Latest News

പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടു. ഒരു പ്രമുഖ മലയാള പത്രം ആണ് വാർത്ത പുറത്തുവിട്ടത്.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചത്.

ഇത് കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചു. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്. എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് പൊലീസ് ഉന്നതർ. അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്ന അങ്കലാപ്പിലാണ് പൊലീസ്. എന്നാൽ ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പൾസർ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദർശനത്തെ കണക്കാക്കാം.

എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപികയുമായ ദീപ നിശാന്തിന്റെ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. തൃശൂര്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലാണ് ജോഷി ഇടശ്ശേരി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി. എംഎഫ് ഹുസൈന്റെ സരസ്വതിയുടെ ചിത്രം എസ്എഫ്‌ഐ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപികയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിലെ കാവിപ്പട എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. സംഘപരിവാര്‍ അനുകൂലികളുടെ ഈ ഗ്രൂപ്പില്‍ മോര്‍ഫ് ചെയ്തായിരുന്നു പ്രചരണം. എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി അധ്യാപിക സംസാരിച്ചതിനെ തുടര്‍ന്നാണ് ഒരുവിഭാഗം മോശമായ രീതിയില്‍ പ്രചരണം നടത്തുന്നത്.

അമിതവേഗത്തില്‍ വന്ന ബൈക്കിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. തെലങ്കാനയിലെ കരീംനഗര്‍ ജില്ലയില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. റോഡ് മുറിച്ച് കടക്കവെയാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
അക്ഷയ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ബന്ധു വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈവിടുവിച്ച കുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. അമിതവേഗത്തില്‍ വന്ന ബൈക്ക് കുട്ടിയെ ഇടിച്ചിടുകയും കുട്ടി വായുവില്‍ ഉയര്‍ന്ന് ശക്തിയായി റോഡില്‍ തലയിടിച്ച് വീഴുകയും ചെയ്തു. നാട്ടുകാര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് വെറും  പൊള്ളത്തരമെന്നു മുതിര്‍ന്ന സിനിമാ ജേര്‍ണലിസ്റ്റായ പല്ലിശേരി. സിനിമയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അദ്ദേഹം വീണ്ടും റിപ്പോര്‍ട്ടു ചെയ്യുന്നു. മലയാള സിനിമയില്‍ വീണ്ടും ലൈംഗിക പീഡനമെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പല്ലിശേരി പങ്കുവയ്ക്കുന്നത്.

കൊച്ചിയില്‍ താര സംഘടനയുടെ യോഗത്തിനിടെയാണ് അതിക്രമം എന്നാണ് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടുകാരിയായ നടിയാണ് ഈ ദുരനുഭവം തന്നോട് പറഞ്ഞതെന്നും വ്യക്തമാക്കുന്നു. നടിയുടെ പേര് വെളിപ്പെടുത്താതെയാണ് റിപ്പോര്‍ട്ടിങ്. കൊച്ചിയില്‍ നടി ആക്രമിച്ചതിന് പിന്നിലെ പലതും പുറത്തുവിട്ടത് പല്ലിശേരിയായിരുന്നു.

ദിലീപുമായുള്ള ഭിന്നതയ്ക്ക് കാരണം മഞ്ജുവുമായുള്ള വിവാഹ മോചനമാണെന്നും തുറന്നെഴുതിയിരുന്നു. ആഴത്തില്‍ ബന്ധങ്ങളുള്ള സിനിമാ പത്രക്കാരനാണ് പല്ലിശേരി. അതുകൊണ്ട് കൂടിയാണ് പുതിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാകുന്നത്. നടി പറഞ്ഞത് ഇങ്ങനെ:

ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍ കാറില്‍ കയറിപ്പോയി.

ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്‌നം കത്തിയെരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുത്. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ് . ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു. സത്യം എഴുത്തുന്ന പത്രപ്രവര്‍ത്തകനായത്തുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിനെപ്പറ്റി പഠിക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഇന്നു തന്നെ ദിലീപിന്റെ അപേക്ഷ പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇത് നിരസിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്.

അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ട്. എന്നാൽ ദിലീപ് അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. യുവനടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകൾ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലിൽ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു.

കേസിന്റെ ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ പങ്കാളിയായ സഹായിയും ഡ്രൈവറുമായ സുനിൽരാജ്(അപ്പുണ്ണി) ദിലീപ് അറസ്റ്റിലായ ശേഷം ഒളിവിൽ പോയി. മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ദിലീപിനെ ഏൽപിക്കാൻ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഇപ്പോൾ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതിക്കു ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കുമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇരയായ നടിയുടെ സുരക്ഷാ പ്രശ്നവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ ഇതേ സമയം പോലീസ് കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷിന്റെ മൊഴിയെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. നേരത്ത, പൾസർ സുനി മുകേഷിന്റെ ഡ്രെവറായി ജോലി ചെയ്തിരുന്നു.

പള്‍സര്‍ സുനിയെ പിന്നീട് പുറത്താക്കിയത് ഒരു ഓവര്‍ സ്പീഡ് കാരണമായിരുന്നെന്ന് മുകേഷ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ കൂടെ ഒരു വര്‍ഷത്തോളം മാത്രമാണ് അയാള്‍ ഉണ്ടായിരുന്നതെന്നും അമിതവേഗത ആയത് കൊണ്ടാണ് പിരിച്ചവിട്ടതെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ ദിലീപ് സുനിയുമായി ചേര്‍ന്ന് നടിക്കെതിരെ ഗൂഢാലോചന നടത്തിയ കാലയളവിലായിരുന്നു സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തത്.

“അയാള്‍ രണ്ട് വര്‍ഷത്തോളം എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഒരു വര്‍ഷം മാത്രമാണ് ഉണ്ടായത്. പിരിച്ചുവിട്ടത് ക്രിമിനല്‍ ആണെന്ന് അറിഞ്ഞത് കൊണ്ടല്ല. അമിതവേഗതയില്‍ വണ്ടി ഓടിക്കുന്നത് കാരണമാണ് സുനിയെ പിരിച്ചുവിട്ടത്,” മുകേഷ് പറഞ്ഞു. നടനും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അദ്ദേഹത്തെ വിളിപ്പിച്ചത്.

പെൺകുട്ടിയെ പ്രസവിച്ചതിനെത്തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് അതി ക്രൂരമായി മർദിച്ചു. ഭർത്താവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് യുവതിയെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. മീന കശ്യപ് എന്ന യുവതിയാണ് ക്രൂരമായ മർദനത്തിന് ഇരയായത്. അതേസമയം, വിഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത ഇനിയും വന്നിട്ടില്ല.

പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവിന്റെ മാതാവ് നിരന്തരം തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് മീന കശ്യപ് പറഞ്ഞു. കുഞ്ഞിനെ സ്വീകരിക്കാൻ ഭർതൃ വീട്ടുകാർ തയാറായിരുന്നില്ല. മാത്രമല്ല സ്ത്രീധനമായി 7 ലക്ഷം ആവശ്യപ്പെട്ട് പീഡനം തുടർന്നു. ഇതേത്തുടർന്ന് താനും ഭർത്താവും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃ മാതാവ് പീഡിപ്പിക്കുന്നതായി കാണിച്ച് കഴിഞ്ഞ ഏപ്രിലിൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതറിഞ്ഞാണ് ഭർത്താവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് തന്നെ മർദിച്ചതെന്നും മീന പറയുന്നു.

മകളെ ഭർത്താവിന്രെ വീട്ടുകാർ പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം തന്നെ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. മകളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. അവർക്കൊരു പെൺകുഞ്ഞും പിറന്നു. ഇപ്പോൾ 7 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് മകളെ പീഡിപ്പിക്കുന്നതായും മീന പിതാവ് എഎൻഐയോട് പറഞ്ഞു.

സമരത്തിന് പിന്തുണ നല്‍കിയ നടൻ വിജയിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ. വിജയ് ഈയിടെ ഒരു പൊതുചടങ്ങില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

നദീ സംയോജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയിപ്പോള്‍ വിജയിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

‘വിജയിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് തോന്നി. കാരണം മറ്റൊരു സിനിമാ താരം പോലും ഞങ്ങള്‍ക്ക് വേണ്ടി ഇത്ര ശക്തമായി സംസാരിച്ചിട്ടില്ല. ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രക്ഷോഭം അവസാനിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ആദരിക്കും’ സംഘടനയുടെ പ്രസിഡന്റ് അയ്യക്കണ്ണ് ഒരു തമിഴ് മാധ്യമത്തോട് പറഞ്ഞു.

പൊതുവെ പ്രസംഗിക്കാന്‍ വിമുഖതയുള്ള വിജയ് ഏവരുടേയും മനസിൽ തട്ടുന്ന വാക്കുകളാണ് കർഷകരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ശാന്തമായാണ് വിജയ് സംസാരിച്ചതെങ്കിലും ശക്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘എന്റെ നന്‍മയ്ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ നമ്മുടെ എല്ലാവരുടെയും നന്‍മയ്ക്ക് ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. കര്‍ഷകര്‍. അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതാണ് ഒരു മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍. അതില്‍ ഭക്ഷണം തരുന്നവരാണ് കര്‍ഷകര്‍ എന്ന സത്യം നാം മറക്കരുത്. വിശപ്പിന്റെ വില അറിയാത്തത് കൊണ്ടായിരിക്കാം ഞാനടക്കമുള്ളവര്‍ പലപ്പോഴും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. പൈസ കിട്ടിയാല്‍ പോലും ഭക്ഷണം കിട്ടാത്ത അവസ്ഥ വന്നാല്‍ മാത്രമേ നാം അത് തിരിച്ചറിയൂ. ഇപ്പോള്‍ തന്നെ നാം അനാരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇനി നാം ഉറക്കം നടിച്ചാല്‍ അടുത്ത തലമുറയുടെ ദുരിതം വര്‍ദ്ധിക്കും. ഇന്ത്യ സൂപ്പര്‍ പവറാകണം, വികസനം വേണം എന്നൊക്കെ പറയാറുണ്ട്. പക്ഷെ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് കാര്‍ഷിക രംഗത്താണ്’

നിറകയ്യടിയോടെയാണ് സദസ് ഇളയദളപതിയുടെ വാക്കുകളെ വരവേറ്റത്.

തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടല്‍ തുറമുഖ പദ്ധതിക്ക് വേണ്ടി കേരള സര്‍ക്കാരും അഡാനിയും തമ്മിലുള്ള കരാര്‍, ഒരു ലക്ഷം കോടിവരെ കേരളത്തിന് നഷ്ടമാകുമെന്ന സിഎഓജി റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് ആംആദ്മി പാര്‍ട്ടി. വിഴിഞ്ഞം അഴിമതിക്കരാര്‍ തിരുത്തണം എന്നാവശ്യപ്പെട്ട് നടത്തുന്ന തിരുവനന്തപുരം ജില്ലാ വാഹന ജാഥ പൂന്തുറയില്‍ ഇന്നലെ ഉത്ഘാടനം ചെയ്ത് കൊണ്ട്, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖക്കരാര്‍ എന്ന കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്ത് കോണ്ടുവന്ന, 18 പോജോളം വരുന്ന CAG റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക്
വേണ്ടിയാണ് ആ റിപ്പോര്‍ട്ട് നിയമസഭ മേശപുറത്ത് വെച്ചിരിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാവട്ടെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജില്ലാ വാഹന ജാഥ എന്ന് മുന്‍ CAG ഉദ്യോഗസ്ഥനും സാമ്പത്തിക ഓഡിറ്റ് വിദഗ്ധനും ആയ പി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തവേ സൂചിപ്പിച്ചു.

ഉത്ഘാടന ചടങ്ങില്‍, ജാഥ ക്യാപ്റ്റന്‍ മെല്‍വിന്‍ വിനോദ്, വൈസ് ക്യാപ്റ്റന്മാര്‍ സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ക്ക് ജാഥ പതാക അഡ്വ. സി ആര്‍ നീലകണ്ഠന്‍ കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഊന്നി ഗ്ലാവിയസ് അലക്സാണ്ടര്‍ തയ്യാറാക്കിയ ഗാനങ്ങളുടെ സിഡി ചടങ്ങില്‍ പ്രകാശനം ചെയ്തു.

ജില്ലാ സെക്രട്ടറി അഡ്വ. സോമനാഥന്‍ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍, ബിപിന്‍ ദാസ് സ്വാഗതവും, സൂസന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങ് ഷൗക്കത്ത് അലി എരോത്ത് ഏകോപനം നടത്തി.

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശേഖരിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായി സൂചന. കേസില്‍ ഇന്നലെ ചോദ്യം ചെയ്ത അഭിഭാഷകന്‍, രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയതെന്നാണ് വിവരം. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് ഇയാള്‍. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോളാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

ഈ കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും ഇല്ലെന്നാണ് സൂചന. അവ ഡിലീറ്റ് ചെയ്തതാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങള്‍ ഇതിലേക്കാണോ പകര്‍ത്തിയതെന്നും പരിശോധിക്കും. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഒളിവിലായ ഇയാള്‍ എവിടെയുണ്ടെന്ന് അറിയുന്നതിനാണ് രാജു ജോസഫിനെ വിളിച്ചു വരുത്തിയത്. നടി ആക്രമണത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങളുടെ നിരവധി കോപ്പികള്‍ എടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോപ്പികളില്‍ ഒന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വിദേശത്തേക്ക് കടത്തിയെന്നും വിവരമുണ്ട്. ഈ ഫോണുകള്‍ നടിയെ ആക്രമിച്ചതിനു ശേഷം പ്രതീഷ് ചാക്കോയെയാണ് പള്‍സര്‍ സുനി ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

നടിയെ ആക്രമിച്ച ശേഷം കേസിലെ ഒന്നാം പ്രതി, പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ അറസ്റ്റിലായ പ്രതി ദിലീപ് അമേരിക്കയിലേയ്ക്കു കടത്തിയതായി പൊലീസ്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിച്ച മെമ്മറി കാർഡ് ഇവിടെ നിന്നു ദിലീപ് ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്ന വിവരം.

ഇവിടെ നിന്നു അമേരിക്കയിലേയ്ക്കു കടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയിൽ യുവ നടി കാറിനുള്ളിൽ ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗിക ആക്രമണത്തിനു വിധേയയായത്.

ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കു നാലു മൊബൈൽ ഫോണുകളും അഞ്ചു സിം കാർഡുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺ സ്ഥിരമായി ദിലീപാണ് ഉപയോഗിച്ചിരുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക് അപ്പുണ്ണിയുടെ പേരിലുള്ള ഈ മൊബൈൽ ഫോൺ നിർണായകമാണ്. ഈ സാഹചര്യത്തിലാണു ദിലീപ് അറസ്റ്റിലായ ഉടൻ അപ്പുണ്ണി ഒളിവിൽപോയതെന്നു സംശയിക്കുന്നു. ഇയാൾ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രതാ നോട്ടിസ് നൽകിയിട്ടുണ്ട്. വൈകാതെ തിരച്ചിൽ നോട്ടിസും പുറപ്പെടുവിക്കും. കേസിൽ പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അറസ്റ്റ് ഭയന്ന് ഒളിവിലാണ്.

ദിലീപുമായി അടുത്ത വൃത്തങ്ങളെ ചോദ്യം ചെയ്തതോടെയാണ് ദിലീപിന്റെ പക്കലുണ്ടായിരുന്ന മെമ്മറി കാർഡ് അമേരിക്കയിലേയ്ക്കു കടത്തിയതായി വ്യക്തമായത്. ദിലീപിന്റെ പക്കൽ ലഭിച്ച മെമ്മറി കാർഡ് പിന്നീട് ഫോണിലൊന്നും ഇട്ടില്ല. പകരം, പത്രപേപ്പറിൽ പൊതിഞ്ഞ് ദിലീപിന്റെ പഴ്‌സിനുള്ളിലാണ് സൂക്ഷിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ അമേരിക്കയിൽ ദിലീപ് യാത്ര ചെയ്ത സ്ഥലങ്ങളിലും, ബന്ധപ്പെട്ട വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്താനാണ് ഒരുങ്ങുന്നത്. കേസിലെ ഗൂഡാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമാകുന്നത് ആ മെമ്മറി കാർഡാണ്. അതുകൊണ്ടു തന്നെ ദിലീപിനെതിരെയുള്ള തെളിവ് ശക്തമാക്കുന്നതിനു മെമ്മറികാർഡ് പൊലീസിനു കണ്ടെത്തിയേ സാധിക്കൂ.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ വഴി ദിലീപിനു കൈമാറിയെന്നാണു സുനിയുടെ മൊഴി. ഈ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പലതവണ പകർത്തപ്പെട്ടതായി തെളിവുണ്ട്. ഇതിൽ ഒരു കോപ്പി പൊലീസിനു ലഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ദിലീപ് രണ്ടാഴ്ച മുൻപ് അടുത്ത സുഹൃത്തു വഴി വിദേശത്തേക്കു കടത്തിയതായി സൂചനയുണ്ട്. ദൃശ്യങ്ങൾ വിദേശത്തുനിന്നു യൂട്യൂബിൽ അപ്‌ലോഡു ചെയ്യുന്നതു തടയാൻ സൈബർ സെൽ ജാഗ്രത പുലർത്തുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved