Latest News

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി . ദിലീപുമായുള്ള റിമിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേസുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത് .

പീഡന ദൃശ്യം ചിത്രീകരിച്ച മൊബൈൽ ഫോൺ മെമ്മറി കാർഡും എവിടെയാണെന്ന് റിമിയ്ക്കറിയാം എന്ന കണക്കുകൂട്ടലിലാണ് പോലീസ്. റിമിയുടെ ആസ്തി അവരുടെ വരുമാനത്തിന്റെ മുന്നിരട്ടിയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്റെ പണം റിമി കൈകാര്യം ചെയ്യുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

റിമി ടോമിയുമായി ദിലീപ് സാമ്പത്തിക ഇടപാടുകൾ നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് റിമിയുടെ വസതികളിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അന്ന് നടന്ന റെയ്ഡിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. റിമിയുമായുള്ള ദിലീപിന്റെ അടുത്ത ബന്ധം പലർക്കും അറിയാത്ത കാര്യമാണ്. അപ്പുണ്ണിയെ പോലുള്ള ചില വിശ്വസ്തർക്കു മാത്രമാണ് ഇക്കാര്യം അറിയുന്നത്.റിമിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്. മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. പാനച്ചക്കുന്നം കോളനി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് രാജേഷിനെ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷത്തില്‍ രാജേഷ് ബി.ജെ.പിയെ സഹായിച്ചിരുന്നതായും മുഖ്യപ്രതി മണിക്കുട്ടനും രാജേഷും തമ്മില്‍ വിരോധമുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ 11 പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് എഫ്.ഐ.ആറിലും സമാനമായ പരാമര്‍ശങ്ങളാണുള്ളത്. കൊല്ലപ്പെട്ട രാജേഷിനോട് കേസിലെ മുഖ്യപ്രതിയായ മണികണ്ഠന് രാഷ്ട്രീയ വിരോധമുണ്ടായിരുന്നെന്നാണ് എഫ.ഐ.ആര്‍ വ്യക്തമാക്കുന്നത്. തന്നെ ചില കേസുകളില്‍ പെടുത്താന്‍ രാജേഷ് ശ്രമിച്ചിരുന്നുവെന്നും അതിനുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. രാജേഷിനെ വധിക്കാന്‍ ദീര്‍ഘനാളായി ഗൂഢാലോചന നടത്തിവരുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ആലപ്പുഴ: നെഹ്രു ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനുമായാണ് എടത്വയില്‍ നിന്നുള്ള ഷോട്ട് പുളിക്കത്രയെന്ന വെപ്പുവള്ളം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആറുവയസുകാരനായ ആദം പുളിക്കത്രയാണ് വള്ളത്തിന്റെ ക്യാപ്ടന്‍. എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടിലെ ഇളം മുറക്കാരനാണ് ആദം. 9 ദശാബ്ദം കൊണ്ട് ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതി ഈ കുടുംബത്തിന് മാത്രം സ്വന്തവും ചരിത്രത്തില്‍ ആദ്യവുമാണ്. ലോക റിക്കാര്‍ഡിന് പരിഗണിക്കുന്നതിന് ശുപാര്‍ശ ചെയ്തതായി ഗിന്നസ് & യൂണിവേഴ്സല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.ആധികാരികത തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച് വരികയാണെന്നും നെഹ്രു ട്രോഫി ജലമേളയില്‍ പ്രതിനിധികള്‍ പങ്കെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രഖ്യാപനം നടത്തുമെന്നും യു.ആര്‍.എഫ് ഏഷ്യ ജൂറി ചെയര്‍മാന്‍ ഡോ. ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു.

ഇംഗ്ലണ്ടില്‍ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോര്‍ജ് ചുമ്മാര്‍ മാലിയില്‍, രജ്ഞന ജോര്‍ജ് എന്നീ ദമ്പതികളുടെ ഏകമകനായ ആദം പുളിക്കത്ര ഇംഗ്ലണ്ട് ലൈസ്റ്റര്‍ സെന്റ് പാട്രിക്ക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജീന ജോര്‍ജ് ആണ് സഹോദരി. ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ജൂലൈ 27 ന് നീരണിഞ്ഞ വെപ്പ് വള്ളമാണ് ‘ഷോട്ട് പുളിക്കത്ര. രാഷ്ടീയ – സാസ്‌കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദേശ നിവാസികള്‍ പങ്കെടുത്ത നീരണിയല്‍ ചടങ്ങ് നാടിന് ഉത്സവഛായ പകര്‍ന്ന അനുഭൂതിയായിരുന്നുയെന്ന് നീരണിയല്‍ സംഘാടക സമിതി അഭിപ്രായപ്പെട്ടു.

എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷം മുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926 ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാല്‍ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു. പിന്നീട് ഷോട്ട് എന്ന ഓമനപ്പേരില്‍ പുളിക്കത്ര വള്ളം അറിയപ്പെടുവാന്‍ തുടങ്ങി.

വള്ളംകളിയുടെ ആവേശം മുഴുവന്‍ നെഞ്ചിലേറ്റി ജലകായിക മത്സര രംഗത്ത് കുട്ടനാടന്‍ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ല്‍ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപ്പെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയില്‍ വിജയം നേടിയട്ടുണ്ട്. കോയില്‍മുക്ക് നാരായണന്‍ ആചാരിയായിരുന്നു ശില്പി. 2001ല്‍ ഉമാ മഹേശന്‍ ശില്പിയായി നിര്‍മ്മിച്ച ‘ജെയ് ഷോട്ട് ‘ ഈ വര്‍ഷം മത്സര രംഗത്തുണ്ട്. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്ന 9 വള്ളങ്ങളില്‍ 3 എണ്ണം ഒരേ കുടുബത്തില്‍ നിന്നും നീരണിഞ്ഞ വ ളളങ്ങള്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോള്‍ പുതിയതായി നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. സാബു നാരായണന്‍ ആചാരിയാണ് ശില്പി. നവതി നിറവില്‍ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും വള്ളം നീറ്റിലിറക്കിയതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനും ആണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന്‍ ആക്കാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയത്. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടന്‍ ദിലീപ് മൊഴി നല്‍കിയിരുന്നു.

തന്റെ കുടുംബജീവിതം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം തിരിച്ചെത്തിയ മഞ്ജു ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ നായനാകുന്ന ഒടിയനും രണ്ടാമൂഴവും ഒരുക്കുന്നതും ശ്രീകുമാര്‍ മേനോനാണ്. ഒടിയനില്‍ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി (എ.എസ്. സുനില്‍രാജ്)യും ഇന്നലെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി.

അപ്പുണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വം പള്‍സര്‍ സുനിയിലേക്ക് എത്തിക്കുന്ന മറുപടികളാണ് ഇയാള്‍ നല്‍കിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ഈ മൊഴി വിശദമായി പരിശോധിച്ചശേഷം പൊരുത്തക്കേടുണ്ടെങ്കില്‍ അപ്പുണ്ണിയെയും കാവ്യാ മാധവനെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് ഇയാള്‍ അറിയപ്പെടുന്നത്.
മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചതിന്റെ തെളിവ് പോലീസിന്റെ പക്കലുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പോലീസ് പറയുന്നു. സുനില്‍കുമാര്‍ അപ്പുണ്ണിയെ വിളിച്ചതു ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന സംശയത്തില്‍ അപ്പുണ്ണിയില്‍ നിന്നു വ്യക്തത തേടിയതായാണു വിവരം. അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ച് ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന ചില സിനിമാ പ്രവര്‍ത്തകരുടെ മൊഴി പോലീസിന്റെ സംശയത്തിനു ബലം പകരുന്നതാണ്. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ കത്ത് ദിലീപിനു കെമാറാനായി സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നു.

ഇന്നലെ രാവിലെ ആലുവ പോലീസ് ക്ളബ്ബിലെത്തിയ അപ്പുണ്ണിയെ ചോദ്യംചെയ്യലിനു ശേഷം വെകിട്ട് അഞ്ചോടെ വിട്ടയച്ചു. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹെക്കോടതി, അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പാചക വാചക വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. മാസം തോറും 4 രൂപ വീതം വര്‍ധിപ്പിച്ച് പാചക വാതക സബ്‌സിഡി മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണമായും നിര്‍ത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ടി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് തുടരുന്നത്. കോടിക്കണക്കിന് പേര്‍ സബ്‌സിഡി ഉപേക്ഷിച്ചു എന്ന് കോടികള്‍ പരസ്യത്തിനു ചിലവഴിച്ചു കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ദിലീപിനെതിരേ മൊഴി നല്‍കി സഹായി അപ്പുണ്ണി. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ അപ്പുണ്ണി എന്ന സുനില്‍രാജ് തനിക്ക് കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ദീര്‍ഘനാളായി അറിയാമായിരുന്നെന്നും അറിയില്ലെന്ന് പറഞ്ഞത് ദിലീപ് പറഞ്ഞിട്ടാണ് എന്നുമാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അപ്പുണ്ണിയുടെയും കാവ്യാമാധവന്റെയും മൊഴികള്‍ വൈരുദ്ധ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും വിളിച്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി നേരത്തേ വിളിച്ച കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നതായും അപ്പുണ്ണി പറഞ്ഞു. ജയിലില്‍ നിന്നും ദിലീപിന് സുനി എഴുതിയത് എന്ന് കരുതുന്ന എഴുത്ത് ഏലൂര്‍ ബസ് സ്റ്റാന്റില്‍ ചെന്ന് സുനിയുടെ സഹായി വിഷ്ണുവില്‍ നിന്നും കൈപ്പറ്റിയത് താനായിരുന്നു. ഇത് ദിലീപ് പറഞ്ഞിട്ടായിരുന്നെന്നും വ്യക്തമാക്കി. സുനിയുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. മുമ്പ് നടന്‍ മുകേഷ്‌കുമാര്‍ എംഎല്‍എ യുടെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി അടുപ്പമുണ്ട്. അതേസമയം കേസില്‍ ഗൂഡാലോചനയെക്കുറിച്ച് തനിക്ക് കാര്യമായിട്ട് ഒരു വിവരവും അറിയില്ലെന്നും പറഞ്ഞു.

അതേസമയം ഗൂഡാലോചനയില്‍ ദിലീപിനെ കുരുക്കാനുള്ള ഒരു മൊഴിയും അപ്പുണ്ണിയില്‍ നിന്നും പോലീസിന് കിട്ടിയില്ല. കൃത്യം നടന്നു കഴിഞ്ഞുളള വിശദാംശങ്ങളാണ് അപ്പുണ്ണിയില്‍ നിന്നും കിട്ടിയത്. അപ്പുണ്ണിയുടെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. കേസില്‍ നേരത്തേ ചോദ്യം ചെയ്തപ്പോള്‍ കാവ്യാമാധവന്റെയും ഇപ്പോള്‍ കിട്ടിയ അപ്പുണ്ണിയുടെയും മൊഴികളിലെ വൈരുദ്ധ്യത്തിലൂടെ മുന്നേറാണ് പോലീസിന്റെ പദ്ധതി. മൂന്നാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം വളരെ നാടകീയമായിട്ടായിരുന്നു അപ്പുണ്ണി ആലുവ പോലീസ് ക്‌ളബ്ബിലെത്തിയത്.

അതിനിടെ, ശരിയായ മുന്നൊരുക്കത്തോടെയല്ല സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) കൃത്യം നിര്‍വഹിച്ചതെന്നാണു പോലീസിന്റെ നിഗമനം. സംഭവത്തിനു ശേഷം സുനി നടത്തിയ നീക്കത്തിലെ പോരായ്മകളാണു പോലീസിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇയാള്‍ തന്റെ മൊെബെല്‍ ഫോണുകള്‍ മൂക്കന്നൂരുള്ള അഭിഭാഷക ദമ്പതികള്‍ക്കാണു െകെമാറിയത്. ഇവരുമായുള്ള മൂന്‍പരിചയം മാത്രമാണിതിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മൊെബെല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ കേസില്‍ സാക്ഷിയുമാണ്. കേസുണ്ടാകുമെന്ന പ്രതീക്ഷയില്ലാത്തതാണു സുനിയെ ആശയക്കുഴപ്പത്തിലാക്കിയതെന്നു പോലീസ് കണക്കുകൂട്ടുന്നു.

മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞുവെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. തന്റെ വക്കീലായ പ്രതീഷ് ചാക്കോയ്ക്കു നല്‍കിയെന്ന് പിന്നീടു മാറ്റിപ്പറഞ്ഞു. ഒടുവില്‍ പറഞ്ഞത് അത് ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടെ ഓണ്‍െലെന്‍ വസ്ത്ര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തി െകെമാറിയെന്നാണ്. ദിലീപിന്റെ അറസ്റ്റ് െവെകിയതു മൂലം സുപ്രധാന തെളിവുകള്‍ ഒളിപ്പിക്കാന്‍ മതിയായ സമയം കിട്ടിയെന്നും വിലയിരുത്തലുണ്ട്. സംഭവത്തിനു പിന്നിലെ ശക്തമായ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി. പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി പറഞ്ഞു. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് സുനിയുമായി സംസാരിച്ചത്. സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് ഒപ്പമുണ്ടായിരുന്നുവെന്നും അപ്പുണ്ണി മൊഴിയില്‍ വ്യക്തമാക്കി. പരിചയമില്ലാത്തതുപോലെ സംസാരിക്കാന്‍ ദിലീപാണ് ആവശ്യപ്പെട്ടതെന്നും അപ്പുണ്ണി മൊഴിയില്‍ പറഞ്ഞു.

ദിലീപ് ആവശ്യപ്പെട്ടതുപോലെയാണ് സംസാരിച്ചത്. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനി തന്നോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം അറിയാമെന്നും അപ്പുണ്ണി സമ്മതിച്ചു. ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോയിരുന്നു. വിഷ്ണു ഏലൂരില്‍ വെച്ച് കത്ത് തന്നു. ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു.

ഇന്നലെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നടന്ന ചോദ്യ്ം ചെയ്യലിനു ശേഷം അപ്പുണ്ണിയെ വിട്ടയച്ചിരുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

സിനിമയിലെ തിരക്കു മൂലം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ ഏകെജി സെന്ററില്‍ എത്തി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. മുകേഷ് രാജി വെക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാവും എന്നതാണ് ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.
മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ല എന്നതാണ് മുകേഷ് നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമ- ചാനല്‍ തിരക്കുകളിലാണ് നടന്‍. രണ്ടാഴ്ച മുന്‍പും കൊല്ലത്തെത്തി ഇനിമുതല്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും മണ്ഡലത്തിലുണ്ടാകാം എന്ന ഉറപ്പ് നല്‍കിയിരുന്നതാണ്.

നടനും എംഎല്‍എയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ മുകേഷിന്റെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മുകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പല വൈരുദ്ധ്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുകേഷിനെതിരേ സംശയമുന ഉയരുന്നത്.

 

അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച്  പിസി ജോര്‍ജ്. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധിയെന്നും പി.സി ജോര്‍ജ്‌.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ ഭാര്യ കാവ്യയും കുടുങ്ങും. മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് ഒടുവിൽ വിനയായത്. ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കാവ്യസുനിയുടെ കാറില്‍ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് കാവ്യയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞത് . സുനി കാവ്യയുടെ ഡ്രൈവറായി മൂന്നുമാസത്തോളം ഉണ്ടായിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.

കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തിനു നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അതുപറ്റില്ലെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കാവ്യയും പള്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ നടിയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്‍കും. അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസില്‍ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം. ഭാര്യയെ രക്ഷിക്കാന്‍ എല്ലാകുറ്റവും ഏറ്റെടുക്കാന്‍ ദീലീപ് ശ്രമിക്കുമെന്നും സൂചനയുണ്ട്്.

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലീസ് ആരായും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ റിമി കാവ്യയെ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ഫോണ്‍വിളിയെക്കുറിച്ചുള്ള റിമിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണറിയുന്നത്. കാവ്യയുടെ അറസ്റ്റിന് ശേഷം റിമിയേയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റിമിയെ അറസ്റ്റ് ചെയ്യുന്നതും പൊലീസിന്റെ പദ്ധതിയിലുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയേയും തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്യും.

RECENT POSTS
Copyright © . All rights reserved