ഇരുപത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ തിരൂർ സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു.തിരൂർ മാവുംകുന്ന് മദ്രസക്ക് സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഷമീർ ബാബു(37) ആണ് മരിച്ചത്.അൽഖൂസിൽ പിക്കപ്പ് വാനിൽ നിന്ന് ആഗസ്റ്റ് 27ന് കണ്ടെത്തിയ മൃതദേഹം ഷമീർ ബാബു വിന്റേതാണെന്നു ചൊവ്വാഴ്ചയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഷമീർ ബാബു ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട ഷമീർ പിക്കപ്പ് വാനിലാണ് ഉറങ്ങിയിരുന്നതെന്ന് പറയുന്നു.
20 ദിവസം മുമ്പ് കാണാതായ ഷമീർ ബാബുവിനായുള്ള അന്വേഷണത്തിനിടയിൽ ബർദുബൈ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം ഉള്ള വിവരം അറിയുന്നത്. തുടർന്ന് മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ഇൗ മാസം 27നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.ഷമീർ ബാബുവിന്റെ സഹോദരൻ നാസർ ദുബൈയിലുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: തസ്നീം. ഒരു മകനുണ്ട്.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ പറ്റിച്ചുവെന്ന് റിപ്പോര്‍ട്ട്. അഞ്ചു പൊലീസുകാര്‍ ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിട്ടും പത്ത് മിനിട്ട് നേരത്തേക്ക് ദിലീപ് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നിലൂടെ പൊലീസുകാര്‍ക്കൊപ്പം വീടിനകത്തേക്ക് കയറിയ ദിലീപ് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വീടു നിറച്ച് ദിലീപിന്റെ ബന്ധുക്കള്‍ ആയിരുന്നു. തിരക്കിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് സൂചന. ദിലീപാണ് ആദ്യം വീടിനകത്തേക്ക് കയറിയത്. പിന്നാലെ അനുഗമിച്ചിരുന്ന പൊലീസ് തൊട്ടു പിന്നാലെ എത്തിയെങ്കിലും ദിലീപിനെ കണ്ടില്ല. പൊലീസിന്റെ കണ്‍വെട്ടത്ത് നിന്നും ദിലീപ് പുറത്തായ വിവരം വയര്‍ലസിലൂടെ അറിയിക്കാനൊരുങ്ങിയപ്പോഴേക്കും താരം അകത്തുള്ള ഒരു മുറിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു. ഈ സമയത്ത് ദീലീപിന്‍റെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ആ പത്ത് മിനിറ്റ് ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വെഷിക്കുന്നുണ്ട്.
ആരാധകരുടെ വന്‍ജനാവലിയായിരുന്നു പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ബഹളം വെക്കാനോ കൂകി തോല്‍പ്പിക്കാനോ ആരും തന്നെ പുറത്തുണ്ടായിരുന്നില്ല. വീടിനു പുറത്ത് കാത്തുനിന്നവര്‍ ബഹളം ഒന്നും വെക്കാതെ ദിലീപിനെ കണ്ടുമടങ്ങി.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിലും മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇതോടെ അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയില്‍ നിന്നും മറ്റ് സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കി. യുവതാരങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍.
ദിലീപിന് പിന്തുണ നല്‍കിയതിനെ യുവതാരങ്ങള്‍ എതിര്‍ത്തിരുന്നു. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ദിലീപിനെതിരെ രംഗത്തുവന്നിരുന്നത്. പൃഥ്വിരാജാണ് മറുചേരിക്ക് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അമ്മയ്ക്കുളളിലെ മറുചേരിക്ക് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പൃഥ്വിരാജ്, ബിജുമേനോന്‍, ആസിഫ് അലി തുടങ്ങി നിരവധി യുവതാരങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
നേരത്തെ ദിലീപിനൊപ്പം നിന്ന് അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി കേസില്‍ അകപ്പെട്ട നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പക്ഷത്താണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. അമ്മ പ്രതിസന്ധി നേരിടുകയാണെന്നും ഈ സംഘടന വെറുതെയാണെന്നും അജു ചില മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.
ഇതിനിടയിലാണ് ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകളുമായി സഹകരിക്കുന്നതിന് താരങ്ങള്‍ക്ക് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നാണ് പ്രത്യേക നിര്‍ദ്ദേശം. എന്നാല്‍
യുവ താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കരുത് എന്ന് വാദിച്ചു. ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇതും യുവതാരങ്ങളെ ചൊടിപ്പിച്ചു.
ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്നാണ് ചാനല്‍ അധികാരികളോട് പറഞ്ഞത് എന്നാണ് വിവരം. ചാനല്‍ ബഹിഷ്‌കരണ പ്രശ്‌നത്തിലും ദിലീപ് വിഷയത്തിലും അമ്മ സ്വീകരിച്ച നിലപാടില്‍ യുവ താരങ്ങള്‍ അസംതൃപ്തരാണ്.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് പുറത്തിറങ്ങും എന്ന വിശ്വാസത്തിലാണ് അമ്മയിലെ ഭാരവാഹികള്‍ ഇപ്പോഴും കരുതുന്നത്.
ബ്രിട്ടീഷ് രാജകുമാരിയും, കോംബ്രിഡ്ജ് പ്രഭ്വിയുമായ കെയ്റ്റ് മിഡില്‍ ടണ്ണിന്റെ ടോപ്പ് ലെസായ ഫോട്ടോ പ്രസിദ്ധീകരിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്കും മൂന്ന് പത്രപ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.
കെയ്റ്റിന്റെയും ഭര്‍ത്താവായ വില്യമിന്റെയും സ്വകാര്യതയില്‍ കടന്നുകയറിയെന്നും ഇതുമൂലം രാജകുടുംബത്തിന് അപമാനമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കോടതി ചിത്രം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ കടുത്ത പിഴയാണ് ശിക്ഷ ചുമത്തിയിരിക്കുന്നത്.
100,000 യൂറോയാണ് (118000 ഡോളര്‍) കോടതി പിഴ വിധിച്ചത്. മാഗസിന്‍ എഡിറ്ററും ഉടമയും 53,000 ഡോളര്‍ വ്യക്തിപരമായും പിഴ അടയ്ക്കണം.
2012ല്‍ ഇരുവരുടെയും വിവാഹശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഫ്രഞ്ച് ഗോസിപ്പ് മാഗസിനും പ്രദേശിക പത്രവും ആണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ ഇരുവരും സണ്‍ബാത്ത് ചെയ്യുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഭര്‍ത്താവ് വില്ല്യമിനൊപ്പം ടോപ്പ് ലെസായി നില്‍ക്കുന്ന കെയ്റ്റിന്റെ ചിത്രം വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.
സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതികളിലൊരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വ്യക്തമാകുന്നത്. ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അതേസമയം ഗൗരിയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും ആഭ്യന്തരമന്തിയും വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് സ്വവസതിയില്‍ വെച്ച് ഗൗരിയെ അക്രമിസംഘം വെടിവെച്ചുകൊന്നത്.
മെല്‍ബണില്‍ കാറപടകത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനെ കോടതി രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചു.
ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റായ ഡിംപിള്‍ ശിക്ഷാ കാലാവധിക്കു ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തപ്പെട്ടേക്കും. 2016 ഓഗസ്റ്റ് എട്ടിന് മെല്‍ബണിലെ ക്രാന്‍ബേണിലാണ് കേസിനാസ്പദമായ കാറപകടമുണ്ടായത്. സൗത്ത് ഗിപ്സ്ലാന്റ് ഹൈവേയില്‍ റോഡിലെ സൈന്‍ ബോര്‍ഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാന്‍ നോക്കിയപ്പോഴാണ് അപകടകമുണ്ടായത് എന്നാണ് കേസ്.
നിര്‍ബന്ധമായും ഇടത്തേക്ക് തിരിയണം എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകള്‍ കടന്ന് ഡിംപിള്‍ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് എതിര്‍ വശത്തു നിന്ന് വന്ന കാര്‍ ഡിംപിളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. 28 ആഴ്ച ഗര്‍ഭിണിയായ ആഷ്‌ലി അലനായിരുന്നു ഈ കാര്‍ ഓടിച്ചിരുന്നത്. വയറ്റില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, എമര്‍ജന്‍സി സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിന്റെ ആഘാതം മൂലം രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചു.
മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വണ്ടിയോടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിന് മെല്‍ബണ്‍ കൗണ്ടി കോടതി രണ്ടര വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കുറ്റം ഡിംപിള്‍ നേരത്തേ സമ്മതിച്ചിരുന്നു. 31കാരിയായ ഡിംപിള്‍ തോമസ്, ആരോഗ്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സംഭവ സമയത്ത് ഗര്‍ഭിണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭം അപകടത്തിനു ശേഷം അലസുകയും ചെയ്തിരുന്നു. പത്തു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെങ്കിലും, ഡിംപിളിന്റെ പേരില്‍ ഇതുവരെ കേസുകളൊന്നും ഇല്ല എന്നതും, കുടുംബത്തിന്റെ സ്ഥിതിയും കൂടി പരിഗണിച്ചാണ് രണ്ടര വര്‍ഷമാക്കി തടവു കുറച്ചത്. അതില്‍ 15 മാസം മാത്രം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.
അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി ആലുവ പദ്മസരോവരത്തില്‍ എത്തിയ ദിലീപിന്റെ മടക്കയാത്ര വികാരനിര്‍ഭരമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി 57 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും വീട്ടിലെത്തുന്നതും. രണ്ട് മണിക്കൂറായിരുന്നു ചടങ്ങുകള്‍ക്കായി കോടതി അനുവദിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ദിലീപ് വീണ്ടും ആലുവ സബ്ജയിലിലേക്ക് മടങ്ങിയത്. ചടങ്ങുകളില്‍ അമ്മയും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു.
അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി ആലുവ പദ്മസരോവരത്തില്‍ എത്തിയ ദിലീപിന്റെ മടക്കയാത്ര വികാരനിര്‍ഭരമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി 57 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും വീട്ടിലെത്തുന്നതും. രണ്ട് മണിക്കൂറായിരുന്നു ചടങ്ങുകള്‍ക്കായി കോടതി അനുവദിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ദിലീപ് വീണ്ടും ആലുവ സബ്ജയിലിലേക്ക് മടങ്ങിയത്. ചടങ്ങുകളില്‍ അമ്മയും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു.
അച്ഛന്റെ ശ്രാദ്ധകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് സമയം അനുവദിച്ചത്. കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിന് പുറത്തിറങ്ങിയത്. ആലുവ സബ്ജയിലില്‍ ഇറങ്ങിയപ്പോള്‍ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി പരാതി. ആലുവ സ്വദേശി ടി.ജെ ഗിരീഷ് എന്നയാളാണ് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നാണ് ചട്ടമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ നിരവധി സന്ദര്‍ശകരെത്തിയിരുന്നു.
മറ്റ് പ്രതികള്‍ക്ക് ലഭിക്കാത്ത ഇത്തരം പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നു. ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയവരില്‍ പലരും കേസുമായി നേരിട്ട് ബന്ധമുളളവരും പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരുമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സന്ദര്‍ശാനാനുമതി നല്‍കിയിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ആളെ അനുവദിക്കാറില്ല. എന്നാല്‍ ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയതെന്നാണ് വിശദീകരണം.
അമേരിക്ക സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 11 വര്‍ഷമാകുന്ന വേളയില്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും അപഹരിച്ച ചെസ്സ് ബോര്‍ഡ് അമേരിക്ക തിരിച്ചു നല്‍കി. സദ്ദാമിനെ പിടികൂടിയ അമേരിക്ക അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവ പലതും അപഹരിക്കുകയായിരുന്നു. അത്തരത്തില്‍ അമേരിക്ക കൈക്കലാക്കിയ ഒന്നാണ് സദ്ദാമിന്റെ വിശേഷപ്പെട്ട ചെസ് ബോര്‍ഡ്.
സദ്ദാം ഹുസൈന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായിരുന്നു ചതുരംഗം കളിയെന്നത് ലോകമറിയുന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ വളരെ വിശേഷമായ ലോഹത്തില്‍ തീര്‍ത്തതും സ്വര്‍ണം പൂശിയതുമായ ചെസ് ബോര്‍ഡിലാണ് സദ്ദാം അങ്കം വെട്ടിയിരുന്നത്.
ലോക പോലീസ് ആയ അമേരിക്ക 2003ലാണ് സദ്ദാമിന്റെ ചെസ് ബോര്‍ഡ് അപഹരിച്ചത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, സമ്മാനം നല്‍കുന്ന ഭാവത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ വെച്ച് ശനിയാഴ്ച അമേരിക്ക അത് മടക്കി നല്‍കിയത്.
അടിച്ചുമാറ്റിയ സാധനം മടക്കി നല്‍കിയെങ്കിലും എങ്ങനെ ഇത് അമേരിക്കയുടെ കൈയിലെത്തിയെന്ന് വിശദീകരിക്കാന്‍ അവര്‍ തയാറായില്ല. 2003 ലെ അമേരിക്കന്‍ അധിനിവേശ കാലത്ത് ആയിരക്കണക്കിന് പുരാവസ്തുകളാണ് ഇറാഖില്‍ നിന്ന് കടത്തിയത്.
ഇറാഖില്‍ നിന്ന് കടത്തിക്കൊണ്ട് പോയ പുരാവസ്തുകള്‍ തിരിച്ചു നല്‍കണമെന്ന് അടിയന്തര അറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 2015ല്‍, യുഎസ്, ഇറ്റലി, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ചിലത് തിരിച്ചെത്തി. ഇതില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് നഷ്ടപ്പെട്ട 200 വസ്തുക്കളും ഉള്‍പ്പെടുന്നു.
57 ദിവസത്തിന് ശേഷം നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍. അച്ഛന് ശ്രാദ്ധമൂട്ടാന്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ സമയമായിരുന്നു. കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ജയിലിന് പുറത്തിറങ്ങി. ആലുവ സബ്ജയിലില്‍ ഇറങ്ങിയ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു
. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.
വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും ഒപ്പം വീടിന് പുറത്തേക്ക് വന്നു.ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് ബലികാക്കയെ കൈകൊട്ടി വിളിക്കുന്ന ചടങ്ങടക്കം പൂര്‍ത്തിയായി തിരികെ വീട്ടിലേക്ക് നടന്നു. 10 മണി വരെ സമയമുള്ളതിനാല്‍ ബാക്കിയുള്ള സമയം വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച ശേഷം ജയിലിലേക്ക് മടങ്ങും.
ദിലീപിന്റെ ആരാധകരാരും തന്നെജയിലിന്റെ പരിസരത്തോ വീടിന്റെ പരിസരത്തോ എത്തിയിരുന്നില്ല. ഫാൻസ് അസോസിയേഷനുകളുടെ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്ന നിർദേശവും പൊലീസിന് ലഭിച്ചിരുന്നെന്നാണ് വിവരം .ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്.
ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമെ അനുമതി ലഭിച്ചുള്ളൂ. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ രണ്ടുമണിക്കൂർ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയത്. രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് പുഴയില്‍ മുങ്ങുന്നതും വിലക്കിയിട്ടുണ്ട്.