നാസിക്കിലെ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന. റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന കരസേനയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോയ് മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു. ഒരു പ്രാദേശിക ചാനലില്‍ കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ റോയ് മാത്യു നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം കഴിഞ്ഞ 25 മുതല്‍ റോയ് മാത്യുവിനെ കുറിച്ച് കുടുംബത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. റോയ് മാത്യു ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്. റോയ് മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. പിന്നെയെങ്ങനെ ഇതിന്റെ പേരില്‍ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നും കരസേന ചോദിക്കുന്നു. എന്നാല്‍, റോയ് മാത്യുവിന്റെ മരണം പൊലീസ് അന്വേഷിക്കണമെന്ന് സബ്കാ സംഘര്‍ഷ് സൈനിക് കമ്മിറ്റി അധ്യക്ഷന്‍ നളിന്‍ തല്‍വാര്‍ ആവശ്യപ്പെട്ടു.
ബജറ്റ് ചോര്‍ച്ച തന്റെ സ്റ്റാഫിന്റെ കൈപ്പിഴയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാധ്യമങ്ങള്‍ക്കുളള കുറിപ്പ് നേരത്തെ അയച്ചത് ജാഗ്രതക്കുറവാണെന്നും. മനഃപൂര്‍വമെന്ന് കരുതുന്നില്ലെന്നും ഐസക് ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ പ്രത്യേകപരിപാടി പറഞ്ഞു.
ബജറ്റ് 2017 അവലോകനം…
ഒരു ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റെന്നാല്‍ അത് വരവുചെലവു കണക്കുകളുടെ തരംതിരിച്ചുള്ള അവതരണം മാത്രമല്ല. ജനജീവിതത്തിന്‍റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്നതാണ്. കേരളത്തിലെ സകല ജനത്തിനും സമസ്ത മേഖലകളില്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നതാണ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പരിശോധിക്കാം
ആർദ്രം, ഹരിതകേരളം, ലൈഫ്, വിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്നിങ്ങനെ സർക്കാരിന്റെ നാല് മിഷനുകളുടെ നടത്തിപ്പിനാണ് ഇത്തവണത്തെ ബജറ്റിൽ ഊന്നൽ. അടിസ്ഥാനസൗകര്യമേഖലയിലെ പദ്ധതികൾക്ക് കിഫ്ബിയെയാണ് ആശ്രയിച്ചിരിക്കുന്നത്. 25000 കോടിരൂപയുടെ അടിസ്ഥാനസൗകര്യപദ്ധതികളാണ് പ്രഖ്യാപിച്ചത്. 5628 കോടിരൂപയുടെ 182 റോഡുകളും 2557 കോടിരൂപയുടെ 69 പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കും. 6500 കോടിരൂപയുടെ തീരദേശപാതയ്ക്കും 3500 കോടിരൂപയുടെ മലയോരപാതയ്ക്കും നിർമാണാനുമതി നൽകും. എൻ.ആർ.ഐ ചിട്ടികൾ വഴി പ്രവാസിമലയാളികളിൽ നിന്നാകും ഇതിന് ധനംശേഖരിക്കുക.
1696 കോടിരൂപയുടെ കുടിവെള്ളപദ്ധതി നടപ്പാക്കും. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവർധനയ്ക്കും നിലവാരം കൂട്ടാനും 1000 കോടിരൂപയുടെ പദ്ധതികൾ. ഹയർസെക്കൻഡറി സ്കൂളുകളിൽ 2500ഉം ആരോഗ്യമേഖലയിൽ 5257ഉം തസ്തികകൾ സൃഷ്ടിക്കും. ജീവിതശൈലീരോഗങ്ങൾക്ക് സൗജന്യമരുന്ന് നൽകും. അവയവമാറ്റം നടത്തിയവർക്ക് 10 ശതമാനം വിലയ്ക്ക് മരുന്നു നൽകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് 9748 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.
എൻജിനീയർമാർക്ക് തദ്ദേശഭരണകൂടമാകും ശമ്പളം നൽകുക. ഭിന്നശേഷിക്കാർക്ക് നാലുശതമാനം തൊഴിൽ സംവരണവും അഞ്ച് ശതമാനം ഉന്നതവിദ്യാഭ്യാസ സംവരണവും നൽകും. വിലക്കയറ്റം നേരിടാനും നടപടികൾ പ്രഖ്യാപിച്ചു. റേഷൻ സബ്സിഡിക്ക് 900 കോടി, നെല്ല് സംഭരണത്തിന് 700 കോടി, സപ്ലൈക്കോയ്ക്ക് 200 കോടി, കൺസ്യൂമർഫെഡിന് 150 കോടി, ഹോർടികോർപിന് 30 കോടി എന്നിങ്ങനെയാണ് നീക്കിയിരുപ്പ്. റബർ വിലസ്ഥിരതാ പദ്ധതി തുടരാൻ 500കോടി രൂപ നീക്കിവച്ചു. കാരുണ്യപദ്ധതിക്ക് 300കോടി നൽകി. എസ്.സി. വിഭാഗങ്ങള്‍ക്ക് 2600 കോടിയാണ് നൽകിയത്.
ജി.എസ്.ടി നടപ്പിലാകുന്ന സാഹചര്യത്തിൽ ബജറ്റിൽ നികുതിനിർദേശങ്ങളില്ല. 2005-06 മുതൽ 2010-11 വർഷംവരെയുള്ള നികുതിക്കുടിശിക പൂർണമായി അടച്ചാൽ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും ഇളവുചെയ്ത് നൽകുന്ന ഒറ്റത്തവണതീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. 16043 കോടിരൂപ റവന്യു കമ്മിയും 52756 കോടിരൂപ ധനകമ്മിയുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
സിനിമയില്‍ പല താരങ്ങളുടെയും പൊയ് മുഖം പുറത്തുകൊണ്ടുവരുമെന്ന് വെല്ലുവിളിച്ച ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക്ക് ഒടുവില്‍ പറഞ്ഞത് പോലെ ചെയ്തു .സുചിത്ര കാര്‍ത്തിക്കും നടന്‍ ധനുഷും തമ്മില്‍ കഴിഞ്ഞ ആഴ്ച നടന്ന ട്വിറ്റ് യുദ്ധത്തിനു മറുപടിയായാണ് സുചിത്രയുടെ ഈ നടപടി എന്നറിയുന്നു . തമിഴിലെ മുൻനിര നായികമാരുടെയും ധനുഷിന്റെയും ഹോട്ട് ചിത്രങ്ങൾ ആണ് സുചിത്ര പുറത്തു വിട്ടത് .
ധനുഷ് ഉള്‍പ്പെട്ട ഒരു പാര്‍ട്ടിയില്‍ വച്ച താന്‍ ഉപദ്രവിക്കപ്പെട്ടതിന്റെ ചിത്രം സുചിത്ര കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള പോര് മറനീക്കി പുറത്ത് വന്നത്.
ഇതിന് പിന്നാലെ ധനുഷും നടി തൃഷയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് സുചിത്ര. സംഗീത സംവിധായകന്‍ അനിരുദ്ധും നടി ആന്‍ഡ്രിയയും തമ്മിലുള്ള ചിത്രങ്ങളും ഹന്‍സിക, വിജയ് ടിവി അവതാരക ദിവ്യദര്‍ശിനി എന്നിവരുടെ സ്വകാര്യ ചിത്രങ്ങളും സുചിത്ര പുറത്ത് വിട്ടിട്ടുണ്ട്.
എന്ത് ലക്ഷ്യത്തിലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്നത് വാര്‍ത്തയായതോടെ സുചിത്ര ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് പുറത്ത് വന്ന ചിത്രങ്ങള്‍.
നടിയ്‌ക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം എന്നും ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.
ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു.
നടിയ്‌ക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിയ്ക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും എന്നും സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണെന്നും കമല്‍ പറഞ്ഞു.എന്നാല്‍ ആദ്യം ദിലീപിനെ പിന്തുണച്ച കമലിന്റെ പെട്ടന്നുള്ള നിലപാട് മാറ്റത്തിനു കാരണം മഞ്ജൂ വാരിയര്‍ ആണെന്നും പറയപെടുന്നു .കമലിന്റെ പുതിയ ചിത്രം ആമിയില്‍ മഞ്ജൂ ആണ് നായിക. ദിലീപിന് പരസ്യപിന്തുണ നല്‍കിയാല്‍ അത് മഞ്ജൂവിനെ ചൊടിപ്പിക്കുമോ എന്ന കമലിന്റെ ഭയമാണ് ഇപ്പോള്‍ ഈ നിലപാട് മാറ്റത്തിന് കാരണം എന്നാണ് സിനിമയ്ക്കകത്ത് നിന്നുള്ള അടക്കംപറച്ചില്‍ .
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി . ജന്മന അന്ധയായിരുന്ന വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് പെട്ടെന്നു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. ഇതിനിടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പ്രവാസിയായ സന്തോഷുമായുള്ള വിവാഹനിശ്ചയവും നടന്നു. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. സന്തോഷുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് പറഞ്ഞെങ്കിലും വിജയലക്ഷ്മി കൂടുതല്‍ വിശദീകരണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ സന്തോഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറയുന്നത് .
സന്തോഷിന് എന്നോട് ഉണ്ടായിരുന്നത് ദേഷ്യം മാത്രമാണ്. എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു. പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണെന്നു വിജയലക്ഷ്മി പറയുന്നു .
അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാന്‍ അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്. ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്‌പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളര്‍ന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങിയെന്നും വിജയലക്ഷ്മി പറയുന്നു.
യെമനില്‍നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മോചനശ്രമങ്ങള്‍ എങ്ങുമെത്താത്തത് ആശങ്കയുളവാക്കുന്നുണ്ട്.ബന്ധുക്കളും വിശ്വാസികളും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ഥനയോടെ ഇപ്പോഴും കാത്തിരിക്കുകയാണ് .
യെമനിലെ ഏഡനില്‍ മിഷണറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തുന്ന അഗതിമന്ദിരത്തിനു നേരേ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാലു സന്യാസിനികളും 12 അന്തേവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഗതിമന്ദിരത്തിലെ ചാപ്പലില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം പ്രാര്‍ഥിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം പിടിയിലായത്.
കഴിഞ്ഞ ജൂണിലും ഡിസംബറിലും വൈദികന്‍ ഫെയ്‌സ്‌ബുക്ക് പേജിലൂടെ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലുള്ളത് ഫാ. ടോം തന്നെയാണെന്ന് ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യു.എ.ഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും സ്‌ഥിരീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന മൂന്ന് അല്‍ഖ്വയ്‌ദ ദീകരരെ യെമനിലെ സൈലയില്‍നിന്നു പിടിച്ചിരുന്നെങ്കിലും ഫാ.ടോമിനെക്കുറിച്ച് ഇവരില്‍നിന്നു കാര്യമായ വിവരം ലഭിച്ചിട്ടില്ല.
വൈദികനെ തട്ടിക്കൊണ്ടുപോയത് ഏതു ഭീകരസംഘടനയില്‍പ്പെട്ടവരാണെന്നു സ്‌ഥിരീകരിച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും യു.എ.ഇ. സര്‍ക്കാരും മോചനശ്രമം തുടരുകയാണ്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയും സലേഷ്യന്‍ കോണ്‍ഗ്രിഗേഷനും കൂട്ടായി വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വൈദികന്റെ മോചനശ്രമം ഊര്‍ജിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സഭാതലവന്മാര്‍ ആവശ്യപ്പെട്ടിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസിയോ സര്‍ക്കാരിന്റെ പ്രതിനിധിയോ ഇല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകുന്നില്ല.
ഒരു വര്‍ഷമായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോമിന് വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെങ്കില്‍ ആരോഗ്യസ്‌ഥിതി വഷളാകുമെന്ന് അദ്ദേഹത്തോടൊപ്പം യെമനില്‍ ശുശ്രൂഷ ചെയ്‌ത ഫാ. ജോര്‍ജ് മുട്ടത്ത് പറമ്പില്‍ പറഞ്ഞു
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ സംബന്ധിച്ച വെളിപ്പെടുത്തലുമായി എഐഎഡിഎംകെ നേതാവ്. സെപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് സ്പീക്കറുമായിരുന്ന പി എച്ച് പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍.
ജയലളിതയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് അവസാനമാകാത്ത സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെ നേതാവിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22 മുതല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിലിരിക്കെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി നേരത്തെ ജയലളിതയുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു.
പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അതിന് ശേഷം അമ്മയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ലെന്നും പോലീസ് ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും പാണ്ഡ്യന്‍ പറയുന്നു. പനീര്‍ശെല്‍വത്തിന്റെ വീടിന് സമീപത്തുവച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലിസിന് എല്ലാ തെളിവും ലഭിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലിസ് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഡിജിപിയുടെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. സമഗ്രമായ കുറ്റപത്രം 90 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഡിജിപി അവകാശപ്പെട്ടു. വിശദാംശങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ല. മാധ്യമങ്ങളോട് ഒന്നും പറയാറായിട്ടില്ലെന്നം ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആവശ്യമായ തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുടെ പീഡനത്തിനിരയായി പ്രസവിച്ച 16 കാരി തെറ്റുകാരിയാണെന്നും ദൈവത്തിന് മുന്നില്‍ ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക പെണ്‍കുട്ടിയാകുമെന്നും
‘കൊട്ടിയൂരില്‍ നടന്ന സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം’ എന്ന രീതിയില്‍ തുടങ്ങുന്ന ലേഖനത്തിന്റെ സ്വരം താഴേയ്‌ക്കെത്തുമ്പോള്‍ മാറുന്നു. പെണ്‍കുട്ടിയെ പരാമര്‍ശിക്കുന്ന ഭാഗമെത്തുമ്പോഴാണ് ക്രൂരമായ പരാമര്‍ശങ്ങള്‍ കടന്നുവരുന്നത്.
‘ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?’ എന്ന് ലേഖനത്തില്‍ ചോദിക്കുന്നു.
‘ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്. പ്രലോഭനങ്ങള്‍ സംഭവിക്കുന്നതാണ്. വി. കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ? ഒരിക്കലും എനിക്ക് നിന്നോട് സഹതാപം ഇല്ല മോളേ, പ്രാര്‍ത്ഥിക്കുന്നു’ ലേഖനം പറയുന്നു.
ഈശോയുടെ ത്യാഗപൂരിതമായ പൗരോഹിത്യം കല്ലെറിയാന്‍ വിട്ടുകൊടുക്കാതെ, കത്തോലിക്ക തിരുസഭയുടെ പുണ്യമായ വൈദികബ്രഹ്മചര്യത്തെ പിച്ചിച്ചിന്താന്‍ സമ്മതിക്കാതെ കുമ്പസാരം ഉള്‍പ്പെടെയുള്ള കൂദാശകളെ ആക്ഷേപ ചര്‍ച്ചയ്ക്ക് വലിച്ചെറിയാതെ നമ്മുടെ നിയോഗങ്ങളെ ശുദ്ധീകരിക്കാം’ എന്ന് വൈദികരെ വളരെ മയപ്പെടുത്തി ഉപദേശിക്കുന്നുമുണ്ട് ലേഖനത്തില്‍. ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിയമ നടപിടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
നടിയെ തട്ടികൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പൾസർ സുനി എന്ന സുനില്‍ കുമാര്‍ പെണ്‍വാണിഭ കേസില്‍ ദുബായ് പോലീസ് അന്വേഷിക്കുന്ന സുനില്‍ സുരേന്ദ്രനെന്നയാളാണെന്ന് സൂചന. സിനിമയില്‍ അവസരം തേടിയെത്തുന്ന പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിക്കുകയായിരുന്നു ഇയാള്‍.2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ ഇയാള്‍ ദുബായില്‍ എത്തിയിരുന്നു.സിബഐ അന്വേഷിക്കുന്ന പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജനൊപ്പം സുനിലും ഉണ്ടായിരുന്നു. മറ്റു പ്രതികളുടെ മൊഴികളിലും ഡ്രൈവറായിരുന്ന സുനിലിനെക്കുറിച്ച് പറയുന്നുണ്ട്.
സെക്‌സ് റാക്കറ്റിനെക്കുറിച്ച് ദുബായ് പോലീസിന് സൂചന ലഭിച്ചതോടെ സുനി കേരളത്തിലേയ്ക്ക് കടന്നു. മൂന്നു പേരുകളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ ദുബായ് പോലീസിന് ഇയാളെ പിടികൂടാനായില്ല.നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇട്ടതോടെയാണ് മൂന്നു പാസ്‌പോര്‍ട്ട് ഉള്ള കാര്യം വ്യക്തമായത്.ദുബായ് പോലീസ് പെണ്‍വാണിഭ കേസ് സിബിഐയ്ക്ക് കൈമാറിയപ്പോള്‍ അജ്ഞാതനായ സുനില്‍ സുരേന്ദ്രന്‍ പതിയെ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികള്‍ പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയാല്‍ സിബിഐ പ്രതി ചേര്‍ത്ത് ചോദ്യം ചെയ്യും.