ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാൻ വെള്ളിയാഴ്ച രാത്രി ട്വിറ്ററിൽ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകൾ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു.
ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാൻ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങാൻ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച വേണം. ജനങ്ങൾക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
പാക്കിസ്ഥാൻ ദേശീയ ദിനത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനിൽ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങൾ നടക്കുക. ഇതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാൻ ട്വിറ്ററിൽ പ്രതികരിച്ചത്.
ചുവടുകളും അടവുകളും തേച്ചുമിനുക്കി പി. ജയരാജൻ ഇറങ്ങിനിന്ന കടത്തനാടൻ അങ്കത്തട്ടിലേക്കു ‘പക്ഷിക്കരണം’ മറിഞ്ഞാണ് കെ. മുരളീധരൻ ചാടിവീണത്. ഇതോടെ, പതിനെട്ടടവുകളും പയറ്റുന്ന പൊടിപാറും പോരിന് വടകരയുടെ മണ്ണൊരുങ്ങുകയാണ്. കേരള രാഷ്ട്രീയത്തിലെ രണ്ടു കടുത്ത പോരാളികൾ ഏറ്റമുട്ടുമ്പോൾ പ്രതിയോഗിയെ ചുരികത്തുമ്പിൽ കോർക്കുക യുഡിഎഫോ എൽഡിഎഫോ എന്നറിയാൻ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പോരാട്ടം കൊഴുപ്പിക്കാൻ എൻഡിഎയും തട്ടിലേറിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്ടെ വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലുമായി പരന്നു കിടക്കുന്ന വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് ആർക്കുമങ്ങനെ പിടികൊടുക്കാത്തതാണ്.
1971 മുതൽ 6 തവണ കെ.പി. ഉണ്ണിക്കൃഷ്ണനെ കടാക്ഷിച്ചു. വ്യത്യസ്ത മുന്നണികളിലായി കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ തോണികളിൽ കാലുവച്ചാണ് അദ്ദേഹം വട‘കര’ പിടിച്ചത്. 96ൽ അതേ ഉണ്ണിക്കൃഷ്ണനെ സിപിഎമ്മിലെ ഒ. ഭരതൻ തോൽപിച്ചു. 98ലും 99ലും സിപിഎമ്മിലെ തന്നെ എ.കെ. പ്രേമജത്തിനൊപ്പം. 2004ൽ 1.30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി. സതീദേവി. 1980ൽ തോറ്റു മടങ്ങിയ വടകര ചോമ്പാലക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രൻ 2009ൽ തിരിച്ചെത്തിയപ്പോൾ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് മണ്ഡലം പിടിച്ചു. ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടന്ന 2014 ലെ വോട്ടെടുപ്പിൽ എ.എൻ. ഷംസീറിനെ മറികടന്നാണു വടകര, മുല്ലപ്പള്ളിയുടെ കൈപിടിച്ചത്.
കണ്ണൂർ ജയരാജത്രയത്തിലെ പ്രതാപശാലിയായ പി. ജയരാജനെ ഇക്കുറി സിപിഎം നിയോഗിച്ചപ്പോൾ ലക്ഷ്യം വടകര തിരിച്ചുപിടിക്കുക എന്നതു തന്നെയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ് അതിവേഗം വടകരയിലെത്തിയ ജയരാജന്റെ പ്രചാരണ പര്യടനം മുന്നേറി.
മൂന്നാമങ്കത്തിനില്ലെന്നു മുല്ലപ്പള്ളി ഉറച്ചുനിന്നതോടെ കോൺഗ്രസ് ചർച്ചകൾ വഴിമുട്ടി. യുഡിഎഫിനു പിന്തുണ നൽകുമെന്ന് ആർഎംപി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് തീരുമാനം നീണ്ടു. ആ ഘട്ടത്തിലാണു ‘ലീഡറു’ടെ മകന്റെ ‘ലീഡ് റോളി’ലേക്കുള്ള വരവ്. വടകരയിലെ രാഷ്ട്രീയപ്പയറ്റിൽ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണു മുരളീധരന്റെ രംഗപ്രവേശം. കണ്ണൂരിന്റെ ‘ചെഞ്ചോരപ്പൊൻകതിർ’ കൊയ്തെടുക്കാൻ കോൺഗ്രസിന്റെ വജ്രായുധം.
ജയരാജന്റേതു ലോക്സഭയിലേക്കുള്ള ആദ്യ അങ്കമാണ്. ഇടതു കോട്ടയായ കൂത്തുപറമ്പിനെ 3 തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1999ൽ രാഷ്ട്രീയ എതിരാളികളുടെ വെട്ടേറ്റു കിടക്കയിലായെങ്കിലും കരുത്തനായി തിരിച്ചെത്തി ഇടതുമനസ്സ് കീഴടക്കി. വലതുകൈയുടെ സ്വാധീനക്കുറവും അറ്റുപോയ ഇടതു തള്ളവിരലും ജയരാജനിലെ പോരാളിക്കു തടസ്സമായില്ല. സിപിഎം ജില്ലാ സെക്രട്ടറിയായി 8 വർഷം കണ്ണൂരിൽ പാർട്ടിയെ നയിച്ചു. സഹോദരി സതീദേവി മത്സരിച്ചപ്പോൾ ഉൾപ്പെടെ വടകര മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചതിന്റെ പരിചയവുമുണ്ട്.
ജയരാജനെ തളയ്ക്കാൻ കോൺഗ്രസ് ഇറക്കിയ തുറുപ്പുചീട്ടാണു മുരളീധരൻ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൻ. വടകരയിൽ ഇറങ്ങാൻ ആരും തയാറാകാതിരുന്നപ്പോൾ വെല്ലുവിളി ഏറ്റെടുത്ത് വീരനായകനായാണു മുരളിയുടെ വരവ്. മുസ്‍ലിം ലീഗിന്റെയും ആർഎംപിയുടെയും ഇടപെടലുകളും അദ്ദേഹത്തിന്റെ വരവിനു കളമൊരുക്കി. മണ്ഡലത്തിലെ ചില ഇടതുപക്ഷ സഹയാത്രികരും മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു.
3 തവണ കോഴിക്കോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച മുരളിക്കു ജയവും (3 തവണ എംപി, വട്ടിയൂർക്കാവിൽ നിന്നു 2 തവണ എംഎൽഎ) തോൽവിയും (ലോക്സഭയിലേക്കു 3 തവണ, നിയമസഭയിലേക്കു 2 തവണ) പരിചയമുണ്ട്. കെപിസിസി അധ്യക്ഷനായിരിക്കെ മന്ത്രിക്കസേരയിലേറിയശേഷം ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞിട്ടുമുണ്ട്. തോൽവിയിൽ ഖിന്നനായി കോൺഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, തറവാട്ടിലേക്കു മടങ്ങിയെത്തിയതു മുതൽ കോൺഗ്രസിന്റെ കരുത്താണ്. നിലപാടുകളിലെ വ്യക്തതയും ഇടപെടലുകളിലെ തന്ത്രജ്ഞതയും മുരളിയെ ഗ്രൂപ്പുകൾക്ക് അതീതനാക്കി. അക്രമ രാഷ്ട്രീയത്തിനെതിരായ തേരു തെളിച്ച് വടകരയിൽ നിന്നു പാർലമെന്റിലേക്കു പോകാൻ മുരളിക്കേ കഴിയുകയുള്ളൂവെന്നു വിശ്വസിക്കുന്ന പ്രവർത്തകർ കഴിഞ്ഞ ദിവസം വടകരയിൽ രാജകീയ വരവേൽപാണു സ്ഥാനാർഥിക്കു നൽകിയത്.
വോട്ട് ചോദിക്കാനെത്തിയ കെ.മുരളീധരനെ എസ്എഫ്‌ഐ തടഞ്ഞു
ശബരിമല വിഷയത്തിലെ ഇടപെടലുകളും അക്രമ രാഷ്ട്രീയത്തിനെതിരായ വികാരവും തുണയ്ക്കുമെന്നാണു ബിജെപി പ്രതീക്ഷ. വടകര സ്വദേശിയായ സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഒരുവട്ടം കൂടി മത്സരത്തിനിറങ്ങുമ്പോൾ മികച്ച പോരാട്ടമാണു പാർട്ടിയുടെ ലക്ഷ്യം. 2009ൽ നേടിയതിനേക്കാൾ ഇരട്ടിയോളം വോട്ടുകൾ കഴിഞ്ഞ തവണ നേടി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനം 2016ൽ നടത്തി. ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനമാണു നോട്ടം. ആർഎസ്എസിലൂടെ പൊതുരംഗത്തേക്കെത്തിയ വടകര സ്വദേശിയായ സജീവൻ കഴിഞ്ഞ 4 വർഷമായി ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.
വടകരയിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും തദ്ദേശസ്ഥാപനങ്ങളും ഇടതുചേർന്നാണു നിൽക്കുന്നത്. 7 മണ്ഡലങ്ങളിൽ പാറക്കൽ അബ്ദുല്ല (മുസ്‍ലിം ലീഗ്) ജയിച്ച കുറ്റ്യാടിയൊഴികെ എല്ലായിടത്തും എൽഡിഎഫ് എംഎൽഎമാരാണ്. തലശ്ശേരി, കൂത്തുപറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സിപിഎമ്മും വടകരയിൽ ജെഡിഎസും നാദാപുരത്തു സിപിഐയും വെന്നിക്കൊടി പാറിച്ചു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫിന്റെ ആകെ ഭൂരിപക്ഷം 76,991 വോട്ടുകളാണ്. തദ്ദേശസ്ഥാപനങ്ങളിൽ 37 ഇടങ്ങളിലും ഇടതുഭരണമാണ്. യുഡിഎഫിന് 14 തദ്ദേശസ്ഥാപനങ്ങൾ. ഒരിടത്ത് ആർഎംപി.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കുമെന്നു യുഡിഎഫ് കരുതുന്നു. മുസ്‍ലിം ലീഗിന്റെ ഉറച്ച പിന്തുണയും ശബരിമല വിഷയത്തിലെ മുരളിയുടെ ഉറച്ച നിലപാടുകളും വോട്ടാകുമെന്നു യുഡിഎഫ് ക്യാംപ്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയെ നിർത്താതെ യുഡിഎഫിനു പിന്തുണ നൽകുന്ന ആർഎംപിയും ആത്മവിശ്വാസം കൂട്ടുന്നു. എൽജെഡിയിലെ ഭിന്നതയും അനുകൂല ഘടകമാകുമെന്നു പ്രതീക്ഷ.
കഴിഞ്ഞ 10 വർഷം വികസനകാര്യത്തിൽ കോൺഗ്രസ് മണ്ഡലത്തെ പിന്നോട്ടു നടത്തിയെന്നാരോപിച്ചാണു സിപിഎം വോട്ട് പിടിക്കുന്നത്. യഥാർഥ വികസനത്തിലേക്കു കൈപിടിച്ചു നടത്താൻ ജയരാജനു കഴിയുമെന്ന് എൽഡിഎഫ് പറയുന്നു. സാന്ത്വനപരിചരണരംഗത്ത് അദ്ദേഹം കണ്ണൂരിൽ നടത്തുന്ന പ്രവർത്തനങ്ങളെ വോട്ടർമാർ അംഗീകരിക്കുമെന്നും ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ തുണയ്ക്കുമെന്നും ആത്മവിശ്വാസത്തോടെ ഇടതുപക്ഷം കണക്കുകൂട്ടുന്നു. മോദി പ്രഭാവത്തിൽ വോട്ട് ശതമാനം കൂടുമെന്നാണു ബിജെപി പ്രതീക്ഷ. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം തങ്ങളെ തുണയ്ക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
കേരളത്തെ നടുക്കിയ ആ ദുരഭിമാനക്കെലായുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് പിടിച്ച് യുവാവ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ ഉള്ളുലച്ചതാണ്. ദുരഭിമാന കൊലയ്ക്ക് ഇരയായി ആതിര ജീവൻ വെടിയുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുന്നു.
വിവാഹത്തലേന്നായിരുന്നു ആതിര അച്ഛന്റെ കുത്തേറ്റു മരിച്ചത്. സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.
അമിതമായ അഭ്യാസ പ്രകടനം വഴിവെച്ചത് വന്‍ അപകടത്തിലേക്ക്. പോളണ്ടിലാണ് അപകടമുണ്ടായത്. അശ്രദ്ധമായി അഭ്യാസ പ്രകടനം നടത്തി വിമാനം മരത്തിലിടിച്ച് താഴേയ്ക്ക് പതിച്ചക്കുന്നതിന്റെ വിഡിയോ സമൂപമാധ്യമങ്ങളില്‍ വൈറലാകുന്നു. അക്രോബാറ്റിക്ക്‌സിന് ഉപയോഗിക്കാന്‍ പാടില്ലാത്ത വിമാനത്തില്‍ അഭ്യാസം കാണിച്ചതും വളരെ താഴ്ന്ന് പറന്നതുമാണ് അപകടകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പൈലറ്റ് അടക്കം രണ്ടുപേരുണ്ടായിരുന്നു വിമാനത്തില്‍. പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ ആള്‍ക്ക് ഗുരുതരമായ പരിക്കുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.
‘യെദിയൂരപ്പ ഡയറി’ നുണകളുടെ വലയെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസില്‍പ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ നല്‍കിയതെന്നും രവിശങ്കർ പറഞ്ഞു.
ബിജെപി ദേശീയ നേതാക്കൾക്ക് വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ ഡയറി പുറത്തായിരുന്നു. കാരവൻ മാഗസിനാണ് ഡയറിയിലെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്ന് യഡിയൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി പറയുന്നു. രാജ് നാഥ് സിങ്ങിന് 100 കോടിയും അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതമാണ് നൽകിയത്.
യെഡിയൂരപ്പ ഡയറി പുറത്തുവന്നതോടെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ഇന്‍കം ടാക്സ് അന്വേഷണം തടഞ്ഞത് ആരെന്നും പ്രധാനമന്ത്രി പറയണം. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. നേരത്തെ പൊലീസിന് നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന.
യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. 2018 ജൂണിൽ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന. ആരോപണ വിധേയനായ ചെർപ്പുളശേരി സ്വദേശിയായ പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മിൽ മാറ്റമില്ലെങ്കിൽ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.
ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ ആദ്യ മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാർട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം
ഓരോ തുള്ളിയും ജീവാമൃതമാണെന്ന ബോധം വീണ്ടും ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. മഹാപ്രളയത്തിനുശേഷം സംസ്ഥാനം അസാധാരണമായ കൊടുംചൂടിന് സാക്ഷ്യംവഹിക്കുകയാണ്. നാടെങ്ങും കുടിവെള്ളക്ഷാമം. വനങ്ങളിൽ ജലസ്രോതസുകൾ പലതും വറ്റിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നു.കടുത്ത വരൾച്ചയുടെ വക്കിലാണ് സംസ്ഥാനമിന്ന് എത്തിനിൽക്കുന്നത്.കുളങ്ങൾ , അരുവികൾ, കായലുകൾ എന്നിവകൊണ്ട് സമ്പന്നമായ കേരളത്തിൽ ജല ദൗർലഭ്യം വന്നെങ്കിൽ അതിനു കാരണം നാം ഓരോരുത്തരുമാണ്. നാളത്തേക്ക് എന്ന ചിന്തയില്ലാതെ അമിതമായുള്ള ജല ചൂഷണമാണ് കേരളത്തെ വരൾച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്. ഇന്ന് ജലം ഒരു കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനം ചുട്ട് പൊള്ളുന്നു.കിണറുകള്‍ വറ്റി വരണ്ട് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയായി.
ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം പ്രകൃതിയില്‍ തന്നെയാണ് ഉത്തരം എന്ന പ്രമേയത്തിലാണ് ജലദിനാചരണം.
ലോകത്ത് കോടിക്കണക്കിന് ആളുകളാണ് ശുദ്ധജലം ലഭിക്കാതെ വലയുന്നത്. കേരളത്തില്‍ ഓരോ ദിവസവും ശുദ്ധജല ലഭ്യത കുറയുകയാണെന്നും സ്രോതസുകള്‍ മലിനമാകുകയാണെന്നും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയെ സംരക്ഷിക്കുക തന്നെയാണ് വെള്ളം ലഭിക്കാനുള്ള വഴിയെന്നും കുന്നുകളും മലകളും വയലുകളും സംരക്ഷിക്കുന്നതിലൂടെ ജലക്ഷാമം തടയാന്‍ സാധിക്കു.
ജലക്ഷാമം, വെള്ളപ്പൊക്കം, വരള്‍ച്ച, ജലമലിനീകരണം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നു തന്നെ പരിഹാരമുണ്ടെന്നാണ് ഈ വര്‍ഷത്തെ ജലദിനം നല്‍കുന്ന സന്ദേശം. ലോകത്ത് 2.1 ബില്യന്‍ ജനങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ആഗോളതലത്തിലെ കണക്ക്. 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് ജലദിന ആശയം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് യു.എന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജല സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകിയിട്ടില്ല . ഇതിനായുള്ള പ്രവർത്തനങ്ങൾ വാക്കുകളിൽ ഒതുക്കാതെ വരും തലമുറകൾക്ക് വേണ്ടി കരുതലോടെ ജീവിക്കാം..
കായംകുളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെയെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ 200 പവനിലധികം സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.
കായംകുളംത്ത് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35) ഒടുവിൽ അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ചാണു നേരിൽ കണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റു ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണു കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽ നിന്ന് മൂന്നു പവന്റെ മാല ശാലിനി വാങ്ങി. തന്റെ കൈവശമിരുന്ന മാല അഞ്ചു പവന്റേതാണെന്നു പറഞ്ഞു യുവാവിനു നൽകുകയും ചെയ്തു. പിന്നീട് ഇവർ ജ്വല്ലറിയിൽ പോയും ആഭരണങ്ങൾ വാങ്ങി. ഒാച്ചിറ ക്ഷേത്രദർശനം കഴിഞ്ഞുവരവേയാണ് യുവതിയെ പരിചയമുള്ള ചിലർ കാണുന്നത്.
യുവതി തട്ടിപ്പുകാരിയാണെന്നു ഇവർ യുവാവിനെ അറിയിക്കുകയും നേരത്തെ വന്ന ടിവി വാർത്തയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെ യുവതി തനിക്കു സമ്മാനിച്ച മാല യുവാവ് പരിശോധിപ്പിച്ചപ്പോൾ മുക്കുപണ്ടമാണെന്നു വ്യക്തമായി. തുടർന്നാണ് കേസ് നൽകിയത്. യുവാവിന്റെ പെരുമാറ്റത്തിൽനിന്ന് പന്തികേടു തോന്നിയ യുവതി സ്ഥലംവിടാനായി കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂർ ജില്ലകളിൽ നിന്നും ഒരു ഡസനിലധികം പരാതികളാണ് ആയൂർ സ്വദേശിനിയായ ഇവർക്കെതിരേ പോലീസിന് കിട്ടിയിട്ടുള്ളത്. 2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മധ്യവയസ്ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പോലീസ് പൊക്കിയത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്.ഭർത്താവിനെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പോലീസിൽ പരാതിപ്പെട്ടു.
കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പോലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മുൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പോലീസ് പിടികൂടിയത്.
പഴനിയിൽ വെച്ച് അറസ്റ്റിലാകുന്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്നം അവസാനിച്ച് മാസങ്ങൾ കഴിയും മുന്‍പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.
പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്.
കുളനട ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ വിവാഹം ചെയ്ത ശാലിനിയെ അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കബളിക്കലിന് ഇരയായ ഒരാളുടെ സുഹൃത്ത് ശാലിനിയെ തിരിച്ചറിയുകയായിരുന്നു. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു.
പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസിൽ ശാലിനിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി.തുളസീദാസ് (42) ആണ് പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പു നടത്തിയതിനെ തുടർന്ന് ശാലിനിയെ ഉള്ളന്നൂർ വിളയാടി ക്ഷേത്രത്തിലെ വിവാഹവേദിയിൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് യുവതിയുടെ മൊബൈലിൽ ഏട്ടൻ നന്പർ വണ്‍ എന്ന പേരിൽ നിരവധി വിളികൾ വന്നിരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറിയുടുക്കാൻ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടുവിളിപ്പിച്ച പോലീസ് വസ്ത്രവുമായി സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് സഹോദരൻ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവർത്തിക്കുകയാണെന്നും മനസ്സിലായത്.
ഒരു വർഷമായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഇയാളുടെ പക്കൽ നിന്ന് ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണ്. തട്ടിപ്പിനിരയായ യുവാവിൽ നിന്നു വാങ്ങിയ പണം ഇരുവരും ചെലവഴിച്ചതായും പോലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാലിനിക്ക് ഒരു ഡസനിലധികം ഭർത്താക്കൻമാരുള്ളത്. ഇവരിൽ എല്ലാവരും പറ്റിക്കപ്പെട്ടു എങ്കിലും കിടങ്ങന്നൂർ സ്വദേശി പ്രമോദ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുന്പനാട്ടുകാരൻ, ചിങ്ങവനം സ്വദേശിയായ ഒാട്ടോ ഡ്രൈവർ, പുതുപ്പള്ളി സ്വദേശി സുധീഷ് തുടങ്ങി ചിലർ മാത്രമാണ് ശാലിനിക്കെതിരേ പരാതി നൽകാൻ തയാറായത്. ശാലിയുടെ ആദ്യഭർത്താവ് ഉണ്ണികൃഷ്ണൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ ഭർത്താവ് ചെന്നൈ സ്വദേശിയായ ബേബിയാണത്രേ.
പത്രത്തിൽ വിവാഹപ്പരസ്യം നൽകിയാണ് ശാലിനി വിവാഹത്തട്ടിപ്പുകൾ നടത്താറുള്ളത്. കോടതിയിൽ ഹാജരാക്കുന്പോഴും ശാലിനിക്ക് ഒരു കൂസലുണ്ടായിരുന്നില്ല. മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ചിരിച്ചുകൊണ്ടാണ് ശാലിനി മറുപടി പറഞ്ഞത്. കോടതിക്ക് പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരെ നോക്കി ചിരിക്കാനും, ഞാൻ പോസ് ചെയ്തു തരണോ എന്ന് ചോദിക്കാനും ശാലിനി സമയം കണ്ടെത്തി.
തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളിൽ രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളത്ത് വ്യാഴാഴ്ച രാത്രിയിൽ പട്രോളിംഗ് നടത്തിയ പോലീസാണ് ഡ്രോണ്‍ കാമറ ശ്രദ്ധിച്ചത്. സംഭവത്തിൽ പോലീസും ഇന്റലിജൻസും സംയുക്ത അന്വേഷണം തുടങ്ങി. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്റർ ഉൾപ്പടെയുള്ള പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തിയത്.
ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി ഫിൻലാൻഡ് തിരഞ്ഞെടുക്കപ്പെട്ടു. 156 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, തെക്കൻ സുഡാൻ എന്നീ രാജ്യങ്ങളാണ് അവസാന സ്ഥാനത്ത്. ആദ്യ പത്തു റാങ്കുകളിൽ നാലു നോർഡിക് രാജ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടൻ ആദ്യ പത്തിൽ ഇല്ല. എന്നാൽ, കഴിഞ്ഞ വർഷം പത്തൊന്പതാം റാങ്കിലായിരുന്ന ബ്രിട്ടൻ ഈ വർഷം പതിനഞ്ചാം സ്ഥാനത്തേക്കുയർന്നു. ഇസ്രയേലികളും ഓസ്ട്രിയക്കാരും കോസ്റ്ററിക്കക്കാരുമൊക്കെ ബ്രിട്ടീഷുകാരെക്കാൾ സന്തുഷ്ടരാണ്. തുടരെ രണ്ടാം വർഷമാണ് ഫിൻലാൻഡ് ഒന്നാം റാങ്ക് നേടുന്നത്. ഡെൻമാർക്ക്(2), നോർവേ(3), ഐസ് ലാന്‍റ്(4), നെതർലാൻഡ്സ്(5), സ്വിറ്റ്സർലൻഡ്(6), സ്വീഡൻ(7), ന്യൂസിലൻഡ് (8), കാനഡ(9), ഓസ്ട്രിയ(10) എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയ രാജ്യങ്ങൾ.
ചരിത്രത്തിലെ ഏറ്റവും മോശം റാങ്കായ പത്തൊന്പതിലാണ് യുഎസ് ഇപ്പോൾ. ലക്സംബർഗ് (14),അയർലൻഡ് (16), ജർമനി(17), ബെൽജിയം(18),യുഎഇ (21), ഫ്രാൻസ്(24), ഖത്തർ (29) സ്ഥാനങ്ങളിൽ നിൽക്കുന്പോൾ ഇന്ത്യയുടെ സ്ഥാനം 140-ാം സ്ഥാനത്താണ്. ഫിൻലാന്‍റിലെ ആകെയുള്ള 5,5 മില്യൺ ജനസംഖ്യയിൽ മൂന്നു ലക്ഷം ആളുകൾ വിദേശ അടിവേരുള്ളവരാണ്.വരുമാനം, ആരോഗ്യം ആയുസ്, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഒൗദാര്യം എന്നിവയാണ് അടിസ്ഥാന മൂല്യങ്ങളാക്കിയാണ് സർവേ സംഘടിപ്പിച്ചത്.