Latest News

ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു. രാവിലെ 9 മുതൽ രാത്രി പത്ത് മണിവരെയാണ് സ്കൈവോകിലൂടെ ലുലുമാളിലേക്കുള്ള പ്രവേശനം.

വ്യാപാരകേന്ദ്രങ്ങളോട് ചേർന്നുള്ള മെട്രോ സ്റ്റേഷനുകൾക്ക് സമീപം റോഡുകളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപാരസ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള നടപ്പാതകൾ. കൊച്ചി മെട്രോയുടെ ആദ്യത്തെ ആകാശപാതയാണ് ലുലുമാളിലേത്.

ഇടപ്പള്ളി മെട്രോസ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഇനി  മഴയും റോഡിലെ തിക്കും തിരക്കും ഒന്നും അനുഭവിക്കേണ്ട. നേരിട്ട് മാളിനുള്ളിലേക്ക് പ്രവേശിക്കാം. പുറത്തുള്ളവർക്കും സ്റ്റേഷന്റെ കവാടത്തിലെ ലിഫ്റ്റ് വഴി ഒന്നാം നിലയിലെത്തി നേരെ ലുലുമാളിലേക്കെത്താം. സ്റ്റേഷനുകൾക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം ഇതു പോലെ സ്വന്തം ചെലവിൽ സ്കൈവോക് നിര്മിക്കാം.

അഞ്ച് കോടി ചെലവഴിച്ച് ആറ് മാസം കൊണ്ടാണ് സ്കൈവോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. മൂന്ന് കോച്ചിന്റെ മാതൃകയിലാണ് ലുലുവിലേക്കുള്ള ആകാശപാത. സ്കൈവോക് യാഥാർഥ്യമായതോടെ ലുലുവിന് സമീപത്തെ റോഡുകളിലെ ജനത്തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

ഊ​​​ട്ടി-​​​മേ​​​ട്ടു​​​പ്പാ​​​ള​​​യം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ മ​​​ന്ത​​​ട​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ട് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ബ​​​സ് കൊ​​​ക്ക​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞ് ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. 33 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് ദു​​​ര​​​ന്തം.ഊ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു കു​​​ന്നൂ​​​രി​​​നു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സാ​​​ണ് എ​​​തി​​​രെ​​​വ​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ന് അ​​​രി​​​കു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് 300 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞ​​​ത്. 

ഊ​​​ട്ടി സ്വ​​​ദേ​​​ശി ശാ​​​ന്ത​​​കു​​​മാ​​​രി(55), ഊ​​​ട്ടി കാ​​​ന്ത​​​ൽ സ്വ​​​ദേ​​​ശി അ​​​ൽ​​​മാ​​​സ്(29), ഊ​​​ട്ടി ഞൊ​​​ണ്ടി​​​മേ​​​ട് സ്വ​​​ദേ​​​ശി ന​​​ന്ദ​​​കു​​​മാ​​​ർ(36), കു​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദി​​​നേ​​​ശ്(30), പു​​​ഷ്പ​​​ൻ(30), പേ​​​ളി​​​ത​​​ല സ്വ​​​ദേ​​​ശി ധ​​​ർ​​​മ​​​ൻ (64), ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി ജ​​​യ​​​ശ്രീ(45)​​​എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​ൽ​​​മാ​​​സ് കോ​​​യ​​​മ്പ​​​ത്തൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും മ​​​റ്റു​​​ള്ള​​​വ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. ബ​​​സ് ഡ്രൈ​​​വ​​​ർ രാ​​​ജ്കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​രി​​​ൽ ചി​​​ല​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. 40 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഊ​​​ട്ടി, കു​​​ന്നൂ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ അ​​​ഗ്നി-​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​ത്തി​​​ച്ച​​​ത്.

കാ​​​ഷ്മീ​​​രി​​​ലെ മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും റൈ​​​സിം​​​ഗ് കാ​​​ഷ്മീ​​​ർ എ​​​ഡി​​​റ്റ​​​റു​​​മാ​​​യ ഷു​​​ജാ​​​ത് ബു​​​ഖാ​​​രി(50)​​​യെയും അം​​​ഗ​​​ര​​​ക്ഷ​​​ക​​​രായ രണ്ടു പോ​​​ലീ​​​സു​​​കാ​​​രെയും അ​​​ജ്ഞാ​​​ത​​​ സംഘം വെ​​​ടിവച്ചു കൊന്നു. ലാ​​​ൽ ചൗ​​​ക്കി​​​ലെ പ്ര​​​സ് എ​​​ൻ​​​ക്ലേ​​​വി​​​ലെ റൈ​​​സിം​​​ഗ് കാ​​​ഷ്മീ​​​ർ ഓ​​​ഫീ​​​സി​​​നു വെ​​​ളി​​​യി​​​ലാ​​​യി​​​രു​​​ന്നു മൂ​​​വ​​​രും വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ഇ​​​ഫ്താ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​ക​​​വേ​​​യാ​​​യി​​​രു​​​ന്നു ബു​​​ഖാ​​​രി​​​ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്. വെ​​​ടി​​​വ​​​യ്പി​​​ൽ രണ്ടുപ്ര​​​ദേ​​​ശ​​​വാ​​​സിക ൾ​​​ക്കു പ​​​രി​​​ ക്കേ​​​റ്റു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ദ ​​​ഹി​​​ന്ദു ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ കാ​​​ഷ്മീ​​​ർ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് ആ​​​യും ഷു​​​ജാ​​​ത് ബു​​​ഖാ​​​രി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ഷു​​ജാ​​ത് ബു​​ഖാ​​രി​​യെ വ​​ധി​​ച്ച​​തി​​നെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി അ​​പ​​ല​​പി​​ച്ചു. ബു​​ഖാ​​രി ധീ​​ര​​നാ​​യ മ​​നു​​ഷ്യ​​നാ​​യി​​രു​​ന്നു​​വെ​​ന്നും കാ​​ഷ്മീ​​രി​​ൽ നീ​​തി​​യും സ​​മാ​​ധാ​​ന​​വും കൊ​​ണ്ടു​​വ​​രാ​​ൻ ബു​​ഖാ​​രി നി​​ർ​​ഭ​​യം പോ​​രാ​​ടി​​യെ​​ന്നു രാ​​ഹു​​ൽ പ​​റ​​ഞ്ഞു.

വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ്  മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.

ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.

സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ ‌നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.

Image result for airline-refuses-to-fly-indian-origin-couple-with-special-needs-child

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.

ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

രാ​ജ​സ്ഥാ​നി​ൽ ഈ ​മാ​സം ഒ​ന്നു​മു​ത​ൽ കാ​ണാ​താ​യി​രു​ന്ന ഫ്ര​ഞ്ച് വ​നി​ത​യെ ക​ണ്ടെ​ത്തി. പു​ഷ്ക​റി​ൽ​നി​ന്നു കാ​ണാ​താ​യ ഇ​രു​പ​തു​കാ​രി ഗെ​ലേ ഷു​ടോ​യെ ആ​ൾ​വാ​റി​ലാ​ണു ക​ണ്ടെ​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

മേ​യ് 31 നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഗെ​ലേ ഷു​ടോ സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​വ​സാ​നം ബ​ന്ധ​പ്പെ​ട്ട​ത്. ഇ​തി​നു​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ​നി​ന്നു പോ​യ ഗെ​ലേ​യെ സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ല്ല. ഇ​വ​രെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ൾ​വാ​റി​ൽ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

പു​ഷ്ക​റി​ൽ​നി​ന്നു ജ​യ്പൂ​രി​ലേ​ക്കു പോ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യു​വ​തി, പ​ദ്ധ​തി​യി​ൽ മാ​റ്റം വ​രു​ത്തി ആ​ൾ​വാ​റി​ലേ​ക്കു പോ​യ​ത് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സി​നെ​യും കു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് പ​ഠി​ക്കു​ന്ന​തി​നാ​യാ​ണ് ഗെ​ലെ ആ​ൾ​വാ​റി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ പോ​സ്റ്റ് ക​ണ്ട​തോ​ടെ ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ അ​ല​ക്സാ​ൻ​ഡ്രെ സീ​ഗ്ലെ​ർ ട്വി​റ്റ​റി​ലൂ​ടെ രാ​ജ​സ്ഥാ​ൻ പോ​ലീ​സി​നോ​ട് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന്‌ പൂര്‍ത്തിയാക്കി.

എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.

2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച്‌ ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.

കാലവര്‍ഷം രൂക്ഷമായതോടെ കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. ഒരു വയസുകാരിയായ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകളാണ് റിഫ. കാണാതായവര്‍ക്ക് വേണ്ടി ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ ആരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരണമടയുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ചിരുന്നു. മലപ്പുറം കോട്ടയം ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരണമടഞ്ഞു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്.

പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല. പെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയിൽ വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു.കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ശമ്മാസ് തന്റെ സഹോദരി ദില്‍നയുടെയും ഷഹബാസിന്റെയും ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുള്ള നിമിഷം കണ്ടുനിന്നവരുടെ കണ്ണു നിറയിച്ചു. ഉരുൾപൊട്ടലിൽ പരുക്കേറ്റ ശമ്മാസ് സഹോദരങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളുടെ കൈകളിലിരുന്നു പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകളെയും അത് ഈറനണിയിച്ചു.ശമ്മാസിനെ ആശ്വസിപ്പിക്കാന്‍ പോലും ആർക്കും കഴിയുമായിരുന്നില്ല. പരിക്കേറ്റ ഉപ്പ സലീമും ഉമ്മ ഷെറിനും ശമ്മാസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കരിഞ്ചോലയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു. കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കട്ടിപ്പാറ, വേനപ്പാറ, മലപ്പുറം ജില്ലയിലെ എടവണ്ണ, ചാത്തല്ലൂര്‍, ആനക്കല്ല് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ? കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്.

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന്‍ കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.

സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.

തിരുവനന്തപുരം:  എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്.

ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു.

ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പോലീസുകാരന്‍ പറയുന്നു.

വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മെമ്പറുമായ വി.കെ. കൃഷ്ണന്‍(74) ആത്മഹത്യ ചെയ്തു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ച ശേഷം കായലില്‍ ചാടുകയായിരുന്നു.

കൃഷ്ണനെ കണ്ടെത്തുന്നതിനായി കായലില്‍ തെരെച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് കണ്ണമാലി കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ കൃഷ്ണന്‍ ആരോപിക്കുന്നു.

മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം പ്രസിഡന്റ് സ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് പട്ടികജാതി സംവരണ സ്ഥാനമായ പഞ്ചായത്ത് പ്രസിഡന്റ് കസേര കൃഷ്ണന് ലഭിക്കുന്നത്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയച്ചുണ്ടായ ആത്മഹത്യ ആയതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കാനാണ് സാധ്യത.

Copyright © . All rights reserved