ലണ്ടൻ: ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക ഉൾപ്പെടെയുള്ള കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് അവർ ബ്രിട്ടനിൽ താമസിച്ചിട്ടില്ലെങ്കിലും ബ്രിട്ടീഷ് സായുധസേനയിൽ ചേരാൻ അനുമതി നൽകും. പ്രതിരോധമന്ത്രാലയം തയാറാക്കിയ പുതിയ റിക്രൂട്ട്മെന്റ് നടപടിക്രമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നല്ല ശമ്പളത്തോടൊപ്പം ഫാമിലി വിസയും ലഭിക്കുന്നതാണ്. എന്നാൽ ഫാമിലിയുടെ എല്ലാചെലവുകളും വഹിക്കാനുള്ള നിയമാനുസൃതമായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. എങ്കിൽ മാത്രമേ കുടുംബത്തെ കൂടെ കൂട്ടുവാൻ സാധിക്കുകയുള്ളു.
പുതിയ നയമനനുസരിച്ചു 1350 പേര് വീതമാണ് ഓരോ വർഷവും ചേരുമെന്നു പ്രതീക്ഷിക്കുന്നത്. ഇതുവരെ 8200 ഓളം ഭടൻമാരുടെ കുറവാണ് കണക്കാക്കിയിരിക്കുന്നത്. മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 53 രാജ്യങ്ങളാണു കോമൺവെൽത്തിലുള്ളത്. ഇടുന്നുള്ളവർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ. അഞ്ചുവർഷമെങ്കിലും ബ്രിട്ടനിൽ താമസിച്ചവർക്കേ കര, നാവിക, വ്യോമസേനയിൽ റിക്രൂട്ട്മെന്റിന് അർഹതയുള്ളുവെന്ന നിബന്ധന എടുത്തുകളഞ്ഞതുകൊണ്ടത് ഇങ്ങനെ ഒരു അവസരം വന്നു ചേർന്നിരിക്കുന്നത്.
അപേക്ഷിക്കേണ്ടവർ താഴത്തെ ലിങ്കിൽ ക്ലിക് ചെയ്യുക.
https://apply.army.mod.uk/how-to-join/can-i-join/nationality
ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു.
ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്കാന് ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.
നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്സ് പറയുന്നു.
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനു മുമ്പ് പണം നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും. ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്നു കളയുന്ന പതിവിന് വിരാമമിടാന്‍ ലക്ഷ്യം വെച്ചാണ് നീക്കം. ഈ വിധത്തിലുള്ള കുറ്റങ്ങള്‍ക്കു പിന്നാലെ നടക്കാതെ വലിയ തോതിലുള്ള കുറ്റകൃത്യങ്ങളില്‍ ശ്രദ്ധയൂന്നാനാണ് പുതിയ നിര്‍ദേശമെന്ന് നാഷണല്‍ പോലീസ് ചീഫ്സ് കൗണ്‍സിലിലെ സൈമണ്‍ കോള്‍ പറയുന്നു. പണം നല്‍കാതെ കടന്നുകളയുന്ന രീതി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ വികസിപ്പിക്കാന്‍ കഴിയാത്തതില്‍ പെട്രോളിയം കമ്പനികളെ അദ്ദേഹം വിമര്‍ശിച്ചു. ഒട്ടേറെ രാജ്യങ്ങളില്‍ നിലവിലുള്ള ആദ്യം പണം നല്കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തണമെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.
പണം നല്‍കാതെ കടന്നുകളയുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവിമാര്‍ ഈ നീക്കം അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ 25000 സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില കൂടിയതിനു ശേഷം 40 ശതമാനം വര്‍ദ്ധനവും ഇവയില്‍ ഉണ്ടായിട്ടുണ്ട്. 50 പൗണ്ടില്‍ താഴെയുള്ള തുക നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ചില പോലീസ് സേനകള്‍ അന്വേഷിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം കേസുകളില്‍ ക്രിമിനല്‍ ലക്ഷ്യമോ ക്രിമിനല്‍ പ്രവര്‍ത്തനമോ നടക്കുന്നതായി തെളിവില്ലാത്തതിനാലാണ് അന്വേഷണം വേണ്ടെന്നു വെക്കുന്നത്.
ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ വിലയേറിയ വസ്തുക്കള്‍ ഡോറുകള്‍ക്ക് അരികില്‍ വെക്കുന്നത് കൊള്ളയടിക്ക് കാരണമാകുന്നതായും സൈമണ്‍ കോള്‍ പറഞ്ഞു. മൊത്തം കുറ്റകൃത്യങ്ങളില്‍ 12 ശതമാനവും ഇത്തരത്തിലുള്ളവയാണ്. ഇത് അന്വേഷണോദ്യോഗസ്ഥരുടെ ജോലി കൂട്ടുകയും മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹെഡ്ടീച്ചറുമായി വഴക്കിട്ടതിന് കുട്ടി പഠിക്കുന്ന സ്കൂളില്‍ അമ്മയ്ക്ക് പ്രവേശന വിലക്ക്. സാലി വില്ലീസ് എന്ന 39കാരിക്കാണ് സ്റ്റാഫോര്‍ഡ്ഷയറിലെ ഹെറോണ്‍ ക്രോസ് പ്രൈമറി സ്കൂളില്‍ പ്രവേശിക്കുന്നതിന് സ്കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് ഹെഡ്ടീച്ചര് ഡോറി ഷെന്റണോട് താന്‍ പറഞ്ഞിരുന്നുവെന്ന് സാലി വില്ലിസ് പറഞ്ഞു. ഇപ്പോള്‍ കുട്ടിയെ സ്കൂള്‍ ഗേറ്റിന് മുന്നില്‍ വരെ കൊണ്ടു വിടാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ. സ്കൂള്‍ പരിസരത്ത് പ്രവേശിക്കാനോ പേരന്റ്സ് ഈവനിംഗ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് അനുവാദമില്ല. കുട്ടികള്‍ക്ക് അപായമുണ്ടാക്കും എന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹെഡ്ടീച്ചര് ആരോപണമുന്നയിച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഇക്കാലയളവില്‍ കുട്ടിയുടെ പഠനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ലോക്കല്‍ അതോറിറ്റിയുടെ മധ്യസ്ഥത തേടണം. ഇത് വളരെ നിരാശാജനകമാണെന്ന് വില്ലീസ് പറയുന്നു. ഇവരുടെ എട്ടു വയസുകാരനായ മകനാണ് സ്കൂളില്‍ പഠിക്കുന്നത്. സ്കൂളില്‍ ഒരു ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഹെഡ്ടീച്ചര് അനുവാദം നല്‍കിയില്ല. തനിക്ക് പോസ്റ്റ്നേറ്റല്‍ ഡിപ്രഷന് ഉണ്ടെന്നും അതിനാല്‍ കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഈ ജോലി നല്കാന് കഴിയില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് വില്ലീസ് സ്കൂളിന് പരാതി നല്കി. സ്കൂള്‍ ഭരണസമിതിക്കാണ് പരാതി നല്‍കിയത്. മൂന്നര വര്‍ഷം മുമ്പ് തനിക്ക് പോസ്റ്റ് നേറ്റല്‍ ഡിപ്രഷന് ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് താന്‍ മുക്തയാണെന്ന് സ്കൂളിനെ അറിയിച്ചുവെന്നും വില്ലീസ് പറഞ്ഞു.
തനിക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് പറയുന്നതു വരെ പ്രശ്നമില്ല. പക്ഷേ തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചര്‍ച്ച വന്നതോടെ അത് സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടുന്നതിന് തുല്യമായാണ് തോന്നിയത്. ഇത് കൗണ്‍സിലില്‍ പരാതിയായി ബോധിപ്പിച്ചു. അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തനിക്ക് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് കൗണ്‍സിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്നേറ്റല്‍ ഡിപ്രഷന് വിധേയരായവരെ സ്കൂളും കൗണ്‍സിലും പരിഗണിക്കുന്ന രീതിയില്‍ താന്‍ സന്തുഷ്ടയല്ലെന്നും അവര്‍ പറഞ്ഞു.
ലണ്ടന്‍: രോഗബാധയേറ്റതായി സംശയിക്കുന്ന സിറിഞ്ചുകള്‍ മൂലം കുത്തേറ്റ് 1,200ഓളം ജീവനക്കാര്‍ക്ക് എന്‍.എച്ച്.എസ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങള്‍ ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ വഴി വളരാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ അപകടകരമായ രോഗസാധ്യതയുള്ളവര്ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ഉപയോഗിക്കപ്പെട്ട സിറിഞ്ചുകളും ഇതര ആശുപത്രി ഉപകരണങ്ങളും സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യണമെന്ന് രാജ്യത്തെ നിയമം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ വഴി കുത്തേല്‍ക്കുന്ന ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 2012ന് ശേഷം ഇത്തരം അപകടങ്ങളുണ്ടായത് മൂലം നഷ്ടപരിഹാരമായി 4,077,441 പൗണ്ട് എന്‍.എച്ച്.എസിന് നല്‍കേണ്ടി വന്നിട്ടുണ്ട്.
വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെട്ട സിറിഞ്ചുകള്‍ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് ആശുപത്രി നിയമം. സൂചികള്‍ ഉള്‍പ്പെടെ അപകടങ്ങള്‍ പിണയാത്ത വിധത്തില്‍ വെയ്സ്റ്റ് ബാസ്ക്കറ്റുകളില്‍ ഉപയോഗത്തിന് ശേഷം സൂക്ഷിക്കണമെന്നാണ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. അതേസമയം നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ ഇക്കാര്യങ്ങളില്‍ അശ്രദ്ധ പുലര്‍ത്തുന്നതായി വ്യക്തമാണ്. 2012നും 2017നുമിടയില്‍ 1,833 കേസുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്ന ഭൂരിഭാഗം പേരും ക്ലീനിംഗ്, മെയിന്റയിനിംഗ് തുടങ്ങിയ ഡിപാര്‍ട്ടുമെന്റിലെ ജീവനക്കാരാണ്. ഇവരെ കൂടാതെ പോര്‍ട്ടര്‍മാരും നഷ്ടപരിഹാര കേസുകള്‍ നല്‍കിയിട്ടുണ്ട്.
വളരെ ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യുന്ന ആളുകളുടെ ജീവന് തന്നെ അപകടത്തിലാണ്. നിര്‍ബന്ധമായും അനുസരിക്കേണ്ട നിയമങ്ങള്‍ പോലും ക്ലിനിഷ്യന്‍സ് തെറ്റിക്കുന്നത് താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്ക് മാറാരോഗങ്ങള്‍ സമ്മാനിച്ചേക്കുമെന്നും ജീവനക്കാരുടെ വക്താവ് ചൂണ്ടിക്കാണിച്ചു. സുരക്ഷിതമായ വെയ്സ്റ്റ് ബാസ്ക്കറ്റുകള്‍ (Sharp Bin) ഉപയോഗിക്കുന്ന എന്‍.എച്ച്.എസ് ട്രസ്റ്റുകളുടെ കാര്യത്തില്‍ വലിയ കുറവുണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരം സുരക്ഷിതമായി ഉപയോഗിച്ച സിറിഞ്ചുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് ഇതര ജീവനക്കാര്‍ക്ക് ഭീഷണിയുണ്ടാക്കും. ക്ലിനിംഗ് സമയങ്ങളില്‍ നിലത്ത് നിന്ന് ഉപയോഗിച്ച സൂചി കുത്തിക്കയറുന്നത് പോലുള്ള അപകടകരമായ സംഭവങ്ങള്‍ നടന്നേക്കും.
സറേയിലെ വോക്കിംഗ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. കാറ്റുനിറച്ച ഭീമന് സ്ലൈഡ് തകര്‍ന്നാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. വോക്കിംഗ് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് ഒരുക്കിയ ഫയര്‍വര്‍ക്ക് പ്രദര്‍ശനത്തിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ഏകദേശം 12,000 ആളുകള്‍ ഇത് കാണാനായി പാര്‍ക്കില്‍ എത്തിയിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് ഫയര്‍വര്‍ക്സ് പ്രദര്‍ശനം റദ്ദാക്കി പാര്‍ക്കില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രധാന ട്രോമ കെയര്‍ സെന്ററുകളിലാണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
സ്ലൈഡ് തകര്‍ന്നു വീഴുന്നതിന് ദൃക്സാക്ഷികളായവര്‍ പലരും മാധ്യമങ്ങളോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ഏകദേശം 15 മുതല്‍ 20 കുട്ടികള്‍ വരെ അപകട സമയത്ത് ഈ സ്ലൈഡില്‍ ഉണ്ടായിരുന്നുവെന്ന് വോക്കിംഗ് സ്വദേശികളായ ദമ്പതികള്‍ പറഞ്ഞു. 9 മാസം പ്രായമുള്ള കുട്ടിയുമായി കരിമരുന്ന് പ്രകടനം കാണാന്‍ എത്തിയതായിരുന്നു ഇവര്‍. 7.20ഓടെയാണ് സംഭവമുണ്ടായത്. താനും ഭാര്യയും കുഞ്ഞുമായി സ്ലൈഡിന് അരികിലേക്ക് നടക്കുകയായിരുന്നു. അപ്പോള്‍ സ്ലൈഡ് തകരുന്നതാണ് കണ്ടത്. കുട്ടികള്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. കുട്ടികളെല്ലാവരും ഒരുമിച്ച് വീഴുകയും ചെയ്തുവെന്ന് ദമ്പതികളിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭര്‍ത്താവ് പറഞ്ഞു.
ചില കുട്ടികള്‍ എഴുന്നേറ്റ് ഓടുന്നത് കണ്ടുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 40 കുട്ടികളോളം സ്ലൈഡിനു മുകളിലുണ്ടായിരുന്നുവെന്നാണ് ആന്‍ഡി ഡാറ്റ്സണ്‍ എന്ന 23കാരന് പറഞ്ഞത്. സ്ലൈഡിന് 25-30 അടി ഉയരമുണ്ടായിരുന്നു. ഇതില്‍ കുട്ടികളെ കയറ്റുന്നതിനു ഇറക്കുന്നതിനു നിയന്ത്രിക്കുന്നതിനും ആരും ഉണ്ടായിരുന്നില്ലെന്നും ഡാറ്റ്സണ്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി ഇവന്റ് സംഘാടകരായ വോക്കിംഗ് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന് പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന് ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി. ഒരു കവിയരങ്ങോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. കവി ചെമ്മനം ചാക്കോയെ ഉദ്ഘാടനത്തിന് വിളിച്ചു. കവി ഡി. വിനയചന്ദ്രന്റെ ഉത്സാഹത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, എസ്.ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ യുവ കവികളെയും ക്ഷണിച്ചു. രണ്ടായിരാമാണ്ട് ഒക്ടോബര്‍ മാസത്തില്‍ കവിയരങ്ങ് നടത്തുവാന്‍ ഒരു തീയതിയും നിശ്ചയിച്ചു. പ്രത്യേകരീതിയിലുള്ള നോട്ടീസ് റെഡിയാക്കി. പനയോലകള്‍ കൊണ്ട് കേരളീയ മാതൃകയില്‍ കമാനങ്ങെളാക്കെ ഒരുക്കുവാനും കുട്ടികള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി.
പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് കോളജില്‍ അതിഭയങ്കരമായ സംഘര്‍ഷം ഉണ്ടായി. ഇക്കണോമിക്സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ എഴുതി ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഏതോ കോമേഴ്സ് വിദ്യാര്‍ത്ഥി കീറിക്കളഞ്ഞു. കുട്ടികള്‍ തമ്മില്‍ അടിപിടിയായി. ഇക്കണോമിക്സുകാര്‍ സമരം പ്രഖ്യാപിച്ചു. കൊമേഴ്സുകാര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്നം ഇക്കണോമിക്സ്, കോമേഴ്സ് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമായി വളര്‍ന്നു. പിറ്റേദിവസവും സമരം ശക്തമായി. കോളജ് കവാടത്തിലെ ഷട്ടറുകള്‍ അടച്ചിട്ട് ഇരുവിഭാഗവും ബലപരീക്ഷണത്തിന് മുതിര്‍ന്നു. ഒരു കോമേഴ്സ് അധ്യാപകന്റെ മകന് സസ്പെന്‍ഷനിലായി. മലയാള സമാജത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. വി.പി. തോമസുകുട്ടി സാര്‍ നിസഹായനായി കൈമലര്‍ത്തി. ”ഈ ബഹളത്തില്‍ ഞാനെന്തുചെയ്യാനാ. കവിയരങ്ങ് മാറ്റിവയ്ക്ക്.” അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നിരാശരായി. ഉയര്‍ത്തിക്കെട്ടിയ ബാനറുകള്‍ അഴിച്ച് മടക്കിവച്ചു. പനയോലകള്‍ കാന്റീന്റെ പിറകില്‍ ഒളിപ്പിച്ചുവച്ചു. ജോസഫ് സി. സൈമണ്‍ കണ്ണീരണിഞ്ഞ് ഇലഞ്ഞിയിലേക്കു മടങ്ങി.
വൈകുേന്നരം വീട്ടിെലത്തിയ ഞാന്‍ ചെമ്മനം ചാക്കോസാറിനെ ഫോണ്‍ ചെയ്തു. കവിയരങ്ങ് മാറ്റിവച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍ സാര്‍ പൊട്ടിത്തെറിച്ചു. ”ഞാന്‍ പെട്ടിയെല്ലാം അടുക്കി പുലര്‍ച്ചെയുള്ള തീവണ്ടിക്ക് പോരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നല്ലോ. നിങ്ങളെന്തു പണിയാണീ കാണിച്ചത്.” എന്റെ കദനകഥ കേട്ടപ്പോള്‍ സാര്‍ തണുത്തു. പിന്നെ ഒരിക്കലാവാം എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തു. മറ്റു യുവ കവികളെ വിനയചന്ദ്രന് സാര്‍ വിളിച്ച് ആശ്വസിപ്പിച്ചു. അങ്ങനെ മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. 2001 ജൂണിലാണ് മലയാള സമാജത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. സുകുമാര്‍ അഴിക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാഴിക്കാട്ടു ഹാളില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിയായിരുന്നു ആ സമ്മേളനം. പ്രിന്‍സിപ്പല്‍ വി.പി തോമസുകുട്ടി സാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. അദ്ധ്യക്ഷന്‍ പ്രാല്‍സാര്‍, പ്രിന്‍സിപ്പല്‍ തോമസുകുട്ടി സാര്‍ ആശംസ.
കോളജിലെ മിക്കവാറും എല്ലാ അധ്യാപകരും അഴിക്കോട് സാറിന്റെ പ്രസംഗംകേള്‍ക്കുവാന്‍ മുന്‍ നിരയില്‍ വന്നിരുന്നു. പന്ത്രണ്ട് മിനിട്ട് നീണ്ട ഒരു സ്വാഗതമാണ് ഞാന്‍ ആശംസിച്ചത്. നല്ല ഒരന്തരീക്ഷമായിരുന്നതിനാല്‍ സ്വാഗതം കത്തിക്കയറി. അഴീക്കോട് സാറിനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ സൂചിപ്പിച്ചുെകാണ്ടുതന്നെ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷം അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അപശബ്ദങ്ങളൊന്നുമില്ലാതെ ഒന്നരമണിക്കൂര്‍ ചാഴികാട്ട് ഹാള്‍ സാംസ്കാരിക നിലവാരത്തിന്റെ സുന്ദരമുഖം പ്രകടിപ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ അഴീക്കോട് സാര്‍ ഹോസ്റ്റലില്‍ ഊണുകഴിച്ച് ഞങ്ങളെ നോക്കി അപൂര്‍വ്വമായ ആ പുഞ്ചിരിപൊഴിച്ച് കോട്ടയത്തേക്ക് യാത്രയായി. അന്നുവൈകുന്നേരം മാമ്മന്‍ മാപ്പിളഹാളില്‍ അദ്ദേഹത്തിന് മറ്റൊരു പ്രഭാഷണമുണ്ട്.
മലയാള സമാജത്തിന്റെ പേരില്‍ പിന്നീട് പലപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. കൈയ്യെഴുത്തു മാസിക എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചു. ചെമ്പകം, പച്ചക്കുതിര, മുരജം തുടങ്ങിയ പേരുകളുള്ള കൈയ്യെഴുത്തു മാസികകള്‍ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൈയ്യെഴുത്തുമാസികയുടെ സകല ജോലികളും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റെടുത്തു. ജോസഫ് സി.സൈമണ്‍, ഉദയകുമാര്‍, കുസുമം ജോസഫ്, ഡോണാ സേവ്യര്‍ തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ഉദയകുമാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഉണ്ട്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു വിമാന യാത്രയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദയകുമാര്‍ സംസാരിച്ചത് എന്നെ സന്തോഷവാനാക്കി. ഡി. വിനയചന്ദ്രന്, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, മനോജ് കുറൂര്‍ എന്നിവരൊക്കെ മലയാളസമാജത്തിന്റെ പല വേദികളില്‍ കവിതകളവതരിപ്പിച്ചു. സി.എല്‍ തോമസ്, പോള്‍ മണലില്‍, ജോസ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മീഡിയാ വര്‍ഷോപ്പ് നടത്തുവാന്‍ കഴിഞ്ഞു. ട്രഷററായിരുന്ന സോമിടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു ലോട്ടറി നടത്തി പണം സമാഹരിച്ചു. ഞാന്‍ പ്രിന്‍സിപ്പലാകുന്നതുവരെ മലയാള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമായിരുന്നു.
ബി.സി.എം. കോളജില്‍ എത്തിയപ്പോഴും മലയാള സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു സാംസ്കാരിക അനുഭവമായി ഞാന്‍ സ്മരിക്കുന്നു. ഓര്‍മ്മ എന്ന പേരില്‍ 2014ലിലും 2015 ലും ഓരോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓര്‍മ്മയില്‍ ബി.സി.എം കോളജിലെ അധ്യാപികമാരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. അത് കോളജില്‍ വലിയ സംസാരവിഷയമായി. തങ്ങള്‍ക്കു പറ്റിയ അമളികളും അബദ്ധങ്ങളും എഴുതി പലരും എഴുത്തുകാരായി. 2015 ലെ ഓര്‍മ്മ ആ വര്‍ഷം കോളജില്‍ നടന്ന നാക് ടീമിന്റെ സന്ദര്‍ശനം ഉണ്ടാക്കിയ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നാക് സന്ദര്‍ശനത്തിന്റെ ഉദ്വേഗജനകവും രസകരവുമായ സ്മരണകളാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടത്. മലയാളം ഐച്ഛികമായി കോളജുകളില്‍ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒട്ടേറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ രണ്ടു കോളജുകളിലെയും മലയാള സമാജ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.
സൂര്യന്റെ കേന്ദ്രത്തിലെ താപനില വരെ എത്തിച്ചേരുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്. 15 മില്യന്‍ ഡിഗ്രി സെല്‍ഷ്യസ് താപനില വരെ പരീക്ഷണ ഘട്ടത്തില്‍ റിയാക്ടര്‍ എത്തി. ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാങ്കേതികത ഉപയോഗിച്ച് ഊര്‍ജ്ജോദ്പാദനം സാധ്യമാക്കാനുള്ള ശ്രമത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഓക്സ്ഫോര്‍ഡ്ഷയറിലാണ് ടോകോമാര്‍ക്ക് റിയാക്ടറിന്റെ പരീക്ഷണം നടന്നത്. 2030ഓടെ ഈ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി യുകെ ഗ്രിഡില്‍ ലഭ്യമാക്കാനാണ് പദ്ധതി. 50 വര്‍ഷത്തിലേറെയായി ഭൗതികശാസ്ത്രജ്ഞന്മാര് കാണുന്ന സ്വപ്നം കൂടിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ടോകാമാക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയാണ് ഈ റിയാക്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.
ഇതിന് അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് ലൈറ്റ് ഫ്യൂഷന്‍ എന്ന കമ്പനി ഭൂമിയില്‍ ഏറ്റവും സാന്ദ്രതയേറിയ പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഗവണ്മെന്റ് സംവിധാനങ്ങള്‍ പരാജയപ്പെട്ട ഫ്യൂഷന്‍ സാങ്കേതിക മേഖലയില്‍ ഗവേഷണ, വികസന ദൗത്യങ്ങളുമായി ആരംഭിച്ചിരിക്കുന്ന രണ്ട് സ്റ്റാര്‍ട്ടപ്പുകളാണ് ഈ രണ്ടു കമ്പനികളും. ആണവോര്‍ജ്ജം രണ്ടു വിധത്തിലാണ് പുറത്തു വരുന്നത്. ആറ്റങ്ങളെ വിഭജിച്ച് ഊര്‍ജ്ജോദ്പാദനം സാധ്യമാക്കുന്ന ന്യൂക്ലിയര്‍ ഫിഷനും, ആറ്റങ്ങള്‍ സംയോജിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷനും. ഇതില്‍ ഫിഷന് സാങ്കേതിക വിദ്യയാണ താരതമ്യേന ചെലവു കുറഞ്ഞതും ശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയതും. ഫിഷന് പ്രവര്‍ത്തനം നിയന്ത്രിക്കാനാകുമെന്നതിനാലാണ് ഇത് ഉപയോഗപ്രദമായത്.
സൂര്യനിലും ഹൈഡ്രജന്‍ ബോംബിലും ഊര്‍ജ്ജോദ്പാദനം ഫ്യൂഷനിലൂടെയാണ് സാധ്യമാകുന്നത്. സൂര്യനില്‍ രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ച് ഹീലിയം ആയി മാറുന്നു. ഹൈഡ്രജന്‍ ബോംബിലും ഇതു തന്നെ സംഭവിക്കുന്നു. റേഡിയേഷന് കുറവാണെങ്കിലും ഈ പ്രവര്‍ത്തനത്തിലുണ്ടാകുന്ന കനത്ത താപം നിയന്ത്രിക്കാന്‍ കഴിയാത്തതായിരുന്നു പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ശാസ്ത്രലോകത്തിന് സാധിച്ചതോടെ ഫ്യൂഷന്‍ റിയാക്ടറില്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ ഒരുങ്ങുന്ന കൊച്ചു സൂര്യന്മാര് നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറിത്തുടങ്ങും.
കാറില്‍ ലിഫ്റ്റ് നല്‍കുന്നതിന് സുഹൃത്തുക്കളില്‍ നിന്ന് ചെറിയ തുക വാങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ നിങ്ങള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് അറിയുമോ? ഒരു സഹയാത്രികനില്‍ നിന്ന് പണം വാങ്ങി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അനധികൃത ടാക്സിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ 2500 പൗണ്ട് വരെ നിങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ കഴിയും. വാഹനത്തിന്റെ ഇന്ധനത്തിനായി പണം വാങ്ങുന്നതില്‍ നിയമപ്രശ്നങ്ങളില്ല. എന്നാല്‍ ഇന്ധനത്തിന് ആവശ്യമായ പണത്തിലും മേലെയാണ് വാങ്ങുന്നതെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് വാഹനമോടിക്കുന്നവര്‍ മനസില്‍ കരുതണമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.
ടാക്സി, അല്ലെങ്കില്‍ പ്രൈവറ്റ് ഹയര്‍ ലൈസന്‍സ് ഇല്ലെങ്കില്‍ ലിഫ്റ്റുകള്‍ നല്കി പണമീടാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതിയില്ല. സുഹൃത്തുക്കള്‍ക്ക് ലിഫ്റ്റ് നല്കി പണം വാങ്ങുന്നത് പിടിക്കപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുകയും ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുകയും ചെയ്യും. ചില അവസരങ്ങളില്‍ ലൈസന്‍സ് പോലും റദ്ദായേക്കാം. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇത് അത്ര കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. പക്ഷേ ലിഫ്റ്റുകള്‍ പണം വാങ്ങിയാണോ നല്‍കുന്നത് എന്ന് കണ്ടുപിടിക്കാന്‍ പോലീസിന് പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും മറ്റും ഷെയര്‍ റൈഡുകള്‍ നടത്തുന്നവര്‍ ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഫെയിസ്ബുക്ക് ഗ്രൂപ്പായ ബോണ്‍മൗത്ത് ആന്‍ഡ് പൂള് ലിഫ്റ്റ്സ് ഗ്രൂപ്പില്‍ ഡോര്‍സെറ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ 5000 പേര് നിയമവിരുദ്ധമായി ഇത്തരം ലിഫ്റ്റുകള്‍ നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ലിഫ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തയ്യാറാക്കിയിരിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെക്കുറിച്ച് അറിവുണ്ടെന്നും ഇത്തരത്തില്‍ പരിചയമില്ലാത്ത ആളുകളുമായി യാത്രകള്‍ ചെയ്യുമ്പോള്‍ നിയമലംഘനം മാത്രമല്ല സ്വന്തം സുരക്ഷ കൂടി അപകടത്തിലാക്കുകയാണെന്ന് മനസിലാക്കണമെന്നും പോലീസ് പറയുന്നു.
വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന സോണി മ്യൂസിക്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ രണ്ടു ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത് ഭീകര രംഗങ്ങള്‍. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. രണ്ട് ക്യാന്റീന് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ സ്വയരക്ഷക്ക് ടേബിളുകള്‍ക്ക് അടിയില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഉടമയായ സൈമണ്‍ കോവല്‍ ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് കുത്തേറ്റതിനെത്തുടര്‍ന്ന് മാരകമായ മുറിവുകളോടെ ആശുപത്രിയിലാണ്.
ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേറ്ററിംഗ് ടീമിലെ രണ്ടു പേര് തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു ഇതെന്ന് സോണി മ്യൂസിക് വക്താവ് പിന്നീട് അറിയിച്ചു. മെട്രോപോളിറ്റന്‍ പോലീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ക്യാന്റീനില്‍ നിന്ന് നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. പിന്നീട് ഇവര്‍ സ്വരക്ഷക്കായി മേശകള്‍ക്ക് കീഴില്‍ കയറി. കേറ്ററിംഗ് ജീവനക്കാരില്‍ ഒരാള്‍ മറ്റേയാളെ കത്തിയുമായി ഓടിക്കുകയായിരുന്നു. ഇരുവരുടെയും കയ്യില്‍ കത്തിയുണ്ടായിരുന്നു. ഓട്ടത്തിനിടയില്‍ പരസ്പരം ആക്രമിക്കാന്‍ ശ്രമിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സ്വകാര്യ കേറ്ററിംഗ് കമ്പനിയാണ് ഇവരെ നിയമിച്ചിട്ടുള്ളത്. പിന്നീട് ആംഡ് പോലീസ് രംഗത്തെത്തുകയും എല്ലാ ജീവനക്കാരെയും ഓഫീസില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. ആറോ ഏഴോ ഇഞ്ച് നീളമുള്ള കിച്ചന് കത്തിയുപയോഗിച്ചുള്ള കുത്താണ് ഒരാള്‍ക്ക് ഏറ്റത്. തുടക്കു മേലാണ് ഇയാള്‍ക്ക് കുത്തേറ്റതെന്ന് സംഭവത്തിന് സാക്ഷികളായ ജീവനക്കാര്‍ പറയുന്നു.