Latest News

വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുത്ത് തമിഴ്‌നാട്ടില്‍ നിന്നുമുള്ള 111 കര്‍ഷകര്‍. മോദി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അവഗണനക്കെതിരെ ഡല്‍ഹിയിലേക്ക് റാലി നടത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകരുടെ നേതാവായ പി അയ്യക്കണ്ണ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

തീരുമാനത്തെ എല്ലാ കര്‍ഷകരും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും അംഗീകരിച്ചതായി അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ മാനിഫെസറ്റോയില്‍ ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തി കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ഡിഎംകെയും എഎംഎംകെയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ഓര്‍ത്തോഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ എത്തിയത്.

ഇന്നലെ വൈകീട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം കാണാനായില്ല. തുടര്‍ന്ന് ഇരുവിഭാഗവും പളളിയില്‍ സംഘടിച്ചിരിക്കുകയാണ്. പളളിക്കകത്ത് യാക്കോബായ വിഭാഗമുണ്ട്. വരാന്തയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും ഉണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി പൊലീസ് ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്നാണ് വിവരം.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി. പള്ളിയുടെ നിര്‍മാണ പ്രവൃത്തികളില്‍ യാതൊരു പങ്കും വഹിക്കാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ നിന്ന് പുറത്താക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.

കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.

25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.

കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.

കൊ​ച്ചി: മ​ണ്ഡ​ലം മാ​റി വോ​ട്ടു ചോ​ദി​ച്ചു കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. ആ​ലു​വ​യി​ലാ​ണ് മ​ന്ത്രി​ക്ക് അ​മ​ളി പി​ണ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ക​ണ്ണ​ന്താ​നം ക​ഐ​സ്ആ​ർ​ടി​സി ബ​സി​ലാ​ണു യാ​ത്ര ആ​രം​ഭി​ച്ച​ത്. ബ​സി​റ​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ക​ണ്ണ​ന്താ​നം ജ​ന​ങ്ങ​ളോ​ടു വോ​ട്ടു​ചോ​ദി​ച്ചു. പ​റ​വൂ​ർ ക​വ​ല മു​ത​ലാ​ണ് ക​ണ്ണ​ന്താ​നം വോ​ട്ട​ഭ്യ​ർ​ഥി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​ത് ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ലു​വ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ലം മാ​റി​പ്പോ​യെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​ണ്ണ​ന്താ​ന​വും ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്.  അ​ബ​ദ്ധം പ​റ്റി​യെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ ക​ണ്ണ​ന്താ​നം വോ​ട്ട​ഭ്യ​ർ​ത്ഥ​ന മാ​റ്റി പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്നാ​ക്കി തി​രു​ത്തി. ഉ​ട​ൻ​ത​ന്നെ പാ​ർ​ട്ടി​ക്കാ​ർ എ​ത്തി​ച്ച വാ​ഹ​ന​ത്തി​ൽ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലേ​ക്കു പോ​യി.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം. രാഹുല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് എഐസിസി നിലപാട് വ്യക്തമാക്കും. അതേസമയം അമേഠി തള്ളിക്കളയുമെന്ന് ഉറപ്പായതിനാലാണ് രാഹുല്‍ മറ്റ് മണ്ഡലങ്ങള്‍ അന്വേഷിക്കുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തയാറായില്ല. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നലെ യോഗം ചേര്‍ന്നില്ല.കര്‍ണാടക, തമിഴ്നാട്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാഹുലിനെ മല്‍സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യയുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും എഐസിസി വക്താവ്‍ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി. അതേസമയം മല്‍സരിക്കാമെന്ന ഉറപ്പ് രാഹുല്‍ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലോ, പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണിയോ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകിയതോടെ അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി രാഹുലിനെതിരെ രംഗത്തെത്തി.

അമേഠിയില്‍ ജനവികാരം എതിരാണെന്ന് മനസിലാക്കി രാഹുല്‍ ഒളിച്ചോടുകയാണെന്ന് അവര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്നുകൂടി മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അമേഠി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും ഗ്രൂപ്പുപോരുമെല്ലാം രാഹുലിന്റ വരവോടെ അപ്രസക്തമാകുമെന്ന പ്രതീക്ഷയിലാണ് അണികള്‍. രാഹുല്‍ വരുമെന്നറിഞ്ഞതോടെ ഇടതുകോട്ടകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പോലും ആത്മവിശ്വാസം ഇരട്ടിയായി.

രാഹുല്‍ഗാന്ധിയുടെ വരവില്‍ വലിയമാറ്റമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് വോട്ട് നിഷേധിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം രാഹുലിന്റ വരവോടെ ഇല്ലാതാകും. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും വയനാടിനെച്ചൊല്ലിയുള്ള ഗ്രൂപ്പുപോരും വോട്ടര്‍മാര്‍ മറക്കും. കേരളകോണ്‍ഗ്രസിലെ ഭിന്നതകള്‍ കോട്ടയം ഇടുക്കി മണ്ഡലങ്ങളില്‍ പോലും ബാധിക്കില്ല. ഇടതിന്റ ഉരുക്കുകോട്ടകളില്‍പോലും രാഹുലിന്റ വരവ് അട്ടിമറിയുണ്ടാക്കും. കോലീബി സഖ്യം ഉള്‍പ്പടെ ഇടതുപക്ഷത്തിന്റ ആരോപണങ്ങളുടെ മുനയൊടിഞ്ഞു കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.‍ഡി.എഫില്‍ നിന്ന് അകന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും യു.ഡി.എഫിന്റ പെട്ടിയില്‍ വീഴും. ബി.ജെ.പിയിലേക്ക് ഒഴുകാനിടയുള്ള ഭൂരിപക്ഷവോട്ടുകളിലും രാഹുലിന്റ വരവ് തടയിടും.

അക്രമരാഷ്ട്രീയം, കാര്‍ഷികപ്രതിസന്ധി തുടങ്ങി യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രചാരണആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടും. രാഹുല്‍ വയനാട്ടിലെത്തുന്നുവെന്ന് അറിഞ്ഞതോടെ മറ്റ് 19 മണ്ഡലങ്ങളിലെ പ്രചാരണരംഗത്തും ആവേശം ഇരട്ടിയായിട്ടുണ്ട്. രാഹുലിന്റ സ്ഥാനാര്‍ഥിത്വം മുഴുവന്‍ പ്രവര്‍ത്തകരെയും പ്രചാരണരംഗത്തേക്ക് ഇറക്കാന്‍ സഹായകരമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി തുറന്നെഴുതി ബൊളീവുഡ് നടൻ ഉദയ്ചോപ്ര. ആറുവർഷമായി സിനിമയിൽ നിന്നും അകന്നുകഴിയുന്ന ഉദയ് ചോപ്ര കടുത്ത വിഷാദരോഗത്തിന്റെ പിടിയിലാണ്. വിഷാദരോഗത്തെക്കുറിച്ച് തുറന്നെഴുതിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും താരം എഴുതിയത്.

എന്റെ അവസ്ഥ മോശമാണ്. അത് മാറ്റിയെടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ പരാജയപ്പെടുകയാണെന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. അതിന്ശേഷമാണ് സമൂഹമാധ്യമങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നത് മരണത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് പോലെ തോന്നുന്നുവെന്നും ഉടനെ തന്നെ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത് ഉചിതമാണെന്നും കുറിച്ചു. ഈ രണ്ട് ട്വീറ്റുകളും അധികസമയമാകുന്നതിന് മുമ്പേ ഡിലീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ നിരീശ്വരവാദത്തെക്കുറിച്ചുള്ള ട്വീറ്റും ഇട്ടു.

ഒരുവർഷം മുമ്പ് താൻ അനുഭവിക്കുന്ന പ്രണയനൈരാശ്യത്തെക്കുറിച്ച് ഉദയ്ചോപ്ര തുറന്നെഴുതിയിട്ടുണ്ടായിരുന്നു. പഴയ അതേ തീവ്രതയോടെ എനിക്ക് എന്നെ സ്നേഹിക്കാനാവുന്നില്ല എന്നായിരുന്നു ട്വീറ്റ്. ഞാൻ ഇഷ്ടപ്പെട്ടിരുന്നവൾ അകന്നുപോയി, എന്റെ ജീവിതത്തിൽ അവളുടെ സാന്നിധ്യം വേണമായിരുന്നു എന്നും കുറിച്ചു.

അമിതാഭ്ബച്ചനും ഷാരൂഖ്ഖാനും ഒന്നിച്ച മൊഹബത്തെയിനിലൂടെയാണ് ഉദയ്ചോപ്ര ബോളിവുഡിൽ എത്തുന്നത്. 2013ൽ ഇറങ്ങിയ ധൂം 3യാണ് അവസാനം ഇറങ്ങിയ ചിത്രം.

ഹരിയാനയിലെ ഗൂര്‍ഗോണില്‍ ഹോളി ദിനത്തില്‍ സംഭവിച്ച ആക്രമണമാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. 25 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി മുസ്ലിം കുടുംബത്തെ ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ബൈക്കില്‍ വന്ന് ‘നിങ്ങളെന്താണ് ചെയ്യുന്നത്? പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ’ എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് മുഹമ്മദ് സാജിദ് ചോദ്യം ചെയ്തതോടെ ഭീഷണികളുമായി ഇവര്‍ മടങ്ങി.

പത്തുമിനുറ്റിന് ശേഷം ആറ് പേര്‍ ആയുധങ്ങളുമായി രണ്ട് ബൈക്കിലും നടന്നുകൊണ്ട് ഇരുപതോളം പേരും മൈതാനത്തേക്ക് വന്നു. ആയുധങ്ങളുമായി ഇവര്‍ വരുന്നത് കണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുന്തവും വടികളും വാളുമായിട്ടായിരുന്നു ആള്‍ക്കൂട്ടം വന്നത്. വീട്ടില്‍ കയറിയവര്‍ വാതിലടച്ചതോടെ പുരുഷന്മാരെ ഇറക്കിവിട്ടില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വൈകാതെ താഴത്തെ നിലയിലെ വാതില്‍ പൊളിച്ച് വീടിനകത്തുകയറിയ ഇവര്‍ പുരുഷന്മാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി 148(കൊള്ള), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307(കൊലപാതകശ്രമം), 323(ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 452(വീട്ടില്‍ അതിക്രമിച്ചു കയറല്‍), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികളില്‍ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റു ചെയ്‌തെന്നും ബോണ്ട്‌സി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു.

മുകള്‍ നിലയിലെ ടെറസില്‍ ഒളിച്ച കുടുംബത്തിലെ ചിലര്‍ മൊബൈലില്‍ വീഡിയോ എടുക്കുകയും ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മര്‍ദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മര്‍ദിച്ച അക്രമിസംഘം സ്വര്‍ണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകര്‍ത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കുന്നു.

 

ജനപക്ഷം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചതിനാല്‍ പത്തനംതിട്ടയില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇടപെട്ട് യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് അറിയിച്ചത്. യുഡിഎഫുമായി സഹകരിക്കാന്‍ ജനുവരി 12ന് ഞങ്ങള്‍ കത്ത് കൊടുത്തു. ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ആലുവാ പാലസില്‍ എത്താന്‍ പറഞ്ഞു.

അവിടെയെത്തിയപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ എത്താന്‍ പറഞ്ഞു. അങ്ങനെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു തീരുമാനവുമുണ്ടായില്ല, ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെയാണു മത്സരിക്കാന്‍ തീരുമാനിച്ചത്. 26 ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് വഴക്കും വര്‍ഗീയതയുമാണ് കോണ്‍ഗ്രസില്‍. മതവിശ്വാസങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമലയില്‍ എന്തൊക്കെ ക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. ക്രിസ്തുമത വിശ്വാസത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നു. 26ന് രണ്ടിന് കോട്ടയം സിഎസ്ഐ റിസ്ട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ചെർപ്പുളശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി പ്രകാശനാണ് അറസ്റ്റിലായത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീഡ‍നത്തിനിരയായെന്ന് യുവതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ടുവീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന പ്രകാശന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവതിയെ പീഡ‍ിപ്പിച്ചത്. കഴിഞ്ഞ പതിനാറിന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ലഭിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയെതേടിയുളള പൊലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഒാഫീസിലെ പീ‍ഡ‍നത്തെക്കുറിച്ച് മൊഴി ലഭിച്ചത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീ‍ഡ‍നം നടന്നിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ടി.സിദ്ദിഖിനോട് സംസാരിച്ചു. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. പിന്മാറാമെന്നറിയിച്ചെന്നും ഉമ്മന്‍ചാണ്ടി.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ചെന്നിത്തല. ഘടകകക്ഷികള്‍ക്ക് സമ്മതം. രാഹുല്‍ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല.

പക്ഷേ ബിജെപി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹം എന്തിന് ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നു എന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമായി വിശദീകരിക്കേണ്ടി വരും. ദേശീയതലത്തിലുള്ള സഖ്യസാധ്യതകളെ രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ബാധിക്കുമെന്ന അഭിപ്രായവുമുണ്ട്.

പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്‍റണിയും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കെപിസിസിയുടെ ആവശ്യമെന്ന നിലയില്‍ ഇത് ഉന്നയിക്കണമെന്ന് കേരള നേതാക്കളെ അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണടെങ്കിലും അത് കേരളത്തില്‍ വേണോയെന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന് സംശയുണ്ട്. എതിരിടേണ്ടത് ഇടതുപക്ഷത്തെയാണെന്നതാണ് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നത്. രാഹുല്‍ മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ മുദ്രാവാക്യത്തിനൊപ്പമുള്ളവരാണ് ഇടതുപക്ഷം. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ മഹാസഖ്യത്തിന്‍റെ ഭാഗമാകണം ഇടതുപാര്‍ട്ടികളെന്ന് രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നുണ്ട്. വയനാട്ടിലെ മല്‍സരം ഇടതുപക്ഷത്തെ പൂര്‍ണമായും ശത്രുപക്ഷത്താക്കും.

മാത്രമല്ല അമേതിയില്‍ സ്മൃതി ഇറാനിയെ പ്രഖ്യാപിച്ചതോടെ രാഹുല്‍ പേടിച്ചോടി എന്ന് ബിജെപിക്ക് പ്രചരിപ്പിക്കാനും അവസരമൊരുക്കും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. ഉത്തര്‍പ്രദേശിലെ പരാജയം ഭയന്ന് തെക്കേയറ്റത്ത് ബിജെപിക്ക് തീരെ വേരോട്ടമില്ലാത്ത കേരളത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ പോയി എന്ന നിലയിലാവും ബിജെപി ഈ സ്ഥാനാര്‍ഥിത്വത്തെ അവതരിപ്പിക്കുക. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചുവരിക എന്ന ലക്ഷ്യമാണുള്ളതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു. രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

RECENT POSTS
Copyright © . All rights reserved