണ്ടായ മാറ്റം .,
മകന്റെ വിവാഹം അടുത്തിരിക്കുക ആണ് .,.
കരഞ്ഞു കലങ്ങിയ കണ്ണുകൾ ; ഭയന്ന ഭാവം ..
ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന അവരോടു എന്തൊക്കെ ചോദിച്ചിട്ടും മറുപടി ഇല്ല ..
എന്നിരുന്നാലും തുടർച്ചയായി അവരെ കണ്ടു കൊണ്ടേ ഇരുന്നു ..
രണ്ടാം ദിവസം അവർ സംസാരിച്ചു ..
ഉള്ളിൽ കെട്ടിനിന്ന സങ്കടക്കടൽ അങ്ങ് പൊട്ടിയൊഴുകി ..
”’വേണമെന്ന് വെച്ചല്ല ..സംഭവിച്ചു പോയി ..
ഭാര്തതാവിന്റെ കുറവ് കൊണ്ടല്ല ..
എനിക്ക് , അറിയില്ല ., എങ്ങനെയോ അങ്ങനെ സംഭവിച്ചു പോയി .”
സ്കൂളിലെ പ്യൂൺ ആയി അവർക്കു വര്ഷങ്ങളായി ഉണ്ടായിരുന്ന ബന്ധം ..
അരുതാത്തതു അടുത്തിടെ മറ്റൊരു അധ്യാപകൻ കാണാൻ ഇടയായി ..
സ്കൂളിലെ പ്രധാന അദ്ധ്യാപിക ആണ് ..പ്യൂൺ വളരെ പ്രായം കുറഞ്ഞ വ്യക്തിയും ..!
സംഘർഷത്തിന്റെ കൊടുമുടിയിൽ ആക്കിയത് ,
സഹപ്രവർത്തകന്റെ ഭീഷണി ആണ് ..
” ഇതിപ്പോ ഒരാളോട് മാത്രമായി എങ്ങനെ നടക്കും ..
ഞങ്ങളും ഒക്കെ ഇവിടെ ഉണ്ട് ..
ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ..’
‘
സാധാരണകാരി ആയ ഒരു കുടുംബിനിയുടെ സമനില താറുമാറാകാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത് ..?
അവരുടെ ഭാര്തതാവിനോടല്ല ; മകനോടാണ് വിവരങ്ങൾ അറിയിച്ചത് .
ആ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട് ..
ആദ്യം കുറെ നേരം കൈപ്പത്തികളാൽ മുഖം പൊത്തി അമർത്തിപ്പിടിച്ചു ഇരുന്നു ..
പിന്നെ ആ മുഖം ഉയർത്തുമ്പോൾ ,കണ്ണുകളിൽ ജലാംശം പെരുകി ,ശക്തമായി കിതയ്ക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു ..
എത്രയോ നേരമെടുത്ത് ആണ് അയാൾ സംസാരിക്കാൻ ഉള്ള കഴിവ് വീണ്ടെടുത്തത് എന്നെനിക്കു അറിയാം ..
ഉൾകൊള്ളാൻ ആർക്കാണ് കഴിയാത്തതു ആ മകന്റെ നിസ്സഹായാവസ്ഥ ..
അവന്റെ മനസ്സിൽ കൂടി കടന്നു പോകുന്ന ചിന്തകളെ ഊഹിക്കാം ..
‘അമ്മ ആണ് ..
അതാണ് ആദ്യത്തെ ഷോക്ക് ..!
പിന്നെ അവരുടെ പ്രായം ..
വിവാഹപ്രായം എത്തിയ മകൻ ..
റിട്ടയർ ആകാൻ അധികം നാളുകൾ ഇല്ല ..
ഡോക്ടർ , ഞാൻ ..
ഞങ്ങൾ രണ്ടുപേരും ഒരുപാടു നേരം സംസാരിച്ചു ,അവന്റെ ഉൾക്കാഴ്ചകൾ നേരെ ആക്കി കൊണ്ട് വന്നു ..
നമ്മൾ കാണുന്ന പോലെ അല്ല മനസ്സ് അല്ലെ ?
അവൻ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു ..
ഞാൻ എന്തിനാണ് ഈ കേസ് ഇപ്പൊ എഴുതിയത് എന്ന് വെച്ചാൽ ,
നമ്മളിൽ പലരും കണ്ട ഒരു വീഡിയോ ..
പ്രായം ആയ ഒരു സീരിയൽ സ്ത്രീ .
അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു , ഏതോ ഒരുത്തൻ അവരെ നാണം കെടുത്താൻ ആയി കിടപ്പറ രംഗങ്ങൾ വ്യാപിപ്പിക്കുക ആണ് ..
ആ വാർത്തയുടെ താഴേ വന്ന അശ്‌ളീല കമന്റു മഴ വായിക്കാൻ ഇത്തിരി ശക്തി കൂടുതൽ വേണം ..
എന്തെങ്കിലും ഒരു പോസ്റ്റ് ഞാൻ , ഉൾപ്പടെ ഏത് സ്ത്രീയോ അവരെ ഒന്ന് സാന്ത്വനപ്പെടുത്താൻ ഇട്ടു എന്ന് ഇരിക്കട്ടെ ..
ഇടുന്ന പോസ്റ്റ് നു താഴെ വരുന്ന പൊങ്കാല എന്താകും എന്ന് ഊഹിക്കാം ..
”ഇവരെ പോലെ കുറെ എണ്ണം ഇറങ്ങും ..ഫെമിനിച്ചികൾ …!!
ഇവളുടെ ഒക്കെ കഴപ്പ് തീർക്കാൻ ആരുമില്ലേ വീട്ടിൽ ..?
അല്ലേലും അമ്മായിക്ക് ലൈംഗിക താൽപ്പര്യം വളരെ കൂടുതൽ ആണ് ..!
എഴുത്തിൽ ഒക്കെ ഉണ്ട് ..
അമ്മാവൻ ഇല്ലിയോ വീട്ടിൽ ..?
ഇതൊക്കെ കുറവാ ..!
ദ്വയാർത്ഥ പ്രയോഗത്തിലെ അമ്മായിയോ ,ചേച്ചിയോ , ഒക്കെ ആയി ഞാൻ മാറ്റപ്പെട്ടു കൊണ്ടേ ഇരിക്കും ..
ഇതിന്റെ അപ്പുറത്തേയ്ക്ക് പോകും ..!
തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയെ ന്യായീകരിച്ചില്ല ..ആ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിച്ചു വിശകലനം ചെയ്തു ..
സമൂഹമേ ,നമ്മളറിയാതെ, നിങ്ങൾ അറിയാത്ത സ്ത്രീ ജീവിതങ്ങൾ ഉണ്ട് ..മനുഷ്യ ജീവിതം ഉണ്ട്..
വായിച്ചു കേട്ടതോ ., ആരെങ്കിലും പറഞ്ഞു കെടുത്തും വെച്ച് വിടുവായത്തരം പറയുകയോ അല്ല ..
ഏഴ് വര്ഷം എന്റെ ഔദ്യോഗിക ജീവിതം ., കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തായിരുന്നു ..
ഞാൻ പ്രധാന സാക്ഷി ആയ പീഡന കേസുകൾ ഇനിയും വിളിക്കാൻ ഉണ്ട് ..
ജീവൻ പണയം വെച്ച് രക്ഷിച്ച പെണ്കുട്ടികൾ പോലും , ഒരു ഘട്ടം കഴ്ഞ്ഞു തിരിച്ചു മോശപ്പെട്ട പഴയ അവസ്ഥയിൽ മടങ്ങി പോകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് ..
ഇവിടത്തെ നിയമവ്യവസ്ഥ അതാണ് ..
അന്ന് പോക്സോ നിയമം നിലവിൽ വന്നിട്ടില്ല ..
ഇന്നും നിലവിൽ വന്നിട്ടും കെട്ടികിടക്കുന്ന എത്രയോ കേസുകൾ ..അതൊന്നും ചോദ്യം ചെയ്യാൻ ചെയ്യാൻ ആരെയും കണ്ടിട്ടില്ല. .
ആ പോട്ടെ ..
അതൊന്നും ഇവിടെ വിഷയം അല്ല .!!
ഇവിടെ , ഓരോ വ്യക്തിയുടെയും നിസ്സഹായാവസ്ഥ ചൂണ്ടി കാണിക്കുമ്പോ ,
അതിന്റെ ചുവട്ടിൽ വന്നു അശ്ലീലം എഴുതുന്ന ആ മാനസികാവസ്ഥ ഉണ്ടല്ലോ ..
അതാ പറഞ്ഞു വരുന്നത് ..
നമ്മുക്ക് അറിയില്ല സഹോദരി സഹോദരന്മാരെ ..
ആരുടെയും ജീവിതം എങ്ങനെ , ഏത് തരത്തിൽ എന്നൊക്കെ ..
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകൾ , ഒരു അക്രമം കണ്ടാൽ ചെറുക്കുമോ ?
അതിനു ധൈര്യം ഉണ്ടോ ?
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഇടപെട്ടാൽ മാത്രമേ ആ കുരു പൊട്ടു ..
വ്യക്തിപരമായി പറയാം ..
എനിക്കുണ്ട് ധൈര്യം ..
എന്റെ കുഞ്ഞിന് ഞാൻ ഉണ്ട് ..
അങ്ങനെ ഒരു കൈ അവൾക്കു നേരെ വന്നാൽ , നിയമത്തിനു വിട്ടു കൊടുക്കില്ല ..
കൊന്നു കളഞ്ഞേക്കും ഞാൻ ..
എന്റെ അല്ലാത്ത മക്കൾക്ക് വേണ്ടി ഞാൻ ഒരുപാടു ചെയ്തിട്ടും , അതിന്റെ പ്രശ്നങ്ങളേ നേരിട്ടിട്ടും ഉണ്ട് ..
പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ല ..
അതവർ വളർന്നു വന്ന സാഹചര്യം പോലെ ആണ് എന്ത് അക്രമത്തെയും ചെറുക്കാൻ ഉള്ള ഉശിരു ..!
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയാലും ആ നേരം പ്രതികരിക്കാൻ സാധിക്കണം എന്നില്ല ..
‘അമ്മ മഹത്വം ഒന്നും വാഴ്ത്തിയിട്ടു ഒരു കാര്യമില്ല ..
മനസ്സാണ് ..അതിന്റെ ശക്തിയും ദൗർബല്യവും അവനവനു പോലും അറിയില്ല പലപ്പോഴും ..
എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാൽ,
ആ സ്ത്രീ ..
വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..
അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ ..?
അവരെ അറിയില്ല ..
ഈ സമയം അവർക്കു നേരിടാൻ കരുത്ത് ഉണ്ടാകട്ടെ എന്നൊരു പ്രാർത്ഥന ..
ഇനി , ഇത് ഞാൻ ന്യായീകരിക്കുന്നത് എനിക്ക് കഴപ്പ് കൂടിയിട്ട് ആണെന്ന് തോന്നുന്നവരോട് ;
ആ സാധനം ,.അതങ്ങനെ നില്കുന്നത് അല്ലെ നല്ലത് ..?
ആരെയും ഞാൻ ആയി വേദനിപ്പിക്കുന്നില്ല ,നശിപ്പിക്കുന്നില്ല .
എന്റെ അനുവാദം ഇല്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല ..ഇഷ്‌ടമില്ലാതെ ആരെയും അങ്ങോട്ടും പീഡിപ്പിച്ചിട്ടില്ല ..
പിന്നെ എന്താണെന്നു കഴപ്പ് കൂടിയാല് ..!!🤔🤔🤔🤔
ചങ്ങനാശേരിയിൽ പേരും സമയവും കൃത്യമായി പറഞ്ഞ് പെൺകുട്ടിയുടെ കാമുകന്റെയൊപ്പമുള്ള ലൈവ് ഒളിച്ചോട്ടം. ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് ഒളിച്ചോടുകയാണ് എന്നും,2 വര്ഷം മുൻപ് വീട്ടുകാരുടെ നിർബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. അത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടായിരുന്നു. എനിക്കതിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യം. – പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തുന്നു.
ഏതായാലും വിഷയം വലിയ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുകയാണ് സോഷ്യല്‍ മീഡിയ. ‘പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങള്‍ ഒക്കെ കരുതുന്നത്?..കഷ്ടം..’ എന്നാണ് മറ്റൊരു കമന്റ്.
‘നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായത്. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഇതേ പെണ്‍കുട്ടി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.
വീട്ടുകാരെല്ലാം ബന്ധത്തിന് എതിരായിരുന്നെന്നും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സ്‌നേഹത്തിന്റെ ബലത്തിന് വേണ്ടി പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു ബലത്തിനുവേണ്ടി യുവാവ് നിര്‍ബന്ധിച്ച് വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പ് നല്‍കിയതാണ്.
പക്ഷേ താന്‍ ചതിക്കപ്പെട്ടെന്നും, തനിക്ക് പറ്റിയ അബദ്ധമാണ്. ഇനി ഇങ്ങനെയൊരു ബന്ധം വേണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഒളിച്ചോടിയിട്ടില്ല. അച്ഛനും അമ്മയും നിരപരാധികളാണെന്നും താന്‍ അവരുടെ കൂടെ വീട്ടിലുണ്ടെന്നും വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി കാമുകനും രംഗത്തെത്തി. അവളുടെ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥ ഇതല്ല. ഇവൾ പഠിക്കുന്നത് മേരിഗിരി കൂത്താട്ടുകുളത്താണ്. അവിടന്ന് പിറവം വണ്ടി കയറി ഇവിടെ വന്നിറങ്ങി, താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും, ഇനി വീട്ടിലേയ്ക്ക് തിരിച്ച് പോകില്ലെന്നും ഫോണിലൂടെ അറിയിച്ചു. പിന്നാലെ ഞാൻ അവളെ പിക്ക് ചെയ്ത് കാറിൽ വരുന്ന വഴിയിലാണ് ഈ വീഡിയോ അവളെടുത്തത്.
എങ്ങനെ കാണിച്ചിട്ടാണേലും കുഴപ്പമില്ല, നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞ് അവളുത്തന്നെയാണ് ആ വീഡിയോ വൈറലാക്കിയത്. ഇപ്പോൾ ഈ പെങ്കൊച്ച് പറയുന്നിടത്താണ് നമ്മുടെ നാട് നിക്കുന്നെ, സോ അതുകൊണ്ടു അത് ഭയങ്കര വൈറലാകുന്നു, ഇപ്പോൾ ഞാനായി കുറ്റക്കാരൻ. എന്റെ ഭാഗത്ത് ആരുല്ല. സോ ഞാൻ പെട്ടു, അതാണ് സംഭവിച്ചത്, ഞാൻ ഇത് ഷെയർ ചെയ്യാനൊന്നും പോകുന്നില്ല. പെങ്കൊച്ച് വീഡിയോ ഇട്ടലല്ലേ ലൈക്കും ഷെയറുമുള്ളു- ഇതായിരുന്നു ഫേസ്‍ബുക്കിലൂടെ കാമുകന്റെ വാക്കുകൾ.എന്തായാലും പുതിയ വിഡിയോ വലിയ ഒച്ചപ്പാടുകൾക്കും ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ വഴിവയ്ക്കുന്നുണ്ട്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അയ്യപ്പന്റെ പേര് ഉപയോഗിക്കരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ നടക്കുന്നത്. പ്രദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണ പ്രകടനങ്ങളില്‍ ശരണം വിളിയും സേവ് ശബരിമല മുദ്രാവാക്യവുമെല്ലാം സജീവമാണ്. ഇക്കാര്യത്തില്‍ ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്.
ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ശബരിമല മാത്രമാണ് പ്രധാന വിഷയമായി ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വെട്ടിലായിരുന്നു. ഒടുവില്‍ കളക്ടര്‍ അനുപമയ്ക്ക് വിശദീകരണ കുറിപ്പ് എഴുതി നല്‍കിയാണ് സുരേഷ് ഗോപി രക്ഷപ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
അതേസമയം ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശബരിമല പ്രധാന ചര്‍ച്ചാ വിഷയമല്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെ പിള്ള ശാസിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നരേന്ദ്ര മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ബി.ജെ.പി വീണ്ടും കളംമാറ്റി പിടിക്കുമെന്നാണ് പിള്ള നല്‍കുന്ന സൂചന.
”ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ”, എന്നാണ് ശ്രീധരന്‍ പിള്ളയുട നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാല്‍ ബി.ജെ.പി കുടുങ്ങും.
ലണ്ടന്‍: ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്ഥാപനം പണിമുടക്കിയതോടെ ഇമിഗ്രേഷന്‍ അപേക്ഷകളുമായി എത്തിയവര്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത് സാങ്കേതിക തകരാര്‍ എന്നു മാത്രവും. സോപ്ര സ്റ്റെറിയ എന്ന സ്ഥാപനത്തെയാണ് ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് ഏല്‍പ്പിചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുമായി ഹോ ഓഫീസ് 91 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇമിഗ്രേഷന്‍ സംബന്ധിയായ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സബ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സോപ്ര സ്റ്റെറിയയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി വലിയ ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.
ഓരോ അപേക്ഷകരും ഏതാണ്ട് 60 പൗണ്ടാണ് ഓരോ അപോയിന്‍മെന്റിനും നല്‍കേണ്ടത്. ഇത് അധിക തുകയാണെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. 600 പൗണ്ട് മുടക്കി 24 മണിക്കൂറിനുള്ളില്‍ തീരുമാനമാകാനായി നല്‍കിയ ഒരു അപേക്ഷകന്‍ കമ്പനിയുടെ നിരുത്തരവാദിത്വം കാരണം 7 ദിവസം കാത്തിരിക്കേണ്ടി വന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ഉള്‍പ്പെടെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഏതാണ്ട് 100ഓളം അപോയിന്‍മെന്റുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.
ഇത്രയും അപേക്ഷകര്‍ക്ക് ഒന്നിച്ച് റീ-ഷെഡ്യള്‍ തീയതികള്‍ നല്‍കുക അസാധ്യമായ കാര്യമാണ്. ഇവരുടെ അപോയിന്‍മെന്റുകളുടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അപേക്ഷകര്‍ പലരും രോക്ഷാകുലരായിട്ടാണ് സംഭവത്തോട് പ്രതികരിച്ചത്. 11 വര്‍ഷമായി യു.കെയില്‍ താമസിക്കുന്ന യുവതി പൗരത്വത്തിനായി അപേക്ഷയുമായി എത്തിയിരുന്നു. ഇത്രയും അധികം കാത്തിരിക്കേണ്ടിവരുന്ന അസഹീനയമാണെന്നായിരുന്നു അവരുടെ പ്രതികരണം. വളരെ മോശം സ്വീകരണം ആയിട്ടെ ഇതിനെ കാണാനാകൂവെന്നും അവര്‍ പ്രതികരിച്ചു.
ലണ്ടന്‍: കോണ്‍വെല്‍ പാര്‍ക്കിന് സമീപത്ത് വെച്ച് നായയുടെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ടെന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചാണ് 10 വയസുകാരനെ നായ ആക്രമിക്കുന്നത്. പാര്‍ക്ക് അധികൃതര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ 28കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാണ് പട്ടിയുടെ ഉടമസ്ഥയെന്നാണ് പ്രാഥമിക വിവരം. അപകടകരമായ രീതിയില്‍ നായയെ കൊണ്ടുവന്നതിന് ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. കുട്ടിയെ കൊലപ്പെടുത്തിയ നായയെ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടിയത്.
നായയെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പട്ടിയെ താമസിപ്പിച്ചിരുന്ന കാരവാനില്‍ തന്നെയാണ് കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു ദാരുണ സംഭവം നടന്നതില്‍ അതിയായ ഖേദമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍്ക്ക് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പാര്‍ക്കിലുണ്ടായരുന്ന മറ്റുള്ളവരെ കൂടി ഭയപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഹോളിഡേ ആഘോഷത്തില്‍ കാര്യങ്ങള്‍ ഭയപ്പാടിലേക്ക് മാറിയെന്നും സംഭവത്തിന് ദൃസാക്ക്ഷിയായ യുവതി പ്രതികരിച്ചു.
നായ കുട്ടിയെ അപായപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സാധരണയായി അപകടകാരികളല്ലാത്ത ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിയാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുട്ടികളോടും മുതിര്‍ന്നവരോടും വലിയ ഇണക്കം സൂക്ഷിക്കുന്ന ഇനമാണ് ബുള്‍ഡോഗുകള്‍. 7-9 വര്‍ഷം വരെ മാത്രമെ ഇവ ആയൂര്‍ദൈര്‍ഘ്യമുള്ള. കൂര്‍ത്ത പല്ലുകളും ധൃഢമായ കൈകാലുകളുമാണ് ഇവയുടെ പ്രത്യേകത. സാധാരണയായി ഈ ഇനത്തില്‍പ്പെട്ടവ ‘മീഡിയം’ വലുപ്പുത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലീഷ്-അമേരിക്കന്‍ എന്നീ തരത്തില്‍ രണ്ട് ബുള്‍ഡോഗ് ഇനങ്ങളുമുണ്ട്.
മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന നടിയാണ് സംഗീത ക്രിഷ്. സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സംഗീത മലയാളികള്‍ക്ക് സുപരിചിതയായത്. അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ നടിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഒരിടക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിത വീണ്ടും അമ്മയെ കുറിച്ചുള്ള ഒരു കുറിപ്പുമായി സംഗീത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞു വിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.
മകള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഗീതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് നടി അമ്പര്‍ ഹേഡ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് വെളിപ്പെടുത്തിയിരുന്നു. ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പ് പറഞ്ഞ സാഹചര്യത്തിലാണ് നടി കൂടുതല്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ‘ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.’
ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂ.എസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചിരുന്നു.
കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ടോള്‍പ്ലാസ ജീവനക്കാരനുമായി കാർ സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ടോള്‍പ്ലാസയിലാണ് സംഭവം. നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാർ ഡ്രൈവർ യുവാവിനെയും കൊണ്ട് പാഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ടോൾപ്ലാസയിലെത്തിയ കാർ നിർത്താത്തിനെ തുടർന്ന് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇടച്ച ശേഷം കാർ മുന്നോട്ട് പാഞ്ഞു. ഇതോടെ ജീവനക്കാരൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
താൻ ആറ് കിലോമീറ്ററോളം ബോണറ്റിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ചുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കാർ ഡ്രൈവര്‍ പലതവണ തന്നോട് ദേഷ്യപ്പെട്ടുവെന്നും തന്റെ കാര്‍ പൊലീസ് പോലും തടയില്ലെന്നും അയാള്‍ പറഞ്ഞതായി ജീവനക്കാരൻ കൂട്ടിച്ചേർത്തു.
#WATCH Haryana: A car driver dragged a toll plaza employee on his car’s bonnet in Gurugram when asked to stop at toll plaza.Victim says,”Car driver dragged me for 5-6km on his car’s bonnet on a speed of about 100 km/hr. He said,’You’ll stop my car?Even police doesn’t stop my car’ pic.twitter.com/Wz9kMOs8uu
— ANI (@ANI) April 13, 2019
രൂക്ഷവര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് പരാമര്‍ശം.
ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമര്‍ശം.