Latest News

വഴിയരികില്‍ ഒരു കല്ല് സ്ഥാപിച്ച് ചില്ലറ വിതറിയാല്‍ അതിനോടും പ്രാര്‍ത്ഥിക്കുന്നവരുണ്ടെന്ന് കാണിച്ചുതന്ന ചിത്രമാണ് പികെ. മതം പിടികൂടിയ മസ്തിഷ്‌കങ്ങള്‍ എന്ത് മണ്ടത്തരം കാണിച്ചാലും ലഭിക്കും പ്രോത്സാഹനം. ഇങ്ങനെയുള്ള നമ്മുടെ നാട്ടിലെ ഒരു വീഡിയോ ഇന്ത്യയെ നാണം കെടുത്തുകയാണ്.

ഡസ്റ്റ് ബിന്നിനെ ആരാധിക്കുന്ന ബീഹാറിലെ ഒരു കൂട്ടം യുവതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അമ്പലത്തിന് പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാനായിരുന്നു കങ്കാരുവിനെപോലുള്ള ഒരു ഡെസ്റ്റ് ബിന്‍ സ്ഥാപിച്ചത്. ഇതിനെയാണ് ഇപ്പോള്‍ ഇവിടെയെത്തുന്ന സ്ത്രീകള്‍ ആരാധിക്കുന്നത്.

ഡസ്റ്റ് ബിന്നിന്റെ അടുത്ത് സ്ത്രീകള്‍ എത്തുന്നതും ഇതിലേക്ക് തീര്‍ത്ഥം തളിക്കുന്നതും ദൃശ്യത്തില്‍ ഉണ്ട്. ഇത് മാലിന്യം നിക്ഷേപിക്കാനുള്ളതാണെന്ന് മനസ്സിലാകാതെയാണ് ഇത്തരത്തില്‍ പെരുമാറുന്നത്. അതിഥി എന്ന യുവതിയാണ് വ്യത്യസ്തമായ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് തെറ്റാണെന്ന് പറയാനും ആരുമങ്ങനെ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല, മതവികാരമെങ്ങാന്‍ വ്രണപ്പെട്ടാലോ!

 

ജനീവ: വീട്ടുകാരോട് പിണങ്ങി ജനീവയിലുള്ള ഏഴുവയസുകാരി വിമാനം കയറി. ഞായറാഴ്ചയാണ് സഭവം നടന്നത്. പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ജനീവ എയര്‍പോര്‍ട്ടിലേക്ക് ട്രെയിന്‍ കയറി. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പെണ്‍കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനവും കയറി.

രക്ഷിതാക്കള്‍ക്കായി കുറിപ്പ് എഴുതി വെച്ചാണ് കുട്ടി പോയത്. കുട്ടിയുടെ വീട്ടുകാര്‍ സ്വിസ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെങ്കിലും റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടാനായില്ല.

എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്നവരോടൊപ്പം കുട്ടി ആള്‍ക്കൂട്ടത്തിനുള്ളില്‍ മറയുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറുകയും ചെയ്തു. വിമാനത്തിനുള്ളില്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയെ വിമാനത്താവളം അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു.

എവിടേക്ക് പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂറുമാറിയത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ ഇനിയും ഇത്തരത്തില്‍ കൂറുമാറിയേക്കും എന്ന ഭയവും പോലീസിനുണ്ട്. എന്നാല്‍ അതിനെയെല്ലാം മറി കടക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ നിര്‍ണായക സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരനാണ് ഒടുവില്‍ മൊഴി മാറ്റിയിരിക്കുന്നത്. ഇനി ആരെങ്കിലും കൂറുമാറിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷയും കാവ്യ മാധവനും അടക്കമുള്ളവരുടെ മൊഴികള്‍ നിര്‍ണായകമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പലരും കൂറുമാറിയേക്കും എന്ന ഭയം പോലീസിനുണ്ട്. ഇതുവരെ ഒരു സാക്ഷി മാത്രമാണ് മൊഴിമാറ്റി പറഞ്ഞിട്ടുള്ളത്. കൂറുമാറ്റം എന്ന ഭയം പോലീസിന് ആദ്യമേ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുപതില്‍ പരം പേരുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ രഹസ്യ മൊഴി നല്‍കിയവര്‍ എന്ത് വിവരം ആണ് കൈമാറിയിട്ടുള്ളത് എന്നതിലും ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ട്. പോലീസിന് നല്‍കിയ മൊഴി തന്നെ ആണോ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയത് എന്ന കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേസില്‍ നാദിര്‍ഷയെ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിചാരണ വേളയില്‍ നാദിര്‍ഷ മൊഴിമാറ്റുമോ എന്ന സംശയം പോലീസിനുണ്ട്. ദിലീപിന്റെ ഭാര്യയും നടിയും ആയ കാവ്യ മാധവന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുനിയെ അറിയുകയേ ഇല്ലെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. എന്നാല്‍ താന്‍ കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. പോലീസ് ആദ്യം റിമി ടോമിയില്‍ നിന്ന് ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിന് ശേഷം റിമി ടോമിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. റിമി ടോമി എന്താണ് മൊഴിയില്‍ പറഞ്ഞത് എന്നത് ഇപ്പോഴും വ്യക്തമല്ല. കേസില്‍ ഏറെ നിര്‍ണായകമാകേണ്ടിയിരുന്നത് മഞ്ജു വാര്യരുടെ മൊഴി ആയിരുന്നു. എന്നാല്‍ സാക്ഷിയാകാന്‍ മഞ്ജു വാര്യര്‍ തയ്യാറാകാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. ദിലീപ് ജയിലില്‍ ഉള്ള സമയത്താണ് ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത്. ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മൊഴിമാറ്റിയേക്കും എന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്. കൂറുമാറ്റം തടയാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂറുമാറിയവരെ പ്രതിയാക്കിയേക്കും എന്ന സൂചനയും പോലീസ് പുറത്ത് വിടുന്നത്. നിലവില്‍ കൂറുമാറിയ സാക്ഷിയെ കാവ്യ മാധവന്റെ ഡ്രൈവര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപുമായി അടുപ്പമുള്ള ഒരു അഭിഭാഷകന്റെ ഇടപെടലും പോലീസ് സംശയിക്കുന്നുണ്ട്. കേസിലെ ഏതെങ്കിലും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ അത് തിരിച്ചടിയാവുക ദിലീപിന് തന്നെയാണ്. ജാമ്യ വ്യവസ്ഥകളുടെ ലംഘനമായും അത് വിലയിരുത്തപ്പെടും.
ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന്റെ നീക്കങ്ങള്‍ കരുതലോടെ ആണ്. ഇതുവരെ ഒരു പരസ്യ പ്രസ്താവന പോലും താരം നടത്തിയിട്ടില്ല. ജാമ്യ വ്യവസ്ഥകള്‍ എല്ലാം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കിയാണ് എല്ലാ നീക്കങ്ങളും.

ഗാന്ധിനഗര്‍ : ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ മോദിയുടെ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഗുജറാത്തിലെ ഭറൂച്ചില്‍ തെരെഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഗുജറാത്തില്‍ തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

എളുപ്പത്തില്‍ വ്യവസായം നടത്താന്‍ സാധിക്കുന്ന അന്തരീക്ഷമല്ല ഇന്ത്യയിലുള്ളത്. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് സകലതും കുഴപ്പത്തിലാക്കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെയും രാഹുല്‍ വിമര്‍ശിച്ചു. റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കുമായിരുന്നു. ഗുജറാത്തിലെ 90 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍വ്യവസായികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് അവിടെ പഠിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഓഫ് സ്‌പിന്‍ ബൗള്‍ ചെയ്തും ക്രിക്കറ്റ് ആരാധകരെ വിസ്‌മയിപ്പിച്ചു. ശ്രീലങ്കയിലെ എംസിഎ പ്രീമിയര്‍ ലീഗിലാണ് മലിംഗയുടെ ഓഫ്‌ സ്‌പിന്‍ ബൗളിംഗ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാറ്റ്‌സ്‌മാന് പന്ത് കാണാനാകാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നാണ് മലിംഗ സ്‌പിന്‍ ബൗള്‍ ചെയ്‌തത്. ഓഫ് സ്‌പിന്‍ എറിഞ്ഞ മലിംഗ മൂന്നു വിക്കറ്റും വീഴ്‌ത്തി. മലിംഗയുടെ ടീമായ ടീജേ ലങ്ക മല്‍സരത്തില്‍ വിജയിക്കുകയും ചെയ്തു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം, എല്‍ബി ഫിനാന്‍സിനെ 82 റണ്‍സിനാണ് ടീജേ ലങ്ക തോല്‍പ്പിച്ചത്. മഴ മൂലം മല്‍സരം 42 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ടീജേ ലങ്ക 38.4 ഓവറില്‍ 266 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങില്‍ എല്‍ബി ഫിനാന്‍സ് 25 ഓവറില്‍ ഏഴിന് 125 എന്ന സ്‌കോറില്‍ നില്‍ക്കെ മല്‍സരം അവസാനിപ്പിക്കുകയായിരുന്നു. 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മലിംഗയും മൂന്നു വിക്കറ്റെടുത്ത സചിത്ര സേനനായകെയും ചേര്‍ന്നാണ് എല്‍ബി ഫിനാന്‍സിനെ തകര്‍ത്തത്.

കന്നട നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹനിശ്ചയചടങ്ങ് വളരെ ലളിതമായാണ് നടന്നത്. മഞ്ജുവാര്യരും സംയുക്തയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായി ചില കന്നട സിനിമ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് ഭാവന ഉറപ്പ് പറയുന്നു. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.

കൊച്ചി: ആലുവ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് നടന്‍ ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടായെന്ന് റിപ്പോര്‍ട്ട്. അപേക്ഷ പോലും നല്‍കാതെയാണ് പലരും ജയിലില്‍ കടന്ന ദിലീപിനെ കണ്ടത്. സിദ്ദിഖ് നടത്തിയ സന്ദര്‍ശനം ഇത്തരത്തില്‍ അനുവാദമില്ലാതെയായിരുന്നുവെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നാണ് സന്ദര്‍ശക രേഖകള്‍ പറയുന്നത്. ഒരു ദിവസം 13 പേരെ വരെ സന്ദര്‍ശനത്തിനായി അനുവദിച്ചു. ഗണേഷ് കുമാര്‍ കേസിന്റെ കാര്യം സംസാരിക്കാനാണ് ജയിലില്‍ എത്തിയത്. എന്നാല്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ഓണക്കോടി നല്‍കാന്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേസ് അട്ടിമറിക്കാനാണ് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ നിരന്തരം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ദിലീപിനൊപ്പം നില്‍ക്കണമെന്ന് ഗണേഷ് കുമാര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് വിവാദമായിരുന്നു.

ഡല്‍ഹി, കത്പുളി കോളനി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും അവര്‍ക്ക് വേണ്ടി മുന്നില്‍ നിന്ന സി പി ഐ നേതാവ് ആനി രാജയെ മര്‍ദ്ദിക്കുകയും വഴി സാധാരണക്കാരനോടുള്ള തന്റെ നയം മോഡി വ്യക്തമാക്കിയിരിക്കുന്നു. ആ തെരുവില്‍ ഉറങ്ങുന്നത് ഒരു കലാ സംസ്‌കാരം കൂടിയാണ്. അവശേഷിക്കുന്ന കോളനി നിവാസികള്‍ ക്യാമ്പുകളിലേക്ക് പോകാന്‍ എന്ത് കൊണ്ട് മടിക്കുന്നു എന്ന് അധികാരികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമായിരുന്നു.

ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ ഇത്തരം ഒരു ചേരി ഇല്ലാതാക്കിയത് അവരെ കുടിയൊഴിപ്പിച്ചല്ല. അവര്‍ പോലും അറിയാതെ അവര്‍ക്ക് വേണ്ടി കെട്ടിട സമുച്ചയങ്ങള്‍ പണിതതിനു ശേഷം പാര്‍പ്പിടം സമ്മാനിക്കുകയായിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ എല്ലാ സര്‍ക്കാരും ഒരു പോലെ തല്‍പ്പരരാണ്. എന്നാല്‍ അവരുടെ ശിഷ്ട ജീവിതം എങ്ങിനെയെന്ന് ആരും അന്വേഷിക്കാറില്ല.

ആനി രാജ ഈ ദുരവസ്ഥ മനസ്സിലാക്കി തന്നെയാണ് കത്പുളി കോളനി നിവാസികളുടെ കൂടെ നിന്നത്. അവരെ പോലും അതി ക്രൂരമായി മര്‍ദ്ദിച്ച് വലിച്ചിഴക്കാന്‍ മോഡിയുടെ പോലീസിനു മടിയില്ലാതായിരിക്കുന്നു. കേരളത്തില്‍ അടക്കമുള്ള ഇത്തരം കുടിയൊഴിപ്പിക്കലിനെതിരെ ആം ആദ്മി പാര്‍ട്ടി ജനങ്ങളോടൊപ്പം ഉണ്ടാകും.

റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന, അധികാരത്തിലിരിക്കുന്ന മന്ത്രി തോമസ് ചാണ്ടി ‘എനിക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ചെറുവിരലനക്കാനാവില്ല, ഞാന്‍ വെല്ലുവിളിക്കുന്നു’ എന്നാക്രോശിക്കുന്നത് സിപിഐ നേതാവ് കാനത്തിനോടുള്ള വെല്ലുവിളിയല്ല, ഈ നാട്ടിലെ നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണ്. തനിക്കെതിരേ തെളിവില്ല എന്നല്ല, ‘അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചെറുവിരലനക്കാനാവില്ല’, അതായത് അവരുടെ കൈകള്‍ താന്‍ ബന്ധിച്ചിരിക്കുന്നു എന്നാണ് നിയമലംഘകനായ ഒരു മന്ത്രി ആക്രോശിക്കുന്നത്.

ഈ നിയമലംഘകനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുക വഴി
മുഖ്യമന്ത്രിയും ഇതിനു പിന്തുണക്കുന്നു എന്ന് മനസ്സിലാക്കണം. ഇത് ഒരു ജനാധിപത്യസംവിധാനത്തെ തകര്‍ക്കുന്ന ഈ നടപടിയില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു.

കേസ് അന്വേഷണത്തില്‍ മാത്രമല്ല കോപ്പിയടിയിലും കാലാനുസൃതമായി മാറ്റം സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മറക്കാറില്ലെന്നതിന്റെ ഉദാഹരണമാണ് സിവിൽ സർവീസസ് പരീക്ഷയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ കോപ്പിയടി. തുണ്ട് പേപ്പറല്ല ഹൈടെക്ക് സംവിധാനങ്ങളാണ് മലയാളി ഐപിഎസുകാരനായ സഫീര്‍ കരീമിന്റെ കയ്യില്‍ നിന്ന് പിടിയിലാകുന്നത്. കോപ്പിയടിയില്‍ പിടിയിലാകുന്ന ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥനല്ല സഫീര്‍ കരീം.
സാധാ പൊലീസുകാരന്‍ മുതല്‍ ഐജി വരെ കോപ്പിയടിച്ചതിന് പിടിയിലായിട്ടുണ്ട്. 2015 മേയ് മാസം നടന്ന എംജി യൂണിവേഴ്സിറ്റിയുടെ എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായത് തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസാണ്. കളമശേരി സെന്റ് പോള്‍സ് കോളേജായിരുന്നു ഐജിയുടെ കോപ്പിയടിക്ക് വേദിയായത്. പരീക്ഷാ ഹാളില്‍ തൂവാലയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് ടി.ജെ. ജോസ് കോപ്പിയടിച്ചത്. ജോസ് മുമ്പും കോപ്പിയടിച്ചതിന് ദൃക് സാക്ഷിയാണെന്ന് അന്ന് കൂടെ പരീക്ഷ എഴുതിയ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഐജിയുടെ കോപ്പിയടി അന്ന് ഏറെ വിവാദമായിരുന്നു പിന്നീട് കോപ്പിയടി തെളിഞ്ഞതിനെ തുടര്‍ന്ന് ഐജിയെ ഡീബാര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കിടെ ഐപിഎസുകാരന്‍ പിടിയിലാകുന്നത് ബ്ലൂടൂത്ത് ഹെഡ്സെറ്റും, മിനിയേച്ചര്‍ ക്യാമറയും മൊബൈല്‍ ഫോണുമായാണ്.

ഒരു സിനിമാകഥപോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് സിവിൽസർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് ജയിലിലായ സഫീർകരിം ഐപിഎസിന്റെ ജീവിതം. ‌തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീർ കരീം 112–ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്.

ഈ നേട്ടം കൈവരിക്കാൻ കാരണമായതാകട്ടെ സുരേഷ്ഗോപി നായകനായ കമ്മീഷണർ സിനിമയും. കമ്മീഷണർ സിനിമയിലെ ഭരത്ചന്ദ്രൻ ഐപിഎസ് സഫീറിന് പഠിക്കാനുള്ള പ്രചോദനം കൂടിയായിരുന്നു. ഭരത്ചന്ദ്രനെപ്പോലെ കാക്കിയിടുന്നതും അഴിമതിക്കെതിരെ പോരാടുന്നതുമാണ് തന്റെ സ്വപ്നമെന്ന് പല അഭിമുഖങ്ങളിലും സഫീർ പറഞ്ഞിട്ടുമുണ്ട്.

സിവിൽസർവീസ് പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് മുറിയുടെ ചുമരുകൾ മുഴുവൻ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളായിരുന്നു. യുപിഎസി അഭിമുഖത്തിലും സിനിമ കണ്ടാണ് ഐപിഎസ് ആയതെന്ന് പറയാനുള്ള ചങ്കൂറ്റം സഫീർ കാണിച്ചിട്ടുണ്ട്.

ആലുവയിലുള്ള സ്വന്തം കോച്ചിങ് സെന്ററിൽ സിവിൽസർവീസ് കോച്ചിങ് നൽകുന്നതിനോടൊപ്പം പഠിച്ചാണ് സഫീർ പരീക്ഷ പാസായത്. ഐപിഎസ് ആയ ശേഷം ഏറെ ആരാധിക്കുന്ന സുരേഷ്ഗോപിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.

പരീക്ഷ ജയിക്കാൻ സിനിമയാണ് കാരണമായതെങ്കിൽ പിടിക്കപ്പെടാനുള്ള പ്രചോദനം ലഭിച്ചതും സിനിമയിൽ നിന്നു തന്നെയാണ്. സഞ്ജയ്ദത്ത് നായകനായ മുന്നാഭായി എംബിബിഎസിലും നായകൻ പരീക്ഷജയിക്കാൻ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് കോപ്പിഅടിക്കുന്നത്.

ഷർട്ടിൽ ഘടിപ്പിച്ച രഹസ്യക്യാമറ ഉപയോഗിച്ചാണ് സഫീർ ഭാര്യ ജോയ്സി ജോയ്‌ക്ക് ചോദ്യപേപ്പർ അയച്ചുകൊടുത്തത്. ചോദ്യപേപ്പർ ലഭിച്ച ഭാര്യ, ഫോണിൽ ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എഗ്‍മോറിലെ സ്കൂളിലായിരുന്നു പരീക്ഷ. സഫീറിനെതിരെ വഞ്ചനാക്കുറ്റം അടക്കമുള്ളവയാണു ചുമത്തിയിട്ടുള്ളത്. സമാന കുറ്റങ്ങൾ ജോയ്സിനെതിരെയും ചുമത്തുമെന്നാണ് അറിയുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് ജോയ്സി. കോപ്പിയടി നടത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് സഫീർ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ, കുറ്റം തെളിഞ്ഞാൽ ഐപിഎസിൽനിന്നു പുറത്താക്കിയേക്കും.

Copyright © . All rights reserved