മലയാളംയുകെ ന്യൂസ് ടീം
ബിർമിങ്ഹാം: യുകെയിലെ പ്രവാസി മലയാളി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഒരാഴ്ച … സ്കൂൾ അവധി… ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച്ചുകൊണ്ടിരിക്കുന്ന ഏകദിന കണ്‍വെന്‍ഷനുകൾ.. ഓരോ ദിവസവും ആയിരങ്ങൾ എത്തിച്ചേരുന്നു.. വിശ്വാസികളുടെ സൗകര്യാർത്ഥം ഒൻപത് സ്ഥലങ്ങളിൽ… യുകെയിലെ മലയാളികളുടെ ഹൃദയത്തില്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച് ദൈവാനുഗ്രഹം പ്രാപിച്ചു കടന്നുപോകുന്ന അനുഭവകാഴ്ചകൾ.. മോട്ടോർ വേയുടെ പിതാവ് എന്ന് ഏറ്റു പറഞ്ഞ, അക്ഷീണം യുകെയുടെ നാനാഭാഗങ്ങളിൽ യാത്ര ചെയ്‌ത് തന്റെ വിശ്വാസികൾക്കായി, നമ്മുടെ ഇടയനായി, യുകെയിലെ വിശ്വാസികളുടെ ഭവന സന്ദർശനങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുന്ന നമ്മുടെ പിതാവ് സ്രാമ്പിക്കൽ.. തുടങ്ങിവെക്കുന്ന എല്ലാ പ്രവർത്തികൾക്കും വിശ്വാസികളുടെ പരിപൂർണ്ണ പിന്തുണ…
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസികള്‍ക്കായി ഒരുക്കുന്ന പ്രഥമ ‘അഭിഷേകാഗ്നി’ ബൈബിള്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍, അതായത് 22-ാം തിയതി ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച ‘അഭിഷേകാഗ്നി’ നാളെ ബിർമിങ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിൽ… 22 മാസ് സെന്ററിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ നാളെ ന്യൂ ബിങ്‌ലി ഹാളിൽ എത്തിച്ചേരും എന്നതിന് സംശയം വേണ്ട… യുകെയുടെ ഹൃദയം എന്നറിയപ്പെടുന്ന മിഡ്‌ലാൻഡ്‌സ്… മലയാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള യുകെയിലെ റീജിയൺ… അതെ കവെൻട്രി റീജിയൺ.. ഫാദർ ജെയ്സൺ കരിപ്പായി, ഫാദർ സെബാസ്റ്റ്യൻ നാമത്തിൽ എന്നിവർ നേതൃത്വം നൽകുന്ന റീജിയൺ…
സെഹിയോണ്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യര്‍ ഖന്‍ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. രാവിലെ 9:00ന് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതയിലാണ് ഏകദിന ധ്യാനം ബിർമിങ്ഹാമിൽ ക്രമീകരിച്ചിരിക്കുന്നത്.
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും ഹൃദയത്തെ സ്പര്‍ശിക്കുന്നതും ഒപ്പം പരിപോഷിപ്പിക്കുന്നവയുമാകട്ടെ. എന്റെ ജീവിതവിളിയോട്, ഞാന്‍ സ്വീകരിച്ച കൂദാശകളോട് നീതി പുലര്‍ത്താന്‍, വിശ്വസ്തതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വേണ്ട പ്രസാദവരത്തിനായി നമുക്ക് തിരുമുന്‍പില്‍ പ്രാര്‍ത്ഥിക്കാം. നമ്മുടെ അനുദിന തിരക്കുകൾ മാറ്റിനിർത്തി കുട്ടികളുമായി കടന്ന് വന്ന് കർത്താവിനോട് ചേരാൻ കിട്ടുന്ന ഈ അവസരം പാഴാക്കാതെ ശ്രദ്ധിക്കാം… എല്ലാം എന്റെ കഴിവ് എന്ന ചിന്ത മാറ്റി നമുക്ക് കർത്താവിനോടു ചേരാൻ ശ്രമിക്കാം… നമ്മുടെ കുട്ടികളുടെ നന്മക്കായി, നല്ല നാളെക്കായി പ്രാർത്ഥിക്കാം.. കര്‍ത്താവു കൂടെയുള്ളപ്പോള്‍ എനിക്കെല്ലാം സാധ്യമാണ്, എനിക്കൊന്നിനും ഒരിക്കലും കുറവുണ്ടാവുകയില്ല…. എന്ന വിശ്വാസത്തോടെ…
ഒക്ടോബര്‍ 26 – വ്യാഴം : കവന്‍ട്രി
ന്യൂ ബിങ്‌ലി ഹാള്‍, ഐ ഹോക്‌ലി സര്‍ക്കസ്, ബര്‍മിങ്ഹാം, ബി18 5പിപി
ഒക്ടോബര്‍ – വെള്ളി : സൗത്താംപ്റ്റണ്‍
ബോര്‍ണ്‍മൗത്ത് ലൈഫ് സെന്റര്‍ സിറ്റിഡി, 713 വിംബോണ്‍ റോഡ്, ബോണ്‍മൗത്ത്, ബിഎച്ച്9 2എയു
ഒക്ടോബര്‍ – ശനി : ബ്രിസ്‌റ്റോള്‍
കോര്‍പ്പസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കൂള്‍, ടിവൈ ഡ്രോ റോഡ്, ലിസ്‌വെയ്ന്‍, കാര്‍ഡിഫ്, സിഎഫ്23 6എക്‌സ്എല്‍
ഒക്ടോബര്‍ – ഞായര്‍ : ലണ്ടന്‍
അലയന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്റ്‌സ് ലെയിന്‍സ്, ഹെന്‍ഡണ്‍, ലണ്ടന്‍, എന്‍ഡബ്യു4 1ആര്‍എല്‍
സ്വന്തം ലേഖകന്‍
ലണ്ടന്‍ : ദി കിംഗ് സിനിമയില്‍ മമ്മൂട്ടി പരിഹസിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒളിക്യാമറകള്‍ വെച്ച് വാര്‍ത്തകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ” വരിയുടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ” നിന്ന് വ്യത്യസ്തനായി, പത്രസ്വാതന്ത്ര്യം എന്ന പദവിയെ അങ്ങേയറ്റം പൌരബോധത്തോട് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന തോമസ് ചാണ്ടി എന്ന എം എല്‍ എ നടത്തിയ കായല്‍ കൊള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്ന പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് ചാനലിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ കേരളത്തിലെയും അതോടൊപ്പം തന്നെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും താരമാകുന്നു.
പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടുവന്ന അഴിമതി വാര്‍ത്ത ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഴിമതി അല്ല, മറിച്ച് കേരളത്തിലെ എം എല്‍ എ മാരെയെല്ലാം വിലയ്ക്കെടുക്കാന്‍ കഴിവുള്ള ഒരു ബിസിനസ്സുകാരന്റെ അഴിമതി എന്നതാണ് പ്രസാദ് ടി വിയെ ഇത്രയധികം ജനപ്രിയനാക്കിയത്. ഈ അടുത്തകാലത്ത് ഏഷ്യാനെറ്റ് എന്ന ചാനലിന് ഇത്രയധികം റേറ്റിംഗ് ഉണ്ടാക്കി കൊടുത്ത ഒരു വാര്‍ത്തയാണ് ഈ അഴിമതി വാര്‍ത്ത എന്ന് ഉറപ്പിച്ചു പറയാം.
കഴിഞ്ഞ ഒന്നര മാസമായി പതിവ് അഴിമതിവിരുദ്ധ പുണ്യാളന്മാരായി ഇടതുപക്ഷവും, വലതുപക്ഷവും, ബി ജെ പിയും വെറും അധരവ്യായാമങ്ങള്‍ നടത്തിയപ്പോഴും, കലക്ടറുടെ അന്വേഷണം എന്ന കടമ്പയിലൂടെ തോമസ് ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴും ഇവരെ ശരിക്കും മുട്ട് കുത്തിച്ചത് പ്രസാദ് ടി വി എന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ദിനംപ്രതി പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ്. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുന്നവയായിരുന്നു ഓരോ റിപ്പോര്‍ട്ടുകളും. ഏകദേശം 25 ഇൻവസ്റ്റിഗേഷൻ സ്റ്റോറികളാണ് പ്രസാദ് ടി വി ഈ കഴിഞ്ഞ മാസങ്ങളില്‍ ഏഷ്യാനെറ്റിനായി തയ്യാറാക്കിയത്. ഈ ഓരോ റിപ്പോര്‍ട്ടുകളും തോമസ് ചാണ്ടിയെ കുരുക്കുകളില്‍ നിന്ന് കൂടുതല്‍ കുരുക്കുകളിലേയ്ക്ക് എത്തിക്കുന്നവയായിരുന്നു
പ്രസാദ് കണ്ടെത്തിയതിലും കൂടുതൽ നിയമലംഘനങ്ങൾ ആലപ്പുഴ കലക്ടറായ ടി വി അനുപമയും സംഘവും കണ്ടെത്തുകയും ചെയ്തപ്പോള്‍ പ്രസാദ് എന്ന മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കും കൂടുതല്‍ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായി. കേരളത്തിലെ പ്രമുഖനായ ബിസിനസ്സുകാരന്‍ മന്ത്രിക്കെതിരെ സത്യസന്ധമായ തെളിവുകളോടെ റിപ്പോർട്ട് കൊടുക്കാനുള്ള തന്റേടമാണ് പ്രസാദിനെ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ഒരു സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന് വീരവാദം മുഴക്കിയ മന്ത്രി തോമസ് ചാണ്ടിക്ക് പ്രസാദ് പുറത്ത് കൊണ്ടുവന്ന തെളിവുകളുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുകയും അവസാനം താന്‍ കായല്‍ നികത്തിയതായി പരസ്യമായി സമ്മതിക്കണ്ടിയും വന്നു.
ഇവിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസാദ് ടി വി വിജയിച്ചത്. അതോടൊപ്പം തന്റെ ജീവനുവരെ ഭീഷണിയാകുന്ന രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ മനസാക്ഷിക്കൊപ്പം ധീരമായി പോരാടുകയും ചെയ്തു. സത്യത്തില്‍ പ്രസാദ് ഈ അഴിമതി വാര്‍ത്ത പണം വാങ്ങിയോ, ഭീഷണിയുടെ മുന്‍പിലോ അവസാനിപ്പിച്ചിരുന്നു എങ്കില്‍ തോമസ് ചാണ്ടി എന്ന കായല്‍ രാജാവിന്റെ കായല്‍ കയ്യേറ്റം എന്നേ ഒരു സാധാരണ വാര്‍ത്ത മാത്രമായി അവസാനിച്ചേനെ.
അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് തോമസ് ചാണ്ടി കായല്‍ കയ്യേറി എന്ന് തെളിവുകള്‍ അടക്കം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഈ ബിസ്സിനസ്സുകാരനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, കലക്ടറുടെ റിപ്പോര്‍ട്ടും ആരോപണങ്ങളും മുഴുവനും വിശ്വസിക്കണോ എന്ന് ചോദിക്കുന്ന സി പി എം ന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും , ജനത്തിനെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം പ്രതികരണവും, പ്രതിഷേധവും നടത്തുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും, അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ബി ജെ പിക്കാരുടെ അഴിമതി വിരുദ്ധ പോരാട്ടവും ഒക്കെ. ഇവരെല്ലാം തോമസ് ചാണ്ടിയുടെ അച്ചാരം വാങ്ങുന്ന വെറും നാലാംകിട രാഷ്ട്രീയ സഹകരണ സംഘങ്ങള്‍ ആണെന്ന് അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.
ഇവരെ ഒക്കെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ക്ക് മുന്‍പില്‍ അടിയറവ് പറയിച്ച്, തോമസ് ചാണ്ടി കായല്‍ കയ്യേറിയ കള്ളനാണ് എന്ന് പറയിപ്പിക്കാന്‍ കാരണക്കാരനായ പ്രസാദ് ടി വി എന്ന മാധ്യമപ്രവര്‍ത്തകനെയും, ഏഷ്യാനെറ്റ് എന്ന ചാനലിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ ധീരതയും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമപ്രവര്‍ത്തകരുടെ കുറവാണ് ഇന്ന് ഇന്ത്യ മഹാരാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു പോരായ്മയും. അതുകൊണ്ട് തന്നെ വിറ്റഴിക്കപ്പെട്ട ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തരായി സാധാരണക്കാരന്റെ ശബ്ദവും, ആശ്രയവും , പ്രതീക്ഷയുമായ ഇതുപോലെയുള്ള മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതും, അഭിനന്ദിക്കേണ്ടതും , പ്രോല്‍സാഹിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇതുപോലെയുള്ള ആയിരക്കണക്കിന് പ്രസാദുമാര്‍ ഇനിയും ഇന്ത്യന്‍ മണ്ണില്‍ ജനിക്കട്ടെ…
പ്രിയ പ്രസാദ് ടി വി….
താങ്കള്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിനും , സാധാരണക്കാരന് വേണ്ടിയുള്ള ധീരമായ മാധ്യമപ്രവര്‍ത്തനത്തിനും മലയാളം യുകെ.കോം ഓണ്‍ലൈന്‍ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഞങ്ങള്‍ ഓരോരുത്തരും പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു….
വാനക്രൈ, പെറ്റിയ തുടങ്ങിയ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ക്കു ശേഷം യൂറോപ്പിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ബാഡ് റാബിറ്റ് പടരുന്നു. കോര്‍പറേറ്റ് നെറ്റ് വര്‍ക്കുകളെ ലക്ഷ്യമിടുന്ന സൈബര്‍ ആക്രമണമാണ് ഇതെന്നാണ് കരുതുന്നത്. റഷ്യ, യുക്രൈന്‍, ടര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ബാഡ് റാബിറ്റ് ആക്രമണം സ്ഥിരീകരിച്ചു. ഈ വര്‍ഷം വന്‍തോതില്‍ പ്രശ്‌നങ്ങല്‍ സൃഷ്ടിച്ച വാനക്രൈ, പെറ്റിയ ആക്രമണങ്ങള്‍ക്ക് സമാനാണ് ഈ റാന്‍സംവെയര്‍ എന്നാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പേഴ്‌സ്‌കി വ്യക്തമാക്കുന്നത്.
റഷ്യയിലാണ് ഈ പുതിയ റാന്‍സംവെയര്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. റഷ്യയിലെ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ആക്രമിച്ച് കീഴടക്കിയ ശേഷം അവയിലൂടെയാണ് ഇത് മറ്റു ഡിവൈസുകളില്‍ എത്തിയത്. ഇന്റര്‍ഫാക്‌സ്, ഫൊണ്ടാന്‍ക എന്നിവ ആക്രമണത്തിന് വിധേയമായി. യുക്രെയിനിലെ ഒഡേസ വിമാനത്താവളം കീവ് മെട്രോ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ബാഡ് റാബിറ്റ് ബാധിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകൡ ആധിപത്യം സ്ഥാപിക്കുന്ന റാന്‍സംവെയര്‍ 0.05 ബിറ്റ്‌കോയിന്‍ ആണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നത്.
220 പൗണ്ടിനു തുല്യമായ ഈ തുക നല്‍കരുതെന്നാണ് സുരക്ഷാ വിദ്ഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. ഇപ്രകാരം പണം നല്‍കുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രേരണയാകും. പണം നല്‍കിയാലും കന്വ്യൂട്ടറുകളും നെറ്റ് വര്‍ക്കുകളും ഈ വൈറസില്‍ നിന്ന് മുക്തമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ആക്രമണത്തിന് പിന്നിലുള്ളവര്‍ വാക്കു പാലിക്കാന്‍ സാധ്യത കുറവാണെന്നും സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ കാണുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് വെളിപ്പെടുത്തല്‍. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവ് തോംപ്‌സണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് നിയന്ത്രിക്കാന്‍ നിയമം പ്രയോഗിക്കുന്നതിലുപരിയായുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ സെലക്റ്റ് കമ്മിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2015നും 2016 നുമിടയില്‍ ഇത്തരം സൈറ്റുകളുടെ എണ്ണത്തില്‍ 258 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോകമൊട്ടാകെയെടുത്താല്‍ ഇത്തരം സൈറ്റുകളിലേക്ക് യുകെയില്‍ നിന്ന് അപ്ലോഡ് ചെയ്യപ്പെടുന്നത് 0.1 ശതമാനം ചിത്രങ്ങള്‍ മാത്രമാണെന്നതാണ് ആശ്വാസം നല്‍കുന്നത്. ഈ ചിത്രങ്ങളുടെ വിതരണം തടയാന്‍ ശിക്ഷകള്‍ കടുത്തതാക്കുക മാത്രമല്ല പരിഹാരമെന്നും ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഈ ദുശീലത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തരമായി എന്തെങ്കിലും ചെയ്യണം. സ്റ്റോപ്പ് ഇറ്റ് നൗ പോലെയുള്ള ചാരിറ്റികള്‍ ചൈല്‍ഡ് പോണ്‍ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പലര്‍ക്കും ശിക്ഷ കാര്യമായി ലഭിക്കുന്നില്ല എന്നത് വീഴ്ചയാണ്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെയുള്ള പോലീസ് ഫണ്ടിംഗിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇവയെല്ലാം ഈ വിപത്തിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നുണ്ട്.
ഡാലസ്: ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് നല്‍കിയ പുതിയ മൊഴി പുറത്ത്. കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് കുട്ടി മരിച്ചതെന്നാണ് വെസ്ലി നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസവുമുണ്ടാകുകയും കുട്ടി അബോധാവസ്ഥയിലാകുകയും ചെയ്തു. മരിച്ചെന്നു കരുതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെസ്ലി പറഞ്ഞു. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചതിനുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 3 മണിയോടെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്ത് മരത്തിനു കീഴില്‍ നിര്‍ത്തിയെന്നും പിന്നീട് ചെന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്നുമായിരുന്നു വെസ്ലി ആദ്യം നല്‍കിയ മൊഴി. ഇതേത്തുടര്‍ന്ന് വെസ്ലിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയതിനു ശേഷമാണ് വെസ്ലി ആദ്യം നല്‍കിയ മൊഴി തിരുത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഷെറിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനെ സഹായിച്ചു.
ഏഴാം തിയതിയാണ് ഷെറിനെ കാണാനില്ലെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ചെന്നായ്ക്കളുള്ളതിനാല്‍ മുറ്റത്തു നിര്‍ത്തിയ കുട്ടിയെ ചെന്നായ്ക്കള്‍ പിടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു.
വിമാനത്തിനുള്ളില്‍ വെച്ച് കാമുകിക്ക് സര്‍പ്രൈസ് നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് അക്കാര്യം ജീവിതകാലം മുഴുവന്‍ ഓര്‍ക്കും. കാരണം വിവാഹാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെ വിമാനം 24,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കുകള്‍ തുറക്കുകയും വിവാഹാഭ്യര്‍ത്ഥന ദുരന്തമാകുകയുമായിരുന്നു. എന്തായാലും കാമുകി യെസ് പറഞ്ഞതിനു ശേഷമാണ് എയര്‍ ഗട്ടറില്‍ വീണ് വിമാനം താഴേക്ക് പതിച്ചത്.
ലണ്ടനില്‍ അഭിഭാഷകനായ ക്രിസ് ജീന്‍സിനാണ് ഈ അനുഭവമുണ്ടായത്. ബാലിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിനുള്ളില്‍ വെച്ച് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഇയാള്‍. പെര്‍ത്തില്‍ നിന്ന് ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നാല് മണിക്കൂറോളമുള്ള യാത്ര 25 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക പ്രശ്‌നം മൂലം വിമാനം പെര്‍ത്തിലേക്ക് തിരിച്ചിറക്കാന്‍ പൈലറ്റ് ഒരുങ്ങി. തിരികെ പറക്കുമ്പോളാണ് വിമാനം ഇത്രയും താഴേക്ക് പതിക്കാനൊരുങ്ങിയത്.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പരിഭ്രമിച്ച യാത്രക്കാര്‍ നിലവിളിക്കുന്നതും ഓക്‌സിജന്‍ മാസ്‌കുകള്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിന് കഴിഞ്ഞു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.
വേയ്‌ലാന്‍ഡ്: ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തടവുകാര്‍ക്ക് അനുവാദമില്ല. ഒളിച്ചു കടത്തിയ ഫോണുകള്‍ തടവുകാര്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് നിയമവിരുദ്ധമാണ്. പക്ഷേ യുകെയിലെ വേയ്‌ലാന്‍ഡിലെ ജയിലില്‍ ഇത് നിയമവിധേയമാണ്. ഇവിടത്തെ തടവുകാര്‍ക്ക് മൊബൈല്‍ ഫോണു ലാപ്‌ടോപ്പുമൊക്കെയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം തെരഞ്ഞെടുക്കാനും ജയില്‍ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുമൊക്ക് ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ബന്ധുക്കളെ വിളിക്കാനായി സെല്‍ഫോണുകളും നല്‍കിയിരിക്കുകയാണ്.
നോര്‍ഫോക്കില്‍ സ്ഥിതിചെയ്യുന്ന എച്ച്എംപി വേയ്‌ലാന്‍ഡ് ഒരു കാറ്റഗറി സി ജയിലാണ്. 100 ജീവപര്യന്തം തടവുകാരുള്‍പ്പെടെ 1000 തടവുകാരാണ് ഇവിടെയുള്ളത്. ജയിലിന്റെ ഡിജിറ്റലൈസേഷന്‍ പരിപാടിയുടെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ തടവുകാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. എച്ച്എം ഇന്‍സ്‌പെക്ടറേറ്റ് ഓഫ് പ്രിസണ്‍സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കുക, ജയില്‍ ഷോപ്പില്‍ നിന്ന് ഭക്ഷണവും മറ്റും ഓര്‍ഡര്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചാണ് തടവുകാര്‍ ചെയ്യുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കിയിട്ടില്ല.
മോശം പെരുമാറ്റത്തിന് ശിക്ഷയായി ഇവരുടെ നെറ്റ്ബുക്ക് തിരികെ വാങ്ങാറുണ്ടെങ്കിലും കമ്യൂണല്‍ വിംഗിലെ കിയോസ്‌കുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. 2013ല്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷം ഇവിടെ തടവുകാരുടെ ഉപയോഗത്തിനായി ഫോണ്‍ സ്ഥാപിച്ചിരുന്നു. ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും തടവുകാരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെക്‌സാസ്: അമേരിക്കയില്‍ മൂന്ന് വയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് വീണ്ടും അറസ്റ്റിലായി. ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഷെറിനെ കാണാതായത് സംബന്ധിച്ച് വെസ്ലി നേരത്തേ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടി കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വെച്ചുതന്നെയായിരിക്കാം കൊലപാതകം നടന്നിട്ടുള്ളതെന്നും പോലീസിന് സംശയമുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിക്ക് പാല് കുടിക്കാന്‍ വിസമ്മതിച്ചതിനാല്‍ മുറ്റത്ത് മരത്തിനു കീഴില്‍ ഒറ്റക്ക് നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. പുതുതായി നല്‍കിയ മൊഴി പോലീസ് പുറത്തു വിട്ടിട്ടില്ല. വീടിന് ഒരു കിലോമീറ്റര്‍ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചതിനുള്ള വകുപ്പുകളും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
വെസ്ലിയുടെ കാറില്‍ നിന്ന് ലഭിച്ച് ഡിഎന്‍എ സാമ്പിളുകള്‍ കൊലപാതകമാണെന്ന പോലീസിന്റെ സംശയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച കുട്ടിയുടെ മൃതദേഹം ഷെറിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായെന്ന് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ബിനോയി ജോസഫ്
ആലീസ് റോസിംഗ്ടൺ ജനുവരി മുതൽ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങും. അവളുടെ കാലുകളുടെ ചലനശേഷി തിരിച്ചു കിട്ടിത്തുടങ്ങി. 18 റൗണ്ട് കീമോതെറാപ്പിയ്ക്ക് ശേഷം സന്തോഷവതിയായി ആലീസ് തൻറെ വീട്ടിൽ തിരിച്ചെത്തി. 12 വയസുകാരിയായ ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും. ആലീസിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്ന വാർത്ത തങ്ങളെ നടുക്കിയെന്നും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിലെ ടീമിൻറെ കൂട്ടായ പ്രവർത്തനം ചികിത്സ വിജയകരമാക്കാൻ സഹായിച്ചതായി ആലീസിൻറെ പിതാവ് നിക്ക് റോസിംഗ്ടൺ പറഞ്ഞു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മാർത്ഥമായ സേവനത്തെ അദ്ദേഹം പ്രശംസിച്ചു.
ഗാർഡ് ഓഫ് ഓണർ സെറമണി നടത്തിയാണ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആലീസിൻറെ ധീരതയെ അനുമോദിച്ചത്. ആലീസിൻറെ അവസാന റൗണ്ട് കീമോതെറാപ്പി പൂർത്തിയായ ശേഷം സ്റ്റാഫുകൾ എല്ലാവരും C2 വാർഡിൻറെ കോറിഡോറിൽ ഒത്തുകൂടി. ഡോക്ടർമാരും നഴ്സുമാരും ചേർന്ന് തയ്യാറാക്കിയ ഒരു പദ്യം അവർ ഒന്നിച്ചു ചൊല്ലി. കൈയടിയിൽ മുഖരിതമായ അന്തരീക്ഷത്തിൽ കീമോതെറാപ്പി പൂർത്തിയായതായി അറിയിക്കുന്ന ബെല്ല് ആലീസ് മൂന്നു തവണ മുഴക്കി. ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദിക്കുന്ന സർട്ടിഫിക്കറ്റും കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുതലാണ് ആലീസിന് കാലിനു വേദനയനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് വേദന പുറം ഭാഗത്തേയ്ക്ക് ബാധിച്ചു. സയാട്ടിക്കുമായി ബന്ധപ്പെട്ട വേദനയെന്ന് കരുതിയെങ്കിലും പീറ്റർബറോ സിറ്റി ഹോസ്പിറ്റലിലെ സ്കാനിൽ തൈബോണിൽ ട്യൂമർ കണ്ടെത്തി. പിന്നീട് നടന്ന ഡയഗ്നോസിസിൽ ആലിസിന് ഓസ്റ്റിയോസർകോമ എന്ന അപൂർവ്വ ബോൺ ക്യാൻസർ ആണ് എന്ന് കണ്ടെത്തുകയും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിൽ ചികിത്സ ആരംഭിക്കുകയുമായിരുന്നു. ആലീസിൻറെ പന്ത്രണ്ടാം ജന്മദിനവും വാർഡിൽ ആണ് ആഘോഷിച്ചത്. ആലീസിൻറെ ഗാർഡ് ഓഫ് ഓണർ സെറമണിയുടെ വീഡിയോ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടന്‍: യുകെയില്‍ ജോലിക്കായുള്ള അന്വേഷണവും ചെലവേറിയതാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഗ്രാജ്വേഷന് ശേഷം ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഒരു സര്‍വേ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസിലെ വര്‍ദ്ധനയും ജീവിതച്ചെലവുകളും മൂലം വിദ്യാഭ്യാസം കഴിഞ്ഞ പുറത്തിറങ്ങുന്നവര്‍ കടങ്ങളുടെ ഭാരവുമായാണ് എത്തുന്നത്. അതിനു പിന്നാലെയാണ് തൊഴില്‍ തേടാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.
ശരാശരി 506.55 പൗണ്ട് ശരിയായ ഒരു ജോലി ലഭിക്കുന്നതിനു മുമ്പായി ഇന്റര്‍വ്യൂ ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നുവെന്നാണ് റിസര്‍ച്ച് പറയുന്നത്. 2000 വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി 50,000 പൗണ്ട് വരെ കടമുണ്ടാകാറുണ്ടെന്നാണ് സൂചന. ഇത്രയും വലിയ ഭാരവുമായി പുറത്തിറങ്ങുന്ന തങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതു മൂലം ഇന്റര്‍വ്യൂകൡ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും 43 ശതമാനം വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ഗ്രാജ്വേറ്റ് സ്‌കീമില്‍ അപേക്ഷിക്കുന്നവര്‍ക്ക് അസസ്‌മെന്റ് കാലയളവിലെ ചെലവാകുന്ന തുക തിരികെ നല്‍കാന്‍ വന്‍കിട കമ്പനികള്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ ചെറിയ കമ്പനികളില്‍ ഇത് പ്രായോഗികമല്ല. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.