ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. റിട്ട് ഹര്‍ജികള്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. നാല് റിട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 49 ഹര്‍ജികള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. ഇവ ഉച്ചക്കു ശേഷം മൂന്നു മണിക്ക് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചേംബറിലായിരിക്കും ഇവ പരിഗണിക്കുക.
ചേംബറില്‍ വെച്ചുതന്നെ ഹര്‍ജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. ശബരിമലക്കേസില്‍ കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രമേ തുറന്ന കോടതിയിലേക്ക് കേസ് മാറ്റുകയുള്ളു. അപ്രകാരമാണെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കുകയും തുറന്ന കോടതിയില്‍ വാദത്തിനുള്ള ദിവസം കോടതി നിശ്ചയിക്കുകയും ചെയ്യും. വിധിയില്‍ മാറ്റം വരുത്തണമെങ്കില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം.
ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശന വിധഘിയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം. സുപ്രീം കോടതി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.
മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കഴിവ് , മിടുക്ക് , ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല . നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ?
അവിടെ നീയൊക്കെ തിന്നുന്ന സ്നാക്ക്സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത് ചെറ്റകളെ .കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ , ശാപം .
നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നന് എന്ന സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ഹൃദയം ഉള്ളവര്‍ക്ക് വേദന , നൊമ്പരം അറിയാന്‍ സാധിക്കണം.
മലപ്പുറം വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവന്തപുരം നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
ദേശീയപാത വട്ടപ്പാറയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട ബസ്സ് റോഡരികിലേക്ക് തലകീഴായി മറിഞ്ഞതെന്നാണ് സൂചന. നാല്പതിനടുത്ത് യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഇതിൽ 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന എ.ആര് ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാരും, പോലീസും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
ചെന്നൈ: ബിജെപി അപകടകരമാണെന്നു മറ്റു പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അതു ശരിയായിരിക്കാമെന്നു നടൻ രജനീകാന്ത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരായ മറ്റു പാർട്ടികളുടെ വിമർശനങ്ങളെ ശരിവച്ചത്.
പ്രതിപക്ഷ പാർട്ടികളെല്ലാം ബിജെപി അപകടകരമാണെന്നു കരുതുന്നുണ്ടെങ്കിൽ അത് ശരിയായിരിക്കാം. അതുകൊണ്ടാവാം അവർ ഒത്തുചേർന്ന് ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നത്- രജനി പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒന്നിക്കുന്ന തരത്തിൽ അത്ര അപകടം പിടിച്ചതാണോ ബിജെപി എന്ന ചോദ്യത്തിനു നൽകിയ മറുപടിയിലായിരുന്നു രജനിയുടെ പരാമർശം.
നോട്ടുനിരോധനത്തെ സംബന്ധിച്ച മുൻനിലപാടിലും രജനീകാന്ത് മാറ്റംവരുത്തി. നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയെന്നും ആഴത്തിൽ കാര്യങ്ങൾ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടിയിരുന്നതെന്നും രജനി പറഞ്ഞു. രണ്ടു വർഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ അതിനെ പ്രശംസിച്ച് ആദ്യ രംഗത്തെത്തിയവരിൽ ഒരാൾ രജനിയായിരുന്നു.
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ വിവിധയിടങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഇതിൽ 29 പേർ വടക്കൻ കലിഫോർണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്.
അതേസമയം കാണാതായ 137 പേരെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു. ഇവർ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിയതായാണ് വിവരം. കാട്ടുതീയെ തുടർന്നു 300,000 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത്- സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയർ, തെക്ക് വൂൾസ്ലി ഫയറും ഹിൽ ഫയറും.
കാന്പ് ഫയറാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. പാരഡൈസ് നഗരത്തെ വിഴുങ്ങിയ ഈ കാട്ടുതീ നിരവധി ജീവനുകളാണ് കവർന്നത്. 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരത്തിലെ 90 ശതമാനം ഭവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെക്കൻ മേഖലയിൽ പടരുന്ന വൂൾസ്ലി ഫയറും ഹിൽ ഫയറും മാലിബൂ നഗരത്തിൽ വലിയ നാശമുണ്ടാക്കിയത്. ഹെലികോപ്റ്ററുകൾ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് അഗ്നിശമനസേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിന് കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.
കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്.
സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
കൊച്ചി: ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാറില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടല്‍. ആചാരപരമോ മതപരമോ ആയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു.
ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലം പറയുന്നു.
നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയുടെ പാരമ്പര്യം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ദോഹ: കനത്ത മഴ ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാക്കി. റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർദേശിച്ചു. ആറുമാസത്തെ മഴ ഒരു ദിവസംകൊണ്ടു പെയ്ത അനുഭവമായിരുന്നു പല ഭാഗങ്ങളിലും. ഖത്തറിൽ വർഷം ലഭിക്കുന്നത് ശരാശരി 77 മില്ലിമീറ്റർ മഴയാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഇന്നലെ പെയ്തത് 311 മില്ലിമീറ്ററും.
വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം വലിയ വെള്ളപ്പൊക്കം ഖത്തറിലുണ്ടായി. ഒരു വർഷം ലഭിക്കുന്ന മഴ ഒറ്റദിവസംകൊണ്ടു പെയ്യുകയായിരുന്നു. റോഡ്, വിമാനഗതാഗതം തടസപ്പെട്ടിരുന്നു. ജോർദാനിൽ കഴിഞ്ഞദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ 12 പേർ മരിച്ചു.
പെരുമ്പാവൂർ: ബൈക്കിൽ സഞ്ചരിച്ച യുവവൈദികന് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു മരിച്ചു. സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ കരിക്കരപ്പള്ളി (32) ആണു മരിച്ചത്. സംസ്കാരം നാളെ 2.30ന് കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയിൽ.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് എഎം റോഡില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിക്കു മുമ്പിലായിരുന്നു അപകടം. ആലുവയില്‍നിന്നു പെരുമ്പാവൂരിലേക്കു വന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേദിശയില്‍ പോയ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡില്‍ മറിയുകയായിരുന്നു. എതിരേ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ സഡൻ ബ്രേക്കിട്ടപ്പോൾ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബസിനടിയില്‍പ്പെട്ട വൈദികന് തത്ക്ഷണം മരിച്ചു. കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയുടെ കപ്പേളയില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സേവാഗ്രാം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലും പൊതുദര്‍ശനമുണ്ടാകും.
വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്-ആലീസ് ദമ്പതികളുടെ ഇളയ മകനാണ് ഫാ. ബിജോ. 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്. നീലീശ്വരം അസംപ്ഷന്‍ മൊണാസ്ട്രി പള്ളിയില്‍ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. പൂത്തോട്ടയിലെ സ്വകാര്യ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങൾ: ബിജു, സിജു.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം കനത്ത മഴയോടൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 14ന് അര്‍ദ്ധരാത്രിയില്‍ തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കാരയ്ക്കലിനും ഗൂഡല്ലൂരിനും ഇടയിലായി കാറ്റെത്തിച്ചേരുമെന്നാണ് അറിയിപ്പ്.
തിങ്കളാഴ്ചയോടെ കാറ്റ് ശക്തമാകുമെന്നും വടക്കന്‍ തമിഴ്നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യതൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.