Latest News

ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിങ്ങാലക്കുട ഫെമി കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും ഒരു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം അറസ്റ്റില്‍. കൊച്ചി മുളവുകാട്, ഒളിവില്‍ കഴിയുമ്പോഴാണ് ഇരിങ്ങാലക്കുട പൊലീസ് ഇരുവരേയും കുടുക്കിയത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി ജീവിക്കാന്‍ തടസം നിന്ന മകളെ, കൊന്ന് റയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ് കേസ്.

മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു ഫെമിയുടേത്. 2014 ഓഗസ്റ്റ് 20നായിരുന്നു കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയും കാമുകി വിനീതയും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. ബെന്നിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചു. പക്ഷേ, മകനേയും മകളേയും കൂടെ കൂട്ടി കാമുകിയ്ക്കൊപ്പം ജീവിച്ചു. എന്നാല്‍, അച്ഛന്റെ കാമുകിയോടൊത്തുള്ള ജീവിതം മടുത്ത് മകള്‍ ഫെമി അമ്മയുടെ അടുത്തേയ്ക്കു പോകാന്‍ വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ ബെന്നിയും കാമുകിയും ഇവരുടെ മറ്റു മക്കളും ചേര്‍ന്ന് കൊല നടത്തി. കോഴിക്കോട് ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം റയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു.

മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിപ്രകാരം ഇരിങ്ങാലക്കുട പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് കൊലക്കേസ് തെളിയിച്ചത്. റയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് കരുതി. ഇതിനിടെയാണ്, കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ പിടികൂടിയതും. ബെന്നിയുെട മകനും കാമുകി വിനീതയുടെ മകനും കേസില്‍ പ്രതികളായിരുന്നു.

ഇരുവരും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കേന്ദ്രത്തിലായിരുന്നു. ബെന്നിയും വിനീതയും ജാമ്യത്തിലിറങ്ങി സ്ഥലംവിട്ടു. ഒരുവര്‍ഷമായി കേരള പൊലീസിനേയും കോടതിയേയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ ഇവര്‍ സ്ഥലംവിടുമെന്ന് പൊലീസ് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടുത്ത മേയില്‍ കോടതിയില്‍ വിചാരണ തുടങ്ങും.

ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. ആദിത്യനാഥ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1400 ലധികം ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്തു നടന്നു. എന്നാല്‍ നിരപാധികളുടെ ജീവനെടുക്കുന്ന തലത്തിലേക്ക് പൊലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് പത്ത് മാസത്തിനിടെ 1142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുെവന്നാണ് ഒൗദ്യോഗിക കണക്ക്. 34 കുറ്റവാളികളും 4 പൊലീസുകാരും കൊല്ലപ്പെട്ടു. 2744 ക്രിമിനലുകള്‍ പൊലീസിന് കീഴടങ്ങി. ഈ കണക്കുകളുടെ വാസ്തവം തിരഞ്ഞ ഞങ്ങള്‍ക്ക് ക്രിമനല്‍വേട്ടയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്‍റെയും മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയതിന്‍റെയും നടുക്കുന്ന കഥകളാണ് അറിയാന്‍ കഴിഞ്ഞത്.

പവന്‍റെ സഹോദരന്‍ സുമിത്തിനെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് മോഷണക്കേസില്‍ പ്രതിയായ മറ്റൊരു സുമിത്താണെന്ന് തെറ്റിദ്ധരിച്ച്. ഈ ഏറ്റുമുട്ടലുകള്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്‍ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്.

ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ആ വിഡിയോ ദൃശ്യങ്ങൾ കണ്ടത്. പ്രഫഷനൽ ടീമെന്ന ഖ്യാതി നേടിയിട്ടുള്ള ഓസ്ട്രേലിയൻ ടീമിലെ കളിക്കാരൻ പന്തിൽ സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടി രൂപമാറ്റം വരുത്തുന്നു. ഈ കാണുന്നത് യാഥാർഥ്യമാകല്ലേ എന്നായിരുന്നു ഓസ്ട്രേലിയയിലെ ആരാധകരുടെ പ്രാർഥന. പക്ഷെ അത് യാഥാർഥ്യം തന്നെയായിരുന്നു. ആ ചതിയുടെ രംഗങ്ങൾ പുറത്തു കൊണ്ടു വന്ന വ്യക്തിയെക്കൂടി ഈ സാഹചര്യത്തിൽ പരിചയപ്പെടണം.

ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ ചാനലിലെ ലീഡിങ് ക്യാമറാമാൻ സോട്ടാനി ഓസ്കർ ആയിരുന്നു ആ ചുരണ്ടൽ പുറത്തു കൊണ്ടു വന്നത്. ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്നത് കൃത്യമായി ഒപ്പിയെടുത്തതിന്റെ ക്രെഡിറ്റ് സോട്ടാനിയ്ക്കാണ്. കളിക്കാരൻ സാൻഡ് പേപ്പർ പാന്റിനുള്ളിൽ നിന്നും പുറത്തെടുക്കുന്നതും പന്തിൽ ചുരണ്ടുന്നതുമെല്ലാം കിറുകൃത്യം ക്യാമറയിൽ പതിഞ്ഞു.

തന്റെ ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു സോട്ടാനിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ തനിക്കു അനുവാദമില്ല. മൈതാനത്തിനരികെയുള്ള നിരവധി ക്യാമറാമാൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ. എല്ലാവരും അവരവരുടെ തൊഴിൽ ചെയ്യുന്നു അത്രമാത്രം.

എന്തായാലും ഈ ക്യാമറാമാൻ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹീറോയാണ്. പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കയിൽ. പത്രങ്ങളെല്ലാം സോട്ടാനിയ്ക്കയെ വാനോളം പുകഴ്ത്തുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദ്ര സേവാഗാണ് ഈ ക്യാമറാമാന്റെ ചിത്രം പുറത്തു വിട്ടത്.

 

 

ചെന്നൈ: അമേരിക്കന്‍ പൗരത്വം നേടാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ യുഎസ് സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നതോടെയാണ് ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നത്തിന് കൂച്ചുവിലങ്ങ് വീണിരിക്കുന്നത്. നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ് അമേരിക്ക വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പൗരത്വം അനുവദിക്കുന്നതില്‍ അമേരിക്ക ഏറ്റവും ലിബറല്‍ മനോഭാവം കാണിച്ചത് 2008ലാണ്. അന്ന് ഏതാണ്ട് 65,971 അപേക്ഷകര്‍ക്കാണ് പൗരത്വം അനുവദിച്ചിരുന്നത്. അമേരിക്കയില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. 1995-2000 കാലഘട്ടത്തിലെ ഒരോ വര്‍ഷവും 120,000 ഇന്ത്യന്‍ തൊഴിലാളികളാണ് അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്നത്.

2014ലാണ് ഏറ്റവും കുറവ് അപേക്ഷകരെ അമേരിക്കന്‍ സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. അന്ന് വെറും 37,854 പേര്‍ക്ക് മാത്രമെ പൗരത്വം ലഭിച്ചുള്ളു. എന്നാല്‍ ഈ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം അപേക്ഷകരെ പരിഗണിക്കുന്ന നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. 49,601 പേരെയാണ് 2017ല്‍ പരിഗണിച്ചത്. കുടിയേറ്റത്തിലും ഗണ്യമായ കുറവ് വന്നതായി കാണാന്‍ പറ്റും. 1.72 മില്യണില്‍ നിന്ന് 1.51 മില്യണിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ കരുതലോടു കൂടിയ നടപടികളാണ് യുഎസ് കമ്പനികള്‍ സ്വീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെപ്പോലെ ഇപ്പോള്‍ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യക്കാരായ ടെക്‌നീഷ്യന്‍മാരെ ആവശ്യമായി വരുന്നില്ലെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ റാന്‍സ്റ്റാഡ് ഇന്ത്യയുടെ സിഇഒ സാക്ഷ്യപ്പെടുത്തുന്നു.

1990 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വരുന്നത് ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍ ഇന്ത്യയാണ്. ഇന്ത്യന്‍ എഞ്ചിനീയര്‍, ഡോക്ടര്‍, എംബിഎ പ്രോഫഷണല്‍സ് എന്നിവരുടെ സ്ഥാനത്തേക്ക് അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതല്‍ പ്രാദേശികരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീന്‍ കാര്‍ഡ് അനുവദിക്കാന്‍ സാധാരണഗതിയില്‍ എടുക്കുന്ന സമയം രണ്ട് വര്‍ഷമാണ്. എന്നാല്‍ ഇപ്പോള്‍ ഇത് 7 മുതല്‍ 8 വര്‍ഷം വരെ നീളുകയാണ്. മറ്റേതു രാജ്യങ്ങളെക്കാളും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അപേക്ഷ പരിഗണിക്കുന്നതിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഇമിഗ്രഷന്‍ അഭിഭാഷകനായ മാര്‍ക്ക് ഡേവീസ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം വര്‍ക്കലയ്ക്കു സമീപം മടവൂരില്‍ നാടന്‍പാട്ട് കലാകാരന്‍ വെട്ടേറ്റു മരിച്ചു. ഒരു സ്വകാര്യ എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കി കൂടിയായ പള്ളിക്കല്‍ സ്വദേശി രാജേഷ് (37)ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും വെട്ടേറ്റു. കൊല നടത്തിയത് മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘമെന്ന് സൂചന. ഗാനമേള കഴിഞ്ഞു സംഘത്തിന്റെ ഓഫീസിൽ വിശ്രമിക്കുന്ന വേളയിലാണ് നാലംഗ സംഘം വന്നു വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മുഖം മൂടി ധരിച്ച സംഘം ആയിരുന്നു അക്രമത്തിനു പിന്നിൽ. ബഹളം കേട്ട് എത്തിയ അയൽക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രാജേഷ് കൊല്ലപ്പെട്ടത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തത കൈവന്നിട്ടില്ല

മത്സരത്തിനിടയില്‍ കുഴഞ്ഞ് വീണ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യൻ ഫുട്ബോൾ ക്ലബ്ലായ മാഴ്സോണിയയുടെ ബ്രൂണോ ബോബൻ (25) എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. സമീപത്തുണ്ടായിരുന്ന റഫറിയും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

കളിക്കുന്നതിനിടെ താരം കുഴഞ്ഞു വീഴുകയായിരുന്നു. വീഴുന്നതിന് മുമ്പ് ബോബൽ ബോൾ തട്ടിയിരുന്നു. എന്നാൽ അൽപം കഴിഞ്ഞതോടെ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്തു.

ആദ്യമായി ഇതാ ഒരു യന്ത്ര മനുഷ്യൻ എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു. സൗദി അറേബ്യയുടെ പൗരത്വം നേടിയ ആദ്യ റോബോട്ട്‌ സോഫിയ എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ എത്തുന്ന ആദ്യ റോബോര്‍ട്ടാണ് സോഫിയ. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ച് നടന്ന കോണ്‍ഫറന്‍സിലാണ് സോഫിയ തന്റെ തീരുമാനം അറിയിച്ചത്.

2017 ഒക്ടോബറിലാണ് സോഫിയക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഇതോടെ മനുഷ്യ രൂപത്തിലുള്ള പുത്തന്‍ റോബോര്‍ട്ടുകളുടെ പുത്തന്‍ യുഗമാണ് ആരംഭിച്ചത്. പൗരത്വം ലഭിച്ചതോടുകൂടി വിവിധ രാജ്യങ്ങളിലെ പ്രസംഗവേദികളില്‍ സോഫിയ താരമായിട്ടുണ്ട്. സോഫിയയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും നിരവധി പേരാണ് തടിച്ചുകൂടിയത്.

യുഎന്‍ഡിപിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ ‘ഏഷ്യ- പസഫിക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോഫിയ. പരിധികളില്ലാത്ത സാധ്യതകളാണ് ശാസ്ത്ര- സാങ്കേതിക മേഖലകളിലുള്ളതെന്നും , കൃത്രിമ ബുദ്ധിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപ്ലവം ലോകത്തിന്റെ ഇല്ലായ്മകളെ ഇല്ലാതാക്കുമെന്നും സോഫിയ അഭിപ്രായപ്പെട്ടു.

അശ്രദ്ധമായി വാഹനമോടിച്ചത് മൂലമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ യുവാവിന് തടവ് ശിക്ഷ. കാറിന്റെ മുന്‍ സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്പ്ചാറ്റില്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി. കാറോടിച്ചിരുന്ന ജിഗ്നേഷ് പട്ടേലിനാണ് കോടതി മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചത്. ഇയാളുടെ സുഹൃത്തായ ദിഷാന്ത് പട്ടേലാണ് കൊല്ലപ്പെട്ടത്. ഫാര്‍മസിസ്റ്റായിരുന്ന ദിഷാന്ത് കാറില്‍ പിന്‍സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.

കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ അഞ്ച് ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം തടവ് കൂടാതെ മുന്നര വര്‍ഷത്തേക്ക് ജിഗ്നേഷിന്റെ ലൈസന്‍സും കോടതി റദ്ദാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ 23ന് നടന്ന അപകടത്തെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ദിഷാന്ത് സമീപത്തെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കാറില്‍ നിന്നുള്ള ഡേറ്റ അനുസരിച്ച് ജിഗ്നേഷ് അന്ന് 100 മൈല്‍ വേഗതയില്‍ വരെ കാര്‍ ഓടിച്ചിട്ടുണ്ട്. അപകട സമയത്തും അമിതവേഗതയിലായിരുന്നു കാര്‍ എന്നാണ് കരുതുന്നത്.

ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തന്റെ കാഴ്ച മറച്ചുവെന്നും ഉടന്‍ തന്നെ അപകടം സംഭവിച്ചുവെന്നുമാണ് ജിഗ്നേഷ് കോടതിയില്‍ മൊഴി നല്‍കിയത്. മുന്‍ സീറ്റിലെ യാത്രക്കാരനായ 20 കാരനും അപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. കേംബ്രിഡ്ജ്ഷയറിന് സമീപമുണ്ടായ അപകടത്തില്‍ ജിഗ്നേഷ് ഓടിച്ച ബിഎംഡബ്ല്യൂ അല്‍പീന കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്യാന്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.

അപകടരമായി വാഹനമോടിച്ചെന്ന വാദം പട്ടേല്‍ നിരസിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജിഗ്നേഷിന് അതിവേഗതയില്‍ സഞ്ചരിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുണ്ട്. അദ്ദേഹത്തിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും കേസ് വാദിച്ച സര്‍ജന്റ് മാര്‍ക്ക് ഡോളാര്‍ഡ് പറഞ്ഞു.

ലണ്ടന്‍: ബ്രിട്ടീഷ് കുട്ടികളും കൗമാരക്കാരും ആധുനിക അടിമത്തത്തിന് ഇരകളാക്കപ്പെടുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 5145 ഇരകളെ കണ്ടെത്തിയെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി അറിയിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ഈ സംഖ്യ ഇനിയും ഉയരുമെന്ന് എന്‍സിഎ ആശങ്കപ്പെടുന്നു. ബ്രിട്ടീഷ് പൗരന്‍മാരാണ് ഇരകളില്‍ ഏറ്റവും കൂടുതലുള്ളത്. 819 പേരെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. 2016 ഇത് 316 പേര്‍ മാത്രമായിരുന്നു. ഇരട്ടിയിലേറെ വര്‍ദ്ധന ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അല്‍ബേനിയന്‍, വിയറ്റ്‌നാമീസ് വംശജരാണ് തൊട്ടു പിന്നിലുള്ളത്.

ക്രിമിനല്‍ സംഘങ്ങള്‍ കൗമാരക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിഎ ഇത്തരമൊരു ആശങ്ക അറിയിക്കുന്നത്. കൗണ്ടി ലൈന്‍സ് എന്നറിയപ്പെടുന്ന സംഘങ്ങള്‍ കുട്ടികളെ മയക്കുമരുന്ന് കടത്തിനായോ ലൈംഗിക ചൂഷണത്തിനോ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്താന്‍ കൗമാരക്കാരെയും ദുര്‍ബലരായവരെയുമാണ് ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ ചൂഷണമാണ് അടിമത്തില്‍ ഏറ്റവും കൂടുതല്‍ എടുത്തു കാണിക്കപ്പെടുന്ന വിഭാഗം. 2352 കേസുകള്‍ ഈയിനത്തിലുണ്ട്. മൊത്തം കേസുകളുടെ പകുതിയോളം വരും ഇവയെന്നാണ് കരുതുന്നത്.

1744 ലൈംഗിക ചൂഷണക്കേസുകളും വീടുകളില്‍ അടിമജോലി ചെയ്യിച്ചതുമായി ബന്ധപ്പെട്ട് 488 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 4714 കേസുകള്‍ ഇംഗ്ലണ്ടിലെ പോലീസ് സേനകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് 207 കേസുകളും വെയില്‍സില്‍ നിന്ന് 193 കേസുകളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്ന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം റിപ്പോര്‍ട്ടുകളില്‍ 1595 എണ്ണം വിദേശങ്ങളില്‍ വെച്ച് നടന്ന ചൂഷണങ്ങളേക്കുറിച്ചായിരുന്നു. സംശയിക്കപ്പെടാന്‍ സാധ്യയത കുറവാണെന്നതും പിടിക്കപ്പെട്ടാല്‍ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്നതുമാണ് 18 വയസില്‍ താഴെ പ്രായമുള്ളവരെ മയക്കുമരുന്ന് കടത്ത് പോലെയുള്ള കാര്യങ്ങള്‍ക്ക് നിയോഗിക്കാന്‍ മാഫിയ സംഘങ്ങള്‍ ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇംഗ്ലിഷ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ഫ്രാൻസിസ് മാത്യുവിനു പത്തുവര്‍ഷത്തെ തടവുശിക്ഷ. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജൂലൈയിൽ ഭാര്യ ജെയിൻ മാത്യുവിനെ (62) ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്. ദുബായിലെ ജൂമൈറയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് കൊലപാതകം നടന്നത്. ആക്രമിച്ചു വില്ലയിലേക്ക് കയറിയ മോഷ്ടാക്കള്‍ ഭാര്യ ജെയിന്‍ മാത്യുവിനെ അടിച്ചു കൊന്നു എന്നായിരുന്നു മാത്യു ഫ്രാന്‍സിസ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാത്യു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കടക്കെണിയിലായിരുന്നെന്നും ഇതെച്ചൊല്ലി ഭാര്യയുമായി കലഹിച്ചെന്നും മാത്യു അറിയിച്ചു.

Image result for british-editor-in-uae-gets-10-years-for-wifes-slaying
കടബാധ്യതയിലും വൻ പ്രതിസന്ധിയുലുമായിരുന്ന തന്നെ കലഹത്തിനിടയിൽ ‘എല്ലാം തുലച്ചവൻ’ എന്നാക്ഷേപിച്ചത് പ്രകോപിതനാക്കിയെന്നും ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയിൽ ആക്രമിക്കുകയായിരുന്നുവെന്നും മാത്യു മൊഴി നൽകിയിരുന്നു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും മാത്യു മൊഴി നൽകിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കൊള്ളയടിക്കപ്പെട്ടതായി തോന്നിക്കുന്ന രീതിയിൽ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാത്യു പിറ്റേന്നു ജോലിക്കു പോയി. ചുറ്റിക കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു.1995-2005 കാലത്ത് മാത്യു ഫ്രാന്‍സിസ് ഗള്‍ഫ് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചത്. പിതാവിന്റെ ശിക്ഷ ഇളവുചെയ്യുന്നതിനായി മകന്റെ സമ്മതപത്രവും പ്രതിക്കുവേണ്ടി ഹാജരാക്കിയിരുന്നു. അടുത്ത 15 ദിവസത്തിനകം പ്രതിക്ക് അപ്പീലിന് അപേക്ഷിക്കാം.

RECENT POSTS
Copyright © . All rights reserved