Latest News

ചെന്നൈയിലെ പ്രമുഖ വ്യവസായി അരുണ്‍ ശരവണന്റെ മകള്‍ മീനാക്ഷിയുടെ വിവാഹ വസ്ത്രമാണ് കോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മറ്റൊന്നുമല്ല  കോടികള്‍ ചിലവഴിച്ച് നടത്തിയ വിവാഹ മാമാങ്കത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ സാധാരണക്കാര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും.

വിവാഹദിവസം വധു അണിഞ്ഞതു പൂര്‍ണ്ണമായും ഡയ്മണ്ടില്‍ തീര്‍ത്ത വസ്ത്രമായിരുന്നു.  ഈ വസ്ത്രത്തിന് ഏകദേശം 1.85 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍വച്ചായിരുന്നു വിവാഹം.വരനുള്ള സമ്മാനം റോള്‍സ് റോയ്‌സ് കാര്‍. വിവാഹത്തിനായി മാത്രം ചിലവാക്കിയത് 13 കോടി രൂപ. സിനിമാ, രാഷ്ട്രീയ, ബിസിനസ് രംഗത്ത് പ്രമുഖര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ ഒരാള്‍ക്ക് വിളമ്പിയത് ആറായിരം രൂപയുടെ ഭക്ഷണമാണ്. കല്യാണത്തിന് സംബന്ധിച്ച എല്ലാവര്‍ക്കും വിലയേറിയ പട്ടുസാരിയും റിട്ടേണ്‍ഗിഫ്റ്റുകളും വാരിക്കോരിയാണ് നല്‍കിയത്.  പ്രഭു, ഹന്‍സിക, വേദിക, നയന്‍താര, ജീവ, റായി ലക്ഷ്മി തുടങ്ങിയ  തുടങ്ങി ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ മിക്കവരും വിവാഹത്തില്‍ പങ്കെടുത്തു.

മയക്കുമരുന്നു വ്യാപാരത്തിന് ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍ മോചിതനായ യുവാവിനെ നടുറോഡിലിട്ട് നാട്ടുകാര്‍ വെട്ടി. മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ആശുപത്രിയില്‍ ചോര വാര്‍ന്ന് മരിച്ചു. പഞ്ചാബിലെ ബട്ടിണ്ട ജില്ലയിലാണ് സംഭവം. 25കാരനായ വിനോദ് കുമാര്‍ ഗ്രാമത്തില്‍ നിന്നൊഴിഞ്ഞു പോകണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. യുവാവിന്  മയക്കുമരുന്നു ഇടപാടും വ്യാപാരവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശിക്ഷിക്കപ്പെട്ട ഇയാള്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഗ്രാമത്തില്‍ നിന്നൊഴിഞ്ഞു പൊകാന്‍ കൂട്ടാക്കാത്ത ഇയാളുടെ കയ്യും കാലും നാട്ടുകാരില്‍ ചിലര്‍ വെട്ടിയെടുക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ചികിത്സ നിഷേധിച്ച ഇയാള്‍ പിന്നീട് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. കുമാറിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ശരിയായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതരെ നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് 45 കിമി അകലെയുള്ള ആശുപത്രിയിലേക്ക് പോലീസ് ഇയാളെ മാറ്റുകയായിരുന്നു.അവിടെ വെച്ചായിരുന്നു മരണം.

സെക്‌സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലൈംഗിക കളിപ്പാട്ടങ്ങളുടെ ഇന്ത്യയിലെ ആവശ്യക്കാര്‍ ഏറുന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് വര്‍ദ്ധിച്ചതായുമാണ് ചെന്നൈ അടിസ്ഥാനമാക്കിയ കണക്കുകള്‍ വച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  തമിഴ്‌നാട്ടിലാണ് സെക്‌സ് കളിപ്പാട്ടങ്ങളുടെ ആവശ്യക്കാര്‍ കൂടുതല്‍. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും ഇക്കാര്യത്തില്‍ ചെന്നൈ എയര്‍പോര്‍ക്ക് കസ്റ്റംസ് ലണ്ടനും ഹോങ്കോംഗും സിംഗപ്പൂരും ചൈനയുമൊക്കെ പോലെ പരിശോധിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം പാവകളുടെ പാഴ്‌സലുകള്‍ ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ ആണ് എത്തുന്നത്.   കഴിഞ്ഞ വര്‍ഷം 342 പാഴ്‌സലുകളാണ് കൈമാറിയതെന്നും പറയുന്നു. വര്‍ഷം തോറും ഈ കണക്ക് കൂടുകയാണ്. 2015,16 സാമ്പത്തിക വര്‍ഷത്തില്‍ 238 പാഴ്‌സലുകളാണ് വന്നത്. 2015 ല്‍ അതിന്റെ എണ്ണം 169 ആയിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടി. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. മംഗലാപുരം എയര്‍പോര്‍ട്ട്  വഴി  ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്. പിന്നെ ഇത് പരീക്ഷിക്കാനെത്തുന്നവരും നിരവധിയത്രെ. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്.   സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്. 1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്ലീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. സെക്‌സ് കളിപ്പാട്ടങ്ങളുടെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.പക്ഷെ ചിലരുടെ നിഗമനം ഇതിന്റെ ഉപയോഗം ഞരമ്പു രോഗികളെ കുറക്കൂമെന്നും

സ്വന്തം ലേഖകന്‍

ബെര്‍മിംഗ്ഹാം : കേരളത്തിലെ പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് ആശ്വാസമേകാന്‍ യുകെ മലയാളികള്‍ കൈകോര്‍ക്കുന്നു. അവയവ ദാന സന്ദേശം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് അനേകരെ തന്റെ മാതൃകയിലേക്ക് കൊണ്ട് വരികയും, ഒട്ടനവധി ജീവനുകള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്ത ഫാ. ഡേവിസ് ചിറമേല്‍ അച്ചനോടൊപ്പമാണ് യുകെ മലയാളികള്‍ കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ത്ത് പിടിക്കുന്നത്. ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തീയതി യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മൂണിറ്റിയുടെ ( ബി സി എം സി ) ആതിഥേയത്വത്തില്‍ ആണ് കേരളത്തിലെ അനേകം കിഡ്നി രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്ന വലിയ ഉദ്യമത്തിന് വേണ്ടി ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. അനേകം വ്യക്തികള്‍ക്ക് കിഡ്നി മാറ്റിവയ്ക്കുന്നതിന് സഹായിക്കുക, കിഡ്നി രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്നിവയാണ് ഈ ചാരിറ്റിയിലൂടെ ലഭിക്കുന്ന സംഭാവനയിലൂടെ ഈ കൂട്ടായ്മ നടപ്പാക്കുന്നത്.

സര്‍ട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡ് അസ്സോസ്സിയേഷന്‍, കേരള കലാവേദി നോര്‍ത്ത് ഫീല്‍ഡ്, കൊവന്റ്രി കേരള കമ്മ്യുണിറ്റി, മിഡ്‌ലാന്‍ഡ്‌ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വാള്‍സാള്‍, ബെര്‍മ്മിംഗ്ഹാം ഹിന്ദു സമാജം എന്നീ അസ്സോസ്സിയേഷനുകള്‍ ചേര്‍ന്നാണ് ബെര്‍മിംഗ്ഹാമില്‍ ഇങ്ങനെ ഒരു കാരുണ്യ കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. യുകെയില്‍ ആദ്യമായാണ് തൊട്ട് അടുത്തുള്ള അനേകം അസ്സോസ്സിയേഷനുകള്‍ സംയുക്തമായി ഇങ്ങനെ ഒരു കാരുണ്യ പ്രവര്‍ത്തിക്ക് വേണ്ടി ഒന്നിക്കുന്നത്. സഹജീവികളോടുള്ള തങ്ങളുടെ കരുതലിനോടൊപ്പം അയല്‍വക്കത്തുള്ള മലയാളി അസ്സോസ്സിയേഷനുകളിലെ വ്യക്തികളും, കുടുംബങ്ങളും തമ്മിലുള്ള ഒത്തൊരുമയുമാണ് ഈ കൂട്ടായ്മ നമ്മുക്ക് കാട്ടിതരുന്നത്.

യുകെയിലെ ആശുപത്രികളില്‍ നിന്നും അപ്ഗ്രേഡിംഗിന്റെ ഭാഗമായി ലഭിക്കുന്ന ഡയാലിസിസ് മെഷീനുകള്‍ കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ച് അത് വഴി അനേകം കിഡ്നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കുക എന്ന മഹനീയമായ കര്‍മ്മത്തിന് വേണ്ടിയാണ് ബെര്‍മിംഗ്ഹാമില്‍ ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ബെര്‍മിംഗ്ഹാം എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം മാനേജരായ പ്രിന്‍സ് ജോര്‍ജ്ജിന്റെ ശ്രമഫലമായി ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ തയ്യാറായി കഴിഞ്ഞു. ഈ മാസം പതിനഞ്ചിന് ആണ് ആദ്യ മെഷീനുകള്‍ കേരളത്തിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. ഈ മെഷീനുകള്‍ കേരളത്തില്‍ ചിറമേലച്ചന്‍ നടത്തുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന ചാരിറ്റി സംഘടനയ്ക്ക് കാര്‍ഗോ വഴി എത്തിച്ചു കൊടുക്കാന്‍ ചിലവാകുന്ന മുഴുവന്‍ തുകയും സമാഹരിച്ച് നല്‍കുന്നത് മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ ആണ്. യുകെയുടെ മണ്ണിലെ ഏറ്റവും അര്‍ത്ഥവത്തായ കാരുണ്യപ്രവൃത്തിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ഈ ചാരിറ്റി കൂട്ടായ്മയോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു.

കഴിഞ്ഞ മാസം ലെസ്റ്ററില്‍ വെച്ച് നടന്ന മലയാളം യുകെ എക്സല്‍ അവാര്‍ഡ്‌ നൈറ്റിന്റെ വേദിയില്‍ ഈ ചാരിറ്റിയുടെ ഉദ്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ പിതാവ് നിര്‍വ്വഹിച്ചിരുന്നു. അതോടൊപ്പം കേരളത്തില്‍ നിന്നും ബഹുമാനപ്പെട്ട ചിറമേലച്ചന്‍ വീഡിയോയിലൂടെ സന്ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ ചാരിറ്റിയെപ്പറ്റിയുള്ള ബഹുമാനപ്പെട്ട ചിറമേലച്ചന്റെ സന്ദേശം കാണുവാന്‍ താഴെ കാണുന്ന വീഡിയോ സന്ദര്‍ശിക്കുക

ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തീയതി ബെര്‍മിംഗ്ഹാമിലെ  സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ ചാരിറ്റി വിജയപ്പിക്കുവാന്‍ വേണ്ടി വലിയ ക്രമീകരണങ്ങള്‍ ആണ് ഈ അസ്സോസ്സിയേഷനുകള്‍ നടത്തുന്നത്. അതിന്റെ ഭാഗമായി ഫാ : ബിജു ചിറ്റുപറമ്പിലിന്റെ നേതൃതത്തില്‍ ആദ്യ മീറ്റിംഗ് ബെര്‍മിംഗ്ഹാമില്‍ വച്ച് കൂടിയിരുന്നു. യുകെയിലുള്ള  അനേകം വ്യക്തികളും, കൂട്ടായ്മകളുമാണ് ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ മഹത്തായ കാരുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. മഹാമനസ്ക്കരായ ഓരോ യുകെ മലയാളികളിയുടെയും സാന്നിധ്യവും സഹകരണവുംകൊണ്ട് ഈ ജീവകാരുണ്യ കൂട്ടായ്മ വളര്‍ന്ന് പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

 

  

ഈ ചാരിറ്റി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

St Giles’ Church hall

149 Church Rd, Birmingham B26 3TT

25th JUNE 2017

AT 5 PM

 

ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത.പാസ്പോർട്ടിനോ ഗേറ്റ് കാർഡിനോ പകരം സ്‍മാർട്ട്ഫോൺ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനവുമായി ദുബായ് എയർപോർട്ട്. ‘എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ലോകത്തിൽ തന്നെ ആദ്യമായാണ്.

ദുബായ് പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബായ് റെഡിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി എന്നിവരാണ് എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ് ലോഞ്ച് ചെയ്‌തത്‌. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, ഗേറ്റ് കാർഡ് ഡേറ്റ എന്നിവ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ഇതിലൂടെ ട്രാവൽ ക്ലിയറിങ്സ് വളരെ വേഗത്തിൽ നടത്താൻ കഴിയും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സജീവനെ മാറ്റാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ആംആദ്മി പാര്‍ട്ടി. അതിനെ നീതിയുടെ വിജയം എന്നു തന്നെ കാണുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് 2010 മുതല്‍ ഇരിക്കുന്ന സജീവന്‍ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടും, ദേശീയ ഹരിത ട്രിബ്യൂണലി എല്ലാവിധ നിര്‍ദേശങ്ങളും ലംഘിച്ചു കൊണ്ട് ആണ് ആ സ്ഥാനത്ത് തുടര്‍ന്നിരുന്നത്. 2016ല്‍ കൃത്യമായും ഹരിത ട്രിബ്യൂണല്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്മാന്റെ യോഗ്യതകള്‍ എന്തായിരിക്കണമെന്നതായിരുന്നു. അതിനു വേണ്ടി ഒരു വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണം, ആ വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

മാത്രവുമല്ല ഒരു ടേം ഇരുന്ന ആള്‍ക്ക്, വീണ്ടും ആ പദവി കൊടുക്കാന്‍ പാടില്ല. 6 വര്‍ഷം കഴിഞ്ഞിട്ടും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്, വീണ്ടും തുടരാന്‍ ഇദ്ദേഹത്തിന് എന്തിനാണ് ഇടതു പക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന ചോദ്യം വളരെ പ്രസക്തം ആണ്. അതിനുള്ള പ്രധാന കാരണം അദ്ദേഹം, കേരളത്തില്‍ എല്ലാ മലിനീകരണത്തിന്റെ ഏജന്റ്മാര്‍ക്കും സംരക്ഷകന്‍ ആയിരിന്നു എന്നുള്ളതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ”മലിനീകരണ ബോര്‍ഡ്” ആക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. പെരിയാറിന്റെ തീരത്തടക്കം ഉള്ള എല്ലാ മലിനീകരണ കമ്പനികള്‍ക്കും സംരക്ഷണം നല്‍കുന്ന ആളായി ഇദ്ദേഹം മാറി. അതുകൊണ്ട് തന്നെ അവരുടെയൊക്കെ പിന്‍ബലത്തോടെ, രാഷ്ട്രീയ പിന്‍ബലത്തോടെ, കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി. ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക തന്നെയായിരുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ആയി ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക വഴി കേരളത്തിന്റെ വെള്ളവും വായുവും മണ്ണും നശിപ്പിക്കുന്നവരുടെ ഏജന്റ് ആയി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാറി. അതിന്റെ സംരക്ഷകരായി, കേരളത്തിലെ സര്‍ക്കാര്‍ മാറി എന്നതുകൂടി നാം കാണണം. ഇതിന്റെ പിന്നില്‍ വലിയ സാമ്പത്തിക താല്‍പര്യങ്ങളും അഴിമതിയും ഉണ്ട്. അതുകൊണ്ട് തന്നെ സജീവന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍ ആയിരിന്നുകൊണ്ട് എടുത്ത എല്ലാ തീരുമാനങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഉത്തരവിടേണ്ടതാണ്. അദ്ദേഹത്തെ, എല്ലാ നിയമങ്ങളും ലംഘിച്ചു ആ സ്ഥാനത്ത് തുടരാന്‍ എന്ത് കൊണ്ട് ഇടതു പക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തേണ്ടതാണ്. അതിനുവേണ്ടി നിയമപരമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.

എന്തുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞതനുസരിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതും പ്രധാനമാണ്. യോഗ്യത ഇല്ലാത്ത ഒരാളെ ഒന്നര വര്‍ഷത്തിലധികം നിര്‍ണ്ണായകമായ ഒരു സ്ഥാനത്ത് ഇരുത്തുക വഴി ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്താണെന്ന് വ്യക്തമാവുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ പരിസ്ഥിതി നയം പരിസ്ഥിതി നാശത്തിന്റെ നയം ആണ് എന്ന് വ്യക്തമായി പറയേണ്ടിയിരിക്കുന്നു. പരിസ്ഥിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ ഇദ്ദേഹത്തിന്റെ കൈകടത്തലുകള്‍ ഏറെ ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിട്ടിണ്ട്, അതും പരിശോധിക്കപ്പെടണം. കാരണം നിരന്തരമായി പരിസ്ഥിതി മലിനീകരണം നടത്തുന്ന കമ്പനികള്‍ക്ക് തന്നെ അവാര്‍ഡ് കൊടുക്കുക എന്ന രീതി ഇദ്ദേഹം ചെയര്‍മാന് ആയിരിക്കുമ്പോള്‍ അവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ ഇത്തരത്തില്‍ ഒരു കാര്യം അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവില്ല. പക്ഷെ അതിനു ഹരിത ട്രിബ്യൂണലിനെയോ, ഹൈക്കൊടതിയെയോ സമീപിക്കുന്നതാണ് ആം ആദ്മി പാര്‍ട്ടി എന്നും അറിയിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. അജ്ഞാത സംഘം നടത്തിയ ആക്രമത്തില്‍ ഓഫീസ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന സുര്‍ജിത്ത് എന്ന സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

യാത്ര കഴിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായിരുന്നു ബോംബേറ്. രണ്ട് തവണ ബോംബെറിഞ്ഞെങ്കിലും ഇതില്‍ ഒന്ന് മാത്രമായിരുന്നു പൊട്ടിയത്. മറ്റൊന്ന് പൊട്ടാത്ത നിലയില്‍ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് നഗരമധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന സിപിഎം ഓഫീസാണ് അക്രമിക്കപ്പെട്ടത്.

അക്രമത്തില്‍ നിന്ന് താന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് പി.മോഹനന്‍ പറഞ്ഞു. ബോംബെറിഞ്ഞതിന് ശേഷം അഞ്ചംഗ സംഘം ഓഫീസിന് പിന്നിലുള്ള വഴിയിലൂടെയാണ് രക്ഷപ്പെട്ടതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതേസമയം വടകരയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ഇന്നലെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് മണ്ഡലങ്ങളില്‍ സംഘപരിവാറും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ജനവിധി അനുകൂലമാക്കി ബ്രക്‌സിറ്റിന് ശക്തിപകരാനുള്ള തെരേസ മെയുടെ നീക്കത്തിന് ഫലം തിരിച്ചടിയാണ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസ മേയുടെ കണ്‍സര്‍വെറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ ഫലം അറിഞ്ഞത് വച്ച് നോക്കിയാല്‍ ലേബര്‍ പാര്‍ട്ടിയാണ് മുന്നില്‍. 650 സീറ്റുകളില്‍ 547 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 251 സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചപ്പോള്‍ 232 സീറ്റാണ് ലേബര്‍പാര്‍ട്ടിക്ക് നേടാനായത്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 27 സീറ്റ് നേടിയെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് 15 സീറ്റ് നഷ്ടമായി. കണ്‍സര്‍വേറ്റീവുകളുടെ ശക്തികേന്ദ്രമായ തെക്കന്‍ ബ്രിട്ടനിലെ ഫലങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. ലിബറല്‍ ഡെമോക്രാറ്റിക്കുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും 10 വീതം സീറ്റുകളില്‍ വിജയിച്ചു.

പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ മാറി. നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കിയത്. അടുത്തിടെ മാഞ്ചസ്റ്റിലും ലണ്ടന്‍ ബ്രിഡ്ജിലുമുണ്ടായ സ്‌ഫോടനങ്ങളാണ് തെരേസ മേക്ക് തിരിച്ചടിയായത്. പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് അവരുടെ പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു. 50 ലക്ഷത്തോളംവരുന്ന വോട്ടര്‍മാര്‍ക്കായി 40,000ത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുമണിവരെ നീണ്ടു.

ദിലീപിന്റെ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി താരങ്ങള്‍ എല്ലാം മടങ്ങി എത്തി കഴിഞ്ഞു.  ദിലീപും ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കയും ഗംഭീര വിജയമാകുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം നമിത പ്രമോദും റിമിടോമിയും പരിപാടി വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

എന്നാല്‍ യു എസ്സ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നാണ് തിരിച്ചെത്തിയ ശേഷം നമിത വ്യക്തമാക്കിയത്. സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് നമിത യു എസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദിലീപ് കാവ്യാ വിവാഹത്തിനു ശേഷം കാവ്യ ആദ്യമായി പൊതുവേദിയില്‍ എത്തിയ പരിപാടി കൂടിയായിരുന്നു ദിലീപ് ഷോ. പരിപാടിയില്‍ ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മെയ്‌ അവസാനം ആണ് ഷോ അവസാനിച്ചത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. ചെന്നൈ തൊണ്ടിയാര്‍പേട്ടിലെ ഒരു വീടിന്റെ മേല്‍ക്കൂരയിലാണ് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ 23കാരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് മരിച്ച നവജാതശിശു.

വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തി വീടിന്റെ മേല്‍ക്കുരയില്‍ ഉപേക്ഷിച്ചത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടി മാസം തികയാതെ ബാത്ത്‌റൂമില്‍ പ്രസവിക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. മെയ് 28നാണ് പെണ്‍കുട്ടി പ്രസവിച്ചത്. രവി എന്ന ലോറി ഡ്രൈവറുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്ത തൊണ്ടിയാര്‍പേട്ട് പോലീസ് രവിയെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

RECENT POSTS
Copyright © . All rights reserved