Latest News

സൈനികനായ ഭര്‍ത്താവിന് അന്ത്യോപചാരമേകാന്‍ സൈനികയായ ഭാര്യയെത്തിയത് യൂണിഫോമില്‍. പിറന്ന് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും മാറോടണച്ചുകൊണ്ടാണ് ഭാര്യ മേജര്‍ കൗമുദ് ദോഗ്ര എത്തിയത്. അസമിലേക്ക് പോയ വിങ് കമാന്‍ഡര്‍ ദുഷ്യന്ത് മജൗലിയില്‍ ഫെബ്രുവരി 15നുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

മകളെ കാണാന്‍ ഉടന്‍ എത്തുമെന്ന് ഭാര്യയ്ക്ക് സന്ദേശമയച്ചിട്ടാണ് ദുഷ്യന്ത് അസമിലേക്ക് പോകുന്നത്. പിന്നീട് കൗമുദ് കേള്‍ക്കുന്നത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയായിരുന്നു. മകള്‍ ജനിച്ചയുടന്‍ പ്രിയപ്പെട്ടവന്റെ വേര്‍പാട് താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും ഒരു സൈനിക ഉദ്യോഗസ്ഥയുടെ മനോധൈര്യം കൈമോശം മേജര്‍ കൗമുദ് സംസ്‌കാരച്ചടങ്ങില്‍ എത്തുകയായിരുന്നു.

കുഞ്ഞിനെയും മാറോടണച്ച് നടന്നു വരുന്ന കൗമുദിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്. സൈനിക ബഹുമതികളോടെയുള്ള ചടങ്ങില്‍ പ്രിയന് അവസാന സല്യൂട്ട് നല്‍കി ആത്മധൈര്യത്തിന്റെ മികച്ച ഉദാഹരണമായി മാറുകയായിരുന്നു ഇവര്‍.

സ്വന്തം ലേഖകന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ സൈനീക പോസ്റ്റിന് നേരെ താലിബാന്‍ ഭീകരരുടെ ആക്രമണം. താലിബാന്‍ നടത്തിയ അക്രമണത്തില്‍ 22 സൈനീകര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തലസ്ഥാന നഗരിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അമേരിക്ക അഫ്ഗാനിസ്ഥാന് പിന്തുണ നല്‍കി നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് താലിബാന് ആക്രമണം ശക്തമാക്കിയത്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറഹ് മേഖലയിലെ സൈനീക പോസ്റ്റിലാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ആക്രമികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനീക വക്താവ് ദവ്ലത് വാസ്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സ്വന്തം ലേഖകന്‍

കൊച്ചി :  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ അനാവശ്യമാണെന്ന് ആരാധകര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല്‍ കളിയില്‍ ഗ്യാലറിയില്‍ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റ് നല്‍കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സമാനമായ പ്രതിഷേധമാണ് ഈ വര്‍ഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങള്‍ക്ക് വിഐപി പരിഗണന നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഒരു അഡാറ് ലൌവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കിയ ഐ എസ് എല്‍ അധികൃതര്‍ മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്ക് ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും , ജോപോള്‍ അഞ്ചേരിയും , ആസിഫ് സഹീറും , ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഐ എസ് എല്‍ അധികൃതര്‍ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന മുക്കാലി പാക്കുളത്തെ വ്യാപാരി കെ. ഹുസൈന്‍, കരീം എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

കുറ്റവാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ആദിവാസി സംഘടനകളും മധുവിന്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. നിരവധി ആദിവാസി സംഘടനകള്‍ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അട്ടപ്പാടിയില്‍ പ്രകടനം നടത്തി. അഗളി ആനക്കട്ടി റോഡ് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു.

ന്യൂഡല്‍ഹി: ചൈനയിലേക്ക് കയറ്റി അയക്കുന്നതിനായി പതഞ്ജലി കൊണ്ടുവന്ന രക്തചന്ദനം റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു. 50 ടണ്ണിലേറെ വരുന്ന രക്തചന്ദത്തടികളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. തടികള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബാബ രാംദേവ് ഹൈക്കോടതിയെ സമീപിച്ചു.

ഗ്രേഡ് സി വിഭാഗത്തില്‍ പെട്ട രക്തചന്ദനം കടത്താനുള്ള അനുമതിയാണ് പതഞ്ജലിയ്ക്കുള്ളത്. എന്നാല്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനായി ഗ്രേഡ് എ, ബി വിഭാഗത്തില്‍ പെട്ട ചന്ദനത്തടികള്‍ ഉള്‍പ്പെടെയാണ് പതഞ്ജലി കൊണ്ടുവന്നത്. പതഞ്ജലിയിലെ ജീവനക്കാരന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം തങ്ങള്‍ നിയമപരമായാണ് ചന്ദനം കയറ്റുമതി ചെയ്യുന്നതെന്ന അവകാശവാദവുമായി പതഞ്ജലി രംഗത്തെത്തി. ആന്ധ്രാപ്രദേശ് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നാണ് കയറ്റുമതിയ്ക്കായി രക്തചന്ദനത്തടികള്‍ വാങ്ങിയതെന്ന് പതഞ്ജലി പറയുന്നു. തടികള്‍ വിട്ടുനല്‍കാന്‍ ഡിആര്‍ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് രാംദേവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഏപ്രില്‍ 18-ന് വാദം കേള്‍ക്കും.

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഏതാണ്ട് 523 ഓളം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്നത്.

81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ളാറ്റും 15.45 കോടിയുടെ മുംബൈ വര്‍ളി മേഖലയിലെ ഫ്ളാറ്റും ജപ്തി ചെയ്ത സ്വത്തുക്കളുടെ കൂട്ടത്തില്‍പ്പെടും. നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള 21 കെട്ടിടങ്ങള്‍, ആറ് വീടുകള്‍ 10 ഓഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ ഫ്ളാറ്റ്, സോളാര്‍ പവര്‍ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിട്ടുണ്ട്.

പിടിച്ചെടുത്ത ഫാം ഹൗസിന് ഏകദേശം 42.70 കോടി രൂപ മതിപ്പ് വിലയുണ്ട്. 53 ഏക്കര്‍ സോളാര്‍ പവര്‍ പ്ലാന്റിന് 70 കോടിയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്ന നീരവി മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6393 കോടി രൂപയോളം വരും.

മെനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ കൂള്‍ ഡ്രിങ്കുകളിലും പരിഷ്‌കരണത്തിനൊരുങ്ങി മക്‌ഡൊണാള്‍ഡ്‌സ്. ഈ വര്‍ഷം അവസാനത്തോടെ കൂള്‍ ഡ്രിങ്ക് കപ്പുകളും ട്രേകളും പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ പരിഷ്‌കാരങ്ങള്‍ ലോകമൊട്ടാകയുള്ള ഔട്ട്‌ലെറ്റുകളില്‍ നടപ്പില്‍ വരുത്താനാണ് പദ്ധതിയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ അഭിപ്രായം പരിഗണിച്ച് കഴിഞ്ഞ ആഴ്ച്ച ചീസ്ബര്‍ഗറുകള്‍ മക്‌ഡൊണാള്‍ഡ്‌സ് മെനുവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കിയതിന് പിന്നാലെ പുതിയ ബിഗ് മാക് ബര്‍ഗറുകള്‍ പുറത്തിറക്കി കമ്പനി ഉപഭോക്താക്കളെ അമ്പരപ്പിച്ചിരുന്നു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള പാക്കിംഗ് രീതി ലോകമൊമ്പാടുമുള്ള ഔട്ട്‌ലെറ്റുകളില്‍ 2025 ഓടെ കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു.

റീസൈക്കിളിംഗ് അസാധ്യമായ പാക്കേജിംഗ് രീതി പിന്തുടര്‍ന്നിരുന്ന മക്‌ഡൊണാള്‍ഡ്‌സ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും വിമര്‍ശനത്തിന് വിധേയമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റ് ശൃഖലയില്‍ ഉപയോഗിക്കുന്ന ബാഗുകളും കപ്പുകളും സ്‌ട്രോയും അനുബന്ധ പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെയുള്ളവ റിസൈക്കിള്‍ ചെയ്ത് നിര്‍മ്മിക്കുന്നവയായി മാറ്റും. നിലവില്‍ കമ്പനി പാക്കേജിങിനായി ഉപയോഗിക്കുന്നതില്‍ പകുതിയിലേറെയും പ്ലാസ്റ്റിക്ക് അനുബന്ധ ഉത്പ്പന്നങ്ങളാണ്. ഇതില്‍ വെറും 10 ശതമാനമാണ് റിസൈക്കിള്‍ ചെയ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. 120 രാജ്യങ്ങളിലായി 37,000 റസ്‌റ്റോറന്റുകള്‍ മക്‌ഡൊണാള്‍ഡ്‌സിന് സ്വന്തമായുണ്ട്. പാക്കേജിംഗ് മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായും അത്തരം പ്രശ്‌നങ്ങളെ ഗൗനിക്കേണ്ടതുണ്ടെന്നും ഞങ്ങളോട് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ സപ്ലൈ ആന്റ് സസ്റ്റൈനബിലിറ്റ്ി ചീഫ് ഓഫീസര്‍ ഫ്രാന്‍സിസ്‌കാ ഡിബയേസ് പറഞ്ഞു.

ഞങ്ങളുടെ ആഗ്രഹം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടു വരുകയെന്നതാണ്. പാക്കേജിംഗ് ലഘൂകരിക്കുക, റിസൈക്കിള്‍ ചെയ്യാവുന്ന ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക, അതിനാവശ്യമായ അനുബന്ധ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവ വൃത്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. തെരെസ മേയ് അടുത്തിടെ പ്ലാസ്റ്റിക് ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു വരുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മകഡൊണാള്‍ഡ്‌സിന്റെ പുതിയ തീരുമാനം പുറത്തുവരുന്നത്.

ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള്‍ കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം മലയാളികള്‍ക്ക് അത്ര രസിച്ചില്ല. അല്‍പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ ഒന്ന്.

കുമ്മനം ഫാന്‍സിഡ്രസ് നടത്തി മുതലെടുക്കുകയാണെന്നും മനസില്‍ വേദനയുണ്ടാക്കിയ സംഭവം ഇത്തരം കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചിലര്‍ എഴുതി. വേഷം കെട്ടി അപഹാസ്യനാകുകയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

ട്വീറ്റ് വായിക്കാം

https://www.facebook.com/sakeer.vc/posts/1724540487567641

 

https://www.facebook.com/photo.php?fbid=1733539176713181&set=a.280728498660930.66591.100001713472179&type=3&theater

തൃശൂര്‍: മധു കൊല്ലപ്പെട്ടത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്ക്ക് ശക്തമായ അടിയേറ്റു. നെഞ്ചിലും ശക്തമായ പ്രഹരമേറ്റിട്ടുണ്ട്. ഇതിന്റെ ആഘാതത്തില്‍ വാരിയെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നര മണിക്കൂറോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടം പരിശോധന രാവിലെ 11.30ഓടെയാണ് പൂര്‍ത്തിയായത്.

വെള്ളിയാഴ്ച വൈകിട്ട് നാല്മണിയോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദഹേം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തും.

പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. അട്ടപ്പാടി, അഗളിയില്‍ അരിയും മല്ലിപ്പൊടിയും മോഷ്ടിച്ചെന്നാരോപിച്ചാണ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്.

ഷിബു മാത്യൂ.
ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില്‍ വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയിലും മക്കള്‍ പ്രധാനപ്പെട്ടതാണ് എന്ന് ആഴത്തില്‍ വിശ്വസിക്കുന്നവരാണ് യുകെയിലെ മാതാപിതാക്കള്‍. പക്ഷേ മക്കള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാതെ വരുമ്പോള്‍ അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള്‍ തന്നെ. ഇരുപത്തിനാല് മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കൊരു ശല്യമാകരുത് എന്ന് പ്രശസ്ത ടെലിവിഷന്‍ അവതാരകയും മോഡലും അതിലുപരി കൊച്ചി ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപികയുമായ മായാറാണി പറയുന്നു.

ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ പെണ്ണഴക് എന്ന പരിപാടിയില്‍ എക്‌സാം ടിപ്‌സ് അവതരിപ്പിക്കുകയാണ് മായാറാണി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നാല് എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില്‍ പരീക്ഷകളെ എങ്ങനെ നേരിടാം എന്ന് വ്യക്തമായി പറയുന്നു. മക്കളുടെ പഠനത്തില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. മക്കളുടെ തോല്‍വിക്ക് ഒരു പരിധിവരെ മാതാപിതാക്കളാണ് കാരണവും. മക്കളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അവരെ സ്‌നേഹിക്കുന്ന മാതാപിതാക്കളും ധാരാളം. ജോലിത്തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാതെ പോകുന്ന മാതാപിതാക്കളാണ് യു കെയില്‍ അധികവും.

GCSE യും A level പരീക്ഷയും അതീവ ഭീതിയോടെ കാണുന്ന യുകെയിലെ മാതാപിതാക്കള്‍ക്ക് ഈ വീഡിയോ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.
എക്‌സാം ടിപ്പ്‌സ് എന്ന വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved