പയ്യന്നൂര്‍(കണ്ണൂർ): റിട്ട.അധ്യാപക ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവർച്ച നടത്താനെത്തിയ സംഘം അധ്യാപികയെ കഴുത്തറത്തു കൊലപ്പെടുത്തി. കഴുത്തറത്ത് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മംഗളൂരു ആശുപത്രിയിൽ. മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘമാണ് റിട്ട.അധ്യാപികയായ ചീമേനി പൊതാവൂര്‍ പുലിയന്നൂരിലെ പി.വി. ജാനകിയെ (65) കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തറത്ത നിലയിൽ ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്ററെ(70) പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെ അധ്യാപക ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. രാത്രി ഒമ്പതിന് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് മുഖംമൂടി ധരിച്ചിരുന്ന മൂന്നുപേര്‍ കൃഷ്ണനെ തള്ളിമാറ്റി അകത്തു കയറി അതിക്രമങ്ങള്‍ കാണിച്ചത്. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ അകത്തെ മുറിയിലായിരുന്നു. കൃഷ്ണന് മാസ്റ്ററെ കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം അക്രമികള്‍ പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ചുപണമേ വീട്ടിലുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതെടുത്ത് കൊടുക്കാനാവശ്യപ്പെട്ട അക്രമികള്‍ കൈകാലുകളുടെ കെട്ടഴിച്ചു.
മേശയിലുണ്ടായിരുന്ന പണം ഇദ്ദേഹം അക്രമികള്‍ക്ക് എടുത്തു കൊടുത്തപ്പോള്‍ സ്വര്‍ണം വേണമെന്നും ലോക്കറിന്റെ താക്കോല്‍ വേണമെന്നുമായി അക്രമികള്‍. വേറെയൊന്നും വീട്ടിലില്ല എന്നു പറഞ്ഞതോടെ ഒരാള്‍ പിന്നില്‍നിന്നും കൈകള്‍ പിറകോട്ട് പിടിക്കുകയും അപരന് കത്തികൊണ്ട് കഴുത്തറക്കുകയുമായിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റ് രക്തമൊഴുകുമ്പോഴും ഭാര്യയുള്ള മുറിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല.
ഇദ്ദേഹം നല്കിയ പണവും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുമായി അക്രമികള്‍ പോയ ശേഷമാണ് ഭാര്യയുടെ മുറിയിലെത്താന്‍ കൃഷ്ണന് മാസ്റ്റര്‍ക്ക് കഴിഞ്ഞത്. മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ് ഇദ്ദേഹം കണ്ടത്. ഇവരുടെ വായ വീതിയുള്ള പാര്‍സല്‍ ടേപ്പ്കൊണ്ട് ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവരുടെ മാല അക്രമികള്‍ കൊണ്ടുപോയി. കമ്മല്‍ കാതില്‍ തന്നെയുണ്ടായിരുന്നു. അക്രമികള്‍ കൊണ്ടുപോകാതിരുന്ന ഭാര്യയുടെ ഫോണിലാണ് അവശതയുണ്ടെങ്കിലും മനസാന്നിധ്യം കൈവിടാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിച്ചത്. 50,000 രൂപയും, മാല, മോതിരം എന്നിവ നഷ്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
മകന് മഹേഷിനേയും മകളേയും വിളിച്ച് വിരമറിയിച്ചപ്പോഴേക്കും കൃഷ്ണന് മാസ്റ്റര്‍ തളര്‍ന്നിരുന്നു. പോലീസും അയല്‍ക്കാരുമെത്തി ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഭാര്യ മരിച്ചിരുന്നു . അക്രമികള്‍ മലയാളവും ഹിന്ദിയും സംസാരിച്ചിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മക്കൾ: മഹേഷ്, ഗീത (അധ്യാപിക, രാമന്തളി ചിദംബരനാഥ് യുപി സ്കൂൾ), മനോജ് കുമാർ (പ്രഫസർ, പട്ടാമ്പി ആയുർവേദ കോളജ്), പ്രീത (തിരുവനന്തപുരം).
ഷാര്‍ജയില്‍ മലയാളി യുവാവ് താമസസ്ഥലത്തിന് സമീപം മരിച്ച നിലയില്‍. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന് ഉണ്ണിക്കൃഷ്ണന് (33) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ സഹോദരിയുടെ അടുത്തെത്തിയതായിരുന്നു ഉണ്ണികൃഷ്ണന്. രണ്ട് മാസം മുന്‍പാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണന് ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്. ഇന്നലെ രാവിലെ 9 മണിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാംനിലയിലെ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിന് സമീപം ഉണ്ണിക്കൃഷ്ണന് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഇവിടെ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു
ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് തിയതി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയായിരുന്നു. ഈ സമയ പരിധി കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞിരുന്നു. പുതിയ സമയ പരിധി എല്ലാ സേവനങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.
സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാര്‍ച്ച് 31 വരെ സമയപരിധി നീട്ടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു കോടതി.
അതേ സമയം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് കോടതി വ്യക്തമാക്കി. ആധാര്‍ ഉള്ളയാളാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കില്‍ വിവരങ്ങള്‍ കൈമാറണം. ആധാര്‍ ഇല്ലാത്തവരാണെങ്കില്‍ ആധാറിന് അപേക്ഷിച്ചതിന്റെ രേഖകള്‍ കൈമാറണമെന്നും കോടതി പറഞ്ഞു.
ലണ്ടന്‍ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാവ്യ സന്ധ്യകള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക്. അറുപതിലേറെ കാവ്യസദസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞ കട്ടന്‍ കാപ്പിയും കവിതയുമെന്ന കാവ്യസ്നേഹികളുടെ കൂട്ടായ്മയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളില്‍ സജീവമാകുന്നത്.
പൊതുവെ തണുപ്പിന്റെ പിടിയില്‍ അകപ്പെട്ടു യുകെ മലയാളി സമൂഹം ഉള്‍വലിയുന്ന സമയമായതിനാല്‍ കട്ടന്‍കാപ്പിയുടെ ചൂടും മലയാള കവിതയുടെ തലോടലും ചേരുന്ന സന്ധ്യകള്‍ക്കു ഏറെ ഉണര്‍വ് ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഓണ്‍ ലൈനില്‍ സജീവ ചര്‍ച്ചയും ഒരുക്കുകയാണ് കട്ടന്‍കാപ്പി ടീം. കാവ്യസന്ധ്യയില്‍ ആദ്യ പരിപാടികളില്‍ കവയത്രി സുഗതകുമാരിയുടെ കാവ്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കു അത് അവതരിപ്പിക്കുവാന്‍ കൂടി അവസരം നല്‍കിയാണ് കട്ടന്‍കാപ്പിയും കവിതയും പരിപാടികള്‍ അരങ്ങേറുന്നത്.
യുകെയുടെ ഹൃദയ ഭാഗത്തു ഒതുങ്ങി നില്ക്കുന്ന പരിപാടിയെ കൂടുതല്‍ സജീവമാക്കാനും കവിതയെയും ഭാഷയെയും സ്നേഹിക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വദിക്കാനും അവസരം നല്‍കുന്നതിന് കൂടിയാണ് കൂടുതല്‍ കാവ്യസദസുകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാന സംഘാടകരായ പ്രിയവൃതന് സത്യവ്രതനും മുരളീ മുകുന്ദനും അഭിപ്രായപ്പെട്ടു. വേരുറപ്പിക്കുന്ന പുതിയ തലമുറയ്ക്ക് ഭാഷ സ്നേഹം വളരാനും മലയാള ഭാഷയുടെ സ്നേഹവും കരുതലും അടുത്തറിയാനും കവിതകളെ പരിചയപെടുകയാണ് ഏറ്റവും ഉത്തമ മാര്‍ഗം എന്നും കണ്ടെത്തിയാണ് കട്ടന്‍കാപ്പിയും കവിതയും കൂടുതല്‍ പേരിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്.
പരമാവധി രണ്ടു മണിക്കൂര്‍ പ്രോഗ്രാം നടത്താന്‍ തയ്യാറുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടാം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു പരിപാടിയാണ് കട്ടന്‍കാപ്പിയും കവിതയും. വലിയൊരു സദസിനെക്കാളും ഭാഷയെയും കവിതയെയും സ്നേഹിക്കുന്നവരുടെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും കൂട്ടി ചേര്‍ത്തു.
രാത്രിമഴ പെയ്യുമ്പോള്‍ എന്ന പരിപാടി തികച്ചും ലളിതമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാധ്യമായാല്‍ വീടുകളില്‍ പോലും ഈ ചടങ്ങു നടത്താന്‍ കഴിയും. ഏറ്റവും ഫലപ്രദമായ സംവേദനമാണ് ഈ ചെറു കൂട്ടായ്മകളിലൂടെ കട്ടന്‍കാപ്പി ടീം ലക്ഷ്യമിടുന്നത്. യുകെയിലെ പ്രമുഖ മലയാള സംഘടനായ എംഎ യുകെയുടെ സാഹിത്യ വിഭാഗമായി രൂപം കൊണ്ടതാണ് കട്ടന്‍കാപ്പിയും കവിതയും. കേരളത്തിലെ മുന്‍നിര സാഹിത്യ പ്രതിഭകളില്‍ പലരും ഇതിനകം കട്ടന്‍കാപ്പിയുടെ സ്വാദു നുകര്‍ന്ന് കഴിഞ്ഞു.
നൂറു വേദികള്‍ എന്ന സ്വപ്ന ലക്ഷ്യം യുകെയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുന്ന കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടുവാന്‍ വിളിക്കുക : മുരളി – 07930 134340, പ്രിയന് – 0781205 9822.
സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ കൊല്ലപ്പെടുകയും പത്തൊന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ മിലാസില്‍ ആണ് ദാരുണമായ അപകടം നടന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആയിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നു പോയതായി ഫ്രഞ്ച് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലു പേര് മരിച്ചതായും പത്തൊന്‍പത് പേര്‍ക്ക് പരിക്ക് പറ്റിയതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം വെസ്റ്റ് പെര്‍പ്പിഗ്നാന്‍ എന്ന സ്ഥലത്തെ ലെവല്‍ ക്രോസ്സില്‍ ആണ് അപകടം നടന്നത്.
തിരുവന്തപുരം : കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെച്ചത്. കേന്ദ്രത്തില്‍ നിലവില്‍ കൃഷി വകുപ്പിന് കീഴില്‍ കൃഷിമന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ഈ സ്ഥിതി മാറ്റി പ്രത്യേക മന്ത്രിയുടെ കീഴിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍രഗസ് നീക്കമെന്ന് രാഹുല്‍ പറഞ്ഞു.
വേണ്ട വിധത്തിലുള്ള എല്ലാ സഹായവും നല്കി കാണാതായവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സോള്‍ ഉത്തരകൊറിയയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ദക്ഷിണ കൊറിയ തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ ഐക്യ രാഷ്ട്രസംഘടന. ഉത്തരകൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും ചുമതല. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണകൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്തരകൊറിയയിലെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദ.കൊറിയയുടെ വാദം. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎന്‍ ഇടപെടുകയായിരുന്നു. 12 പെണ്കുട്ടികളുമൊത്ത് കൂടിക്കാഴ്ചയ്ക്ക് സംവിധാനം ഒരുക്കണമെന്ന് യുഎന്‍ അന്വേഷകന് തോമസ് ഓജിയ ക്വിന്റാന ദ.കൊറിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തങ്ങളുടെ രാജ്യത്തെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുവെന്നും പ്രലോഭിപ്പിച്ച് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ദക്ഷിണകൊറിയയ്ക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം സ്ഥിരമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു പലരും രാജ്യത്തേക്കു വരുന്നതെന്ന് ദ.കൊറിയ പറയുന്നു. 2011ല്‍ കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം വന്‍തോതിലാണ് ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയക്കാര്‍ പലായനം ചെയ്തത്.
അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉത്തരകൊറിയ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ–ഇന്‍ പറഞ്ഞു. ചില ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്കെതിരെ ചൈന അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള സുരക്ഷാഭീഷണി നേരിടാന്‍ യുഎസിന്റെ നേതൃത്വത്തില്‍ മിസൈല്‍ പ്രതിരോധസംവിധാനം അതിര്‍ത്തിയില്‍ സ്ഥാപിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. മിസൈല്‍ പ്രതിരോധം തങ്ങളുടെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്നാണ് ചൈനീസ് പക്ഷം.
ഉത്തരകൊറിയയുടെ ആണവഭീഷണിക്കൊപ്പം ചൈനയുമൊത്ത് അസ്വസ്ഥതകള്‍ പുകയുന്ന ബന്ധം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യവും മൂണ്‍ ജെയുടെ ചൈനീസ് സന്ദര്‍ശനത്തിലുണ്ട്. യുഎസും ജപ്പാനുമൊത്ത് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ ഉത്തരകൊറിയന്‍ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കെങ്കിലും തുടക്കമിടാനാകൂ എന്നാണ് ചൈനയുടെ നിലപാട്. ഇതാകട്ടെ യുഎസും ദ.കൊറിയയും തുടര്‍ച്ചയായി നിരസിക്കുകയാണ്.
ഹൗസ് ബോട്ടില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ്ബോട്ട് ജീവനക്കാരനെ റിമാന്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ആഞ്ചലോസിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് ബ്രിട്ടീഷ് യുവതികള്‍ ആലപ്പുഴിയില്‍ നിന്ന് ഹൗസ് ബോട്ടില്‍ കയറിയത്. വൈകീട്ടോടെ യുവതി മസാജ് സെന്ററില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് മസാജ് ചെയ്യാനറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരനായ ആഞ്ചലോസ് യുവതിയോട് പറഞ്ഞു.
തുടര്‍ന്ന് മസാജ് ചെയ്യാന്‍ തുടങ്ങിയ ഹൗസ്ബോട്ട് ജീവനക്കാരന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹൗസ്ബോട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യുവതി പോലീസില്‍ പരാതിയും നല്കി. പിന്നാലെ ബ്രിട്ടീഷ് എംബസിയിലും യുവതി വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ടൂറിസം ഉദ്യോഗസ്ഥരെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി. ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനത്തിനാണ് അഞ്ചലോസിനെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്
രാജ്യാന്തര ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി ആരോപണം. ഓസ്ട്രേലിയയിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ ഒത്തുകളി നടന്നെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോർട്ട് ചെയ്തു. പെര്‍ത്തില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലാണ് ഒത്തുകളി നടന്നതായി മാധ്യമം ആരോപിക്കുന്നത്. എന്നാൽ പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി ഐ.സി.സി. ആന്റി കറപ്ഷന്‍ ചീഫ് അലക്സ് മാര്‍ഷെല്‍ രംഗത്തെത്തി.
കോഴ നല്കിയാല് കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ ആരോപണം ഗൗരവത്തിലാണെടുക്കന്നതെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും ഐ.സി.സി വ്യക്തമാക്കി. കോഴ ആരോപണങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ നിഷേധിച്ചിട്ടുണ്ട്.
വാക് ശരങ്ങളാല്‍ നിരന്തരമായി അപമാനിക്കാന്‍ താന്‍ എന്ത് തെറ്റ് ചെയ്തുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് ഒന്നല്ല ഇരുപത്തി രണ്ട് കാരണങ്ങളാണ് ഈ യുവാവ് നിരത്തിയിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്രമോദിയുടെ ഈ ചോദ്യം ബിജെപി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പലരും പലരീതിയിലുള്ള ഉത്തരങ്ങളും നല്‍കിയെങ്കിലും കൊല്‍ക്കത്ത സ്വദേശിയായ ദേവ്ദന്‍ ചൗധരിയുടെ ഉത്തരങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എഴുത്തുകാരന് കൂടിയായ ദേവ്ദന്‍ ചൗധരി ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
ഇതായിരുന്നു ദേവ്ദനിന്റെ മറുപടി
1.നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു
2.രാജ്യത്തിന്റെ സംസ്കാരത്തില്‍ ധ്രുവീകരണം ഉണ്ടാക്കി. മതപരമായ ധ്രുവീകരണം മാത്രമല്ല ഭാഷാപരമായും സാംസ്കാരികവുമായ ധ്രുവീകരണം ഉണ്ടാക്കി
3.ഹിന്ദുവിസത്തില്‍ സവര്‍ക്കറുടെ ഫാസിസ്റ്റ് ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തി
4.ഇന്ത്യയെ ദ്രോഹിക്കുന്ന നയങ്ങള്‍ പിന്തുടര്ന്നപ്പോഴും ദേശീയതയുടെ പേരില്‍ പൊള്ളയായ വാദങ്ങള്‍ നിരത്തി
5.ഇന്ത്യയുടെ ഭരണം ഹിന്ദു ശക്തികള്‍ക്ക് നല്കി
6.നിരന്തരമായി വിവിധ മാര്‍ഗങ്ങളിലൂടെയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി
7.തീവ്രവാദത്തെ ചെറുക്കാനെന്ന പേരില്‍ ആളുകളുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലും കൈകടത്തി
8.സത്യത്തെയും ധര്‍മത്തെയും മുറുകെ പിടിക്കേണ്ട മാധ്യമ സ്ഥാപനങ്ങളെ വിലയ്ക്കെടുത്തു
9.രാജ്യത്തിന്റെ വേറിട്ട ശബ്ദങ്ങളെ ശ്രവിയ്ക്കാന്‍ തയ്യാറാകാതെ ഏകാധിപതിയേപ്പോലെ പെരുമാറി
10.ജനങ്ങള്‍ക്ക് അറിവിന് പകരം വെറുപ്പ് പകര്‍ന്നു നല്കി
11.ആവിഷ്കാര സ്വാതന്ത്രത്തിനെ തടയാന്‍ വ്യത്യസ്ത രീതികള്‍ അവലംബിച്ചു
12.ഹ്യൂമന്‍ ഡെവലപ്മെന്റ് സൂചികയിലെ ഇടിവ്
13.അഴിമതിക്കെതിരെയെന്ന് നിലപാടെടുത്ത് അഴിമതിയ്ക്ക് വളം വച്ചു കൊടുത്തു
14.സാധാരണ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് അവഗണന കാണിച്ചു
15.രാജ്യത്തിന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം പ്രചാരണപരിപാടികളില്‍ മാത്രം ശ്രദ്ധിച്ചതിന്
16.രാജ്യ പുരോഗതിയ്ക്ക് ഉപകരിക്കാത്ത ആളുകളെയും ആശയങ്ങളെയും എപ്പോഴും കൂടെ നിര്‍ത്തിയതിന്
17.പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെ അവഗണിച്ചതിന്
18.ആളുകള്‍ക്കിടയില്‍ പ്രസ്താവനകളിലൂടെ സ്ഥാപിത താല്പര്യങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്
19.വന്‍ സാമ്പത്തിക ശക്തികളെ പിന്തുണച്ച് രാജ്യത്തെ പാവപ്പെട്ടവരെ കൈവിട്ടതിന്
20.സര്‍ക്കാരിലുള്ള സാധാരണക്കാരുടെ വിശ്വാസം നശിപ്പിച്ചതിന്