Latest News

നിബന്ധനകളുടെ പേരിൽ കണ്ണൂരിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. പ്രവേശന പരീക്ഷയ്ക്കായി വസ്ത്രങ്ങളുടെ കാര്യത്തിൽ നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ വേറെയും നിരവധി പെൺകുട്ടികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നു. മെഡിക്കൽ പ്രവേശനത്തിനായുള്ള പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾ ഇന്നലെ മാധ്യമങ്ങളോടാണ് തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

“പരീക്ഷയ്ക്കായി സെന്ററിന് അകത്തേക്ക് പോയ എന്റെ മകൾ കുറച്ച് കഴിഞ്ഞ് തിരികെ വന്നു. അപ്പോൾ അവളുടെ കൈയ്യിൽ അടിവസ്ത്രവും ഉണ്ടായിരുന്നു” പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഈ സംഭവം നടന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ പെൺകുട്ടിയുടെ ബ്രായുടെ ലോഹക്കൊളുത്ത് കണ്ടെത്തി. ഇത് മാറ്റാനാകാതെ അകത്ത് കയറാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് പെൺകുട്ടിക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്.

പയ്യാമ്പലത്തെ തയ്യൽ തൊഴിലാളിയുടെ മകൾ ധരിച്ച ജീൻസ് പാന്റിലെ കൊളുത്ത് ലോഹമായിരുന്നു. ഇത് മാറ്റിക്കഴിഞ്ഞപ്പോൾ പുറകിലെ പോക്കറ്റിനും ലോഹം ഉണ്ടെന്നും ഇതും അഴിക്കണമെന്നും അധികൃതർ നിർബന്ധം പറഞ്ഞു. ഇതോടെ വളരെ ദൂരെയുള്ള ഒരു വസ്ത്രക്കട തുറപ്പിച്ച്, ലെഗ്ഗിൻസ് വാങ്ങി മകൾക്ക് നൽകുകയായിരുന്നു അച്ഛൻ.

സ്കൂളിന് തൊട്ടടുത്തുള്ള വീടുകളിലെ സ്ത്രീകൾ പലർക്കും വസ്ത്രങ്ങൾ മാറി നൽകിയിരുന്നു. എന്നാൽ പലർക്കും ദൂരെയുള്ള കടകളിൽ ചെന്ന് വസ്ത്രങ്ങൾ വാങ്ങേണ്ടി വന്നു.

പ്രവേശന പരീക്ഷയുടെ നിബന്ധനകളിൽ വസ്ത്രവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ ചൂരിദാറിന് നീളമുള്ള കൈയ്യുണ്ടാകരുതെന്ന് വ്യക്തമാക്കി. ഇത്തരത്തിൽ നീളമുള്ള കൈയുള്ള ചൂരിദാർ ധരിച്ചവരുടെ വസ്ത്രത്തിൽ നിന്ന് കൈയുടെ ഭാഗം മുറിച്ചു കളഞ്ഞു. അഞ്ചരക്കണ്ടി മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥിനിയുടെ വസ്ത്രം മുറിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞപ്പോൾ അധികൃതർ ഇത് നിർത്തി.

Image result for female-neet-candidate- asked-to-remove-innerwear

എന്നാൽ ഈ പരിശോധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന് സംസ്ഥാന കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന കമ്മിഷൻ സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് മുന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം അന്വേഷിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവി മുന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ചാംപ്യൻസ് ട്രോഫിക്കുവേണ്ടിയുളള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റൻ. മലയാളി താരങ്ങളായ സഞ്ജു വി.സാംസണും ബേസിൽ തമ്പിയും ടീമിൽ ഇടംനേടിയില്ല. ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവരുടെയും ഐപിഎല്ലിലെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ ഇനിയും അവർക്ക് അനുഭവപരിചയം ആവശ്യമാണെന്നും അതിനുശേഷം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നുമായിരുന്നു ബിസിസിഐയുടെ മറുപടി.

ടീം അംഗങ്ങൾ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡ്യേ.

ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.

ചാര്‍ളി സിനിമയിലെ നായികയെ അനുകരിച്ച് നാടു വിട്ട് മൂന്നാറിനു പോയ 19 കാരികളായ രണ്ട് ഐടിഐ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി. മൂന്നാറില്‍ നിന്നും തിരികെ വരുമ്പോഴാണ് ഇവര്‍ ആലുവയില്‍ പോലീസ് പിടിയിലായത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിയും രണ്ടാമത്തെയാള്‍ എറണാകുളം പച്ചാളം സ്വദേശിയുമാണ്. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച  രാവിലെ പഠിക്കാന്‍ പോകുന്നെന്ന് പറഞ്ഞാണ് രണ്ട് പേരും വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതും പരാതി നല്‍കിയതും. പോലീസിന്റെ അന്വേഷണത്തിനിടെ ശനിയാഴ്ചയാണ് ഇരുവരും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിനിടയില്‍ ഇരുവരും വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരെയും പരാതി നല്‍കിയുള്ള സ്റ്റേഷന്‍ എസ് ഐ മാര്‍ക്ക് കൈമാറി. ഇവരുടെ ചോദ്യം ചെയ്യലിലാണ് ചാര്‍ളി സിനിമയിലെ നായികയെ പോലെ ഭ്രമം കയറി നാടു ചുറ്റാനിറങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്. മൂന്നാറിനു പോയ ഇരുവരും ഒരു ദിവസം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പിറ്റേന്ന് ആലുവായിലെത്തി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ പൂരം കാണാന്‍ തൃശൂര്‍ക്ക് പോകാന്‍ നില്‍ക്കവേയാണ് പോലീസ് പിടികൂടിയത്. കൈയിലുണ്ടായിരുന്ന സ്വര്‍ണം എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയാണ് യാത്രക്കും ചെലവിനുമുള്ള പണം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കോടതികളില്‍ ഹാജരാക്കിയ വിദ്യാര്‍ഥിനികളെ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നീറ്റ് പരീക്ഷ വിവാദത്തില്‍. ഞായറാഴ്ച നടന്ന പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് കോപ്പിടയടി തടയാനെന്ന പേരില്‍ ആവിഷ്‌കരിച്ച നിബന്ധനകള്‍ മൂലം കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ടിവന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധന നടത്തി. വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ ബ്രാ പുറത്ത് കാത്തുനില്‍ക്കുന്ന അമ്മമാരുടെ കൈകളില്‍ കൊടുത്ത് കരഞ്ഞുകൊണ്ട് പരീക്ഷ എഴുതേണ്ട ഗതികേടുണ്ടായി.

കോപ്പിയടി തടയാനെന്ന പേരിലാണ് വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചത്. കണ്ണൂരിലെ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയാണ് പ്രധാനമായി പരാതി ഉയര്‍ന്നത്. എന്നാല്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിടുമ്പോള്‍ ശബ്ദം ഉയര്‍ന്നാല്‍ ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന് സ്‌കൂളിലെ അധ്യാപകന്‍ പറയുന്നു. എന്നാല്‍ അടിവസ്ത്രം മാറ്റണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ അവകാശവാദം. ബ്രായിലെ ഹുക്കുകളുടെ പേരിലാണ് ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇത് അഴിച്ചുവെച്ച് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിച്ചത്.

പരീക്ഷയ്ക്ക് മിനിറ്റുകള്‍ മാത്രം ശേഷിച്ചിരുന്നതിനാല്‍ വിദ്യാര്‍ത്ഥിനി അടിവസ്ത്രം അഴിച്ചുവെച്ച് കരഞ്ഞുകൊണ്ട് പരീക്ഷയ്ക്ക് ഇരിക്കാന്‍ നിര്‍ബന്ധിതയായി. കടുത്ത നിറത്തിലുള്ള കീഴ് വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് അതിരാവിലെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവ വാങ്ങേണ്ട ഗതികേടും ചില മാതാപിതാക്കള്‍ക്കുണ്ടായി. മാത്രമല്ല ചെവിയില്‍ കിടക്കുന്ന കമ്മല്‍ വരെ ചിലര്‍ക്ക് അഴിച്ചുമാറ്റേണ്ടിവന്നു. ചുരിദാറുകളുടെ ഇറക്കമുള്ള കൈകള്‍ മുറിച്ചുമാറ്റുകയും, ജീന്‍സിന്റെ മെറ്റല്‍ ബട്ടണുകള്‍ മുറിച്ചുമാറ്റുകയുമുണ്ടായി.

 

തൃശ്ശൂര്‍: ദേ​​ശീ​​യ​​പാ​​ത 47ൽ ​​പേ​​രാ​​മ്പ്രയ്ക്കു സ​​മീ​​പം ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​റി​​ഞ്ഞു യു​​വ​​വൈ​​ദി​​ക​​ൻ മ​​രി​​ച്ചു. കു​​ന്നം​​കു​​ളം അ​​ഞ്ഞൂ​​ർ സെ​​ന്‍റ് ജോ​​ർ​​ജ് സി​​റി​​യ​​ൻ പ​​ള്ളി സ​​ഹ​​വി​​കാ​​രി​​യും മൂ​​വാ​​റ്റു​​പു​​ഴ അ​​തി​​രൂ​​പ​​ത വൈ​​ദി​​ക​​നു​​മാ​​യ ഫാ. ​​ഫ്രാ​​ൻ​​സിസ് പുതുപറമ്പില്‍ (28) ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉച്ചകഴിഞ്ഞു ര​​ണ്ട​​ര​​യോ​​ടെയാണ് സംഭവം. കൊ​​ട​​ക​​ര-​​പേ​​രാ​​മ്പ്ര​​യി​​ൽ വ​​ച്ച് ഇ​​ദ്ദേ​​ഹം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​റി​​യു​​ക​​യായി​​രു​​ന്നു. ഉടനെ തന്നെ കൊ​​ട​​ക​​ര ശാ​​ന്തി ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു തൃ​​ശൂ​​ർ ജൂ​​ബി​​ലി ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

മൂ​​വാ​​റ്റു​​പു​​ഴ​​യി​​ൽ​​പോ​​യി കു​​ന്നം​​കു​​ളം അ​​ഞ്ഞൂ​​രി​​ലേ​​ക്കു തി​​രി​​ച്ചു വ​​രു​​മ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പാ​​ല​​ക്കാ​​ട് ക​​രിമ്പ സ്വ​​ദേ​​ശി​​യാ​​ണ് വൈദികന്‍. 2016ലാ​​ണ് ഫാ. ​​ഫ്രാ​​ൻ​​സിസ് പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​രി​​ച്ച​​ത്. അഞ്ഞൂര്‍, കു​​ന്നം​​കു​​ളം, ക​​ല്ലും​​പു​​റം ഇ​​ട​​വ​​ക​​ക​​ളു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഇ​​ദ്ദേ​​ഹം അ​​ഞ്ഞൂ​​ർ ദി​​വ്യ​​ദ​​ർ​​ശ​​ൻ വൃ​​ദ്ധ മ​​ന്ദി​​ര​​ത്തി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ആയും സേവനം അനുഷ്ഠിക്കുന്നുണ്ടായിരിന്നു. സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​പാ​​ല​​ക്കാ​​ട് ചി​​റ​​ക്ക​​ൽ​​പ​​ടി പള്ളിയില്‍ നടക്കും.

അടുത്ത  ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി നടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് ബിജെപി പ്രത്യക്ഷത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാത്ത ലാലിനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. തിരുവനന്തപുരമടക്കം ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന ഏതാനും മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണത്തിനിറക്കാന്‍ പറ്റുമോ എന്നതാണ് പ്രധാന ആലോചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ച കെ ബി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പരസ്യമായി രംഗത്തിറങ്ങിയതിനാല്‍ ലാല്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തിറങ്ങിയാല്‍ ഭരണപക്ഷത്തിനു പോലും എതിര്‍ക്കാന്‍ കഴിയില്ലന്നാണ് കണക്കു കൂട്ടല്‍. ഗണേഷ് കുമാര്‍ സഹ പ്രവര്‍ത്തകന്‍ എന്നതിലുപരി സുഹൃത്തായതിനാലാണ് താന്‍ പ്രചരണത്തിന് വന്നതെന്ന് പത്തനാപുരത്ത് ലാല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കുന്ന ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയും ലാലിന്റെ ‘സുഹൃത്തു’ തന്നെയാണെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമായേക്കും. നോട്ട് അസാധുവാക്കല്‍ സംബന്ധമായി കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെ പരസ്യമായി പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്ത് നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ ലാല്‍ തന്റെ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. ലാലിനെ പ്രധാനമന്ത്രിക്കൊപ്പം ഒരു പ്രചരണ യോഗത്തില്‍ ലഭിച്ചാല്‍ പോലും അത് സംസ്ഥാനത്ത് തരംഗമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി ബിജെപി അനുഭാവിയായ ലാലിന്റെ അടുത്ത സുഹൃത്തിനെ മുന്‍നിര്‍ത്തിയാണ് ചരടുവലി. ലാല്‍ താല്‍പര്യപ്പെട്ടാല്‍ രാജ്യസഭാ അംഗത്വം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ തന്നെ തയ്യാറാണ്. ചെറിയ ഒരു സഹകരണമാണ് നിലവില്‍ ബിജെപി നേതൃത്വം ലാലിന്റെ ഭാഗത്ത് നിന്നും ആഗ്രഹിക്കുന്നതെങ്കിലും ലാല്‍ അഭിനയത്തോട് വിട പറയുന്ന ഘട്ടത്തില്‍ അവരുടെ പ്രതീക്ഷകള്‍ വലുതാണ്. ദക്ഷിണേന്ത്യയില്‍ തമിഴകത്ത് രജനികാന്തും കേരളത്തില്‍ മോഹന്‍ലാലും സഹകരിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി നീക്കം തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയവും പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. രജനികാന്തിന് തമിഴകത്തും ലാലിന് കേരളത്തിലും ഉള്ള ജനപിന്തുണ അവര്‍ക്ക് മുഖ്യമന്ത്രിമാരാവാന്‍ യോഗ്യത നല്‍കുന്നതാണെന്നാണ് ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെ കമന്റ്. തമിഴകത്ത് രജനികാന്ത് കോണ്‍ഗ്രസ്സുമായല്ല ബിജെപിയുമായി തന്നെയാണ് സഹകരിക്കുക എന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ്സ് നേതാവു കൂടിയായ നടി നഗ്മ രജനിയെ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സ് സഹകരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

ഗോരഖ്പുര്‍: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയുടെ ശകാരത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു. ഗൊരഖ്പുര്‍ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെ തുടര്‍ന്ന് 2013 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമാണ് പൊട്ടിക്കരഞ്ഞത്.

പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലത്ത് പോലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. “നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.” –  ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ താനാണ് ചുമലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി.

എം.എല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗത്തിന്റെ കണ്ണ് നിറഞ്ഞു. ഇതിനിടയില്‍ തൂവാലയെടുത്ത ചാരു നിഗം കണ്ണു തുടച്ചു. ഈ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

എന്നാല്‍ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. സമാധാനപരമായി സമരം നടത്തിയ സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അവര്‍ സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിലെ വൃദ്ധ ദമ്പതികള്‍ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം മുഴുവന്‍ ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്തു. ഭാവ്‌നഗറില്‍ നിന്നുള്ള ജനാര്‍ദ്ദന്‍ഭായ് ഭട്ടും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നത്.

സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ക്ഷേമത്തിന് വേണ്ടി രൂപീകരിച്ചതാണ് ദേശീയ പ്രതിരോധ നിധി. പ്രധാനമന്ത്രി അധ്യക്ഷനായസമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രതിരോധമന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് അംഗങ്ങള്‍. പ്രതിരോധ നിധി ആര്‍ബിഐ ആണ് കൈകാര്യം ചെയ്യുന്നത്. പെതുജനങ്ങളില്‍ നിന്നുള്ള സംഭാവനയെ ആശ്രയിച്ചാണ് പ്രതിരോധ നിധി നിലനില്‍ക്കുന്നത്.

നേരത്തെ ഭാരത് കവിര്‍ എന്നപേരില്‍ പ്രത്യേക ആപ്പും വെബ്‌സൈറ്റും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ തിരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ന്നെങ്കിലും ഏവരും പ്രതീക്ഷിച്ചിരുന്ന വിജയം സ്വന്തമാക്കാന്‍ മാക്രോണിന് കഴിഞ്ഞു.  ഇതോടെ എലിസീ കൊട്ടാരത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റായി മാക്രോണ്‍ സ്ഥാനമേല്‍ക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴായ്ചയുണ്ടാകും. തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65.8 ശതമാനം വോട്ടുകള്‍ മാക്രോണ്‍ നേടി.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മറീ ലിയു പെന്നിന് 34.2 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ വന്നപ്പോള്‍ തന്നെ ഫ്രാന്‍സില്‍ മാക്രോണ്‍ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്. തീവ്ര വലതുപക്ഷവും മിതവാദിപക്ഷവും തമ്മില്‍ നടന്ന തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്നു. ഫ്രാന്‍സിനു പുറമെ യൂറോപ്പിന്റെ കൂടി ഭാവിയില്‍ നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അന്തിമവുമായ ഘട്ടം ആണ് ഇന്നു പൂര്‍ത്തിയായത്.

 

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ആയിരം കോടി എന്ന ബ്രഹ്മാണ്ഡ നേട്ടവുമായി ബാഹുബലി2. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് 1000 കോടി കളക്ഷന്‍ ഒരു ചിത്രം നേടുന്നത്. അമര്‍ ഖാന്‍ ചിത്രം പികെ നേടിയ 792 കോടിയായിരുന്നു ഏറ്റവും ഉയര്‍ന്ന മുന്‍ കളക്ഷന്‍. ഈ റെക്കോര്‍ഡ് ആണ് വെറും 10 ദിവസം കൊണ്ട് ബാഹുബലി തകര്‍ത്തത്. അന്തരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകപ്പെട്ട സിനിമ ഇന്ത്യന്‍ സിനിമയിലെ അത്ഭുതം എന്നതിലുപരി ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുതിയ വാതിലാവുകയും ചെയ്തു.

രണ്ടാഴ്ചയ്ക്കകം 1500 കോടി നേട്ടം ചിത്രം സ്വന്തമാക്കുമെന്ന് നിരീക്ഷകര്‍പറയുന്നു.  121 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. ഉത്സവ സീസണ്‍ അല്ലാതിരുന്നിട്ടും റിലീസ് ചെയ്ത എല്ലായിടത്തു നിന്നും റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കുന്ന ഒരേയൊരു ചിത്രമാണ് ബാഹുബലി. അച്ഛന്‍ വിരേന്ദ്രപ്രസാദിന്റെ കഥയില്‍ മകന്‍ രാജമൗലി ഒരുക്കിയ ചിത്രം വിജയഗാഥ തുടരുകയാണ്.

 

RECENT POSTS
Copyright © . All rights reserved