Latest News

ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നിങ്ങിനെ എണ്ണിയാൽ തീരാത്ത വിശേഷണങ്ങളുള്ള ബഹുമുഖപ്രതിഭ ശ്രീ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫൈനലിസ്റ്റുകളായ ശിഖ പ്രഭാകരൻ, ദിശ പ്രകാശ് എന്നിവർ പങ്കെടുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ, നർത്തകിയും ചലച്ചിച്ചിത്ര താരവുമായ നവ്യാ നായർ അവതരിപ്പിക്കുന്ന ഭാരത നാട്യം, പുല്ലാങ്കുഴലിൽ നാദവിസ്മയം തീർക്കുന്ന അനുഗ്രഹീത കലാകാരൻ രാജേഷ് ചേർത്തലയുടെ അത്യുഗ്രൻ പെർഫോമൻസ് ; കൂടാതെ, മേളപ്രമാണി ശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഒപ്പം മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിൽ നവധാര സ്‌കൂൾ ഓഫ് മ്യൂസിക്കിലെ മുന്നൂറോളം കലാകാരന്മാരുടെ പാണ്ടി-പഞ്ചാരി മേളങ്ങൾ, തായമ്പക, ചെണ്ട ഫ്യൂഷൻ എന്നിങ്ങിനെ ഒരു ദിവസം മുഴുവനും കണ്ടും കെട്ടും ആസ്വദിക്കാനുള്ള ഉഗ്രൻ പരിപാടികളുമായെത്തുന്ന മേളപ്പെരുമ 3 യിലേക്കുള്ള നിങ്ങളുടെ ടിക്കറ്റുകൾ ഒട്ടും താമസിയാതെ തന്നെ ബുക്ക് ചെയ്‌തോളൂ….. ഗംഭീരമാക്കാം നമുക്കീ ഉത്സവം. നമ്മുടെ മണ്ണിന്റെ താളമേളങ്ങളോടൊപ്പം ……

We offer a special 5% discount for Group/Family of 3 or more tickets. Use the discount code “MP3FAMILY5” at the “apply coupon” section of the checkout process.

Grab your tickets now to experience an incredible music and dance fest !!!

https://tickets.navadhara.co.uk/melaperuma

Venue: Byron Hall, Christchurch Ave, Harrow HA3 5BD
Date : June 7, 2025

യുകെയിലെ തൃശൂർ നിവാസികളുടെ സംഗമമായ തൃശ്ശൂർ കൂട്ടായ്മയുടെ ഏഴാമത് വാർഷികാഘോഷവും വിഷു ഈസ്റ്റർ ആഘോഷവും മെയ് നാലിന് ബർമിങ് ഹാമിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെയാണ് പരിപാടി, അതിസ്വാദിഷ്ഠമായ വിഷു ഈസ്റ്റർ സദ്യയും ഹെവൻസ് യുകെയുടെ ഗാനമേളയും ഡിജെയും, പ്രശസ്ത വയലനിസ്റ്റ് FREYA SAJU വിന്റെ വയലിനും. GLOUCESTER പഞ്ചാരിയുടെ പഞ്ചവാദ്യവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. രജിസ്ട്രേഷൻ ഫീ അഡൽട്ട് 15 പൗണ്ട് ഫാമിലി അമ്പതു (50)പൗണ്ട് തൃശ്ശൂർ നിവാസികളായ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ദയവായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Venue
Austin Social club
Metro Suite
Tessal lane
Longbridge
Birmingham
B31 2SF
MARTIN K JOSE 07793018277
JOSHY VARGHES 07728324877
BIJU Kettering 07898127763

ഫ്രാൻസ് മാർപാപ്പ – ലോകരാഷ്‌ട്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുതായ വത്തിക്കാനിൻറെ തലവനും, 1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളിൽ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാർപാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളിൽ മറഞ്ഞത്. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റർ ദിനത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുൻപിൽ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികൾക്ക് മാർപ്പാപ്പയ്ക്ക് മാത്രം നൽകാവുന്ന ഉർബി-എത് – ഒർബി എന്ന ആശിർവാദവും നൽകിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി.

ഓർമ്മ ഇൻെറർനാഷ്ണൽ ഏപ്രിൽ 23നു പ്രസിഡൻറ്റ് സജി സെബാസ്റ്റ്യൻറ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡൻറ്റ് പിൻറ്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമ്മൂട്ടിൽ, ഓർമ്മ ടാലൻറ്റ് ഫോറം ചെയർമാൻ ജോസ് തോമസ്, പി ആർ ഒ മെർളിൻ അഗസ്റ്റിൻ എന്നിവർ അനുശോചന പ്രസംഗം നടത്തി. ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, മുൻ പ്രസിഡൻറ് ജോർജ് നടവയൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻറ് ഷൈല രാജൻ, വയനാട് ചാപ്റ്റർ പ്രസിഡൻറ് കെ ജെ ജോസഫ്, കോട്ടയം ചാപ്റ്റർ പ്രസിഡൻറ് ഷൈനി സന്തോഷ്, ഷാർജയിൽ നിന്നും റജി തോമസ് തുടങ്ങി ഒട്ടനവധി അംഗങ്ങൾ അനുശോചന സന്ദേശങ്ങൾ കൈമാറി.

ഈ അവസരത്തിൽ മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന ലോക ജനതയോട് ഒന്നുചേർന്ന് ഓർമ്മ ഇൻെറർനാഷ്ണൽ അതിയായ ദുഃഖവും അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നതോടൊപ്പം മാർപാപ്പയുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.

ഗോശ്രീ പാലത്തിനു സമീപത്തെ ഫ്ലാറ്റിലെ മുറിയിൽ സിനിമാ രംഗത്തുള്ള ചിലർ ലഹരി ഉപയോഗിക്കുന്നുവെന്നായിരുന്നു ശനിയാഴ്ച രാത്രി എക്സൈസിനു ലഭിച്ച രഹസ്യ വിവരം. നേരത്തേ തന്നെ ഈ ഫ്ലാറ്റ് സംബന്ധിച്ച ചില സൂചനകൾ എക്സൈസിനു ലഭിച്ചതിനാൽ രാത്രി 11.30-ഓടെ പ്രത്യേക സംഘം ഫ്ലാറ്റിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടാണ് മുറിയുടെ വാതിലിൽ മുട്ടിച്ചത്. വാതിൽ തുറന്നപ്പോൾ കട്ടിലിൽ കഞ്ചാവ് വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് രണ്ടു പേർ. എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് യുവ സംവിധായകർ ആദ്യം പറഞ്ഞത്.

റഹ്മാനെന്നാണ് പേര്, മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാന്റെ മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ സംവിധായകരാണ് പിടിയിലായതെന്ന് എക്സൈസിനു പിടികിട്ടിയത്.

ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ മുൻനിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചർച്ചയായിട്ടുണ്ട്. ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുൾപ്പെടെ രണ്ടുപേരെ പിടികൂടിയതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് നേരത്തേ മുതലുള്ള ലഹരിവിവാദം കത്തിത്തുടങ്ങിയത്. പ്രമുഖ നടൻമാരുടെ പേരുകൾ പിടിയിലായ യുവതി വെളിപ്പെടുത്തിയിരുന്നു.

അതിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഇപ്പോൾ ഒടുവിൽ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരം എക്സൈസ്-പോലീസ് സംഘത്തിന്റെ കൈവശമുണ്ട്. പിടിയിലാകുന്നവരിൽ നിന്ന് കണ്ണികളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.

കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും സിനിമ മേഖലയിൽ നിന്നുള്ളവരാണെന്നാണ്‌ എക്സൈസ് കണ്ടെത്തൽ. എംഡിഎംഎ ഉപയോഗം വ്യാപകമാണെങ്കിലും മാരകമാണെന്ന തിരിച്ചറിവിൽ ഹൈബ്രിഡ് കഞ്ചാവിലേക്ക് പലരും തിരിയുന്നുണ്ട്. ഇന്ത്യയിലൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിക്കുകയാണിത്.

ഒഡിഷയിൽനിന്നുള്ള കഞ്ചാവ് കിലോയ്ക്ക് 25,000 രൂപയ്ക്ക് കിട്ടുമ്പോൾ വിദേശത്തുനിന്നെത്തുന്ന ഹൈബ്രിഡ് ഇനത്തിന് കിലോഗ്രാമിന് 15 ലക്ഷം രൂപയോ അതിലധികമോ ആണ്. ലഹരി കൂടുതലുള്ള ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. പ്രത്യേക പരിചരണം നൽകി ഉത്പാദിപ്പിക്കുന്നതാണ്. എംഡിഎംഎ അര ഗ്രാം കൈവശം വെച്ചാൽ പോലും ജാമ്യമില്ലാക്കുറ്റമാണ്. എന്നാൽ, ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ചാൽ മാത്രമേ ജാമ്യമില്ലാക്കുറ്റമാകൂവെന്നതും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് എക്സൈസ് നിഗമനം.

കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തുറമുഖനഗരമായ വാൻകൂവറിലാണ് ആക്രമണം നടന്നത്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ തെരുവിൽ എത്തിയിരുന്നു. സ്ട്രീറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ടിരുന്ന ജനങ്ങൾക്കിടയിലേക്ക് അമിതവേ​ഗതയിൽ കാർ ഇടിച്ചുകയറ്റിയാണ് കൂട്ടക്കൊല നടത്തിയത്.

സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ കസ്റ്റഡിയിലായി. കറുത്ത എസ്.യു.വി കാറാണ് ഇയാൾ ഓടിച്ചിരുന്നത്. ആളുകളെ ഇടിച്ചുതെറിപ്പിച്ച് ജനങ്ങളുടെ ശരീരത്തിലൂടെ കയറിയിറങ്ങി അരക്കിലോമീറ്ററോളം ദൂരം കാർ സഞ്ചരിച്ചുവെന്നാണ് വിവരം.

എത്ര പേർക്ക് ജീവഹാനി സംഭവിച്ചുവെന്നത് വ്യക്തമല്ല. ആളുകൾ പരിഭ്രാന്തരായി ഓടുന്നതും നിലവിളിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെരുവിലുടനീളം മൃതദേഹങ്ങൾ കിടക്കുന്ന വീഡിയോ ആക്രമണത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അക്രമിയെ പൊലീസ് ചോ​ദ്യം ചെയ്ത് വരികയാണ്.

കാനഡയിൽ പത്ത് ലക്ഷത്തോളം ഫിലിപ്പിനോകളാണ് താമസിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.58 ശതമാനം വരുമിത്. ഇന്ത്യൻ വംശജർ കഴിഞ്ഞാൽ കാനഡയിൽ ഏറ്റവുമധികമുള്ള കുടിയേറ്റക്കാർ ഫിലിപ്പിനോകളാണ്. ഫിലിപ്പീൻസ് എന്ന രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന ലാപു ലാപു ഡേ ഫെസ്റ്റിവലാണ് ശനിയാഴ്ച നടന്നിരുന്നത്.

ഇതിനായി തെരുവിൽ ഒത്തുകൂടിയ ഫിലിപ്പീൻസ് ജനതയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ അപലപിച്ച് വാൻകൂവർ മേയർ കെൻ സിം രം​ഗത്തെത്തി. വാൻകൂവറിലെ ഫിലിപ്പിനോ സമൂഹത്തിന്റെ വേദനയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കെൻ സിം അറിയിച്ചു.

ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. താത്കാലിക കുടിലുകൾ നില്‍ക്കുന്നിടത്തുനിന്ന് തീ പടര്‍ന്ന ശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുടിലുകളെയാണ് തീ വിഴുങ്ങിയത്. ഉച്ചയ്ക്ക് മൂന്നരയോടുകൂടി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടി നൽകിയതിൽ മലയാളി പെൺകുട്ടിയും. തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കാണ് മാർപാപ്പയുടെ ശവമഞ്ചത്തിൽ അവസാനമായി പൂക്കളർപ്പിക്കാനുള്ള അപൂർവ ഭാ​ഗ്യം ലഭിച്ചത്.

മൃതസംസ്കാരത്തിന് കര്‍ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ പ്രവേശനം ലഭിച്ച ആകെ നാല് പേരില്‍ ഒരാളാണ് പത്ത് വയസുകാരി നിയ. മകൾക്ക് അസുലഭ ഭാ​ഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ നിർദേശ പ്രകാരം ബസിലിക്ക വികാരി ഫാ.ബാബു പാണാട്ടുപറമ്പിലാണ് നിയയെ പൂക്കുടയുമായി നടക്കാൻ ചുമതലപ്പെടുത്തിയത്.

സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് നിയ. ഇറ്റാലിയൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നിയ.

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി സം​വി​ധാ​യ​ക​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്റ​ഫ് ഹം​സ എ​ന്നി​വ​രും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷാ​ലി​ഫ് മു​ഹ​മ്മ​ദു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ഇ​വ​രി​ൽ നി​ന്നും 1.6 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു.

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ആ​ല​പ്പു​ഴ ജിം​ഖാ​ന​യ​ട​ക്കം ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ഖാ​ലി​ദ് റ​ഹ്മാ​ൻ. ത​മാ​ശ, ഭീ​മ​ന്‍റെ വ​ഴി എ​ന്നി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് അ​ഷ​റ്ഫ് ഹം​സ. ത​ല്ലു​മാ​ല എ​ന്ന ഹി​റ്റ് സി​നി​മ​യു​ടെ സ​ഹ​ര​ചി​യ​താ​വ് കൂ​ടി​യാ​ണ് അ​ഷ്റ​ഫ് ഹം​സ.

ഉ​ണ്ട, ത​ല്ലു​മാ​ല, അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ളം, ലൗ​വ് തു​ട​ങ്ങി​യ സി​നി​മ​യും ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​വും ഖാ​ലി​ദ് റ​ഹ്മാ​ൻ ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​ർ​ക്ക് എ​വി​ടെ നി​ന്നാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ കിടന്ന യുവതിയോട് അതിക്രമം കാണിച്ച മെഡിക്കൽ കോളേജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയോടാണ് അറ്റൻഡറായ ദിൽകുമാർ അപമര്യാദയായി പെരുമാറിയത്. രാത്രി ബന്ധുക്കൾ കാണാനെത്തിയപ്പോഴാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അതേസമയം, ഇയാളെ സസ്‌പെൻഡ് ചെയ്തെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ അറിയിച്ചു. ജീവനക്കാരൻ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

ജോലി വാ​ഗ്ദാനം ചെയ്‌ത്‌ 18കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി മുരുകനെയാണ് (35) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിക്ക് നല്ല ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ഇന്റർവ്യൂവിന് പോകുകയാണെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ പൊന്മുടിയിലേക്ക് കൊണ്ടുപോകുകയും ചെയയ്തതായാണ് പരാതി. കാർ യാത്രയ്ക്കിടെ വാഹനത്തിൽ വെച്ച് തന്നെ മുരുകൻ പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചു.

പെൺകുട്ടി ശക്തമായി എതിർത്തതോടെ ആ ശ്രമം ഉപേക്ഷിച്ചു. വാഹനം പൊന്മുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് താൻ ട്രപ്പിലാണെന്ന് പെൺകുട്ടിക്ക് ബോധ്യമായത്. തുടർന്ന് പെൺകുട്ടി റൂം എടുക്കുന്നത് എന്തിനെന്ന് ചോദിച്ചു.

അവൾ ബഹളം വെച്ചതോടെ, ഇവർ തിരികെ മടങ്ങുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

RECENT POSTS
Copyright © . All rights reserved