ഉണ്ണികൃഷ്ണൻ ബാലൻ
ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
യുകെയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകൾ അണി നിരക്കുന്ന വടംവലി മത്സരം, മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും ചേർത്തിണക്കി മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരകളി മത്സരം, രുചിയൂറും കേരളീയ ഭക്ഷണങ്ങൾ നിറഞ്ഞ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഓണക്കളികളും സമ്മാനങ്ങളും, .മനസ്സുനിറയാൻ നിരവധി കലാപരുപാടികൾ, ഒപ്പം ഈ ഓണക്കാലം ഒർമ്മയിലേക്ക് ഒപ്പിയെടുക്കാൻ ഒരു ഫോട്ടോ ബൂത്ത് അങ്ങനെ ഈ സമ്മർ ഫെസ്റ്റ് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല. സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുകയായിരുന്നു.
യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ RLV ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പർ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക.
ജിജി മാത്യു
യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേളക്ക് ഇനി ഒരു ദിവസം കൂടി മാത്രം. പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള 2023 ഒക്ടോബർ 21 ശനിയാഴ്ച കവന്ററിയിൽ വച്ചു നടത്തപെടും. നാഷണൽ വൈസ് പ്രസിഡന്റ് ആയ ഷിജോ വർഗീസ് കലാമേള ഔദ്യോകികമായ് ഉൽഘാടനം ചെയ്യും. ചടങ്ങിൽ യുക്മ ദേശിയ ഭാരവാഹികൾ ആയ ഡിക്സ് ജോർജ്, സ്മിത തോട്ടം, റ്റിറ്റോ തോമസ് ,എന്നിവർ പങ്കെടുക്കും. കാണികളിൽ നിന്നും കഴിഞ്ഞ വർഷത്തെ അതെ എൻട്രി ഫീസ് തന്നെയാണ് ഈ വർഷവും മേടിക്കുകയൊള്ളു എന്ന് ട്രെഷറർ ജോബി പുതുകുളങ്ങര,ജോയിന്റ് ട്രെഷറർ ലുയിസ് മേനാചേരി എന്നിവർ അറിയിച്ചു.
വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞതായി കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു. നാലു വേദികളിലായി നടത്തപ്പെടുന്ന കലാമേളക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് വിജയിപ്പിക്കുന്നതിനായി ഒരു ടീം തന്നെ തയ്യാറായി കഴിഞ്ഞതായി ദേശിയ സമിധി അംഗം ജയകുമാർ നായർ അറിയിച്ചു.
റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളക്ക് വേണ്ടിയുള്ള അവസാനഘട്ട പരിശീലനത്തിലാണ്. യുക്മ ദേശീയ കലാമേള ഒഴിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ്ലാൻഡ്സ് റീജിയണൽ കലാമേള തന്നെ.മിഡ്ലാൻഡ്സ് റീജിയൺ കഴിഞ്ഞ വർഷം നാഷണൽ ചാമ്പ്യൻഷിപ് നേടിയ ടീം ആണ്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നിൽ അണിനിരക്കും.
യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള വൻ വിജയമാക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും സംഘടനാ അംഗ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, യുക്മ റെപ്പ് എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്മ റീജിയണൽ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്‌ലാൻഡ്സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് ,വൈസ്പ്രസിഡന്റുമാരായ സിബു ജോസഫ് ,ആനി കുര്യൻ ,ജോയിൻ സെക്രട്ടറിമാരായ ജോൺ എബ്രഹാം ,സിനി ആന്റോ, ചാരിറ്റി കോർഡിനേറ്റർ ആയ ജോർജ് മാത്യു, സ്പോർട്സ് കോർഡിനേറ്റർ ആയ സെൻസ് ജോസ് എന്നിവരും സി കെ സി പ്രസിഡന്റ് ബിബിൻ ലൂക്കോസ്,സെക്രട്ടറി ജോൺസൺ യോഹന്നാൻ, ട്രഷറർ ജിമ്മി ജേക്കബ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. കലാമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നതോടൊപ്പം തന്നെ സ്പോൺസർ ചെയ്തു സഹായിച്ച എല്ലാ സ്പോൺസർമാർക്കും മിഡ്‌ലാന്ഡ്സ് കമ്മിറ്റിയുടെ പേരിൽ നന്ദി പറയുന്നു. കലാവേദിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ് തോമസ് വടക്കേക്കുറ്റ് അറിയിച്ചു
ജോളി എം പടയാട്ടിൽ
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7-ാം സമ്മേളനം ഒക്ടോബർ 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3:00 PM (യു കെ സമയം), 4 :00 PM (ജർമൻ സമയം), 7 :30 PM (ഇന്ത്യൻ സമയം ) 18 : 00 PM (യുഎഇ സമയം ) വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു . പ്രസ്തുത സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനും , പ്രമുഖ സുപ്രീംകോടതി വക്കീൽ അഡ്വ. റസൽ ജോയിയും പങ്കെടുക്കുന്നു.
കേരളത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി നയിക്കുന്ന ചർച്ചകളിൽ ആഗോളതലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും.
എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ഒക്ടോബർ 27 – ന് നടക്കുന്ന .സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപെരിയാർ ഡാമിൻറെ അപകടാവസ്ഥയെ കുറിച്ച് അഡ്വ. റസൽ ജോയി സംസാരിക്കുന്നു. എല്ലാ പ്രവാസി മലയാളികളെയും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
ജോളി എം പടയാട്ടിൽ – പ്രസിഡൻറ് : 04915753181523
ജോളി തടത്തിൽ – ചെയർമാൻ : 0491714426264
ബാബു തോട്ടപ്പള്ളി – ജനറൽ സെക്രട്ടറി : 0447577834404
ഷൈബു ജോസഫ് – ട്രഷറർ
ജീസൺ പിട്ടാപ്പിള്ളിൽ
ഒക്ടോബർ 21 നു അരങ്ങുണരുന്ന ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾകലോത്സവത്തിനു ഒരുക്കങ്ങൾ പൂർത്തിയാക്കി. വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ.
ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം കോർഡിനേറ്റർ ആൻറ് സെന്റ് ജെയിംസ് പ്രോപോസ്ഡ് മിഷൻ ടോണ്ടൻ ആൻഡ് എക്സിറ്റർ കോ ഓർഡിനേറ്റർ :ഫാ.രാജേഷ് എബ്രഹാം ആനാത്തിൽ ,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ കോ ഓർഡിനേറ്റർ ആൻഡ് കാർഡിഫ് സെന്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ കോ ഓർഡിനേറ്റർ ആൻറ് സെന്റ് മേരീസ് പ്രോപോസ്ഡ് മിഷൻ ഗ്ലോസ്റ്റെർ കോ ഓർഡിനേറ്റർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് ഇടവക വികാരി ഫാ.പോൾ വെട്ടിക്കാട്ട് , അസിസ്റ്റന്റ് വികാരി ഫാ.ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചാപ്പിള്ളിയുടെയും, തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട് പ്രോപോസ്ഡ് മിഷനിലെ വോളണ്ടീയർസ് അംഗങ്ങളും , വുമൻസ് ഫോറം പ്രതിനിധികളും ന്യൂപോർട് പ്രോപോസ്ഡ് മിഷനിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ പൂർത്തിയാക്കി.
ബൈബിൾകലോത്സവത്തിന്റെ മെഗാ സ്പോൺസേർസ് -വൈസ് മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് സർവീസസ് , ബ്രിസ്റ്റോൾ ആണ്.
ആറു മിഷൻകളിൽ നിന്നുംഉള്ള 400 ഇൽ പരം മത്സരാത്ഥികളാണ് പങ്കെടുക്കുന്നത്. റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതനേടുന്നത്. സിംഗിൾ ഐറ്റം മത്സരങ്ങളിലും, ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയവരാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയ്ന്റ്സ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷനു ഈ വര്ഷം മുതല് റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.
ഓവറോൾ ചാംപ്യൻസിനു അബ്രഹാം ആൻഡ് അന്നാമ്മ ചൂരപൊയ്ക മെമ്മോറിയൽ ട്രോഫിയും ഓവറോൾ റണ്ണേഴ്‌സ് അപ് മാത്യു ചെട്ടിയാകുന്നേൽ മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവർക്ക് ചെട്ടിപ്പറമ്പിൽ ഫാമിലി വക ട്രോഫിയും നേടാവുന്നതാണ് . ഒക്ടോബർ 21 ന് രാവിലെ 09:15 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് ,ഒമ്പതോളം സ്റ്റേജുകളിൽ പത്തുമണിക്ക് മത്സരങ്ങൾ ഒരേസമയം ആരംഭിച്ചു, വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 06:00 pm നു സമ്മാനദാനത്തോടുകൂടെ ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട് .
ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നു നൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.
(ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് പ്രിൻസ് ജോർജ് മാങ്കുടിയിൽ-07533 062524), റെജി ജോസഫ് വെള്ളച്ചാലിൽ-07828 412724). ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ബൈബിൾകലോത്സവവേദി :
St. Julian’s High School
Heather Road,
Newport
NP19 7XU
ലണ്ടൻ : യൂറോപ്പിൽ ഉള്ള മാർത്തോമ്മാ സഭാ അംഗങ്ങളുടെ സംഗമം 2023 നവംബർ 11നു ബിർമിങ്ഹാമിൽ വച്ചു നടത്തുന്നു. രാവിലെ 10 മണിക്ക് അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വി. കുർബാനയോടെ ആരംഭിക്കുന്ന കുടുംബ സംഗമം റ്റാംവർത്ത് കോട്ടൻ ഗ്രീൻ ഇവാൻ ജലിക്കൽ പള്ളിയിൽ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആoഗ്ലിക്കൻ സഭാ ബിഷപ്പ് അഭിവന്ദ്യ സാജു മുതലാളി മുഖ്യ അതിഥി ആയി പങ്കെടുക്കും. തദവസരത്തിൽ സ്ഥലം മാറി പ്പോകുന്ന സോണൽ അധ്യക്ഷൻ അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പയ്ക്ക് യാത്ര അയപ്പ് നൽകുകയും, സഭാoഗംങ്ങൾ ആയ മുതിർന്നവരെ ആദരിക്കുകയും ചെയ്യും.
യു . കെ. യിലും, യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഉള്ള ഇടവകകൾ ഉൾപ്പെടുന്ന യു. കെ. യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗമത്തോട് അനുബന്ധിച്ചു സഭയുടെ വിവിധ സംഘടനകളുടെയും, സഭാoഗങ്ങളായ കലാകാരൻമാരെയും കലാകാരികളെയും നേതൃത്വത്തിൽ ഉള്ള വിവിധ പരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി ശ്രീ. ബിജോ കുരുവിള കുര്യൻ ജനറൽ കൺവീനർ ആയും, വൈദികരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികളും പ്രവർത്തിക്കുന്നു.
മാർത്തോമ്മ സഭ
യു. കെ. യൂറോപ്പ് സോണിനു വേണ്ടി റവ. ജോൺ മാത്യു സി (സെക്രട്ടറി)
അഡ്വ. ജേക്കബ് പി. എബ്രഹാം (പബ്ലിക് റിലേഷൻസ് ഓഫീസർ )
ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് സീറോ മലബാർ വിശ്വാസികൾ ഒത്തുകൂടി കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള കുർബ്ബാന കേന്ദ്രം മിഷനായി പ്രഖ്യാപിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി ഉയർത്തുമ്പോൾ അവിടുത്തെ നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് നിറവേറ്റപ്പെടുന്നത്.
പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, പാരീഷ് ഡേയും ഒക്ടോബർ മാസം 21,22,23 തീയതികളിലായി ആഘോഷിക്കപ്പെടുമ്പോൾ ഇരട്ടി മധുരത്തിന്റെയും അനുഗ്രഹത്തിന്റെയും നിറവിലാവും വിശ്വാസി സമൂഹം കൊണ്ടാടുക.
ഒക്ടോബർ 13 മുതൽ ആരംഭിച്ച ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ
നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.
ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാരീഷ് പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി, ആമുഖമായി തിരുന്നാൾ കൊടിയേറ്റിയ ശേഷം ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയും കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ചെയ്യും. വിശുദ്ധബലിക്കു ശേഷം വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി വിശ്വാസ പ്രഘോഷണമായി പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ എത്തി സമാപിക്കും.
ഇടവക ദിനാഘോഷത്തിൽ സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും അരങ്ങേറും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിയോടെ തിരുന്നാളിന് കൊടിയിറങ്ങും. .
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.
വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ ബെഡ്ഫോർഡിൽ കുർബ്ബാന കേന്ദ്രം മിഷനായി ഉയർത്തുന്ന അനുഗ്രഹീത വേളയിലും, തിരുന്നാളിലും, പാരീഷ് ഡേയിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും സസ്നേഹം ക്ഷണിക്കുന്നതായി വികാരി ഫാ എബിൻ നീരുവേലിൽ വി സി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്
വാൽത്തംസ്റ്റോ: ആഗോള കത്തോലിക്കാ സഭ, പരിശുദ്ധ ജപമാലരാജ്ഞിയുടെ വണക്കത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒക്ടോബർ മാസത്തിൽ വാൽത്തംസ്റ്റോവിലെ സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചൻ സീറോമലബാർ മിഷന്റെ നേതൃത്വത്തിൽ നൈറ്റ് വിജിൽ ഒരുക്കുന്നു.
പ്രമുഖ ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, പ്രശസ്ത തിരുവചന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.
ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ നാളെ, ഒക്ടോബർ 20 നു വെള്ളിയാഴ്ചയാണ് നൈറ്റ് വിജിൽ ക്രമീകരിച്ചിരിക്കുന്നത്.
രാത്രിയാമങ്ങളിൽ സുശാന്തതയിൽ ഇരുന്ന് മനസ്സും ഹൃദയവും ദൈവ സന്നിധിയിലേക്കുയർത്തി തങ്ങളുടെ വേദനകളും നിസ്സഹായാവസ്ഥയും, ഭരമേല്പിക്കുവാനും, അനുഗ്രഹങ്ങൾക്ക് നന്ദിയും സ്തുതിയും പ്രകാശിപ്പിക്കുവാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത്.
പരിശുദ്ധ കുർബ്ബാനയിലൂടെ ക്രിസ്‌തുവിൻറെ രക്ഷാകര യാത്രയോടൊപ്പം ചേർന്നും, തിരുവചന ശുശ്രുഷയിലൂടെ അവിടുത്തെ ശ്രവിച്ചും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥവേദിയായ നൈറ്റ് വിജിൽ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിളങ്ങാടൻ-
07915602258
നൈറ്റ് വിജിൽ സമയം: നാളെ, ഒക്ടോബർ 20 വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം: Our Lady & St. George’s Catholic Church, Walthamstow, E17 9HU
കേരളാ കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തിൽ പ്രവാസി കേരളാ കോൺഗ്രസ് യുകെയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും കൺവെൻഷനും 2023 നവംബർ 11 ശനിയാഴ്ച കൊവെൻട്രി സെൻറ് ജോൺ ഫിഷർ ചർച്ച് ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു .
ശനിയാഴ്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോൺഗ്രസ്സ് ചെയർമാനും മുൻമന്ത്രിയുമായ ശ്രീ. പി. ജെ. ജോസഫ് എം.എൽ.എ വിഡിയോ കോൺഫെറെൻസിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ , ഡെപ്യൂട്ടി ചെയർമാൻ അഡ്വ: ഫ്രാൻസിസ് ജോർജ് എക്സ് എംപി, ഉന്നതാധികാരസമിതി അംഗവും കേരളാ പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റുമായ ശ്രീ അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കുന്നതുമാണ്.
യോഗത്തിന്റെ നടത്തിപ്പിനായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ, ജോസ് പരപ്പനാട്ട് , സിബി കാവുങ്കൽ , സിജോ വള്ളിയാനിപ്പുറത്തു, ജെറി ഉഴുന്നാലിൽ, തോമസ് ജോണി, ജിസ് കാനാട്ട്, ലിട്ടു ടോമി, ജോബിൻ ജോസ്, ജിനു തോമസ് കണ്ടത്തിൻകര , ബേബി ജോൺ, വിനോദ് ജോൺ, ഷാജിമോൻ മത്തായി തുടങ്ങിയവർ അടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
യുകെയിലുള്ള എല്ലാ കേരളാ കോൺഗ്രസ് വിശ്വാസികളെയും ഈ യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
യുകെയിൽ നിന്നും അയർലൻഡിൽ നിന്നും സ്കോട്ട് ലൻഡിൽ നിന്നും പ്രവർത്തകർ എത്തിച്ചേരുമെന്ന് ജോസ് പരപ്പനാട്ട് അറിയിച്ചു.
Venue Address:
St. John fisher church hall
Tiverton Rd,
Coventry
United Kingdom – CV2 3DL
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ: 07453288745
ബിനോയ് പൊന്നാട്ട് : 07724813686
ബിറ്റാജ് അഗസ്റ്റിൻ : 07746487711
സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് റീജൺ ബൈബിൾ കലോത്സവം ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടും. ലീഡ്സ് റീജൺ രൂപീകൃതമായതിനുശേമുള്ള ആദ്യ ബൈബിൾ കലോത്സവം ബ്രാഡ്ഫോർഡിലുള്ള ഡിക്സൺ കോട്ടിങ്ങിലി അക്കാദമിയിൽ വച്ചാണ് നടത്തപ്പെടുക . ശനിയാഴ്ച രാവിലെ 9 മണിക്ക് ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നതാണ് . ഒമ്പതരയോട് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് 5 മണിയോടെ പൂർത്തിയാകുകയും തുടർന്ന് സമാപന സമ്മേളനം നടക്കുകയും ചെയ്യും. നാലോളം വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ ലീഡ്സ് റീജന്റെ കീഴിലുള്ള നൂറുകണക്കിന് മത്സരാർത്ഥികളാണ് തയ്യാറെടുക്കുന്നത്.
ഇടവക , മിഷൻ, നിയുക്ത മിഷൻ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളിൽ എത്തിയവരാണ് റീജണൽ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായതിനു ശേഷം വിശ്വാസികളുടെ പ്രത്യേകിച്ച് കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുന്നതിനായി ആരംഭിച്ച ബൈബിൾ കലോത്സവം പങ്കാളിത്തം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കലാമേളയായി വളരാൻ കുറഞ്ഞ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. നാഷണൽ ബൈബിൾ കലോത്സവം നവംബർ 18 -ന് സ്കതോർപ്പിൽ വച്ചാണ് നടത്തപ്പെടുക.
പ്രായമനുസരിച്ച് വിവിധ കാറ്റഗറിയായി നടക്കുന്ന മത്സരങ്ങളുടെ നിബന്ധനകൾ ഇതിനോടകം മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ബൈബിൾ കലോത്സവ വേദിയിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. മത്സരങ്ങളിൽ പങ്കെടുത്തും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും ലീഡ്സ് റീജണൽ തലത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവം ഒരു വൻ വിജയമാക്കണമെന്ന് സംഘാടകസമിതിക്ക് വേണ്ടി ലീഡ്സ് റീജണൽ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിയിൽ സി എം ഐ , ബൈബിൾ കലോത്സവം ലീഡ്സ് റീജൺ കോ-ഓഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം എം സി ബി എസ് , ബൈബിൾ അപ്പസ്തോലിക് ലീഡ്സ് റീജണൽ കോ – ഓഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്ങലും അഭ്യർത്ഥിച്ചു.
ബൈബിൾ കലോത്സവ വേദിയുടെ അഡ്രസ്
Dixons Cottingley Academy
Cottingley New Rd. Bingley
BD16 1TZ