Latest News

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് ജവാന്മാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബന്ദിപ്പൂരില്‍ ബഗ്ദൂര്‍ ഖുറേസ് സെക്ടറില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജവാന്മാരെയും കുപ്വാരയില്‍ രണ്ട് ജവാന്മാരെയുമാണ്കാണാതായത്. മഞ്ഞുവീഴ്ച്ച ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായതിനെത്തുടര്‍ന്നാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്.

കശ്മീരില്‍ മൈനസ് 3 ഡിഗ്രിയാണ് താപനില. കുറച്ചുദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച്ച ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. പഴയ കമ്പ്യൂട്ടറുകള്‍ക്കും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.

എന്തായാലും ഈ ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞു.

ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് രൂപമാറ്റം വരുത്താനായി നടത്തിയ സംഭവത്തില്‍ മട്ടണ്‍സൂപ്പ് വില്ലനായി. നാഗര്‍കര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന സ്വാതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന് രൂപമാറ്റം വരുത്തി ഭര്‍ത്താവിന്റെ മുഖസാദൃശ്യമാക്കി മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്.

ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു പദ്ധതി. കാമുകനായ രാജേഷിനൊപ്പം ചേര്‍ന്ന് സ്വാതിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് സ്വാതി സുധാകര്‍ റെഡ്ഡിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അനസ്‌തേഷ്യ നല്‍കി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകന്‍ രാജേഷും ചേര്‍ന്ന് സുധാകര്‍ റെഡ്ഡിയെ വനത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.

പിന്നീടാണ് രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ച് മുഖം വികൃതമാക്കിയത്. സുധാകറിന് പരിക്കേറ്റ് മുഖം വികൃതമായതാണെന്ന് സ്വാതി ബന്ധുക്കളെ അറിയിച്ചു. രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകര്‍ റെഡ്ഡിയുടെ രൂപമാക്കി മാറ്റാനായിരുന്നു ഇവരുടെ പദ്ധതി.

നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കുറേ നാള്‍ സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും മറച്ചുപിടിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഡിയാണ് അഭിനയിച്ച് തകര്‍ക്കവെയാണ് വില്ലനായി മട്ടണ്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല. താന്‍ മാംസാഹാരങ്ങള്‍ കഴിക്കില്ലെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകര്‍ റെഡ്ഡി മാംസാഹാരിയായിരുന്നു.

പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്റെ പെരുമാറ്റ രീതികള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി രാജേഷ് അഭിനയിച്ചു. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ല്‍ ഇറങ്ങിയ തെലുങ്കു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.

പ്രശസ്ത തെലുങ്ക് താരം വിജയ് സായ് ജീവനൊടുക്കാനുള്ള കാരണം വെളിപ്പെടുത്തി ഭാര്യ വനിത. വിജയ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക് എയ്ഡ്‌സായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഭാര്യ വനിത നടത്തിയതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞെന്നാണ് വനിത വെളിപ്പെടുത്തിയത്. മാത്രമല്ല, വിജയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും താന്‍ അതിന് സാക്ഷിയാണെന്നും വനിത പ്രതികരിച്ചിട്ടുണ്ട്. കുട്ടിയെ കാണാന്‍ താന്‍ സമ്മതിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും വനിത പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് ഒരു സെല്‍ഫി വീഡിയോ എടുത്തിരുന്നെന്നും അതില്‍ തന്റെ മകളെ കാണാന്‍ പോലും ഭാര്യയായ വനിത സമ്മതിക്കുന്നില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിജയ് കിടപ്പുമുറിയിലെ ഫാനില്‍ ബെഡ് ഷീറ്റുപയോഗിച്ച് കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.

പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച വിജയ് പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്തതിനാല്‍ വാതില്‍ തകര്‍ത്താണ് ബന്ധുക്കള്‍ മുറിക്കുള്ളില്‍ കടന്നത്.

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും.

വിധി കേൾക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്.

എന്നാൽ നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് അമീറുള്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍. നീതി നിഷേധക്കപ്പെട്ടുവെന്നും ആളൂര്‍ പറഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാർഹനായത്.

കുറ്റക്കാരനെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷന്‍റെ വാദം. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും അഡ്വ.ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കോടതി വിധി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു ആളൂര്‍. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും.

ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടാണ് അമീർ ജയിലിൽ കഴിയുന്നതെന്ന് ബി.എ. ആളൂർ പറഞ്ഞു. യഥാർഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ആദ്യം മുതലേ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൊലീസ് അമീറിനെ കേസിൽ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകൾ മാത്രം വച്ച് അമീറിനെ ശിക്ഷിക്കാനാകില്ലെന്നും ആളൂർ അവകാശപ്പെട്ടു. ഈ തെളിവുകളൊന്നും പൂർണമല്ല. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണെന്നും ആളൂർ ചൂണ്ടിക്കാട്ടി.

അമീറുളിനെതിരെ പത്ത് സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഡിഎന്‍എ അടക്കമുളള ഈ തെളിവുകളാണ് പൊലീസിന് പിടിവളളിയായത്.

കൃത്യം നടക്കുമ്പോള്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ട് എന്നതിന് പൊലീസ് കണ്ടെത്തിയ തെളിവുകള്‍ ഇങ്ങനെയാണ്.

1) കൊല്ലപ്പെട്ട ജിഷയുടെ കൈനഖങ്ങള്‍ക്കടിയില്‍ നിന്ന് കിട്ടിയ പ്രതിയുടെ ഡിഎന്‍എ. മുറിക്കുളളിലെ മല്‍പ്പിടുത്തത്തിലാണിത് സംഭവിച്ചത്.

2) ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.

3) ജിഷയുടെ ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.

4) ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുളള ഡോര്‍ ഫ്രെയിമില്‍ നിന്ന് കണ്ടെടുത്ത രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.

5) അറസ്റ്റിലായതിനുശേഷം പരിശോധിച്ച ഡോക്ടറോട് വലതുകൈയ്യിലെ മുറിവ് ജിഷയുടെ വായ് പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് യുവതി കടിച്ചതില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ മൊഴി.

6) കൃത്യത്തിനായി പ്രതി ഉപയോഗിച്ച കത്തിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജിഷയുടെ ഡിഎന്‍എ.

7) പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെടുത്ത ജിഷയുടെ ഡിഎന്‍എ.

8) പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെത്തിയ മണലിന് ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുളള മണലിലോട് സാദ്യശ്യമെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.

9) കൃത്യത്തിനുശേഷം രക്ഷപെട്ട പ്രതിയെ അയല്‍വാസിയായ ശ്രീലേഖ മജിസ്‌ട്രേറ്റിന് മുന്നില്‍ തിരിച്ചറിഞ്ഞത്.

10) ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് കണ്ടെത്തിയ ബീഡിയും ലൈറ്ററും അമീറുള്‍ ഇസ്ലാമിന്റേതാണെന്ന സാക്ഷി മൊഴികള്‍.

ഷിക്കാഗോ: വിലയില്‍ വീണ്ടും വന്‍ കുതിച്ചുകയറ്റവുമായി ബിറ്റ്‌കോയിന്‍ അവധിവ്യാപാരത്തിനു തുടക്കം. ഷിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്‌സ്‌ചേഞ്ചിലാണ്(സിബിഒഇ) ഇന്നലെ ആദ്യമായി ബിറ്റ്‌കോയിന്‍ അവധിവ്യാപാരം തുടങ്ങിയത്. ജനുവരിയില്‍ അവസാനിക്കുന്ന അവധിവ്യാപാര കരാറുകള്‍ 17,450 ഡോളറിലും ഫെബ്രുവരിയിലേത് 18,880ഡോളറിലും മാര്‍ച്ചിലേത് 19040 ഡോളറിലുമാണ് വ്യാപാരം നടന്നത്.

സ്‌പോട് വിപണിയില്‍ നിലവില്‍ വില 16500 ഡോളറിനടുത്ത് ആയിരിക്കുമ്പോഴാണ് ഇത്രയും ഉയര്‍ന്ന പ്രീമിയത്തില്‍ അവധിവ്യാപാരം നടക്കുന്നത്. തുടക്കത്തില്‍ ജനുവരിയിലെ കരാറുകള്‍ 25 ശതമാനത്തോളം ഉയര്‍ന്നതിനെത്തുടര്‍ന്ന്, വിപണികളിലെ വന്‍ ചാഞ്ചാട്ടം തടയുന്നതിനുള്ള ഉപാധിയായ സര്‍ക്കീട്ട് ബ്രേക്കറുകള്‍ പ്രകാരം രണ്ടുതവണ വ്യാപാരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

അവധിവ്യാപാരം തുടങ്ങിയത് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതിലേക്കു നയിക്കുമെന്ന് ഒരു വിഭാഗം നിക്ഷേപകര്‍ കരുതുമ്പോള്‍ ബിറ്റ്‌കോയിന്‍ കുമിളയാണെന്നും പൊട്ടിത്തകരുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ കേന്ദ്രബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്, ന്യൂസിലാന്‍ഡിലെ കേന്ദ്രബാങ്ക് ബിറ്റ്‌കോയിന്‍ കുമിളയാണെന്നു പറഞ്ഞപ്പോള്‍, യൂറോപ്യന്‍ കേന്ദ്രബാങ്കും ദക്ഷിണകൊറിയയും ബിറ്റ്‌കോയിനു കൃത്യമായ നിയന്ത്രണങ്ങളില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു.

ദിലീപിനെ കുറിച്ച് പല ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തിയ ആളാണ് സിനിമാ മംഗളത്തിലെ ലേഖകന്‍ പല്ലിശേരി. ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചും ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുമുള്ള പല്ലിശേരിയുടെ വെളിപ്പെടുത്തലുകള്‍ ഒരു ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ പല്ലിശേരിയേയും ഈ കേസില്‍ പൊലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യം സിനിമാ മംഗളത്തിലെ പതിവു കോളമായ അഭ്രലോകത്തിലൂടെ പല്ലിശ്ശേരി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ദിലീപിനു ഗള്‍ഫില്‍ ചെന്നു പുട്ട് വില്‍ക്കാന്‍ വേണ്ടി കോടതി ആറ് ദിവസത്തേയ്ക്കു പാസ്‌പോര്‍ട്ട് തിരികെ കൊടുത്തു. ജാമ്യം കൊടുത്ത വേളയില്‍ അതൊക്കെ വാങ്ങി വച്ചത് എന്തിനാണ്? നടിയുടെ കേസില്‍ അവസാനം ജനങ്ങളാകുമോ പ്രതികള്‍?സുഖമില്ലാത്ത ദിലീപിന്റെ അമ്മയെ പരിതാപകരമായ അവസ്ഥയില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയതെന്തിനാണ്, കാവ്യയെയും മീനാക്ഷിയെയും കൊണ്ടുപോകാതെ. എന്തെങ്കിലും ഗൂഢമായ ലക്ഷ്യം ഈ യാത്രയില്‍ ഉണ്ടോ?

ദിലീപ് അമ്മയേയും കൊണ്ട് വിമാനം കയറിയപ്പോള്‍ മുതല്‍ പലരും ചോദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വായനക്കാര്‍ സമ്മതിച്ചില്ല. ഇതുവരെ എല്ലാ കാര്യവും തുറന്നെഴുതിയ ശേഷം ഇപ്പോള്‍ പിന്മാറുന്നത് ഭയന്നിട്ടാണോ അതോ ഗുണകരമായ എന്തെങ്കിലും ഉണ്ടായതുകൊണ്ടണോ എന്നെല്ലാം ചോദിച്ചിരിക്കുന്നു.

ദേ പുട്ട് കഴിക്കാന്‍ പോയ ഗള്‍ഫ് മലയാളികളില്‍ ചിലര്‍ വിളിച്ചു. അവര്‍ ഗംഭീര അഭിപ്രായമാണ് ദേ,പുട്ടിനെക്കുറിച്ചു പറയുന്നത്. 100ല്‍ പരം പുട്ട് ഉണ്ട്. വ്യത്യസ്ത തരത്തിലുള്ള ബിരിയാണികള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ്. പക്ഷേ സിനിമയില്‍ ഉള്ള രണ്ടു പേര്‍ ഉള്ളതുകൊണ്ടാണോ എന്നറിയില്ല കഴുത്തറുക്കുന്ന ചാര്‍ജാണ്.

Image may contain: 7 people, people smiling, people standing

 

മറ്റൊരാള്‍ പറഞ്ഞതിങ്ങനെ.
‘ഇത് വെറുമൊരു പുട്ട് കച്ചവടമല്ല. പല കച്ചവടങ്ങളും ഇതിനിടയില്‍ പൊടിപൊടിക്കും.
വേറൊരാള്‍ പറഞ്ഞതിങ്ങനെ: നടി ആക്രമിച്ച കേസുമായി ബന്ധമുള്ള ആരൊക്കെയോ ഗള്‍ഫില്‍ ഉണ്ടെന്നു സാരം. കാവ്യയേയും മീനാക്ഷിയെയും കൊണ്ടു വരാതെ നടക്കാന്‍ പോലും കഴിയാത്ത അമ്മയെ കൊണ്ടു വന്നത് രഹസ്യം കടത്താനാണെന്നും പ്രചാരമുണ്ട്’.

Image may contain: 12 people, people smiling, people standing

 

എനിക്കിതൊന്നും അറിയില്ല സൂഹൃത്തുക്കളെ എനിക്കു വാര്‍ത്ത നല്‍കുന്നവരില്‍ നിന്നും ഇതേക്കുറിച്ച് ഒന്നും ലഭിച്ചിട്ടില്ല. അവര്‍ പറയാത്ത കാലം വരെ ഞാന്‍ അഭിപ്രായം പറയില്ല.’
‘താങ്കളെ ആലുവയില്‍ പൊലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി അവര്‍ എല്ലാം ചോദിച്ചറിഞ്ഞെന്നും വലിയ രീതിയില്‍ പ്രചരണമുണ്ട്.
എന്താണവിടെ നടന്നത് ? താങ്കളെ മര്‍ദിച്ചോ?
‘ ആദ്യം ഞാനൊന്ന് ഉറക്കെ ചിരിക്കട്ടെ’
‘എന്തിന്?
‘തമാശ കേട്ടതിന്’
‘തമാശയോ?ഇവിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ താങ്കള്‍ പൊലീസ് ക്ലബില്‍ പോയ വാര്‍ത്ത സജീവമാണ്. സത്യം പറയാമല്ലോ വര്‍ഷങ്ങളായി ഞങ്ങളെ പോലുള്ളവര്‍ താങ്കളുടെ കോളം വായിച്ചു രസിക്കുന്നവരാണ്. ‘

കഴിഞ്ഞ 4 വര്‍ഷം മുന്‍പാണ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയില്‍ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകന്‍ റിപ്പോര്‍ട്ട് എനിക്കു നല്‍കിയത്. അന്നൊന്നും അത് ചതിയാണെന്ന് അറിഞ്ഞില്ല. അത്രമാത്രം മോശമായ രീതിയിലാണ് ദിലീപിനോടും കുഞ്ഞിനോടും മഞ്ജു വാര്യര്‍ പെരുമാറിയതെന്നായിരുന്നു ദിലീപിന്റെ മെസ്സഞ്ചര്‍ എനിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ദിലീപിനെപ്പോലൊരു ജനകീയ നടനോട് നല്ല നടിയും ഭാര്യയുമായ മഞ്ജുവാര്യര്‍ ഇങ്ങനെയൊക്കെ പെരുമാറിയതില്‍ (അങ്ങനെയാണ് എന്നോട് പറഞ്ഞത്). വല്ലാത്ത ദേഷ്യം തോന്നി. ഞാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും എന്റെ എഴുത്തും മറ്റു വിവരങ്ങളും ഞാന്‍ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു കൊള്ളട്ടെ,പൊലീസ് ക്ലബ്ബില്‍ വച്ച് വളരെ മാന്യമായ രീതിയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന പരിഗണന നല്‍കിക്കൊണ്ടാണ് ഒരു മണിക്കൂര്‍ സമയം സംസാരിച്ചത്. ഒന്നും മറച്ചുവയ്ക്കാതെ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. പറഞ്ഞതു പലതും ഇവിടെ എഴുതാന്‍ പറ്റില്ല. അതു കേസുമായി ബന്ധപ്പെട്ടതും കോടതിയില്‍ ആവശ്യമുള്ളതുമാണ്.
ഞാന്‍ പൊലീസ് ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങി ഞങ്ങളുടെ വാഹനത്തില്‍ കയറിയിരുന്ന സമയം ഒരു കോള്‍ വന്നു.
‘ഈ കേസില്‍ രണ്ടു ക്വട്ടേഷനാണുള്ളത്. ഒന്ന് മാഡത്തിന്റെ ക്വട്ടേഷന്‍, രണ്ട്, സൂപ്പര്‍ സ്റ്റാറിന്റെ ക്വട്ടേഷന്‍. അക്കാര്യങ്ങള്‍ പൊലീസ് ചോദിച്ചോ? താങ്കള്‍ പറഞ്ഞോ?
‘ഞാന്‍ അക്കാര്യം ഉദ്യോഗസ്ഥരോടു ചോദിച്ചു. അതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അവരുടെ രീതിയില്‍ സംസാരിച്ചു.’അക്കാര്യം വിശദീകരിക്കാന്‍ എനിക്കു താത്പര്യമില്ല’.
മാഡത്തിനെ അറസ്റ്റ് ചെയ്യുമെന്നു വരെ പറഞ്ഞിരുന്നതല്ലേ? പിന്നീട് വളരെ എളുപ്പത്തില്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടില്ലേ. ?
‘ഇനി അതേക്കുറിച്ചു ഞാന്‍ പറയില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ അത് കേസിനെ ബാധിക്കും.’
ദിലീപ് രക്ഷപ്പെടും, അല്ലേ?
അതൊക്കെ കോടതി തീരുമാനിക്കട്ടെ
നടിയുടെ വിവാഹം മുടങ്ങിയതോ മുടക്കിയതോ?
ജനുവരിയിലാണ് കല്യാണം എന്നറിഞ്ഞു.
താങ്കള്‍ ആരെയോ ഭയപ്പെടുന്നതുപോലെ
എന്തിന് എനിക്കറിയാവുന്ന കാര്യങ്ങളല്ലേ പറയാനും എഴുതാനും കഴിയൂ.
ഒരാളെയും ബോധപൂര്‍വ്വം ഞാന്‍ വേദനിപ്പിച്ചിട്ടില്ല.
ഒരു കാര്യം കൂടി ചോദിച്ചോട്ടേ അന്വേഷണ ഉദ്യോഗസ്ഥര്‍ രാവും പകലും കഷ്ടപ്പെട്ട് തെളിവുകള്‍ ഉണ്ടാക്കുന്നു ഒടുവില്‍ ആ തെളിവുകള്‍ എല്ലാം ഇല്ലാതാക്കാന്‍ ഭരണയന്ത്രവുമായി ബന്ധപ്പെട്ട കൊതുകുകള്‍ ചെല്ലുമോ?
‘ഇനി പലതും കോടതി അലക്ഷ്യമാകാന്‍ സാധ്യതയുള്ളതു കൊണ്ട് ചിലതൊക്കെ വിസ്മരിക്കാം.
ഒറ്റ ചോദ്യം കൂടി
എന്താണ്?
ചാനലില്‍ കയറിയിരുന്ന് ദിലീപിനു വേണ്ടി വാദിച്ചപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് എ.ഡി.ജി.പി. ബി. സന്ധ്യയെ ഒരു സ്ത്രീയാണെന്ന പരിഗണന പോലും ഇല്ലാതെ കടന്നാക്രമിച്ച രണ്ടു പേര്‍ക്കു നേരെ കേസെടുത്തതായി അറിയാന്‍ കഴിഞ്ഞു. അത് സത്യമാണോ?

ഞാനും ഇതൊക്കെ പറഞ്ഞു കേട്ടതാണ്. അന്വേക്ഷണ ഉദ്യോഗസ്ഥരൂടെ ജോലി തടസ്സപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ അവര്‍ മോശക്കാരാണെന്നും പക്ഷപാദികളാണെന്നും ദിവസങ്ങളോളം പറയുകയും അവരില്‍ നിന്നും ദിലീപിനു നീതി ലഭിക്കുകയില്ലെന്നും പറഞ്ഞ് അഹങ്കരിച്ച ചിലരൊക്കെയുണ്ട്. ബി.സന്ധ്യയെ അത്രമാത്രമാണ് അറ്റാക്ക് ചെയ്തത്. കേസെടുത്തിട്ടില്ലെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന അഭിപ്രായം എനിക്കുണ്ട് കേസ് കൊടുത്തോ എന്ന് ഇനിയും വ്യക്തമല്ല.’
‘അപ്പോള്‍ കേസെടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നു വിശ്വസിച്ചോട്ടെ’
‘അതൊക്കെ നിങ്ങളുടെ ഇഷ്ടം ഞാന്‍ പറഞ്ഞതു വിശ്വസിക്കരുത്. എന്റെ പക്കല്‍ തെളിവുകള്‍ ഇല്ല….’

ബ്രിസ്‌റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങ് ഹെന്‍ഗ്രൂവ് കമ്യൂണിറ്റി സെന്ററില്‍ നടന്നു. ആറു മണിക്ക് ആരംഭിച്ച ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയത് പ്രസാദ് ജോണും ?ഷെല്‍ബി വര്‍ക്കിയുമായിരുന്നു. ബ്രിസ്‌റ്റോള്‍ എയ്‌സ് ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ ജെയിംസ് തോമസ് സ്വാഗത പ്രസംഗം നടത്തി. പ്രസാദ് ജോണും ഷെല്‍വി വര്‍ക്കിയും ചടങ്ങില്‍ സംസാരിച്ചു.മുന്‍കാല റിപ്പോര്‍ട്ട് ക്ലബ് ക്യാപ്റ്റന്‍ അനുഗര്‍ ജോയ്‌സണ്‍ വായിച്ചു.ക്ലബിന്റെ ട്രഷറര്‍ ജെറിന്‍ മാത്യു ഫിനാന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ടോം മാത്യുവും ക്ലബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

വിശിഷ്ടാതിഥികള്‍ ക്ലബ് അംഗങ്ങളെ മെഡല്‍ നല്‍കി അംഗീകരിച്ചു.മികച്ച ബാറ്റ്മാനുള്ള അവാര്‍ഡ് ടോം മാത്യൂസിന് ശ്രീ.പ്രസാദ് ജോണ്‍ കൈമാറിയപ്പോള്‍ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ് ബെന്‍സോജ് ജോര്‍ജ്ജ് ഷെല്‍വി വര്‍ക്കിയില്‍ നിന്നും സ്വീകരിച്ചു. മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് സെഞ്ച്വറി സ്വന്തമാക്കി ക്ലബിന് അഭിമാനമായി മാറിയ ജോഫി റെജിയ്ക്ക് ചെയര്‍മാന്‍ ജെയിംസ് തോമസ് കൈമാറി. ക്ലബിന് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി നല്‍കിയ തോമസ് കോവൂരിനും സ്മിത്ത് ജോര്‍ജ്ജിനും അവാര്‍ഡുകള്‍ നല്‍കി.ക്ലബ് സെക്രട്ടറി ആശിഷ് ജോര്‍ജ് ടോം മാത്യുവിനും അവാര്‍ഡ് കൈമാറി. ക്ലബ് മാന്‍ അവാര്‍ഡ് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ജെറിന്‍ മാത്യുവിന് സമ്മാനിച്ചു.

ബെന്‍ ലാലു അലക്‌സും ബെന്‍ ജോസ് ജോര്‍ജ്ജും ചേര്‍ന്ന് യോഗത്തില്‍ കേക്ക് മുറിച്ചു. മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്ലബ് സെക്രട്ടറി അശിഷ് ജോര്‍ജ്ജ് നന്ദി അറിയിച്ചു. മനു വാസു പണിക്കരുടെ ഗാനവും ഷെഫ് ഭരണിയുടെ ബിരിയാണിയും ആസ്വദിച്ചാണ് ഏവരും മടങ്ങിയത്.

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം. ഡിസംബര്‍ 16 ന് 11 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയാഗാന്ധി അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേല്‍ക്കും. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.

സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ നേരിടുന്ന ആദ്യ വെല്ലുവിളി ഗുജറാത്ത് തെരഞ്ഞെടുപ്പാണ്. നരേന്ദ്രമോഡിയുമായി ശക്തമായ പോരാട്ടം നടത്തുന്ന രാഹുലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിച്ച് അധികാരം നേടാനായാല്‍ അത് നല്ല തുടക്കമാകും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ”കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലവത്തായ കാലയളവ് ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു” ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

പ്രധാനമന്ത്രിയുടെ ട്വിറ്റിന് മണിക്കൂറുകള്‍ക്ക് ശേഷം നന്ദി അര്‍പ്പിച്ച് രാഹുലും രംഗത്ത് വന്നു. ”മോദിജി താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ പറഞ്ഞത്.

16ന് പതിനൊന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചാണ് രാഹുലിന്റെ സ്ഥാനാരോഹണം. സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും രാഹുല്‍ ചുമതലയേറ്റെടുക്കുക. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും.

കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍.

RECENT POSTS
Copyright © . All rights reserved