Main News

ലണ്ടന്‍: കുട്ടികളില്‍ ശ്രദ്ധ വളരാന്‍ യുകെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ സന്തോഷവും സൗഖ്യവും ലക്ഷ്യമാക്കിയുള്ള ക്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതായാണ് വിവരം. എട്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ശ്വസന പരിശീലനവും ധ്യാനവും ഉള്‍പ്പെടെയുള്ളവയിലാണ് പരിശീലനം. വിഷാദരോഗം, അമിത ആകാംക്ഷ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉചിതമായ പരിശീലനങ്ങളാണ് ഇവ. എന്നാല്‍ ഇവ വീട്ടില്‍ തന്നെ പരിശീലിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.
ധ്യാനത്തിനായി ചെയ്യേണ്ടത്.

ഏറ്റവും ലളിതമാക്കുക

കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത് എന്ന് ആദ്യം തന്നെ മനസില്‍ കരുതുക. അതുകൊണ്ടുതന്നെ അവര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ വേണം പെരുമാറാന്‍. എത്ര നേരം ക്ഷമയോടെ അവര്‍ക്ക് ഇരിക്കാന്‍ സാധിക്കും, ശ്രദ്ധിക്കാന്‍ സാധിക്കും എന്ന കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.

ശ്വസന പരിശീലനം

ശ്വസന പരിശീലനത്തിന് മുതിര്‍ന്നവരെപ്പോലും ഒരുക്കിയെടുക്കുക ബുദ്ധിമുട്ടാണ്. അതിനായി എത്ര തവണ പദ്ധതിയിട്ടാലും പാളിപ്പോകാറാണ് പതിവ്. കുട്ടികളെ അതിനായി തയ്യാറാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അവരോട് കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം വയറിനു മുകളില്‍ ഒരു ചെറിയ പാവയോ ഭാരമില്ലാത്ത കളിപ്പാട്ടമോ വയ്ക്കുക. ശ്വസിക്കുമ്പോള്‍ ഈ പാവയുടെ ചലനം നിരീക്ഷിക്കാന്‍ അവരോട് ആവശ്യപ്പെടുക.

സ്പൈഡര്‍മാന്‍ ധ്യാനം

സൂപ്പര്‍ ഹീറോകള്‍ ചെയ്യുന്നതിനെ അനുകരിക്കാന്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. ധ്യാനം പോലെയുള്ളവ തങ്ങളുടെ അമാനുഷിക കഴിവുകളെ വികസിപ്പിക്കുമെന്ന് കുട്ടികളോട് പറഞ്ഞാല്‍ അവര്‍ അതിന് തയ്യാറാകും. അവര്‍ മണക്കുന്നതും രുചിക്കുന്നതും ശ്രവിക്കുന്നതുമായ കാര്യങ്ങളെ കുറച്ചുകൂടി നന്നായി ശ്രദ്ധിക്കാന്‍ പഠിക്കുകയും ചെയ്യും.

ധ്യാനം പ്രാവര്‍ത്തികമായില്ലെങ്കില്‍

കാം ജാറുകള്‍

നിറമുള്ള ദ്രാവകവും തിളങ്ങുന്ന വസ്തുക്കളും നിറച്ച ജാറുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ. ധ്യാനത്തിന് കുട്ടികള്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം ഒരു ജാര്‍ അവരുടെ കയ്യില്‍ കൊടുത്തു നോക്കൂ. അവര്‍ ശാന്തമായി അതില്‍ നിരീക്ഷിക്കുന്നത് കാണാം.

ശ്രദ്ധ എല്ലാ കാര്യങ്ങളിലും

ഏറെ നേരം കുത്തിയിരുന്ന് മെഡിറ്റേഷന്‍ നടത്തുന്നതിനൊപ്പം തന്നെ ഫലപ്രദമാണ് നാം ചെയ്യുന്ന കാര്യങ്ങളിലെല്ലാം ശ്രദ്ധ പതിപ്പിക്കാന്‍ നല്‍കുന്ന പരിശീലനം. നിങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുക. നടക്കുമ്പോള്‍ മുമ്പ് ശ്രദ്ധിക്കാതിരുന്ന പല കാര്യങ്ങളും നിരീക്ഷിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് നടക്കാന്‍ പരിശീലിപ്പിക്കുക.

ഉപചാരം ശീലമാക്കുക

ഓരോ ദിവസവും തങ്ങള്‍ക്ക് ഉപകാരമുണ്ടാക്കിയ ഏതെങ്കിലും വസ്തുവിനെ, അല്ലെങ്കില്‍ അവസരത്തെക്കുറിച്ച് നന്ദിപൂര്‍വം സ്മരിക്കാന്‍ പരിശീലിപ്പിക്കുക. ഇത് വളരെ ചെറിയ കാര്യമാണെങ്കിലും ഏറ്റവും ചെറിയ കാര്യങ്ങളെപ്പോലും ഓര്‍ത്തിരിക്കാന്‍ കുട്ടികളെ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്കു പോകാനുള്ള ആദ്യ നടപടിയായി ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചാലും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രിട്ടന്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും. ഇതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ബ്രെക്‌സിറ്റ് നടപടികള്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയെയായിരിക്കും ഇത് ബാധിക്കുക. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നടത്തിയിട്ടില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നടത്താന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് അനുവാദം ലഭിക്കണമെങ്കില്‍ ഇനിയും രണ്ടു മാസം കൂടി വേണ്ടി വരുമെന്നാണ് ഇത് നല്‍കുന്ന സൂചന.
ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനായി ജൂണ്‍ 20ന് 27 അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. പേര് വെളിപ്പെടുത്താത്ത യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ചര്‍ച്ചാ മാനദണ്ഡങ്ങളുടെ കരട് രൂപീകരിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ഒരു ഉച്ചകോടി ചേരും. സ്പ്രിംഗിലായിരിക്കും ഈ ഉച്ചകോടി ചേരുന്നത്. എന്നാല്‍ രൂപീകരിക്കുന്ന മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിക്കാതെ യഥാര്‍ത്ഥ ചര്‍ച്ചകള്‍ തുടങ്ങില്ലെന്നാണ് സൂചന. അതായത് ചര്‍ച്ചകള്‍ക്കായി ഒരു കൃത്യമായ സമയം പ്രഖ്യാപിക്കാന്‍ ഉടനൊന്നും സാധിക്കില്ല.

ബ്രിട്ടന്റെ പുറത്തുപോക്കിന് ഇത് കൂടുതല്‍ താമസം ഉണ്ടാക്കും. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതു വരെ ഈ സമയപരിധിയേക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കുമെങ്കിലും അതിനു ശേഷം നിയന്ത്രണം നഷ്ടമാകും. ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കാന്‍ വൈകുന്നതിനെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോളുണ്ടാകാന്‍ ഇടയുള്ള താമസവും പ്രധാനമന്ത്രി ഈ നടപടികള്‍ വൈകിച്ചതിന്റെ ഫലമാണെന്ന വിമര്‍ശനവും ഉയര്‍ന്നേക്കും.

റജി നന്തികാട്ട്, പി.ആര്‍.ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍
ലണ്ടന്‍: ഹീത്രു വിമാനത്താവളത്തില്‍ നിന്നു കൊച്ചിയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് കാമ്പെയ്‌നിനു നേതൃത്വം നല്‍കുന്നത്. യുകെ മലയാളികളുടെ നീണ്ടകാലത്തെ ആഗ്രഹം സഫലമാക്കുന്നതിനായാണ് കൊച്ചിയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി പെറ്റീഷന്‍ കാമ്പെയിന് തുടക്കം കുറിച്ചിട്ടുള്ളത്. കൊച്ചി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം ഉയര്‍ത്തുന്നതാണ് കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ പറഞ്ഞു.

പ്രതിവര്‍ഷം ആയിരക്കണക്കിന് മലയാളികള്‍ ഹീത്രു വിമാനത്താവളത്തില്‍നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നു. ദിവസേന ശരാശരി 600 മലയാളികള്‍ എന്ന കണക്കാണ് ഏറ്റവും ഉചിതം. കൂടാതെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച വിസ ഓണ്‍ അറൈവല്‍ വഴിയും ധാരാളം ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നു. ഇവര്‍ക്കെല്ലാം നിലവിലെ ട്രാന്‍സിറ്റ് യാത്ര പ്രകാരം കണക്റ്റഡ് ഫ്‌ളൈറ്റിനുവേണ്ടി മണിക്കൂറുകളാണ് എയര്‍പോര്‍ട്ടുകളില്‍ ചിലവഴിക്കേണ്ടി വരുന്നത്. കൂടാതെ
യാത്രക്കാര്‍ക്കു വന്‍ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചിയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യം യുകെ മലയാളികള്‍ ഉയര്‍ത്തുന്നത്.

ആധുനിക സൗകര്യത്തോട് കൂടിയ ടെര്‍മിനല്‍ 3 വന്നതോടെ കൊച്ചി എയര്‍പോര്‍ട്ട് ഏതൊരു അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ധാരാളം പുതിയ ഫ്‌ളൈറ്റ് സര്‍വീസുകള്‍ തുടങ്ങാനും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും കൊച്ചി എയര്‍പോര്‍ട്ടിന് ഇപ്പോള്‍ സാധിക്കും. ഈ അനുകൂല സാഹചര്യം മുതലെടുത്ത് ഡയറക്ട് ഫ്‌ളൈറ്റ് എന്ന പ്രശ്‌നം പരിഹരിക്കണമെന്നും യുകെ മലയാളികള്‍ ആവശ്യപ്പെടുന്നു.

യുകെയിലെ മലയാളികളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ കൊച്ചി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ക്ക് കൊടുക്കുന്ന പെറ്റീഷനില്‍ ഏവരും ഒറ്റക്കെട്ടായി പങ്കുചേര്‍ന്ന് കാമ്പെയ്ന്‍ വിജയിപ്പിക്കണമെന്ന് താല്‍പര്യപ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങള്‍ക്കും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പങ്കാളിയാകാവുന്നതാണ്.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ സെന്റ് ജോണ്‍ സ്‌കൂളിനു സമീപമുണ്ടായ കാറപകടത്തില്‍ കൂടല്ലൂര്‍ നിവാസി പോള്‍ ജോണിനു ഗുരുതരമായി പരിക്കേറ്റു .പോള്‍ ജോണിന്റെ നില ഗുരുതരമാണ് .അപകടം നടന്ന ഉടനെ എയര്‍  ആംബുലൻസ് സഹായത്തോടെ പോളിനെ സാൽഫോഡ് ഹോപ്പ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു .പത്തു വയസ്സുള്ള മകള്‍ അഞ്ചോലോയെയും വീഥിൻഷോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനു വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ പാഞ്ഞു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത് .പോളിന്റെ  രണ്ടു കുട്ടികളില്‍  മൂത്തകുട്ടിക്കാണ് അപകടം ഉണ്ടായത്. ഭാര്യ മിനി നേഴ്‌സായി മാഞ്ചസ്റ്ററില്‍  ചെയ്യുകയാണ് .
 

സ്വന്തം ലേഖകന്‍
ഒരുമയിലാണ് ശക്തി എന്ന് തെളിയിച്ച് കൊണ്ട് രണ്ട് അസോസിയേഷനുകളിലായി നിന്നിരുന്ന വാറ്റ്ഫോര്‍ഡ് മലയാളികള്‍ ഒറ്റ അസോസിയേഷനായി മാറിയതോടെ നിരവധി പ്രവര്‍ത്തന പരിപാടികളാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാഴ്ച വയ്ക്കുന്നത്. കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍, വാറ്റ്ഫോര്‍ഡ് എന്ന പേരില്‍ ഒറ്റ സംഘടനയായി ഒരേ മനസ്സോടെ ഒന്ന് ചേര്‍ന്ന വാറ്റ്ഫോര്‍ഡ് മലയാളികള്‍ തങ്ങളുടെ ഒരുമയും ഐക്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഏറെ ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒന്നായി അധികം കഴിയുന്നതിന് മുന്‍പ് തന്നെ ചാരിറ്റി രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ കെസിഎഫ്‌ അന്ന്‍ മുതല്‍ യുകെ മലയാളികളുടെ ഏത് ആപത്ഘട്ടത്തിലും കൂടെയുണ്ട്. ഇതിനായി കൂടുതല്‍ ഫണ്ട് ശേഖരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ ഇപ്പോള്‍.

കലയെയും കായികരംഗത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന കെസിഎഫ്‌ ഇത്തവണ രണ്ട് വ്യത്യസ്ത പരിപാടികളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഓള്‍ യുകെ തലത്തില്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റും നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള സ്റ്റേജ് ഷോയുമാണ് ഈ ലക്ഷ്യത്തിനായി ഒരുക്കുന്നത്. രണ്ട് പ്രോഗ്രാമുകളിലും നിന്ന്‍ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം.kcf_logo_final_small

ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ചയാണ് ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നത്. യുകെയിലെവിടെ നിന്നുമുള്ള ടീമുകള്‍ക്ക് പങ്കെടുക്കാവുന്ന രീതിയില്‍ ആണ് ടൂര്‍ണ്ണമെന്‍റ് അരങ്ങേറുന്നത്. രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുക. കായിക രംഗത്തേക്ക് കുടുംബത്തെ ഒന്നടങ്കം കൊണ്ട് വരിക, അതിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം കാത്ത് സൂക്ഷിക്കുക എന്ന സന്ദേശവും കൂടി നല്‍കിക്കൊണ്ട് ആണ് കാറ്റഗറികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് കാറ്റഗറി ഒന്നില്‍ പങ്കെടുക്കുന്നവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണം. ഇതില്‍ ഒരാള്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടിയും മറ്റെയാള്‍ ഈ കുട്ടിയുടെ പിതാവോ മാതാവോ ആയിരിക്കണം.

രണ്ടാമത്തെ വിഭാഗത്തില്‍ ഉള്ളത് നാല്‍പ്പത് വയസ്സിന് മേല്‍ പ്രായമായ പുരുഷന്മാര്‍ക്ക് ഉള്ള മത്സരങ്ങളാണ്. അതായത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 1977 ഏപ്രില്‍ മാസത്തിന് മുന്‍പ് ജനിച്ചവര്‍ ആയിരിക്കണം.

ഇരു വിഭാഗങ്ങളിലും 2൦ ടീമുകള്‍ക്ക് വീതമാണ് അവസരം ഉണ്ടായിരിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത് ടീമുകള്‍ക്ക് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന ടീമിന് 15൦ പൗണ്ടും രണ്ടാം സമ്മാനം നേടുന്ന ടീമിന് 75 പൗണ്ടും മൂന്നാം സമ്മാനം നേടുന്ന ടീമിന് 4൦ പൗണ്ടും ക്യാഷ് അവാര്‍ഡ് ആയി നല്‍കുന്നു. കൂടാതെ നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച കാലത്ത് ൦9.3൦ മുതല്‍ വൈകുന്നേരം ൦4.൦൦ മണി വരെയാണ് മത്സരങ്ങള്‍. ടീമുകള്‍ ൦9.15ന് മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ 25 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്‌ ആയി നല്‍കേണ്ടതാണ്.

മത്സരവേദിയുടെ അഡ്രസ്സ്:

Francis Combe Academy
Horseshoe Lane
Watford, WD25 7HW

കൂടുതല്‍ വിവരങ്ങള്‍

സണ്ണിമോന്‍ മത്തായി – 07727993229

മാത്യു സെബാസ്റ്റ്യന്‍ – 07475686408

ജോസഫ് എലുകുന്നേല്‍ – 07947829926

ചാള്‍സ് മാണി – 07429522529

സ്വന്തം ലേഖകന്‍
ഡെല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിശ്വാസ യോഗ്യമല്ല എന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നേരെത്തെ തന്നെ ഉന്നയിച്ചിരുന്നു. പക്ഷേ ആരും അത് ഗൗനിച്ചിരുന്നില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ചില ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ എത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കെ‍ജ്‍രിവാള്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന വിശദീകരണവുമായി ആരോപണങ്ങളെ തള്ളിക്കളയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.

മുംബെയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ്‌‍ നിരുപവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. തന്‍റെ മണ്ഡലത്തില്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ താന്‍ ജയിക്കുമെന്ന് അദ്ദേഹം കമ്മീഷനെ വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് കാണാനില്ലെന്ന് പറഞ്ഞ് 700 സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയതാണ് ഈ വിഷയത്തില്‍ അവസാനം പുറത്തുവന്നത്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700 ലേറെ സ്ഥാനാര്‍ഥികളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബി.ജെ.പി ജയിച്ച പുനെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഇനിയും പഞ്ചാബിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ്‌ മെഷീനിലൂടെ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാരണങ്ങള്‍ പരിശോധിക്കുക.

ലോകസഭയിലേക്ക്‌ ആദ്യമായി പഞ്ചാബില്‍ നിന്ന് ഒരു രാഷ്ട്രീയ അടിത്തറയുമില്ലാതെ മത്സരിച്ചിട്ടും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞ ഇലക്ഷനില്‍ കിട്ടിയ വോട്ടിന്റെ അത്രയും വോട്ട് പോലും ഈ ഇലക്ഷനില്‍ കിട്ടിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഇലക്ഷനിലേക്കാള്‍ മൂന്നിരട്ടിയെങ്കിലും ആളുകൾ എ എ പി യിലേക്ക്‌ പുതിയതായി വന്നിട്ടും ഉണ്ട്. എങ്ങനെ ഈ വോട്ടുകള്‍ കുറഞ്ഞു പോയി?. ഒരിക്കലും ഇല്ലാത്ത രിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പിന്നിലാക്കികൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രചാരണവും നടത്തിയിരുന്നു. മഹാഭൂരിപക്ഷം മാധ്യമങ്ങളും തെരെഞ്ഞെടുപ്പിന് മുന്‍പും പിന്‍പും പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തും എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. എവിടെ പോയി ആം ആദ്മി പാര്‍ട്ടിയുടെ ഈ വോട്ടുകള്‍ ?

തെരെഞ്ഞെടുപ്പിന് മുൻപ്‌ പഞ്ചാബിലെ മയക്കമരുന്നു മാഫിയ തലവനെന്ന് എല്ലാവർക്കും പകൽ പോലെ അറിയാവുന്ന ജെയ്റ്റിലിയുടെ ഏറ്റവും അടുത്ത വ്യക്തിയുമായ മാജീദിയെ അറസ്റ്റ്‌ ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ നിയുക്ത മുഖ്യമന്ത്രി അങ്ങനെ ഒരു നടപടി ഉണ്ടാവില്ലെന്ന് അർത്ഥശങ്കക്ക്‌ ഇടമില്ലാതെ തന്നെ പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം തങ്ങള്‍ അധികാരത്തില്‍ എത്തിയിരിക്കും എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അപ്പോള്‍ കോൺഗ്രെസിനു പകരം ബിജെപിക്ക് തന്നെ വോട്ടിംഗ്‌ മെഷീനിൽ തിരിമറി നടത്തി ഭരണം പിടിച്ചൂ കൂടെ എന്ന് ചോദിക്കാം. പക്ഷേ അത്‌ പഞ്ചാബിലെ മജീദിയ ഭരണത്തിനോട്‌ പഞ്ചാബിൽ ഉയർന്നു വന്നിട്ടുളള പ്രതിക്ഷേധം അറിയാത്തവർ ചോദിക്കുന്ന വിഡ്ഢിത്തരം മാത്രമാണ്. അവിടെ ബിജെപി ഭരണത്തിൽ വന്നാൽ വോട്ടിംഗ്‌ തിരിമറി നടന്നു എന്ന് പകൽ പോലെ വ്യക്തമാവുകയും ചെയ്യുമായിരുന്നു. അത്‌ യു പിയിലെ ബിജെപി ജയത്തെയും ബാധിക്കുമെന്ന് നൂറു ശതമാനം അവര്‍ ഉറപ്പിച്ചു. പഞ്ചാബിലും യുപിയിലും വോട്ടിംഗ് മെഷീന്‍ വെച്ച്‌ തിരെഞ്ഞെടുത്ത സീറ്റിൽ ഒരു റീ ഇലക്ഷൻ നടത്തിയാൽ കോൺഗ്രസിന്റെ പഞ്ചാബ് ഭരണവും അതുപോലെ യുപിയിലെ ബിജെപിയുടെ സീറ്റും മിനിമം 200 എങ്കിലും കുറയുകയും ചെയ്യും.

മോഡിയുടെ നോട്ട് പിന്‍വലിക്കല്‍ കൊണ്ട് രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ അടക്കം 70 ശതമാനം ജനങ്ങളും മോഡി വിരുദ്ധതയില്‍ കഴിയുന്ന കാലഘട്ടം ആയിരുന്നു എന്ന് ഓര്‍ക്കണം. അതോടൊപ്പം മോഡി പ്രധാനമന്ത്രിയായി വന്ന് അച്ഛാ ദിൻ കൊണ്ടുവന്നശേഷം പത്തു നിയമസഭാ തിരെഞ്ഞെടുപ്പ്‌ നടന്നിരുന്നു. അതില്‍ എട്ട്‌ സംസ്ഥാനങ്ങളിലും ബിജെപി ജനപിന്തുണകൊണ്ട്‌ ഭരണം നേടിയിട്ടില്ല. യു പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വോട്ടിംഗ്‌ അട്ടി മറിച്ചു എന്നുളള ശക്തമായ സംശയവും ഉയരുന്നു. എന്നിട്ടും ബിജെപിയുടെ ധാരണ കേരളമൊഴികെ എല്ലായിടത്തും ബിജെപി സാമ്രാജ്യമാണെന്നാണ്. എന്നാല്‍ ചില കണക്കുകള്‍ പരിശോധിക്കുക .

ഡെല്‍ഹിയില്‍ മുപ്പത്തിമൂന്നിൽ നിന്നും മൂന്നിലേക്ക്‌ പോയി. കെജ്രിവാള്‍ ബാക്കി 67 സീറ്റുമായി ഭരിക്കുന്നു. ബീഹാറില്‍ പശുവിന്റെ വാലു പിടിച്ചു പ്രചാരണം നടത്തി. എന്നാല്‍ ബിജെപി എട്ട്‌ നിലയിൽ പൊട്ടി. അവിടെയും നിതീഷ്‌ ഭരിക്കുന്നു. കേരളത്തില്‍ എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍. 74 സീറ്റ് കിട്ടും, വെളളാപ്പള്ളിയേയും കൊണ്ട് ഹെലികോപ്റ്ററില്‍ കറക്കം,  മൂവായിരം കോടി ഓഫര്‍. പക്ഷെ കിട്ടിയത്‌ രാജഗോപാലിനെ മാത്രം. അതും അദ്ദേഹത്തോടുള്ള വ്യക്തിപരമായ അടുപ്പവും ഉമ്മന്‍ചാണ്ടിയുടെ സഹായവും കൊണ്ട് മാത്രം. പിണറായി 91 സീറ്റുമായി ഭരിക്കുകയും ചെയ്യുന്നു.

ബംഗാളില്‍  ബിജെപിക്ക് തൊടാന്‍ പോലും ഒരു സീറ്റ് ഇല്ല. മോഡിയുടെ ശത്രുക്കളിൽ കെജ്രിവാളിന്റെ ഒപ്പം സ്ഥാനം ഉയര്‍ത്തി മമ്മദ ബാനര്‍ജി ഭൂരിപക്ഷം ഉയർത്തി ഭരിക്കുന്നു. തമിഴ് നാട്ടില്‍ തീര്‍ത്തും വട്ട പൂജ്യവുമാണ്, ജയലളിത തന്നെ കയറുകയും ചെയ്തു. ഉത്തര്‍ പ്രാദേശിലും , ഉത്താരഖണ്ഡ്ലും ഈ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയിരിക്കുന്നു. എങ്ങനെ  എന്ന് ചിന്തിക്കണ്ടത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്? 90 ശതമാനം മുസ്ലിം വോട്ട്‌ ഉളള സ്ഥലത്ത്‌ വരെ ബിജെപിക്ക് വമ്പിച്ച ഭൂരിപക്ഷം.

പഞ്ചാബില്‍ ഭരണത്തിൽ നിന്നും പ്രതിപക്ഷം പോലുമാവാതെ ആദ്യമായി മൽസരിച്ച ആപ്പിന്റെയും പിന്നിൽ. 12 നിലയിൽ പൊട്ടി. മണിപ്പൂരില്‍ കോൺഗ്രസ്സ്‌ കൂടുതൽ സീറ്റ്‌ നേടി. അതായത്‌ ഭൂരിപക്ഷം ജനങ്ങളും വോട്ട്‌ ചെയ്തത്‌ ബിജെപിക്ക്‌ എതിരെ. ഗോവയില്‍ ബിജെപി മുഖ്യമന്ത്രിയും 8 മന്ത്രിമാരും തകര്‍ന്നടിഞ്ഞു. ഭൂരിപക്ഷം ജനങ്ങളും വോട്ട്‌ ചെയ്തത്‌ ബിജെപിക്ക്‌ എതിരെ. എന്നിട്ടും കൂലി എഴുത്ത്‌ മാധ്യമങ്ങളും, ബിജെപി അണികളും മോഡി തരംഗം എന്ന് വരുത്തി തീർക്കുന്നു. ബാലറ്റ്‌ പേപ്പറിൽ കൂടെ തിരെഞ്ഞെടുപ്പ്‌ നടത്തുകയോ, വോട്ടിംഗ്‌ മെഷീൻ വോട്ട്‌ ചെയ്യുമ്പോള്‍ അതിന്റെ ഒരു പേപ്പർ പ്രിന്റ്‌ എടുത്ത് അത്‌ ഒരു പെട്ടിയിൽ ഇട്ട്‌ സീലു വെച്ച്‌ സൂക്ഷിച്ച്‌ സംശയം ഉളള സ്ഥലങ്ങളിൽ ഈ പേപ്പർ നോക്കി ഒത്തു നോക്കുകയോ ചെയ്യുന്ന രീതിയിൽ തെരെഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കി നടത്തിയാൽ മോഡി അടുത്ത തിരെഞ്ഞെടുപ്പിൽ 100 തികയ്ക്കില്ല എന്നുറപ്പാണ്.

ഇനിയും മുംബെലേയ്ക്ക് വരിക. മുംബെ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന് താനും കുടുംബവും വോട്ട് ചെയ്ത ബൂത്തില്‍നിന്ന് ലഭിച്ചത് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്തിന് ഈ വാര്‍ഡില്‍നിന്ന് 1500 വോട്ടാണ് കിട്ടിയത്. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍നിന്ന് താനും കുടുംബവും ചെയ്ത വോട്ടെവിടെ പോയെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. 151ാം വാര്‍ഡില്‍ മത്സരിച്ച ഗോരഖ് അവാദാണ് പരാതി നല്‍കിയ മറ്റൊരു സ്വതന്ത്രന്‍. തന്റെ ബൂത്തില്‍ തനിക്കുമാത്രം വോട്ടുചെയ്യുന്ന അനുയായികളുണ്ടെന്നും എന്നാല്‍, ഇത്തവണ 100 വോട്ടാണ് കിട്ടിയതെന്നുമാണ് പരാതി.

സംഭാജി ബ്രിഗേഡിന്റെ മുംബൈ അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അമരാവതി നഗരസഭയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിലെ അപാകത അന്വേഷിക്കണമെന്നും വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് പ്രദേശത്തെ എം.എല്‍.എയും യുവസ്വാഭിമാന്‍ പാര്‍ട്ടി നേതാവുമായ രവി റാണയാണ്. തെരഞ്ഞെടുപ്പ് നടന്ന 10 നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും മുംബൈ, താണെ എന്നിവിടങ്ങളില്‍ ശിവസേനയുമാണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് ഭരിച്ച അമരാവതി, സോലാപുര്‍, എന്‍.സി.പി ഭരിച്ച പുനെ, പിംപ്രി-ചിഞ്ച്വാഡ, എം.എന്‍.എസിന്റെ നാസിക് എന്നിവിടങ്ങളിലാണ് ബി.ജെ.പി മുമ്പ് ലഭിച്ചതിന്റെറ മൂന്നിരട്ടിയിലേറെ സീറ്റ് നേടി ഒന്നാമതെത്തിയത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് വിദേശ രാജ്യങ്ങളും. സുതാര്യതയില്ലെന്ന കാരണത്താല്‍ നെതര്‍ലന്റ്, ഐയര്‍ലെന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ നിരോധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് 51 മില്യണ്‍ പൗണ്ട് ചിലവഴിച്ച് മൂന്നുവര്‍ഷം പഠനം നടത്തിയശേഷമാണ് അയര്‍ലന്റ് ഇത് നിരോധിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്. യു.എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ.വി.എം ഉപയോഗിക്കുന്നത് അനുവദനീയമല്ല.

ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും തെരഞ്ഞെടുപ്പിന് ഇ.വി.എം ഉപയോഗിച്ചിരുന്നു.എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്ലായ്മ കാരണം നിരവധി രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രം നിരോധിച്ചിട്ടുണ്ട്. സുതാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് നെതര്‍ലാന്‍ഡ്സും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് ജര്‍മ്മനിയും ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിച്ചതാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇന്നുവരെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി ആണ് താനും . 2009ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പം അട്ടിമറി നടത്താനും, ഹാക്ക് ചെയ്യാനും കഴിയുന്ന ഒന്നാണെന്നായിരുന്നു അന്ന് ബി.ജെ.പി ഉയര്‍ത്തിയ ആരോപണം. ആരോപണം ഉയര്‍ത്തുക മാത്രമല്ല ബി.ജെ.പി അത് തെളിയിച്ചു കാണിച്ചു തരികയും ചെയ്തിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാമെന്ന് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യനാണ് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്ത് കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ യൂ ട്യൂബ് വീഡിയോ കാണുക

ബിജെപിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിലെ തലോജയിലുള്ള ഭാരത് ഇലക്ട്രോണിക്സിലാണ്‌ രാജ്യത്തെ വോട്ടിംഗ് മെഷീനില്‍ നല്ലൊരു പങ്കും ഉണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായി അട്ടിമറിക്കപ്പെടുകയാണ് ഇവിടെ ചെയ്തതത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വഴിയിലുള്ള തെരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്നും ഇതിനൊപ്പം പേപ്പര്‍ വോട്ടിംങ്ങ്ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം പേപ്പര്‍ ട്രെയിലും കൊണ്ടുവരണമെന്നായിരുന്നു 2013 ഒക്ടോബര്‍ ഒന്‍പതിന് സുപ്രീം കോടതി ഉത്തരവിട്ടത്. ‘സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് ഇത് അത്യാവശ്യമാണ്.’ എന്നു പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നിര്‍ദേശം നല്‍കിയിരുന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്. വോട്ട് വെരിഫയര്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി) കൊണ്ടുവരാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്ത് തന്നെയായാലും സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ നിരാഹാരം കിടന്നും, പൊലീസ്സിന്റെയും പട്ടാളത്തിന്റെയും മര്‍ദ്ദനങ്ങള്‍ ഏറ്റ് വാങ്ങുകയും   ചെയ്ത ഇറോം ഷര്‍മിളയ്ക്ക് പോലും 100 വോട്ടുകള്‍ തികച്ച് ചെയ്യാത്ത ക്രൂരന്മാരാണ് ഇന്ത്യന്‍ ജനത എന്നാണ് മോഡിയും, മോഡിയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് മാത്രം പറയാം ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു  എന്ന് ഉറപ്പാണ്‌.

കോടതി വിധി ലംഘിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെ പോലീസ് അറസ്റ്റ് ചെയ്തു

പിറവം: പോലീസിനെതിരെ ആരോപണവുമായി കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ കുടുംബം രംഗത്ത്. പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചുവെന്നാണ് മിഷേലിന്റെ കുടുംബം പറയുന്നത്. പെണ്‍കുട്ടിയുടെ ദുരൂഹ മരണം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പിറവത്ത് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പങ്കെടുക്കവെ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസാണ് ഇക്കാര്യം പറഞ്ഞത്.
‘പ്രേരണയുടെ പേരിലുള്ള അറസ്റ്റുകൊണ്ട് കാര്യമില്ല, മോളെ അപായപ്പെടുത്തിയവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസ് തയ്യാറാവണം’, മകൾ മിഷേലിന്റ മരണവുമായി ബന്ധപ്പെട്ട് പിറവം പാലച്ചുവട് സ്വദേശി മോളയിൽ ബേബിയുടെ മകൻ ക്രോണിനെ(25)പൊലീസ് അറസ്റ്റു ചെയ്തതിനോട് പിതാവ് പെരിയപ്പുറം എണ്ണക്കാപ്പിള്ളീൽ ഷാജി വർഗീസിന്റെ പ്രതികരണം ഇങ്ങനെ. ക്രോണിനുമായി തന്റെ കുടുംബത്തിന് ബന്ധമില്ലെന്നും മാധ്യമങ്ങൾ വഴി പുറത്തു വന്നപ്പോഴാണ് ഇക്കാര്യം താൻ അറിയുന്നതെന്നും ഷാജി വ്യക്തമാക്കി. മകളുടെ മൊബൈൽ, ബാഗ് എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവ ദിവസം ബൈക്കിൽ പിന്നാലെയെത്തി പിൻതുടർന്നവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള തലശേരിക്കാരൻ പെൺകുട്ടിയെ പിൻതുടർന്നോ എന്ന കാര്യം വ്യക്തമല്ല. മൃതദേഹത്തിന്റെ മുഖത്ത് മൂക്കിനു സമീപം നഖം കൊണ്ടതുപോലെ തോന്നിക്കുന്ന ഒരുപാട് ഉണ്ടായിരുന്നു. ഇത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായതാണോ എന്നും സംശയം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്.

ഇതിലും ഉപരിയായി കാണാതായി നേരത്തോടു നേരം പിന്നിട്ട് കൊച്ചിയിൽ നിന്നും മൃതദേഹം കണ്ടെടുത്തപ്പോൾ നിറവ്യത്യാസമുണ്ടാവുകയോ വികൃതമാവുകയോ ചെയ്തിരുന്നില്ല. വെള്ളം ഉള്ളിൽ ചെന്ന ലക്ഷണവും ഉണ്ടായിരുന്നില്ല. പഠനകേന്ദ്രത്തിൽ കൊണ്ടുവിടുമ്പോഴും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴും ഭാര്യയോ ഞാനോ ആണ് കൂട്ടുപോകാറുള്ളത്. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് യാതൊരെത്തും പിടിയുമില്ലാത്ത അവളെങ്ങനെ വെണ്ടുരുത്തി പാലത്തിലും ഗോശ്രീ പാലത്തിലുമൊക്കെ എത്തും.

ഇതെല്ലാം കണക്കിലെടുത്താണ് മകൾ ആത്മഹത്യചെയ്തതല്ലന്ന് താനും കുടുംബവും വിശ്വസിക്കുന്നതെന്നും ഇക്കാര്യത്തിൽ വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകാത്തിടത്തോളം കാലം പൊലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു. കൊച്ചി സെൻട്രൽ പൊലീസ് ഇന്നലെയാണ് മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിൻ അലക്‌സാണ്ടർ ബേബിയെ അറസ്റ്റു ചെയ്തത്. രണ്ടുവർഷമായി മിഷേലുമായി ഇയാൾ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കലൂർ പള്ളിക്ക് മുന്നിൽ വച്ച് കൈയേറ്റം ചെയ്തതോടെ മിഷേൽ ഇയാളുമായി തെറ്റി.

ദുഃസ്വഭാവങ്ങൾക്കടിമയും വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചെന്നും ഇതേത്തുടർന്ന് ഇയാൾ ഫോൺവിളിച്ചും മെസേജുകളയച്ചും ഭീഷിണിപ്പെടുത്തിയിരുന്നെന്നും ശല്യം സഹിക്കവയ്യാതായതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസ് നിഗമനം. വെണ്ടുരുത്തി പാലത്തിൽ നിന്നോ ഗോശ്രീ പാലത്തിൽ നിന്നോ ആകാം മിഷേൽ വെള്ളത്തിലേക്ക് ചാടിയതെന്ന സംശയവും പൊലീസ് വീട്ടുകാരുമായി പങ്കുവച്ചിരുന്നു. മിഷേലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖഃത്തിൽ പങ്കുചേർന്നും നിലപാടുകളിൽ പിൻതുണ അറിയിച്ചും സിനിമാമേഖലകളിൽ നിന്നുള്ളവരുൾപ്പെടെ നിരവധി പ്രമുഖരും സൈബർ ലോകവും രംഗത്തുവന്നതോടെയാണ് ആലസ്യത്തിലായിരുന്ന പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

ഇപ്പോൾ നാടാകെ ഈ കുടുംബത്തിന് പിൻതുണ അറിയിച്ച് രംഗത്തുണ്ട്. ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പിറവത്ത് കടകളടച്ചിട്ടാണ് സംഭവത്തിൽ വ്യാപാരിസമൂഹം പ്രതിഷേധിക്കുന്നത്. ഇന്നലെ പിറവത്ത് ചേർന്ന സർവ്വകക്ഷി യോഗതീരുമാന പ്രകാരമാണ് ഹർത്താൽ. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാനുള്ള മിഷേലിന്റെ കുടുംബത്തിന്റെ നീക്കത്തിന് സർവ്വവിധ പിൻതുണയും നൽകാൻ യോഗം തീരുമാനിച്ചു. മകളെ കാണാനില്ലെന്ന് പരാതിപ്പെടാൻ കൊച്ചി സെൻട്രൽ സ്‌റ്റേഷനിൽ ചെന്നപ്പോൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിതുമ്പലോടെ മിഷേലിന്റെ പിതാവ് ഷാജി വിവരിച്ചപ്പോൾ സദസ്സ് അല്പനേരത്തേക്ക് ശോകമൂകമായി.

മകളെ കാണാത്ത വിഷമത്തിൽ മനസ്സും ശരീരവും ഒരുപോലെ തളർന്ന നിലയിലായിരുന്ന തന്നെയും ഭാര്യയെയും പൊലീസ് ‘ഓട്ടപ്രദക്ഷിണം ‘നടത്തിച്ചെന്നായിരുന്നു ഷാജിയുടെ വെളിപ്പെടുത്തൽ. നാളെ സർവ്വകക്ഷിയോഗം രൂപം നൽകിയ കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കും. നഗരസഭ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. നഗരസഭാചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷനായി.

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്ന് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടത്. ം . തമിഴ്നാട്ടിലെ സേതൂര്‍ ഗ്രാമത്തില്‍ തന്റെ പേരിലുളള 50 ഏക്കര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് ഉയരുന്നത്.
സര്‍വീസ് ചട്ടമനുസരിച്ച് ഉദ്യോഗസ്ഥന്മാര്‍ കൈവശമുളളതോ, നേടിയതോ, പാട്ടത്തിനെടുത്തതോ ആയ എല്ലാ സ്വത്തുക്കളുടെയും വിവരങ്ങള്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തണം. ടെംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജേക്കബ് തോമസിന്റെയും കൊച്ചിയിലെ ഒരു ടൂര്‍ ഓപ്പറേറ്ററുടേയും പേരിലാണ് ഭൂമി രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. ജനുവരി ഒന്നിന് ജേക്കബ് തോമസ് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല.

33 വ്യക്തികളില്‍ നിന്ന് രണ്ടു ഭാഗമായാണ് 50 ഏക്കര്‍ ജേക്കബ് തോമസ് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2001 നവംബര്‍ 15നാണ് രജിസ്ട്രേഷന്‍ നടത്തിയത്. സേതൂര്‍ സബ് രജിസ്ട്രാര്‍ നല്‍കിയ ബാധ്യതാ പത്രിക പ്രകാരം ഭൂമി ഇപ്പോഴും ജേക്കബ് തോമസിന്റെ കൈവശം തന്നെയാണുള്ളത്. ജേക്കബ് തോമസ് നല്‍കിയ വിവരങ്ങളനുസരിച്ച് കേരളത്തിന് പുറത്തുള്ള ഏക വസ്തു ഭാര്യയുടെ പേരില്‍ കുടകിലുളള 151 ഏക്കര്‍ എസ്റ്റേറ്റാണ്. മൊത്തം 37.95 കോടിയുടെ സ്വത്താണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ളത്. ഇതുപ്രകാരം ജേക്കബ് തോമസാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ ഐപിഎസ് ഓഫിസര്‍ എന്നും പത്രം പറയുന്നു.

ലണ്ടന്‍: ട്രംപോലിന്‍ പാര്‍ക്കുകളില്‍ പരിക്ക് പറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. യുകെയിലെ ട്രംപോലിന്‍ പാര്‍ക്കുകളില്‍ ഒരു വര്‍ഷത്തിനിടെ 300 തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്. ബിബിസിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. വണ്‍ പാര്‍ക്ക്, ഫഌപ്പ് ഔട്ട് സ്‌ട്രോക്ക് എന്നീ പാര്‍ക്കുകളില്‍ ആഴ്ചയില്‍ ശരാശരി ഒന്നിലേറെത്തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്.
2014ലാണ് യുകെയില്‍ ആദ്യത്തെ ട്രംപോലിന്‍ പാര്‍ക്ക് ആരംഭിച്ചത്. ഇതിനു പിന്നാലെ ആരംഭിച്ച്
ട്രംപോലിന്‍ പാര്‍ക്ക് വിപ്ലവത്തിന്റെ ഫലമായി ഇപ്പോള്‍ 140 പാര്‍ക്കുകളാണ് രാജ്യത്ത് ഉള്ളത്. 2016 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലത്ത് 30 പാര്‍ക്കുകളില്‍ നിന്ന് ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടതിന്റെ കണക്കുകളാണ് പുറത്തു വിട്ടത്.

ഒടിവും ചതവും ഉണ്ടാകുന്ന അവസരങ്ങളിലാണ് മിക്കവാറും ആംബുലന്‍സ് സേവനം ആവശ്യമായി വരാറുള്ളത്. കാലിന് ഒടിവുണ്ടാകുന്നതാണ് ഏറ്റവും കുടുതലുണ്ടാവാറുള്ള പരിക്ക്. നട്ടെല്ല്, തല, പുറം, കാല് എന്നിവയ്ക്കാണ് ഈ പാര്‍ക്കുകളിലെത്തുവര്‍ക്ക് സാധാരണ പരിക്കേല്‍ക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പാര്‍ക്കുകള്‍ക്കായുള്ള മാനദനണ്ഡങ്ങളും നിബന്ധനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിക്കാഗോ: കുട്ടികള്‍ എത്ര ഉത്സാഹത്തോടെയാണ തങ്ങളുടെ പിറന്നാളുകള്‍ ആഘോഷിക്കാറുള്ളത്. പിറന്നാള്‍ സമ്മാനങ്ങളും അത്രമേല്‍ പ്രധാനമാണ് ഇവര്‍ക്ക്. എന്നാല്‍ ചിക്കാഗോയില്‍ നിന്നുള്ള ഒരു ആറുവയസുകാരി തന്റെ പിറന്നാള്‍ സമ്മാനങ്ങള്‍ വ്യത്യസ്തമായി ഉപയോഗിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. വീടില്ലാത്ത പാവപ്പെട്ടവരെ സഹായിക്കാന്‍ തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് അര്‍മാനി ക്രൂസ് എന്ന ഈ പെണ്‍കുട്ടി.
ചിക്കാഗോയിലെ ലോക്കല്‍ പാര്‍ക്കിനാണ് സമ്മാനങ്ങള്‍ അര്‍മാനി നല്‍കിയത്. അര്‍മാനി ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തങ്ങള്‍ തമാശയായാണ് കരുതിയിരുന്നതെന്ന് അമ്മയായ ആര്‍ട്ടെഷയും ഭര്‍ത്താവ് അന്റോയിന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ചെലവാക്കുന്ന തുകയ്ക്ക് തുല്യമായ തുക വീടില്ലാത്തവര്‍ക്ക് നല്‍കാന്‍ അവള്‍ ആവശ്യപ്പെടുകയായിരുന്നു.

പള്ളിയില്‍ ഇക്കാര്യം അറിയിച്ചതോടെ മറ്റുള്ളവരും സഹായത്തിനായി എത്തി. ടൂത്ത് ബ്രഷ്, പേസ്റ്റ്, ഡിയോഡറന്റ് തുടങ്ങി ദൈനംദിനാവശ്യത്തിനുള്ള വസ്തുക്കളുമായി നിരവധി പേരാണ് എത്തിയത്. ഈ വിധത്തില്‍ ഈസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ 125 പേര്‍ക്ക് സഹായം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved