കഴിഞ്ഞമാസം തിരുവനന്തപുരം റീജണൽ കാന്‍സര്‍ സെന്ററിന്റെ ഗുരുതരമായ ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത്. ആര്‍.സി.സിയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബിന്റേതായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ചികിത്സിച്ച ഡോക്ടര്‍മാരുടെ പേരുകള്‍ സഹിതം എടുത്തു പറഞ്ഞാണു റെജി ജേക്കബ്ബ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. വീഡിയോയിലൂടെയാണ് ഡോക്ടര്‍ തന്റെ ഭാര്യയ്ക്കു നേരിട്ട ചികിത്സ പിഴവുകള്‍ വ്യക്തമാക്കിയത്.
ആർ സി സി യ്ക്കെതിരെ ഡോക്ടർ രംഗത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. റീജിണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ മരിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശിച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആരോഗ്യ സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ആർ.സി.സിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് തന്റെ ഭാര്യ ഡോ.മേരി റെജി മരിച്ചതെന്നാണ് ഡോ. റെജി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. 2017ലായിരുന്നു മേരി റെജിക്ക് സ്പ്ളീനിൽ ലിംഫോമ എന്ന അസുഖം ബാധിച്ചത്.
തുടർന്ന് ആർ.സി.സിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്ലീഹ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, പ്ളീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവുകളെ തുടർന്ന് മേരി മാർച്ച് 18ന് മരിക്കുകയായിരുന്നു.
ഡോ. റെജി ജേക്കബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
എന്റെ പേര് ഡോ. റെജി, എന്റെ ഭാര്യ ഡോ. മേരി റെജി കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആര്‍.സി.സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പറയുന്നതിനാണ് ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്.
തിരുവനന്തപുരം ആര്‍.സി.സി ക്യാന്‍സര്‍ ചികിത്സാരംഗത്തെ മികച്ച സ്ഥാപനമാണ്. എനിക്ക് സംശയമില്ല. അനേകം നല്ല ഡോക്ടര്‍മാര്‍ ഉള്ള സ്ഥലം. ആയിരക്കണക്കിന് രോഗികള്‍ എത്തുമ്പോഴും നിലവാരം താഴ്ന്നുപോകാതെ അവര്‍ നോക്കുന്നുമുണ്ട്. പക്ഷേ ഇവിടെയും ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ അനാസ്ഥയിലൂടെ എന്റെ ഭാര്യക്ക് ജീവന്‍ പോയതും ഇതേ ആര്‍.സി.സിയിലാണെന്ന് വേദനയോടെ ഞാന്‍ പറയട്ടേ. എന്റെ അനുഭവം ആണ് ഈ വീഡിയോയിലൂടെ ഞാന്‍ ഷെയര്‍ ചെയ്യുന്നത്. എന്റെ ഈ പോസ്റ്റുകൊണ്ട് ആര്‍.സി.സിയിലെ ഏതെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാവുകയോ ഏതെങ്കിലും പേഷ്യന്റ്‌സിന് ഇതുകൊണ്ട് ബെനഫിറ്റ് ഉണ്ടാകുകയോ ചെയ്താല്‍ ഞാനും മരിച്ചുപോയ എന്റെ വൈഫും കൃതാര്‍ത്ഥരാകും.
ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല.
ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.
കാര്യത്തിലേക്ക് ഞാന്‍ കടക്കട്ടേ. 2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ ചന്ദ്രമോഹന്‍.
ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.
ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് ഞാന്‍ കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല.
അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു. അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു.
ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്‌റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്. ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്.
അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലിൽ ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു.
അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെൽ പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം. ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു.
കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം. അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് (കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ്) അതിന് കൊണ്ടു ചെല്ലുകയും.
ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.
ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.
എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു. കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്.
ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയിൽ ഇത് എന്റെ വാര്‍ഡിലാണെങ്കിൽ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു.
എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം.
ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്. ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു.
ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു.
അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും. അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടരായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്.
പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്. ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു.
ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു. എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.
പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാംതീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക.
ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വന്‍ പ്രതിഷേധവുമായി തമിഴ് ജനത. റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മോഡിയുടെ യാത്ര ഹെലികോപ്ടറിലാക്കി. ഇതേത്തുടര്‍ന്ന് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.
ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. വിമാനത്താവളത്തിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്.
#GoBackModi Now Trending Worldwide ! Power Of Tamilans 🔥 எங்களின் கோபம் ! pic.twitter.com/cpSHAyeK7j
— Tamilanin Cinema (@TamilaninCinema) April 12, 2018
മോഡിയെ കരിങ്കൊടി കാട്ടുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് പ്രഖ്യാപിച്ചത്. സ്റ്റാലിന്റെയും കരുണാനിധിയുടെയും വീട്ടിലും കരിങ്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്സ്പോയിലും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് മോഡി എത്തുന്നത്.
The black balloon is a challenge to the Modi invasion..🎱🎱⚫ #GoBackModi pic.twitter.com/W3T5EcTdJN
— lunätic (@shanzzz24) April 12, 2018
Modi flex painted black, black balloons, flags, outfits. We stand with Tamizhan
🏴🏴🏴#GoBackModi 🏴🏴🏴 pic.twitter.com/Z0XdYSFCeQ— Revathy (@RevathyNS) April 12, 2018
വിവാഹദിനത്തില്‍ സമ്മാനവുമായി വരുന്ന ഭര്‍ത്താവിനെ കാത്തിരുന്ന അഖിലയെ തേടിവന്നത് പ്രിയതമന്റെ നിശ്ചലശരീരം. ഇന്നലെയായിരുന്നു ശ്രീജിത്തിന്റെയും അഖിലയുടെയും അഞ്ചാം വിവാഹ വാര്‍ഷികം. അത് ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. വിവരമറിഞ്ഞു ബോധരഹിതയായ അഖിലയെ ശ്രീജിത്തിന്റെ മൃതദേഹമെത്തുന്നതിനു തൊട്ടു മുന്‍പാണ് ആശുപത്രിയില്‍നിന്നെത്തിച്ചത്. പെയ്‌തൊഴിയാത്ത കണ്ണീര്‍ മഴയായി ശ്രീജിത്ത് ദേവസ്വംപാടത്തെ ആ കൊച്ചു വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു.
‘കുറച്ചുവെള്ളം കൊടുക്കാന്‍ ആ സാറ് സമ്മതിച്ചിരുന്നെങ്കില്‍ മന്റെ മകന്‍ മരിക്കില്ലായിരുന്നു”-വിതുമ്പലുകള്‍ക്കിടയില്‍ അമ്മ ശ്യാമളയ്ക്ക് അത്രയേ പറയാന്‍ കഴിയുന്നുള്ളു. അരികില്‍ നിറകണ്ണുകളോടെ ശ്രീജിത്തിന്റെ അച്ഛന്‍ രാമകൃഷ്ണനും സഹോദരനും. വീടിന്റെ അത്താണിയായിരുന്നു ശ്രീജിത്ത്. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. െടെല്‍ പണികഴിഞ്ഞ് വീട്ടിലെത്തി പിതാവിനൊപ്പം മീന്‍ പിടിക്കാനും പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്. സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ മകന്‍ വയറുവേദനയെത്തുടര്‍ന്നു നിലവിളിക്കുകയായിരുന്നെന്നും വെള്ളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെന്നും ദീപക്കിന്റെ അമ്മ ശ്യാമള പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയെ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ പോലീസ് തടഞ്ഞെന്നും പരാതിയുണ്ട്. ശ്രീജിത്തിന്റെ മൃതദേഹം കാണാനായി കൊണ്ടുപോകുമ്പോഴായിരുന്നു പോലീസിന്റെ ക്രൂരത. ശ്രീജിത്തിന്റെ മരണവിവരം അറിഞ്ഞ് ബോധരഹിതയായ ഭാര്യ അഖില എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെനിന്നും വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുംവഴിയായിരുന്നു സംഭവം. ഗതാഗത നിയമം തെറ്റിച്ചുവെന്നു പറഞ്ഞ് പോലീസ് ഓട്ടോറിക്ഷ തടയുകയായിരുന്നു.
ശ്രീജിത്തിന്റെ ഭാര്യയാണെന്നും വീട്ടില്‍ ഉടന്‍ എത്തണമെന്നു കൂടെയുള്ള ബന്ധു പറഞ്ഞെങ്കിലും ഇവര്‍ വിട്ടയയ്ക്കാന്‍ തയാറായില്ല. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എത്തി ഇവരെ വിട്ടയയ്ക്കുകയായിരുന്നു. തന്നെയും സഹോദരനെയും സ്‌റ്റേഷനിലെത്തിയപ്പോള്‍ മുതല്‍ മര്‍ദിക്കാന്‍ തുടങ്ങിയതാണെന്നു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് പറഞ്ഞു. ജീവനൊടുക്കിയ വാസുദേവന്റെ മകന്‍ വിനീഷ് പോലീസിനു നല്‍കിയ മൊഴിയില്‍ ശ്രീജിത്തിന്റെയോ സഹോദരന്‍ സജിത്തിന്റെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
വിനീഷിന്റെ മൊഴിയില്‍ ശ്രീജിത്തിന്റെ പേരുണ്ടെന്നായിരുന്നു പോലീസിന്റെ അവകാശവാദം. വാസുദേവന്റെ വീടു കയറി ആക്രമണം നടത്തിയതില്‍ ശ്രീജിത്തിനു പങ്കുണ്ടെന്നു സി.പി.എം. നേതാവായ പരമേശ്വരന്‍ മൊഴി നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്നു പരമേശ്വരന്‍ വ്യക്തമാക്കി. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണു പുതിയ വെളിപ്പെടുത്തലുകള്‍.
കൊച്ചി: വരാപ്പുഴയില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിപിഎം ഇടപെട്ട് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. വീടാക്രമിച്ച കേസില്‍ സാക്ഷിയായ ദേവസ്വംപാടം തുണ്ടിപ്പറമ്പില്‍ പി.എം.പരമേശ്വരന്റെ മൊഴിമാറ്റാന്‍ സിപിഎം സ്വാധീനം ചെലുത്തുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരമേശ്വരന്റെ മകനായ ശരത്താണ് ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
സംഭവ ദിവസം അച്ഛന്‍ മാര്‍ക്കറ്റില്‍ ജോലിയിലായിരുന്നു. വൈകുന്നേരത്തോടു കൂടിയാണ് സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ പിന്നീട് സിപിഎമ്മിന്റെ ചില നേതാക്കളെ കണ്ടതിനെ ശേഷം മൊഴി മാറ്റുകയായിരുന്നു. സിപിഎം നേതാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ.തോമസും അച്ഛനെ കണ്ടതിന് ശേഷമാണ് മൊഴിയില്‍ മാറ്റം വന്നിരിക്കുന്നതെന്ന് ശരത്ത് പറയുന്നു.
അതേസമയം പോലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് ചൊവ്വാഴ്ച വരെ പരമേശ്വന്‍ പറഞ്ഞിരുന്നത്. ഡിവൈഎസ്പി. ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. വാസുദേവന്റെ ആത്മഹത്യയും വീടാക്രമിച്ച കേസും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. സമൂഹ മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കൂട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ ജനകീയ പ്രതിഷേധം ഫലം കണ്ടു. ആരോപണ വിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. കേസ് സി.ബി.ഐയ്ക്ക് കൈമാറാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി.
മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷിക്കും. പിതാവിന് ജയിലില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ ജയില്‍ ഡിഐജി ലവ് കുമാര്‍ പ്രത്യകം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്
ലഖ്‌നൗ സോണ്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെന്റ് ചെയ്തു. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവിന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ച സഫിപുര്‍ സി.ഐയേയും സസ്‌പെന്റു ചെയ്തു.
പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നല്‍കാണും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എയും കൂട്ടാളികളും മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് 18കാരി നല്‍ഷകിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നു. തനിക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.
ജിദ്ദ: ക്യാന്‍സര്‍ രോഗികള്‍ക്കും അനുഗമിക്കുന്ന ബന്ധുക്കള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. സൗദി എയര്‍ലൈന്‍സാണ് കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നത്. പകുതി നിരക്കേ ഇവരില്‍ നിന്ന് ഈടാക്കൂ എന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രോഗികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഈ നിരക്കിളവ് ബാധകമായിരിക്കും.
നിലവില്‍ അംഗപരിമിതര്‍ക്ക് നല്‍കുന്ന ഇളവുകള്‍ ക്യാന്‍സര്‍ രോഗികള്‍ക്കും നല്‍കാമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ,്‌വദേശികളായ രോഗികള്‍ക്ക് എല്ലാ സെക്ടറിലും ഇക്കോണമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. വിദേശികള്‍ക്ക് ഡൊമസ്റ്റിക് സെക്ടറില്‍ ഇളവ് ലഭ്യമാകും. വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെച്ച സ്വദേശികള്‍ക്ക് 25 ശതമാനം ടിക്കറ്റ് ഇളവ് അനുവദിക്കും.
രണ്ട് വര്‍ഷക്കാലത്തേക്ക് മൂന്ന് ടിക്കറ്റുകള്‍ക്ക് വീതം ഈ ഇളവ് അനുവദിക്കാനാണ് ശുപാര്‍ശ. രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരു വര്‍ഷം കൂടി ഇളവുകള്‍ നീട്ടി നല്‍കും. വൃക്ക ദാനം ചെയ്യുന്ന സ്വദേശികള്‍ക്കും 50 ശതമാനം നിരക്ക് ഇളവ് നല്‍കും. അന്ധരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരു സെക്ടറുകളിലും 50 ശതമാനം നിരക്ക് ഇളവ് നല്‍കാനും തീരുമാനമുണ്ട്.
ശ്രീനഗര്‍: ജമ്മുവിലെ കുത്വാ രസനയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബം വീടൊഴിഞ്ഞു. കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം വീടൊഴിഞ്ഞിരിക്കുന്നത്.
മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംഭവ വികാസങ്ങളും ചൂടു പിടിക്കുന്നതിനിടെയാണ് കുടുംബം വീടൊഴിഞ്ഞതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.
പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്
അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കുത്വാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.
വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും കുത്വായിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ടുപേരില്‍ ഏഴുപേര്‍ക്കെതിരായ കുറ്റപത്രവും ക്രൈംബ്രാഞ്ച് മജിസ്‌ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോടതിയ്ക്ക് പുറത്തെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്‍ ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്.
കുറ്റാരോപിതരെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതോടെ ഹിന്ദു- മുസ്‌ലിം വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കാശ്മീര്‍ പൊലീസ് കേസില്‍ സിഖ് വംശജരായ രണ്ടു ഉദ്യോഗസ്ഥരെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജമ്മു പൊലീസിന്റെ തീരുമാനം. ഭൂപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രോസിക്യൂഷന്‍ വിങ്ങിലെ ചീഫ് പ്രോസിക്യൂട്ടിങ്ങ് ഓഫീസറാണ് ഭൂപീന്ദര്‍ സിങ്. ഹര്‍മീന്ദര്‍ സിങ് സാമ്പയിലെ ചീഫ് പ്രോസിക്യൂട്ടിങ് ഓഫീസറും.
എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തില്‍ വെളിപ്പെടുന്നത് ക്രൂരതയുടെ ഭയാനക മുഖം
ജയ്പുര്‍: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകര്‍ന്നുവീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണ് തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുപിയിലെ പല പ്രദേശങ്ങളിലും കിഴക്കന്‍ രാജസ്ഥാനിലും ബുധനാഴ്ച രാത്രി പെയ്ത പേമാരിയിലും ശക്തമായ കാറ്റിലും 12 പേര്‍ മരിച്ചു.
ആഗ്രയിലുണ്ടായ കനത്ത മഴയിലും കാറ്റിലും കടകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കിഴക്കന്‍ രാജസ്ഥാനിലെ ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരുമാണു മരിച്ചത്. വരും ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപ്രതീക്ഷിതമായ പെയ്ത മഴയിലും കാറ്റിലും വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഴ ലഭിച്ച ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷി നാശം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
യുകെ തെളിഞ്ഞ കാലാവസ്ഥയിലേക്ക്. വാരാന്ത്യത്തോടെ യുകെയിലെ താപനില ഉയരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതോടെ സ്പ്രിംഗില്‍ കൂടുതല്‍ ദിവസങ്ങളില്‍ വെയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസിലെത്താന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അതിശക്തമായ മഞ്ഞുവീഴ്ച്ചയില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും പൂര്‍ണമായും തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് യുകെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവിലുള്ളതിനെക്കാളും വെയില്‍ ലഭിക്കാന്‍ വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ശക്തമായ മഴ ലഭിക്കാന്‍ കാരണമായേക്കും. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ചുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ മഴക്ക് വഴിമാറുമെന്നാണ് കരുതുന്നത്. താപനില ഉയര്‍ന്നതിന് അനുസരിച്ച് ചെറിയ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും അത് പിന്നീട് ഇടിയോടു കൂടിയ ശക്തമായ മഴക്ക് കാരണമായേക്കുമെന്നും കാലാസ്ഥ നിരീക്ഷകന്‍ സാറാ കെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
താപനിലയില്‍ വര്‍ദ്ധനവുണ്ടായതോടെ കൂടുതല്‍ ആളുകളും ബീച്ചുകളിലും പാര്‍ക്കുകളിലും അവധി ദിനം ആഘോഷിക്കാനായി എത്തി തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ, സെന്‍ട്രല്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരിക്കും പ്രസന്നമായ കാലാവസ്ഥ ആദ്യം ദൃശ്യമാകുക. ഞായറാഴ്ച 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കും. ബുധനാഴ്ചയോടെ താപനിലയില്‍ ചെറിയ കുറവുണ്ടാകാമെങ്കിലും മറ്റു ദിവസങ്ങളില്‍ 20നു മേല്‍ താപനില നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത.
ചെറുപ്പത്തില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന പരിക്കുകള്‍ പ്രായമാകുമ്പോളുണ്ടാകുന്ന ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയും അവ പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കൂറിച്ചും ഡാനിഷ്, യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിഷയത്തില്‍ നടന്നിരിക്കുന്ന സമഗ്രമായ പഠനങ്ങളിലൊന്നാണിത്. ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്‌കത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ ഇതര രൂപങ്ങളായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 36 വര്‍ഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2.8 മില്യണ്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പഠന വിധേയമാക്കിയ ഗവേഷകര്‍ 20 വയസിന് മുന്‍പ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി സംഭവിച്ചവര്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 63 ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി.
തലയ്ക്ക് ക്ഷതമേറ്റ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുക. 30 വയസിന് ശേഷമുണ്ടാകുന്ന മസ്തിഷ്‌ക പരിക്കുകള്‍ ഡിമെന്‍ഷ്യക്ക് കാരണമാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണ്. ഇത്തരം ആളുകള്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പരിക്കുകളാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി എന്ന പേരിലറിയപ്പെടുന്നത്. റോഡ് അപകടങ്ങള്‍, വലിയ വീഴ്ച്ചകള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയുണ്ടാകുന്നത്. ചെറിയ ക്ഷതങ്ങുളും ടിബിഐ ആയാണ് കണക്കാക്കുന്നത്. തലക്ക് ഒരു തവണ ക്ഷതമേറ്റാല്‍ പോലും ഡിമെന്‍ഷ്യക്ക് 17 ശതമാനം സാധ്യതയുണ്ടത്രേ!
ബോക്‌സിംഗ്, റഗ്ബി, ഫുട്‌ബോള്‍ പോലെയുള്ള ഗെയിമുകളില്‍ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കായികതാരങ്ങള്‍ മറവിരോഗത്തിന് അടിമയാകാനുള്ള വലിയ സാധ്യതയാണ് ഇത് നല്‍കുന്നത്. ഓരോ വര്‍ഷവും 50 മില്യന്‍ ആളുകള്‍ക്ക് ടിബിഐ ഉണ്ടാകുന്നുണ്ട്. ഇത് തടയാനായാല്‍ ഡിമെന്‍ഷ്യ വരുന്നത് ഒഴിവാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ 47 മില്യന്‍ ആളുകള്‍ക്ക് ഡിമെന്‍ഷ്യ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണവും ഉയരുമെന്നാണ് വിലയിരുത്തല്‍. .