സോണി കല്ലറയ്ക്കൽ
വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പിൽ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപൻ എന്ന 38 കാരനും അദേഹത്തിൻ്റെ സ്വന്തം ബിസിനസ് കൺസൾട്ടിംഗ് ഫേം ആയ എടിബിസി-ഇന്ത്യയും. സംസ്ഥാന സർക്കാരിൻ്റെ തന്നെ വിവിധ പ്രോജക്ടുകളിൽ എടിബിസി-ഇന്ത്യ പലപ്പോഴും പങ്കാളിയാകുന്നതിനാൽ തന്നെ ബിസിനസ് കൺസൾട്ടിംഗ് രംഗത്ത് ദേശീയതലത്തിൽ പോലും എടിബിസി-ഇന്ത്യ ഒരു പ്രത്യേക ബ്രാൻഡായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ.
കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തേയ്ക്കു പോലും നല്ല കരുത്തുറ്റ സംരംഭങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ഒരു ചാലക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു ഈ കമ്പനി. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് അഥവാ സ്ഥാപനങ്ങൾക്ക് ലാഭകരമാകാൻ വേണ്ട ടിപ്സുകൾ നൽകി കൂടെ നിന്ന് ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതിൽ ഇവർ സദാ ജാഗരുകരായിരിക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം വർക്കുകൾ മന്ദഗതിയിൽ പോകുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവർക്ക് പ്രസ്തുത കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്ത് നിയമ തടസ്സങ്ങൾ നീക്കി മുന്നോട്ടുകുതിക്കാൻ കെൽപ്പുള്ളതാക്കുന്ന ദൈത്യവും എടിബിസി-ഇന്ത്യ ചങ്കു റ്റത്തോടെ ഏറ്റെടുക്കാറുണ്ട്.
പല കൺസൾട്ടിംഗ് ഫേമുകളും വെറും ഉപദേശകരായി മാറുമ്പോൾ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന നയമാണ് അജിഷും കൂട്ടരും നാളിതു വരെ സ്വീകരിച്ചുപോരുന്നത്. അത്. തന്നെയാണ് എടിബിസി-ഇന്ത്യയുടെ വിജയവും
മറ്റ് കൺസൾട്ടിംഗ് ഫേമുകളിൽ നിന്ന് എടിബിസി-ഇന്ത്യയെ വിത്യസ്തമാക്കുന്നതും. വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം എന്ന് പറയുന്നത്. പുതിയ സംരംഭങ്ങള്‍ നിരവധിദിനം തോറും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്.
സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. അത്തരത്തിലൊരു നേതൃത്വമാണ് അജിഷ് ഗോപൻ എല്ലാ സംരംഭകർക്കും വാഗ്ദാനം ചെയ്യുന്നത്. ഒരു സംരംഭക നേതൃത്വം എന്ന് പറയുന്നത് ഒരാളിൽ തന്നെ ഒതുങ്ങുന്നതല്ല. അത് അവിടെ വർക്ക് ചെയ്യുന്ന പല ആളുകളുടെ ഒരു കൂട്ടായ്മയാണ്. ഇതിനെ വിദഗ് ധമായി ചലിപ്പിക്കാൻ പറ്റുമ്പോൾ ആണ് അവ വിജയത്തിലെയ്ക്ക് കുതിക്കുന്നത്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭക നേതൃത്വമുണ്ടെന്ന് കാണാന്‍ കഴിയും. ഒട്ടുമിക്ക സ്റ്റാർട്ടപ്പുകളും ഒരുപാട് ഗവേഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. എന്നിരുന്നാലും, പലർക്കും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല, അവർ നഷ്ടം സഹിക്കാൻ തുടങ്ങുന്നു. അതിന് കാരണം നല്ലൊരു സംരംഭക നേതൃത്വം ഇല്ലാത്തതാണ്. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ആശ്വാസമാകുകയാണ് എടിബിസി-ഇന്ത്യ ചെയ്യുന്നത്. നല്ലൊരു ബിസിനസ് പ്ലാൻ രൂപീകരിക്കുക, പുതിയ വഴികളിലേക്ക് പോകാനും, വളരാനും എങ്ങനെ കമ്പനികൾക്ക് സാധിക്കും, പുതിയ ഫണ്ട് ഏതൊക്കെ രീതിയിൽ സമാഹരിക്കാം, ബിസിനസ് വളരുമ്പോൾ ഉപഭോക്താക്കൾക്ക് അധിക ചിലവ് വരാതെയുള്ള ഒരു മോഡൽ എങ്ങനെ നടപ്പാക്കാം.
മെച്ചപ്പെട്ട ഒരു ബിസിനസ് ഘടന എങ്ങനെ പിന്തുടരാം. ബിസിനസ് നിയമപരമായി എങ്ങനെ രജിസ്റ്റർ ചെയ്യാം, സാമ്പത്തിക കാര്യങ്ങളിൽ എങ്ങനെ ഒരു ഓർഡർ കൊണ്ടുവരാം, ബിസിനസിന് ഇൻഷുറൻസ് കവറേജ് നേടുന്ന വിധം. , മാർക്കറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാം. കഴിവുറ്റ തൊഴിലാളികളെ വിദഗ്ധമായി സൃഷ്ടിച്ചെടുക്കൽ. ബ്രാൻഡ് എങ്ങനെ വലുതാക്കാം. സേവനങ്ങളുടെ വില എങ്ങനെ നിർണ്ണയിക്കാം, ബില്ലിംഗ് എങ്ങനെ ക്രമീകരിക്കാം, ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ക്ലയന്റുകളുമായി കരാറുകൾ ലേ ഔട്ട് ചെയ്യുന്നതിന് ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഒരു കമ്പനിയെ സഹായിക്കാൻ എടിബിസി-ഇന്ത്യ പ്രതിഞ്ജാബദ്ധമാണ്.
ഒപ്പം മെന്ററിംഗ്, പരിശീലനം, ബഡ് ജറ്റിംഗ്, സെയിൽസ് ആൻഡ് ഡെലിവറി മേൽനോട്ടം, ഓപ്പറേഷൻസ് മാനേജ്മെന്റ്, കൺസൾട്ടിംഗ്,അക്കൗണ്ടിംഗ് പ്രക്രിയകൾ, പ്രശ്നപരിഹാരം, തന്ത്രപരമായ ആസൂത്രണം, ഗുണനിലവാര ഉറപ്പ്, കൂടിയാലോചന, ബിസിനസ് വികസനം,സ്റ്റാഫ് മാനേജ്മെന്റ്, കോൺട്രാക്റ്റ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്മെന്റ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ്, ക്വാളിറ്റി അഷ്വറൻസ്, ബിസിനസ് ഡെവലപ്മെന്റ്, സ്റ്റാഫ് മാനേജ്മെന്റ് എന്നിവയും അതിലേറെയും കമ്പനികൾക്ക് വേണ്ടി മധ്യസ്ഥത, ലയനം, ഏറ്റെടുക്കൽ കൺസൾട്ടിംഗ് എന്നിവയിൽ വിദഗ്ദ്ധനായി അംഗീകരിക്കപ്പെട്ട അജീഷ് ഗോപൻ എന്ന ചെറുപ്പക്കാരൻ്റെ വൈവിധ്യമാർന്ന നൈപുണ്യത്തിൽ ഉൾപ്പെടുന്നു.
മികവ്, പുതുമ, തുടർച്ചയായ വളർച്ച എന്നിവയാണ് അജിഷ് ഗോപനും അദേഹത്തിൻ്റെ കൺസൾട്ടിംഗ്
ഫേമായ എടിബിസി-ഇന്ത്യ യും എല്ലാ കമ്പനികൾക്കും ഉറപ്പു തരുന്നത്.. കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന അജീഷ് ഗോപൻ ഒരു സമൂഹത്തിൻ്റെയും കട കമ്പോളത്തിൻ്റെയും സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ചലനാത്മക ടെക്നോക്രാറ്റും മാനേജ്മെന്റ് വിദഗ്ദ്ധനുമാണ്. മാർക്കറ്റിംഗ്, ബിസിനസ്, ക്രിയേറ്റീവ് മുതലായ, വ്യവസായമായി ബന്ധപ്പെട്ടു കിടക്കുന്ന ധാരാളം വിവരങ്ങൾ അദേഹം നിരന്തരം ശേഖരിച്ചുകൊണ്ടിരിക്കുന്നു.
പുതിയ ബിസിനസ്സിന്റെ ട്രെൻഡുകൾ,ഏറ്റക്കുറച്ചിലുകൾ, അപകടസാധ്യതകൾ എന്നിവ വളരെ കൃത്യമായി പഠിക്കുകയും അറിയുകയും പരിക്ഷിച്ചുകൊണ്ടിരിക്കുകയും മറ്റുള്ളവർക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.
മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഈ ബിസിനസ്സിലെ ഡിമാൻഡ് ആൻഡ് സപ്ലൈ ചെയിൻ എന്താണെന്നുമുള്ള കൃത്യമായ അറിവ് അജിഷിനുണ്ട്. ഇതു സംബന്ധിച്ച ഗവേഷണം നിരന്തരം അദേഹം നടത്തുന്നു. പുതിയ ട്രെൻഡുകൾ, സ്റ്റൈലിംഗ്, അവതരണം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണ തന്നെയാണ് അജീഷ് ഗോപൻ്റെ മിടുക്ക്. കൂടാതെ അനുകമ്പയുള്ള വ്യക്തിത്വവും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. ഉപഭോക്താക്കളെ കൊള്ളായടിക്കാതെ പരമാവധി സേവനങ്ങൾ ആവശ്യക്കാർക്ക് കൊടുക്കുകയാണ് എടിബിസി-ഇന്ത്യ ചെയ്യുന്നത്. സ്വന്തം ഉല്പന്നങ്ങൾ, ബിസിനസ് എന്നിവ ശ്രദ്ധിക്കുന്നതോടൊപ്പം നമ്മുടെ ബിസിനസിനോട് മത്സരിക്കുന്നവരെ നിരന്തരം ജാഗ്രതയോടെ നിരീക്ഷിക്കണം. നിങ്ങളുടെ ബിസിനസും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം ഇതിന്റെ കൂടെ ആവശ്യമാണ്.
മറ്റുള്ളവരേക്കാൾ മുന്നേറാൻ കൂടുതൽ സമയം വിപണി വിശകലനത്തിനായി മാറ്റി വെക്കാം. നിങ്ങളുടെ ബിസിനസിനെ വേറിട്ടു നിർത്തുന്ന യുണീക് ആയ ഒരു ഘടകം ഉണ്ടെന്നത് ഉറപ്പാക്കുക. തുടങ്ങിയ സന്ദേശങ്ങളും അജീഷ് ഗോപൻ തന്നെ സമീപിക്കുന്ന പുതുസംരംഭകർക്ക് വ്യക്തമായി പറഞ്ഞുകൊടുക്കുന്നു.
2007 ഡിസംബറിൽ ടെക്നോപാർക്കിലെ ലീഡ് സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അജീഷ് ഗോപൻ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബാലിസ്റ്റിക് പാരാമീറ്ററുകൾ യാന്ത്രികമാക്കുന്നതിനുള്ള ഒരു നൂതന സംവിധാനം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അജീഷ് ഈ പ്രോജക്ടിനെ അതിവേഗം മുഖ്യധാരയിലേയ്ക്ക് ഉയർത്തി. ഈ പദ്ധതിക്ക് വലിയ വലിയ റാങ്കുകൾ പിന്നീട് സൃഷ്ടിക്കപ്പെട്ടു. ഒടുവിൽ ലീഡ് സ് ടെക്നോളജീസ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2011 -ൽ 45 ഓളം ജീവനക്കാരുമായി കോർജെന്റ്സ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായി ഒരു കൺസൽട്ടിംഗ് ഫേം സ്ഥാപിച്ചു. ദീർഘവീക്ഷണമുള്ള നേതാവായ അദ്ദേഹം ലീഡ്സ് ടെക്നോളജീസിന്റെ പ്രവർത്തനങ്ങൾ വിജയകരമായി ഇതിൽ ലയിപ്പിച്ചു.
കമ്പനി 2017 ൽ ഒരു റീബ്രാൻഡിംഗിന് വിധേയമായി, ഏഞ്ചല ടെക്നോളജി & ബിസിനസ് കൺസൾട്ടന്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആയി മാറി. 2022 ആയപ്പോഴേക്കും ഇത് എടിബിസി-ഇന്ത്യ എന്ന ബ്രാൻഡായി പരിണമിച്ചു, ഇത് അജീഷിന്റെ തന്ത്രപരമായ വൈദഗ്ധ്യം സാക്ഷ്യപ്പെടുത്തുന്നു. ഡയറക്ടടറും ബോർഡ് റുമും എന്നതിൽ ഉപരി ബിസിനസിനപ്പുറത്തേക്ക് നീളുന്ന സംരംഭങ്ങളിലും സൗഹൃദങ്ങളിലും പ്രവർത്തനങ്ങളിലും അജീഷിൻ്റെ മികവ് എടുത്തു പറയേണ്ടതാണ്. 2011 – 2014 കാലഘട്ടത്തിൽ കേരളാ സർക്കാരിൻ്റെ വിവിധ പദ്ധതികളിൽ സർക്കാരിന് ഒപ്പം നിന്ന് പ്രവർത്തിക്കാനും അജിഷ് ഗോപന് അവസരം ലഭിച്ചിട്ടുണ്ട്. 2012 – 2014 കാലഘട്ടത്ത് കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത മേഖലയെന്ന ബഹുമതി കുണ്ടറ നിയോജക മണ്ഡലം കരസ്ഥമാക്കുകയുണ്ടായി. അന്ന് മുൻ മന്ത്രി എം.എ ബേബി ആയിരുന്നു കുണ്ടറയിൽ നിന്നുള്ള നിയമസഭാ പ്രതിനിധി.
അജിഷിനും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു, കുണ്ടറ പാരിസ്ഥിതിക സുസ്ഥിരത, മാലിന്യസംസ്കരണം എന്നിവയോടുള്ള അജീഷിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് നടപ്പാക്കിയ പദ്ധതിയാണ് കുണ്ടറ മണ്ഡലത്തിൽ ഈ പ്രത്യേക ബഹുമതിയ്ക്ക് അർഹമായത്.
2011 മുതൽ 2013 വരെ കേരളത്തിലെ ഗ്രാമീണ ഐടി പാർക്കുകളുടെ നവീകരണത്തിൽ പങ്കുവഹിച്ച അജീഷിന്റെ സ്വാധീനം ഗ്രാമീണ ഭൂപ്രകൃതിയിലേക്കും വ്യാപിക്കുന്നു എന്ന് വേണം പറയാൻ. ടെക്നോപാർക്ക് സിഇഒയും കെഎസ്ഐടിഐഎൽ എംഡിയുമായിരുന്ന ഗിരീഷ് ബാബു ഗ്രാമീണ മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള് പുനർ നിർമ്മിക്കാൻ നൂതനമായ സമീപനങ്ങൾ കൊണ്ടുവന്നപ്പോൾ ബഹുമുഖ പ്രൊഫഷണലായ അജീഷ് നിരവധി കോർപ്പറേറ്റ് ഓർഗനൈസേഷനുകൾക്ക് സെയിൽസ്, മാർക്കറ്റിംഗ്, എച്ച്ആർ എന്നിവയിൽ പരിശീലനം നൽകി.
പ്ലേസ്മെന്റ് സംരംഭങ്ങളിൽ 26 എഞ്ചിനീയറിംഗ് കോളേജുകൾക്ക് അദ്ദേഹം മാർഗനിർദേശം നൽകുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പാട്ന ഐ ഐ ടി യിൽ നിന്ന് ഫിനാൻസ്, അനലിറ്റിക്സ്, ഡാറ്റാ സയൻസസ് എന്നിവയിൽ ഇരട്ട സ്പെഷ്യലൈസേഷനോടെ എം. ബി. എ പഠനം നടത്തിക്കൊണ്ടിരിക്കുന്ന അജീഷ് നമ്മുടെ രാജ്യത്ത് ബിസിനസ്സ് ട്രെൻഡുകൾ വികസിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്. അജീഷ് ഗോപൻ വെറുമൊരു പ്രൊഫഷണല് മാത്രമല്ല. ബിസിനസ്സിന്റെയും കമ്മ്യൂണിറ്റി വികസനത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന ഒരു ദീർഘവീക്ഷണമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യാത്ര, നഗര സാങ്കേതിക ഭൂപ്രകൃതിയിൽ മാത്രമല്ല ഒതുങ്ങുന്നത്. ഗ്രാമീണ ഐടി ഇൻഫ്രാസ്ട്രക്ചറിന്റെ പുനരുജ്ജീവനത്തിലും സജീവമായ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു.
കോവിഡിന് ശേഷമുള്ള ഭൂപ്രകൃതിയുമായി അതിവേഗം പൊരുത്തപ്പെടുന്ന വെർച്വൽ ഓഫീസ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അജിഷ് ഗോപൻ ആണ്. ഇത് വളരെയധികം ജനശ്രദ്ധപിടിച്ചു പറ്റി. ഇതുമൂലം എല്ലാ ജോലി പ്രക്രിയകളും ഓൺലൈനിൽ തടസ്സമില്ലാതെ പരിവർത്തനം ചെയ്തു. പലർക്കും ജോലിക്ക് ഒരു തടസ്സവും ഉണ്ടായില്ല. വരുമാനം കുടുംബങ്ങൾക്ക് ലഭിച്ചു.
ഓഫീസ് നിലനിർത്താൻ വലിയൊരു കെട്ടിടത്തിൻ്റെ ആവശ്യകത ഇല്ലാതായി. ഈ നൂതന സജ്ജീകരണത്തിൽ, ജീവനക്കാരും കരാറുകാരും വിവിധ ഓൺലൈൻ സംവിധാനങ്ങളിലൂടെ കണക്റ്റുചെയ്യപ്പെട്ടു. വർക്കുകൾ വേഗത്തിലാക്കാൻ ഇത് ഇടയാക്കി. ജീവനക്കാർക്ക് സ്വന്തം ഇടങ്ങളിൽ ഇരുന്ന് ആസ്വദിച്ച് ജോലി ചെയ്യാനുള്ള വഴക്കം വന്നു. വ്യക്തികളെ അവരുടെ സ്വന്തം വേഗതയിലും അവരുടെ ക്ഷേമത്തിന് അനുയോജ്യമായ അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ അനുവദിച്ചതിലൂടെ, സമ്മർദ്ദരഹിതമായ അന്തരീക്ഷം വളർത്തുക മാത്രമല്ല ചെയ്തത്,ഉൽപാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും ഇടയാക്കി.
കോവിഡ് മഹാമാരിക്ക് ശേഷം വിത്യസ്തമായ ഒരു ചലനാത്മക തൊഴിൽ സംസ്കാരം തന്നെയാണ് ഐറ്റി ഓഫീസ് എന്ന ആശയത്തിലൂടെ അജീഷ് സൃഷ്ടിച്ചെടുത്തത്. ഇത് സമൂഹത്തിൽ നിന്നും ഭരണ നേതൃത്വത്തിൽ നിന്നും വളരെയധികം പ്രശംസ നേടാൻ ഇടയാക്കി. വളരെ ചെലവ് കുറഞ്ഞ ആശയം എന്ന രീതിയിൽ വൻകിട ഐറ്റി കമ്പനികൾ പോലും ഇപ്പോൾ ഈ ആശയം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. കൂടാതെ രാത്രി കാലങ്ങളിൽ പോലും ഭയമില്ലാതെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ള ആത്മവിശ്വാസം വന്നതോടെ തൊഴിലാളികൾ ഓവർ ഡ്യൂട്ടി ചെയ്യുന്നതിനും തയ്യാറായി.
പകൽ സമയത്തു മാത്രമല്ല രാത്രികാലങ്ങളിലും ഓവർ ഡ്യുട്ടി ചെയ്യാമെന്ന സ്ഥിതി വന്നതൊടെ കുടുംബങ്ങളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഈ സംവിധാനം ദേശീയ തലത്തിൽ പോലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ ദീർഘവീക്ഷണമുള്ള നീക്കം ബിസിനസ്സ് തുടർച്ച ഉറപ്പാക്കുക മാത്രമല്ല, മാറുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ ക്ഷേമത്തിനും പൊരുത്തപ്പെടലിനുമുള്ള അജീഷിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്നു. പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിലും ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ തൊഴിലിൻ്റെ ഭാവി പുനർനിർവചിക്കുന്നതിലും ഐറ്റി ഓഫീസ് എന്ന ആശയം മികവുറ്റതാകുന്നു.
ഇതൊക്കെ അജീഷിൻ്റെ ദീർഘവീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരത്തിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമല്ല പൊതുസമൂഹത്തിനു തന്നെ മാതൃകയും സഹായകവുമാകുകയാണ് അജീഷ് ഗോപനും അദേഹം നേതൃത്വം നൽകുന്ന എടിബിസി-ഇന്ത്യ എന്ന ഫേമും.
ഒരു ബിസിനസ് ആരംഭിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. ഇവിടെ പരിധിയില്ലാത്ത ത്യാഗങ്ങൾ സഹിക്കേണ്ടി വരും, ആയിരക്കണക്കിന് തടസ്സങ്ങൾ നേരിടേണ്ടി വരും, ക്ഷമ പ്രകടമാക്കേണ്ട സന്ദർഭങ്ങൾ നിരവധിയുണ്ടാകും..ഇത്തരത്തിൽ പലവിധ പരീക്ഷണങ്ങൾക്കു ശേഷമാണ് ഒരു ബിസിനസ് വിജയത്തിലേക്കു ചുവടു മാറുന്നത്. ബിസിനസ് ലോകത്ത് നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ, ബിസിനസ് വളർത്തിയെടുക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഒരു നല്ല ബിസിനസ് ആശയം, ശക്തമായ ധാർമിക ബോധം, സാഹചര്യങ്ങൾ പ്രതികൂലമായാലും മുന്നോട്ടു പോകാനുള്ള ആർജ്ജവം എന്നിവയുണ്ടെങ്കിൽ ബിസിനസിൽ പ്രവർത്തിക്കുക എന്നത് ആവേശം ജനിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും എന്ന് അജിഷ് ഗോപൻ സൂചിപ്പിക്കുന്നു.
ബിസിനസ് , മാർക്കറ്റിംഗ്, സെയിൽസ്, ഐറ്റി മേഖലകളുടെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അജീഷ് ഗോപന് 15 വർഷത്തെ കോർപ്പറേറ്റ് എക്സിപിരിയൻസ് ഉണ്ട്. ഈ കാലഘട്ടത്തിൽ വിവിധ പ്രോജക്ടുകളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രോജക്ട് മാനേജർ, ഓപ്പറേഷൻ ഹെഡ്, പ്രോജക്ട് ഓഫീസർ, ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ എന്നി നിലകളിൽ തിളങ്ങുകയുണ്ടായി.നല്ലൊരു കോർപ്പറേറ്റ് ട്രെയിനറും കരിയർ കൗൺസിലറും കൂടിയായ അജീഷ് ഗോപൻ 11 ഓളം ഓർഗനൈസേഷൻ, കോർപ്പറേറ്റ് കമ്പകൾക്ക് വേണ്ടിയുള്ള സെയിൽസ് & മാർക്കറ്റിംഗ് , ലീഡർഷിപ്പ് ട്രെയിനിംഗുകൾ, കരിയർ കൗൺസിലിംഗ് തുടങ്ങിയവയ്ക്ക് ഇപ്പോൾ നേതൃത്വം കൊടുത്തുവരുന്നു. ബിസിനസ് സംബന്ധിച്ച് എന്ത് സംശയമുണ്ടെങ്കിലും സഹായം ആവശ്യമുണ്ടെങ്കിലും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന എടിബിസി-ഇന്ത്യ എന്ന ബിസിനസ് കൺസൾ ട്ടിംഗ് ഫേമിനെ ബന്ധപ്പെടാവുന്നതാണ്. എല്ലാത്തരത്തിലുള്ള ബിസിനസ് കോർഡിനേഷനും എ ടിബിസി-ഇന്ത്യ ഏറ്റെടുക്കുന്നതാണ്. .
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം .സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം “ടോട്ട പുൽക്രാ ” നാളെ ,ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള , വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വുമൺസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. മരിയ സെർവിനോ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനത്തിൽ സന്ദേശം നൽകും. സമ്മേളനത്തോടനുബന്ധിച്ച് രൂപതാധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടും .
ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഫാദർ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു , പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും . പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും .പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്കു ഔദോഗികമായ സ്ഥാനമാറ്റവും നടക്കും . രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത് . വിവിധ മിഷനുകളിൽ നിന്നും കോച്ചുകളിലും , സ്വകാര്യ വാഹനങ്ങളിലുമായി നാളെ ബിർമിംഗ് ഹാമിലേക്ക് എത്തുവാനും , സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു .
സക്കറിയ പുത്തൻകളം
ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്രതിസന്ധികളെ മറികടന്ന് തനിമയിൽ പുലരുന്ന ജനതയായി ഇന്നും നിലനിൽക്കുന്നത് എന്നും വിശുദ്ധ കുർബാന ഉള്ള ഓരോ ക്നാനായക്കാരന്റെയും ഭക്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് ക്രിസ്തുവിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലും ആണ് വിവിധ പ്രതിസന്ധികളിലും തളരാതെ ക്നാനായ കത്തോലിക്ക വിശ്വാസികൾ മുന്നേറുന്നു എന്ന് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നോട്ടി ഹാം സെന്റ് മൈക്കിൾ ക്നാനായ കാത്തലിക് പ്രൊപോസ്ട് മിഷൻ ഒരുക്കിയ സ്വീകരണത്തിൽ പറഞ്ഞു.
എഡി 345ലെ കൊടുങ്ങല്ലൂർ കുടിയേറ്റവും അതിനു ശേഷം നടന്ന മലബാർ കുടിയേറ്റവും പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് നടത്തപ്പെട്ട കുടിയേറ്റവും എല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയെങ്കിലും വിശുദ്ധ കുർബാനയുടെ പ്രത്യേകമായ അനുഗ്രഹത്താൽ ആണ് എല്ലാ കുടിയേറ്റവും വിജയിച്ചതെന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ക്നാനായ കത്തോലിക്കാ മിഷനുകൾ സഭാ കൂട്ടായ്മയിൽ ക്രൈസ്തവ വിശ്വാസം വളർത്തിയെടുക്കുന്നതിനും സാമുദായിക സ്നേഹം യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനും മുഖ്യപങ്കാണ് വഹിക്കുന്നത് എന്നും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് കൂട്ടിച്ചേർത്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ആയ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോട്ടി ഹാം സെന്റ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപ്പോസ് മിഷൻ പ്രസ്റ്റീൻ ചാർജ് ഫാദർ ജിൻസ് കണ്ടക്കാട് കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വർണ്ണ ശബളമായ മുത്തിക്കുടകളാലും നട വിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ആവേശഭരിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നൽകിയത്.
വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സഭാ സമുദായ വിഷയങ്ങളിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് വ്യക്തമായ ഉത്തരം നൽകിയത് വഴി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സഭാ സമുദായ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ഇടവക അംഗങ്ങൾക്ക് സാധിച്ചു. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം വഴി സെൻറ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന് പുത്തൻ ഉണർവ് സാധിച്ചു.
ഉണ്ണികൃഷ്ണൻ ബാലൻ
ക്രിസ്തുമസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടുത്ത് സമീക്ഷയുകെ മാതൃകയാകുന്നു. യുകെയിൽ ഉടനീളം യൂണിറ്റു തലത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.
ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ, സാമ്പത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാർത്ഥികൾക്കാണ് പഠന സഹായം ലഭിക്കുക. ആകെ വിഷയങ്ങളിൽ 9 A+ ഉള്ളവരും സർക്കാർ, സർക്കാർ എയിഡഡ് സ്കൂളിൽ പഠിച്ചവരും ആയ വിദ്യാർത്ഥികളെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പഠന മികവിനൊപ്പം പാഠ്യേതര രംഗങ്ങളിലെ മികവും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുത്ത 10 കുട്ടികൾക്കാണ് സമീക്ഷ സഹായം എത്തിക്കുന്നത്. ഈ ജീവകാരുണ്യ പ്രവർത്തനത്തിന് UK യിലെ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ. യുഎന്‍എക്കെതിരായ ആരോപണം നേരിടുമെന്നും സംഘടനയ്ക്ക് റിക്രൂട്ടിങ് ഏജന്‍സിയില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. പ്രതികളെ കണ്ട് പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. വിഷയത്തില്‍ കോടതി വഴി സംഘടന മുന്നോട് പോകും. മാതാപിതാക്കളെ വിവരങ്ങൾ എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.
അതേസമയം, മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും കുട്ടിയുടെ അച്ഛന്‍ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്ന് പറഞ്ഞ കുട്ടിയുടെ അച്ഛന്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. എന്നാൽ ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.
ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.
ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു.
പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കളുണ്ട്.
ഷിൻസൺ മാത്യു
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുമ്പോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂരുകാർ വീണ്ടും ഒന്നിക്കുന്നു.
ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതൽ വെയിൽസിലുള്ള കഫൻലീ പാർക്കിൽ ഉഴവൂർ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പൺ ചെയ്തു കൊണ്ട് ഉഴവൂർ സംഗമം ചെയർമാൻ അലക്സ് തൊട്ടിയിൽ സംഗമത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആൾക്കാർ പങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ രണ്ടാം തീയതി ഉഴവൂർ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി യുകെയിലും വിദേശത്ത് നിന്നും വരുന്നവരെ ഉഴവൂർ സംഗമം ആദരിക്കും. ഡിസംബർ രണ്ടിന് പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കും. വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജിനും എല്ലാവർക്കും ഒരു പോലെ ആസ്വദിക്കത്തക്ക വിധത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചെയർമാൻ അലക്സ് തൊട്ടിയിൽ അറിയിച്ചു.
ഉഴവൂർക്കാർ ഒന്നിച്ചു കൂടുമ്പോൾ കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന രണ്ടാമത്തെ സംഗമത്തിൽ കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകൾ അയവിറക്കാനും ഉള്ള അവസരം ആയി ഈ സംഗമം മാറും എന്ന് ഉറപ്പ്. ഏകദേശം നാനൂറോളം പേർ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂർ സംഗമചരിത്രത്തിലെ ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ ബെന്നി വേങ്ങാച്ചേരീൽ അറിയിച്ചു. സംഗമത്തിന് നേതൃത്വം വഹിക്കാൻ കോർഡിനേറ്റേഴ്സ് ആയി ശ്രീ അലക്സ് തൊട്ടിയിൽ , ബെന്നി വേങ്ങാച്ചേരീൽ, അഭിലാഷ് തൊട്ടിയിൽ, സിബി വാഴപ്പിള്ളിൽ, ഷാജി എടത്തിമറ്റത്തിൽ, സാബു തൊട്ടിയിൽ, മജു തൊട്ടിയിൽ, സുബിൻ പാണ്ടിക്കാട്ട്, അജീഷ് മുപ്രാപ്പിള്ളിൽ എന്നിവർ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേർന്ന് ഉഴവൂർ സംഗമത്തിന് വരുന്നവർക്ക് ഉഴവൂര് എത്തിയ പ്രതീതി ഉളവാക്കാൻ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ശ്രീ അലക്സ് തൊട്ടിയിൽ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ഷൻ ആൻഡ് മോർഗേജസ് മുഖ്യ സ്പോൺസർ ആയ ഉഴവൂർ സംഗമം ഡിസംബർ മൂന്നിന് പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ തുടങ്ങി ഉഴവൂർ സംഗമം വൈകിട്ട് നാലു മണിയോടെ സമാപിക്കും എന്ന് ടീം ഷെഫീൽഡ് അറിയിച്ചു.
കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സമ്മര്‍ദ്ദം തനിക്കുമേല്‍ ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശവും പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് ഇരുവരോടും അപ്പോള്‍ തന്നെ അറിയിച്ചിരുന്നതായും പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു. ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയും എ.ജിയും രാജിവെക്കണോ എന്നത് അവര്‍ തീരുമാനിക്കേണ്ട ധാര്‍മിക ചോദ്യമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ ആരുടേയും രാജി ചോദിക്കുന്നില്ല. കര്‍മത്തിന്‍റെ അനന്തരഫലങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല’, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ജോസ് സൈമൻമുള വേലിപ്പുറത്ത്
വ്യത്യസ്ഥമായ സംസ്കാരങ്ങളുടെയും വ്യത്യസ്തരായ വിവിധ രാജ്യക്കാരുടെയും കുടിയേറ്റത്തിലുടെ വൈവിധ്യം പുലർത്തുന്ന നാടാണ് സ്കോട്ട്ലാൻ്റ് ബിലാത്തി നാടിൻ്റെ നെറുകയിൽ തിലകകുറിയായി സ്കോട്ട് ലൻഡിൻ്റെ തലസ്ഥാന നഗരിയായ എഡിൻബറോ തല ഉയർത്തി നിലകൊള്ളൂന്നു പ്രാചീനമായ നഗര ഭംഗി സ്കോട്ട്ലൻ്റിൻ്റെ മാത്രം പ്രത്യേകതയാണ് ഇവിടേയ്ക്ക് 1999 കാലഘട്ടത്തിലാണ് മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത് എഡിൻബറോയുടെ വിവിധ പ്രാന്തപ്രദേശങ്ങളിൽ കുടിയേറിയ മലയാളി സമൂഹം തങ്ങളുടെ പ്രാചീന കലകളും സംസ്കാരങ്ങളും ആഘോഷങ്ങളും അടുത്ത തലമുറയ്ക്ക് പകർന്ന് നൽകുന്നതിനായി എകദേശം ഇരുപത്തി അഞ്ച് കുടുംബങ്ങൾ ഒത്ത് ചേർന്ന് സ്ഥാപിതമായ സംഘടനയാണ് എഡിൻബറോ മലയാളി സമാജം .
മാറി മാറി വരുന്ന നേതൃത്വ നിരകളിലെ ശക്തമായ നേതൃത്വപാടവം അതോടൊപ്പം അവരെ ശക്തമായ ശരിയായ ദിശയിലുടെ മുമ്പോട്ട് നയിക്കുവാൻ 25 പേര് അടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങളും നാല് ട്രസ്റ്റിയും അടങ്ങുന്ന ഈ സംഘടന ഇന്ന് സ്കോട്ട്ലൻ്റിലെ ഏറ്റവും ശക്തവും ജനകീയമായതും മായ സംഘടനയായി മാറിയിരിക്കുന്നു .ചാരിറ്റിയാണ് ഇ.എം.എസ് സംഘടനയുടെ മുഖമുദ്ര ഒരോവർഷത്തിലെ ഒരോ ആഘോഷങ്ങൾ നടത്തുമ്പോഴും ലഭിക്കുന്ന തുക അതാത് വർഷവും കേരളത്തിലെ അങ്ങുമിങ്ങു ഉള്ള തെരഞ്ഞെടുക്കുന്ന സന്നദ്ധ സംഘടകൾക്ക് അല്ലെങ്കിൽ കുട്ടികളുടെ ക്യാൻസർ ചികിൽസ കേന്ദ്രം ,അനാഥ അലയങ്ങൾ ,വ്യക്തികൾ ഇങ്ങനെ അവകാശപ്പെട്ട വരെ കണ്ടെത്തി അവർക്ക് കൈമാറുന്നു കയിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇ.എം.എസിന് ഒ എസ് സിആറിൽ നിന്നും ചാരിറ്റി രജിസ്ട്രേഷൻ നേടി എടുക്കുവാൻ സാധിച്ചത് ഈ സംഘടനയുടെ തലപ്പാവിലെ ഒരു പുതിയ പൊൻതുവലാണ് .
മലയാളികളുടെ ഇഷ്ടകായിക ഇനങ്ങൾ അയ വടംവലി ബാൻഡ്‌മിൻ്റൻ മത്സരങ്ങൾ എല്ലാ വർഷവും വളരെ ചിട്ടയോടു കൂടി നടത്തി വരുന്നു. ഇ.എം.എസ് വളർച്ചയുടെ ഒരോ പടവുകളും ചവിട്ടി കയറുമ്പോഴും എഡിൻബറോയിൽ ഉള്ള എല്ലാ മലയാളികളുടെയും അകമയിഞ്ഞ സപ്പോർട്ടിനും സഹകരണത്തിനും ഞങ്ങൾ ഒരു പാട് കടപ്പെട്ടിരിക്കുന്നു തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതിക്ഷിച്ച് കൊള്ളുന്നു.
എഡിൻബറോ മലയാളി സമാജത്തിൻ്റെ 2023-25 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ മാസം 12-ാം തീയതി നടത്തപ്പെടുകയുണ്ടായി 26 പേര് അടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയുടെ ഫാമിലി പൊതുയോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക കണക്കും റിപ്പോർട്ടും അവതരിക്കപ്പെട്ടു .തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിബു പുവപ്പളളി മOത്തിൽ പ്രസിഡൻ്റ് ആയും ബിന്ദു എബ്രാഹം വൈസ് പ്രസിഡൻ്റ് ആയും ജോസ് സൈമൺ മുളവേലിപ്പുറത്ത് ജനറൽ സെക്രട്ടറിയായും കുരിയൻ ഡാനിയേൽ ജോയിൻ്റ് സെക്രട്ടറിയായും എബി ജോസ് ട്രഷറർ ആയും ജിതിൻ സെബാസ്റ്റ്യൻ ജോയിൻ്റ് ട്രെഷറർ ആയും തിരഞ്ഞെടുത്തു.
സിബി ജോർജ് ,ചെറിയാൻ ജോൺ, നോയൽ ജോ മാത്യു, സാജൻ തോമസ് ചാണ്ടി എന്നിവരാണ് നിലവിൽ ഉള്ള സംഘടനയുടെ ട്രസ്റ്റിമാർ അടുത്ത രണ്ട് വർഷത്തേയ്ക്ക് ആണ് പുതിയ ഭരണസമതിയുടെ കാലാവധി വരുന്ന മാസം പത്താം തീയതി നടക്കുന്ന ആദ്യ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ വച്ച് പുതിയ ഭാരവാഹികൾ നാല് ട്രസ്‌റ്റികളുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം എറ്റെടുക്കും . എഡിൻബറോ മലയാളി സമാജത്തിൻ്റെ കിസ്തുമസ് ആൻ്റ് ന്യൂ ഇയർ ആഘോഷം 2024 ജനുവരി 6-ാം തീയതി വൈകുന്നേരം 4 മണി മുതൽ 10 മണി വരെ നടത്തപ്പെടുന്നതായിരിയ്ക്കും സ്കോട്ട്ലൻ്റിൽ ഉള്ള എല്ലാ മലയാളികളെയും സാദരം സ്വാഗതം ചെയ്യുന്നു.
ബ്ലാക്ക്ബെൺ മലയാളി കൂട്ടായ്മയുടെ ഭാഗമായ ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് കഴിഞ്ഞ ദിവസം നടത്തപ്പെടുകയുണ്ടായി. ആവേശത്തിലാറാടിച്ച ബാഡ്മിന്റൻ ടൂർണമെന്റിൽ ഇടിവെട്ടു സ്മാഷുകളുമായി വേദിയിൽ മിന്നൽപിണരായ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് കാണികളെ തേടിയെത്തിയത്. ഈ മത്സരത്തിൽ സഞ്ജു & ജിൻസ് ഒന്നാം സ്ഥാനം നേടിയപ്പോൾ അക്ഷയ് & അജിത് രണ്ടാം സ്ഥാനം കരസ്തമാക്കി മൂന്നാം സ്ഥാനം അനിൽ & അരുൺ ആണ് നേടിയത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും കൊടുക്കുകയുണ്ടായി.
ക്രിസ്വിൻ ലിമിറ്റഡ് കെയർ സൊല്യൂഷൻ, ദി ഡ്രീം ഹോംസ്, എസ്എസ് കേരള ഫുഡ്സ് എന്നിവർ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകിയപ്പോൾ ട്രിനിറ്റി ഇന്റീരിയേഴ്സ്, കെയർമാർക്ക്, ജോളിസ് കിച്ചൻ എന്നിവർ ട്രോഫിയും നൽകുകയുണ്ടായി. ടൂർണമെന്റിനു ശേഷം ക്ലബ്ബിന്റെ എജിഎം നടക്കുകയുണ്ടായി അതിൽ അടുത്ത ഒരു കൊല്ലത്തേക്ക് ഉള്ള ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. അനിൽ (പ്രസിഡന്റ്), സുരേഷ് (സെക്രട്ടറി), അനൂപ് (ട്രഷറർ) സഞ്ജു, ജിൻസ്, പ്രവീൺ, ഷൈൻ, ജസ്റ്റിൻ, അനീഷ്, അരുൺ എന്നിവരെ തിരഞ്ഞെടുത്തു. ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ്ബിന്റെ ക്രിക്കറ്റ് ടീമായ ബ്ലാക്ക്ബേൺ വൈബ്സിന്റെ സുഗമമായ നടത്തിപ്പിന് അജിൽ (ക്യാപ്റ്റൻ), സുരേഷ് (വൈസ് ക്യാപ്റ്റൻ) ഷിജോ (ടീം മാനേജർ) എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.