Latest News

ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.

‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.

ജ്യേഷ്ഠന് വേണ്ടി പെണ്ണുകാണല്‍ ചടങ്ങിനു എത്തിയ അനുജന്‍ ചേട്ടന് വേണ്ടി കണ്ട പെണ്ണുമായി പ്രണയത്തിലാകുക. ആറ് മാസത്തിന് ശേഷം വിവാഹ വേദിയില്‍ വെച്ച് ജ്യേഷ്ഠനെ തള്ളിമാറ്റി വധുവിനു അനുജന്‍ താലിചാര്‍ത്തുക. സിനിമാ കഥകളെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍  ഒരു വിവാഹവേദിയില്‍ നടന്നത്.

തിരൂപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലുള്ള കാമരാജിന്റെ രണ്ടാമത്തെ മകന്‍ രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തിരുപ്പൂരില്‍ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകള്‍ക്ക് ശേഷം താലി വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു കഥയിലെ ട്വിസ്റ്റ്.

വരന്‍ രാജേഷിന്റെ അനിയന്‍ വിനോദ് അവിടേക്ക് ഓടിയെത്തി രാജേഷിനെ തള്ളി താഴെയിട്ടു. ബന്ധുക്കളെല്ലാം അമ്പരന്ന് നില്‍ക്കെ തന്റെ പോക്കറ്റില്‍ കരുതിയിരുന്ന താലിയെടുത്ത് വിനോദ് വധുവിന്റെ കഴുത്തില്‍ കെട്ടി. കോപാകുലരായ ബന്ധുക്കളെല്ലാം ചേര്‍ന്ന് വിനോദിനെ തല്ലാന്‍ നോക്കിയപ്പോഴും വധുവിന് മാത്രം ഒരു ഭാവ വ്യത്യാസവുമില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിനോദ് ഒടുവില്‍ ആ രഹസ്യം തുറന്നു പറഞ്ഞു. താനും കാളീശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

ആറ് മാസം മുമ്പ് ജ്യേഷ്ഠന്റെ വിവാഹ നിശ്ചയ സമയത്താണ് ഇരുവരും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയബദ്ധരായി പോയത്രെ. പിന്നെ ഫോണ്‍ വഴി ബന്ധം ദൃഢമായി. വിവാഹത്തിന് തൊട്ട് മുമ്പ് വരെ ആരോടും പറയാതെ ഇവര്‍ സംഗതി രഹസ്യമാക്കി വെച്ചു. കാളീശ്വരിയും വിനോദും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നുവെന്നറിഞ്ഞതോടെ ബന്ധുക്കളും പല തട്ടിലായി. ഏറെ നേരത്തെ സംസാരങ്ങള്‍ക്കൊടുവില്‍ എന്തായാലും കെട്ടിയ താലി അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിച്ചു. വിനോദ് വധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എല്ലാം കണ്ടു താലികെട്ടാന്‍ വന്ന ചേട്ടന്‍ മാത്രം ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പു​​​ത്ത​​​ൻ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ കാ​​​ർ തോ​​​ട്ടി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. തു​​​​രു​​​​ത്തൂ​​​​ര്‍ കൈ​​​​മാ​​​​തു​​​​രു​​​​ത്തി പ​​​​രേ​​​​ത​​​​നാ​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​ന്‍റെ ഭാ​​​​ര്യ മേ​​​​രി (64), ഇ​​​​വ​​​​രു​​​​ടെ മ​​​​ക​​​​ന്‍ മെ​​​​ല്‍​ബി​​​​യു​​​​ടെ ഭാ​​​​ര്യ ഹ​​​​ണി (31), ഹ​​​ണി​​​യു​​​ടെ മ​​​​ക​​​​ന്‍ ആ​​​​രോ​​​​ണ്‍ (ര​​​​ണ്ട​​​​ര) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. കാ​​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന മെ​​​ൽ​​​ബി അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. മെ​​​​ല്‍​ബി കാ​​​​റി​​​ന്‍റെ ഗ്ലാ​​​​സ് താ​​​​ഴ്ത്തി​​​യാ​​​ണ് പു​​​​റ​​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തേ​​​​മു​​​​ക്കാ​​​​ലോ​​​​ടെ പു​​​​ത്ത​​​​ന്‍​വേ​​​​ലി​​​​ക്ക​​​​ര ഇ​​​​ള​​​​ന്തി​​​​ക്ക​​​​ര – ചി​​​​റ​​​​ക്ക​​​​ല്‍ പ​​​​മ്പ്ഹൗ​​​​സ് റോ​​​​ഡി​​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ബ​​​ന്ധുവീ​​​ട്ടി​​​ൽ പോ​​​യി മ​​​ട​​​ങ്ങ​​​വേ ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ ക​​​​ലു​​​​ങ്കി​​​​ലി​​​​ടി​​​​ച്ച് തോ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​​ണ​​​​ക്ക​​​​ന്‍​ക​​​​ട​​​​വ് ഷ​​​​ട്ട​​​​ര്‍ തു​​​​റ​​​​ന്ന​​​​തി​​​​നാ​​​​ല്‍ തോ​​​ട്ടി​​​ൽ ശ​​​​ക്തി​​​​യാ​​​​യ ഒ​​​​ഴു​​​​ക്കും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വെള്ളം നി​​​റ​​​ഞ്ഞു കി​​​ട​​​ന്നി​​​രു​​​ന്ന​​​തി​​​നാ​​​ൽ റോ​​​ഡും തോ​​​ടും തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​​ഭാ​​​​ഗ​​​​ത്ത് വെട്ടവും ഇല്ലായിരുന്നു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത് വി​​​​ജ​​​​ന​​​​മാ​​​​യ സ്ഥ​​​ല​​​ത്താ​​​യ​​​തി​​​നാ​​​ൽ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​രും സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞി​​​ല്ല.

കാ​​​​റി​​​​ന്‍റെ മു​​​​ന്‍​ഭാ​​​​ഗ​​​​ത്തെ ഗ്ലാ​​​​സ് താ​​​​ഴ്ത്തി​ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മെ​​​​ല്‍​ബി ഭാ​​​ര്യ ഹ​​​​ണി​​​​യെ ‌പു​​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും ക​​​ര​​​യ്ക്കു ക​​​യ​​​റ്റാ​​​നാ​​​യി​​​ല്ല. ഈ ​​​​സ​​​​മ​​​​യം ഹ​​​​ണി​​​​യു​​​​ടെ മ​​​​ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കു​​​​ട്ടി തോ​​​​ട്ടി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കി​​​​പ്പോ​​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​​ട​​​​യ​​​​ട​​​​ച്ച ശേ​​​ഷം ഇ​​​തു​​​വ​​​ഴി വ​​​ന്ന സ​​​​നോ​​​​ജ്, സി​​​​ന​​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് തോ​​​​ട്ടി​​​​ല്‍നി​​​ന്നു​​​ മെ​​​​ല്‍​ബി​​​​യു​​​​ടെ നിലവിളി‍ കേ​​​ട്ട് സം​​​ഭ​​​വമ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ളെ ഫോ​​​​ണി​​​​ല്‍ വിവരം അറിയിച്ചാണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

മാ​​​​ള​​​​യി​​​​ല്‍നി​​​​ന്നെ​​​​ത്തി​​​​യ ഫ​​​​യ​​​​ര്‍​ഫോ​​​​ഴ്‌​​​​സും പു​​​​ത്ത​​​​ന്‍​വേ​​​​ലി​​​​ക്ക​​​​ര പോ​​​​ലീ​​​​സും രാ​​​​ത്രി പ​​​ന്ത്ര​​​ണ്ടോ​​​​ടെ​ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി​. തുടർന്ന് കാ​​​​ര്‍ ജെ​​​​സി​​​​ബികൊ​​​​ണ്ട് ഉ​​​യ​​​ർ​​​ത്തി ക​​​ര​​​യി​​​ലെ​​​ത്തി​​​ച്ചു. ഹ​​​​ണി​​​യും മേ​​​രി​​​യും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തുത​​​ന്നെ മ​​​രി​​​ച്ചി​​​രു​​​ന്നു. കു​​​​ട്ടി​​​​യുടെ മൃ​​​ത​​​ദേ​​​ഹം 100 മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​നി​​​ന്നാ​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. നാ​​​​ലു​ പേ​​​​രെ​​​​യും മാ​​​​ഞ്ഞാ​​​​ലി – ചാ​​​​ലാ​​​​ക്ക മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചു. മെ​​​​ല്‍​ബി​​​​ക്ക് പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ല്‍​കി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ല്‍ പാ​​​​ത്താ​​​​ട​​​​ന്‍ ക​​​​ണ്‍​സ്ട്ര​​​​ക്‌ഷന്‍ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​യ​​​​റാ​​​​ണ് മെ​​​​ല്‍​ബി.

മൂ​​​​ന്നു പേ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹം പ​​​​റ​​​​വൂ​​​​ര്‍ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം തു​​​​രു​​​​ത്തൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച​​​ശേ​​​ഷം സം​​​സ്കാ​​​രം നാ​​​​ല​​​​ര​​​​യോ​​​​ടെ തു​​​​രു​​​​ത്തൂ​​​​ര്‍ സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ല്‍ ന​​​ട​​​ത്തി.

മുംബൈയിലെ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ മെയ് 19നായിരുന്നു സംഭവം. ബന്ദുപില്‍ താമസിക്കുന്ന പ്രതീക്ഷ നടേകര്‍ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയര്‍ഫോണില്‍ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാല്‍ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഉടന്‍ തന്നെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോള്‍ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നില്‍ക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തി.

കണ്ടുനിന്നവരെല്ലാം കുട്ടി മരിച്ചെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു അപകടം. എന്നാല്‍ വണ്ടിക്കടിയില്‍ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന കുട്ടിയെ യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇടത്തെ കണ്ണിനടുത്തായി ചെറിയ മുറിവൊഴിച്ചാല്‍ കാര്യമായ പരിക്കുകളൊന്നുമില്ല. സ്‌റ്റേഷന്‍ പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടത്.

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണു നാലുപേര്‍ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. മരിച്ചവര്‍: വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാറുകാരന്‍ ഹരണാദ് ബര്‍മന്‍ ബംഗാളികളായ ജോണ്‍, സപന്‍ എന്നിവര്‍ മരിച്ചു. വേങ്ങോട് സ്വദേശി സുദര്‍ശനെ (45) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞത്.

ഭീകരബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ഗള്‍ഫ്‌ രാജ്യങ്ങള്‍  ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബിയിലെ എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കിയിരിക്കുന്നത്.

നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്ലൈ ദുബായിയും സര്‍വീസ് നിര്‍ത്തി. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്.

മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.

ഇന്നലെ നടന്ന  ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ വെളുത്ത കോട്ടുമണിഞ്ഞ് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കൂളായി മത്സരം കാണുന്ന ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വല വിരിച്ച് കാത്തിരിക്കുകയാണെങ്കിലും അതൊന്നും കൂസാതെ ലണ്ടനില്‍ അടിപൊളി ലൈഫിലാണ് വിജയ് മല്യ ഇപ്പോഴും.

ഏറെ നാളുകള്‍ക്ക് ശേഷം പഴയ അതേ സ്റ്റൈലിലാണ്  മല്യ ഇന്നലെ ഇന്ത്യാ-പാക്ക് മത്സരം കാണാന്‍ എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ ഇരുന്ന് മല്യ കളി കാണുന്നതിന്റെയും, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബാംഗ്ലൂര്‍  റോയല്‍ ചലഞ്ചേഴ്‌സ് ഉടമയായിരുന്ന മല്യ ഇന്നലെ കളി കാണാനെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയായതും യാദൃശ്ചികം. സാമ്പത്തിക തട്ടിപ്പു മൂലം ബാംൂരിന്റെ ഉടമസ്ഥ സ്ഥാനം മല്യ ഒഴിയുകയായിരുന്നു.

ബിക്കാനീര്‍: ഡിജിറ്റല്‍ ഇന്ത്യയെന്നാണ് സങ്കല്‍പമെങ്കിലും മൊബൈല്‍ റേഞ്ച് കിട്ടണമെങ്കില്‍ മരത്തില്‍ കയറണം. സാധാരണക്കാര്‍ക്ക് ഇത് നിത്യസംഭവമാണെങ്കിലും കേന്ദ്ര മന്ത്രിക്ക് മറക്കാനാകാത്ത അനുഭവമായി മാറി ഇത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഗ്വാളിനാണ് പണി കിട്ടിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചപ്പോളാണ് ഫോണിന് കവറേജ് കിട്ടുന്നില്ലെന്ന് മനസിലായത്. തന്റെ മണ്ഡലമായ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിലായിരുന്നു സംഭവം.

തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ലെന്ന പരാതിയുമായി ഗ്രാമവാസികള്‍ മന്ത്രിയെ സമീപിച്ചപ്പോളായിരുന്നു സംഭവം. ഉടനെ ലാന്‍ഡ്‌ഫോണില്‍ ഉദ്യോഗസ്ഥരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലം കണക്ഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് സ്വന്തം മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴും നിരാശയായിരുന്നു ഫലം. എപ്പോഴും ഇതാണ് ഗ്രാമത്തിലെ അവസ്ഥയെന്നും മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ റേഞ്ച് കിട്ടുമെന്നും ഗ്രാമവാസികള്‍ അറിയിച്ചു. രാജ്യം ഡിജിറ്റലാക്കാന്‍ മരത്തില്‍ കയറണമെങ്കില്‍ അതിനു മന്ത്രി തയ്യാറായി.

ഒരു ഏണിയുടെ സഹായത്തോടെ മരത്തില്‍ കയറി നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ റേഞ്ച് കിട്ടുകയും ചെയ്തു. ഇതിനിടയില്‍ മന്ത്രി മരത്തില്‍ കയറി ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ എത്തുകയും വൈറലാകുകയും ചെയ്തു. ,രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലും മൊബൈല്‍ റേഞ്ച് കിട്ടുന്നില്ലെന്നതാണ് വാസ്തവം.

മദ്യവര്‍ജ്ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ബാറുടമകള്‍ എടുത്ത കപട തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയായിരുന്നു എന്നുറപ്പാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്യലോബികളോടുള്ള സര്‍ക്കാരിന്റെ ബന്ധം തുറന്നുകാട്ടുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് മദ്യവില്‍പന ശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനസമൂഹം ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധിച്ചു. ഇതാണ് പഞ്ചായത്തുകളുടെ അധികാരം ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അധികാര വികേന്ദ്രീകരണത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണി മദ്യലോബിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു.

ദേശീയപാതകളെ അങ്ങിനെയല്ലാതാക്കുന്ന വിധിയില്‍ സന്തോഷിക്കുന്ന ഒരു എക്‌സൈസ് മന്ത്രിയെയാണ് നാം കണ്ടത്. ടൂറിസം വികസനത്തിന് തടസ്സമായി നില്‍കുന്നത് മദ്യശാലകളുടെ കുറവാണ് എന്ന മന്ത്രിയുടെ പ്രസ്താവന അസത്യമാണ്. നാടാകെ നിറഞ്ഞിരിക്കുന്ന മാലിന്യവും പകര്‍ച്ചവ്യാധികളും ഗതാഗതക്കുരുക്കുകളും മറ്റുമാണ് ടൂറിസത്തെ ബാധിക്കുന്നത് എന്ന് മന്ത്രിക്കറിയാഞ്ഞിട്ടല്ല. മദ്യലോബിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഈ നയം സര്‍ക്കാര്‍ തിരുത്തണമെന്നും കേരളത്തിലെ മദ്യലഭ്യത കുറയ്ക്കാനും ജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മാഞ്ചസ്റ്ററിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചുപോയ കുടുംബങ്ങളെ സഹായിക്കുവാനായി പ്രശസ്ത ഗായിക അരിയാനയുടെ ലൈവ് ഷോ കാണാം

[ot-video][/ot-video]

 

RECENT POSTS
Copyright © . All rights reserved