നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണിവരെ നീണ്ടു.
കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം.ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിച്ചതായി പൊലീസ് പറഞ്ഞു. കാവ്യാ മാധവനൊപ്പം അമ്മ ശ്യാമളയും ഉണ്ടായിരുന്നു.കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പൊലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പൊലീസ് എത്തിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. നടന്‍ ദിലീപുമായി റിമി ടോമിക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്നുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
അടുത്തിടെ ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും കണക്കിലെ ക്രമക്കേടുകളും കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നത്രെ.ആക്രമിക്കപ്പെട്ട നടിയും റിമിയും അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിയുമായി റിമി അകലുകയായിരുന്നു. ഈ ഒരു കാരണവും പോലീസ് റിമിയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ ഉണ്ട്. റിമി ടോമിയോട് വിദേശ യാത്രകള്‍ റദ്ദാക്കണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ മാഡത്തേയും വമ്പന്‍ സ്രാവിനേയും തേടിയുള്ള യാത്ര തുടരാന്‍ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഏത് ഉന്നതനേയും പിടികൂടാമെന്നാണ് നിര്‍ദേശം.
ഇതോടെ കൊച്ചിയിലെ മാഫിയാ തലവന്‍ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നു. ഇതിലെല്ലാം പ്രധാനം മാഡത്തിന്റെ സംശയങ്ങള്‍ ഗായികയിലേക്കും നീങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവര്‍ തമ്മില്‍ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്-കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയില്‍ എത്തിയത്.
ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസ് കാത്തിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിന് ശേഷം മാഡത്തെ പൊക്കും. കാവ്യാ മാധവനും അമ്മയും പൊലീസിന്റെ സംശയ നിഴിലുണ്ട്. ഇതിനൊപ്പമാണ് നടിയായ ഗായികയുടെ കടന്നു വരവ്. ന്യൂജെന്‍ സിനിമയിലൂടെ നിര്‍മ്മാതാവായെത്തി മലയാള സിനിമയിലെ മാഫിയാ രാജാവായി മാറി കൊച്ചിക്കാരനും പൊലീസ് നിരീക്ഷണത്തിലാണ്.
കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിക്കഴിഞ്ഞു. നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോണ്‍ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണ്ണായകമാണ്. നേരത്തെ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അറസ്റ്റ് നടന്നില്ല.
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച പി.സി. ജോര്‍ജ് എംഎല്‍എയെ ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും നിര്‍ണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖര്‍ ചരടുവലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പൊലീസിനെതിരേ രൂക്ഷവിമര്‍ശനമാണ് പി.സി. ജോര്‍ജ് ഉയര്‍ത്തിയത്. ഇതിനൊപ്പം ഗായികയേയും ചോദ്യം ചെയ്യും. ഗായികയില്‍ നിന്നും കാര്യങ്ങള്‍ തിരിക്കിയ ശേഷമാകും കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് തീരുമാനിക്കുക. പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളേയും നിര്‍ണ്ണായകമായാണ് പൊലീസ് കാണുന്നത്. ദിലീപിന് പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് നീക്കം.
സംഭവത്തില്‍ മൂന്ന് എംഎല്‍എമാരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് പി.സി. ജോര്‍ജിനെ ചോദ്യംചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി: എ.വി. ജോര്‍ജ് വ്യക്തമാക്കിയത്. ദിലീപിനെ കുടുക്കിയത് കാക്കനാട് ജയില്‍ സൂപ്രണ്ടാണെന്നു പി.സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍നിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായ നടിയും ഗായികുമായി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍തുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളില്‍ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവര്‍ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.
അദാനിക്ക് വേണ്ടി ഉണ്ടാക്കിയ വിഴിഞ്ഞം കരാറിനെതിരെ ആം ആദ്മി പാര്‍ട്ടി 15-ാം തീയതി മുതല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ വാഹന പ്രചരണ ജാഥ ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുമായി സംവദിച്ചു വിഴിഞ്ഞം കരാറിലെ അഴിമതി തുറന്നു കാട്ടി നടത്തിയ വാഹന പ്രചരണ ജാഥയിലൂടെ ഈ സമരത്തിനു സംസ്ഥാന വ്യാപകമായി തുടക്കം കുറിക്കുന്നു. അദാനിക്ക് വേണ്ടി ഉണ്ടാക്കിയ അഴിമതി കരാര്‍ സംസ്ഥാന താല്പര്യത്തിന് അനുകൂലമായി തിരുത്തണമെന്നും ഈ അഴിമതിക്ക് കാരണക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും സി ആര്‍ നീലകണ്ഠന്‍ ആവശ്യപെട്ടു. സമാപന സമ്മേളനം ഉഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി ആര്‍.
സമാപന സമ്മേളനത്തില്‍ മുന്‍ സി.എ.ജി ഉദ്യോഗസ്ഥന്‍ പി ഗോപകുമാര്‍, ഡോ: ആസാദ്, ഏലിയാസ് ജോണ്, ഷൌക്കത്ത് അലി എരോത്, മേല്‍വി വിനോദ്, സോമനാഥന്‍ പിള്ള, സുസന്‍ ജോര്‍ജ്, സജു ഗോപിദാസ്, ഗ്ലെവിയാസ് അലെക്സാണ്ടര്‍, ജോസ് ഒലിക്കാന്‍, വേണുഗോപാല്‍ ടി, റാണി ആന്റോ, ഷക്കീര്‍ അലി, ഷാജഹാന്‍ എന്‍ കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ കേരളത്തിന് ഒരു ലക്ഷം കോടി രൂപ നഷ്ടം വരുത്തുന്നതും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഉള്ളതും ആണ് എന്നത് എന്ന് ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന ഇടതു പക്ഷം അഴിമതിയില്‍ പങ്കാളിയാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സമിതി അടിയന്തരമായി ഇത് പരിശോധിച്ചു മേല്‍ നടപടികള്‍ നിര്‍ദ്ദേശിക്കണം.
2ജി സ്പെക്ട്രം തുടങ്ങിയ പദ്ധതികളില്‍ ഇത്തരത്തിലുള്ള സി എ ജി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ച നിലപാട് അവരിപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നു. യൂ ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ട വിഴിഞ്ഞം കരാറില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഉണ്ടെന്ന് പറഞ്ഞവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പുകമറ സൃഷ്ടിച്ചു കൊണ്ട് അഴിമതിക്കും കൊള്ളക്കും കൂട്ടു നില്‍ക്കുകയാണ് ഇടതു പക്ഷ സര്‍ക്കാര്‍. സി എ ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ച മാസങ്ങള്‍ കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നു.
ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് വിവരങ്ങള്‍ നല്‍കിയത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.ഇക്കാര്യം ദിലീപ് അറിഞ്ഞതോടെ ‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന്’ ദിലീപ് പറഞ്ഞതായും മഞ്ജു അന്വേഷണസംഘത്തിന് മൊഴി നല്‍കി.
ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ നടി തന്നെ അറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി എന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി. നടി ആക്രമിക്കെപ്പെട്ട സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മഞ്ജു മൊഴിയില്‍ പറയുന്നു.
ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് മഞ്ജുവിന്റെ മൊഴി എഡിജിപി ബി. സന്ധ്യ രേഖപ്പെടുത്തിയത്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്ള നടി മഞ്ജുവിന് കൈമാറിയെന്ന അറിഞ്ഞതോടെയാണ് ദിലീപിന് വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ദിലീപിന് നടിയോട് പകയ്ക്ക് ഇടയാക്കിയത് കുടുംബബന്ധം തകര്‍ത്തതിനാലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ കണ്ടെത്തലിന് ബലമേകുന്ന സാക്ഷി മൊഴിക്ക് വേണ്ടിയാണ് മഞ്ജുവില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.
മലപ്പുറം: പ്രവാസി വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് അസ്ലം കുരിക്കള്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഗണ്‍മാന്‍ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിസിനസ് തര്‍ക്കങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് വിവരം.
റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ തോക്കുകള്‍ കാണിച്ച് സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നിവയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ മൂന്ന് കാറുകളില്‍ എത്തിയാണ് ഇവര്‍ അതിക്രമം നടത്തിയത്. ഇവര്‍ ഗേറ്റും മതിലും ചാടിക്കടക്കാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മതിലിനു പുറത്തു നിന്നവരെ ചോദ്യം ചെയ്യുകയും വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ ഇവരെ തുരത്തുകയും ചെയ്തിരുന്നു.
വാഹനങ്ങൡ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടയറുകളില്‍ നിന്ന് കാറ്റഴിച്ചു വിട്ടിരുന്നതിനാല്‍ സാധിച്ചില്ല. മൂന്നു പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി. ഒരു കര്‍ണാടക പോലീസുകാരനുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റബീയുള്ളയെ കാണാനില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. താന്‍ കേരളത്തിലുണ്ടെന്ന് പിന്നീട് റബീയുള്ള തന്നെ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ജ്യോതികൃഷ്ണ. ദിലീപിനെതിരെ താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും അദ്ദേഹത്തെക്കുറിച്ച് മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതികൃഷ്ണ പറഞ്ഞു.
ജ്യോതികൃഷ്ണ ഇങ്ങനെ എഴുതിരിക്കുന്നു ….
പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്,നം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വിഡിയോ വന്നിട്ടുണ്ട് എന്ന്.
ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി..
വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാൻ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബിൽ.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്…
പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വാടാനപ്പള്ളി സ്വദേശി വിനായകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്റെ പാടുകൾ ശരീരത്തിലുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മർദ്ദനമേറ്റിട്ടുണ്ട്. ഇതോടെ പൊലീസ് കസ്റ്റഡിയിൽ വിനായകന് ക്രൂര മർദ്ദനമേറ്റതായ ആരോപണം ശക്തമായി.
കാലിലും ശരീരത്തിന്റെ മറ്റിടങ്ങളിലും മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിനായകന്റെ ആത്മഹത്യ, പൊലീസ് നടത്തിയ കൊലപാതകമാണെന്ന് ഫെയ്സ്ബുക്കിൽ വലിയ കാംപെയ്ൻ ആരംഭി്ചതിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. 19 കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. പിന്നീട് കടുത്ത മർദ്ദനം ഇയാൾക്ക് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു.
സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഒ മാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തതിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് സോഷ്യൽ മീഡിയ വിനായകന് നീതി തേടി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെന്നും, വിനായകന് നീതി ലഭ്യമാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളിൽ ആവശ്യപ്പെടുന്നത്.
ബൈക്ക് ഓടിക്കരുത്,നീ വീഴും.കൈയ്യും കാലും ഓടിയും,നിന്നെ ആരും വിവാഹം കഴിക്കില്ല. എന്നാല്‍ ഇതൊന്നും ഞാന്‍ ചെവിക്കൊള്ളില്ല-
35-കാരിയായ ജാഗൃതി ഹോഗ്‌ലെ തന്റെ പ്രൊമോഷണല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിധി അവര്‍ക്ക് കാത്ത് വെച്ചിരുന്നത് മറ്റൊന്ന്. മുംബൈക്കാരിയായ ഈ യുവതി അവരുടെ ബൈക്ക് റൈഡിങ് ക്ലബ്ബായ ബിക്കേര്‍ണിയിലെ മറ്റ് രണ്ട് അംഗങ്ങളുമായി റൈഡിങ്ങിന് പോയതായിരുന്നു. ഒരു ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ റോഡിലെ ഗര്‍ത്തത്തില്‍ വീഴുകയും പിറകെ വന്ന ട്രക്ക് ഇവരുടെയും ബൈക്കിന്റെയും മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവതി മരിച്ചു. ഇന്നലെ അതിരാവിലെയോടെയാണ് ജാഗൃതിയും രണ്ട് കൂട്ടുകാരും ജൗഹര്‍ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചത്.
മൂന്നുപേരും ദഹാനു-ജൗഹര്‍ പാതയില്‍ എത്തിയപ്പോഴേക്കും ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനെക്കുറിച്ച് ഒരു ബെറ്റ് വയ്ക്കുകയും ജാഗൃതി അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത അപകടത്തില്‍ പെടുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച് ലോറിയുടെ ടയറുകള്‍ ഇവരുടെ തലയില്‍ കയറിയിറങ്ങുകയായിരുന്നു. ഇവര്‍ കാസ വില്ലേജിലെ അടുത്തുള്ള ഒരു ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവും ഏഴ് വയസ്സുള്ള ഒരു മകനും അടങ്ങിയതാണ് കൊല്ലപ്പെട്ട ജാഗൃതിയുടെ കുടുംബം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപെന്നും അല്ലെങ്കിൽ ശ്രീകുമാർ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെയെന്നും ലിബർട്ടി ബഷീർ. ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും എന്നും ലിബർട്ടി ബഷീർ പറഞ്ഞു.