Latest News

ഇതെന്ത് പ്രതിഭാസം ! ചൈനയിൽ വിചിത്രമഴ പെയ്തു. ഒപ്പം പെയ്തിറങ്ങിയത് നീരാളികളും നക്ഷത്ര മത്സ്യവും. കാര്യം പറയാനാകാതെ കാലാവസ്ഥാ വിഭാഗവും. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും ഞണ്ടുമുൾപ്പെടെ നിരവധി കടൽ ജീവികളുമൊക്കെയാണ്. ഇതുകണ്ട് ജനങ്ങളാകെ പരിഭ്രമത്തിലായി.
യാഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് പറയാനാകില്ലെങ്കിലും വാട്ടർ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകതരം മർദത്തെത്തുടർന്ന് കടൽജലത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് ഇപ്പോഴത്തെ നിഗമനം. നേരത്തെ മെക്സിക്കോയിലുണ്ടായ ഇത്തരം പ്രതിഭാസത്തിൽ നിരവധി മത്സ്യങ്ങൾ മഴയ്ക്കൊപ്പം ഭൂമിയിൽ പതിച്ചിരുന്നു. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്.

വാട്ടർ സ്പൗട്ടിനെ ആനക്കാൽ പ്രതിഭാസമെന്നും പറയാറുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിൽ മേഘപാളി പ്രത്യക്ഷപ്പെട്ട് പ്രതിഭാസം രൂപപെടുന്ന സമയത്തു കടല്‍ ജീവികളെ വെള്ളത്തോടൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്ത് മഴയായി പെയ്യുകയും ചെയ്യും. ചൈനയിലെ തീരദേശ നഗരമായ ക്വിങ്ഡാവോയിലാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു സംഭവുണ്ടായത്. കൂറ്റൻ നീരാളികൾ‌ വീണ് പലരുടേയും കാറിന്റെ ചില്ലുകൾ തവിടുപൊടിയായി. വിഡിയോ കാണാം.

 

ലോകകപ്പ് പോലെ തന്നെ റഷ്യയിൽ ചർച്ചയാകുകയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിനു മുകളില്‍ കണ്ട അത്ഭുത വെളിച്ചം. ലോകകപ്പ് വേദികളിലൊന്നായ നിസ്നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. ജൂൺ 24ന് ഇംഗ്ലണ്ടിന്‍റെ മത്സരം നടക്കാനിരിക്കുന്ന ആ സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു. മത്സ്യത്തിന്റെ ആകൃതിയിൽ ആകാശത്തിലൂടെ പോകുന്ന വെളിച്ചമായിരുന്നു അത്. ഈ വെളിച്ചത്തിന്റെ വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ അന്യഗൃഹ ജീവികൾ എത്തിയതാണെന്ന് വരെ വാര്‍ത്തകൾ പ്രചരിച്ചു.

എന്നാൽ പിന്നീടാണ് സംഭവം മനസ്സിലായത്. ലോകകപ്പിന്‍റെ ആരവത്തിനിടയില്‍ തങ്ങളുടെ ബഹിരാകാശ ശേഷിയിലെ ശക്തി ഒന്ന് പരീക്ഷിച്ചതാണ് റഷ്യ. റഷ്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തെയായിരുന്നു ഇതെന്നാണ് വിശദീകരണം. ഗ്ലോനസ് –എം എന്ന കൃത്രിമോപഗ്രഹത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. മുൻ തീരുമാനിച്ചതു പ്രകാരം ജൂൺ 17നായിരുന്നു വിക്ഷേപണം.

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോർട്ട് സർക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പരിക്കേറ്റവരിൽ രണ്ടു പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകൾ നിസാരമാണെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കാനഡയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി. രാജ്യം മുഴുവന്‍ ബാധമാകുന്ന ഉത്തരവിന് ഇന്നലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം കൊടുത്തത്. ഇതോടെ കഞ്ചാവ് വളര്‍ത്താനും വിതരണം നടത്താനും വില്‍ക്കുന്നതിനും നിയമാനുസൃതം തന്നെ സാധിക്കും.

നേരത്തെ ചികിത്സയ്ക്കു വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കാനഡ അനുമതി നല്‍കിയിരുന്നു . 2001 ലായിരുന്നു ഇത്. പുതിയ നിയമം വന്നതോടെ സെപ്റ്റംബര്‍ മാസം മുതല്‍ ഇനി ലഹരിയായി തന്നെ കഞ്ചാവ് രാജ്യത്ത് ഉപയോഗിക്കാന്‍ സാധിക്കും. ഇതാദ്യമായിട്ടാണ് ഒരു ജി 7 രാജ്യം കഞ്ചാവ് ഉപയോഗത്തിന് നിയമാനുമതി നല്‍ുന്നത്

നമ്മുടെ കുട്ടികള്‍ക്ക് ഇത്രയും കാലം കഞ്ചാവ് എളുപ്പത്തില്‍ കിട്ടിയിരുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററിലെഴുതി. ഇതിലൂടെ രാജ്യത്തെ കുറ്റവാളികളാണ് ലാഭം നേടിയിരുന്നത്. ഇന്ന് അതിന് നമ്മള്‍ മാറ്റം വരുത്തി. നമ്മുടെ പദ്ധതി കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കി മാറ്റുകയെന്നതാണെന്ന് ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

 

മുനിസിപ്പാലിറ്റി ഉള്‍പ്പെടയുള്ള രാജ്യത്തെ ഭരണ സംവിധാനങ്ങളിലൂടെയാണ് കഞ്ചാവ് വിപണിയിലെത്തിക്കുക. ഇതിനായി എട്ട് മുതല്‍ 12 ആഴ്ച വരെ സമയം അനുവദിക്കും. ഈ കാലവധിക്കുളളില്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്താന്‍ വ്യാപരികള്‍ക്കും പൊലീസിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകൃത നിര്‍മാതാക്കള്‍ക്ക് പുറമെ ഓണ്‍ലൈന്‍ മുഖനേയും കഞ്ചാവ് ലഭ്യമാകും. 30 ഗ്രാം വരെ കഞ്ചാവ് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാം.

അടുത്ത വര്‍ഷത്തോടെ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങളെക്കുറിച്ചുള്ള സാധ്യത പഠനം ആദ്യ ഘട്ടത്തില്‍ നടത്തും. അതിനു ശേഷമായിരിക്കും കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക

കഞ്ചാവിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ അനുവദീനയമായ അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുക, നാലില്‍ കൂടുതല്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുക, അംഗീകാരമില്ലാത്ത വ്യാപരികളില്‍ നിന്ന് വാങ്ങുക തുടങ്ങിയവ കുറ്റകരമാണ്. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ജസ്റ്റില്‍ ട്രൂഡോയുടെ 2015-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. പുതിയ നിയമം രാജ്യത്തെ കഞ്ചാവ് ഉപയോഗം വ്യാപിക്കുന്നതിന് കാരണമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ അഭിപ്രായപ്പെട്ടു.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കുട്ടനാട് വികസനസമിതി ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പീലിയാനിക്കലിനെതിരെ ആകെ 12 കേസുകളുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എൻസിപി നോതാവ് അഡ്വ റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ത്രേസ്യാമ്മയെയും പിടികൂടാനായില്ല.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് കേസ്. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

കൊട്ടാരക്കര: സദാചാര ഗുണ്ടകള്‍ ആക്രമിച്ച യുവാവിന്റെ മൃതദേഹം റെയില്‍ വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമാണെന്നാണ് സൂചന. ഏഴുകോണിനു സമീപത്തുള്ള റെയില്‍ വേ ട്രാക്കില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ഞാറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് നാട്ടുകാരായ ഒരുപറ്റം സദാചാര ഗുണ്ടകള്‍ ശ്രീജിത്തിനെയും ഒരു യുവതിയെയും ആക്രമിക്കുന്നത്. ശ്രീജിത്തും യുവതിയും ഉണ്ടായിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവര്‍ ബഹളുമുണ്ടാക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരെ ചോദ്യം ചെയ്ത ശ്രീജിത്തിനെതിരെ ചിലര്‍ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ട് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ സദാചാര ഗുണ്ടകളില്‍ ചിലര്‍ ചേര്‍ന്ന് ശ്രീജിത്തിനെതിരെ പരാതിയും നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസിനെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാണാതാവുന്നത്. സദാചാര ഗുണ്ടകളുടെ ആക്രമണം ഭയന്ന് മാറി നിന്നതാകാമെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു. ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. പി.ഡി.പിയുമായുള്ള സഖ്യം ഇനി തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാം മാധവ് പറഞ്ഞു.

കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ധിച്ചുവെന്ന് രാം മാധവ് ആരോപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അപകടത്തിലാണ്. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിന് ഉദാഹരണമാണെന്നും രാം മാധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ രാജിവച്ചു. നേരത്തെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.

ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന് പി.ഡി.പി വ്യക്തമാക്കി. രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പി.ഡി.പി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചത്. മന്ത്രിസഭയ്ക്ക് മൂന്ന് വര്‍ഷം കൂടി ശേഷിക്കവെയാണ് സഖ്യം തകര്‍ന്നത്.

 

എടിഎമ്മിനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെലികള്‍ കരണ്ടെടുത്തത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എലികള്‍ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ നശിപ്പിച്ചത്.

സ്വകാര്യ സെക്യൂരിറ്റി കമ്പനി മെയ് 19 ആണ് 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് മെയ് 20ന് എടിഎം പ്രവര്‍ത്തനരഹിതമായതിനാല്‍ അടച്ചിടുകയായിരുന്നു. പിന്നീട് ജൂണ്‍ 11 നാണ് കമ്പനി വീണ്ടും എടിഎം തുറന്നത്. അപ്പോഴാണ് 29.48 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ 12,38 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചിരിക്കുന്നതായി കനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെലികള്‍ കരണ്ടെടുത്തത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എലികള്‍ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ നശിപ്പിച്ചത്.

ചുണ്ടെലികള്‍ കരണ്ട് നശിപ്പിച്ചിരിക്കുന്നതില്‍ അധികവും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ്. 17 ലക്ഷത്തോളം രുപയുടെ നോട്ടുകള്‍ കേടുപാടൊന്നും പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രാദേശിക ചാനലിനെ അറിയിക്കുകയും ചെയ്തു.

അതേസമയം, നോട്ടുകള്‍ ചുണ്ടെലി കരണ്ടുനശിപ്പിച്ചെന്ന നിഗമനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും കുറവല്ല. മേയ് 20നു കേടായ എ ടി എം നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയതെന്തു കൊണ്ടെന്നാണ് ഇവരുടെ ചോദ്യം.

 

മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആശാശരത്താണ് സിനിമയിൽ നായികയാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ.

ലണ്ടനിൽ ചിത്രീകരണം നടക്കുന്നതിനിടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർ‌ച്ചയാകുന്നത്. ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നൊരു വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒപ്പം നടി ആശാശരത്തുമുണ്ട്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്

വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം.

ച​​​ല​​​ചി​​​ത്ര അ​​​ഭി​​​നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം താ​​​ൻ ഒ​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും പ​​​ക​​​രം മോ​​​ഹ​​​ൻ​​​ലാ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​മെ​​​ന്നും ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി. 24ന് ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യു​​​ടെ അ​​​ജ​​​ൻ​​ഡ​​യി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെന്നും അദ്ദേഹം പറഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നും ഉ​​​രു​​​ള​​​യ്ക്ക് ഉ​​​പ്പേ​​​രി​​​പോ​​​ലെ മ​​​റു​​​പ​​​ടി​​​യെ​​​ത്തി. ആ​​​ഗ്ര​​​ഹ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ ആ​​​രാ​​​ണെ​​​ന്നും ത​​​ന്‍റെ നോ​​​ട്ടം മോ​​​ദി​​​യു​​​ടെ ക​​​സേ​​​ര​​​യാ​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​ന്ന​​​സെ​​​ന്‍റ് പ​​​റ​​​ഞ്ഞു.

RECENT POSTS
Copyright © . All rights reserved