ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുളള മത്സരത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം കൊല്‍ക്കത്തന്‍ ക്യാമ്പിലുണ്ടായത് നാടകീയ സംഭവങ്ങളാണെന്ന് വെളിപ്പെടുത്തല്‍. കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ തന്റെ കോളത്തിലായിരുന്നു കൊല്‍ക്കത്തന്‍ നായകന്റെ തുറന്ന് പറച്ചില്‍.
ആദ്യ ഇന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായതിന് പിന്നാലെ താന്‍ കൊല്‍ക്കത്തന്‍ ടീമംഗങ്ങളെ വിളിച്ചുകൂട്ടിയെന്നും മത്സരത്തില്‍ ഇനിയാര്‍രെങ്കിലും വീഴ്ച്ച വരുത്തിയാല്‍ ഇത് അവരുടെ അവസാന മത്സരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗംഭീര്‍ പറയുന്നു. ഇതോടെ ആശങ്കയിലായ കൊല്‍ക്കത്തന്‍ താരങ്ങള്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്ത് കളിച്ചെന്നും അതിന്റെ ഫലമാണ് ബംഗളൂരു കേവലം 49 റണ്‍സിന് പുറത്തായതിന് പിന്നിലെന്നും ഗംഭീര്‍
ഞങ്ങളുടെ ഇന്നിംഗ്‌സ് അവസാനിച്ച ശേഷം എല്ലാ ടീമംഗങ്ങളേയും ഞാന്‍ വിളിച്ച് കൂട്ടി, എനിക്ക് എന്റെ ടീം പോരാട്ടവീര്യം കാത്തുസൂക്ഷിക്കണമെന്നും വിജയിക്കണമെന്നുമുളള വലിയ ആഗ്രഹമുണ്ടായിരുന്നു, ഞാനവരോട് പറഞ്ഞു, ആരെങ്കിലും ഒരവസരം നഷ്ടപ്പെടുത്തിയാല്‍ കൊല്‍ക്കത്തന്‍ ടീമില്‍ അവന്റെ അവസാനമായിരിക്കും, ഏറ്റവും ചുരുങ്ങിയത് എന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ അവര്‍ ഇനി കളിക്കില്ല, ആ മത്സരത്തില്‍ ഞങ്ങള്‍ ശരിക്കും രണ്ട് കൊല്‍ക്കത്തന്‍ ടീമാണ് കളിച്ചത്, ആദ്യ പകുതി ഞങ്ങള്‍ അലസമായി ബാറ്റ് ചെയ്തപ്പോഴും മറ്റേ പകുതി ഞങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയും
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 132 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്ന് ഗെയ്‌ലും കോഹ്ലും ഡിവില്ലേഴ്‌സുമടങ്ങിയ ബംഗളൂരു ടീം 49 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത കേദര്‍ ജാദേവ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടറും ക്രിസ് വോഗ്‌സും, കോളിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് കൊടുത്തതു കഷ്ടമായിപ്പോയി എന്നു പറയുന്നവരോട് താരത്തിന്റെ അപേക്ഷ: വേണമെങ്കിൽ പുരസ്കാരം തിരിച്ചെടുത്തോളൂ!
‘റസ്തം’ സിനിമയിലെ അഭിനയത്തിനാണ് അക്ഷയ് ഇക്കൊല്ലത്തെ മികച്ച നടനായത്. പുരസ്കാരത്തിന് അക്ഷയിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഉചിതമായില്ലെന്നു പറഞ്ഞായിരുന്നു പല കോണുകളിൽനിന്നു വിമർശനമുയർന്നത്.ജൂറി മെമ്പർ ആയ പ്രിയദർശന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് അക്ഷയ്ക്ക് അവാർഡ് കിട്ടിയത് എന്നതായിരുന്നു പ്രധാന ആരോപണം
ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോഴെല്ലാം പലരും വിമർശനവുമായി എത്തുന്നതു പതിവാണെന്നും എല്ലാ വർഷവും വിവാദമുണ്ടെന്നും അക്ഷയ് പറഞ്ഞു.
മൂവീ സ്റ്റണ്ട് ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണു വിവാദം കേട്ടു മടുത്തെന്നും വിമർശനമുള്ളവർ പുരസ്കാരം തിരിച്ചെടുക്കണമെന്നും താരം പറഞ്ഞത്. സിനിമയിലെ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി അക്ഷയ് മുൻകയ്യെടുത്തു രൂപീകരിച്ചിട്ടുണ്ട്.
ഓടിച്ചു പഠിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അമ്മയ്ക്കും രക്ഷപ്പെടുത്താൻ ചാടിയ മകനും പരുക്ക്. കൂവപ്പടി മാവേലിപ്പടി പാറപ്പുറം ജോസിന്റെ ഭാര്യ ലിസി (47), മകൻ അരുൺ (21) എന്നിവർക്കാണു പരുക്കേറ്റത്. അഗ്നിരക്ഷാനിലയം ജീവനക്കാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ ലിസി തീവ്രപരിചരണ വിഭാഗത്തിലാണ്. രാവിലെ 9.30നായിരുന്നു സംഭവം. ലിസി സ്കൂട്ടർ ഓടിക്കാൻ പഠിക്കാനായി സ്റ്റാർട്ടാക്കിയ ഉടൻ നിയന്ത്രണം വിട്ട് അതിവേഗത്തിൽ കിണറ്റിലേക്കു പതിക്കുകയായിരുന്നു. 30 അടി ആഴമുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു.
കിണറിനു ചുറ്റും സിമന്റ് ബ്ലോക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും സിമന്റിട്ട് ഉറപ്പിച്ചിരുന്നില്ല. സ്കൂട്ടര്‍ ഇടിച്ചയുടൻ സിമന്റ് ബ്ലോക്കുകൾ തകർന്നതാണു കിണറ്റിലേക്കു വീഴാൻ കാരണം. അമ്മയെ രക്ഷപ്പെടുത്താൻ പിന്നാലെ അരുണും ചാടുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും കരയ്ക്കു കയറ്റാൻ കഴിഞ്ഞില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ ഉണ്ണികൃഷ്ണൻ, ഹാഷിം എന്നിവരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഗഫൂർ, അനീഷ്, ഗോപകുമാർ രഞ്ജിത്, രമണൻ, കെ.വി. ജോണി, ആൽബർട്ട് പിൻഹിറോ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. മൂന്നു കോർപറേഷനുകളിലും ബിജെപി അധികാരമുറപ്പിച്ചു. 182 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. 40 സീറ്റുകളുമായി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്താണ്.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. 270 വാർഡുകളിൽ 200 ലേറെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. വടക്കൻ ഡല്‍ഹി, തെക്കൻ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലായി 270 സീറ്റുകളുടെ ഫലമാണ് ഇന്നറിയുക. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 5.58 ശതമാനം പേരാണ് വിധിയെഴുതിയത്.
അതിനിട, ബിജെപിയുടെ മുന്നേറ്റത്തിനെതിരെ എഎപി രംഗത്തെത്തി. ഡൽഹിയിൽ മോദി തരംഗമല്ല, വോട്ടിങ് യന്ത്രത്തിന്റെ തരംഗമാണെന്ന് ഡൽഹി ഗ്രാമവികസന മന്ത്രി ഗോപാൽ റായ് ആരോപിച്ചു. അതേസമയം, ഡൽഹിയിൽ എഎപി സർക്കാർ അധികാരം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജനങ്ങൾ ആം ആദ്മി പാർട്ടിയെ തിരസ്കരിച്ചു. വികസനം കൊണ്ടുവരാൻ ബിജെപിക്കേ കഴിയൂവെന്നാണ് ജനം വിധി എഴുതിയതെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.
ബിജെപിക്ക് അനുകൂലമാണ് ജനവിധിയെങ്കിൽ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകൾക്കെതിരെ പുതിയ രാഷ്ട്രീയ നീക്കം കൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ മുന്നേറ്റത്തിലൂടെ വളർന്നുവന്ന ആം ആദ്മി പാർട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിന് മടിക്കില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. അതേസമയം, എക്സിറ്റ് പോൾ പ്രവചനം പോലെ മൂന്നു കോർപറേഷനുകളും ബിജെപി നിലനിർത്തിയാൽ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിച്ചേക്കും. രണ്ടാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
നിരാഹാരമിരിക്കുന്ന പെമ്പിളൈ ഒരുമൈ നേതാക്കളുടെ ജീവന്‍ രക്ഷിക്കുക. സ്ത്രീകളോടും തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും വളരെ ഹീനമായ ഭാഷയില്‍ സംസാരിച്ച എം.എം മണി എന്ന മന്ത്രി ആ സ്ഥാനത്ത് തുടരുന്നതില്‍ മാത്രമല്ല അദ്ദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഉള്ളവരുടെ പിന്തുണ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ സാംസ്‌കാരിക നിലവാരം തകര്‍ക്കുന്ന ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.
മന്ത്രി ഇവിടെ വന്നു മാപ്പ് പറയണം. ഭൂമിക്കു വേണ്ടി അവകാശം ഉന്നയിച്ച തോട്ടം തൊഴിലാളികളോട് ഇത്ര ഹീനമായ ഭാഷയില്‍ സംസാരിച്ച മന്ത്രിക്കെതിരേ മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ ഗോമതിയും കൗസല്യയും നിരാഹാരസമരത്തിലാണ്. ആ സമരത്തിനു അനുഭാവവുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി. ആര്‍ നീലകണ്ഠന്‍ നിരാഹാര സമരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഈ സമരത്തിന് വലിയ തോതിലുള്ള പിന്തുണ സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. ഈ സമരം വിജയിപ്പിക്കുന്നതിന് കേരളത്തിന്റെ മുഴുവന്‍ പിന്തുണയും ആര്‍ജ്ജിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി അതിന്റെ പ്രചരണരീതികള്‍ മുഴുവന്‍ ഉപയോഗിക്കുകയാണ്.
എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുകയും, മൂന്നാറില്‍ നടക്കുന്ന സമരത്തിന് പിന്തുണ അറിയിക്കുന്നതിന് ആവശ്യമായ മറ്റു പ്രചരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നതാണ്. ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ഏറ്റവും മിതമായ ആവശ്യങ്ങള്‍. മന്ത്രി മണി പരസ്യമായി മൂന്നാറിലെത്തി മാപ്പു പറയണം. മന്ത്രി മണിയെ പിണറായി വിജയന്‍ പുറത്താക്കണം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി ഓരോ തൊഴിലാളിക്കും ഒരേക്കര്‍ കൃഷി ഭൂമി നല്‍കണം. അനധികൃതമായ മൂന്നാറിലെ കയ്യേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ മണിയെ പോലെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നടത്തുന്ന ആക്രോശങ്ങള്‍ മേലില്‍ ഉണ്ടാവരുത് എന്നീ ആവശ്യങ്ങളും എഎപി ഉന്നയിച്ചു.
മന്ത്രി മണിക്കെതിരേ സ്ത്രീകളെ അപമാനിച്ചതിനും ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തിയതിനും കേസെടുക്കണം. മൂന്നാറിലെ സി.ഐ രാജേശ്വരിയേയും കുമാരനടക്കമുള്ള പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതിന് സ്ത്രീകള്‍ക്കെതിരായ അതിക്രമം, ദളിതര്‍ക്കെതിരായുള്ള അതിക്രമം എന്നിവ സംബന്ധിച്ചുള്ള നിയമമനുസരിച്ച് കേസുകള്‍ എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും ആം ആദ്മി പാര്‍ട്ടി നടത്തുന്നതാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.
മുംബൈ: നവമാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരിക്കുന്ന ചിത്രങ്ങളും അവയ്‌ക്കൊപ്പമുള്ള വാചകങ്ങളും ഇങ്ങനെയാണ്, ബാബാ രാംദേവിന് വാഹനാപകടമുണ്ടായി, ഗുരുതരമായി പരിക്കേറ്റ ബാബാ രാദേവിനെ ആശുപത്രിയിലേക്ക് മാറ്റി, ഇതാ ചിത്രങ്ങള്‍. രാംദേവ് മരിച്ചുവെന്ന സന്ദേശം ലഭിച്ചവരുമുണ്ട്. ഇതെല്ലാം എന്നാല്‍ ഇത് ഒരു വ്യാജസന്ദേശമാണെന്നതാണ് സത്യം. പക്ഷെ ചിത്രങ്ങള്‍ വ്യാജമല്ല പഴയതാണ്. 2011ല്‍ ബാബാ രാംദേവിനുണ്ടായ ഒരു അപകടത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അന്ന് ബീഹാറില്‍ ഉണ്ടായ അപകടത്തില്‍ രാംദേവിന് പരിക്കേറ്റിരുന്നു. ആ ചിത്രങ്ങളാണ് ഇന്ന് നടന്ന അപകടമെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതാണ് വൈറലായിരിക്കുന്നത്.
ഏപ്രില്‍ 25ന് മുംബൈ-പൂനെ ഹൈവേയില്‍ അപകടമുണ്ടായിയെന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വാട്ട്‌സപ്പില്‍ പ്രചരിച്ച വാര്‍ത്തയില്‍ അപകടത്തില്‍ രാംദേവിന് പുറമേ മറ്റ് നാലുപേര്‍ക്കുകൂടി പരിക്കേറ്റതായി പറയുന്നു. രാംദേവിനെ സ്ട്രക്ച്ചറില്‍ എടുത്തുകൊണ്ടുപോകുന്ന ചിത്രവും അതിലുണ്ടായിരുന്നു. സദസ്യ സില്ലാ പരിഷത്ത് എന്നെഴുതിയ നമ്പര്‍പ്ലേറ്റുള്ള വാഹനത്തിന്റെ ചിത്രമായിരുന്നു പ്രചരിച്ചത്. വാര്‍ത്തയും ചിത്രങ്ങളും വൈറലായതോടെ മുംബൈ-പൂനെ ഹൈവേയില്‍ ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഹൈവേ കണ്ട്രോള്‍ ഓഫീസര്‍മാരും രംഗത്തെത്തി.
2011ലായിരുന്നു അപകടത്തില്‍ ബാബാ രാംദേവിന് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഗുരുതരമായി പരിക്കേറ്റ രാംദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രമാണ് വ്യാജപ്രചരണത്തിനായി ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് പ്രചരിക്കുന്ന ചിത്രങ്ങളിലെ നമ്പര്‍ പ്ലേറ്റിലും ബീഹാറിലെ നമ്പറുകളാണുള്ളത്. ബിആര്‍ എന്ന് കൃത്യമായി കാണാവുന്ന നമ്പര്‍പ്ലേറ്റും ഫോര്‍വേര്‍ഡ് മെസേജുകള്‍ക്ക് തടസമായില്ല.
പ്രശ്‌നത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമല്ല. കേരളത്തില്‍ മാത്രമല്ല, രാജ്യമാകെ സമാനമായ പ്രചരണം ഇന്ന് ഉയര്‍ന്നുവന്നെന്നാണ് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും പഴയ ചിത്രങ്ങളുപയോഗിച്ചുള്ള വ്യാജ പ്രചരണം രാജ്യമാകെ കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ രാംദേവുമായി ബന്ധപ്പെട്ടവര്‍ക്കും നിരവധി അന്വേഷണങ്ങളെത്തിയത്രേ. അപകടം നടന്നോ എന്നറിയാന്‍ മുംബൈപൂനെ ഹൈവേ പരിസരത്തെ പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ അന്വേഷിച്ചവരും കുറവല്ല.
മൂന്നാറില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ കൈയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്കിയ സുരേഷ് കുമാറിനെതിരേ കഴിഞ്ഞദിവസം മന്ത്രി എം.എം. മണി ആഞ്ഞടിച്ചിരുന്നു. സുരേഷ് പെണ്ണുപിടിയനും കള്ളുകുടിയനുമാണെന്നായിരുന്നു മണിയുടെ പ്രസ്താവന.മണിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ സുരേഷ് കുമാറിന്റെ മുന്‍ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മണയുടെ പ്രതികരണം ഇങ്ങനെ.
കേരളത്തിന്റെ വിദ്യുച്ഛക്തി മന്ത്രി എം.എം. മണിയും ഹൈകോടതിയിലെ അഭിഭാഷക സംഗീത ലക്ഷമണയും തമ്മിലെന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. അമ്മാതിരി കൾച്ചറില്ലാത്തവന്മാരുമായി എനിക്ക് ഒരു കാലത്തും ഒരു ബന്ധവുമുണ്ടായിട്ടില്ല. 4 പ്രവൃത്തിദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയിൽ പോയ ഞാൻ കൊച്ചിയിലെ 3 വിവിധ കോടതികളിൽ എത്തിയിരുന്നു. അവിടൊക്കെ കണ്ട പല സഹപ്രവർത്തകർക്കും എന്നിൽ നിന്ന് അറിയേണ്ടിരുന്നത് പുള്ളിക്കാരനെ കുറിച്ച് എം.എം. മണി പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്നാണ്. ഇവിടെ പുള്ളിക്കാരൻ എന്നാൽ മുൻ ഭർത്താവ് എന്നാണ് പര്യായം. നേരത്തെ തന്നെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് – ‘എന്തുകൊണ്ടാണന്നറിയില്ല സുരേഷ് കുമാറിനെ കുറിച്ച് കേൾക്കുമ്പോൾ സംഗീത ലക്ഷമണയെ ഒർമ്മ വരും’ എന്ന്. അവർക്ക് അങ്ങനെ ഒർമ്മ വരുന്നതിന് എനിക്കൊന്നും ചെയ്യാനാവില്ല എന്നത് കൊണ്ട് ഞാൻ ഇതൊന്നും ഗൗനിക്കാറില്ല തന്നെ.
എന്നാലിന്ന്, സംഗതികൾ കുറച്ച് കടന്ന കൈയ്യായി പോയി. എന്റെ മുൻ ഭർത്താവ് സുരേഷ് കുമാറിന് മൂന്നാറിൽ മദ്യപാനവും പെണ്ണുപിടിയുമായിരുന്നു പണി എന്ന് എം.എം. മണി പറഞ്ഞു പോലും. മണി പറഞ്ഞതിന്റെ സത്യാവസ്ഥയാണ് ചിലർക്ക് എന്നിൽ നിന്നറിയേണ്ടത്. മൂന്നാം ഭാര്യയോടെപ്പം കഴിയുന്ന ഒരാളുടെ മദ്യപാനത്തെയും പെണ്ണുപിടിത്തത്തെയും കുറിച്ച് എന്നോ വേർപെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുക!! എന്ത് annoying ആയ പരിപാടിയാണിത്!! എന്ത് logic ആണിതിലുള്ളത്?? Nonsense!!
PS: ഇത്രയും പറഞ്ഞു നിർത്തിയാൽ ശരിയോ എന്ന് എനിക്ക് സംശയം. അതിനാൽ ഇതു കൂടി പറയാം. മൂന്നാറിൽ സുരേഷ് കുമാറിന് മദ്യപാനവും പെണ്ണുപിടിത്തവും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. 1999ൽ പിരിഞ്ഞതാണ് ഞങ്ങൾ. ഞങ്ങളുടെ വിവാഹത്തിനൊക്കെ മുൻപ് തന്നെ അദ്ദേഹത്തിന് മദ്യപാന ശീലമുണ്ടായിരുന്നു. എന്നാലത് ഒരു തരത്തിലും പ്രശ്നമുണ്ടാക്കുന്ന മദ്യപാനായിരുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ആ മദ്യപാനം എനിക്ക് ഇഷ്ടവുമായിരുന്നു. സുരേഷ് കുമാർ എറ്റവും romantic ആയി പെരുമാറുകയും തികച്ചും intellectual ആയി സംസാരിക്കുകയും ചെയ്യ്തിരുന്നത് അപ്പോഴാണ്. ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മദ്യപാനം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട്, കുറച്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കി എന്നാണ് അറിഞ്ഞത്.
ഇനി പെണ്ണുപിടിത്തത്തിന്റെ കാര്യം; എം.എം. മണി എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലാവുന്നില്ല. ഞാനറിയുന്ന സുരേഷ് കുമാർ പെണ്ണുപിടിക്കാനായി മൂന്നാർ വരെ പോകുമെന്നോ മൂന്നാറിൽ പോയി പെണ്ണുപിടിക്കുമെന്നോ കരുതാൻ എനിക്കാവുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്ത്, സുരേഷ് കുമാറിന് ഞാനല്ലാതെ മറ്റൊരു സ്ത്രിയുമായി ബന്ധമുള്ളതായി, അടുത്ത സൗഹൃദമെങ്കിലും ഉള്ളതായി ഒരിക്കൽ പോലും ഒരു തവണ പോലും എനിക്ക് സംശയിക്കാനുള്ള അവസരം അദ്ദേഹം തന്നിട്ടില്ല. പിരിഞ്ഞ ശേഷം, എന്റെ കൈയ്യിൽ നിന്ന് പോയ ശേഷം അദ്ദേഹം പെണ്ണുപിടിച്ചു നടക്കുന്നുവെങ്കിൽ; അത് സത്യമാണ് എന്നല്ല, സത്യമെങ്കിൽ അത് എനിക്ക് സന്തോഷമുണ്ടാവുന്ന കാരുമല്ലേ??, സംഗീത പറയുന്നു .
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു. ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളുടെ സമീപവാസിയായ പ്രവീണാണ് (25) മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ മൂന്ന് തവണ വിളിച്ച് ചോദ്യം ചെയ്തുവെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ആത്മഹത്യാ കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. മറ്റെന്തെങ്കിലും കാരണങ്ങള്‍ യുവാവിന്റെ ആത്മഹത്യക്ക് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാളയാര്‍ അട്ടപ്പളത്ത് ജനുവരി പതിമൂന്നിന് മൂത്ത കുട്ടിയേും മാര്‍ച്ച് നാലിന് ഒന്‍പത് വയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തില്‍ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
മൂത്ത പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനിടെയായിരുന്നു രണ്ടാമത്തെ കുട്ടിയുടെ മരണം. വാളയാര്‍ കേസില്‍ പൊലീസ് ഏറെ പഴികേട്ടിരുന്നു. രണ്ടാമത്തെ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷമാണ് പ്രവീണിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മൂന്ന് തവണ ഇത് തുടര്‍ന്നു. ഇതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തത്.
ഇടതുപക്ഷസർക്കാരിന്റെ മരണമണി എന്ന പേരുദോഷം കിട്ടിയ മന്ത്രി എം എം മാണിയുടെ വിവാദപരാമര്ശവുമായി നിയമസഭയില്‍ നടന്ന ചൂടേറിയ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ നേതാക്കള്‍ക്ക് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി. എം.എം മണിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ മുഖ്യമന്ത്രിക്കും നാവ് പിഴച്ചു. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കിയതാണ് മുഖ്യമന്ത്രിക്ക് സംഭവിച്ച നാവ് പിഴ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ സര്‍ ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് (ചപ്പാത്തി അല്ല പാപ്പാത്തിച്ചോലയെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറയുന്നു) ആ ചപ്പാത്തി, ചപ്പാത്തി (മുഖ്യമന്ത്രി ചിരിക്കുന്നു) ആ പാപ്പാത്തി, പാപ്പാത്തി തന്നെ. പാപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കയ്യേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ മുഖ്യമന്ത്രി തുടരുന്നു.
ഒരിക്കല്‍ സംഭവിച്ച നാവ് പിഴയുടെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് വീണ്ടും നാവ് പിഴച്ചു. പൊമ്പിളൈ ഒരുമൈയെ എരുമയാക്കിയതാണ് തിരുവഞ്ചൂരിന് സംഭവിച്ച പിശക്. പെണ്‍മക്ക, പെണ്‍കള്‍ എന്നിങ്ങനെയും തിരുവഞ്ചൂര്‍ തപ്പിത്തടഞ്ഞ് പറയുന്നുണ്ടായിരുന്നു. തിരുവഞ്ചൂരിന്റെ നാവ് പിഴ പ്രതിപക്ഷ ബെഞ്ചിലും ചിരി പടര്‍ത്തി. മുന്‍ മന്ത്രി കെ.എം മാണിക്കും ഇന്ന് നാവ് പിഴച്ചു. മന്ത്രി എം.എം മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചു ഞാനും എന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നു എന്നാണ് മാണി സഭയില്‍ പറഞ്ഞത്. അബദ്ധം തിരിച്ചറിഞ്ഞ മാണി, ഉടന്‍ തന്നെ രാജിവയ്ക്കുന്നില്ലെന്ന് തിരുത്തി പറയുകയും ചെയ്തു. എല്ലാംകൂടി കൂട്ടിവായിക്കുബോൾ തിരുവഞ്ചൂരിന്റെ ഭാഷ എല്ലാവരും സ്വന്തമാക്കി എന്നുവേണം കരുതാൻ!!
ഒറ്റപ്പെട്ട ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട തലവനാണ് ഉത്തര കൊറിയയുടെ പരമോന്നത നേതൃത്വം എന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത ഭരണാധികാരി കിം ജോംഗ്-ഉന്‍ .തന്റെ തലതിരിഞ്ഞ ആശയങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിക്കുകയാണ് കിം ഇപ്പോള്‍ .എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കാവുന്ന ബോംബ് കയ്യില്‍ കരുതി നടക്കുന്ന നേതാവെന്ന നിലയിലാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ ലോകം കാണുന്നത്. ഇന്നു ലോകം ചര്‍ച്ച ചെയ്യുന്നതു കിം ജോംഗിന്റെ വിചിത്ര ശീലങ്ങളെ കുറിച്ചാണ്. ലോകത്തെ മുഴുവന്‍ പേടിപ്പിക്കുന്ന ഈ നേതാവിന് ഏറ്റവും ഭയം വിമാന യാത്രകളോട് ആണെന്ന് പറയപെടുന്നു .അത് കൊണ്ട് കിം എപ്പോഴും ഉപയോഗിക്കുക ട്രെയിന്‍ ഗതാഗതം ആണ്. വിമാനം ആകാശത്ത് വച്ച് വിമാനം തകര്‍ന്നു മരിക്കുമോ എന്ന ആശങ്കയാണ് കിമ്മിന്.
സ്വന്തമായി ലൈംഗിക അടിമകള്‍ ഉണ്ടെന്നുള്ളതാണു കിമ്മിനെക്കുറിച്ചുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്ന്. മുതുമുത്തച്ഛന്‍ കിം ഇല്‍ സുംഗ് തുടങ്ങിവച്ചതാണ് ഈ ശീലം എന്നും പറയുന്നു. ലൈംഗിക രോഗങ്ങള്‍ വരാതിരിക്കാന്‍ 13 വയസു പ്രായമുള്ള കുട്ടികളെയാണു സംഘം തിരഞ്ഞെടുക്കുന്നത് എന്നും പറയുന്നു. കന്യകാത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഇത്തരം പെണ്‍കുട്ടികളെ സംഘത്തിലേയ്ക്ക് എടുക്കുന്നത്. കിമ്മിനെയും സംഘത്തേയും ലൈംഗിക ക്രിയകളിലൂടെ വിനോദിപ്പിക്കുക എന്നതാണു പരിശീലനം കിട്ടിയ ഈ പെണ്‍സംഘത്തിന്റെ ജോലി.
മസാജിങ്ങ്, പാട്ട്, ഡാന്‍സ് തുടങ്ങിയവയില്‍ ഈ പെണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നതായി പറയുന്നു. ലൈംഗിക താല്‍പ്പര്യം കൂട്ടുന്നതും ഉത്തേജനം നല്‍കുന്നതുമായ മരുന്നുകള്‍ കണ്ടുപിടിക്കാനായി കിം രാജ്യത്തെ ശാസ്ത്രഞ്ജന്മാരോട് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. മരുന്നുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അവ ലോക വിപണിയില്‍ ഇറക്കാനും കിമ്മിനു പദ്ധതിയുണ്ടെന്നാണു റിപ്പോര്‍ട്ട്.സ്‌പോര്‍ട്ട്‌സിനോടു താല്‍പര്യം ഉണ്ട് എങ്കിലും രാജ്യത്തിനായി മത്സരിച്ചു തോറ്റാല്‍ മത്സരിക്കുന്നയാള്‍ പിന്നെ പുറം ലോകം കാണില്ല. മോശം പ്രകടനം കാഴ്ചവയ്ക്കുന്നയാളുടെ റേഷന്‍ വെട്ടിച്ചുരുക്കുക, മോശം വീടുകളിലേയ്ക്കു മാറ്റുക, ഖനികളില്‍ പണിയെടുക്കാന്‍ അയക്കുക തുടങ്ങിയ ശിക്ഷ നടപടികളും ഉണ്ടാകും.തന്റെ ബന്ധുക്കളെ പോലും കിം കൊലപ്പെടുത്തിയിട്ടുണ്ട് .തന്റെ അമ്മാവനായ ചാംഗ് സോംഗ്-തേക്കിനെ വരെ കിം കൊന്നുതള്ളി
.
അപരിചിതയായ ഒരു സ്ത്രീ അദ്ദേഹത്തോടൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത് വരെ കിമ്മിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. ‘സഖാവ് റി സോല്‍-ജുവിനെ’ കിം വിവാഹം കഴിച്ചതായി 2012 ജൂലൈയില്‍ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തി.റിയെ കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും അവരുടെ പറ്റെ വെട്ടിയ മുടിയും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവും വെച്ച് അവര്‍ ഒരു ഉന്നത കുലജാതയാണെന്നാണ് ഉത്തര കൊറിയന്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.ഇവര്‍ തങ്ങളിലുള്ള വിവാഹത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല. റി ഒരു ഗായികയാണെന്നും ഒരു പരിപാടിയിലെ അവരുടെ പ്രകടനമാണ് കിമ്മിനെ വശീകരിച്ചതെന്നും മിക്ക റിപ്പോര്‍ട്ടുകളും പറയുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് പുറമെ ചില പാര്‍ക്കുകളിലെ സന്ദര്‍ശനവും ഡിസ്‌നി കഥാപാത്രങ്ങളുടെ വേഷത്തില്‍ നടന്ന ഒരു സംഗീത പരിപാടിയുമാണ് ഇവരുവരും പങ്കെടുത്ത പൊതുചടങ്ങുകള്‍. 2013-ലും 2014-ലും കിമ്മിനെ സന്ദര്‍ശിച്ച അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ പറയുന്നത് കിമ്മിന് ഒരു മകള്‍ ഉണ്ടെന്നാണ്.