പിഞ്ചു കുഞ്ഞിനേയും അമ്മയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ കൊടിയപീഡനം അനുഭവിച്ചിരുന്നതായ് വീട്ടുകാര്‍ പറയുന്നു. കല്ലറ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ ഷീലയുടെ മകളും മുതുവിള സലാ നിവാസില്‍ റിജുവിന്റെ ഭാര്യയുമായ അഞ്ജു(26), ഏക മകന്‍ പത്തുമാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ 28നു കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ഉന്നതാധികാരികള്‍ക്കു പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ഉപരി അന്വേഷണത്തിനായി ഡിവൈഎസ്പിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പാങ്ങോട് എസ്‌ഐ നിയാസ് പറഞ്ഞു.സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി അഞ്ജുവിനെ പീഡിപ്പിച്ചതാണു മരണത്തില്‍ എത്തിയതെന്നു പരാതിയില്‍ പറയുന്നു.
ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍പരിശോധനയിലാണ് ഒന്നിനു മുകളില്‍ മറ്റൊന്നായി കുഴിക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. ഞായറാഴ്ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്.
വീട്ടിലെത്തുമ്പോള്‍ ജനലുകളെല്ലാം അടച്ച നിലയിലായിരുന്നു. അകത്ത് കയറിയവര്‍ കണ്ടത് മുറിക്കകത്ത് നിറയെ രക്തവും വെള്ളവും തളം കെട്ടിക്കിടക്കുന്നതാണ്. അടുക്കള വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ആട്ടിന്‍കൂടിനു പിറകിലായി കുഴിയെടുത്ത് എന്തോ മൂടിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തിയ സമീപവാസികളായ രണ്ടു സ്ത്രീകള്‍ വീടിനുള്ളില്‍ രക്തംകെട്ടിക്കിടക്കുന്നതു കണ്ടു.
വിവരമറിഞ്ഞെത്തിയ കൃഷ്ണന്റെ സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ തെരച്ചിലില്‍ വീടിനകത്തും പുറത്തും തറയിലും ചുമരുകളിലും രക്തം പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി. കൃഷ്ണന്റെ സഹോദരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഫ്യൂസ് ഊരി മാറ്റിയിരുന്നു. കൊലചെയ്യാന്‍ ഉപയോഗിച്ച ചുറ്റികയുടെ പിടി പുതുതായി ഘടിപ്പിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്. കൃഷ്ണന്റെ മുഖം ചുറ്റികയ്ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സുശീലയുടെയും മകന്‍ ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
നാലംഗ കുടുംബത്തിന്റെ അരുംകൊല പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ വീടിന്റെ പിന്‍ഭാഗത്ത് ആട്ടിന്‍കൂടിനു സമീപം മണ്ണു നീക്കം ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ഒന്‍പതു മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം വീട് പൂട്ടി മുദ്രവച്ചു.
തുടര്‍ന്നു സംശയം തോന്നിയ ഭാഗത്തെ മണ്ണ് നീക്കംചെയ്തു. പന്ത്രണ്ടരയോടെ കുഴിക്കുള്ളില്‍ മൃതദേഹങ്ങളുണ്ടെന്നു വ്യക്തമായി. വീടിനു പിന്നില്‍ അടുക്കടുക്കായി കുഴിച്ചുമൂടിയ നിലയിലാണു നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട സംഘം ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണു പോലീസിന്റെ നിഗമനം. നാലുപേരുടെയും തലയിലും മുഖത്തും ചുറ്റികകൊണ്ട് മാരകമായ അടിയേറ്റിട്ടുണ്ട്.
ഇവരെ കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന ചെറിയ ചുറ്റികയും കത്തിയും പുരയിടത്തില്‍നിന്നു കണ്ടെടുത്തു. വര്‍ഷങ്ങളായി മന്ത്രവാദക്രിയകള്‍ നടത്തിവന്ന വ്യക്തിയാണു കൊല്ലപ്പെട്ട കൃഷ്ണന്‍. ആഭിചാരക്രിയകളിലൂടെയാണു വരുമാനം കണ്ടെത്തിയിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍നിന്നും ആഡംബര വാഹനങ്ങളില്‍ നിരവധിപേര്‍ ഇവിടെയെത്തി ദിവസങ്ങളോളം തങ്ങിയിരുന്നു. മറ്റുള്ളവരുമായി അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു നാലുപേരുടെയും. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്.
വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. കൊലപാതകം നടന്നതായി കരുതുന്ന ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ആസൂത്രിതമായ കൊലയാണു നടന്നതെന്നു പോലീസ് സൂചിപ്പിച്ചു. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നയാളാണ്. ഇതും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിനുശേഷം കവര്‍ച്ച നടന്നതായും വ്യക്തമായിട്ടുണ്ട്. കൃഷ്ണന്‍ െകെയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സുശീലയും ആര്‍ഷയും ധാരാളം സ്വര്‍ണം ധരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ പോലീസ് പരിശോധനയില്‍ ഇവരുടെ ദേഹത്തോ വീട്ടിലെ അലമാരയിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയില്ല. കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡില്‍നിന്നും പോലീസ് സ്‌നിഫര്‍ ഡോഗ് സ്വീറ്റിയെ സ്ഥലത്തെത്തിച്ചെങ്കിലും മഴമൂലം മണ്ണ് നനഞ്ഞിരുന്നതിനാല്‍ സൂചനകളൊന്നും ലഭിച്ചില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ ബി.എഡ് വിദ്യാര്‍ഥിനിയാണ് ആര്‍ഷ.
കഞ്ഞിക്കുഴി എസ്.എന്‍.വി എച്ച്.എസില്‍ പ്ലസ്ടു വിദ്യാഥിയാണ് അര്‍ജുന്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും.
ഇടുക്കി: നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയില്ല. അതുകൊണ്ടുതന്നെ നീരൊഴുക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
2396.12 അടിയാണ് നിലവില്‍ ഇടുക്കിയിലെ ജലനിരപ്പ്. രാവിലെ ആറു മണിക്ക് ശേഷം 0.2 അടിയുടെ ഉയര്‍ച്ച മാത്രമേ ഇതില്‍ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ രണ്ടു മൂന്ന് മണിക്കൂറുകളായി 2396.12 അടിയില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
അണക്കെട്ടില്‍ മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. അതിനു ശേഷം കളക്ട്രേറ്റില്‍ ഇതേക്കുറിച്ച് യോഗവും ചേരുന്നുണ്ട്. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ ഡാമുകള്‍ എല്ലാം സുരക്ഷിതമാണെന്നും അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തലശ്ശേരി: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി. വൈദികന്‍ പ്രതിയായ കേസില്‍ പെണ്‍കുട്ടി കൂറ് മാറിയെന്ന് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി പ്രഖ്യാപിച്ചു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, ഹൈദര്‍ അലി, സിസ്റ്റര്‍ ആന്‍സി മാത്യൂ, വയനാട് ശിശുക്ഷേ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം ബെറ്റി ജോസഫ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇതില്‍ ആദ്യത്തെ മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചതിനെ തുടര്‍ന്നാണു വിവരം പുറത്തറിഞ്ഞത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന്‍ വടക്കുഞ്ചേരി.
മലയാള ഗസല്‍ഗാന ശാഖയിലെ അതുല്യപ്രതിഭ ഉമ്പായി അന്തരിച്ചു. കരളിലെ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് നാലുമാസമായി ചികില്‍സയിലായിരുന്നു. അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് നാലേമുക്കാലോടെയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഗസല്‍ഗാന ശാഖയില്‍ മൗലികതയിലൂന്നി തന്റേതായ സ്ഥാനം കണ്ടെത്തിയ ആളായിരുന്നു പി.അബു ഇബ്രാഹിം എന്ന ഉമ്പായി. നോവല്‍ എന്ന സിനിമയ്ക്ക് എം.ജയചന്ദ്രനുമായിച്ചേര്‍ന്ന് സംഗീതം നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്കാരം നല്‍കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഏറെ ശ്രദ്ധ നേടിയിരുന്നു. കവി സച്ചിദാനന്ദനുമായിച്ചേര്‍ന്ന് അദ്ദേഹം ആല്‍ബം ഒരുക്കി. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. ഗസല്‍ലോകത്ത് ഒട്ടേറെ ആസ്വാദകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃതദേഹം മട്ടാഞ്ചേരിക്ക് സമീപം കൂവപ്പാടത്ത് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ഫോര്‍ട്ട്കൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍
മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.
പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.
അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു.
ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.
എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി.
ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തിറക്കിയ വിമാനം കത്തിയമര്‍ന്നു. മെക്‌സിക്കോയിലെ ദുരങ്കോയിലാണ് 103 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 97 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണെങ്കിലും പൈലറ്റിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റിനൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് വിക്ടോറിയ വിമാനത്താവളത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ വിമാനം അടിയന്തരമായി നിലത്തിറക്കി.
നിലത്തിറക്കിയ ഉടനെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. യാത്രക്കാരില്‍ മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സ്വന്തമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വിമാനം മുഴുവനായും കത്തിയമര്‍ന്നു.
തൊടുപുഴയിൽ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നാലുപേരുടെയും മൃതദേഹത്തിൽ മാരകമായ മുറിവുകൾ. വണ്ണപ്പുറം കാനാട്ട് കൃഷ്ണനും ഭാര്യയും രണ്ടുമക്കളുമാണ് കൊല്ലപ്പെട്ടത്. കൃഷ്ണൻ, ഭാര്യ സുശീല, കോളജ് വിദ്യാർഥിനിയായ മകൾ ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൃഷ്ണന്റെയും മകൻ ആദർശിന്റെയും തലയിലാണ് പരുക്ക്. ആർഷയുടെ പുറത്ത് മാരകമായ മുറിവുകളുണ്ട്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേൽപ്പിച്ച നിലയിലാണ്.
നാലംഗകുടുംബത്തിന് പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നെന്ന് അയൽവാസികൾ. കൃഷ്ണൻ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ സ്ഥിരീകരിച്ചു. രാത്രികാലങ്ങളില്‍ കാറുകളിൽ ആളുകൾ ഈ വീട്ടിലെത്തിയിരുന്നു. 10 വര്‍ഷമായി കൃഷ്ണനുമായി ബന്ധമൊന്നുമില്ലായിരുന്നുവെന്നും യജ്ഞേശ്വർ പറയുന്നു.
വീടിന്റെ ജനലുകൾ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു. അയൽപക്കത്തെ വീട്ടിൽ നിന്നാണ് കുടുംബം പാലുവാങ്ങിയിരുന്നത്. രണ്ടുദിവസമായി പാലുവാങ്ങാൻ എത്താതിരുന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വണ്ണപ്പുറം കാനാട്ട് കൃഷ്ണനും ഭാര്യയും രണ്ടുമക്കളുമാണ് കൊല്ലപ്പെട്ടത്. കൃഷ്ണൻ, ഭാര്യ സുശീല, കോളജ് വിദ്യാർഥിനിയായ മകൾ ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രണ്ടുദിവസത്തിനുമുൻപാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.
നാലു ദിവസമായി ഇവര കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. വീടിനുള്ളില്‍ രക്തക്കറയും വീടിനുപിറകില്‍ മൂടിയ നിലയില്‍ കുഴിയും കണ്ടതോടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു.
പൊലീസെത്തി മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീടിനോട് ചേർന്നുള്ള ചാണകക്കുഴിക്ക് സമീപം മണ്ണിളകിയ നിലയിൽ കണ്ടെത്തിയതോടെ സംശയം വർധിച്ചു. തുടർന്ന് പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുദിവസത്തിനുമുൻപാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റികയും കത്തിയും വീടിനുസമീപത്തുനിന്ന് കണ്ടെത്തി.
മലമ്പുഴ: ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 114 മീറ്ററായപ്പോൾ തന്നെ മൂന്ന് തവണ ജാഗ്രത നിർദേശം നൽകിയിരുന്നു. അണക്കെട്ടിന്റെ നാല് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദുരന്ത നിവാരണ സേനയും മലന്പുഴയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. നാലുവർഷത്തിന് ശേഷമാണ് മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.
നീരോഴുക്ക് ശക്തമായതിനെ തുടർന്നു ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയർന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 169 മീറ്ററാണ് അണക്കെട്ടിന്‍റെ സംഭരണശേഷി. നേരത്തെ ജലനിരപ്പ് 165 മീറ്റർ ആയ സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 168.5 മീറ്റർ എത്തുന്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിനാൽ അണക്കെട്ടിന്റെ താഴെയുള്ളവർക്കും പെരിയാറിന്റെ തീരത്തുള്ളവർക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകി.
തൊടുപുഴയില്‍ കാണാതായ നാലംഗകുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടക്കൊലയെന്നാണ് സൂചന. വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കൾ ആശ (21), അർജുൻ (17) എന്നിവരെയാണ് നാല് ദിവസം മുന്‍പ് കാണാതായത്. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.
വീടിന് പിന്നില്‍ കുഴികള്‍ മൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെനിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.മൃതദേഹങ്ങള്‍ പുറത്തെടുത്ത് പൊലീസും സംഘവും പരിശോധന നടത്തുകയാണ്. ഇതിനിടെ മൃതദേഹത്തില്‍ മാരക മുറിവുകളും കണ്ടെത്തി. മൃതദേഹങ്ങളില്‍ ആഴത്തിലുളള മുറിവുകള്‍ കണ്ടതായി പൊലീസ് വെളിപ്പെടുത്തി. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു നാല് മൃതദേഹങ്ങള്‍.
കുടുംബാംഗങ്ങളെ മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കാണാനില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തി പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്ത് മൂടപ്പെട്ട നിലയില്‍ കുഴി കണ്ടെത്തിയത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത വന്നതു മുതല്‍ മലയാള മനോരമ പത്രവും ചാനലും ‘റൂട്ട് മാപ്പ്’ ഇറക്കിയിരുന്നു. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്നും വെള്ളം ഏത് വഴിയാണ് അറബിക്കടലില്‍ എത്തുകയെന്നതായിരുന്നു റൂട്ട് മാപ്പിലൂടെ കാണിച്ചിരുന്നത്. മനോരമയുടെ റൂട്ട് മാപ്പ് ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ന്നിരിക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ ചുവടെ.













