പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ചെന്നൈയില്‍ കണ്ടയുവതി ജസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളു.
കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒരുതുമ്പും ലഭ്യമായിട്ടില്ല. പത്തനംതിട്ട മുക്കൂട്ട് തറയില്‍ നിന്ന് ജസ്നയെകാണാതായിട്ട് മൂന്നുമാസം കഴിഞ്ഞു. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നാളെ പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച് നടത്തും.
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയെ ജാതീയമായി ഇയാള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരള പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. താന്‍ പഴയ ആര്‍.എസ്.എസ്.പ്രവര്‍ത്തകനാണെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ലൈവില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മാപ്പ് ചോദിക്കുന്ന വീഡിയോയുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നുമായിരുന്നു വാദം. സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ പിന്നീട് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയികളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല
📹 PASSENGER FOOTAGE: Watch #KSA plane engine catching fire as they land in Rostov-on-Don for their #WorldCup matchday 2 game against #URU . pic.twitter.com/Yq3QQ1MtZ1
— Ahdaaf (@ahdaafme) June 18, 2018
വോള്‍ഡഗോഗ്രാഡ്ന്മ ആവേശം അവസാന വിസില്‍ വരെ നിറഞ്ഞുനിന്ന മല്‍സരത്തില്‍ ടുണീസിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് കടന്നുകൂടിയത്. 90–ാം മിനിറ്റ് വരെ സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍, ഇന്‍ജുറി ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ കണ്ടെത്തിയത്. 11–ാം മിനിറ്റില്‍ ടീമിന് ലീഡ് സമ്മാനിച്ച ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇന്‍ജുറി ടൈമിലും ലക്ഷ്യം കണ്ടത്. ആദ്യ ലോകകപ്പ് കളിക്കുന്ന ടുണീസിയയുടെ ആദ്യ ലോകകപ്പ് ഗോള്‍ ഫെര്‍ജാനി സാസ്സി നേടി. 35–ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു സാസ്സിയുടെ ഗോള്‍.
വമ്പന്‍ ടീമുകള്‍ക്ക് തുടര്‍ച്ചയായി കാലിടറുന്ന റഷ്യയില്‍, ഇംഗ്ലണ്ടിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആദ്യ പകുതിയില്‍ തിരിച്ചടിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്തിയ ടുണീസിയ അട്ടിമറി സൃഷ്ടിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചതാണ്. ഇതിനു പിന്നാലെയായിരുന്നു കെയ്‌നിന്റെ രണ്ടാം ഗോളിന്റെ പിറവി. കോര്‍ണര്‍ കിക്ക് ടുണീസിയന്‍ ഗോള്‍മുഖത്ത് സൃഷ്ടിച്ച കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച പന്ത്, കെയ്ന്‍ തട്ടി വലയിലിടുകയായിരുന്നു. ഇതോടെ അവര്‍ക്ക് സ്വന്തമായത് വിജയവും നിര്‍ണായകമായ മൂന്നു പോയിന്റും.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഡൽഹിയിലെ ബുരാരിയിൽ തിരക്കേറിയ മാർക്കറ്റിൽവച്ചായിരുന്നു ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാവിലെ 10.15നായിരുന്നു സംഭവം.
പ്രാദേശിക ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവർ പത്ത് റൗണ്ട് വെടിയുതിർത്തതായും പോലീസും അറിയിച്ചു. ഗുണ്ടാസംഘങ്ങളിലെ ഓരോരുത്തരും പ്രദേശത്തെ ഒരു സ്‍ത്രീമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് കൂട്ടിച്ചേർത്തു. എസ്യുവി വാഹനങ്ങളിലെത്തിയ സംഘങ്ങൾ ചേരിതിരിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.
തെലങ്കാനയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധി കൂടിയായ ഇമ്മടി ഗോപിയാണ് അറസ്റ്റിലായിരിക്കുന്നത്.
തെലങ്കാന രാഷ്ട്രസമിതി അംഗമായ ഇമ്മടി ഗോപി സ്ത്രീയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇയാളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഉടനടി അറസ്റ്റ് നടന്നത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലായിരുന്നു സംഭവം നടന്നത്. ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെയാണ് ഗോപി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നെഞ്ചത്ത് ചവിട്ടിയത്. 10 മാസം മുമ്പാണ് രാജവ്വ ഗോപിയില്‍ നിന്നും 33 ലക്ഷം രൂപയ്ക്ക് 1125 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടും സ്ഥലവും വാങ്ങിക്കുന്നത്. എന്നാല്‍ പണം കൈമാറിയിട്ടും രാജവ്വയ്ക്ക് ഗോപി സ്ഥലം കൈമാറിയില്ല. മാര്‍ക്കറ്റ് വില കുതിച്ചുയര്‍ന്നെന്നും 50 ലക്ഷം രൂപകൂടി തരണമെന്നും ഗോപി ആവശ്യപ്പെട്ടു. പക്ഷേ, രാജവ്വ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് രാജവ്വ ഇന്‍ടല്‍വായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി,
ഞായറാഴ്ച് ഗോപിയുടെ വീടിനു മുന്നില്‍ രാജവ്വ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറി. തുടര്‍ന്ന് രാജവ്വ ഇതിനെ ചോദ്യംചെയ്യുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഗോപി രാജവ്വയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുകയായിരുന്നു. ഇത് കണ്ട നിന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് തെലങ്കാന രാഷ്ട്ര സമിതി അംഗത്തിന്റെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡല്‍വായ് പൊലീസ് സേറ്റഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
സോഷ്യല്‍ലോകം ഒരുപാട് പിന്തുണ നല്‍കിയ ഗായകന്‍. യേശുദാസിനെപ്പോലെ പാടി എന്ന ‘കുറ്റം’ പറഞ്ഞ് യുവഗായകന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത വന്നപ്പോള്‍ ഈ യുവാവിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംസ്ഥാനം വിട്ട് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഗായകന്‍. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്ത് നേടിയത്.
സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഇൗ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.
യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
സെൽഫി എടുക്കാൻ ശ്രമിച്ചു, 170 അടി താഴ്ചയുള്ള വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചു. രംജാൻ ഉസ്മാൻ ഖാജി എന്ന 35കാരനാണ് കർണാടകയിലെ ഗോകക്ക് വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചത്.
വെള്ളച്ചാട്ടത്തിന്റെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ പാറയിടുക്കിൽ പിടിച്ചു നീങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽവഴുതിതാഴേക്ക് വീഴുകയായിരുന്നു. അപകടമുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഖാജി വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയത്.
സമൂഹമാധ്യമത്തിലിടാൻ വെള്ളച്ചാട്ടത്തിനോട് ചേർന്നുനിൽകുന്ന ചിത്രം ലഭിക്കാനാണ് രംജാൻ ഉസ്മാൻ ഖാജി ഈ സാഹസത്തിന് മുതിർന്നത്. 170 അടി താഴ്ചയിലേക്കാണ് ഇയാൾ വീണത്. തിരച്ചിൽ ഊർജിതമാണെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഖാജിയും സുഹൃത്തുകളും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുവർഷം മുമ്പ് 19പേർ ഗോകങ്ക് വെള്ളച്ചാട്ടത്തിൽ വീണുമരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
ലണ്ടൻ: കുടിയേറ്റനയത്തിൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന മാറ്റം ഇന്ത്യൻ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാകുന്നു. ഐടി വ്യവസായത്തിനു ഗുണകരമാകുന്ന തരത്തിലാണ് പുതിയ ചട്ടങ്ങളെങ്കിലും വിദ്യാർഥി വിസയ്ക്കുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരിക്കുകയാണ്.
ബ്രിട്ടനിലെ സർവകലാശാലകളിൽ പഠിക്കുന്നതിനുള്ള ടയർ 4 വിസ വിഭാഗത്തിൽ ചൈന ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചെങ്കിലും ഇതിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. തായ്ലന്റ്, മെക്സിക്കോ എന്നീ രാജ്യങ്ങളും പുതുതായി ഇളവ് അനുവദിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയെപ്പോലെ കോമൺവെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ടവയല്ല ഇവ രണ്ടും.
അടുത്തമാസം ആറുമുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഹോം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിദ്യാഭ്യാസയോഗ്യത, സാന്പത്തികനിലവാരം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയിൽ കൂടുതൽ ഇളവ് നൽകുന്ന തരത്തിലാണ് പുതിയ ചട്ടം. ഇതുവഴി കൂടുതൽ വിദേശവിദ്യാർഥികളെ യുകെയിലെ സർവകലാശാലയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ സാങ്കേതിക വിദഗ്ധർക്കും അധ്യാപകർക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.
ന്യൂസ് ഡെസ്ക്
പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.

2015ൽ ആണ് ഡീസൽ എമിഷൻ സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.