ഇന്ത്യന്‍ സാരിയില്‍ സുന്ദരിയായി സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച അത്യാധുനിക റോബോട്ട് ഇന്ത്യയിലെത്തുന്നത്.
സാങ്കേതിക വിദഗ്ദരും വിദ്യാര്‍ത്ഥികളും അടക്കമുള്ള തിരഞ്ഞെടുത്ത സദസ്സിന് മുന്നില്‍ 20 മിനിറ്റ് നേരം സോഫിയ സംസാരിച്ചു. ഇന്ത്യന്‍ രീതിയില്‍ സാരി ഉടുത്തുകൊണ്ടാണ് സോഫിയ സദസ്സിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് നിര്‍ദ്ദേശിച്ചു.
സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റുമായി ശേഖരിച്ച ചോദ്യങ്ങള്‍ക്ക് സോഫിയ മറുപടി പറഞ്ഞു. മനുഷ്യരും റോബോട്ടുകളും തമ്മില്‍ മത്സരമല്ല ഉണ്ടാവേണ്ടതെന്നും സഹകരണമാണ് വേണ്ടതെന്നും സോഫിയ പറഞ്ഞു. അതേസമയം സോഫിയ റോബോട്ടിന് വേണ്ടിയുള്ള നിക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന് സോഫിയ മറുപടിപറയാതെ നിശബ്ദയായി. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലുണ്ടായ പ്രശ്നമാണ് ഇതിന് കാരണമെന്നാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. അല്പനേരത്തെ ഇടവേളയ്ക്ക് ശേഷം സോഫിയ വീണ്ടും തിരിച്ചെത്തുകയും ചെയ്തു.
ഞാനൊരു ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാന്‍ അത് താഴമയോടെ നിരസിക്കുന്നു’ എന്നായിരുന്നു സോഫിയയുടെ മറുപടി. മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അതിനനുസരിച്ചുളള മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സോഫിയയ്ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്.
ന്യൂഡല്‍ഹി: ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ പദ്ധതിയൊരുക്കി കേന്ദ്രസര്‍ക്കാര്‍. എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അനുമതിയാണ് നല്‍കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ ലോക്സഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിലാണ് ഇതിനുള്ള വ്യവസ്ഥയുള്ളത്.
ഗ്രാമീണ മേഖലയില്‍ സേവനത്തിന് ഡോക്ടര്‍മാരെ ലഭിക്കാത്തതിനാലാണ് ഈ നീക്കമെന്നാണ് വിശദീകരണം. ആയുര്‍വ്വേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി(ആയുഷ്) എന്നീ ചികില്‍സാ വിഭാഗങ്ങളിലെ ബിരുദ ധാരികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് പാസായാല്‍ ഒരു പ്രത്യേക തലം വരെ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചു നല്കാനാകുന്ന വിധത്തിലാണ് ബില്ല് വിഭാവനം ചെയ്തിരിക്കുന്നത്. ബില്ലിലെ 49-ാം വകുപ്പിലാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നിലവില്‍ വരുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് എന്നിവയുടെ സംയുക്ത യോം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും അംഗീകാരം ഇതിന് ആവശ്യമാണെന്നും ബില്ല് പറയുന്നു. ഈ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം മുറിവൈദ്യന്മാരെ സൃഷ്ടിക്കുമെന്നും വ്യാജവൈദ്യത്തിന് നിയമപരിരക്ഷ നല്‍കുന്നതാണ് ബില്ലെന്നും ഐഎംഎ പറഞ്ഞു.
കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ കാഴ്ചകള്‍ എത്രമാത്രം കബളിപ്പിക്കപ്പെടുകയാണെന്ന് പറയുകയായിരുന്നു ഡയാന സിരോകി അന്ന്.വണ്ണം കൂടിയ മോഡലുകളെ കമ്പ്യൂട്ടര്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ച് എത്രമാത്രം സ്ലീം ബ്യൂട്ടികളാക്കാം എന്ന് പറഞ്ഞായിരുന്നു ഡയാന സിറോകിയെന്ന പ്ലസ് സൈസ്ഡ് മോഡല്‍ നമുക്ക് മുന്നിലെത്തിയത്.
എന്നാലിപ്പോള്‍ അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിന്റെ പ്രശസ്തമായ
നൂഡ് ഫോട്ടോഗ്രാഫി തന്നിലൂടെ പുനര്‍സൃഷ്ടിക്കുകയാണ് സിരോകി. മെലിഞ്ഞ ശരീരത്തിന്റം ഭംഗിയായിരുന്നു ഗിഗി നമുക്ക് മുന്നിലേക്ക് എത്തിച്ചതെങ്കില്‍ വണ്ണം കൂടിയ ശരീരത്തിന്റെ ഭംഗി ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് സിരോകിയുടെ ലക്ഷ്യം.
ഫാഷന്‍ ലോകത്തെ ശാരീരിക വേര്‍തിരിവുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് വേണ്ടിയുള്ള സിരോകിയുടെ ചുവടുകള്‍ക്ക് പോസിറ്റീവ് പ്രതികരണങ്ങളാണ് കൂടുതലും ലഭിക്കുന്നത്. എന്നാല്‍ സിരോകി മുന്നോട്ടു വയ്ക്കുന്ന ശാരീരിക വ്യത്യസ്തതകളെ അംഗീകരിക്കാന്‍ മനസില്ലാത്ത ഒരു വിഭാഗം നെഗറ്റീവ് പ്രതികരണങ്ങളുമായും രംഗത്തെത്തുന്നുണ്ട്.
ഇത് യഥാർത്ഥ ചിത്രം
എന്താണോ നിങ്ങള്‍, എങ്ങിനെയാണോ നിങ്ങള്‍, അത് അതേ രീതിയില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഓരോ വ്യക്തിക്കും ധൈര്യം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് സിരോകി പറയുന്നു.
സ്ലീം ബ്യൂട്ടിയാക്കിയതിന് ശേഷം
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു നാട്ടുകാരെ ഞെട്ടിച്ച ക്രൂരസംഭവം അരങ്ങേറിയത്.മകന് യുവതിയുമായി ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാരുടെ ക്രൂരപീഡനത്തിന് ഇരയാകേണ്ടി വന്ന ഒരമ്മ. മകനോടുള്ള പ്രതികാരത്തില്‍ യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാര്‍. ഗാസിയാബാദില്‍ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബര്‍ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്, അളിയന് എന്നിവരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു. ഈമാസം 25ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സുപ്രണ്ട് അജയ് പാല് ശര്‍മ പറഞ്ഞു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ഗ്രാമപ്രഥാന്‍ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മനോരമ്മ ന്യൂസ് മേക്കർ പുരസ്കാരമേറ്റുവാങ്ങികൊണ്ടു ലാൽ നടത്തിയ പ്രസംഗം ജനഹൃദയങ്ങളിലിൽ ലാലിന്റെ സ്വാധിനം വെളിവാക്കുന്ന രീതിയിൽ ആയിരുന്നു. വാക്കുകളില്‍ ഒതുങ്ങാത്ത അവിശ്വസനീയമായ അനുഭവമാണ് എനിക്ക് ഈ പുരസ്കാരം. ഇടയ്ക്ക് വാര്‍ത്തകളിലെത്തി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനായത് കൊണ്ടാകാം ഈ അംഗീകാരം. വോട്ട് ചെയ്തവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി.
വാര്‍ത്തകള്‍ക്കും അതിന്റെ അവതരണത്തിനുമൊക്കെ നമ്മുടെ സമൂഹത്തില്‍ മുന്പത്തേക്കാള് പ്രാധാന്യവും സ്വാധീനവുമുണ്ട് ഇന്ന്.
ഞാന്‍ എന്നും വിശ്വസിക്കുന്നത് നാം നമ്മോേടുതന്നെ എപ്പോഴും സത്യസന്ധത പുലര്‍ത്തണം എന്നതാണ്. ഞാന്‍ വിനയത്തോടെ തന്നെ പറയാട്ടെ, എനിക്ക് ഒരു രഹസ്യ അജന്‍ഡകളുമില്ല. ദുരുദ്ദേശങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ സന്ദര്‍ഭങ്ങളിലും എന്റെ പ്രതികരണങ്ങള്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ആയിരുന്നു. അതിന്റെ ഫലമോ പ്രതിഫലനമോ ഞാന്‍ ഓര്‍ക്കാറില്ല, ചിന്തിക്കാറില്ല. ബഹുമതികള്‍ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. നിരൂപണങ്ങള്‍ എന്നെ തളര്‍ത്തിയിട്ടുമില്ല. മനഃസാക്ഷിയുടെ വഴിയാണ് എന്നെ നയിക്കുന്നത്.
പ്രശംസയും വിമര്‍ശനങ്ങളും നിശബ്ദമായി ഞാന്‍ ഉള്‍ക്കൊള്ളുന്നു. വളരെക്കാലമായി ഞാന്‍ ബ്ലോഗെഴുതുന്നുണ്ട്. ഞാന്‍ ജനങ്ങളുമായി സംവദിക്കുന്നത് അങ്ങനെയാണ്. രാഷ്ട്രീയം മുതല്‍ ദേശസ്നേഹം വരെ ധാരാളം സാമൂഹ്യവിഷയങ്ങള്‍ അവിടെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പലതും പറയാനായി. ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. മറുപടിക്ക് ഞാന്‍ തയാറാകാറില്ല. ആരെയും ഒന്നും അടിച്ചേല്പിക്കാറില്ല. അതിലെനിക്ക് താല്പര്യമില്ല, ഇഷ്ടവുമില്ല.
അഭിനയമാണ് എനിക്ക് എല്ലാം. അറിവുകള്‍ സിനിമയിലാണ്. എന്റെ സഹപ്രവര്‍ത്തകര്‍. സംവിധായകരും നിര്‍മാതാക്കളും മുതല്‍ ലൈറ്റ് ബോയ്സ് വരെ, അവരെല്ലാം ഏതെങ്കിലും തരത്തില്‍ എന്റെ ഉയര്‍ച്ചയില്‍ പങ്കാളികളാണ്. അവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എല്ലാവര്ക്കും നന്ദി. ജയ്ഹിന്ദ്.
അബിയുടെ മരണം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം പിന്നിടുകയാണ്. ജീവിതത്തിലെ വലിയ നഷ്ടത്തിന്റെ ദുഖത്തില്‍നിന്ന് പതുക്കെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് ഷെയ്ന് ഇപ്പോള്‍. ഷെയ്ന് നായകനായി എത്തുന്ന ഈട ഉടന്‍ റിലീസിനും എത്തുകയാണ്. ഈ സാഹചര്യത്തില്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷെയ്ന് മനസ്സ് തുറന്നത്. .
അബിയുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ന് പറഞ്ഞത് ഇങ്ങനെ.
വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്ക്കാര് പറയുന്നത് പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല.
പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍നിന്ന് ബീഡി കത്തിക്കുന്നു എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.
വാപ്പച്ചി മരിക്കുന്ന ദിവസം ചെന്നൈയിലായിരുന്നു ഞാന്‍. പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയപെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയ്നിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് പറഞ്ഞത്. ‘അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തുവേണം’ എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടിയും പറഞ്ഞു.
പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍-ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം… അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
ഷെയ്ന് നിഗം എന്ന പേര് എവിടുന്ന് കിട്ടിയെന്ന് വാപ്പച്ചിയോട് ചോദിച്ചിട്ടുണ്ട്. ദുബൈയില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയപ്പോള്‍ സുഹൃത്ത് നിര്‍ദ്ദേശിച്ച പേരാണത്രെ ഷെയ്ന്. പേരിന്റെ ഗമ കുറച്ചു കൂട്ടാനാടാ ഞാന്‍ നിഗം എന്ന് കൂട്ടി ചേര്‍ത്തത് എന്ന് അന്ന് വാപ്പച്ചി പറഞ്ഞു.
സൂററ്റ്: ഒരേ അനാഥാലയത്തില്‍ വളര്‍ന്ന മുംബൈയില്‍ നിന്നുള്ള 16 കാരന് അബ്ദുള്‍ ഗാഫറിന്റെയും 13 വയസ്സുള്ള ആസാം കാരന് ദീപ് ബോറയുടേയും കഥ കേള്‍ക്കുമ്പോള്‍ സ്നേഹത്തിന്റെയും കരുണയുടേയും ഉദാത്ത മാതൃക എന്നല്ലാതെ വേറെന്ത് പറയാന്‍. ത്യാഗത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അസാധാരണമായ സംഭവങ്ങളിലൂടെ കടന്നു പോയ ഇരുവരും സിനിമയെ വെല്ലുന്ന ചരിത്രമാണ് എഴുതിയത്. ചെറുപ്പത്തില്‍ തന്നെ വീടും വീട്ടുകാരും നഷ്ടപ്പെട്ട് സൂററ്റ് നഗരത്തിലെ ഒരു അനാഥാലയത്തില്‍ എത്തപ്പെട്ട അബ്ദുള്‍ഗാഫര്‍ അവിടെ കണ്ടുമുട്ടിയ ദീപ് ബോറയ്ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ നഷ്ടപ്പെട്ട അവന്റെ ആസാമിലെ വീടും പിതാവിനെയും കണ്ടെത്തിക്കൊടുത്തു.
ഒമ്പതു വര്‍ഷത്തിന് ശേഷം വ്യാഴാഴ്ച പിതാവും പുത്രനും തമ്മിലുള്ള അസാധാരണ സമാഗമം നടന്നത് അബ്ദുള്‍ ഗാഫറിന്റെ നിതാന്ത പരിശ്രമത്തെ തുടര്‍ന്നായിരുന്നു. ഇപ്പോള്‍ ദീപ ബോറയുടെ കുടുംബം മുഴുവന്‍ അബ്ദുള്‍ ഗാഫറിനോട് കടപ്പെട്ടിരിക്കുകയാണ്. മുംബൈയില്‍ നിന്നും പണിതേടി സൂററ്റില്‍ കഴിഞ്ഞ ജൂലൈയിലാണ് അബ്ദുള്‍ ഗാഫര്‍ എത്തിയത്. എന്നാല്‍ തന്റെ ബന്ധുക്കളുമായുള്ള ഇയാളുടെ ബന്ധം വിട്ടു പോയി. റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ പയ്യനെ കതര്‍ഗാമിലെ വി ആര് പോപാവാല ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത് പോലീസായിരുന്നു. അവിടെ അബ്ദുള്‍ ഗാഫര്ഖാന് മുറി പങ്കിട്ടത് തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയവനായ ദീപിന്റെ മുറിയായിരുന്നു. പിന്നീട് അബ്ദുള്‍ഗാഫറിന്റെ അമ്മാവനെ സൂററ്റില്‍ നിന്നു തന്നെ കണ്ടെത്തിയതിനാല്‍ ഇരുവര്‍ക്കും തല്ക്കാലം പിരിയേണ്ടി വന്നു. എന്നാല്‍ ഇതിനിടയിലെ 15 ദിവസം കൊണ്ട് ഇവര്‍ ചങ്ങാതിമാരായി മാറയിരുന്നു.
ദീപയുടെ നീറുന്ന ബാല്യകാല കഥകള്‍ കേട്ട് ഏറെ വേദന തോന്നിയ ഗാഫര്‍ പിതാവിനെ കണ്ടുമുട്ടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു മടങ്ങിയത്. കേവലം വാക്കിനപ്പുറത്ത് അത് ഗൗരവമായി എടുത്ത ഗാഫര്‍ അന്നു മുതല്‍ തെരച്ചിലും തുടങ്ങി. 2009 ലായിരുന്നു ദീപ് ബോറയ്ക്ക് വീടും പിതാവിനെയും നഷ്ടമായത്. മാതാവ് ബോറയേയും രണ്ടു ചേട്ടന്മാരെയുമായി പിതാവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ താമസിയാതെ രണ്ടാനച്ഛന് സഹോദരന്മാരെ ക്രൂര പീഡനത്ത് ഇരയാക്കാന്‍ തുടങ്ങിയതോടെ മൂത്ത ജേഷ്ഠന് അജയ് ആദ്യം ഒളിച്ചോടി ആസാമിലെ കര്‍ബി അംഗ്ളോംഗ് ജില്ലയിലെ ജന്മഗ്രാമമായ ലാംഗിന് ടിനിയാലിയില്‍ പിതാവിന്റെ അടുത്ത് 2015 ല്‍ തിരിച്ചെത്തി.
തൊട്ടുപിന്നാലെ ദീപും ഒളിച്ചോടിയെങ്കിലും എത്തിച്ചേര്‍ന്നത് ഉത്തര്‍പ്രദേശില്‍. മാസങ്ങളോളം മൊറാദാബാദിലെ ഒരു കന്നുകാലി കേന്ദ്രത്തില്‍ ജോലി ചെയ്തു. അവിടെ തൊഴിലുടമയും പീഡനം തുടങ്ങിയതോടെ വീണ്ടും ഒളിച്ചോടി. ഇത്തവണ ആസാമിലേക്കുള്ള വണ്ടിയെന്ന് കരുതി കയറി എത്തപ്പെട്ടത് സൂററ്റില്‍. അവിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കതര്‍ഗാമില്‍ എത്തിച്ചേര്‍ന്നത് ജൂലൈയില്‍. കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാന്‍ ഈ മാസം ആദ്യം ആസ്സാമില്‍ എത്തിയ അബ്ദുള്‍ ഗാഫര്‍ 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ദീപിന്റെ ലാംഗിന് ടിനിയാലിയില്‍ എത്തിച്ചേര്‍ന്നതും പിതാവിനെ കണ്ടുമുട്ടിയതും.
വീടിനെക്കുറിച്ച് ദീപില്‍ നിന്നും കിട്ടിയ ചെറിയ വിവരണം മാത്രമായിരുന്നു ഗാഫറിന്റെ ആകെ കൈമുതല്‍. ആദ്യ ദിവസം പക്ഷേ വീട് കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന ഗാഫര്‍ രാത്രി ഗ്രാമത്തില്‍ തങ്ങി തെരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ തെരച്ചിലിനൊടുവില്‍ ദീപ് ബോറയുടെ പിതാവ് സമറിനെ കണ്ടെത്തുക തന്നെ ചെയ്തു. പിന്നീട് സൂററ്റിലേക്ക് സമര് വിളിച്ചതോടെ പുനസമാഗമത്തിന് കളമൊരുങ്ങി. മകനെ കണ്ടെത്താന്‍ കൂട്ടുകാരനായ ഒരു കൗമാരക്കാരന് നടത്തിയ ശ്രമങ്ങള്‍ അവിശ്വസനീയമെന്നാണ് സമര് പ്രതികരിച്ചത്.
കൊച്ചി: ബി.ജെ.പി. പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് പയ്യോളിയിലെ സി.പി.എം. പാര്‍ട്ടി ഓഫീസിലെന്ന് സി.ബി.ഐ. വധിക്കാനുള്ള ലോക്കല്‍ കമ്മറ്റി തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നും സി.ബി.ഐ. റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. വ്യക്തിെവെരാഗ്യമല്ലെന്നും രാഷ്ട്രീയ കൊലപാതകമെന്നും വ്യക്തമാക്കുന്നു.
ഒന്നും രണ്ടും പ്രതികളായ അജിത് കുമാര്‍, ജിതേഷ് എന്നിവരെയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ കൃത്യം നടത്താന്‍ ഏല്പിച്ചത്. ഇവര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്തിയാണ് കൊലപാതകം നടപ്പാക്കിയതെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.
പ്രതികളില്‍ പലര്‍ക്കും മനോജിനെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. മനോജിന്റെ വീടിനു മുന്നില്‍ സംഘടിച്ച ഇരുപതുപേരില്‍ ഏഴുപേരാണ് കൃത്യം നടപ്പാക്കിയത്. സി.ഐ.ടി.യുക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സി.ടി. മനോജിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.
ഇരുപത്തിരണ്ടാം പ്രതിയായ അനൂപാണ് ആയുധങ്ങള്‍ എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം. നേതാക്കളടക്കം ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ വിദേശത്താണെന്നും സി.ബി.ഐ., കോടതിയെ ബോധിപ്പിച്ചു.
കേസ് ആദ്യമന്വേഷിച്ച പോലീസ് സംഘം തയാറാക്കിയ പ്രതിപ്പട്ടികയ്ക്കു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയെന്ന് മൂന്നാം പ്രതിയായിരുന്ന ബിജു വടക്കയിലിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ ഒരുപക്ഷത്തിനു താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍, നിരപരാധികളാണ് അന്നു പ്രതിചേര്‍ക്കപ്പെട്ടത്. നേരത്തേ പോലീസ് പാര്‍ട്ടിയില്‍നിന്നു െകെമാറിക്കിട്ടിയ പട്ടിക പ്രകാരമാണ് അറസ്റ്റ് നടത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയത ചിലര്‍ മുതലെടുക്കുകയായിരുന്നു. ഇപ്പോഴത്തെ അറസ്റ്റോടെ കാര്യങ്ങള്‍ വ്യക്തമായി.
കേസനേഷണം ക്രൈംബാഞ്ച് ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കേസ് സി.ബി.ഐയുടെ പക്കലെത്തിയതോടെ ആദ്യ കുറ്റപത്രം റദ്ദാക്കി. സി.ബി.ഐയുടെ അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടുപോകുന്നതെന്നും സി.പി.എം. പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.െവെ.എഫ്ഐ. മുന്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ബിജു പറഞ്ഞു. ഇപ്പോള്‍ സി.ബി.ഐ. നടത്തിയ അറസ്റ്റുകള്‍ അന്ന് ആരോപിക്കപ്പെട്ട പല കാര്യങ്ങളും ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ്.
ക്രൈംബ്രാഞ്ചും സി.ബി.ഐയും തന്നെ വിളിപ്പിച്ചിരുന്നുവെന്നും ബിജു പറഞ്ഞു. ലോക്കല്‍ പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ബിജു അടക്കം 15 പേരെയാണു പ്രതിചേര്‍ത്തത്. കോഴിക്കോട് ജില്ലാ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ഇവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ തുറന്നടിച്ചതോടെ കേസിന്റെ ഗതി മാറി.
കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. ജനുവരി 12 വരെ റിമാന്‍ഡ് ചെയ്ത ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജനുവരി 10 വരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍. ശേഷാദ്രിനാഥ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
സിംബാബ്വെയിലെ പ്രാന്തപ്രദേശമായ ഗ്വേരു സ്വദേശിയായ ലൂസിയസ് ചിറ്റുരുമനിയെയാണ് ലൈംഗിക ബന്ധത്തിനിടെ ബന്ധുക്കള്‍ പിടികൂടിയത്. ലൂസിയസിന്റെ ഭാര്യ സിബോന്‍ഗൈല്‍ മെത്വ അസുഖബാധിതയായിട്ടാണ് മരിച്ചത്. സിബോന്‍ഗൈലിന്റെ നാടായ ചിരേദ്സിയിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. മരണാനന്തരചടങ്ങുകള്‍ക്കായി ലൂസിയസ് ഇവിടേക്ക് എത്തിയത് ഒരു സ്ത്രീക്കൊപ്പമായിരുന്നു. സഹോദരിയാണെന്നായിരുന്നു എല്ലാവര്ക്കും പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അന്ന് രാത്രി ഇരുവരും ഗസ്റ്റ് റൂമില്‍ ഉറങ്ങാന്‍ കയറി. കൂടുതല്‍ പേര് ഗസ്റ്റ് റൂമില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗസ്റ്റ് റൂമിലേക്ക് മറ്റാരും പോയതുമില്ല. എല്ലാവരും ഉറങ്ങി പുലര്‍ച്ചെയോടെയാണ് ഇരുവരും സെക്സില്‍ ഏര്‍പ്പെട്ടത്. പുകവലിക്കുന്നതിനായി ഒരു ബന്ധും ഗസ്റ്റ് റൂമിന്റെ പുറത്ത് നില്ക്കുമ്പോള് അകത്ത് നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു. കാര്യം മനസിലാക്കിയ ആള് ഉടന്‍ തന്നെ മറ്റ് ബന്ധുക്കളെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. ബന്ധുക്കള്‍ അകത്ത് കയറി രണ്ട് പേരെയും കയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരെയും തെരുവിലൂടെ അര്‍ദ്ധനഗ്നരാക്കി നടത്തിച്ചു.
ലൂസിയസ് കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും മരിച്ച ഭാര്യയോട് ചെയ്ത അനീതിയാണെന്നും അടുത്ത ബന്ധുവായ ഗ്രേസ് മെത്വ പറഞ്ഞു. ”എന്റെ അങ്കിള്‍ ചെയ്തത് ശരിക്കും നാണംകെട്ട പ്രവര്‍ത്തിയാണ്”, മറ്റൊരു ബന്ധുവായ ഹുംബ ചായ്വോ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് ശര്‍മ്മ നേടിയ പ്രണയോജ്ജ്വലമായ ഇരട്ട സെഞ്ചുറി കണ്ടു നിന്നവരെയെല്ലാം ആവേശത്തിലാഴ്ത്തിയിരുന്നു. ഗ്യാലറയില്‍ നിറകണ്ണുകളോടെ കൂപ്പ് കൈയുമായി നിന്നിരുന്ന ഭാര്യ റിതികയ്ക്ക് മോതിരത്തില്‍ മുത്തിയാണ് താരം തന്റെ വിവാഹവാര്‍ഷിക സമ്മാനം നല്‍കിയത്. തുടര്‍ന്ന് റിതികയുടെ പിറന്നാള്‍ ദിനത്തിലും രോഹിത് നേടിയ സെഞ്ചുറി, ഒരു നിമിത്തമാണെന്ന് വിശ്വസിക്കാനും ആരാധകര്‍ തയാറല്ല. അത്രമേല്‍ അവര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഈ താര ദമ്പതികളെ.
എന്നാല്‍ റിതികയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ മര്യാദക്ക് അവരുടെ മുഖത്ത് പോലും നോക്കാന്‍ തനിക്ക് അനുവാദമില്ലായിരുന്നു എന്ന് രോഹിത്ത് ഓര്‍ത്തെടുക്കുന്നു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് താരം തന്റെ പ്രിയതമയെ ആദ്യം പരിചയപ്പെട്ട സംഭവം വിവരിച്ചത്. പരസ്യ ചിത്രീകരണത്തിനായി സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു രോഹിത്ത്. യുവരാജ് സിംഗും, ഇര്ഫാന് പഠാനും രോഹിത്തിനോടൊപ്പം ഷൂട്ടിനുണ്ടായിരുന്നു. അന്ന് അവിടെ സ്പോര്‍ട്സ് മാനേജറായിരുന്ന റിതികയെ ചൂണ്ടി യൂവി രോഹിത്തിനോട് പറഞ്ഞു, ഇത് എന്റെ പെങ്ങളാണ്, നീ ഇവളുടെ മുഖത്ത് പോലും നോക്കി പോവരുത്.
ഇത് കേട്ടതും തനിക്ക് റിതികയോട് ദേഷ്യമാണ് തോന്നിയത്. എന്ത് അഹങ്കാരമാണ് ഈ പെണ്ണിന്, ഇവള് ആരാണ്? എന്നെല്ലാം താന്‍ മനസില്‍ വിചാരിച്ചെന്ന് രോഹിത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ റിതിക തന്നോട് വന്ന് സംസാരിച്ചു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ ഇരുവരും നല്ല സൗഹൃദത്തിലാവുകയും, റിതിക തന്റെ മാനേജറാവുകയും ചെയ്തു. പിന്നീട് പ്രണയത്തിലായതോടെ 2015ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രോഹിത്ത് പറഞ്ഞു.