ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടർന്ന് നടൻ മോഹൻലാലിനെ ബാംഗ്ലൂര്‍ അപ്പോളോ ആശുപത്രിയിൽ ഹൃദയ പരിശോധനയ്ക്ക് വിധേയനാക്കി . അദ്ദേഹത്തെ ഹൃദയത്തിന്‍റെ കാര്യക്ഷമത മനസിലാക്കുന്ന ട്രെഡ്മിൽ ടെസ്റ്റിന് ഉള്‍പ്പെടെ വിധേയനാക്കി . എന്നാല്‍ താരത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് . ഉയർന്ന തോതിൽ കൊളസ്‌ട്രോൾ ഉണ്ടെന്നതിനാല്‍ ലാലിന് കൃത്യമായ വ്യായാമം നിര്‍ദേശിച്ചിട്ടുണ്ട് . വിവരമാണ് ലഭിക്കുന്നത്. അതിനാൽ ലാലിനെ ആൻജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. ഇന്ന് പതിവ് ഹൃദയ പരിശോധനകൾക്കായാണ് താരം ആശുപത്രിയിൽ എത്തിയതെന്നാണ് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു .ഓ പിയില്‍ ഉണ്ടായിരുന്ന ആളുകളാണ് താരം ആശുപത്രിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് . ഇന്നലെ രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ട്രെഡ്മിൽ ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു . ഹൃദയധമനികളിൽ ബ്‌ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല. ലാലിന്‍റെ പുതിയ ചിത്രമായ വില്ലൻ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തെപറ്റി സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ റോക്‌ലൈന്‍ ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്. ലാലേട്ടൻ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇതില്‍ അഭിനയിക്കുന്നത് .
ഹൈക്കോടതി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.കെ വിജയമോഹനെ പിരിച്ചുവിട്ടു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വിജയമോഹനെതിരെ രംഗത്ത് വന്നിരുന്നു. അനില്‍ അക്കരയ്ക്ക് എതിരായ കേസ് തോറ്റതിനാണ് വിജയമോഹനെ പിരിച്ചുവിട്ടത്. സാങ്കേതിക കാരണത്താലാണ് തെരഞ്ഞെടുപ്പ് കേസ് തള്ളിയത്. കേസില്‍ ഹര്‍ജി തയ്യാറാക്കിയത് വിജയമോഹനായിരുന്നു. എം.കെ ദാമോദരന്റെ ജൂനിയറായിരിക്കെയാണ് ഹര്‍ജി നല്‍കിയത്. എജീസ് ഓഫീസ് അറിയാതെയാണ് വിജയമോഹനെതിരായ സര്‍ക്കാര്‍ നടപടി.
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം സഫലമാക്കണമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി രാംദാസ് അത്വാലെയാണ് ഇത്തരമൊരു കമന്റ് പറഞ്ഞിരിക്കുന്നത്. ബോക്‌സര്‍ താരം വിജയേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിന് വിവാഹം വിധി പോലെ നടക്കും എന്ന് പറഞ്ഞ് രണ്ടു ദിവസത്തിനകമാണ് രാഹുലിന്റെ വിവാഹം ചൂടേറിയ ചര്‍ച്ചയാകുന്നത്.
‘ദളിതിന്റെ വീട്ടില്‍ നിന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം വിവാഹിതനുമല്ല. അതിനാല്‍ അദ്ദേഹം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. ഞങ്ങളുടെ (ദളിത്) കൂട്ടത്തില്‍ നിരവധി വിദ്യാഭ്യാസ യോഗ്യരായ പെണ്‍കുട്ടികളുണ്ട്. അദ്ദേഹം സമ്മതിച്ചാല്‍ മാത്രം മതി’യെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
‘രാഹുല്‍ ഗാന്ധി ഇപ്പോള്‍ പപ്പുവല്ല. അദ്ദേഹം ഇപ്പോള്‍ പ്രചരണവേദികളില്‍ പങ്കെടുക്കുകയാണ്. അദ്ദേഹം ആത്മധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. ഒരു നല്ല നേതാവായി മാറ്റട്ടെ എന്ന് ആശംസിക്കുന്നതായും’ കേന്ദ്രമന്ത്രി ആശംസിച്ചു. രാഹുല്‍ ഗാന്ധി ജാതി നോക്കാതെ വിവാഹം കഴിച്ചാല്‍ മാത്രമെ നമ്മുടെ സമൂഹത്തില്‍ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കു. സമൂഹത്തില്‍ രാഹുലിന്റെ ആദര്‍ശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. താന്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയേയാണ് വിവാഹം ചെയ്തത് എന്നും അത്വാലെ പറഞ്ഞു.
തിരുവനന്തപുരം : രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരളാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചു പണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പത്തു മണിക്ക് ശേഷം നിലവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്ത് അനുമതിയില്ല. ഇതിനിടെ, ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും നിയമത്തില്‍ പറയുന്നു. നിലവില്‍, തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെ ഉള്‍പ്പെടെ വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.
രാത്രി ഏഴു മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ജോലിചെയ്യിക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ തീരുമാനം അനുസരിച്ച് യാത്രാ സൗകര്യം ഒരുക്കയാല്‍ സ്ത്രീകള്‍ക്ക് ഏതു സമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടു മണിക്കൂറില്‍ നിന്നും ഒന്‍പത് മണിക്കൂറായി ഉയര്‍ത്തി. അധിക ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കിണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പരിഷ്‌കരിച്ച നിയമവ്യവസ്ഥകള്‍:
പത്ത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാം. അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം പ്രവര്‍ത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിന് ഇരട്ടി ശമ്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂര്‍. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു അവധി. സ്ത്രീകള്‍ക്ക് രാത്രി ഒന്‍പതുമണിവരെ ജോലി.
സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന് ശേഷവും ജോലിയില്‍ തുടരാം. സ്ത്രീകള്‍ക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബര്‍ ഇന്‍സ്‌പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പത്തുവര്‍ഷമാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി എന്നിവയും ഉറപ്പാക്കണം.
പോണ്ടിച്ചേരി: തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമലോ പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ വിലാസത്തിലാണെന്ന് കണ്ടെത്തി. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍. നികുതി ഇനത്തില്‍ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന ലക്ഷങ്ങള്‍ വെട്ടിച്ചാണ് തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് യാത്ര.
തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്. ഒരു കാര്യം വ്യക്തം.. നാട്ടുകാരെ പറ്റിക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരും സിനിമാക്കാരും പരസ്‌പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക…
ഷെറിൻ ഇപ്പോൾ ഒരു മെസ്സേജ് അയച്ചാൽ അത് എങ്ങനെ ആയിരിക്കും ?
ഈ ഒരു ബോർഡ് ആരെയും ഈറനണിയിക്കും
“പൊന്തകാട്ടിൽ നിന്നു കണ്ടുകിട്ടിയ എന്നെ ദത്തെടുത്തു, ഇപ്പോൾ ഞാൻ കരഞ്ഞു മരിച്ചു. എന്റെ ജീവിതം ഈ ഭൂമിയിലല്ലാ. ഈ ലോക സൃഷ്ടാവിനോട് ഞാൻ ചോദിച്ചു നീന്റെ കൂടെ ഞാനും വരട്ടെ അവിടെ വെച്ച് എനിക്ക് പാടാനും, ഡാൻസ് ചെയ്യാനും കൂട്ടുകാർ ഉണ്ടല്ലോ. ഞാൻ ഇപ്പോൾ ഒരു ചിത്രശലഭത്തേ പോലെ സ്വാതന്ത്ര ആയി പറന്ന് സന്തോഷിക്കുന്നു. കുറെ അപരിചിതർ എന്നെ സ്നേഹിക്കുന്നത് ഞാൻ ഇപ്പോൾ കാണുന്നുണ്ട്….”
അമേരിക്കയിലെ ഡാലസില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് തയാറായില്ല. ഷെറിന്റെ മരണത്തിന് കാരണക്കാരനായ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസ് പൊലീസ് കസ്റ്റഡിയിലാണ്. വെസ്‍ലിയും ഭാര്യ സിനിയും മലയാളികളാണ്.
അഹമ്മദാബാദ്: ഗുജറാത്തിലും കൂട്ട ശിശുമരണം. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണം ഉണ്ടായത്. 24 മണിക്കൂറിനിടെ 9 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ മൂന്ന് നവജാത ശിശുക്കളും ശ്വാസ തടസത്തേത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസം അര്‍ധരാത്രി മുതലാണ് ഇത്രയേറെ മരണങ്ങള്‍ ഇവിടെയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഭയന്നാണ് സന്നാഹങ്ങള്‍.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ കുട്ടികളുടെ കൂട്ടമരണം ഉണ്ടായത് ഓഗസ്റ്റ് ആദ്യമായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നത് മൂലം നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്.
‘തിരുവചനവും,പ്രാര്‍ത്ഥനകളും ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും ശക്തമായ ഒരു കൂട്ടായ്മയുമാണ് രൂപപ്പെടുക. ഒപ്പം സുവിശേഷവല്‍ക്കരണവും’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഇന്ന് ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും.
രൂപതയില്‍ പരിശുദ്ധാത്മ ശുശ്രൂഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രൂഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഇന്നലെ വൈകി ലണ്ടനില്‍ എത്തിച്ചേര്‍ന്നു. കണ്‍വെന്‍ഷന്‍ വേദിയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയ പിതാവ് ഒരുക്കങ്ങള്‍ കണ്ടു മനസ്സിലാക്കി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് വേദി വിട്ടത്.
റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ കലാശ ശുശ്രൂഷ ലണ്ടനില്‍ ഇന്ന് പ്രഘോഷിക്കപ്പെടുമ്പോള്‍ ദൈവിക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും നേടിയെടുക്കാവുന്ന തിരുവചന വേദിയിലേക്ക് ലണ്ടന്‍ റീജിയണല്‍ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി അസംഖ്യം വിശ്വാസികളുടെ ഒഴുക്കുണ്ടാവും. ലണ്ടനില്‍ വിശ്വാസി സാഗരത്തെ സാക്ഷി നിറുത്തി ദൈവീക അടയാളങ്ങളും അത്ഭുത രോഗശാന്തികളും നല്കപ്പെടുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും, സന്തോഷിക്കുവാനും മുഴുവന്‍ മക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായിട്ടാവും വന്നെത്തുക.
അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്
Allianz Park, Greenlands Lanes, Hendon, London NW4 1RL
കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തുന്നവര്‍ A1 ല്‍ നിന്നും A 41 ല്‍ കയറി പേജ് സ്ട്രീറ്റ് വഴി ചാമ്പ്യന്‍സ് വേ യിലൂടെ മുന്നോട്ടു വന്ന് A ഗെയിറ്റിനു സമീപത്തുള്ള പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
സൗജന്യവും വിശാലവുമായ പാര്‍ക്കിങ്ങില്‍ 800 ഓളം കാറുകള്‍ക്കും 200 ഓളം കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.
ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രൂഷയായിട്ടാവും നടത്തപ്പെടുക.അതിനാല്‍ കുട്ടികള്‍ അടക്കം ഭക്ഷണം ആവശ്യം ഉള്ളവര്‍ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.
രാവിലെ 9:30 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.
300 അടിയോളം നീളമുള്ള വിശാലമായ ഹാളില്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ ഒരുക്കുന്നതിനാല്‍ ഏവര്‍ക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രുഷയില്‍ പൂര്‍ണ്ണമായി പങ്കു ചേരുവാന്‍ കഴിയും.
കണ്‍വെന്‍ഷനില്‍ പങ്കുചേരുവാനായി ട്രെയിന്‍ മാര്‍ഗ്ഗം മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നെത്തുന്നവര്‍ക്കായി കണ്‍വെന്‍ഷന്‍ സെന്ററിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. (അനില്‍ 07723744639)
പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്.
കണ്‍വെന്‍ഷനില്‍ വരുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡീക്കന്‍ ജോയ്സ് – 0783237420, തോമസ് ആന്റണി-07903867625,
അനില്‍ ആന്റണി-07723744639, ജോസഫ് കുട്ടമ്പേരൂര്‍-07877062870
മലേഷ്യയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച യുവതി, ചെറിയതുറ പുന്നവിളാകം പുരയിടത്തിൽ മെർലിൻ റൂബി(37)യാണെന്നു തിരിച്ചറിഞ്ഞു. കാമുകനെ കൊന്നു പെട്ടിയിലാക്കിയ കേസിലെ പ്രതി ഡോ. ഓമനയാണു മരിച്ചതെന്നു സംശയിച്ചുള്ള പൊലീസ് അന്വേഷണം ഇതോടെ അവസാനിപ്പിച്ചു. കഴിഞ്ഞ 18നു തന്നെ മെർലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും ഇക്കാര്യമറിയാതെ, ജഡം ആരുടേതെന്നു കണ്ടെത്താൻ കേരള പൊലീസ് രണ്ടാംവട്ടവും പരസ്യം പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
മരിച്ച യുവതിയുടെ ബന്ധുക്കളിൽ നിന്ന് ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. 2012ൽ നാട്ടിൽ നിന്നു തൊഴിൽ തേടിപ്പോയ മെർലിൻ റൂബി, മലേഷ്യയിൽ ഇല്ക്ട്രോണിക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ സുബാങ് ജയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു വീണു പരുക്കേറ്റു ചികിൽസയ്ക്കിടെ മരിച്ചു. പ്രാഥമിക പരിശോധനയിൽ പാസ്പോർട്ടോ മേൽവിലാസമോ കണ്ടെത്താനാകാത്തതിനാൽ നാലു മാസത്തോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മലയാളിയാണെന്ന സൂചന ലഭിച്ചതോടെ പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ എന്ന സംഘടനയുടെ ഭാരവാഹികൾ ഇടപെട്ടു പേരു കണ്ടെത്തുകയും ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായത്തോടെ കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. പത്രങ്ങളിലൂടെയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പൊലീസ് നൽകിയ ചിത്രങ്ങൾ കണ്ടു മെർലിനെ സഹോദരി സോജ തിരിച്ചറിഞ്ഞു. തുടർന്നു ബന്ധുക്കളുമായി ആശയവിനിമയം നടത്തി കഴിഞ്ഞ 18നു പ്രവാസി മലയാളി അസോസിയേഷൻ മുൻകയ്യെടുത്തു മൃതദേഹം നാട്ടിലെത്തിക്കുകയും അന്നു തന്നെ വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിക്കുകയും ചെയ്തു.
എന്നാൽ, ഇതിനിടെ വീണ്ടും ഹൈക്കമ്മിഷനിൽ നിന്നുള്ള ഓർമപ്പെടുത്തൽ കത്തു ലഭിച്ച തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ആകട്ടെ, സംസ്കരിച്ച വിവരം അറിയാതെ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിനായി ബുധനാഴ്ച വീണ്ടും പരസ്യം നൽകി. പരസ്യംകണ്ട തളിപ്പറമ്പ് പൊലീസാണു രൂപസാദൃശ്യം കണക്കിലെടുത്തു മരിച്ചതു ഡോ. ഓമനയായിരിക്കാം എന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയത്.
അതേസമയം, മെർലിന്റെ മരണത്തിനു വ്യക്തമായ കാരണമെന്തെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരി സോജ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ മകന്റെ ജന്മദിനത്തിനു നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. അപകടത്തിൽപെടുന്നതിന്റെ തലേന്നു ചെന്നൈയിലുള്ള ഭർത്താവ് സന്തോഷിനെ വിളിച്ചിരുന്നു. പിന്നെ ഫോണിൽ കിട്ടാതായി, മെർലിന്റെ സമ്പാദ്യത്തെക്കുറിച്ചും അറിയിപ്പൊന്നുമില്ല. പരേതനായ റൂബിയുടെയും എൽജിന്റെയും മകളാണ് മെർലിൻ. മകൻ ജാക്സൺ വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.
മലപ്പുറത്തുകാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റും വീഴുമോ? മലപ്പുറം പൊന്നാനി സ്വദേശിനിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ ഭൂമി കയ്യേറ്റത്തിന് മന്ത്രിയെ വീഴ്ത്താനുള്ള തെളിവുകളെല്ലാമുണ്ടെന്നാണ് സൂചന. സമ്മര്‍ദങ്ങളെയെല്ലാം അതിജീവിച്ചാണ് കലക്ടര്‍ ഇടതു മുന്നണി മന്ത്രിസഭയിലെ പ്രമുഖനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ മന്ത്രി ഭൂനിയമലംഘനങ്ങള്‍ നടത്തിയെന്നത് ശരിവെച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമായി കാണണമെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് മന്ത്രിക്ക് നോട്ടീസ് നല്‍കാനും കലക്ടര്‍ തയ്യാറാകുമെന്നാണ് അറിയുന്നത്.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം നേടാനാണ് സര്‍ക്കാര്‍ നീക്കം.
നേരത്തെ പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാണ് ടി വി അനുപമ ഐ എ എസ് കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഭക്ഷ്യ സുരക്ഷ കമ്മിഷണറായിരിക്കെ പച്ചക്കറിയിലെ കീടനാശിനികളുടെ അമിത സാനിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ ഇവരെടുത്ത നടപടികള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്.
പൊന്നാനി മാറാഞ്ചേരി സ്വദേശിനിയായ അനുപമ കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.