യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം മൊബൈല്‍ ഫോണും പഴ്‌സും കവരുകയും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിപൊലീസില്‍ മൊഴി നല്‍കി. പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി പത്ത് മണിയോടെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് പേര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. രണ്ട് പേര്‍ പിന്തുടരുന്നത് ശ്രദ്ധയില്‍ പെട്ട യുവതി വീട്ടില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ കണക്ടായിരുന്നില്ല. തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഫോണ്‍ പിടിച്ചുവാങ്ങുകയും വയല്‍ പ്രദേശത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. താമസ സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെയായിരുന്നു അതിക്രമം.
22-23 വയസുള്ളവരാണ് പ്രതികളെന്നാണ് കരുതുന്നതെന്നും. നേരത്തെ ഇത്തരം കേസില്‍ പ്രതിയായ ഒരാളെ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതേ സ്ഥലത്ത് നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.