Main News

വി. ജി. വാസന്‍
മാഞ്ഞൂരിന്റെ മണ്ണ് പ്രവര്‍ത്തന മണ്ഡലമാക്കിയ സാമൂഹിക പ്രവര്‍ത്തകനായ പരേതനായ എം.കെ ചാക്കോ മൂശാരിപ്പറമ്പിലിന് സ്മാരകമായി അഞ്ചു ഭവനങ്ങള്‍ ഒരുങ്ങി. മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച് ഭവനരഹിത കുടുംബങ്ങള്‍ക്ക് സ്വന്തം പിതാവിന്റെ ഓര്‍മ്മയ്ക്കായി സൗജന്യമായി വീട്ടുവച്ചു നല്കുന്നത് യുകെ മലയാളികളായ ബിജു ചാക്കോയുടെയും ലീനുമോളുടെയും നേതൃത്വത്തില്‍ ആണ്. യുകെയില്‍, ലിങ്കണ്‍ ഷയറിലെ ഗ്രിംസ് ബിയിലാണ് ഇവര്‍ താമസിക്കുന്നത്.


ഞങ്ങള്‍, മലയാളം യുകെ മാഞ്ഞൂരിലെ മൂശാരിപ്പറമ്പില്‍ വീട്ടിലെത്തി.
പരേതനായ എം. കെ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോയും കുടുംബവും കാരുണ്യ വര്‍ഷത്തിന്റെ കരുണയെ നെഞ്ചിലേറ്റി പുഞ്ചിരിയോടെ നില്ക്കുന്നത് ഞങ്ങള്‍ കണ്ടു. അച്ചാച്ചന്റെ സേവന പ്രവര്‍ത്തനത്തിന്റെ മാതൃക പിന്‍തുടര്‍ന്ന് കൊണ്ട് അഞ്ച് കാരുണ്യ ഭവനങ്ങളാണ് മാഞ്ഞൂരിലെ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് ഇവര്‍ നല്‍കുന്നത്.

മലയാളം യുകെയുമായി ശ്രീമതി മറിയാമ്മ ചാക്കോ
ഓര്‍മ്മകള്‍ പങ്കുവച്ചു.
എന്നും സാധാരണക്കാരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഒരു സാമൂഹിക അടിത്തറയായിരുന്നു
എം. കെ. ചാക്കോയുടെ മുഖമുദ്ര.
ക്ഷീര കര്‍ഷകരെ
വീടുകളുടെയും കടകളുടെയും മുന്നിലെ പാല്‍ക്കാരന്‍ എന്ന സ്ഥിതിയില്‍ നിന്നും
ക്ഷീര വ്യവസായി എന്ന നിലയിലേക്ക് വളര്‍ത്തുന്നതിന്
ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്ന നിലയിലുളള അദ്ദേഹത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായിരുന്നു.

ശ്രീ ചാക്കോയുടെ പുത്രന്‍ യു.കെ.യില്‍
ബിസിനസ് ചെയ്യുന്ന ബിജു ചാക്കോയുമായി
മലയാളം യുകെ സംസാരിച്ചു.
അപേക്ഷകള്‍ തയ്യാറാക്കുന്നതിനും ആവശ്യങ്ങള്‍ ബോധിപ്പിക്കുന്നതിനും വീട്ടിലെത്തുന്ന സ്വന്തം നാട്ടുകാരോടൊത്തുള്ള അച്ചാച്ചന്റെ ജീവിതം തങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും പ്രചോദനമായിത്തീര്‍ന്നു എന്ന് ബിജു ഓര്‍മ്മിക്കുന്നു.
ബിജുവിന്റെ ഭാര്യ ലീനുമോളുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
എല്ലാവരോടും സ്‌നേഹവും കരുണയും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കുടുംബാന്തരീക്ഷമാണ് മറ്റൊരു വീട്ടില്‍ നിന്നും വന്ന ഞാന്‍ ഇവിടെ അനുഭവിച്ചറിഞ്ഞത്.
അതാണ് അച്ചാച്ചന്റെയും അമ്മയുടെയും ജീവിത മാതൃക.

ഭവന നിര്‍മ്മാണ പദ്ധതിയുടെ ചുമതല ഏറ്റെടുത്ത മകള്‍ Sr.ഫ്രാന്‍സിയും സഹോദരങ്ങളായ ബിജു, ബിജോയ്,
മേഴ്‌സി, മിനി എന്നിവര്‍ ഒരു മാനദണ്ഡം മാത്രമാണ് മുന്നോട്ടു വച്ചത്.
എം. കെ. ചാക്കോയുടെ കര്‍മ്മ മണ്ഡലമായ
മാഞ്ഞൂര്‍ പഞ്ചായത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്.

ഇടവകകളിലും സാമൂഹിക പ്രവര്‍ത്തകരിലൂടെയും നടത്തിയ അന്വേഷണത്തിലൂടെ യോഗ്യരായവരെ
സിസ്റ്റര്‍ ഫ്രാന്‍സിയും
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്
ലൂക്കോസ് മാക്കിയിലും ചേര്‍ന്ന്
തിരഞ്ഞെടുത്തു.

ഈ ഭവനങ്ങള്‍ ലഭിച്ച വ്യക്തികളെ
മലയാളം യു.കെ. നേരിട്ട് കാണുകയുണ്ടായി.
വീട് ലഭിച്ച പ്രദീപിന്റെ കുടുംബംത്തിന്റെ വാക്കുകള്‍..
ഒരിക്കലും നടക്കാത്തതായ
ദൈവത്തിന്റെ ഒരു സമ്മാനമാണ് ചാക്കോ സാറിന്റെ കുടുംബത്തിലൂടെ
ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

മറ്റൊരു ഭവനം ലഭിച്ച തങ്കമണി രോഗിയും നിരാശ്രയയുമാണ്.
ഇത്ര വലിയ ഒരു കാരുണ്യ പ്രവര്‍ത്തി ആരും ചെയ്യുകയില്ല എന്നാണ് അവരുടെ കുടുംബം
നന്ദിയോടെ പറയുന്നത്.
മാഞ്ഞൂര്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ലൂക്കോസ് മാക്കിയില്‍ മലയാളം യുകെയോട് പറഞ്ഞതിങ്ങനെ.
ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍
പിതാവിന്റെ ഓര്‍മ്മയ്ക്കായി
നിരാലംബരും വിധവയും രോഗിയും ഒക്കെ ആയവരെ കണ്ടെത്തി
വീടു വച്ചു നല്‍കുന്ന മക്കള്‍ പിതാവിന്റെ പുണ്യവും
വര്‍ഷങ്ങള്‍ നീണ്ട പൊതു ജീവിതത്തില്‍
ആര്‍ക്കും ഒരു ദോഷവും ചെയ്യാതെ എല്ലാവര്‍ക്കും നന്മ മാത്രംചെയ്ത ഒരു പിതാവിന്റെ മക്കളായത് അവരുടെ ഭാഗ്യവുമാണ്.
ആ പിതാവിന്റെ പാതയിലാണ് മക്കള്‍ സഞ്ചരിക്കുന്നത് എന്ന്
ഈ സത്പ്രവര്‍ത്തി
തെളിയിക്കുന്നു.
എം.കെ.ചാക്കോ മെമ്മോറിയല്‍ ഭവനങ്ങളുടെ താക്കോല്‍ ദാനം
2017 ജൂണ്‍ 11ന്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ
മാര്‍ മാത്യു മൂലക്കാട്ട്
അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍
മുന്‍ മുഖ്യ മന്ത്രി
ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നു. പി. കെ. ബിജു.എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ
പഞ്ചായത്ത് പ്രസിഡന്റ്
ജോണ്‍ നീലം പറമ്പില്‍
തുടങ്ങിയവര്‍
പങ്കെടുക്കുന്നു.

വീടുകള്‍ കിട്ടിയവര്‍ക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല. സത്യമോ അതോ മിഥ്യയോ..?? മാഞ്ഞൂരിനും മലയാളികള്‍ക്കും ഇത് അഭിമാനമാണ്. മാഞ്ഞൂരുകാരുടെ സന്തോഷം ഞങ്ങള്‍ നേരിട്ടറിഞ്ഞു. അവര്‍ പറഞ്ഞതിങ്ങന്നെ. ഇങ്ങനെയാവണം മലയാളികള്‍. സ്വന്തം നാടിനോടുള്ള അവരുടെ സ്‌നേഹം പ്രശംസനീയം തന്നെ.

വി. ജി. വാസന്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മലയാളം യുകെ, കോട്ടയം.
>>Ph. +919747498709

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിക്കു പിന്നാലെ കണ്‍സര്‍വേറ്റീവ് നേതാക്കള്‍ പ്രതികരണത്തിന് വിസമ്മതിക്കുന്നു. ടിവി ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. ബിബിസി നടത്തിയ തെരഞ്ഞെടുപ്പ് വിശകലന പരിപാടിയിലും നേതാക്കള്‍ പങ്കെടുത്തില്ല. ബോറിസ് ജോണ്‍സണ്‍, ഫിലിപ്പ് ഹാമണ്ട്, ഡേവിഡ് ഡേവിസ് തുടങ്ങിയവര്‍ തങ്ങള്‍ ക്ഷണിച്ചിട്ടും പരിപാടികളില്‍ പങ്കെടുത്തില്ലെന്ന് ഡേവിഡ് ഡിംബ്ലി ലൈവ് പരിപാടിക്കിടെ ബിബിസിയില്‍ പറഞ്ഞു.

പാര്‍ലമെന്റിലെ വ്യക്തമായ ഭൂരിപക്ഷം നഷ്ടപ്പെട്ട് തൂക്ക് പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നതെന്ന് മനസിലായതിനു പിന്നാലെ ഇവര്‍ ടിവി അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന പിന്‍മാറുകയായിരുന്നുവെന്ന് ഡിംബ്ലി പറഞ്ഞു. നിരാശപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ തെരേസ മേയ് രാജിവെക്കണമെന്ന് നിരവധി ടോറി നേതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് നേതൃത്വം മൗനം പാലിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കണ്‍സര്‍വേറ്റീവെങ്കിവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കില്ല. ഇതോടെ ഉത്തരവാദിത്തമേറ്റെടുത്ത് തെരേസ മേയ് നേതൃസ്ഥാനം രാജിവെക്കേണ്ടി വരും. അപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തില്‍ ബോറിസ് ജോണ്‍സണ്‍, ഡേവിഡ് ഡേവിസ് എന്നിവരായിരിക്കും മുന്‍നിരയില്‍. ഹോം സെക്രട്ടറി ആംബര്‍ റൂഡും ഈ സ്ഥാനത്തേക്ക് മത്സരിച്ചേക്കാം.

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിട്ട തകര്‍ച്ചയ്ക്കു പിന്നാലെ സ്വന്തം മണ്ഡലത്തില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ നേരിട്ട് തെരേസ മേയ്. മെയ്ഡന്‍ഹെഡില്‍ മികച്ച ഭൂരിപക്ഷം നേടിയാണ് വിജയിച്ചതെങ്കിലും തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവിന് കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചനകള്‍. തൂക്ക് പാര്‍ലമെന്റായിരിക്കും നിലവില്‍ വരികയെന്നും നിഗമനങ്ങളുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ തെരേസ മേയെ നിങ്ങള്‍ രാജി വെക്കുന്നില്ലേ എന്ന ചോദ്യവുമായാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രാജിവെക്കണമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിനും മുതിര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഒരു ഡസനിലേറെ സീറ്റുകള്‍ നഷ്ടപ്പെടുമെന്നും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ലേബര്‍ കാര്യമായ മുന്നേറ്റം നടത്തുമെന്നും പ്രവചനങ്ങള്‍ പറയുന്നു. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മേയ് പ്രതികരിച്ചില്ല.

വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നായിരുന്നു തെരേസ മേയ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന് സ്ഥിരതയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ഉള്ളത്.

ടോം ജോസ് തടിയംപാട്

ഇടുക്കി മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ സിസ്റ്റര്‍ ലിസ് മേരിയുടെ വീഡിയോ വളരെ ചെറിയ സമയം കൊണ്ട് കണ്ടത് ഒരു ലക്ഷത്തി പതിനയ്യായിരം പേരാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഒരു ടിവി വാങ്ങി തരാമോ എന്ന ചോദ്യം കേട്ട് രണ്ടു ലിവര്‍പൂള്‍ മലയാളികളാണ് മുന്‍പോട്ടുവന്നത്. അതില്‍ പേരുവെളിപ്പെടുത്താന്‍ തല്‍പ്പര്യമില്ലാത്ത ആദ്യത്തെ ആളില്‍ നിന്നും ടിവി വാങ്ങി ഇന്നു മുളകുവള്ളിയില്‍ ഇവരുടെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു.

എന്നാല്‍ നമ്മള്‍ ഈ കുട്ടികള്‍ക്ക് ടിവി മാത്രം വാങ്ങി കൊടുത്താല്‍ മതിയോ? ഇവര്‍ക്ക് വരുന്ന ഓണത്തിന് ഉടുക്കാന്‍ പുതിയ ഉടുപ്പും, കളിപ്പാട്ടങ്ങളും, ഊണും നല്‍കേണ്ടെ? അതിനുവേണ്ടിയാണ് ഇടുക്കി ചാരിറ്റി നിങ്ങളെ സമീപിക്കുന്നത്. ഇരുപത്തിയഞ്ചു അനാഥക്കുട്ടികളും അവരെ സംരക്ഷിക്കുന്ന നാലു സിസ്റ്റര്‍മാരും അടങ്ങിയതാണ് ഇടുക്കി മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന സ്ഥാപനം. ഇവരുടെ വേദനയില്‍ നമുക്കും പങ്കുചേരാം.

ദയവായി നിങ്ങളാല്‍ കഴിയുന്നത് സഹായിക്കുക. സിസ്റ്റര്‍ ലിസ് മേരി യുടെ ഫോണ്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു 00918281951126. ലോകത്തിന്റെ ഒരു വശത്ത് ഒരു കുട്ടിയെ ലഭിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി ആളുകള്‍ അലയുന്നു. എന്നാല്‍ മറുവശത്ത് പ്രസവിച്ച അമ്മയും അപ്പനും ഈ കുഞ്ഞുങ്ങളെ നടുറോഡില്‍ എറിഞ്ഞുകളയുന്നു. തെരുവില്‍ വില്‍ക്കുന്നു, പീഡിപ്പിക്കുന്നു. അത്തരം ബാല്യങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ സിസ്റ്റര്‍മാരെ നമുക്ക് സഹായിക്കാന്‍ അണിനിരക്കാം.

കുട്ടിക്കളെ തടയരുത്, അവരെ എന്റെ അടുക്കലേക്കു വിടുക എന്നുപറഞ്ഞ ക്രിസ്തു ദേവന്റെ വാക്കുകള്‍ നമുക്കും പ്രചോദനമാകട്ടെ. ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടില്‍ നിലവിലുള്ളത് കേവലം കുറച്ച് പൗണ്ട് മാത്രമാണ്. ലഭിക്കുന്ന പണം മുഴുവന്‍ സിസ്റ്ററിനു അയച്ചുകൊടുക്കും എന്നറിയിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

സിസ്റ്റര്‍ ലിസ് മേരി യുടെ വാക്കുകള്‍ ശ്രവിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/Idukki-Charity-U-K-723000947766623/

ലണ്ടന്‍: ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്കുള്‍പ്പെടെ കേവല ഭൂരിപക്ഷം നേടാനാവില്ലെന്നതിനാല്‍ തൂക്ക് പാര്‍ലമെന്റിന് സാധ്യയേറുന്നു. ഇത് ബ്രെക്‌സിറ്റിനെ ബാധിക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ടോറി ഭൂരിപക്ഷമുള്ള സര്‍ക്കാരുകളുടെ കാലത്താണ് ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങി വെച്ചത്. ഒരു തെരഞ്ഞെടുപ്പിനെന്ന വണ്ണം പ്രചാരണം നടത്തിയാണ് ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ അനുകൂലാഭിപ്രായം ടോറികള്‍ സമാഹരിച്ചത്. ഇപ്പോള്‍ വരാനിരിക്കുന്നത് കൂട്ടുകക്ഷി മന്ത്രിസഭയാകുമ്പോള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ടോറികള്‍ക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

ഇതുവരെ പുറത്തു വന്ന ഫലങ്ങള്‍ അനുസരിച്ച് തെരേസ മേയ് പിന്തുടര്‍ന്നു വന്ന ബ്രെക്‌സിറ്റ് നയങ്ങള്‍ ഇനി തൂക്ക് പാര്‍ലമെന്റില്‍ വിലപ്പോവില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും മേ എത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനപ്പെട്ട പല സീറ്റുകളും ടോറികള്‍ക്ക് നഷ്ടമാകുകയും ലേബര്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ടോറികള്‍ക്ക് 318 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇതുവരെ ഫലമറിഞ്ഞവയില്‍ 290 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവിന് ലീഡുണ്ട്.

249 സീറ്റുകളില്‍ ലേബര്‍ വിജയിച്ചു. 267 സീറ്റുകള്‍ വരെ ലേബര്‍ നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 11 സീറ്റും എസ്എന്‍പിക്ക് 32 സീറ്റും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് 2015നെ അപേക്ഷിച്ച് സീറ്റുകള്‍ നഷ്ടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പൗണ്ടിന്റെ മൂല്യം 1.5 ശതമാനം ഇടിഞ്ഞു.

ലണ്ടന്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി തെരേസ മേയ് ഉപയോഗിച്ച സ്വകാര്യ ജെറ്റ് 2015ല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ അന്വേഷണത്തിന് വിധേയമായതെന്ന് വെളിപ്പെടുത്തല്‍. ലാന്‍ഡിംഗ് ഗിയറിലെ പിഴവ് മൂലമാണ് ഈ വിമാനം സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായത്. കഴിഞ്ഞ ദിവസമാണ് മേയ് ഈ വിമാനത്തില്‍ സഞ്ചരിച്ചത്. സിഎല്‍ജെ821 എന്ന വിമാനത്തില്‍ രാവിലെ 10.30ന് സൗത്താപ്ടണില്‍ നിന്ന് യാത്രയാരംഭിച്ച മേയ് നോര്‍വിച്ചിലാണ് യാത്ര അവസാനിപ്പിച്ചത്.

സെല്ലോ ഏവിയേഷന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 29 വര്‍ഷം പഴക്കമുണ്ട്. 19,000 അടി ഉയരത്തില്‍ പറക്കുന്ന ഈ വിമാനം 2015ല്‍ അപകടത്തില്‍ പെട്ടപ്പോള്‍ ലാന്‍ഡിംഗ് ഗിയറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും ബ്രേക്കിംഗ് സിസ്റ്റം തകരാറിലാകുകയും ഷോക്ക് അബ്സോര്‍ബര്‍ രണ്ടായി ഒടിയുകയും ചെയ്തിരുന്നു. ഈ ചരിത്രം അറിയാതെയാണ് പ്രധാനമന്ത്രിയുടെ യാത്ര ഈ വിമാനത്തിലാക്കിയത്.

എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് 2013 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിമാനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ 47 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമല്ലായിരുന്നെന്നും രേഖകള്‍ പറയുന്നു.

പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഏറ്റവും ഒടുവിലെ സര്‍വേ പ്രകാരം 1.2 ശതമാനം മാത്രമാണ് കണ്‍സര്‍വറ്റിവ് പാര്‍ട്ടിയുടെ ലീഡ്. കഴിഞ്ഞദിവസം വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​യി​രു​ന്നു ഇരു പാർട്ടികളും.

Image result for britain-goes-to-polling-today/

യുറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിട്ട തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു സൂചന. 2020 വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ തെരേസ മേക്ക് ആകുമായിരുന്നു. ഇതിനിടക്കാണ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ തെ​രേ​സ മേ​ ബ്രി​ട്ട​നി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലായിരുന്നു ഈ ​തീ​രു​മാ​നം. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​യി ആ​രം​ഭി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു മേ​യു​ടെ അ​ഭി​പ്രാ​യം.

Image result for britain-goes-to-polling-today/

ബ്രിട്ടീഷ് സമയം രാ​വി​ലെ ഏ​ഴി​ന്​ വോ​ട്ടെടു​പ്പ്​ തുടങ്ങി . അ​ഞ്ചു​വ​ർ​ഷം കൂ​​ടു​ബോഴാ​ണ്​ ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 650 അം​ഗ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടാ​ൻ 326 സീ​റ്റു​ക​ളാ​ണ്​ വേ​ണ്ട​ത്. ബ്രെ​ക്​​സി​റ്റി​നെ അ​നു​കൂ​ലി​ച്ച്​ ജ​നം വോ​ട്ട്​ ചെ​യ്​​ത​തോടെ ഡേ​വി​ഡ്​ കാ​മ​റ​ൺ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​പ്പോഴാണ് തെ​രേ​സ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ​ക്ക്​ ടോ​റി എംപി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തും മേ​യെ സം​ബ​ന്ധി​ച്ച്​ അ​നി​വാ​ര്യ​മാ​ണ്.

ജോണ്‍സ് മാത്യൂസ്

ആഷ്ഫോര്‍ഡ്: 5-ാമത് ജോസഫ് മൈലാടുംപാറയില്‍ എവര്‍റോളിംഗ് ട്രോഫി ആദ്യമായി ലണ്ടന്‍ ഡെസ്പെറാഡോസ് മുത്തമിട്ടു. ജൂണ്‍ 3-ാം തീയതി രാവിലെ 9.00 മണിക്ക് മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒരേ സമയം വില്‍സ്ബോറോ കെന്റെ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമായിട്ടാണ് മത്സരം നടന്നത്. ആദ്യമത്സരത്തില്‍ കാന്റര്‍ബറിയും മെയ്ഡ് സ്റ്റോണും തമ്മില്‍ ഏറ്റുമുട്ടുകയും കാന്റര്‍ബറി വിജയികളാകുകയും ചെയ്തു. യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 7 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡോ.റിതേഷ്, അഭിലാഷ്, ബൈജു, സാം, മോഡി കോശി, ജിജോ, സിബിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വളയമേറ്, വായിലേറ്, പാട്ടയേറ്, കിലുക്കിക്കുത്ത്, ബൗണ്‍സി കാസില്‍ മുതലായവ സംഘാടകര്‍ സംഘടിപ്പിച്ചു. ഒപ്പം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങള്‍ ”കൈയേന്തി ഭവന്‍” ഭക്ഷണശാലയും ഒരുക്കിയിരുന്നു. ജൂലി മനോജ്, ലിന്‍സി അജിത്ത്, സോജാ, ജീനാ രാജീവ്, ബോബി ജോജി, ദീപാ, സൂസന്‍ ഫിലിപ്പ്, സോണി ജോജി, ബിന്ധ്യ സോനു, സ്നേഹ, കറിയാച്ചന്‍, ബോബിച്ചന്‍, ബിനു എന്നിവര്‍ ഭക്ഷണശാലയ്ക്ക് നേതൃത്വം നല്‍കി. സജികുമാറിന്റെ നേതൃത്വത്തില്‍ നാടന്‍ സോഡാ നാരങ്ങാവെള്ളവും കുലുക്കി സര്‍ബത്തും ഉണ്ടായിരുന്നു. ആദ്യന്തം അതീവതിരക്കാണ് ഭക്ഷണശാലയില്‍ അനുഭവപ്പെട്ടത്.

സെമിഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ കളിച്ച് ഫൈനലില്‍ എത്തിയ കാന്റര്‍ബറിയും ആദ്യ മത്സരം മുതല്‍ നല്ല ബൗളിങ്ങും മെച്ചപ്പെട്ട ബാറ്റിങ്ങും നല്ല ഒത്തിണക്കമുള്ള ലണ്ടന്‍ ഡെസ്പെറോഡോസും ഫൈനലില്‍ ഏറ്റുമുട്ടി. വെളിച്ചക്കുറവ് മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ കലാശക്കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കാന്റര്‍ബറിക്ക് 66 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലണ്ടന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 8 ബോള്‍ ബാക്കി നില്‍ക്കെ വിജയിച്ചു.

വൈകിട്ട് 7.00 മണിക്കാരംഭിച്ച സമാപന സമ്മേളനത്തില്‍ എ.എം.എ പ്രസിഡന്റ് സോനു സിറിയക്ക് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. മാന്‍ ഓഫ് ദി മാച്ചായി നൗഷാദ് (ലണ്ടന്‍ ഡെസ്പറാഡോസ്) ബെസ്റ്റ് ബാറ്റ്സ്മാന്‍ സ്റ്റാന്‍ലി (കാന്റര്‍ബറി) ബെസ്റ്റ് ബൗളര്‍ ജിജി (ലണ്ടന്‍ ഡെസ്പറാഡോസ്) എന്നിവരെ തെരഞ്ഞെടുത്തു.

ക്രിക്കറ്റ് മത്സരങ്ങളോടനുബന്ധിച്ച് എ.എം.എ പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടന്നു. ഈ ടൂര്‍ണമെന്റ് ഇത്രയേറെ വിജയപ്രദമാക്കിയ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളോടും മത്സരാര്‍ത്ഥികളോടും കാണികളോടും ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) ജോളി ആന്റണി, ജെറി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ നന്ദി പ്രകാശിപ്പിച്ചു.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ആക്രമണത്തിന് അഞ്ച് ദിവസം മുമ്പ് ഒരു ജിമ്മില്‍ കണ്ടുമുട്ടി. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നത് വ്യക്തമാണ്. ആക്രമികളിലൊരാളായ ഖുറം ഭട്ട് ജോലി ചെയ്തിരുന്ന ജിമ്മിനു മുമ്പില്‍ ഇവര്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. റാചിദ് റെദോവാന്‍, യൂസഫ് സഗാബ എന്നിവരാണ് ഒപ്പമുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിനിടെ ഇവര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ബാര്‍ക്കിംഗിലുള്ള ഉമര്‍ ഫിറ്റ്‌നസ് സെന്റര്‍ എന്ന ജിമ്മിലാണ് ഖുറം ജോലി ചെയ്തിരുന്നത്. ടൈംസ് പുറത്തുവിട്ട ദൃശ്യങ്ങൡ ഇവര്‍ മൂന്നുപേരും ക്യാമറയുടെ പരിധിയില്‍ നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് വ്യക്തമാണ്. തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. വെളുത്ത ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്ന റെദോവാന്‍ തന്റെ മൊബൈല്‍ ഫോണ്‍ ഒരു പ്ലാസ്റ്റിക് ബാഗിനു മുകളില്‍ വെച്ച ശേഷമാണ് ഇവിടെ നിന്ന് മാറുന്നത്. 10 മിനിറ്റിനു ശേഷം ഇവര് തിരികെ വന്ന് ഫോണ്‍ എടുത്തുകൊണ്ട് പോകുന്നതും കാണാം.

ഫുട്ടേജിന്റെ അവസാനം ഖുറം ജിമ്മിലേക്ക് കയറിപ്പോകുന്നതും മറ്റ് രണ്ടുപേര്‍ പുറത്തേക്ക് പോകുന്നതും കാണാം. ആക്രമണത്തിനു ശേഷം അതിനെ അപലപിച്ചുകൊണ്ട് ജിം അധികൃതര്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന പ്രസ്താവനയില്‍ തങ്ങള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരങ്ങള്‍ നല്‍കാറുണ്ടെന്നും വ്യക്തമാക്കുന്നു.

ബട്ട് ഇവിടെ പരിശീലനം നടത്താറുണ്ടെങ്കിലും അയാളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ഇല്ലെന്നാണ് ജിം അറിയിക്കുന്നത്. തീവ്രവാദവുമായി അയാള്‍ക്ക് എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍ തീര്‍ച്ചയായും പോലീസില്‍ വിവരമറിയിക്കുമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

ലണ്ടന്‍: അടുത്ത അഞ്ച് വര്‍ഷത്തേക്ക് തങ്ങളെ ആര് ഭരിക്കണമെന്ന് ബ്രിട്ടീഷ് ജനത ഇന്ന് വിധിയെഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് രാത്രി 10 മണിക്ക് പോളിംഗ് സ്‌റ്റേഷനുകള്‍ അടക്കുന്നത് വരെ തുടരും. 10 മണിക്കു തന്നെ ആദ്യത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യക്തമായ ഭൂരിപക്ഷം ഏതെങ്കിലും പാര്‍ട്ടി നേടുമോ അതോ 2010നു സമാനമായ തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരുമോ എന്ന കാര്യവും ഏകദേശം അറിയാനാകും. രാത്രി 10 മണിക്കു തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും 11.30ഓടെ ആദ്യഫലങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.

നീണ്ട 50 ദിവസത്തെ പ്രചരണത്തിനു ശേഷമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് നില മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നാണ് സൂചന. അതേ സമയം ലേബര്‍ കാര്യമായ ലീഡ് നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഫലങ്ങളില്‍ വലിയ ലീഡ് ആദ്യഘട്ടത്തില്‍ത്തന്നെ കാട്ടുന്നവര്‍ക്ക് ഭരണം ലഭിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഭരണത്തിലെത്താമെന്ന ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് ഇപ്പോള്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും എന്ന അവസ്ഥയിലാണ്.

ലേബര്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയാണെങ്കില്‍ വീണ്ടും ഒരു കൂട്ടുകക്ഷി ഭരണത്തിന് ബ്രിട്ടന്‍ വേദിയാകും. ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കിടയിലും ലേബറിന് കാര്യമായ സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങള്‍ പ്രചാരണ പരിപാടികളെയും ബാധിച്ചിരുന്നു. രാജ്യ സുരക്ഷയും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ലണ്ടന്‍ ബ്രിഡജിലുണ്ടായ ആക്രമണം ഇന്റലിജന്‍സ് പിഴവാണെന്ന വിലയിരുത്തല്‍ ഭരണകക്ഷിയെ പ്രതികൂലമായി ബാധിച്ചേക്കാം.

Copyright © . All rights reserved