റിച്ചിയുടേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയാകുന്നത്. തുടര്‍ന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഇതില്‍ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ടൊവീനോ തോമസും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതെന്താ ഉത്തര കൊറിയ ആണോ എന്നും രൂപേഷ് ചോദിക്കുന്നു.
എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?’ രൂപേഷ് ചോദിക്കുന്നു.
ഈ വിഷയത്തില്‍ താന്‍ ഖേദ പ്രകടനം നടത്തിയതിന്റെയും കാരണം രൂപേഷ് വ്യക്തമാക്കി. ‘ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കില്‍ തന്നെ ആ കുറിപ്പ് ഞാന്‍ മാറ്റില്ലായിരുന്നു. കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…
എന്റെ ഒരു കമന്റ് കൊണ്ട് ആ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ എന്റെ ചിത്രങ്ങളായ യു ടൂ ബ്രൂട്ടസിനെയും തീവ്രത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തില്‍ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്.
ടൊവീനോ, പൃഥ്വി, ദുല്‍ഖര്‍ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്.
അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്നെ സിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ആ പരാതിയില്‍ നിന്നും വ്യക്തമാണ്. പക്ഷെ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ പ്രേമം എന്ന സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇത്തരം അസോസിയേഷനുകളില്‍ നിന്നും പുറത്തു വന്നവരാണ്. എന്നിട്ടും എത്രയോ മികച്ച ചിത്രങ്ങള്‍ അവര്‍ ചെയ്യുന്നു. അതുപോലെ തന്നെ വിനയന് സാറും. പിന്നെ അവര്‍ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ‘രൂപേഷ് പറഞ്ഞു
‘ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ വെറുതെ ഇരിക്കാന്‍ പോകുന്നില്ല. ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനും അപകീത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രൂപേഷ് പറഞ്ഞു.
കത്തോലിക്കാ സഭയെ മാനംകെടുത്തി വീണ്ടും വൈദീകന്റെ ഒളിച്ചോട്ടം. ഇത്തവണ വൈദീകൻ പൊക്കിയ സ്ത്രീ പുറത്തുനിന്നും അല്ല. ഉള്ളിൽ നിന്നു തന്നെ. വേലി തന്നെ വിളവു തിന്നുന്നു എന്ന പോലെ ഇടവകയിലേ തന്നെ മഠത്തിലേ കന്യാസ്ത്രീയുമായി. തൃശൂരില്‍ കഴിഞ്ഞ മാസം വൈദീകന് വീട്ടമ്മയുമായാണ് ഒളിച്ചോടിയതെങ്കില്‍ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് വികാരി തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി കടന്നു കളഞ്ഞത്. 75ലക്ഷം നേർച്ച പണവും ആയി ജോഡികൾ സ്പെയിനിലേക്ക് കടന്നു. സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദീക പ്രണയത്തിന്റെ ക്ലൈമാക്സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാൽ കോടി രൂപയുടെ നേർച്ച പണം.
പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ പണം ആയിരുന്നു ഇത്. പള്ളി നിര്‍മ്മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്ത 75 ലക്ഷത്തോളം രൂപയുമായാണ് ഈ വൈദീകന് കന്യാസ്ത്രിയുമായി വിദേശത്തേയ്ക്ക് മുങ്ങിയത്. ഈ വൈദികനെ പുറത്താക്കിയതായി എല്ലാ ഇടവകകളിലും കഴിഞ്ഞ ദിവസം രൂപത അറിയിപ്പും നടത്തി. വൈദീകൻ മഠത്തിലേ സ്ഥിരം സന്ദർശകനായിരുന്നുവത്രേ. കന്യാസ്ത്രീയുമായി അടുപ്പത്തിലായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. സാധാരണ സൗഹൃദ ബന്ധം എന്നായിരുന്നു കണക്കാക്കിയത്.
മണലിക്കാട് ഇടവകയില്‍ പുതിയ പള്ളി പണിയാനുള്ള നിക്കാത്തോടൊപ്പം അച്ചന് ഒളിച്ചോട്ടവും പ്ലാന്‍ ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ പള്ളി നിര്‍മ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് പള്ളി വികാരി മുങ്ങിയത്. നിലവില്‍ സെപയിനിലേയ്ക്കാണ് കന്യാസ്ത്രിയും വൈദീകനും മുങ്ങിയിരിക്കുന്നത്. പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു പള്ളി വികാരി നടത്തിയത്. ഇടവക്കാരെ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളെയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം എം എല്‍ എ.
സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത് എന്നായിരുന്നു ബല്‍റാമിന്റെ മറുപടി.പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച് ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ എന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്നായിരുന്നു് കോടിയേരി ബാലകൃഷ്ണന്റെ
പരിഹാസം.
കോടിയേരി അടക്കമുള്ള പ്രമുഖ സി പി എം നേതാക്കളുടെ മക്കള്‍ പ്രവാസി ഇന്ത്യാക്കാരുടെ കമ്പനികളില്‍ മുന്തിയ പോസ്റ്റുകളില്‍ ജോലി ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് ബല്‍റാം പോസ്റ്റിട്ടത് .
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
&nbs
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു 393 എന്ന കൂറ്റൻ സ്കോർ . മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടി. ഏകദിനത്തിലെ രോഹിത്തിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന ബഹുമതിയും രോഹിത്തിനാണ്. സച്ചിന്, സെവാഗ് എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വരി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
രോഹിതിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെയും ധവാന്റയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചുയര്‍ന്നത്. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്.
ടോസ് നേടിയ ശ്രീലങ്കന്‍ നായകന് തിസാര പെരേര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ധരംശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.
ഇന്ത്യന്‍ നിരയില്‍ തമിഴ്നാടിന്റെ യുവതാരം വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. കുല്‍ദീപ് യാദവിനു പകരമാണ് സുന്ദറിന്റെ വരവ്. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന അജിങ്ക്യ രഹാനെ രണ്ടാമത്തെ മല്‍സരത്തിനുമില്ല. അതേസമയം ശ്രീലങ്ക നിരയില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തി.
ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ആദ്യകളിക്കിറങ്ങിയ ടീം ഇന്ത്യ ലങ്കയ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധരംശാലയില്‍ കണ്ടത്. മഹേന്ദ്രസിങ് ധോണിയൊഴികെയുള്ള എല്ലാവരും നിരാശപ്പെടുത്തിയ മത്സരശേഷം, രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ന് മൊഹാലിയിലിറങ്ങുമ്പോള്‍ വിജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്നുകൂടി വിജയിക്കാനായാല്‍ ലങ്ക പരമ്പര സ്വന്തമാക്കും.
ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311-ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് ഈയിനത്തില്‍ റെക്കോര്‍ഡ്.
മമ്മൂട്ടിയെയും മമ്മൂട്ടി നായകനായ കസബയെയുംവിമര്‍ശിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍നടി പാര്‍വതിക്ക് നേരിടേണ്ടി വന്നത്. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനം.നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന് ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന് പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.. എന്നും പാര്‍വതി പറഞ്ഞു.
ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളെയും തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയവരെയും പരിഹാസം കലര്‍ന്നഭാഷയിലാണ് പാര്‍വതി വിമര്‍ശിച്ചത്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതിക്കൊപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പാര്‍വതിയുടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
പാര്‍വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :
കസബയ്ക്കായി ഡബ്ല്യു.സി.സിയുടെപ്രത്യേക സ്ക്രീനിങ്!!!
ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികവുറ്റ നടന്മാരില് ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിന് നന്ദി. ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദിയുണ്ട്.
അവര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഹിറ്റുകളും പണവും കിട്ടി. ഗംഭീരം.പ്രിയപ്പെട്ടവരെ നിരന്തരമായ ട്രോളുകളെ സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക.
ഐ.എഫ്.എഫ്.കെയില്‍ ഏറെചര്‍ച്ച ചെയ്യപ്പെടുന്ന ഡിജാം എന്നചിത്രത്തിലെ ഡയലോഗാണ്ഇവിടുത്തെ മഞ്ഞ പത്രങ്ങളോട് എനിക്ക് പറയാനുള്ളത്….. ‘I piss On everyone who hate music and freedom’.
ഇതാ നിങ്ങളുടെ പുതിയതലക്കെട്ട് . നല്ലൊരു ദിനം ആശംസിക്കുന്നു.
ബെംഗളുരു: ബിറ്റ് കോയിന് ഇടപാടുകളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ബിറ്റ്കോയിന് എക്സ്ചേഞ്ചുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ചുകളിലാണ് ബെംഗളുരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നിക്ഷേപകരുടെയും ഇടപാടുകാരുടെയും വിവരങ്ങള്‍, ഇവര്‍ നടത്തിയ ഇടപാടുകള്‍, ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ സംഘം ശേഖരിച്ചു.
ഇത്തരം എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം, വിവിധ രേഖകള്‍ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിറ്റ്കോയിന് ഇടപാട് ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ല. ആഗോള വ്യാപകമായി ശ്രദ്ധാകേന്ദ്രമായതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലോടെയാണ് ഇടപാടുകള്‍ നിരീക്ഷിക്കുന്നത്. ബിറ്റ് കോയിന് മൂല്യം ഒരു വര്‍ഷത്തിനുള്ളില്‍ അനേകം മടങ്ങ് വര്‍ദ്ധിച്ചതോടെ നിരവധി ആളുകളാണ് ബിറ്റ് കോയിന് ഇടപാടുകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയിരിക്കുന്നത്. നിക്ഷേപമെന്ന നിലയിലും വരുമാന മാര്‍ഗ്ഗമെന്ന നിലയിലും ബിറ്റ് കോയിനെ ആളുകള്‍ കണ്ടു തുടങ്ങിയതോടെയാണ് ബിറ്റ് കോയിന് ഇടപാടുകള്‍ കൂടുതല്‍ പ്രശസ്തമായത്. ജപ്പാന് സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടനവധി രാജ്യങ്ങള്‍ ഇപ്പോഴും ഇതേക്കുറിച്ച് പഠനം നടത്തുന്നതെയുള്ളൂ.
ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
ആലുവ ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന് ടി.ആര്. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന് നായര്‍ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകന് ശ്രീരാജിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ശ്രീരാജ് ഇന്നു തന്നെ മടങ്ങും. സംസ്കാരം നാളെ നടക്കും.
പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാജേന്ദ്രപ്രസാദാണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോട്ടയത്തേക്കു കൊണ്ടുവരും.
വെസ്റ്റ് വെയില്‍സ് ഏരിയയിലെ കാര്‍മാര്‍ത്തന്‍ , കാര്ഡിഗന്, അബരീസ്വിത്ത്, ലംപീറ്റര്‍, ഹവെര്‍ഫോര്‍ഡ് വെസ്റ്റ്, ടെന്‍ബി, നാബര്‍ത്ത് തുടങ്ങിയ സിറ്റികളിലെ മലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കാര്‍ഡിഗനില്‍ വച്ച് നടന്ന ഏഴാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
കാര്‍മാര്‍ത്തനില്‍ നിന്നുള്ള ജോസഫ് ഫിലിപ്പ് ആണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി കാര്‍ഡിഗനില്‍ നിന്നുള്ള സജി ഫിലിപ്പ്, ട്രഷറര്‍ ആയി കാര്‍മാര്‍ത്തനില്‍ നിന്നുള്ള ഷിബു മാത്യു, വൈസ് പ്രസിഡണ്ടായി പെംബ്രോക്കില്‍ നിന്നുള്ള ഷിബു തോമസ്, ജോയിന്റ് സെക്രട്ടറിയായി അലക്സ് മാമ്മന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
അബരീസ്വിത്ത്, ലംപീറ്റര്‍, ഹാവേര്‍ഫോര്‍ഡ് വെസ്റ്റ്, ടെന്‍ബി, നാബര്‍ത്ത് എന്നീ ടൌണുകളെ പ്രതിനിധീകരിച്ച് യഥാക്രമം ജിജോ മാനുവല്‍, നിജോ ജോണ്‍, ജോസഫ് തോമസ്, ജോസ് കുര്യാക്കോസ്, സെല്‍വകുമാര്‍, ജോബി പാപ്പച്ചന് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ചൈനീസ് സൂപ്പർമാൻ’ എന്നറിയപ്പെടുന്ന വു യോംഗിംഗ് (26) സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. 62 നിലകളുള്ള കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്നു സാഹസിക അഭ്യാസപ്രകടനം നടത്തുന്നതിനിടെ ചൈനീസ് അഭ്യാസി കെട്ടിടത്തിൽനിന്നു വീണു മരിക്കുകയായിരുന്നു.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ബഹുനിലകെട്ടിടത്തിനു മുകളിൽ അഭ്യാസം നടത്തവെയാണ് അപകടമുണ്ടായത്. പുൾ അപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവിട്ടു നിലത്തുവീഴുകയായിരുന്നു. 15 സെക്കന്േറാളം പിടിച്ചു കയറാൻ ശ്രമം നടത്തിയെങ്കിലും വുവിന്റെ ശ്രമം വിഫലമാകുകയായിരുന്നു. നവംബർ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും കഴിഞ്ഞ ദിവസമാണ് വുവിന്റെ കാമുകി സോഷ്യൽ മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചത്.
യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് ഇയാൾ ഈ സാഹസിക പ്രകടനം നടത്തിയത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുവിന്റെ വീഡിയോകൾക്കു വൻ പ്രചാരമുണ്ട്. അതേസമയം, അമ്മയുടെ ചികിത്സാചിലവിനു പണംകണ്ടെത്താൻ 15,000 ഡോളർ പന്തയം വച്ചാണ് വു സാഹസത്തിനു മുതിർന്നതെന്നു ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
കൊച്ചി: ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നു. കോഴിക്കോട് ബേപ്പൂര്‍ തീരത്ത് നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നാനിയില്‍ നിന്നും ചെല്ലാനത്തു നിന്നും ഓരോ മൃതദേഹങ്ങളും ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോസ്റ്റല്‍ പോലീസും മത്സ്യബന്ധന ബോട്ടുകളും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവ തിരിച്ചറിയാനായി ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു.