പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ആയ ടെഡ് ബേക്കറിലെ ജീവനക്കാര്‍ വിചിത്രമായ ഒരു പരാതിയുമായി രംഗത്ത്. കമ്പനി ഉടമയായ റേയ് കെല്‍വിനെതിരെയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍. ഇദ്ദേഹത്തിന്റെ കെട്ടിപ്പിടിക്കല്‍ രോഗത്തിനെതിരെയാണ് ജീവനക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. വര്‍ക്ക്‌പ്ലേസ് സൈറ്റായ ഓര്‍ഗനൈസില്‍ നല്‍കിയിരിക്കുന്ന പെറ്റീഷനില്‍ ഞായറാഴ്ച വൈകുന്നേരം വരെ 1890 പേര്‍ ഒപ്പുവെച്ചു കഴിഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താമെന്ന് ടെഡ് ബേക്കര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള ആരോപണങ്ങളോ ഉപദ്രവങ്ങളോ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു സ്വതന്ത്ര സംവിധാനം വേണമെന്ന ആവശ്യവും പെറ്റീഷനില്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നു. അന്വേഷണം നടത്താമെന്ന് അറിയിച്ചെങ്കിലും പരാതിയില്‍ ചീഫ് എക്‌സിക്യൂട്ടീവിനെ അനുകൂലിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഓരോ ജീവനക്കാരുടെയും വികാരങ്ങള്‍ മാനിക്കണമെന്ന നിലപാടാണ് കമ്പനിക്കുള്ളതെന്ന് പ്രസ്താവനയില്‍ ടെഡ് ബേക്കേഴ്‌സ് അറിയിച്ചു.
അതേസമയം, റേയ് കെല്‍വിന്‍ മറ്റുള്ളവരെ ആലിംഗനം ചെയ്താണ് അഭിവാദനം ചെയ്യാറുള്ളതെന്നും പ്രസ്താവന ന്യായീകരിക്കുന്നു. അത് ഓഹരിയുടമയായാലും നിക്ഷേപകനോ സപ്ലയറോ പാര്‍ട്‌നറോ ഉപഭോക്താവോ സഹപ്രവര്‍ത്തകരോ ആയാലും റേയ് ഇങ്ങനെ തന്നെയാണ് പെരുമാറുക. ആലിംഗനം അതുകൊണ്ടുതന്നെ ടെഡ് ബേക്കേറിന്റെ സംസ്‌കാരമാണ്. എന്നാല്‍ അത് നിര്‍ബന്ധിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. പെറ്റീഷന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഓര്‍ഗനൈസുമായി ബന്ധപ്പെട്ടു വരികയാണെന്നും കമ്പനി വ്യക്തമാക്കി.
ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി നല്‍കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കാതെ സര്‍ക്കാര്‍. ആയിരക്കണക്കിന് ക്യാന്‍സര്‍ രോഗികളായ കുട്ടികളാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും സ്ഥാപിക്കുന്ന രണ്ട് കേന്ദ്രങ്ങളില്‍ 2018ഓടെ 1500 പേര്‍ക്ക് പ്രതിവര്‍ഷം ചികിത്സ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇതേവരെ ഒരു രോഗിയെ പോലും ഈ സങ്കേതം ഉപയോഗിച്ച് ചികിത്സിച്ചിട്ടില്ലെന്ന് എന്‍എച്ച്എസ് സമ്മതിക്കുന്നു. ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സെന്റര്‍ ഉദ്ഘാടനത്തിന് രണ്ട് തിയതികള്‍ പ്രഖ്യാപിച്ചിട്ടും മാറ്റിവെക്കപ്പെട്ടു. ഇതോടെ ഈ കേന്ദ്രങ്ങളുടെ കാര്യത്തില്‍ സുതാര്യത വേണമെന്ന ആവശ്യവുമായി മുന്‍നിര ഓങ്കോളജിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിദേശത്ത് ചികിത്സ തേടാന്‍ പണമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന ആയിരത്തിലേറെ രോഗികളുടെ ആശാകേന്ദ്രമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ താമസിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ കേന്ദ്രം 2020ഓടെ മാത്രമേ പ്രവര്‍ത്തന സജ്ജമാകൂ എന്നാണ് വിവരം. റേഡിയോതെറാപ്പിയിലെ പുതിയ സങ്കേതമായ പ്രോട്ടോണ്‍ ബീം തെറാപ്പിയില്‍ (പിബിറ്റി) ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള പ്രോട്ടോണ്‍ ബീം ആണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കില്ല എന്നതിനാല്‍ കുട്ടികളുടെ ചികിത്സയില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളിലുണ്ടാകുന്ന കേള്‍വിത്തകരാറുകള്‍, ഐക്യു നഷ്ടമാകല്‍ എന്നിവ ഈ ചികിത്സയില്‍ സംഭവിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
2014ലാണ് ഈ സങ്കേതം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ആഷ്യ കിംഗ് എന്ന അഞ്ചു വയസുള്ള ക്യാന്‍സര്‍ രോഗിയായ കുട്ടിയെ മാതാപിതാക്കള്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നിന്ന് അനുവാദമില്ലാതെ വിദേശത്തേക്ക് പ്രോട്ടോണ്‍ ബീം തെറാപ്പിക്കായി കൊണ്ടുപോയി. കീമോതെറാപ്പിക്ക വിധേയനാകാനിരുന്ന കുട്ടിയെയാണ് വിദേശത്തേക്ക് മാറ്റിയത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ ലഭിച്ചിരുന്നു. കുട്ടി പൂര്‍ണ്ണമായും രോഗമുക്തനായെന്ന് ഈ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. ഈ സംവിധാനം യുകെയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ ഇത്ര താമസമെന്താണെന്നും എന്‍എച്ച്എസ് രോഗികള്‍ക്ക് അത്യാധുനിക ചികിത്സ നിഷേധിക്കപ്പെടുന്നതിന് കാരണമെന്താണെന്നും വ്യക്തമാക്കണമെന്ന് ചികിത്സാരംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. 250 മില്യന്‍ മുടക്കുമുതലില്‍ നിര്‍മിക്കുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി സെന്ററുകള്‍ എന്‍എച്ച്എസ് മുന്‍കയ്യെടുത്ത് നിര്‍മിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ സാങ്കേതിക സംവിധാനമാണ്.
ഇസ്ലാമോഫോബിയയില്‍ നിന്ന് സമ്പൂര്‍ണ്ണ നിയമ പരിരക്ഷ ആവശ്യപ്പെട്ട് മുസ്ലീം സമൂഹം. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും പ്രധാനമന്ത്രി തെരേസ മേയോടും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് മുസ്ലീം സംഘടനകള്‍. ഇക്കാര്യത്തില്‍ വഴങ്ങാതെ ഹോം ഓഫീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. ഹഡേഴ്‌സ്ഫീല്‍ഡില്‍ സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ മര്‍ദ്ദനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും മറ്റ് ഇസ്ലാമിക് സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ കണ്‍സര്‍വേറ്റീവും ലേബറും മുന്‍കയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ നടന്ന വംശീയാക്രമണത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കാനുള്ള നിര്‍ദേശം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച സര്‍വകക്ഷി എംപിമാരുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്. ഇസ്ലാമോഫോബിയ വംശീയതയില്‍ അധിഷ്ഠിതമാണെന്നും ഇസ്ലാമികതയുടെ സൂചകങ്ങളെയും സംവേദനദങ്ങളെയുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് നിര്‍വചിക്കുന്നു. ഈ നിര്‍വചനം അംഗീകരിച്ചുകൊണ്ട് ഒരു അനുകൂല നിലപാട് എടുക്കണമെന്നും കമ്യൂണിറ്റിയെ കേള്‍ക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും മുസ്ലീം കൗണ്‍സില്‍ ബ്രിട്ടന്‍ സെക്രട്ടറി ജനറല്‍ ഹാരൂണ്‍ ഖാന്‍ പറയുന്നു.
ഈ നിര്‍വചനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തേ ഒരു ഹോം ഓഫീസ് മിനിസ്റ്റര്‍ പറഞ്ഞിരുന്നത്. ഇസ്ലാമോഫോബിയയ്ക്ക് പല നിര്‍വചനങ്ങളുമുണ്ടാകും, ഒരു പ്രത്യേക നിര്‍വചനം നാം അംഗീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് എംപി അന്ന സൗബ്രി കോമണ്‍സില്‍ പറഞ്ഞത്. ഇസ്ലാമോഫോബിയ തിരിച്ചറിയാനായിട്ടുണ്ട. അത്തരം വംശീയ കുറ്റകൃത്യങ്ങളില്‍ കൃത്യമായ നിരീക്ഷണത്തിനും നടപടികള്‍ക്കും സംവിധാനമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
സൈനബും ജന്നത്തും പിറന്നത് പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. വയറും നെഞ്ചും പരസ്പരം ഒട്ടിയ നിലയില്‍ ജനിച്ച ഇവര്‍ക്ക് ഒരു കരള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആറാഴ്ച പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയയിലൂടെ ഇവരെ വേര്‍പെടുത്തി. പത്തുലക്ഷത്തില്‍ ഒന്ന് സാധ്യത മാത്രമേ ഈ ശസ്ത്രക്രിയ വിജയിക്കാന്‍ ഡോക്ടര്‍മാര്‍ സാധ്യത കല്‍പിച്ചിരുന്നുള്ളു. എങ്കിലും 16 വര്‍ഷം മുമ്പ് നടന്ന ആ ശസ്ത്രക്രിയ വിജയമായി മാറി. ഒരുമിച്ച് പിറന്ന ഇരട്ടകളെ വേര്‍പെടുത്താന്‍ കഴിഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും പിരിക്കാന്‍ കഴിയുന്നതല്ല. 16 വയസു വരെ ഒരു രാത്രി മാത്രമാണ് ഇവര്‍ പിരിഞ്ഞിരുന്നത്. ഇപ്പോള്‍ 16-ാം പിറന്നാള്‍ ആഘോഷിച്ച ഇവര്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷം ഇതെല്ലാം മറിമറിയുമെന്ന് അറിയാം.
ഇരുവരും പഠനത്തിലും മികവു കാട്ടിയവരാണ്. എ സ്റ്റാര്‍ വാങ്ങി ഉന്നത വിജയം നേടിയ ഇരുവരും രണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കേംബ്രിഡ്ജില്‍ പഠിച്ച് ഒരു പീഡിയാട്രീഷ്യനാകണമെന്നാണ് സൈനബ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ജീവന്‍ രക്ഷിച്ച ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ തന്നെ ഡോക്ടറായി വരണമെന്നാണ് ആഗ്രഹം. അതേ സമയം ഒരു അഭിഭാഷകയാകണമെന്നും ഫ്രാന്‍സില്‍ ജീവിക്കണമെന്നുമാണ് ജന്നത്ത് ആഗ്രഹിക്കുന്നത്. പിരിയാനുള്ള തീരുമാനം അല്‍പം കഠിനമായിരിക്കും. എങ്കിലും സ്വതന്ത്രമായി ജീവിക്കേണ്ടത് അനിവാര്യമാണല്ലോ എന്ന് ഇരുവരും പറയുന്നു.
കുഴപ്പമില്ലല്ലോ എന്ന് എല്ലാവരും ചോദിക്കുന്നു. ഞങ്ങളെക്കൊണ്ട് അത് സാധിക്കും എന്നുതന്നെയാണ് തോന്നുന്നത് എന്ന് മറുപടി പറയുമെന്ന് ജന്നത്ത് പറയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ആത്മവിശ്വാസം വര്‍ദ്ധിക്കുകയല്ലോ വേണ്ടതെന്നും ജന്നത് ചോദിക്കുന്നു. എന്നാല്‍ ഇവര്‍ പിരിയരുതെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. കുട്ടികള്‍ പറയുന്നത് കേട്ടിട്ട് തനിക്ക് ചിരിയാണ് വരുന്നതെന്നും ഒടുവില്‍ ഇരുവരും ഒരുമിച്ചുണ്ടാകുമെന്നതിനാല്‍ അതൊന്നും തന്റെ പ്രശ്‌നമേയല്ല എന്നതാണ് പിതാവ് ലൂതര്‍ പറയുന്നത്.
നട്ട് അലര്‍ജിയുള്ള 13കാരന്റെ ജീവന് വില കല്‍പ്പിക്കാതെ വിമാന ജീവനക്കാര്‍. നട്ട്‌സ് അടങ്ങിയ സ്‌നാക്‌സ് വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും വിമാനജീവനക്കാര്‍ അംഗീകരിച്ചില്ലെന്നാണ് പരാതി. ഐസക് വെസ്റ്റണ്‍ എന്ന 13 കാരനും കുടുംബവും വിമാന ജീവനക്കാര്‍ ഈ വിധത്തില്‍ പെരുമാറിയതോടെ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിവാഹത്തിന് പെറുവിലെത്തിയ കുടുംബം തിരികെ യുകെയിലേക്ക് യാത്രക്കായി എത്തിയപ്പോളായിരുന്നു സംഭവം. ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കുട്ടിയുടെ അലര്‍ജിയെക്കുറിച്ച് ജീവനക്കാരോട് പറഞ്ഞിട്ടും മറ്റു യാത്രക്കാരെ ഇത് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാതെ നട്ട്‌സ് അടങ്ങിയ സ്‌നാക്‌സ് വിതരണം തുടരുകയായിരുന്നു അവര്‍ എന്ന് വെസ്റ്റണ്‍ കുടുംബം കുറ്റപ്പെടുത്തുന്നു.
നട്ട്‌സില്‍ സ്പര്‍ശിച്ചാല്‍ പോലും അലര്‍ജി അറ്റാക്കുണ്ടാകുന്ന വിധത്തില്‍ മോശമാണ് ഐസക്കിന്റെ ആരോഗ്യാവസ്ഥ. ഇതു മൂലം കുടുംബം എല്ലായ്‌പോഴം ഒരു എപ്പിപെന്‍ ഒപ്പം കരുതാറുണ്ട്. കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ യാത്രക്കാരോട് നട്ട്‌സ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും മറ്റു വിമാനങ്ങളില്‍ അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും ഐസക്കിന്റെ സഹോദരിയായ ലിയോണ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരി പറഞ്ഞത് സ്‌നാക്‌സ് വിതരണം നിര്‍ത്തുന്നത് കമ്പനി നയത്തിന് വിരുദ്ധമാണെന്നാണ്. കുട്ടി മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് വിശദീകരിച്ചപ്പോള്‍ അത്ര ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും ലിയോണ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 29ന് ലിമ വിമാനത്താവളത്തില്‍ നിന്ന് ഗാറ്റ് വിക്കിലേക്കായിരുന്നു ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് ലാതാം എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഈ വിമാനത്തില്‍ നട്ട് അലര്‍ജി അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ഇതിനു വേണ്ടി 6000 പൗണ്ട് അധികമായി ചെലവായെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ല.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
2006 ഫെബ്രുവരി ഒന്ന് ബുധനാഴ്ച. പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ എഴുന്നേറ്റു. ഞാനും വത്സയും കൈകള്‍കൂപ്പി പ്രാര്‍ത്ഥിച്ചു. കുളിച്ച് ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് എന്റെ ഇടവകയായ സംക്രാന്തിപള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കു പോയി. ഫാദര്‍ മാത്യു എടാട്ടാണ് അന്നത്തെ വികാരി. കുര്‍ബ്ബാനയ്ക്കു ശേഷം സങ്കീര്‍ത്തിയില്‍ എത്തി അച്ചനോട് ജോയിന്‍ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞു. ശവക്കോട്ടയിലേക്കു നടന്നു. കുടുംബത്തിലെ കാരണവര്‍മാര്‍ ഉറങ്ങുന്ന കല്ലറയില്‍ തന്നെയാണ് അപ്പച്ചനും അമ്മച്ചിയും ഉറങ്ങുന്നത്. അപ്പച്ചനോടും അമ്മച്ചിയോടും പിതൃപരമ്പരയോടും പ്രാര്‍ത്ഥിച്ച് ഞാന്‍ ഉഴവൂര്‍ കോളജിലേക്ക് വണ്ടിയോടിച്ചു. ഉഴവൂര്‍ പള്ളിയിലെത്തി. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പിലാണ് വികാരി. അച്ചന്‍ കാപ്പികുടി കഴിഞ്ഞ് പള്ളി മുറിയുടെ സിറ്റൗട്ടില്‍ ഇരുന്ന് പത്രം വായിക്കുകയാണ്. ”ഹാ! പ്രിന്‍സിപ്പല്‍ വരൂ! അനുമോദനങ്ങള്‍!” അച്ചന്‍ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. അനുേമാദനങ്ങളും ആശംസകളും നേര്‍ന്നു. ഞാന്‍ ഉഴവൂര്‍ കോളജിലേക്ക് വീണ്ടും കാറോടിച്ചു. പ്രിന്‍സിപ്പലിന്റെ മുറിയുടെ മുമ്പില്‍ എത്തുമ്പോള്‍ ഞാന്‍ വാച്ചു നോക്കി. 8.45. വരാന്തയില്‍ സൂപ്രണ്ട് സിസ്റ്റര്‍ ലീന നില്‍പ്പുണ്ട്. അവര്‍ ഓടി വന്ന് പ്രിന്‍സിപ്പലിന്റെ കതകു തുറന്നു. എന്നെ മുറിയിലേക്കാനയിച്ചു. ഞാന്‍ ബാഗ് പുറകുവശത്തെ മേശയില്‍ വച്ചു. ”പഴയ പ്രിന്‍സിപ്പല്‍ പുതിയ പ്രിന്‍സിപ്പലിനെ കസേരയില്‍ ഇരുത്തുന്ന ഒരു ചടങ്ങുണ്ടായിരുന്നു. സാറിന്റെ കാര്യത്തില്‍ അത് നടന്നില്ല. ഏതായാലും ഞാനിരുത്താം.” പ്രിന്‍സി പ്പലിന്റെ വലിയ കസേര അല്പം പുറകോട്ട് വലിച്ചിട്ട് അതിന്റെ പുറകില്‍ നിന്നുകൊണ്ട് ഇരിക്കാന്‍ സിസ്റ്റര്‍ സൂചന കാട്ടി. ഉഴവൂര്‍ കോളജിന്റെ ഒന്‍പതാമത്തെ പ്രിന്‍സിപ്പലായി 45 വയസുള്ള ഒരു മലയാള അധ്യാപകന്‍ പിടയ്ക്കുന്ന ഹൃദയത്തോടെ ആ കസേരയില്‍ ഇരുന്നു. ഫാദര്‍ പീറ്റര്‍ ഊരാളില്‍ മുതലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ പരിഭ്രമത്തോടെ ഇരുന്നുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചു ”ദൈവമേ കൈവിടരുതേ.” അപ്പോള്‍ അറ്റന്‍ണ്ടര്‍ മേരി ഒരു തളിക നിറയെ മിഠായികളുമായി വന്നു. ”വരുന്നവര്‍ക്കൊക്കെ കൊടുക്കാം സാറെ.” സിസ്റ്റര്‍ ലീന പറഞ്ഞു. സിസ്റ്റര്‍ അതിനുള്ള ക്രമീകരണവും നടത്തിയിരുന്നു. അന്നുമുതല്‍ 2006 ജൂലൈ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്നതുവരെ സിസ്റ്റര്‍ ലീന എന്ന സൂപ്രണ്ട് എനിക്ക് താങ്ങും തണലുമായി. ഒരു മുതിര്‍ന്ന സഹോദരിയുടെ സ്‌നേഹവാത്സല്യങ്ങളോടെ എന്നെ പഠിപ്പിച്ചു, എന്നെ പരിചരിച്ചു. കുറെക്കഴിഞ്ഞ േ പ്പാള്‍ ഹെഡ് അക്കൗണ്ട ന്റ് സിസ്റ്റര്‍ എല്‍സി, സിസ്റ്റര്‍ ജോസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവര്‍ എന്നെ കാണാന്‍ വന്ന് പിന്തുണ അറിയിച്ചു. അധ്യാപകരും അനധ്യാപകരും സമയം പോലെ കയറിയിറങ്ങി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും എന്നെ അനുേമാദനങ്ങള്‍ അറിയിക്കുകയും ചെയ്തു. 11.50ന് പ്രിന്‍സിപ്പല്‍ എന്നുള്ള നിലയ ില്‍ ഞാന്‍ ആദ്യത്തെ അനൗണ്‍സ ്‌മെന്റ് നടത്ത ി. ”ഉച്ചക്ക ്1.10ന ്എല്ലാ എന്‍.എസ.്എസ ്‌വോളന്റിേയഴസ്ും ചാഴികാട്ട് ഹാളില്‍ സമ്മേൡക്കണ്ടതാണ്.”ക്ലാസില്‍ കയറാതെ നടന്ന എസ്. ശരത്ത ്എന്ന രണ്ടാം വര്‍ഷ ഇക്കേണാമികസ് ്‌വിദ്യാര്‍ത്ഥിയെ പിടികൂടുകയും ശാസിക്കുകയും ഉപേദശിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് സിസ്റ്റര്‍ എല്‍സി യു.ജി.സിയുടെ ഒരു കവറുമായി വന്നു. അതില്‍ 398000 രൂപയുടെ ഒരു ചെക്ക് എസ്. സി. എസ്.ടി മൈനോറിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയല്‍ കോച്ചിംഗ് നടത്താന്‍ മുന്‍പ്രിന്‍സിപ്പല്‍ അപേക്ഷിച്ച പ്രോജക്ട് യു.ജി.സി അനുവദിച്ചതിന്റെ തുകയാണത്. പുതിയ പ്രിന്‍സിപ്പലിന്റെ ഒപ്പെല്ലാമിട്ട് ബാങ്ക് അക്കൗണ്ടുകള്‍ പരിഷ്‌കരിച്ച് ചെക്കു മാറുവാന്‍ സിസ്റ്ററിനെ ചുമതലപ്പെടുത്തി. പണം ചെലവാക്കുന്നതിന്റെ ക്രൈറ്റീരിയാ എല്ലാം വിശദമായി പ്രതിപാദിക്കുന്ന യു.ജി.സി ഓര്‍ഡര്‍ ഞാന്‍ ഫയലില്‍ വച്ചു. കൂടുതല്‍ വിശദമായി പഠിക്കുന്നതിനുവേണ്ടി.
സൂപ്രണ്ട് സിസ്റ്റര്‍ ലീന പിന്നെയും വന്നു. കഴിഞ്ഞ മാസത്തെ ശബളബില്‍ സമര്‍പ്പിച്ചിട്ടില്ല. പുതിയ ഡി.ഡി.ഒ യുടെ അപ്രൂവല്‍ കിട്ടിയതിനു ശേഷമേ നമുക്ക് ബില്‍ ഡി.ഡിയില്‍ സബ്മിറ്റ് ചെയ്യാന്‍ പറ്റൂ. അതിനുള്ള എഴുത്തുകളെല്ലാം ടൈപ്പ് ചെയ്യണം. ഞാന്‍ ബി.സി.എമ്മിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട്. നാളത്തേക്കു കിട്ടുമായിരിക്കും. സിസ്റ്റര്‍ പറഞ്ഞു. ശബളം വൈകുമ്പോള്‍ എല്ലാവരെയും പോലെ വിമര്‍ശിച്ചിരുന്ന ഞാനിപ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ ശമ്പളം കൊടുക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്നു. ആ നിയോഗവും ഞാനേറ്റെടുക്കുകയാണ്. അറ്റന്‍ണ്ടര്‍ തോമസ് അപ്പോള്‍ ഒരു ഫോള്‍ഡര്‍ നിറയെ കത്തുകളുമായി വന്നു. അതെല്ലാം വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്ന ചുമതലയും പ്രിന്‍സിപ്പലിന്‍േറതുതന്നെ. സര്‍ക്കാരില്‍ നിന്ന്, യൂണിവേഴ്‌സിറ്റിയില്‍ നിന്ന്, ഡി.ഡി ഓഫീസില്‍ നിന്ന് കത്തുകൡലക്ക് ഊളിയിട്ട ഞാന്‍ അറിയാതെ ക്ലോക്കിലേക്കു നോക്കി സമയം 5.15. സമയം പോയതറിഞ്ഞില്ല. സിസ്റ്റര്‍ ലീന വാതില്‍ക്കല്‍ നില്‍പ്പുണ്ട്. ”ബാക്കി ഇനി നാളെയാവാം സാറെ..” ഞാനെഴുന്നേറ്റു. ജോലികള്‍ ചെയ്തു തീര്‍ന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഒറ്റക്ക് വീട്ടിലേക്ക് കാറോടിച്ചു.
ജോജി തോമസ്
ലോകത്തിലെ തന്നെ ഏറ്റഴും അപകട സാധ്യതയുള്ള മേഖലകളിലൊന്നായി കേരള റോഡുകള്‍ മാറിയിട്ട് കാലമേറെയായി. ലോകത്തിലെ പ്രമുഖ സംഘര്‍ഷ മേഖലകളായി കരുതപ്പെടുന്ന പലയിടത്തും പക്ഷേ മനുഷ്യജീവന് ഇത്രയുമേറെ അപകട സാധ്യതയുണ്ടാവില്ല. കാരണം കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരളത്തിലെ റോഡപകടങ്ങളുടെ കണക്കെടുത്താല്‍ ഒരോ വര്‍ഷവും നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ റോഡപകടങ്ങളില്‍ പരിക്ക് പറ്റുന്നതായും ഇവരില്‍ പത്ത് ശതമാനത്തോളം പേര്‍ മരണമടയുന്നതായും കണ്ടെത്താന്‍ സാധിക്കും. ഒരോ വര്‍ഷവും കുറഞ്ഞത് നാലായിരത്തോളം പേരുടെ ജീവനുകള്‍ കേരള റോഡുകളില്‍ പൊലിയുന്നുണ്ട്. ഇത്രയധികം ജനങ്ങളുടെ ജീവനുകള്‍ റോഡില്‍ പൊലിഞ്ഞിട്ടും റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികളോ ബോധവല്‍ക്കരണമോ അധികൃതരുടെയോ ജനങ്ങളുടെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നത് തികച്ചും വിരോധാഭാസമാണ്.
പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും അടുത്ത കാലത്ത് സംഭവിച്ച അപകടമാണ് കേരളത്തിലെ റോഡുകളിലെ സുരക്ഷിതത്വം സംബന്ധിച്ച സന്ദേഹങ്ങള്‍ വീണ്ടും ഉയര്‍ന്നുവരാന്‍ കാരണമായത്. പ്രമുഖര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ചര്‍ച്ചകളും വാര്‍ത്തകളും ധാരാളമുണ്ടാവുമെങ്കിലും നടുറോഡില്‍ വൈദ്യസഹായം പോലും ലഭിക്കാതെ ആയിരങ്ങള്‍ മരിച്ചു വീഴുന്നത് തികച്ചും ദയനീയ കാഴ്ച്ചയാണ്. ബാലഭാസ്‌കറിന്റെ അപകടമരണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുരളി തുമ്മാരകുടിയെപ്പോലുള്ളവര്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ റോഡ് സുരക്ഷ സംബന്ധിച്ച പൊതുജനങ്ങളെ ബോധവല്‍ക്കാന്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചത് ഇവിടെ പ്രസകത്മാണ്. പക്ഷേ ഇത്തര അഭ്യര്‍ത്ഥനകള്‍ ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചതെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിവാകുന്നത്. അപകടങ്ങളുടെ ഭീകരത ഏതാനു ദിവസങ്ങള്‍കൊണ്ട് മറക്കാനും പഴയ ജീവിത ശൈലിയ്ക്ക് മടങ്ങാനും മലയാളി ന്നനായി പഠിച്ചിരിക്കുന്നു.
സാമൂഹിക സാംസ്‌കാരിക അംഗങ്ങളില്‍ തിളങ്ങി നിന്ന പല പ്രമുഖരും റോഡപകടങ്ങലിലെ ഭീകരാവസ്ഥയിലൂടെ കടന്നുപോയവരാണ്. കേരളത്തിലെ മുന്‍മുഖ്യമന്ത്രി കെ. കരുണകാരന്‍, പ്രമുഖ സിനിമാ താരങ്ങളായ ജഗതി ശ്രീകുമാര്‍, മോനിഷ, തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രമാണ്. കെ. കരുണാകരനേപ്പോലുള്ളവര്‍ അപകടത്തിന്റെ തീവ്രത കൂടിയ തോതില്‍ അടുത്തറിഞ്ഞതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന് കേരളസര്‍ക്കാരിന് നേതൃത്വം കൊടുത്തെങ്കിലും കേരളത്തിലെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളോ നടപടികളോ എടുത്തിട്ടില്ലെന്നുള്ളത് നിരാശജനകമാണ്.
കേരളത്തില്‍ റോഡപകടങ്ങള്‍ പെരുകാന്‍ കാരണങ്ങളേറെയാണ്. വാഹനമോടിക്കുന്നവരുടെ മനോഭാവവും തെറ്റായ സമീപനങ്ങളുമാണ് ഇതില്‍ പ്രധാനം റോഡുപയോഗിക്കുന്ന മറ്റ് സഹജീവികളോട് ഇത്രയധികം ബഹുമാനക്കുറവും മര്യാദയും ഇല്ലാത്ത ഡ്രൈവര്‍മാര്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചുരുക്കമായേ കാണാന്‍ സാധിക്കൂ. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും മര്യാദയില്ലായ്മയുമാണ് പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്നവരുമുള്‍പ്പെടെയുള്ള ഡ്രൈവര്‍മാരുടെ മുഖമുദ്ര. ആദ്യം ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് മുന്‍ഗണനയെന്ന തലതിരിഞ്ഞ നിയമം ലോകത്ത് വേറൊരിടത്തും ഉണ്ടാവില്ല. പശ്ചാത്യരാജ്യങ്ങളില്‍ ഹെഡ്‌ലൈറ്റ് ഫ്‌ളാഷ് ചെയ്താല്‍ അതിന്റെ അര്‍ത്ഥം എതിരെ വരുന്ന വണ്ടിയോട് മുന്നോട്ട് കടന്നുവരാന്‍ ആദരപൂര്‍വ്വം അനുവദിക്കുകയാണ്.
വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി റോഡുകള്‍ വികസിപ്പിത്താതും നിലവിലുള്ള റോഡുകളുടെ ദുരവസ്ഥയും വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമാകുന്നുണ്ട്. വാഹന നികുതിയിനത്തില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അതൊന്നും റോഡുകളുടെ വികസനത്തിനോ നിലവിലുള്ള റോഡുകള്‍ സംരക്ഷിക്കുന്നതിനോ വിനിയോഗിക്കുന്നില്ല. അമിതവേഗം ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ വാഹനമോടിക്കല്‍, ഹൈല്‍മെറ്റും സീറ്റും ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെയുള്ള വാഹനോപയോഗം, മദ്യപിച്ചിട്ടുള്ള ഡ്രൈവിംഗ് തുടങ്ങിയവയെല്ലാം കേരളത്തിലെ വാഹനാപകട നിരക്ക് വര്‍ധിക്കുവാന്‍ കാരണമാണ്.
ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ ഭരണ നേതൃത്വം ഹെല്‍മെറ്റ് കമ്പനികളില്‍ നിന്നും കോഴവാങ്ങിയതിന് ശേഷം നടപ്പിലാക്കിയ നയമാണിതെന്ന് ആരോപിച്ചവരാണ് മലയാളികള്‍. സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് പലപ്പോഴും പോലീസിനെ ഭയന്നാണ്. ഒരുപക്ഷേ ചൈല്‍ഡ് സീറ്റ് പോലുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവംലംബിച്ചിരുന്നെങ്കില്‍ ബാലഭാസ്‌കറിന്റെ കുഞ്ഞു മകള്‍ ഇന്നും ലോകത്ത് ജീവനോടെ ഉണ്ടായിരുന്നേനെ.
ബോധവല്‍ക്കരണവും, കര്‍ശന നിയമങ്ങളുമാണ് കേരളത്തിലെ വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന ഹെഡ്‌ലൈറ്റ് ഓഫാക്കുന്നത് ആത്മാഭിമാനത്തേ വ്യണപ്പെടുത്തുന്നതായാണ് കേരളത്തിലെ ഭൂരിഭാഗം ഡ്രൈവര്‍മാരുടെയും മനോഭാവം. ഈ മനോഭാവത്തിന്റെ മാറ്റത്തിലൂടെയെ കേരള റോഡുകളില്‍ നിന്നുയുരന്ന ഹൃദയഭേദകമായ നിലവിളികള്‍ക്ക് അന്ത്യമാകുകയുള്ളു.
സോഷ്യൽ മീഡിയയിൽ വന്ന ഈ ട്രോൾ തന്നെ കേരളത്തിന്റെ സ്ഥിതി വിളിച്ചുപറയുന്നു…
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ആപ്പിള്‍ ഐഫോണിന്റെയും ഐപാഡിന്റെയും ഫിംഗര്‍പ്രിന്റ് സ്‌കാനറിലൂടെ നടക്കുന്ന തട്ടിപ്പ് നിങ്ങള്‍ക്ക് വന്‍ തുകകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ്. ഫിംഗര്‍പ്രിന്റ് സ്‌കാം എന്ന പേരില്‍ അറിയപ്പെടുന്ന ഈ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഒരു റെഡ്ഡിറ്റ് യൂസറാണ്. ഫിറ്റ്‌നസ് ബാലന്‍സ് എന്ന ആപ്പ് ആണ് വില്ലന്‍. ഇപ്പോള്‍ ഇത് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിങ്ങള്‍ക്ക് 100 പൗണ്ട് വരെ നഷ്ടമായേക്കാമെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. ഒരു കലോറി ട്രാക്കിംഗ് ആപ്പാണ് ഇത്. നിങ്ങളുടെ വിരലയടയാളം പരിശോധിച്ചാണ് ഇത് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആപ്പിലെ നിങ്ങളുടെ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ ടച്ച് ഐഡി സ്‌കാനറില്‍ 10 സെക്കന്‍ഡോളം വിരല്‍ അമര്‍ത്തി വെക്കണം.
എന്നാല്‍ ഇതിനിടയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പോപ്പ് അപ്പ് ഒരു 100 പൗണ്ട് ചാര്‍ജ് ആവശ്യപ്പെടും. ഈ പേയ്‌മെന്റ് ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. ഇതോടെ നിങ്ങളുടെ ബാങ്ക് ബാലന്‍സില്‍ നിന്നോ ആപ്പ് സ്റ്റോര്‍ ക്രെഡിറ്റില്‍ നിന്നോ വന്‍ തുക അപ്രത്യക്ഷമാകുന്നു. ഇത് വിവാദമായതോടെ ഈ ആപ്പ് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുകയാണ് ആപ്പിള്‍. ഉപയോക്താക്കളെ കബളിപ്പിച്ച് അനാവശ്യ പര്‍ച്ചേസുകള്‍ നടത്തിക്കുകയും അനാവശ്യമായി ഡേറ്റ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ആപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ആപ്പിള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. ഇത്തരം ആപ്പുകള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
ഈ നിര്‍ദേശദങ്ങള്‍ ലംഘിച്ച് ആപ്പുകള്‍ നിര്‍മിക്കുന്ന ഡവലപ്പര്‍മാരെ നിരോധിക്കുമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആപ്പ് സ്റ്റോറില്‍ നിന്ന് അവ നീക്കം ചെയ്യപ്പെടുകയും ഡവലപ്പര്‍ പ്രോഗ്രാമില്‍ നിന്ന് ഡവലപ്പര്‍മാരെ നീക്കുകയും ചെയ്യും. ആപ്പ് സ്റ്റോറിലെത്തുന്ന ആപ്പുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കിലും ചിലപ്പോളെങ്കിലും തട്ടിപ്പുകാര്‍ നുഴഞ്ഞു കയറാറുണ്ട്.
ക്രിസ്മസിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പ്. സിഗ്നല്‍ ശരായായി കിട്ടുന്ന സ്ഥലത്തു വേണം ട്രാന്‍സാക്ഷനുകള്‍ നടത്താന്‍. ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി നിങ്ങളുടെ മൊബൈലിലേക്ക് പാസ്‌വേര്‍ഡുകള്‍ അയക്കുന്ന സമ്പ്രദായം ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഇല്ലാത്തവര്‍ക്കും ശരിയായ മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തവര്‍ക്കും ഇത് ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമമാണ് ബാങ്കുകള്‍ നടപ്പാക്കുന്നത്. 27 പൗണ്ടില്‍ അധികം വരുന്ന തുക ചെലവാക്കുകയാണെങ്കില്‍ പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ ഒരു വണ്‍ ടൈം പാസ്‌വേര്‍ഡ് നിങ്ങളുടെ ഫോണിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ഇതിന്റെ പരിധി 30 യൂറോയാണ്. എന്നാല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ സുരക്ഷിതമാണെന്ന് റീട്ടെയിലര്‍ക്ക് ബോധ്യപ്പെട്ടാല്‍ ചില ഇളുവുകള്‍ ലഭിക്കാനിടയുണ്ട്. തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് റെഗുലേറ്ററെ ബോധ്യപ്പെടുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ 450 പൗണ്ട് വരെ പരിധി ഉയരും. ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ബാങ്കുകള്‍ മറ്റു വഴികള്‍ തേടുകയാണ് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിനായി അവതരിപ്പിച്ച പേയ്‌മെന്റ് സര്‍വീസസ് ഡയറക്ടീവ് അനുസരിച്ചാണ് ഈ ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.
2019 സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചട്ടങ്ങള്‍ യുകെയില്‍ നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയാണെന്ന് വിമര്‍ശകര്‍ പറയുന്നു. മൊബൈല്‍ കവറേജ് ലഭിക്കാത്തവരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും പരിഗണിക്കാന്‍ ബാങ്കുകള്‍ അലസത കാട്ടുകയാണെന്നാണ് ഫെയറര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ഡേലി പറയുന്നത്. 95 ശതമാനം പേര്‍ക്കു വേണ്ടി മാത്രമാണ് ഈ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാക്കിയുള്ള 5 ശതമാനം ഉപേക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെയില്‍ റെയില്‍ നിരക്കുകള്‍ കൂട്ടുന്നു. റെയില്‍ ഡെലിവറി ഗ്രൂപ്പ് ആണ് ഇത് പ്രഖ്യാപിച്ചത്. ജനുവരി 2 മുതല്‍ 3.1 ശതമാനം വര്‍ദ്ധന നിരക്കുകളില്‍ ഉണ്ടാകും. റെയില്‍ ഗതാഗതത്തില്‍ സാരമായ തടസങ്ങള്‍ നേരിട്ട വര്‍ഷമാണ് കടന്നു പോകുന്നത്. മെയ് മാസത്തില്‍ പുതിയ ടൈംടേബിള്‍ പ്രഖ്യാപിച്ചതോടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 2018ല്‍ 3.4 ശതമാനം വര്‍ദ്ധനയായിരുന്നു വരുത്തിയത്. ഇത്തവണ അതിലും കുറഞ്ഞ നിരക്കാണെങ്കിലും മാഞ്ചസ്റ്ററില്‍ നിന്ന് ലിവര്‍പൂളിലേക്കുള്ള വാര്‍ഷിക സീസണ്‍ ടിക്കറ്റില്‍ 100 പൗണ്ട് അധികം നല്‍കേണ്ടി വന്നേക്കും. റെയില്‍ വ്യവസായ മേഖല യാത്രക്കാരില്‍ നിന്ന് വര്‍ഷം 10 ബില്യന്‍ പൗണ്ട് നേടുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് എന്ന സ്വതന്ത്ര വാച്ച്‌ഡോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്തണി സ്മിത്ത് പറഞ്ഞു.
അതുകൊണ്ടു തന്നെ പണത്തിന്റെ മൂല്യത്തിനിണങ്ങിയ സേവനം ലഭിക്കാന്‍ യാത്രക്കാര്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. വെറും 45 ശതമാനം യാത്രക്കാര്‍ മാത്രമാണ് റെയില്‍ സേവനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് പറയുന്നു. റെയില്‍വേയുടെ കൃത്യനിഷ്ഠ 12 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് വിച്ച് എന്ന കണ്‍സ്യൂമര്‍ ഗ്രൂപ്പിലെ അലക്‌സ് ഹേയ്മാന്‍ പറയുന്നു. പുതിയ നിരക്കു വര്‍ദ്ധന യാത്രക്കാര്‍ക്ക് ദുരിതം മാത്രമേ സമ്മാനിക്കൂ. പുതിയ ഗവണ്‍മെന്റ് റിവ്യൂ യാത്രക്കാരുടെ പണത്തിന് മൂല്യം നല്‍കുന്നതായിരിക്കണം. ട്രെയിനുകള്‍ വൈകുന്നതിനും ക്യാന്‍സലേഷനുകള്‍ക്കും ഓട്ടോമാറ്റിക്കായി നഷ്ടപരിഹാരം നല്‍കുന്ന സമ്പ്രദായം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രക്കാരെ പരിഗണിക്കാതെയുള്ള വര്‍ദ്ധനയാണ് റെയില്‍ ഇന്‍ഡസ്ട്രിയും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്നാണ് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡ് മക്‌ഡൊണാള്‍ഡ് പറഞ്ഞത്. യാത്രക്കാരുടെ മുഖത്തു കിട്ടിയ പ്രഹരമാണെന്നായിരുന്നു ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പ്രതികരിച്ചത്.