Latest News

അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ.  യാത്രക്കാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി.   നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി. ഇത് വാഹനപകടങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിച്ചു.

ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തേണ്ടിവന്നു. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരിയില്‍ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടിയുള്‍പ്പെടെ  6 പേര്‍ വെന്തു മരിച്ചു . ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചു. 47 പേരെ അഗ്നിശമന സേന രക്ഷിച്ചു.

എംപ്ലോയീസ് സ്റ്ററ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് വൈകീട്ട് നാല് മണിയോടെ ആദ്യം തീ പടര്‍ന്നത്. പതിനഞ്ചോളം അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. തീ വ്യാപിച്ചതോടെ വെളളം നിറച്ച ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചു.


ഏണികള്‍ ഉപയോഗിച്ചാണ് അഞ്ചാം നിലയിലുളള രോഗികളെ താഴെയെത്തിച്ചത്. തിരക്കേറിയ അന്ധേരിയിലെ സംഭവം വടക്ക് പടിഞ്ഞാറന്‍, കിഴക്കന്‍ മുംബൈയ്ക്ക് മധ്യേയുളള ഗതാഗതത്തെ ബാധിച്ചു.

റിയാസ് ഖാന്‍-ഉമ താരദമ്പതികളുടെ മകന്‍ ഷരീഖ് ഹസന്‍ നായകനാകുന്നു. രത്‌നലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അര്‍ച്ചന രവിയാണ് ചിത്രത്തിലെ നായിക.

ഒരു ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുളള സിനിമയാകും ഉഗ്രം എന്ന് സംവിധായകന്‍ പറഞ്ഞു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് ഒരു യുവാവും യുവതിയും നാട് വിടുന്നു. യാത്രയ്ക്കിടെ യുവതിയെ ഒരു അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഉഗ്രത്തിന്റെ കാതലെന്നും രത്‌ന ലിംഗ പറഞ്ഞു.

Related image

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് ഷരീഖ് ഹസന്‍ ശ്രദ്ധേയനാകുന്നത്. മോഡലിംഗിലും സജീവമായിരുന്നു. സിനിമയില്‍ ഒരു നല്ല തുടക്കം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷരീഖ്.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വിരാട് കൊഹ്ലിക്കെതിരെ വിമര്‍ശനവുമായി നടന്‍ നസറുദ്ദീന്‍ ഷാ. വിരാട് കൊഹ്ലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരമെന്നും നസറുദ്ദീന്‍ പറയുന്നു. പെര്‍ത്ത് ടെസ്റ്റിനിടെ കൊഹ്ലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് നസറുദ്ദീന്‍ ഷാ ഫേസ്ബുക്കില്‍ കുറിപ്പുമായെത്തിയത്.

.ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

വിരാട് കൊഹ്ലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരം കൂടിയാണ്. ക്രിക്കറ്റില്‍ കൊഹ്ലി പുറത്തെടുക്കുന്ന കഴിവുകളെല്ലാം അയാളുടെ അഹങ്കാരക്കൊണ്ടും മോശം സമീപനം കൊണ്ടും മുങ്ങിപ്പോവുകയാണ്. ഒരു കാര്യം കൂടി പറയട്ടെ. എനിക്ക് രാജ്യം വിട്ട് പോവാന്‍ ഉദ്ദേശ്യമില്ല എന്നും നസറുദ്ദീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

പ്രളയത്തിൽ വെള്ളം കയറിയ അറയും നിരയുമുള്ള പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അനുമതി നൽകി. എന്നാൽ ഉടമ, ജാക്കിയിൽ വീട് ഉയർത്തി നവീകരിക്കാൻ ശ്രമിച്ചത് ദുരന്തത്തിൽ കലാശിച്ചു. പന്തളം തുമ്പമൺ തുണ്ടത്തിൽ ഡോ. ടി.സി. ചെറിയാന്റെ അറയും നിരയുമുള്ള വീട് ഉയർത്തി നിർമിക്കുന്നതിനിടെ വീടിന്റെ പൂമുഖം തകർന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.20ന് ആയിരുന്നു സംഭവം.

വീട് നവീകരണത്തിനിടെ ഒരു ഭാഗം തകർന്നു തൊഴിലാളി മരിച്ചു. 2 പേർക്കു പരുക്ക്. ബംഗാൾ സ്വദേശി സമദ് (35) ആണു മരിച്ചത്. ബംഗാൾ സ്വദേശികളായ ഫൂൽ ബാബു (21), രാജേഷ് (25) എന്നിവർക്കാണു പരുക്കേറ്റത്.

ഹരിയാനയിലുള്ള കെട്ടിട നിർമാണ കമ്പനിയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സംഘം ഒരാഴ്ച മുൻപാണു പണികൾ തുടങ്ങിയത്. ബംഗാളിനു പുറമേ യുപി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കുട്ടനാട്ടിൽ പ്രളയംബാധിച്ച വീടുകൾ ഇത്തരത്തിൽ ജാക്കിയിൽ പ്പൊക്കി നവീകരിച്ചുവെന്ന് അവകാശപ്പെട്ടാണ് കമ്പനി കരാർ ഏറ്റെടുത്തത്. എന്നാൽ പണി തുടങ്ങുന്നതിന് മുമ്പ് വേണ്ട മുൻകരുതലും സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.

വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 പേരെ നാട്ടുകാരും അടൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും പന്തളം പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ സ്‌ലാബിന് അടിയിൽ കുടുങ്ങിയ സമദിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്‌ലാബ് നീക്കം ചെയ്താണ് അഗ്നിശമനസേന മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം സമദിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ചങ്ങലകൊണ്ടു ബന്ധിച്ച നിലയിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാമങ്കരി പനക്കളം വീട്ടിൽ വർഗീസ് ഒൗസേഫിന്റെ (ബാബു-58) മൃതദേഹമാണ് ഇന്നലെ രാവിലെ ഒൻപതരയോടെ ചെറുവള്ളിക്കാവ് മൂലംകുന്നം പാടശേഖരത്തിന്റെ മോട്ടോർ തറയ്ക്കു സമീപം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി വീട്ടിൽ കിടന്നുറങ്ങിയ ഇയാളെ 12 മണി വരെ ബന്ധുക്കൾ കണ്ടിരുന്നു. വീട്ടിലെ വള്ളം പൂട്ടാൻ ഉപയോഗിക്കുന്ന ചങ്ങല കൊണ്ടു ശരീരം സമീപത്തുള്ള മരവുമായി ബന്ധിച്ച നിലയിലായിരുന്നു.

എസി റോഡ് പുറമ്പോക്കിലെ കച്ചവടക്കാരനായ വർഗീസിനു സാമ്പത്തിക ബാധ്യതകൾ ഉള്ളതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി രാമങ്കരി എസ്ഐ ഷാജിമോൻ പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.

സംസ്കാരം ഇന്ന് 11നു രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റോബിൻ, ബിബിൻ, റിയ. മരുമക്കൾ: സുബിൻ, ജുബീന.

യുകെയില്‍ ലണ്ടന്‍ ഹാരോ ഓണ്‍ ദി ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ് ഡിസംബര്‍ 15 ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്‍ട്രാ വൈറ്റ് കോളര്‍ ബോക്‌സിങ്ങില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. ലണ്ടന്‍ ട്രോക്‌സിയില്‍ ബ്രിട്ടീഷ്‌കാരനായ എതിരാളിയെ സമനിലയില്‍ തളച്ചാണ് ജോയല്‍ തന്റെ ബോക്‌സിങ് കഴിവ് തെളിയിച്ചത്. യുകെയില്‍ ബോക്‌സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന്‍ നിവാസി ‘ജോയല്‍ ദി യോദ്ധ ജോര്‍ജ് ‘ എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല്‍ ജയത്തോടടുത്തതായിരുന്നു.

എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ എതിരാളിയായ പോള്‍ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന്‍ നേരത്തെ തന്നെ ഗാലറിയില്‍ എത്തിയിരുന്നു. ലണ്ടനില്‍ 2 മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്‍പര്യമുള്ള ബോക്‌സിങ്ങില്‍ മത്സരിക്കാനായി ജോയല്‍ എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കാനായതില്‍ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയൂടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്‌സിങ് പ്രോഗ്രാമില്‍ പങ്കെടുത്തത് ഒരു വ്യത്യസ്തതയ്ക്കും ബോക്‌സിങ്ങില്‍ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല്‍ പറയുകയുണ്ടായി.

ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനില്‍ താമസിക്കുന്ന ജോയല്‍ കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയല്‍ എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെയില്‍ ആദ്യമായി ബോക്‌സിങ് റിങ്ങില്‍ പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയില്‍ ശക്തമായ പ്രകടനം കാഴ്ചവക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില്‍ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ കുറ്റാരോപിതയായ ദീപാ നിഷാന്തിനെതിരെ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വത്തിന് കൈമാറി. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപാ നിഷാന്ത്. ദേവസ്വത്തിന്റെ കീഴിലുള്ളതാണ് തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളജ്.

അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലായത്. യുവകവി എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോള്‍ തന്റെ കവിതയാണെന്ന് അവകാശവാദമുന്നയിച്ച ദീപ പിന്നീട് കലേഷിനോട് മാപ്പു പറയുകയും എം ജെ ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും നടത്തിയിരുന്നു.

കവിത മോഷണ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 21 ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും

ബിജോ തോമസ് അടവിച്ചിറ 

കുട്ടനാട് പുളിങ്കുന്ന് മെയിൻ ജംക്ഷനിൽ 6 ഓളം കടമുറികൾ പ്രവർത്തിക്കുന്ന കളത്തിൽ ബിൽഡിങ്ങിൽ ആണ് പുലർച്ചെ 4 മണിയോട് അടുത്ത് ശക്തമായ പൊട്ടിത്തെറി ഉണ്ടായതു. കോൺഗ്രീറ് ചെയ്ത കെട്ടിടം ശക്തമായ പൊട്ടിത്തെറിയിൽ നാലോളം കടമുറികൾ പൂർണ്ണമായും നശിച്ചു. ബിൽഡിങ്ങിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ജ്യൂസ് ഫ്രൂട്സ് കടയിലാണ് സ്ഫോടനം ഉണ്ടായത്. ഉഗ്ര തിവ്രതയിലുള്ള പൊട്ടിത്തെറിയിൽ അടുത്ത കടമുറിയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്റുഡറിയോയും പൂർണ്ണമായും നശിച്ചു.

Image may contain: one or more people and outdoor

അപകടം നടന്നത് രാത്രിയിൽ ആയിരുന്നതിനാലും മറ്റുകടകളും ആരും എല്ലായിരുന്നതിനാലും ആളപായം ഉണ്ടായില്ല. അപകട കാരണം വ്യക്തമല്ല. പുലര്ച്ചെ ഒരു കിലോമീറ്ററോളം അപ്പുറം വരെ കേട്ട ഉഗ്ര സ്ഫോടനത്തിൽ ഞെട്ടി നാട്ടുകാർ എഴുന്നേറ്റത്.സ്പോടനമുണ്ടായ കടമുറിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പാടിത്തറ ലാലിച്ചന്റെ ആണ്.

Image may contain: outdoor

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമൽനാഥ് ഒപ്പുവച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നട‌പ്പാകുന്നത്. 15 വർഷത്തിനുശേഷമാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത്.

വിശാലപ്രതിപക്ഷ നിരയുടെ കൈകോര്‍ത്തുപിടിച്ച്  കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അധികാരമേറ്റു. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന പ്രൗഡഗംഭീര ചടങ്ങുകളില്‍ പ്രതിപക്ഷനിരയിലെ ദേശീയ നേതാക്കള്‍ പങ്കെടുത്തു.

ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മധ്യദേശത്ത് കോണ്‍ഗ്രസിന്റെ അധികാരപ്രവേശനം. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ രാവിലെ പതിനൊന്നുമണിക്ക് രാജക്കന്‍മാരുടെ നാട്ടിലെ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ഇരുവര്‍ക്കും ഗവര്‍ണര്‍ കല്യാണ്‍സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.

റായ്പൂരില്‍ വൈകിട്ട് അഞ്ചുമണിക്കായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബി.എസ്.പി അധ്യക്ഷ മായവതിയും, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും മാറിനിന്നത് പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനത്തിനിടയിലും കല്ലുകടിയായി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ.മന്‍മോഹന്‍ സിങ്, എച്ച്.ഡി.ദേവെഗൗഡ, ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങി തെക്കുനിന്ന് വടക്കുവരെയുള്ള പ്രതിപക്ഷനിരയിലെ പ്രമുഖര്‍ ഭൂരിഭാഗവും ചടങ്ങുകള്‍ക്കെത്തി. മുന്‍ മുഖ്യമന്ത്രിമാരായ വസുന്ധരരാജെ സിന്ധ്യയും ശിവരാജ് സിങ് ചൗഹാനും രമണ്‍ സിങ്ങും അതതു സംസ്ഥാനങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

 

RECENT POSTS
Copyright © . All rights reserved