Latest News

റിയോ ഡി ജെനീറിയോ: തെക്ക് കിഴക്കൻ ബ്രസീലിൽ ഡാം തകർന്ന നിരവധി പേരാണ് മരിച്ചത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഡാം തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. ഡാമിൽനിന്നും ടൺകണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകർന്നത്. ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം121 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 226 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12 ന് ചവറയിൽ ബിജെപിയുടെ പരിപ‌‌‌ാടിയിൽ വച്ചായിരുന്നു വിവാദ പ്രസംഗം.

കൊല്ലം ചവറയിൽ എൻ.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. . ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.

വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ ഹ‍ർജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്‌ക്കും എറിയണമെന്നുമാണ്‌ കൊല്ലം തുളസി പ്രസംഗിച്ചത്. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞിരുന്നു.

ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്‌പർദ്ദ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്‌തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തത്.വിവാദ പരാമർശത്തിൽ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു.

അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു.

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. രാ​ജീ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം ധാ​ര്‍​മി​ക വി​ജ​യ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബാ​ധ​ന ചെ​യ്ത മ​മ​ത പ​റ​ഞ്ഞു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പരസ്പര ബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത ബാനര്‍ജി. സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു. ഭാ​വി പ​രി​പാ​ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്‍പോട്ട് പോകാം എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സിറ്റി പൊലീസ് കമ്മീഷറെ കൊല്‍ക്കത്തയില്‍ വച്ച് ചോദ്യം ചെയ്യുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെയുണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭയമുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നത് സിബിഐയുടെ ഷില്ലോംഗ് ഓഫീസില്‍ വച്ചു മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.

സിബിഐ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സിബിഐക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും ഹാജരായി.

കോടതിയില്‍ നടന്ന വാദത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് സിബിഐക്ക് ബംഗാള്‍ സര്‍ക്കാരിന് നേരെ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സായുധകലാപത്തിന് കോപ്പ് കൂടുകയാണെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ കോടതീയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്‍റ് ഡയറക്ടറെ തന്നെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളില്‍ ഉണ്ടായെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സിബിഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡിജിപിയും എഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും, അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ രാജീവ് കുമാറിന് പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെന്നും കേസില്‍ രാജീവ് കുമാറിന് നേരിട്ട് പങ്കുണ്ടെന്നും കോടതിയില്‍ സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത ബോധിപ്പിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിചിരുന്നു.

ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മലയാറ്റൂർ സ്വദേശിനിയായ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) കടുത്ത ലൈംഗിക വൈകൃതങ്ങൾക്കടിമ. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കരളില്‍ കാന്‍സര്‍ ബാധിച്ച തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ തന്റെ വീട്ടില്‍ എത്തിച്ചത്.

കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കണ്ട്‌ കൗൺസലിങ‌് നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ ‘അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ ‘അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്.

തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചി കാക്കനാട്ടേയ്ക്ക് മാറിയത്. ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തകാലത്ത് വിവാഹിതയായ രാജിയാണ് ഭർത്താവ്‌ ഒപ്പമുള്ളപ്പോൾത്തന്നെ ഒമ്പതുവയസുകാരനെ പീഡനത്തിനിരയാക്കിരുന്നത്.

മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഉറങ്ങുന്നസമയത്തായിരുന്നു ആദ്യമായി ഒമ്പതുവയസുകാരനെ വിവസ്ത്രനാക്കി പരീക്ഷണാടിസ്ഥാനത്തിൽ രാജി പീഡിപ്പിച്ചത്. പിന്നീട് ഭർത്താവു മദ്യപിച്ചെത്തി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് തുടരുകയായിരുന്നു. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്നയായശേഷം യുവതി ബാലനെ നഗ്നനാക്കി ദേഹത്ത് തടവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. ആന്റി പറയുന്നത് മാത്രമേ താൻ ചെയ്തിരുന്നുള്ളുവെന്ന് ഡോക്ടറോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.

പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്‌സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഊരിപ്പോരാന്‍ പ്രയാസമായ പോക്‌സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.

കോട്ടയം ലോക്‌സഭാ സീറ്റ് ജെ.ഡി.എസിന് നല്‍കില്ല, പകരം ഫ്രാന്‍സിസ് ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായേക്കും. യു.ഡി.എഫില്‍ നടക്കുന്ന ആശയക്കുഴപ്പവും യോജിച്ച സ്ഥാനാര്‍ത്ഥിയില്ലാത്തതും കോട്ടയത്ത് വെന്നിക്കൊടി പാറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.

അടുത്തിടെ ഇടതുമുന്നണിയില്‍ അംഗത്വം ലഭിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. വളശര നല്ല പ്രതിച്ഛായയുള്ള ഫ്രാന്‍സിസ് ജോര്‍ജ് നേട്ടമാണെന്നാണ് ഇടതുമുന്നണിയുടെയൂം പ്രത്യേകിച്ച് സി.പി.എമ്മിന്റെയൂം നിലപാട്. മുന്നണിയില്‍ അംഗമാക്കിയ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധി സി.പി.എം മുന്നില്‍ വച്ചിരുന്നു. അതേസമയം ഏതെങ്കിലും സീറ്റില്‍ അനിവാര്യരാണെന്ന് തോന്നിയാല്‍ അവിടെ മത്സരിപ്പിക്കാമെന്നായിരുന്നു ധാരണ. അതുകൊണ്ടുതന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുമില്ല.

അതേസമയം ജനാധിപത്യകേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്ന് തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. അവര്‍ക്ക് ഒരു സീറ്റ് ഈ ഘട്ടത്തില്‍ നല്‍കുന്നതുമൂലം കത്തോലിക്ക സഭയുടെ പ്രീതി പിടിച്ചെടുക്കാമെന്ന് സി.പി.എം കരുതുന്നുണ്ട്. ശബരിമല വിഷയം വളരെ രൂക്ഷമായ വര്‍ഗ്ഗീയസാമുദായിക ചേരിതിരിവ് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര സാമുദായിക പിന്തുണ നേടുകയെന്നതാണ് സി.പി.എം ലക്ഷ്യമാക്കുന്നത്. അതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കുന്നതും.

നേരത്തെ ഇടുക്കിയിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ നിലവിലെ എം.പിയായ ജോയ്‌സ് ജോര്‍ജിന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വന്നാല്‍ മാത്രമേ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കാന്‍ കഴിയുകയുള്ളു. അവിടെ സഭയുടെ പ്രാദേശിക നേതൃത്വം ജോയ്‌സ് ജോര്‍ജിനൊപ്പമാണ്. മാത്രമല്ല, ഒരുപക്ഷേ പി.ജെ. ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അദ്ദേഹത്തിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുകയുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് നല്‍കിയെങ്കിലും സഹപ്രവര്‍ത്തകനായിരുന്ന ടി.യു. കുരുവിളയ്‌ക്കെതിരെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ് പിന്മാറുകയായിരുന്നു. ആ സാഹചര്യത്തില്‍ രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായ ജോസഫിനെതിരെ അദ്ദേഹം ഒരിക്കലും മത്സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

ആ സമയത്താണ് കോട്ടയത്ത് യു.ഡി.എഫിനുള്ളില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഈ തകര്‍ക്കം അനുകൂലമാക്കാനാണ് ശ്രമം. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മാണി ഗ്രൂപ്പിലും തര്‍ക്കമുണ്ട്. മാത്രമല്ല, ഒരു സീറ്റ് കുടുതല്‍ എന്ന ആവശ്യം ഉന്നയിച്ചത് കോണ്‍ഗ്രസ്‌കേരള കോണ്‍ഗ്രസ് ബന്ധത്തേയൂം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിലും ആശയക്കുഴപ്പമുണ്ട്.

ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരു മത്സരിച്ചാലും അതുകൊണ്ടുതന്നെ നല്ല മത്സരം കാഴ്ചവച്ച് സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കാമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പ്രതേയകിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുളള് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി പി.സി തോമസും രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ചാല്‍ ഒരു പക്ഷെ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കോട്ടയത്ത് മാണി ഗ്രൂപ്പാണ് മത്സരിക്കുന്നതെങ്കില്‍ ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയില്ലെന്ന വാദവും ഉയരുന്നുണ്ട്. നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അതിനൊന്നും അന്തിമരൂപമായിട്ടില്ല. ഇപ്പോള്‍ പറഞ്ഞുകേട്ടിരുന്നതില്‍ ഏറ്റവും പ്രധാനം സ്റ്റീഫന്‍ ജോര്‍ജിന്റെ പേരാണ്. സ്റ്റീഫന്‍ ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എതിരായി ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തിയാല്‍ ശക്തമായ ഒരു മത്സരം ഇടതുമുന്നണി കരുതുന്നു.

അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം ഫ്രാന്‍സിസ് ജോര്‍ജ് പാലാ രൂപതാംഗമാണെന്നതാണ്. സ്റ്റിഫന്‍ ജോര്‍ജാണെങ്കില്‍ കോട്ടയം രൂപതയില്‍പ്പെട്ടയാളാണ്. പാലാരൂപതയില്‍പ്പെട്ട വ്യക്തിക്കാണ് ഇവിടെ ഏറെ സാദ്ധ്യതയെന്നും അവര്‍ പറയുന്നു. കോട്ടയം രൂപയുടെ കീഴിലുള്ളവര്‍ക്ക് അത്ര പിന്തുണ ലഭിക്കില്ല. മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ്പിന് കൂടി സ്വീകാര്യനായ ഒരു വ്യക്തിയാണ് മത്സരരംഗത്ത് വരുന്നതെങ്കില്‍ ആ വോട്ടുകള്‍ കൂടി തട്ടിയെടുക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഇീ സാഹചര്യങ്ങള്‍ മുതലെടുക്കുന്നതിനായി ഫ്രാന്‍സിസ് ജോര്‍ജിനെ ഉപയോഗിക്കാനാണ് തീരുമാനം.

അമതസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ആണ് കോട്ടയത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചത്. അന്ന് മാത്യു ടി. തോമസ് തന്നെ രംഗത്തിറങ്ങിയിട്ടും ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ അവര്‍ക്ക് അര്‍ഹരായ സ്ഥാനാര്‍ത്ഥിയില്ലെന്നും ഇടതുമുന്നണി പറയുന്നു. ആ സാഹചര്യത്തില്‍ ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് മുന്നണിയുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സീറ്റ് മടക്കി തരണമെന്നാണ് ഇടതുമുന്നണിയും സി.പി.എമ്മും ആവശ്യപ്പെടുന്നത്.

ഈ ആഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രഖ്യാപനവും നടക്കും. കോട്ടയം രൂപതയുടെ പിന്തുണയോടെ രംഗത്തെത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നല്ല മത്സരമൊരുക്കാന്‍ കഴിയും. ഒപ്പം എന്‍ എസ് എസിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ കോട്ടയം സ്റ്റീഫന്‍ ജോര്‍ജിന് അനുകൂലമാകും.

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെൻറ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തികതട്ടിപ്പുകേസിൽ അന്തിമവിധിക്കായി കാത്തിരിക്കാതെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻകഴിയും.

ഇന്ത്യയിൽ ഒമ്പതിനായിരംകോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവിൽ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻകോടതി അംഗീകരിച്ചിട്ടുണ്ട്.

തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡ‍ി) നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു.

ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി. ഇതോടെ വിമാനയാത്രയ്ക്കിടെ അപ്രത്യക്ഷനായ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല ജീവനോടെയുണ്ടാകാനുള്ള സാധ്യതയും അടയുകയാണ്. ഇംഗ്ലിഷ് കടലിടുക്കിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയിൽ ഒരു മൃതദേഹവും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വിമാനാവശിഷ്ടങ്ങൾ ഇതുവരെ വീണ്ടെടുക്കാത്തതിനാൽ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Image result for emiliano-sala-search-body-seen-in-plane-wreckage

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടം കണ്ടെത്തിയ വിവരം സലയുടെയും പൈലറ്റിന്റെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഇവരുടെയും പൊലീസിന്റെയും നിർദ്ദേശപ്രകാരമായിരിക്കും അടുത്ത നടപടി തീരുമാനിക്കുക.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം കാണാതായ ശേഷം സല അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ആലപ്പുഴ: ചെക്ക് കേസില്‍ ആക്ടിവിസ്റ്റും മോഡലുമായി രഹ്‌ന ഫാത്തിമ പിഴയടച്ചു. 2.10 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ കോടതിയില്‍ നില്‍ക്കലുമായിരുന്നു നേരത്തേ ശിക്ഷ വിധിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് രഹ്ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. തുടര്‍ന്ന് പിഴ അടച്ച് ഒരു ദിവസത്തെ കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയായ ആര്‍ അനില്‍ കുമാറില്‍ നിന്ന് രഹ്ന രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. പകരം രഹ്ന നല്‍കിയ ചെക്ക് അനില്‍ കുമാര്‍ ബാങ്കില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോയ അനിലിന് അനുകൂലമായി ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി വന്നു.

2,10,000 രൂപ പിഴ ഒടുക്കാനും ഒരു ദിവസം കോടതി നടപടികള്‍ അവസാനിക്കുന്നത് വരെ കോടതിയില്‍ നില്‍ക്കാനുമായിരുന്നു വിധി. 2014ലാണ് കേസിന്റെ വിധി വന്നത്. ഹൈക്കോടി അപ്പീല്‍ തള്ളിയതോടെ ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന്‍ മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴയടച്ചു. നേരത്തെ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനം നടത്താനായി സന്നിധാനത്ത് എത്തിയ രഹ്നയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുച്ചിയെന്ന് ആരോപിച്ച് കേസെടുത്തിരുന്നു.

ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ദിവസങ്ങളായി കുട്ടി പുറത്ത് കാണിക്കുന്ന ശാരീരിക അസ്വസ്ഥതകളിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കാണിച്ചതോടുകൂടിയാണ് പീഡനകഥ പുറത്താകുന്നത്. കുട്ടി ജനനേന്ദ്ര്യത്തിൽ ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു

മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരള രാഷ്ട്രീയത്തിലും ആരാധകര്‍ക്കൃമിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ‘ഞാനറിയുന്ന മോഹന്‍ലാല്‍ മത്സസരിക്കില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചിരുന്നു.

മത്സസരിക്കുമെന്ന അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ചിരിച്ചുതള്ളുകയാണ് മോഹന്‍ലാല്‍ ചെയ്തത്. അവര്‍ എന്തെങ്കിലുമൊക്കെ പറയട്ടെ എന്നാണ് ലാല്‍ പറഞ്ഞത്. അഭിനയമാണ് മോഹന്‍ലാലിന് ഏറ്റവും ചേരുക. ഇങ്ങനെയൊരു നടനെ ഇനി കിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.

തമിഴ്‌നാട്ടില്‍ എംജിആര്‍ മത്സസരിച്ചതുപോലുള്ള സാഹചര്യമല്ല കേരളത്തിലുള്ളത്. മോഹന്‍ലാല്‍ സിനിമയില്‍ തുടരുകയാണ് വേണ്ടത്. രാഷ്ട്രീയത്തില്‍ വേറെ നേതാക്കളെ കിട്ടും എന്നാല്‍ സിനിമയില്‍ ഇങ്ങനെയൊരു നടനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.

തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സസരിക്കുന്നത് നല്ലതായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞു. ചില വിഷയങ്ങളില്‍ സുരേഷ് ഗോപി ശക്തമായ നിലപാടെടുത്തിരുന്നു. സിനിമാനടി ഹേമമാലിനി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്ത് ഗുണമുണ്ടായി എന്നും മേജര്‍ രവി ചോദിച്ചു.

RECENT POSTS
Copyright © . All rights reserved