Latest News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാ പ്രതിയാകില്ലെന്ന് സൂചന. രണ്ട് ദിവസത്തിനകം കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് വിവരം. എഫ്‌ഐആറില്‍ 1-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകളനുസരിച്ച് ദിലീപ് ഏഴാം പ്രതിയാകുമെന്നാണ് വിവരം.

കൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണ് അത് സംബന്ധിച്ച ഗൂഢാലോചനയെന്ന് വിശദീകരിച്ചാണ് പോലീസ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചചത്. ആഴ്ചകള്‍ക്കു മുമ്പ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോഴാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ ഇത് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയായേക്കുമോ എന്ന സംശയത്തിലാണ് പുനര്‍വിചിന്തനം.

പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിക്കൊണ്ട് ദിലീപിനെ രണ്ടാം പ്രതിയോ ഏഴാം പ്രതിയോ ആക്കുമെന്നാണ് സൂചന. ദിലീപും സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത്. മറ്റു പ്രതികള്‍ക്ക് ഇതേക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നുവെന്നും വിലയിരുത്തലുണ്ട്.

ചെന്നൈ: വിമാനയാത്രക്കിടയിൽ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.  അതിൽ കൂടുതലും യാത്രക്കാരും വിമാന ജീവനക്കാരും തമ്മിൽ ഉള്ളതാണ്. കൂടുതലും മദ്യം കഴിച്ചതിനുശേഷമുള്ള പ്രകടനകളെക്കുറിച്ചാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു വനിതാ യാത്രക്കാരി അക്രമാസക്തയായതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേഴ്‌സിന്റെ ബാലി- ദോഹ വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു എന്നതാണ് പുതിയ റിപ്പോർട്ട്. ഞായറാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ സഞ്ചരിച്ച ഇറാനിയന്‍ ദമ്പതികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.

യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തിന്റെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് അണ്‍ലോക്ക് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി മനസ്സിലായി. യാത്രയ്ക്കിടെ അല്‍പം മദ്യപിച്ചിരുന്ന ഭാര്യയ്ക്ക് ഇതോടെ കലിയിളകി. ചതിക്കപ്പെട്ട രോക്ഷത്തില്‍ ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ച ഇവര്‍ നിര്‍ത്താതെ ബഹളം വയ്ക്കാന്‍ ആരംഭിച്ചു. ശാന്തമാക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ മോശമായാണ് പെരുമാറിയത്. ഒരു രീതിയിലും ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു.

പിന്നീട് പ്രശ്‌നക്കാരിയായ ഭാര്യയേയും ഭര്‍ത്താവിനേയും ഇവരുടെ കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടര്‍ന്നത്. സുരക്ഷാ പ്രശ്‌നമല്ലാതിരുന്നതിനാലും യുവതി അനുഭവിച്ച മാനസികമായ ആഘാതം തിരിച്ചറിഞ്ഞും വിമാനത്താവള അധികൃതര്‍ ഇറാനിയന്‍ കുടുംബത്തെ ലോഞ്ചില്‍ തുടരാന്‍ അനുവദിച്ചു. മദ്യപിച്ചിരുന്ന ഭാര്യ ഒന്നടങ്ങിയപ്പോള്‍ കോലാലംപൂരിലേക്കുള്ള വിമാനത്തില്‍ ദമ്പതികളേയും കുഞ്ഞിനേയും കയറ്റിവിട്ടെന്നും അവിടെ നിന്നും അവര്‍ ഖത്തറിലേക്ക് തന്നെ പോകുമെന്നും അധികൃതര്‍ അറിയിച്ചു.

ബിജോ തോമസ് അടവിച്ചിറ 

കിഴക്കൻ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. കിഴക്കുനിന്നും മണ്ണ് കൊണ്ടുവന്ന് പാടങ്ങളും ചെറിയ കുളങ്ങളും നികത്തിയപ്പോൾ പുറകെ മലവെള്ളം വന്നു പുഴ നിറയും എന്നും, വെള്ളം ഉൾകൊള്ളാൻ തോടുകൾ തികയാതെ വന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആക്കും എന്നും ആരും ഏതു വരെ മനസിലാക്കിയില്ല. അതിന്റെ ഭലം അനുഭവിച്ചു തുടങ്ങി. ഇങ്ങനെ പോയാൽ ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കിയ ഒരു അധികം താമസിക്കാതെ കുട്ടനാടിനെയും വേട്ടയാടാതിരിക്കില്ല

Image result for KUTTANADU VELLAPOKKAM

പല പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചു പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു,  കിഴക്കൻ വെള്ള ശക്തമായ ഒഴുക്ക്  വേലിയേറ്റവും മൂലം  പൂരിഭാഗം പാടങ്ങളിൽ മട വീണു . എ. സി.  റോഡിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സമയമായതിനാൽ മഴയും വെള്ളപ്പൊക്കവും പണിയെയും ബാധിച്ചു.

വേലിയേറ്റ സമയത്തു ഒഴുക്ക് നിലച്ചതിനാലും തണ്ണീർമുക്കം ബണ്ടു ഷട്ടർ അടച്ചതിനാലും കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിലാണ്. കുട്ടനാട് പാക്കേജിൽ വരുന്ന പണികളുടെ മെല്ലെ പോക്കും പല പാടങ്ങളിലും മടവീഴാൻ കാരണമായി.

Image may contain: outdoor and water

                       മങ്കൊമ്പ് ശ്രീ  ഭഗവതി ക്ഷേത്രം 

അരാധനാലയങ്ങൾ ഉൾപ്പെടെ  താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള ചെറുകിട വ്യാപാരസ്ഥാപങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. ജിഎസ്ടിക്ക് പുറമെ വന്ന വെള്ളപ്പൊക്കവും ചെറുകിട വ്യാപാരസ്ഥാപങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്

Related image

വീഡിയോ, ഫോട്ടോ കടപ്പാട് : ശ്യംകുമാർ കുട്ടനാട് കേബിൾ വിഷൻ 

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ അമ്മ. പ്രത്യുഷയുടെ മരണത്തെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പായിരുന്നു പ്രത്യുഷയുടെ മരണം. എന്നാല്‍ താരം ആത്മഹത്യ ചെയ്തതല്ലെന്നും കാമുകനായിരുന്ന സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നതര്‍ അവളെ കൊലപ്പെടുത്തുകയാണെന്നാണ് അമ്മ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മ സരോജിനി ദേവിയുടെ വെളിപ്പെടുത്തല്‍.

തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും അമ്മ പറയുന്നു. സിനിമാ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നാണ് സരോജിനി അമ്മ പറയുന്നത്. അവസാനം കാണുമ്പോഴും അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

വിവാഹത്തിന് സിദ്ധാര്‍ത്ഥിന്റെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പ്രത്യുഷ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു മരണം സംഭവിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി സരോജിനി രംഗത്തെത്തിയതോടെ പ്രത്യുഷയുടെ മരണം വീണ്ടും വിവാദമായിരിക്കുകയാണ്.
‘അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു.’ സരോജിനി പറയുന്നു.

നേരത്ത, പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ ബി മുനിസ്വാമി വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആദ്യമായി വെളിപ്പെടുത്തല്‍ അദ്ദേഹമാണ് നടത്തിയത്.

എന്നാല്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐ സി.ഐ.ഡി അന്വേഷണം നടത്തുകയും മുനിസ്വാമിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു. നടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തിലായിരുന്നു അവര്‍ എത്തിയത്. അതേസമയം, കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തുകയും അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയും വിധിച്ചിരുന്നു.

വിവാഹമോചിതായായി എങ്കിലും ഇപ്പോഴും അമല പോള്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമാണ്. ആഢംബര വാഹനത്തിനു നികിതി തട്ടിച്ച സംഭവത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പു തന്നെ താരം തന്റെ അല്‍പ്പം വ്യത്യസ്തമായ സെല്‍ഫികള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

uploads/news/2017/11/162519/amala.gif

മെയ്ക്കപ്പ് ഇല്ലാതെ ഒരു ഉറക്കമുണര്‍ന്നതിനു ശേഷമുള്ള ലെയ്‌സി ഫീലിലാണ് അമല പോള്‍. എന്തായാലും അമലയുടെ പുതിയ സെല്‍ഫികള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു.

uploads/news/2017/11/162519/amala-2.gif

വെഡ്ഡിങ് ഫോട്ടോഷൂട്ട് ലവ് സീൻ പിടുത്തം ലോകം മുഴുവൻ ഇന്നൊരു ട്രെൻഡാണ്. വളരെ വ്യത്യസ്തമായി ഫോട്ടോഷൂട്ട് നടത്താനാണ് വധൂവരന്മാർ ആഗ്രഹിക്കുന്നത്. അതിനാൽതന്നെ എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ അവർ തയാറാണ്. പക്ഷേ ഈ വെല്ലുവിളികൾ ചിലപ്പോഴൊക്കെ അവർക്കുതന്നെ പണി കൊടുക്കാറുമുണ്ട്.

ഇവിടെ ഒരു വധുവും വരനും തങ്ങളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത് ഒരു ബീച്ചാണ്. പാറക്കെട്ടിനു മുകളിൽനിന്ന് തിരമാലകളെ സാക്ഷിയാക്കി അവർ പരസ്പരം ചുംബിക്കാൻ ശ്രമിച്ചു. പക്ഷേ പെട്ടെന്നാണ് വലിയൊരു തിരമാല അലയടിച്ചുവന്നത്. അതിന്റെ ശക്തിയിൽ പിടിച്ചുനിൽക്കാനാവാതെ വധു പെട്ടെന്ന് താഴെ വീണു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇതിന്റെ വിഡിയോ കാണാം .

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി-20യിലെ തോല്‍വിയ്ക്ക് പിന്നാലെ ആരാധകരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. നാളുകളായി താരത്തിന്റെ വിരമിക്കലിനായി വാദിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഹേറ്റേഴ്‌സാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. എന്നാലിപ്പോഴിതാ ഇതിഹാസ താരങ്ങളടക്കം ധോണിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വന്റി-20യില്‍ ധോണിയ്ക്ക് പകരം വേറൊരാളെ കണ്ടെത്തണമെന്നും യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കണമെന്നുമാണ് ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും മുന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത്.

‘ട്വന്റി-20യില്‍ ധോണിയുടെ സ്ഥാനം നാലാമതാണ്. മികച്ച ബാറ്റിങ് കാഴ്ച വയ്‌ക്കേണ്ട സ്ഥാനമാണിത്. എന്നാല്‍ വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് അത്യാവശ്യമായിരുന്നു. ആ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160 ആയിരുന്നപ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഇത്രയും വലിയ ഒരു ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ടീമിനും ഇത് അനുയോജ്യമല്ല. ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.’ ലക്ഷ്മണ്‍ പറഞ്ഞു.

ലക്ഷ്മണിന് പിന്നാലെ സമാന അഭിപ്രായവുമായി അഗാര്‍ക്കറും രംഗത്തെത്തുകയായിരുന്നു. ഏകദിന മത്സരങ്ങള്‍ ധോണി അനുയോജ്യനായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഗാക്കറും അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമെന്ന് സൂചന. കയ്യേറ്റം സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ശുപാര്‍ശ ചെയ്തതോടെ മന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ഏറി വരികയാണ്. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തതിനാല്‍ തീരുമാനം എല്‍ഡിഎഫിന് വിട്ടേക്കുമെന്നാണ് കരുതുന്നത്.

എല്‍ഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും ഉഭയകക്ഷി യോഗം വിളിക്കാനും സാധ്യതയുണ്ട്. സിപിഐ മന്ത്രിക്കെതിരെ പരസ്യ നിലപാട് നേരത്തേ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സോളാര്‍ റിപ്പോര്‍ട്ടിലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സിപിഎം സെക്രട്ടറിയേറ്റ് വിളിച്ചിരിക്കുന്നതെങ്കിലും തോമസ് താണ്ടി വിഷയവും ചര്‍ച്ചയാകും.

ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിക്ക് എതിരെയാകുകയും വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും തീരുമാനം അടിയന്തരമായി സ്വീകരിച്ചേ പറ്റൂ. എന്നാല്‍ വിജിലന്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടോ നിയമോപദേശമോ ലഭിക്കാതെ രാജിയുണ്ടാകാന്‍ സാധ്യതയിെല്ലന്നാണ് വിലയിരുത്തപ്പെടുന്നത്.

മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാര്‍ത്താവതാരകനായ നിതിന്‍ ദാസ്‌ ആണ് മരിച്ചത്.

കോഴിക്കോട് താമസിക്കുന്ന മുറിയിലാണ് തൃശൂര്‍ സ്വദേശിയായ നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ ഷിഫ്റ്റില്‍ കയറാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഓഫീസിനടുത്തുള്ള നിതിന്റെ മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ആത്മഹത്യക്കുറിപ്പ്‌ ഒന്നും കണ്ടെത്താനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തൃശൂര്‍ സ്വദേശിയായ നിതിന്‍ തിരുവനന്തപുരത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി സ്വകാര്യ ആശുപത്രിയില്‍ മെയ്ല്‍ നഴ്സായി കുറച്ചു നാള്‍ ജോലി നോക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നത്. കാക്കനാട്ടെ കേരള പ്രസ് അക്കാദമിയിലാണ് നിതിന്‍ മാധ്യമപ്രവര്‍ത്തനം പഠിച്ചത്. 2015 ലാണ് നിതിന്‍ മീഡിയ വണില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഇന്ത്യൻ കായിക ലോകത്തു തോല്‍ക്കാന്‍ മനസില്ലാത്ത പോരാളി വിലയിരുത്തപ്പെടുന്ന ഒരാൾ ആണ് യുവരാജ്. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും അപ്രതീക്ഷിത തിരിച്ചു വരവാണ് യുവി നടത്തിയത്.
എന്നാല്‍ ആര്‍ക്കു മുന്നിലും പതറാത്ത യുവിയുടെ കണ്ണുകള്‍ നിറയുന്ന കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ കരോര്‍പതിയില്‍ പങ്കെടുക്കവെയായിരുന്നു യുവി പൊട്ടിക്കരഞ്ഞത്. നാളെ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ അവസാന എപ്പിസോഡിലായിരുന്നു യുവി വികാരഭരിതനായത്.
Also Read: അദ്ദേഹത്തിന്റെ കണ്ണുകള്‍ നോക്കിയാല്‍ എനിക്ക് കാര്യങ്ങള്‍ മനസിലാകും; ഭാഗ്യമാണ് ഒപ്പം കളിക്കാന്‍ കഴിയുന്നത്; ധോണിയെക്കുറിച്ച് കോഹ്‌ലി
ബച്ചനൊപ്പം ബോളിവുഡ് താരം വിദ്യാ ബാലനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ക്യാന്‍സറിനെ നേരിട്ട നാളുകളെ കുറിച്ച് പറയവേയായിരുന്നു യുവിയുടെ കണ്ണുകള്‍ നിറഞ്ഞത്. 2011 ലെ ലോകകപ്പിനിടെയായിരുന്നു യുവിയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തോല്‍ക്കാന്‍ കൂട്ടാക്കാതെ ക്യന്‍സറിനെ യുവി പൊരുതി തോല്‍പ്പിക്കുകയായിരുന്നു.
ചാനല്‍ പരിപാടിയ്ക്കിടെ രോഗത്തെ കുറിച്ച് യുവി മനസു തുറക്കുകയായിരുന്നു.’ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ചുവ നിറത്തിലുള്ള ശ്ലേഷ്മപടലം പുറത്തു വന്നു. 14 സെന്റീമീറ്ററോളം നീളമുള്ള ട്യൂമറും. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. പതിയെ പതിയെ പതിയെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഇനി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കളിയും ആരോഗ്യവുമെല്ലാം മോശമായി.’ യുവി പറയുന്നു.
ക്യാന്‍സറിനെ നേരിട്ട ദിനങ്ങളെ കുറിച്ചുള്ള യുവിയുടെ മനസു തുറക്കല്‍ കാണികളേയും കൂടെ പങ്കെടുക്കാനെത്തിയ വിദ്യാ ബാലനേയും അവതാരകനായ ബച്ചനേയുമെല്ലാം ദുഖിതരാക്കുന്നതായിരുന്നു.

Copyright © . All rights reserved