Latest News

ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൊടുവള്ളി പോലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതി ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

ഈ മാസം പത്തിനാണ് ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകിട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.

മകനെ ഉപേക്ഷിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്.യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭര്‍ത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് ആതിര ലിജിനൊപ്പം ഒളിച്ചോടിയത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.

ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. തുടര്‍ന്ന് ഇരുവരുടെയും വിവാഹശേഷവും സൗഹൃദം തുടര്‍ന്നു. പിന്നീട് കൂട്ടുകാരിയുടെയൊപ്പം ലിജിന്‍ ആതിരയുടെ വീട്ടില്‍ പതിവായി എത്തുമായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുത്തത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് ഒളിച്ചോടിയ ശേഷം വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും ഈ ബന്ധം അറിഞ്ഞത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞാണ് ഭര്‍ത്താവ് അടിയന്തിരമായി നാട്ടിലെത്തിയത്. തുടര്‍ന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി ഇരുവീട്ടുകാരും പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്.

കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകുമെന്നിരിക്കെ പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മുന്നണികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് നാളെ ഇന്ദിരാ ഭവനില്‍ ഉമ്മന്‍ചാണ്ടി, എം എം ഹസ്സന്‍, രമേശ്‌ ചെന്നിത്തല എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തും. യു ഡി എഫില്‍ ഈ സീറ്റ് കോണ്‍ഗ്രസിനാണെന്നതിനാല്‍ മുന്നണിയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് മാത്രം മതിയാകും.

കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പിന്റെ മണ്ഡലമാണിത്. കോണ്‍ഗ്രസിലെ ശ്രദ്ധേയനായ നേതാവ് പി സി വിഷ്ണുനാഥ്‌ തന്നെ ഇവിടെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ വിഷ്ണുനാഥിന് താല്പര്യക്കുറവുണ്ടെങ്കില്‍ മാത്രമേ മറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ. അങ്ങനെ വന്നാല്‍ മുന്‍ മാവേലിക്കര എം എല്‍ എ എം മുരളിയുടെ പേരിനായിരിക്കും മുന്‍തൂക്കം.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ടെസ്റ്റ്‌ റണ്ണായി കണക്കാക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി പോരാടണമെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ളത്. അതിനാല്‍ തന്നെ തര്‍ക്കത്തിനില്ലാതെ ഒന്നിച്ചു നീങ്ങാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്ക൦.

അതേസമയം, ചെങ്ങന്നൂരില്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ എ ഐ സി സി സെക്രട്ടറി കൂടിയായി പി സി വിഷ്ണുനാഥ്‌ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ കൂടി ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയാണ് വിഷ്ണുനാഥ്‌.

ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിലയിരുത്തല്‍ എന്ന പതിവ് മാനദണ്ഡങ്ങള്‍ക്കപ്പുറം അടുത്ത വര്‍ഷം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രിഹേഴ്സലായി ജനം ഇത് കണക്കാക്കും എന്നതാണ് പ്രശ്നം.

കെ കെ രാമചന്ദ്രന്‍ നായരുടെ ജനകീയതയായിരുന്നു 1991 മുതല്‍ തുടര്‍ച്ചയായി യു ഡി എഫ് അടക്കിവാണിരുന്ന ചെങ്ങന്നൂര്‍ പിടിച്ചടക്കാന്‍ കഴിഞ്ഞ തവണ സഹായകമായത്. ഒപ്പം ഐ ഗ്രൂപ്പിന്റെ സഹകരണവും എന്‍ എസ് എസിന്റെ പിന്തുണയും ലഭിച്ചിരുന്നു. ഈ 3 ഘടകങ്ങളും ഇത്തവണ എല്‍ ഡി എഫിനില്ല.

ഉപതെരഞ്ഞെടുപ്പിലെ വിജയം യു ഡി എഫിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയുടെ പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണ്. അതിനാല്‍ സ്ഥാനാര്‍ഥി ആരായിരുന്നാലും ഐ ഗ്രൂപ്പ് യു ഡി എഫിന്റെ വിജയത്തിനായി പണിയെടുക്കും.

ഈ സാഹചര്യത്തില്‍ ശരിക്കും രാഷ്ട്രീയമായ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് ഇടത് മുന്നണിയുടെ മുമ്പിലുള്ള മാര്‍ഗം. അതിന് ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. തല്‍ക്കാലം അങ്ങനൊരു മുഖം സി പി എമ്മിന് മുമ്പിലില്ല. അതിനാല്‍ തന്നെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാകും ഇടത് മുന്നണിയില്‍ നിന്നുണ്ടാകുക എന്നതാണ് പറഞ്ഞുകേള്‍ക്കുന്നത്. അത് നടി മഞ്ജുവാര്യര്‍ ആയിരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

എൽഡിഫ് പാളയത്തിൽ മഞ്ജു തന്നെ പോരിനിറങ്ങുമോ , മഞ്ജുവിന്റെ ഇമേജ് ഗുണമാകുമോ മോശമാകുമോ ?

എന്നാല്‍ മഞ്ജുവിനെ രംഗത്തിറക്കുന്നത് നെഗറ്റീവായ തരംഗം സൃഷ്ടിക്കുമോ എന്ന ആശങ്ക സി പി എമ്മില്‍ തന്നെ പലര്‍ക്കുമുണ്ട്. ചില സാമൂഹ്യ ഇടപെടലുകളിലൂടെയും പി ആര്‍ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഉണ്ടാക്കിയെടുത്ത മഞ്ജുവാര്യരുടെ ഇമേജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചാല്‍ എങ്ങനെയാകും എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.

സിനിമയെ സിനിമയായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണുന്നതാണ് കേരളത്തിന്റെ ശൈലി. അങ്ങനെ വന്നാല്‍ മഞ്ജുവിന്റെ വ്യക്തി ജീവിതവും കുടുംബ ജീവിതവുമൊക്കെ സമഗ്രമായ അവലോകനത്തിന് വിധേയമാക്കപ്പെടുമ്പോള്‍ ജനം എന്ത് വിധിയെഴുതും എന്ന ആശങ്ക പലര്‍ക്കുമുണ്ട്.

ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പുള്ള് മണ്ഡലം കമ്മിറ്റി ചികയാനിറങ്ങിയാല്‍ തകരാവുന്ന ഇമേജൊക്കെയെ താരത്തിനുള്ളൂ എന്ന്‍ വിലയിരുത്തുന്നവര്‍ ഏറെയുണ്ട്.

പക്ഷെ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം മഞ്ജുവും കൂട്ടരും സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളും മറ്റും മഞ്ജുവിന്റെ ജനപ്രീതി വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇത് സ്ത്രീ വോട്ടര്‍മാരെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് പലരും കാണുന്നത്. നിലവില്‍ അത്തരമൊരു പ്രതിശ്ചായ താരത്തിനുണ്ടെന്നതും അനുകൂല ഘടകമാണ്.

ബി ജെ പിയിലെത്തി പോരാടാനുറച്ച് ശോഭനാ ജോര്‍ജ്ജ്
അതേസമയം, ചെങ്ങന്നൂരിലെ കാര്യത്തില്‍ ബി ജെ പി സംസ്ഥാന ഘടകവും സമ്മര്‍ദ്ദത്തിലാണ്. ‘വിജയിച്ചേ തീരൂ’ എന്നാണു കുമ്മനം രാജശേഖരന് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് കുമ്മനത്തിനും നിര്‍ണ്ണായകമാണ്.

കഴിഞ്ഞ തവണ മത്സരിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള തോറ്റത് വിജയിച്ച സ്ഥാനാര്‍ഥിയേക്കാള്‍ പതിനായിരത്തോളം വോട്ടിന് മാത്രമാണ്. ഒത്തുപിടിച്ചാല്‍ ആ മാര്‍ജിന്‍ മറികടക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. പക്ഷെ ശ്രീധരന്‍ പിള്ള അങ്ങനൊരു അഗ്നിപരീക്ഷണത്തിന് വീണ്ടും തുനിയുമോ എന്ന് സംശയമാണ്.

അതിനിടെ ചെങ്ങന്നൂരിലെ മുന്‍ എം എല്‍ എയും മണ്ഡലത്തില്‍ വ്യാപകമായി പേരുകളുമുള്ള ശോഭനാ ജോര്‍ജ്ജിനെ ഇടവക സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബി ജെ പി സമ്മതിച്ചാല്‍ ഏത് ധാരണയിലും അതിന് നിന്നുകൊടുക്കാന്‍ ശോഭന ഒരുക്കമാണ്.

മുന്‍ കേരളാ കോണ്‍ഗ്രസുകാരിയായ ശോഭനയെ പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥിയാക്കാനാണ് നിലവിലെ നീക്കം. പക്ഷെ ബി ജെ പി മാറിനിന്ന് ഈ സീറ്റ് ഒരു ദുര്‍ബല ഘടകകക്ഷിക്ക് നല്‍കുന്നതിനോട് ബി ജെ പി നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്.

അങ്ങനെയെങ്കില്‍ ശോഭനയെ നേരിട്ട് ബി ജെ പിയില്‍ എത്തിച്ച് സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. അതിനോടും ശോഭനയ്ക്ക് യോജിപ്പാണ്. ശോഭന മുന്നണി സ്ഥാനാര്‍ഥിയായി വന്നാല്‍ ചെങ്ങന്നൂരില്‍ ജനസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ബി ജെ പിയ്ക്കുള്ളത്.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവും സി പി എമ്മിന്റെ ഗ്ലാമര്‍ താരവും ബി ജെ പിയുടെ ഗ്ലാമര്‍ വനിതയും അണിനിരക്കുന്ന തട്ടുപൊളിപ്പന്‍ ഗ്ലാമര്‍ തെരഞ്ഞെടുപ്പിനാകുമോ ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നതാണ് കാത്തിരുന്നു കാണേണ്ടത്. അങ്ങനെയെങ്കില്‍ ഈ തെരഞ്ഞെടുപ്പ് കേരളക്കരയാകെ ഇളക്കിമറിയ്ക്കും.

കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ എം.ജി.ശ്രീകുമാറിനെ ചോദ്യം ചെയ്തു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

ബോള്‍ഗാട്ടിയില്‍ കായല്‍ തീരത്തോട് ചേര്‍ന്നുള്ള വീട് നിര്‍മിക്കാന്‍ കായല്‍ കയ്യേറ്റം നടത്തിയെന്നാണ് ആരോപണം. തീരദേശ സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നതെന്ന ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തത്. അടുത്ത മാസം കോടതിയില്‍ കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

കേസില്‍ മുളവുകാട് പഞ്ചായത്ത് അധികൃതരെയും ചോദ്യം ചെയ്യും. ചട്ടവിരുദ്ധ നിര്‍മാണത്തിന് അനുമതി നല്‍കിയതിനാണ് നടപടി. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിച്ചപ്പോള്‍ നിയമലംഘനം നടത്തിയെന്നാണ് ആരോപണം.

വെസ്റ്റ് യോര്‍ക്ക്ഷയര്‍: ഹാലിഫാക്‌സിലെ സ്‌കൂളില്‍ നിന്ന കാണാതായ 11 വയസ്സുകാരിയുടെ ജഡം കണ്ടെത്തി. സമീപത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.45ഓടെയാണ് ഉര്‍സുല കിയോ എന്ന 11 വയസ്സുകാരിയെ കാണാതാവുന്നത്. പൊലീസ് കുട്ടിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് പാരിസ് ഗേറ്റിന് സമീപത്തുളള കാല്‍ഡര്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ മരണകാരണം അന്വേഷിച്ച് വരികയാണെന്നും നിലവില്‍ ദുരൂഹ സാഹചര്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പൊലീസ് വക്താവ് അറിയിച്ചു. മൃതദേഹം ഉര്‍സുലയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ പോലീസ് ജനങ്ങളുടെ സഹായം തേടിയിരുന്നു.

കാണാതാകുമ്പോള്‍ ഉര്‍സുല സ്‌കുള്‍ യൂണിഫോമിലാണെന്നാണ് വിവരം. സമീപ പ്രദേശങ്ങളിലെ ബസ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് ബ്രിഡ്ജിന് സമീപത്തായി ഉര്‍സുല നടന്നു പോകുന്നത് കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

പുണെ: ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം പരിശോധിക്കാന്‍ തീരുമാനിച്ച നാട്ടുപഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനം. കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് കന്യകാത്വ പരിശോധനയെന്ന പ്രാകൃത നിയമം നിലനില്‍ക്കുന്നത്. പൂണെയിലെ പിംപ്രിയിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കളെ അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്റ്റോപ് ദ വി-റിച്വല്‍ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിനും സുഹൃത്തുക്കള്‍ക്കും നേരെയാണ് അക്രമം ഉണ്ടായത്. ഞായറാഴ്ച്ച രാത്രി ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. രാത്രി 9 മണിയോട വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു, തുടര്‍ന്ന് നാട്ടു പഞ്ചായത്തിന് വിവാഹ നടന്ന കുടുംബം നല്‍കേണ്ട പണത്തിനെക്കുറിച്ചും കന്യകാത്വ പരിശോധനയെക്കുറിച്ചും ചര്‍ച്ച നടക്കുകയായിരുന്നു.

കന്യകാത്വ പരിശോധഘന ചടങ്ങുകളുടെ ഭാഗമാണെന്നും ഗ്രാമത്തിലെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ചിലര്‍ വാദിച്ചു. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തുക്കളോട് ഇനിയുമിവിടെ നില്‍ക്കുന്നതെന്തിനെന്ന് ചോദിച്ച് ഗ്രാമത്തിലെ ചിലര്‍ തട്ടിക്കയറി. പിന്നീട് അവരെ കയ്യേറ്റം ചെയ്തതോടെ താന്‍ ഇടപെട്ടു. അപ്പോള്‍ വധുവിന്റെ സഹോദരനടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ ഇന്ദ്രേകര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കന്യകാത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കരട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ്  വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവൻകുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞിരുന്നു. ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ല. സർക്കാരിന് നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

അടുത്തിടെ സമരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. സർക്കാരിനെതിരെയും പൊലീസിനെതിരെയുമുള്ള വിമർശനങ്ങൾ ശക്തമാകുകയും ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.

കോട്ടയം: സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന കോടതി നിരീക്ഷണത്തോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലണമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു.

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് രാവിലെ കോടതി നിരീക്ഷിച്ചിരുന്നു. വിവാഹവും അന്വേഷണവും രണ്ടും രണ്ടാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമ സാധുത ചോദ്യം ചെയ്യാനാവില്ല. ആരുടെ കൂടെയാണോ ജീവിക്കേണ്ടതെന്ന് ഹാദിയക്ക് തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് മോചിപ്പിച്ച് സേലത്ത് തുടര്‍പഠനം അനുവദിച്ചതിന് ശേഷമുള്ള വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്.

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് ഹാദിയ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്‍ഐഎക്ക് ഇടപെടനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍ഐഎ തുടരുന്ന അന്വേഷണം മുന്നോട്ടു കൊണ്ടു പോകാം.

വിവാഹവും അന്വേഷണവും രണ്ടും രണ്ടാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമ സാധുത ചോദ്യം ചെയ്യാനാവില്ല. ആരുടെ കൂടെയാണോ ജീവിക്കേണ്ടതെന്ന് ഹാദിയക്ക് തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഹാദിയക്ക് കക്ഷി ചേരാമെന്നും വ്യക്തമാക്കിയ കോടതി ഫെബ്രുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.

വേ ടു നിക്കാഹ് എന്ന വെബ് സൈറ്റ് വഴിയാണ് വിവാഹം നടന്നെതെന്ന ഷെഫിന്‍ ജഹാന്റെ വാദം കള്ളമാണെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് വേ ടു നിക്കാഹില്‍ ഷെഫിന്‍ അക്കൗണ്ട് എടുത്തതെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു. മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് മോചിപ്പിച്ച് സേലത്ത് തുടര്‍പഠനം അനുവദിച്ചതിന് ശേഷമുള്ള വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്.

‘ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. അതാണ് നവീന്‍ എന്നില്‍ കാണുന്ന ഏറ്റവും വലിയ ഗുണം. കുട്ടിക്കാലം മുതലേ എന്‍റെ ശീലമാണത്. വീട്ടിലായാലും കൂട്ടുകാര്‍ക്കിടയ്ക്കായാലും ഒക്കെ ഉള്ളില്‍ ഒന്നു വച്ച് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കാകില്ല. ഒന്നും അറിയാത്തതു പോലെ പെരുമാറുക, പാവത്താനെ പോലെ അഭിനയിക്കുക അതും എനിക്കു പറ്റില്ല. ഒരാൾ നമ്മുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞ് സ് നേഹിക്കുമ്പോഴാണ് ആ ബന്ധത്തിന് ആഴമുണ്ടാകുന്നത്. ഞാന്‍ ട്രാന്‍സ്പാരന്റ് ആണ്. അങ്ങനെതന്നെയാണ് നവീനും. ഇഷ്ടക്കേടുകൾ തുറന്നു പറയും.’ ഭാവന മനസ്സുതുറന്നു. ഒപ്പം ഹൃദയത്തിന്റെ പാതി നവീനിനെ കുറിച്ച് ആരോടും പറയാത്ത രഹസ്യങ്ങളും.

വീട്ടില്‍ കാര്‍ത്തി, നവീന് ‘ബുജ്ജു’ ബാലചന്ദ്രനും ഭാര്യ പുഷ്പയും കാര്‍ത്തി എന്നു സ്േനഹത്തോടെ വിളിച്ചിരുന്ന മകള്‍ കാര്‍ത്തിക, സിനിമയ്ക്കു േവണ്ടി പേരു മാറ്റിയിരുന്നു, ഭാവന എന്ന്. ഇപ്പോൾ പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ബാലേട്ടൻ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ നടന്നത്. സിനി മാലോകവും ആരാധകരും ആ പെൺകുട്ടിയെ ഒരുപാടു സ്നേഹിച്ചു. ഒന്നല്ല നാലു ഭാ ഷകളിലൂെട തെന്നിന്ത്യയിൽ മലയാളിയുെട അഭിമാനമായി ആ പെൺകുട്ടി. ഭാവന പറയുന്നു തന്നെ ചേര്‍ത്തു നിര്‍ത്തുന്ന നവീനെ കുറിച്ച്….

‘അഞ്ചു വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച ‘റോമിയോ’ എന്ന കന്നട സിനിമയുെട

പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. അവർ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛൻ േനവിയിൽ ഉ ദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളൂരുവിൽ സെറ്റിൽ െചയ്തത്.

‘റോമിയോ’യുെട കഥ പറയാൻ നവീനും സംവിധായകനും െകാച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിട്ടു. അന്നേ അദ്ദേഹത്തിൽ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ െമസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. ൈപലറ്റാണ്. എയർഫോഴ്സിൽ യുദ്ധവൈമാനികൻ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടിൽ ഒറ്റമോനായതുകൊണ്ട് അവര്‍ സമ്മതിച്ചില്ല.

‘റോമിയോ’യുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ൈവകു ന്നേരം നവീൻ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാൽ നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാെണങ്കിൽ മലയാളം മാ ത്രമേ അറിയാവു. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.

നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീൻ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണിൽ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാൻ നവീന് കഴിഞ്ഞു.

എന്നോടൊപ്പമുള്ള ഫോട്ടോ വനിതയിൽ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആെയന്ന് നവീൻ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ എന്നെ വിളിക്കുന്നത്. കന്നഡ വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഒാമനപ്പേര്. ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടര്‍ന്നാണ് ഞാന്‍ പുസ്തകങ്ങളുമായി കൂടുതൽ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കിൽ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങൾ അഗാധമായി മനസ്സിലാക്കാൻ ഈടുറ്റ ഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.’

കബഡി മൽസരത്തിലെ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സിനിമാ മേക്കപ്പ്മാന് ഏഴുവർഷം കഠിന തടവ്.
വടക്കൻപറവൂരിനടുത്തുള്ള പുത്തൻവേലിക്കരയില്‍ ദീലീപ് കുമാർ എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മേക്കപ്പ്മാൻ രതീഷ് അമ്പാടിക്ക് പറവൂർ സെഷൻസ് കോടതി കഠിനതടവും പിഴയും വിധിച്ചത്.

2006 മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൻവേലിക്കര വടക്കേടത്ത് ദിലീപ് കുമാറിനെ, വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപ് കുമാറിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുന്നിൽ വച്ചായിരുന്നു ആക്രമണം. ഇതിനു നാലുമാസം മുൻപ് കബഡി മൽസരത്തിനിടെ ദീലീപ് കുമാറും രതീഷ് അമ്പാടിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് ദീലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. സിനിമാ സെറ്റിൽ വച്ചാണ് ദിലീപ് കുമാറിനെ കൊലപ്പെടുത്താൻ രതീഷ് അമ്പാടിയും സംഘവും ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. രതീഷ് അമ്പാടി നടത്തിയ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായതെന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശ്രീറാം പറഞ്ഞു.

കേസിലെ രണ്ടാം പ്രതി കൈതാരത്ത് വീട്ടിൽ സിജന് ഏഴുവർഷം കഠിന തടവും, ക്വട്ടേഷൻ ഏറ്റെടുത്ത നാലും അഞ്ചും പ്രതികള്‍ക്ക് ഇരുപതുവർഷം കഠിന തടവും പിഴയും വടക്കൻ പറവൂർ സെഷൻസ് കോടതി വിധിച്ചു.

RECENT POSTS
Copyright © . All rights reserved