Latest News

കൊല്ലം കാവനാടിന് സമീപം അരവിളയില്‍ മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (38) ആണ് തന്റെ മക്കളായ ആദര്‍ശ്(5), ദര്‍ശന്‍(രണ്ട്) എന്നിവരെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം അടുക്കളയില്‍ തൂങ്ങി മരിച്ചത്.

അനിലിന്റെ ഭാര്യ സാലിയ രാവിലെ 7 മണിയോടെ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ബക്കറ്റില്‍ ഹാര്‍പ്പിക് ഒഴിച്ച് വെള്ളവുമായി മിക്‌സ് ചെയ്ത ശേഷം ഇതിലാണ് കുട്ടികളെ മുക്കിയത്. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച നടി സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് ലൈവ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാത്ത നടപടിക്കെതിരെ സുരഭി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു. നിരവധിപ്പേര്‍ സുരഭിയെ പിന്തുണച്ചിരുന്നു. കുറച്ചുപേര്‍ സുരഭിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചതിനെക്കുറിച്ച് സുരഭി പറയുന്നു

ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി ടോളില്‍ ഏഴാമത്തെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോള്‍ എന്റെ പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാന്‍ തുടങ്ങി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകള്‍ ക്ഷുഭിതരായത്.

എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യന്‍ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോള്‍ അവര്‍ മറ്റുള്ള വണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എന്‍ട്രി ബാരിയര്‍ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാര്‍ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ഞാന്‍ പ്രതികരിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വണ്ടി ടോള്‍ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാര്‍ക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നില്‍ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറില്‍ കൂടുതല്‍ അവിടെ ബ്ലോക്കില്‍പ്പെട്ടപ്പോഴാണ് ടോള്‍ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാര്‍ ശ്രമിക്കുന്നത്. ഞാന്‍ ഈ ടോള്‍ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോള്‍. ദേശീയ അവാര്‍ഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഈ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇവിടെ പൈസയുടെ പ്രശ്‌നമല്ല. അവരുടെ പെരുമാറ്റത്തിന്റെ പ്രശ്‌നമാണ്. ഭീഷണിയും ഗുണ്ടാപ്പിരിവുമാണ് അവിടെ നടക്കുന്നത്. ഈ സംഭവത്തിനു ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചു. എപ്പോഴും ഇതു തന്നെയാണ് അവിടുത്തെ അവസ്ഥ എന്നാണ് എല്ലാവരും പറയുന്നത്. ആശുപത്രിക്കേസുപോലും പരിഗണിക്കാതെ അവര്‍ ടോള്‍ പിരിക്കും. അതുകൊണ്ട് ഇനിയെങ്കിലും ഇതിന് എന്തെങ്കിലും നടപടി സ്വീകരിക്കണം.

ചിലര്‍ പറയുന്നത് 65 രൂപയുടെ പ്രശ്‌നമല്ലേ, അത് കൊടുത്ത് പരിഹരിച്ചു കൂടെ എന്ന്. പൈസയുടെ പ്രശ്‌നമല്ല, കാത്തിരിക്കാനും മടിയില്ല. ഞാന്‍ ആദ്യമായല്ല ഈ വഴി പോകുന്നത്. എന്നും ടോള്‍കൊടുത്ത് തന്നെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നമുക്ക് പ്രതികരിക്കേണ്ട ഒരവസ്ഥവന്നു. ചിലര്‍ പറയുന്നത് പ്രശസ്തിക്കുവേണ്ടി പ്രതികരിച്ചതാണെന്ന്. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലഭിച്ച പ്രശസ്തിയേക്കാള്‍ എന്താണ് റോഡില്‍ കിടന്ന് തല്ലുകൂടിയാല്‍ ലഭിക്കുന്നത്. 65 രൂപയ്ക്ക് വേണ്ടി തല്ലുപിടിക്കുന്നത് പ്രശസ്തി അല്ല.

നമ്മളുടെ ഒരു ഫോട്ടോ എടുത്ത് സുരഭി ടോള്‍ കൊടുത്തില്ല. അവിടെ ബ്ലോക്കാക്കി എന്നു പറഞ്ഞു ആരെങ്കിലും വാര്‍ത്ത കൊടുത്താല്‍ ഞാന്‍ ഒറ്റപ്പെടും. അതുകൊണ്ടാണ് അപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തത്. നാഷണല്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് അഹങ്കാരിയായി എന്ന് ചിലര്‍ വിലപിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ചേട്ടന്മാരെ നിങ്ങള്‍ക്ക് അഹങ്കാരിയായൊരു പെങ്ങള്‍ ഉണ്ട് എന്ന് തന്നെ കരുതിക്കോളൂ.

പ്രതികരിച്ചിരുന്ന ഒരു പയ്യനെ അവര്‍ ഒറ്റയ്ക്കിട്ടു പൊരിച്ചപ്പോള്‍ അവനെ സഹായിക്കാനിറങ്ങിയതാണ് ഞാന്‍. അപ്പോള്‍ നമ്മുടെ വണ്ടി നീങ്ങി മുന്നിലെത്തി. ഞങ്ങളാണ് വണ്ടിയിലെന്ന് കണ്ടപ്പോള്‍ അവര്‍ പ്രശ്‌നം കൂടുതലാക്കി. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് നിങ്ങളൊന്നും അരി ആഹാരമല്ലേ കഴിക്കുന്നത് എന്നാണ്. പ്രതികരിക്കുന്നവര്‍ പ്രതികരിച്ചോട്ടെ, ഞങ്ങള്‍ പ്രതികരിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് നിങ്ങള്‍ക്കും കൂടി ആയിരിക്കും.

അവസാനം വാക്കുതര്‍ക്കത്തിനൊടുവില്‍ അവര്‍ക്ക് എന്‍ട്രി ബാരിയര്‍ അവിടെ നിന്നവര്‍ തന്നെ പൊക്കുകയായിരുന്നു, ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോള്‍ പ്ലാസകളില്‍ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേര്‍ചിത്രം കാണിക്കാനാണ് ശ്രമിച്ചത്, സുരഭി പറഞ്ഞു.

വർഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നൽകിയ മൊഴി ഞെട്ടിപ്പിക്കുന്നത്. വർഷങ്ങളായി ലൈംഗികചൂഷണം നടത്തിയ സ്വാമിയിൽ നിന്ന് രക്ഷപെടാൻ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നാണു പോലീസിനു യുവതി നൽകിയത്. അതേസമയം സംഭവത്തിൽ മാതാവ് അടക്കമുള്ള ബന്ധുക്കൾക്കു പങ്കുണ്ടെന്ന വ്യക്തമായ സൂചനയാണു കോടതിയിൽ നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കുന്നത്.

സംഭവദിവസം തന്റെ മുടികുത്തിൽ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. ഗംഗേശാനന്ദ തീർത്ഥപാദ സ്വാമി തന്നെ പീഡിപ്പിക്കുമ്പോൾ താൻ ഉറക്കെ നിലവിളിച്ചിരുന്നെന്നും എന്നാൽ മാതാവ് അടക്കം വീട്ടിലുള്ള ആരും തിരിഞ്ഞുനോക്കിയില്ലെന്നും പെൺകുട്ടി മൊഴി നൽകി. സംഭവം നടന്ന ദിവസം തന്നെ പീഡിപ്പിക്കാനുള്ള ശ്രമം താൻ എതിർത്തു. തുടർന്നു മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടി സ്വാമി പീഡിപ്പിക്കാൻ മുതിർന്നു. ഇതിനിടയിൽ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. സംഭവത്തിൽ മാതാവിനു പങ്കുണ്ടെന്നു താൻ സംശയിക്കുന്നതായും യുവതി കോടതിയെ അറിയിച്ചു.

സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. യുവതി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബവുമായി ദീർഘവർഷങ്ങളായി അടുപ്പത്തിലായിരുന്ന ഗംഗേശാനന്ദ മകളെ ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു മാതാവ് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതിനിടെ, അറസ്റ്റിലായ ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യംചെയ്യും. ലിംഗം തുന്നിച്ചേർക്കുന്നതിന്റെ ഭാഗമായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിനു ഇന്നലെ സാധിച്ചിരുന്നില്ല. ഗംഗേശാനന്ദ എന്നറിയപ്പെട്ടിരുന്ന ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണു അന്വേഷണ സംഘം. തന്റെ ലിംഗം താൻ തന്നെ മുറിച്ചതാണെന്നു കഴിഞ്ഞ ദിവസം സ്വാമി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

അതേസമയം സ്വാമിയെ ആക്രമിച്ച യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായി പേട്ട പൊലീസ് ഇന്നലെ വൈകുന്നേരം അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഐജി മനോജ് എബ്രഹാം തിരുത്തുകയുണ്ടായി. സ്വാമി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി. അതിനിടെ സ്വാ​മി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തിട്ടുണ്ട്. പെ​ണ്‍​കു​ട്ടി​യെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുമെന്ന് ക​മ്മീ​ഷ​ന്‍ അറിയിച്ചു.

കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാൾ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോൾ 23വയസ്സുള്ള യുവതി പ്ലസ് ടുവിനു പഠിക്കുന്നതു മുതൽ ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി നിരന്തരം ലൈംഗിക പീഡനത്തിനു ഇരയാക്കുകയും ചെയ്തു. സ്വാമിയ്ക്ക് കുടുംബം നൽകുന്ന പിന്തുണയും രാഷ്ട്രീയ നേതാക്കളുമായുള്ള സ്വാമിക്കുള്ള ബന്ധവും മൂലം യുവതിയ്ക്കു പീഡനവിവരം പുറത്തറിയിക്കാൻ സാധിക്കാതെ വരികയായിരുന്നു.

Read more.. പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരി തന്നെയാണ്; വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സുരഭി ലക്ഷ്മി

ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ  ലിംഗം  ​േഛദിക്കുന്നതിനു പകരം പെൺകുട്ടിക്ക്​ പോലിസിനെ സമീപിക്കാമായിരുന്നെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ​ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക്​ അഭികാമ്യമെന്ന്​ ശശി തരൂർ പറഞ്ഞു.

എല്ലാവരേയും പോലെ ഞാനും അവളോട്​ സഹതാപമുള്ളവനാണ്​. പ​േക്ഷ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച സന്യാസിയുടെ ലിംഗം ​േഛദിച്ചത്​. സംഭവത്തിനു ശേഷം പൊലീസ്​ സ്​റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും െപാലീസിന്​ മൊഴി നൽകിയിരുന്നു.

കൊല്ലം പത്തനാപുരത്ത് പള്ളി സെമിത്തേരി പൊളിച്ച് മൃതദേഹം കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ മാസം അന്തരിച്ച കുഞ്ഞേലി എന്ന സ്ത്രീയുടെ മൃതശരീരം ആണ് കടത്തിക്കൊണ്ടുപോയത്.

പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരി പൊളിച്ചാണ് മൃതദേഹം കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതശരീരം കണ്ടെത്തി. അന്‍പത്തിയഞ്ച് ദിവസം മുമ്പാണ് കുഞ്ഞേലി മരിച്ചത്.

പളളിയില്‍ ഞായറാഴ്ച പ്രാര്‍ഥനക്കെത്തിയ വിശ്വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനാപുരത്ത് കെട്ടിടത്തിന് മുകളില്‍ മനുഷ്യശരീരം കത്തിച്ച സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. പത്തനാപുരത്ത് കഴിഞ്ഞ ആഴ്ചയാണ് കെട്ടിടത്തിന് മുകളില്‍ മനുഷ്യ ശരീരം കത്തിച്ചത്. മൃതദേഹം മോഷ്ടിച്ചതിനു പിന്നില്‍ മകനാണെന്നു പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മനോരോഗമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ മഞ്ജു വാര്യരെ തടഞ്ഞുവെന്നും നടിക്ക് നേരെ വധഭീഷണി ഉണ്ടായെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ച് മഞ്ജു പത്രക്കുറിപ്പ് ഇറക്കി.

മഞ്ജുവിന്റെ വിശദീകരണം വായിക്കാം:

എന്റെ പുതിയ ചിത്രമായ ‘ഉദാഹരണം സുജാത’യുടെ ചിത്രീകരണം രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയില്‍ നടക്കുകയാണ്. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് ചെങ്കല്‍ച്ചൂള നിവാസികള്‍ ഒപ്പമുണ്ട്. അവരിലാരും വാക്കു കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല. നിറയെ സ്‌നേഹവും ബഹുമാനവും നല്കി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

എന്നാല്‍ ചെങ്കല്‍ച്ചൂള നിവാസികളെ മോശമായി ചിത്രീകരിക്കാനും അവരെ ഞങ്ങള്‍ക്കെതിരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ലൊക്കേഷനിലുണ്ടായ തീര്‍ത്തും നിസ്സാരമായ സംഭവത്തെ പെരുപ്പിച്ചു കാട്ടിയും അതിലേക്ക് ചെങ്കല്‍ച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് ഈ പ്രചാരണം.

എന്താണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യമെന്ന് അറിയില്ല. എന്നെ ഒരു പുസ്തക വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കാനായി ചെങ്കല്‍ച്ചൂളയ്ക്ക് പുറത്തു നിന്നുള്ള ചിലര്‍ ലൊക്കേഷനിലെത്തിയിരുന്നു. കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസം മുഴുവന്‍ സൂക്ഷിക്കേണ്ടതിനാല്‍ ചടങ്ങിനെത്താനുളള അസൗകര്യം അണിയറ പ്രവര്‍ത്തകര്‍ മുഖേനയും, ഞാന്‍ നേരിട്ടും അവരെ അറിയിച്ചിരുന്നു. വരണമെന്ന് അവര്‍ ആദ്യം നിര്‍ബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ശാന്തരായി മടങ്ങുകയും ചെയ്തു.

ഇതിനെയാണ് കത്തിമുനയില്‍ നിര്‍ത്തി എനിക്കെതിരായി വധഭീഷണി മുഴക്കിയെന്ന വാര്‍ത്തയാക്കി മാറ്റിയത്. സിനിമയിലുളള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണ കൂടി അതിനൊപ്പം ചേര്‍ത്തു. എന്നെ ആരും കത്തിമുനയില്‍ നിര്‍ത്തിയിട്ടില്ല. വധഭീഷണിയുമുണ്ടായിട്ടില്ല. സിനിമയിലുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരായ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ വേദനാജനകമാണ്. എന്നിലൂടെ ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും മനോവിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.

സജീവ്‌ സെബാസ്റ്റ്യന്‍

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ യുകെ ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ വേദി കെറ്ററിങ്ങിലേക്ക് മാറ്റിയത്. അതോടൊപ്പം കേരളാ ക്ലബ് നനീട്ടന്റെ മെംബേര്‍സ് ആയ സിബുവും മത്തായിയും കെറ്ററിങ് നിവാസികള്‍ ആണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന്‍ താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത്.

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു . വീഡിയോ കോംപെറ്റീഷനില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ലഭിക്കുക . യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ഠിക്കുക എന്നതാണ് ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് .മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന് ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ, അല്ലെങ്കില്‍ ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന്‍ ഉപയോഗിക്കുന്നതുമായ യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലേക്കോ അല്ലെങ്കില്‍ താഴെ കാണുന്ന ഏതെങ്കിലും വാട്‌സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി വീഡിയോ കോംപെറ്റീഷന്റെ നിയമാവലി

1 .ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളു
2 .രണ്ടു മിനിറ്റില്‍ കൂടുതല്‍ ഉള്ള വീഡിയോകള്‍ മത്സരത്തിനായി പരിഗണിക്കുന്നതല്ല
3 .റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോയില്‍ ഒരാള്‍ മാത്രമേ ഉണ്ടാകുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ആ വിഡിയോയില്‍ ഉണ്ടായാല്‍ അത് മത്സരത്തിന്നായി പരിഗണിക്കുന്നതല്ല
4 .എല്ലാ വിഡിയോയിലും നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവും ഉണ്ടാകണം
5 .മറ്റുള്ളവരെ അവഹേളിക്കുന്നതോ മോശമായ സംസാരങ്ങളോ വിഡിയോയില്‍ ഉണ്ടായിരിക്കാന്‍ പാടില്ല
6 .ഏത് തര്‍ക്കത്തിന്റെയും അവസാന തീരുമാനം കേരളാ ക്ലബ് നനീട്ടന്‍ കമ്മിറ്റിക്കായിരിക്കും
7 .മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് അല്ലെങ്കില്‍ വീഡിയോ അയച്ചുകൊടുക്കാന്‍ വേണ്ട വാട്‌സ് ആപ്പ് നമ്പറുകള്‍
07956616508, 07405193061, 07809450568, 09931329311

2010-12 നും ഇടയിൽ 18 മുതൽ 20 വരെ സിഐഎ ചാരന്മാരെ ചൈന കൊല്ലുകയും തടവിലാക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (Central Intelligence Agency) മുൻ ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ ചാരന്‍മാരെ കണ്ടെത്താൻ ചൈനയ്ക്ക് സിഐഎയുടെ അകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും സിഐഎ വെബ്‌സൈറ്റ് ചൈന ഹാക്ക് ചെയ്തിരിക്കാമെന്നും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. ചാരന്മാരിൽ ഒരാളെ ചൈനയിലെ സർക്കാർ കെട്ടിടത്തിനു മുന്നിൽവച്ചാണ് വെടിവച്ചുകൊന്നത്. വാഷിങ്ടണിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ സ്ഥിതി ഇതായിരിക്കും എന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

2010 മുതലാണ് സിഐഎ ചാരന്മാരെ കാണാതായത്. ആ സമയത്ത് ചൈനീസ് സർക്കാരിന്റെ അകത്തെ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതിൽ ചൈന ആശങ്കാകുലരായിരുന്നു. ഇതിനുശേഷമാണ് സിഐഎ ചാരന്മാർ ഓരോരുത്തരെയായി കാണാതായത്. വര്‍ഷങ്ങള്‍ കൊണ്ട് തയാറാക്കിയെടുത്ത അമേരിക്കന്‍ ചാരവലയത്തെ കുറിച്ച് ചൈനയ്ക്ക് അറിവു ലഭിച്ചത് എങ്ങനെയെന്ന് സിഐഎയ്ക്ക് ഇപ്പോഴും കൃത്യമായ അറിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. 2013ഓടെ സിഐഎ ചാരന്‍മാര്‍ പിടിയിലാകുന്നത് ഇല്ലാതായെന്നും സിഐഎ പുതിയ ചാരവലയം രൂപീകരിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ചാരവലയം തകർന്നതിനെക്കുറിച്ച് സിഐഎയും എഫ്ബിഐയും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. ഹണി ബാഡ്ജര്‍ എന്നായിരുന്നു അന്വേഷണത്തിന്റെ രഹസ്യനാമം. ഒരു മുന്‍ സിഐഎ ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര തെളിവ് ലഭിച്ചില്ല. ഇയാൾ ഇപ്പോൾ യുഎസിന് പുറത്താണെന്നും റിപ്പോർട്ടിലുണ്ട്.

സിനിമാ രംഗത്തേക്ക് കടന്നുവരണമെന്ന അഭിപ്രായം നേരത്തേ തന്നെ പ്രണവിനോട് പറഞ്ഞിരുന്നതായി നടന്‍ മോഹന്‍ലാല്‍. മകന്റെ സിനിമ പ്രവേശത്തെ കുറിച്ച് ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തിലാണ് ലാല്‍ മകനെ സിനിമയിലെത്തിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. തനിക്ക് സിനിമയില്‍ അഭിനയിക്കാനുളള മോഹം ആദ്യം പറഞ്ഞത് തന്റെ അച്ഛനോടായിരുന്നു. എന്നാല്‍ ഡിഗ്രിക്ക് ശേഷം മതി അഭിനയമെന്നായിരുന്നു അച്ഛന്റെ നിലപാട്. തുടര്‍ന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയശേഷമാണ് താന്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അഭിനയിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞ് മകന്‍ അപ്പു(പ്രണവ്) സിനിമയിലേക്ക് വരണമെന്ന് പലരും അവനോട് പറഞ്ഞിരുന്നു. താനും ആ അഭിപ്രായം മകനോട് തുറന്നു പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ ബെസ്റ്റ് ആക്റ്ററൊക്കെ ആയിരുന്നെങ്കിലും മകന് സിനിമാഭിനയത്തോട് അത്ര താത്പര്യം തോന്നിയിരുന്നില്ല. എന്നാല്‍ രണ്ടു സിനിമകള്‍ക്ക് അസി. ഡയറക്ടറായി വര്‍ക്ക് ചെയ്തതോടെ സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയാന്‍ അവന് കഴിഞ്ഞു. തുടര്‍ന്ന് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അപ്പു സിനിമയില്‍ അഭിനയിക്കാമെന്ന നിലപാടിലേക്ക് വന്നത്. തന്റെ മക്കളുടെ മേല്‍ ഇഷ്ടങ്ങളൊന്നും അടിച്ചേല്‍പ്പിക്കാല്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അപ്പുവിന് ഇരുപത്തിയാറ് വയസായി. അവന്റെ ഈ പ്രായത്തില്‍ രാജാവിന്റെ മകന്‍ പോലുളള വലിയ സിനിമകള്‍ തന്റെ കരിയറില്‍ ഉണ്ടായി കഴിഞ്ഞിരുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

മകന് വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ക്കായി ഹെല്‍പ്പ് ചെയ്യാന്‍ തന്നെക്കൊണ്ട് സാധിച്ചേക്കും. അല്ലാതെ സെറ്റില്‍ എങ്ങനെ ഇടപെടണം സിനിമയില്‍ എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. അതൊരു മേയ്ക്ക് ബിലീഫാണ്. സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ശൈലിയാണ് സിനിമക്ക് ആവശ്യം. നല്ല സിനിമകള്‍ കിട്ടണമെന്നും അവ വിജയമാവണം എന്നും എന്റെ അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപോലെ അപ്പുവിന് വേണ്ടി പ്രാര്‍ത്ഥിക്കാനെ ഇപ്പോള്‍ കഴിയൂ. കാരണം സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവുമാത്രമല്ല ഭാഗ്യവും കൂടി വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു വാട്‌സ് ആപ്പ് സന്ദേശം ഝാര്‍ഖണ്ഡിലെ ശോഭാപൂരില്‍ നാലുപേരുടെ ജീവനെടുത്തു. സംശയത്തിന്റെ പേരിൽ അതിക്രൂരമായ കൊല നടത്തിയത് നാട്ടുകൂട്ടം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശം പരന്നതോടെ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളാണ് നാലുപേരുടെ കൊലപാതകത്തിൽ കലാശിച്ചത്.

സെരായ്‌ക്കേല-ഘര്‍സാവന്‍, കിഴക്കേ സിംങ്ഭും-പടിഞ്ഞാറേ സിംങ്ഭും തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍, അധികവും ഗോത്രവര്‍ഗക്കാര്‍, ആയുധങ്ങളുമായി അപരിചിതരെ ആക്രമിക്കുകയായിരുന്നു. മുഹമ്മദ് നയീമും മൂന്നു കൂട്ടുകാരും അതിരാവിലെ ശോഭാപൂര്‍ വഴി കടന്നു പോകുമ്പോഴായിരുന്നു ആക്രമണം. കാലിക്കച്ചവടക്കാരായിരുന്നു ഇവർ. എന്നാൽ ചില കുബുദ്ധികൾ ഇവർക്കെതിരെ വ്യാജ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചു. തുടർന്ന് ഗ്രാമീണര്‍ ആയുധങ്ങളുമായി സംഘം ചേർന്ന് അപരിചിതരെ മൃഗീയമായി കൊലപ്പെടുത്തി; വെറും സംശയത്തിന്റെ പേരിൽ.

റ്റാറ്റാ-ചൈബസ റോഡില്‍ വച്ചാണ് ഗ്രാമീണര്‍ ഇവരുടെ വണ്ടി തടഞ്ഞത്. നാലു പേരെ പുറത്തേയ്ക്കു വലിച്ചിറക്കി. വിശദീകരിക്കാൻ സമയം നൽകാതെ മര്‍ദ്ദിക്കാന്‍ തുടങ്ങി. നാലു മണിക്കൂർ നീണ്ട പീഡനത്തെ തുടർന്നാണ് അവർ മരിച്ചത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടതേയില്ല എന്നാണു റിപ്പോർട്ടുകൾ.

സംശയത്തിന്റെ പേരില്‍ ഈ ആഴ്ച രണ്ടു പേര്‍ കൂടി ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇരകളില്‍ ആരും തന്നെ തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഗ്രാമീണര്‍ തല്ലിക്കൊന്ന നാലു പേരില്‍ അവസാനത്തെ ആളായിരുന്നു മുഹമ്മദ് നയീം. കിഴക്കേ സിംങ്ഭും ജില്ലയിലെ ഘാട്‌സില സ്വദേശിയാണ്. ഇരുപതു കിലോമീറ്റര്‍ അകലെ കൊണ്ടുപോയാണ് മറ്റു മൂന്നു പേരെ ഗ്രാമീണര്‍ പീഡിപ്പിച്ചു കൊന്നത്.

ഝാര്‍ഖണ്ഡിലെ ശോഭാപൂരില്‍ നിന്നെടുത്ത മുഹമ്മദ് നയീമിന്റെ അവസാനത്തെ ഫോട്ടോ മാധ്യമങ്ങൾ വഴി പുറത്തുവന്നു. അതിൽ നയീം തലയില്‍ നിന്നും ചോരയൊലിപ്പിച്ചു കൊണ്ടു ഗ്രാമീണരോടു ജീവനു വേണ്ടി യാചിക്കുകയാണ് എന്നത് മനസ്സിലാക്കാം. അയാളുടെ ശരീരം പകുതിയും ചോരയില്‍ കുളിച്ചിരിക്കുന്നു. കുപ്പായം ഊരിയെറിഞ്ഞ നിലയില്‍, കാലുറയിലെ അഴുക്കു കണ്ടാലറിയാം അയാളെ തുടര്‍ച്ചയായി തൊഴിച്ചിട്ടുണ്ടെന്ന്. കൈകള്‍ കൂപ്പി, മൂന്നു കുട്ടികളുടെ പിതാവ് താന്‍ നിരപരാധിയാണെന്നു ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെ ബോധ്യപ്പെടുത്താന്‍ കഷ്ടപ്പെടുകയാണ്.

നയീമിന്റെ അവസാന നിമിഷങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതു ഗുജറാത്തിലെ തുന്നല്‍ക്കാരന്‍ കുത്തബുദ്ദീന്‍ അന്‍സാരിയെയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ സമയത്തു കലാപകാരികളോടു കൈകള്‍ കൂപ്പി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്‍സാരിയുടെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. പക്ഷേ, നയീമിനു ആ ഭാഗ്യമുണ്ടായില്ല.

നയീമിനെ കുറിച്ച് അറിയാവുന്നവർ പറഞ്ഞത് നയീം ഒരു മര്യാദക്കാരന്‍ ആയിരുന്നെന്നാണ്. തന്റെ വയസ്സായ മാതാപിതാക്കളേയും കുട്ടികളേയും നയീം നന്നായി നോക്കിയിരുന്നു. നയീമിന്റെ ഭാര്യ അവരുടെ ഗ്രാമത്തിലെ ഉപാധ്യക്ഷയാണ്. ജില്ലാ ഭരണകൂടം നല്‍കിയ രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരം നയീമിന്റെ കുടുംബം നിരാകരിച്ചു. മുഖ്യമന്ത്രി നേരിട്ടു വന്നു നീതി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved