കോന്നി: കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ റാപ്പർ വേടന്റെ ഷോയ്ക്കിടെ സംഘർഷം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ പൊട്ടുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
സംഭവത്തിൽ തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിൽരാജ് (30), സഹോദരൻ എം.ആർ. അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ടയിലെ പി.കെ. ദിപിൻ (സച്ചു–23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു. മർദനത്തിൽ പരിക്കേറ്റ കോന്നി മങ്ങാരം സ്വദേശിനി റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘം നാട്ടുകാരുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് സമീപവാസിയായ സുലൈമാനെയും (62) ഭാര്യ റഷീദയെയും മർദിച്ചതായി ആണ് പരാതി. പൊലീസുകാരന്റെ പരാതിയിൽ നാട്ടുകാർക്കും എതിരെ കേസെടുത്തിട്ടുണ്ട്.
സിബി ജോസ്
പൊന്നോണ പൂവിളികളുമായി സ്റ്റോക്ക് ഓൺ ട്രെൻഡിലെ സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻറെ (SMA) ഈ വർഷത്തെ ഓണാഘോഷം ഓണവില്ല് 2K25 പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഒരുപിടി നല്ല ഓർമ്മകളുമായി എസ്എംഎ കുടുംബാംഗങ്ങൾ പ്രിയപ്പെട്ടവരുമൊത്ത് ചേർന്ന് ഈ വർഷത്തെ ഓണാഘോഷവും അസോസിയേഷൻറെ ഇരുപതാം വാർഷികവും സെപ്റ്റംബർ 6 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ രാത്രി 10 മണിവരെ വളരെ വിപുലമായ പരിപാടികളോടെ ഫെൻൻ്റെൺ സെൻറ്. പീറ്റേഴ്സ് അക്കാഡമി ഹാളിൽ ആഘോഷിച്ചു.
നാട്ടിലായാലും മറുനാട്ടിൽ ആയാലും ഓണാഘോഷത്തിന് മലയാളി ഒട്ടും മാറ്റ് കുറയ്ക്കാറില്ല ജാതിമതഭേദമന്യേ എസ് എം എ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മനോഹരമായ പൂക്കളം ഒരുക്കുവാൻ സംഘടനയുടെ വനിതാ ഭാരവാഹികളായ രാജലക്ഷ്മി രാജൻ, സിനി വിൻസൻറ്, ജോസ്‌നി ജിനോ, ജയാ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

അതിനുശേഷം നാടിന്റെ ഓർമകളിലേക്ക് ചേക്കേറി ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ. സെക്രട്ടറി സജി ജോർജ്, മുൻ സെക്രട്ടറി ജിജോ ജിജോ ജോസഫ്,മുൻ പ്രസിഡണ്ട് എബിൻ ബേബി , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഒരു കുറവും വരുത്താതെ അതിഗംഭീരമായി ഓണസദ്യ സമയോചിതമായി ഭംഗിയായി വിളമ്പി ഓണസദ്യയുടെ മാറ്റ് കൂട്ടി.
വൈകുന്നേരം നാലുമണിയോടുകൂടി ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാമനസ്കനായ അസുര രാജാവായിരുന്ന മഹാബലി തമ്പുരാനെ ഗജവീരന്മാരും മുത്തുക്കുടകളും ഏന്തിയ മനോഹരമായ സ്റ്റേജിലേക്ക് ആഘോഷപൂർവ്വം ആനയിച്ചു വരവേറ്റതോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു.

അസോസിയേഷൻ പ്രസിഡൻറ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെൻ്റിലെ കുര്യാക്കോസ് യാക്കോബായ പള്ളി വികാരി ഫാ. സിബി വാലയിൽ മുഖ്യാതിഥിയായിരുന്നു . അസോസിയേഷൻ സെക്രട്ടറി ശ്രീ. സജി ജോർജ് മുളയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. പ്രസിഡൻറ് ശ്രീ. ബെന്നി പാലാട്ടി തിരി തെളിയിച്ചുകൊണ്ട് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റെവ . ഫാ. സിബി വാലയിൽ ഓണ സന്ദേശം നൽകി , പ്രോഗ്രാം കോഡിനേറ്റർ ശ്രീ. സിറിൽ മാഞ്ഞൂരാൻ യോഗത്തിന് നന്ദി അർപ്പിച്ചു…
20 വർഷം പൂർത്തിയാക്കിയ സംഘടനയ്ക്ക് കാലഘട്ടത്തിനനുസൃതമായി സംയോജിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മനോഹരമായി നിർമ്മിച്ച എസ്എംഎയുടെ പുതിയ ലോഗോ പ്രകാശനവും അസോസിയേഷൻ ഭാരവാഹികളും മുൻ പ്രസിഡന്റുമാരും ചേർന്ന് നിർവഹിച്ചു .

പ്രതിബന്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ വഴികളിൽ നേതൃത്വത്തിന്റെ ഇച്ഛാശക്തിയും ആദർശത്തിന്റെ കരുത്തും കൊണ്ട് കഴിഞ്ഞ 20 വർഷക്കാലം SMA യെ വളരെ മനോഹരമായി മുന്നോട്ട് നയിച്ചിരുന്ന മുൻ പ്രസിഡന്റുമാരായ ശ്രീ. വിജി .K.P. ,ശ്രീ. അജി മംഗലത്ത്, ശ്രീ. ക്രിസ്റ്റി സെബാസ്റ്റ്യൻ, ശ്രീ. വിൻസൻ്റ് കുര്യാക്കോസ്, ശ്രീ. റോയി ഫ്രാൻസിസ്, ശ്രീ. എബിൻ ബേബി എന്നിവരെ വേദിയിൽ പ്രത്യേകം തയ്യാറാക്കിയ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു..
തുടർന്ന് യുകെയിൽ അങ്ങോളമിങ്ങോളം വടംവലിയുടെ മാസ്മരികത തീർത്ത് വിജയക്കൊടി പാറിച്ച
SMA യുടെ സ്വന്തം ടീമായ സ്റ്റോക്ക് ലയൺസ് വടംവലി ടീമിനെയും , മാനേജർമാരായ മാമച്ചനെയും അജിമംഗലത്തിനേയും ആദരിക്കുന്ന ചടങ്ങ് നടന്നു..

ഓണാഘോഷ പരിപാടിക്ക് *ഓണവില്ല് 2K25* എന്ന പേര് നിർദ്ദേശിച്ച ശ്രീ.ഷിൻ്റോ തോമസിന് പ്രതേക സമ്മാനം നൽകി വേദിയിൽ ആദരിച്ചു..
കോരിത്തരിപ്പിക്കുന്ന കലാപരിപാടികളുമായി SMA യുടെ ഡാൻസ് സ്കൂളിലെ കുട്ടികളും മുതിർന്നവരും
SMA കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്ന വിവിധയിനം കലാപരിപാടികള്‍ ആയിട്ടായിരുന്നു പിന്നീടുള്ള മണിക്കുറുകള്‍ കടന്നുപോയത് ചെണ്ടമേളം, തിരുവാതിരക്കളി, ഓണപ്പാട്ടും ഡാന്‍സും, എസ് എം എയിലെ കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത കലാപരിപാടികൾ, DJ, എസ്എംഎയുടെ മുൻപ്രസിഡന്റ് ശ്രീ വിൻസൻറ് കുര്യാക്കോസ് മാവേലിയായി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സെറീന സിറിൽ ഐക്കരയും ,ദീപാ സുരേഷും സിന്റോ വർഗീസും, അതിമനോഹരമായി സ്റ്റേജിലെ ഇവന്റുകൾ കോഡിനേറ്റ് ചെയ്തു.

സ്പോർട്സ് ഡേ വിജയികൾക്കുള്ള സമ്മാനദാനങ്ങൾ സ്പോർട്സ് കോഡിനേറ്റർമാരായ ആഷ്ലി കുര്യന്റെയും എബിന്റെയും നേതൃത്വത്തിൽ സമ്മാനിച്ചു. തുടർന്ന് റാഫേൾ ടിക്കറ്റ് നറുക്കെടുപ്പ് മത്സരത്തിലെ വിജിലുകൾക്കുള്ള സമ്മാനങ്ങളും നൽകി..
സംഘടനയുടെ PRO സിബി ജോസ്, വൈസ് പ്രസിഡൻ്റ് ജോസ് ജോൺ,രാജലക്ഷ്മി ജയകുമാർ.ജോയിൻ്റ് സെക്രട്ടറി ജിൽസൺ കുര്യാക്കോസ്,ജയ വിപിൻ. പ്രോഗ്രാം കോഓർഡിനേറ്റർ സിറിൽ മാഞ്ഞൂരാൻ , ജോസ്‌നി ജിനോ , ജയ വിബിൻ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കൾച്ചറൽ പ്രോഗ്രാമിനും ഓണാഘോഷ പരിപാടിക്കു നേതൃത്വം കൊടുത്തു. ട്രഷറർ ആൻറണി സെബാസ്റ്റ്യൻ ഈ ഓണാഘോഷം ഒരു വൻ വിജയമാക്കാൻ സഹകരിച്ച പ്രവർത്തിച്ച എല്ലാവരെയും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിച്ചു.

എഡിൻബർഗ്: സേവനം സ്കോട്ട് ലൻഡ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷവും വാർഷിക പൊതുയോഗവും “പൊന്നോണം 2025” എന്ന പേരിൽ സെപ്റ്റംബർ 14-ാം തീയതി ഞായറാഴ്ച എഡിൻബർഗിൽ വച്ച് നടത്തപ്പെടും. കിർക്കാൽഡിയിലാണ് പരിപാടി നടക്കുന്നത്.
സംഘടനയുടെ ചെയർമാൻ ശ്രീ. ബൈജു പാലക്കൽ ഉദ്ഘാടനം നിർവഹിക്കും. കൺവീനർ ശ്രീ. സജീഷ് ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. ട്രഷറർ ശ്രീ. അനിൽകുമാർ രാഘവൻ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യ, തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. എല്ലാവരുടെയും മഹനീയ സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

യുവ നേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളിലേക്ക് പോകില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി നടി റിനി ആൻ ജോർജ്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സംസാരിച്ച റിനി, “നിയമവഴിയില്ലെന്നത് എല്ലാം പൂട്ടിക്കെട്ടിയെന്നല്ല, പോരാട്ടം തുടരും” എന്നാണ് വ്യക്തമാക്കിയത്. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
നിയമം തെളിവുകളുടെയും നടപടിക്രമങ്ങളുടെയും കാര്യമായിരിക്കുമ്പോൾ യഥാർത്ഥ മാറ്റം സമൂഹത്തിലാണ് വരേണ്ടതെന്ന് റിനി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകാത്ത സത്യങ്ങളാണെന്നും, അവയെ തുറന്നുപറയുന്നത് തന്നെ ഒരു പോരാട്ടമാണെന്നും അവര്‍ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ പോലും ഒരു ബഹുമതിയായി കാണുന്നതായി റിനി പറഞ്ഞു, “ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നതുകൊണ്ടാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്” എന്നും അവര്‍ ചൂണ്ടിക്കാട്ടി.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു… കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം…
നേപ്പാളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതിനെ തുടർന്ന് വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ഏഴു അതിർത്തി ജില്ലകളിൽ നിരീക്ഷണം, പട്രോളിങ്, അധിക പൊലീസ് വിന്യാസം തുടങ്ങിയ നടപടികൾ ശക്തമാക്കി. അതിർത്തി അടച്ചിട്ടില്ലെങ്കിലും എല്ലാ മേഖലകളിലും 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.
പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ നിരവധി ജയിലുകളിൽ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി 3000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജുമുക ജയിലിൽ മാത്രം 1500-ലധികം തടവുകാർ രക്ഷപ്പെട്ടുവെന്നാണ് വിവരം. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
പ്രക്ഷോഭങ്ങൾക്കെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിച്ചുവെങ്കിലും മരണസംഖ്യ ഇരുപത് കവിയുകയും 600 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇൻഡിഗോ ഉൾപ്പെടെ ചില എയർലൈൻസുകൾ കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ സൈന്യം തെരുവുകളിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനിലെ ഒരു സാധാരണ ഇടവകയായ സ്റ്റോക്ക് ഓൺ ട്രെൻഡിലെ OLPH സീറോ മലബാർ പള്ളിയെ ദൈവസ്നേഹത്തിന്‍റെ നറുമണം പ്രസരിക്കുന അസാധാരണമായ സേവനത്തിൻ്റെ പ്രതീകമാക്കി മാറ്റിയ രണ്ട് അൽമായ കൂട്ടായ്മകൾ.
ഇടവകയുടെ ഇടയനായ റെവ. ഫാ. ജോർജ് എട്ടുപറയിൽ അച്ഛൻറെ ദർശനവും നേതൃത്വവും മാർഗദർശനമാക്കി, 2017 ൽ തുടക്കം കുറിച്ച വിമൻസ് ഫോറവും 2019-ൽ തുടക്കം കുറിച്ച മെൻസ് ഫോറം, കഴിഞ്ഞ കുറെ വർഷങ്ങളായി സമർപ്പണത്തോടും കൃപയോടും, കൂടി സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ഇടവകയുടെ കരുത്തായി, ഇടവകയുടെ ആത്മീയ-സാമൂഹിക വളർച്ചയുടെ അടിത്തറയായി സേവനത്തിന്റെ ഉജ്ജ്വല മാതൃകയായി എട്ടുപറയിൽ അച്ഛൻറെ കൈപിടിച്ച് വിശ്വാസം വാക്കിൽ മാത്രം അല്ല, പ്രവർത്തിയിലും സഹോദര്യത്തിലും ജീവിക്കുന്ന ഒന്നാണ് എന്ന് തെളിയിച്ച നിസ്വാർത്ഥമായ പ്രവർത്തന പാരമ്പര്യവുമായി പുതു നേതൃത്വത്തിന്റെ കൈകളിലേക്ക്.
സ്റ്റോക്ക്-ഓൺ-ട്രെന്റിലെ മെൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ് – സിറിൽ മാഞ്ഞൂരാൻ
വൈസ് പ്രസിഡൻ്റ് – സുധീഷ് തോമസ്
സെക്രട്ടറി – ഷിൻ്റോ വർഗീസ്
ജോയിൻ്റ് സെക്രട്ടറി – സജി ജോർജ് മുളക്കൽ
ട്രഷറർ – അനീഷ് സെബാസ്റ്റ്യൻ
റീജിയണൽ കൗൺസിൽ അംഗങ്ങൾ – ജിജോമോൻ ജോർജ്, ബെന്നി പാലാട്ടി

വിമൻസ് ഫോറത്തിന്റെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ് – അനു എബ്രഹാം
വൈസ് പ്രസിഡൻ്റ് – ഷീബ തോമസ്
സെക്രട്ടറി – അന്നു കെ. പൗലോസ്
സെക്രട്ടറി – സ്നേഹ റോയ്സൺ
ട്രഷറർ – ഷെറിൻ ജോയ്
റീജിയണൽ കൗൺസിൽ അംഗങ്ങൾ – ജീന ജോസ്,സീനു തോമസ്.
ആത്മീയ വിപ്ലവത്തിന്റെ ഗാഥയായി മാറിയ 2023-2025 കാലഘട്ടത്തിലെ മെൻസ് ഫോറം, വിമൻസ് ഫോറം കൂട്ടായ്മയുടെ സംയുക്ത സേവനങ്ങളുടെ ഹൃദയം തുറക്കുന്ന അത്ജ്വല സേവനയാത്രയുടെ ഒരു സംഗ്രഹം.
മെൻസ് ഫോറം കൂട്ടായ്മ ഐക്യത്തിന്റെ ഒരു കടൽ സാഹോദര്യത്തിന്റെ ജ്വാല കൂട്ടായ്മയുടെ ശക്തി:
കേരളോത്സവം,ഇടവക പള്ളിയിലെ ബാഡ്മിൻറൻ ടൂർണമെൻറ് മുതൽ വടംവലി മത്സരങ്ങൾ വരെ, ഇടവക പള്ളിയിലെ നസ്രാണി കളിക്കളം സ്പോർട്സ് ഡേ മുതൽ പുൽക്കൂട് കോമ്പറ്റീഷൻ വരെ , ഫാദേഴ്സ് ഡേ ദിനാഘോഷവും, മൃതസംസ്കാരശുശ്രൂഷാ ക്രമീകരണം,Leadership Training, സ്വാതന്ത്ര്യദിനാഘോഷവും, ന്യൂ ഇയർ ആഘോഷവും, വെടിക്കെട്ടും, ഇടവക തിരുന്നാളിന് പാച്ചോറ് മുതൽ, ദുഃഖ വെള്ളിയാഴ്ചത്തെ കഞ്ഞിയും പയറും വരെ എന്താവശ്യത്തിനും തയ്യാറായി മെൻസ് ഫോറം കൂട്ടായ്മ. മെൻസ് ഡേ ഔട്ട് വൺ ഡേ ട്രിപ്പ് മുതൽ, അഞ്ചു ദിവസത്തെ ഇൻറർനാഷണൽ ട്രിപ്പ് വരെ.

വിമൻസ് ഫോറം കൂട്ടായ്മ
ഡയോസീസൻ നേതൃത്വത്തിൽ നടത്തിയ ലിറ്റർജിക്കൽ, തിയോളജിക്കൽ വിഷയങ്ങളിലുള്ള ക്വിസ് പരിപാടികൾ, ബൈബിൾ പഠന സെഷനുകൾ എപ്പാർക്കിയൽ അസംബ്ലികൾ, നേതൃത്വ പരിശീലന വാർഷിക സംഗമമായ ഥൈബൂസ, ക്രൈസ്തവ കുടുംബമൂല്യങ്ങൾ ഉറപ്പിച്ചു നിർത്തുന്ന ജപമാല കൂട്ടായ്മകൾ, മരിയൻ ഭക്തി പ്രചരണം, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗരാണ തിരുനാൾ, വിവിധ ചാരിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രളയദുരിതാശ്വാസ നിധി ശേഖരണം, നിർധനർക്ക് സാമ്പത്തിക സഹായം,എപ്പാർക്കി നടത്തുന്ന ബൈബിൾ കൺവെൻഷനുകളിലും വിമൻസ് ഫോറത്തി സംഘടിതമായ പങ്കാളിത്തം.
അമ്മമാരുടെ ത്യാഗങ്ങളും കരുതലും സ്മരിപ്പിക്കുന്ന സ്നേഹത്തിന്റെ രുചി വിളമ്പിയ മാതൃദിനാഘോഷങ്ങൾ, നന്മയും സ്‌നേഹവും ചേരുവയാക്കി കേക്ക് ബേക്കിംഗിനെ കേക്കുകളുടെ സ്വാദിനൊപ്പം സ്നേഹത്തിൻ്റെയും അമൂല്യമായ രുചിയും വിളമ്പിയ ക്രിസ്മസ് കേക്ക് ബേക്കിംഗ് മത്സരം.
മാതൃദിനത്തിനുവേണ്ടി മെൻസ് ഫോറം പാട്ടുപാടുമ്പോൾ ഫാദേഴ്സ് ഡേയ്ക്ക് വേണ്ടി ഡാൻസ് കളിക്കുന്ന വുമൺസ് ഫോറം. സ്റ്റാഫോർഡ്ഷയർ കൗൺസിൽ ലഭിച്ച വിന്റർ ഗ്രാന്റ് ഫണ്ട്ഉപയോഗിച്ച് സമീപപ്രദേശത്തെ ആവശ്യക്കാർക്ക് നൽകിയ സഹായം, ഇടവകയുടെ സേവനചൈതന്യത്തിൻ്റെ ജീവന്റെ ഉദാഹരണമായി.

“If you want to go fast, go alone. If you want to go far, go together.”
ഒറ്റയ്ക്ക് നടക്കാൻ വേഗതയുണ്ടാകാം, പക്ഷേ കൂട്ടത്തോടെ ആകുമ്പോൾ കൂടുതൽ ദൂരം നടക്കാനാകും
കൂട്ടായ്മയിലൂടെ കഴിഞ്ഞ രണ്ടു വർഷക്കാലം മെൻസ് ഫോറവും വിമൻസ് ഫോറവും ചേർന്ന് ചേർത്ത ഓരോ പ്രവർത്തിയും ഇടവക സമൂഹത്തിന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ രുചിയുള്ള കൂട്ടായ്മയുടെ ദൈവിക പ്രവർത്തനമായി.
ഇടവകയുടെ ഇടയനായ Rev. ഫാ. ജോർജ് എട്ടുപറയിൽ സമർപ്പണത്തോടും, കൃപയോടും, ദൗത്യബോധത്തോടും കൂടി കഴിഞ്ഞ രണ്ടു വർഷക്കാലം സേവനം അനുഷ്ഠിച്ച മുൻകാല മെൻസ് ഫോറം ഭാരവാഹികളായ
President: Jijomon Mulackal
Vice President: Jijo Joseph
Secretary: Benny Palatty
Joint Secretary: Cyril Ayakkara
Treasurer: Jijo Joseph
Regional Councillors: Biju Joseph & Sutheesh Thomas
Women’s Forum മുൻ ഭാരവാഹികൾ
President: Shibi Johnson
Vice President: Linsu Jo Kuzhiveli
Secretary: Siji Sony
Joint Secretary: Sini Abhinesh
Treasurer: Lucy Sibi
Regional Councillors: Dr. Ann Reeju & Jeena Jose

എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ ഇടവക അൽമായ കൂട്ടായ്മകൾ, സാഹോദര്യത്തിന്റെയും , സ്നേഹത്തിന്റെയും പുതിയ അതിരുകൾ തുറന്ന് ഇടവകയുടെ എല്ലാ പ്രവർത്തനങ്ങളും കട്ടക്ക് ഒറ്റക്കൂട്ടായി ഒരു ഇടവ സമൂഹമായി കൈക്കാർമാർക്ക് കൈത്താങ്ങായി മുന്നോട്ടു പോകുവാൻ സാധിക്കട്ടെ എന്ന ആശംസിച്ചു.
കൈക്കാരന്മാരാ യ ഫെനിഷ് വിൽസൺ,അനൂപ് ജേക്കബ് , സോണി ജോണ്‍ , സജി ജോസഫ് എന്നിവർ പുതു നേതൃത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും അറിയിച്ചു.
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഗ്രേസ് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആണ് വിവാഹ വാർത്ത പങ്കുവെച്ചത് . “ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’ എന്ന സന്ദേശത്തോടെയാണ് അവർ വിവാഹ ചിത്രം പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗും താലിയുടെ ചിത്രവും നൽകിയിട്ടുണ്ട്. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് .
വിവാഹ ചടങ്ങ് തുതിയൂർ പള്ളിയിൽ വെച്ച് ലളിതമായി ആണ് നടത്തിയത് . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സീരിയൽ, സിനിമ ലോകത്തിലെ നിരവധി സുഹൃത്തുക്കളും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തി. കൊച്ചി മുളന്തുരുത്തി ആണ് ഗ്രേസ് ആന്റണിയുടെ സ്വദേശം . പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. ഇപ്പോൾ ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.
കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ, സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016ൽ റിലീസ് ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങൾ) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട് എന്ന് ആരോപിക്കുന്ന കേസിൽ, ഹർജിക്കാരന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ബിജെപി പ്രവർത്തകൻ വിഘ്നേഷ് ശിശിറാണ് രാഹുലിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്.
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അർഹതയില്ലെന്നും തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നാണ് ശിശിർ ഹർജിയിൽ പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും രേഖകളും ഹാജരാക്കാൻ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശിശിർക്ക് കേന്ദ്രസർക്കാർ 24 മണിക്കൂറും സുരക്ഷ നൽകണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു.
സ്വരഭേദങ്ങളുടെ സംഗമഭൂമിയാകാന്‍ നീലാംബരി…ആരവങ്ങളുടെ അകമ്പടിയോടെ നാദവിനോദികള്‍ അരങ്ങിലെത്തുന്ന, കാല്‍ച്ചിലങ്കകളുടെ തരംഗമുയരുന്ന വിസ്‌മയ വേദി- നീലാംബരി നിങ്ങളിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രം. പാട്ടും ആട്ടവും പക്കമേള കച്ചേരികളും സമന്വയിക്കുന്ന ആ ദിനം ഒക്ടോബര്‍ 11. നിങ്ങളുണ്ടാവണം പ്രിയരേ നീലാംബരിയുടെ ഊര്‍ജമായി…ആലംബമായി.
നീലാംബരി സീസൺ 5 ൻ്റെ മീഡിയ പാർട്ണർ മലയാളം യുകെ ന്യൂസ് (www.malayalamuk.com) ആണ്.

ഓണം ഓർമ്മകളിലേയ്ക്കുള്ള മടക്കയാത്രയാണെന്ന് പറയുമ്പോൾ, അതിനെ അന്വർത്ഥമാക്കുന്ന ആവേശമാണ്, ആനന്ദമാണ്, ആഘോഷമാണ് “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” (N S A) കൂട്ടായ്മയുടെ ഈ വർഷത്തെ ഓണം നൽകിയത്. ശനിയാഴ്ച രാവിലെ മുതൽ ആൾഡർവുഡ് കൾച്ചറൽ സെൻ്ററിൽ വെച്ച് നടന്ന ആഘോഷങ്ങൾ കലാ കായിക മത്സരങ്ങൾ, സ്വാദിഷ്ടമായ ഓണസദ്യ, കലാ സാംസ്കാരിക സന്ധ്യ മുതലായ പരിപാടികളോടെ നടന്നപ്പോൾ എല്ലാവർക്കും ഗൃഹാതുരത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും നനുത്ത ഓർമകളുടെ ആഘോഷമായി മാറി. ആഘോഷങ്ങളിൽ ഓൾഡർഷോട്ടിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള മുന്നൂറ്റിയമ്പതിൽ അധികം മലയാളികൾ പങ്കെടുത്തു. അവരോടൊപ്പം കേരളത്തെയും മലയാളികളെയും ഒത്തിരി ഇഷ്ടപ്പെടുന്ന മറ്റ് ഇന്ത്യക്കാരും സ്വദേശികളും കൂടി പങ്കെടുത്തപ്പോൾ ആഘോഷത്തിന് ഇരട്ടി മധുരം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ, വടംവലി എന്നിവ നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കൂട്ടായ്മയുടെ അംഗങ്ങളായ കുട്ടികൾ നടത്തിയ കലാവിരുന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങൾകൊണ്ട് കാണികളുടെ കണ്ണ് കുളിർപ്പിച്ചു. മുതിർന്നവരും വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ച് സദസ്സിൻ്റെ കൈയ്യടി നേടി. വിവിധ ഇനങ്ങളുടെ അവതരണത്തിലൂടെ നൂറിൽ അധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ നിറഞ്ഞാടി.
ഈ അവസരത്തിൽ വിവിധ ടൂർണമെൻ്റിൽ വിജയിച്ച എൻഎസ്‌എ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ക്ലബ്ബിനെ അനുമോദിച്ചു. അതോടൊപ്പം, എൻഎസ്‌എയുടെ പുതിയ ഫുട്ബോൾ ക്ലബ്ബിൻ്റെ ജേഴ്സിയും അനാവരണം ചെയ്തു.

മത്സരങ്ങളിലെയും നറുക്കെടുപ്പിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ജിസിഎസ്ഇ, എ ലെവൽ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകി ആദരിച്ചു. “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” ( എൻഎസ്‌എ ) കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ക്ലബ്, ഫുട്ബോൾ ക്ലബ്, നൃത്ത വിദ്യാലയം എന്നിവയോടൊപ്പം, നാട്ടിലും ഇവിടെയും അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും ആലംബമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾകൂടി നടത്തുന്നുണ്ട്.

