ലോകത്തിലെ തന്നെ ഏറ്റവും നല്ല ആരോഗ്യപരിപാലന സംവിധാനം നിലവിലുള്ള രാജ്യമാണ് യുകെ. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ൻ്റെ കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളിലൂടെയാണ് ആരോഗ്യപരിപാലനം രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. യുകെയിലുള്ള ഭൂരിഭാഗം മലയാളികളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എൻഎച്ച്എസിൻ്റെ ഭാഗമാണ്. എൻഎച്ച്എസ് പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. എൻഎച്ച്എസിലെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് ഗുരുതര രോഗികൾക്ക് പോലും ചികിത്സ കിട്ടാൻ വൈകുന്നതും മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിക്കാറുണ്ട്.
എൻ എച്ച് എസ് മാനസികാരോഗ്യ ആശുപത്രികളിൽ 20,000 ഓളം രോഗികൾക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്കൈ ന്യൂസിന്‍റെ പിന്തുണയോടെ നടത്തിയ ഒരു അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് . 2019 മുതലുള്ള കാലയളവിൽ ഇംഗ്ലണ്ടിലെ 30 ലധികം വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് 20,000 – ലധികം ലൈംഗിക ദുരുപയോഗം, ഉപദ്രവം, ബലാത്സംഗ പരാതികൾ എന്നിവ ഉണ്ടായത്.
അക്രമം നടത്തിയവരിൽ ജീവനക്കാരും സഹരോഗികളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആൻ്റ് വെയിൽസ് എന്ന സംഘടന നിലവിലെ സാഹചര്യം ഭയങ്കരവും തികച്ചും അപകടകരവും ആണെന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും പരാതികൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് മികച്ച രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നത് തികച്ചും അപലനീയമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒരു പൊതു അന്വേഷണം നടത്തുന്നതിനൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വേണമെന്നാണ് സ്ത്രീ രോഗികളുടെ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോഗ്യ സംവിധാനത്തിനുള്ളിലെ വ്യാപകമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് തങ്ങൾ വർഷങ്ങളായി ആശങ്കകൾ ഉന്നയിക്കാറുണ്ടന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ആർസിഇയുടെ ചീഫ് എക്സിക്യൂട്ടീവ് സിയാര ബെർഗമൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശയും സാമ്പാറും ചമ്മന്തിയും. ആയിരക്കണക്കിന് വർഷങ്ങളായി ദക്ഷിണ ഇന്ത്യയിലെ ജനങ്ങൾ ദോശ ഇഷ്ടഭക്ഷണമായി ഉപയോഗിച്ചുവരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ പുരാതന തമിഴ് സാഹിത്യത്തിൽ വരെ ദോശയെ കുറിച്ച് പരാമർശം ഉണ്ട്. വ്യത്യസ്ത രുചിയിലും രീതിയിലുമുള്ള വിവിധതരം ദോശകൾ നൽകുന്ന ഭക്ഷണശാലകൾ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെയുണ്ട്.
മലയാളിയുടെയും തമിഴന്റെയും ദോശ പെരുമയും ഇഷ്ടവും കടൽ കടന്ന് ഇംഗ്ലണ്ടിലും എത്തിയിരിക്കുന്നതാണ് വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി യുകെയിൽ തന്നെ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസർ ഷെയറിലെ എൻഎച്ച്എസ് ആശുപത്രിയിലെ കാന്റീനിൽ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയിൽ ചമ്മന്തിയും സാമ്പാറും കൂടി ചേർന്നപ്പോൾ 400 ദോശയാണ് ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാർ ഏറെയായി സാധനം തീർന്ന് പോയതുകൊണ്ട് പലർക്കും ഈ വിഭവം ആസ്വദിക്കാൻ പറ്റിയില്ലെന്ന പരാതിയും ഉണ്ടായി.
ദോശ പെരുമ എൻഎച്ച്എസ് കാന്റീനിൽ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി കാൻറീൻ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുൺ, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. ആവശ്യക്കാർ ഏറിയതോടെ ദോശയും സാമ്പാറും കാൻറീനിലെ പതിവ് വിഭവം ആക്കാനുള്ള ആലോചനയിലാണ് നടത്തിപ്പുകാർ. മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എൻ എച്ച് എസ് ജീവനക്കാർക്ക് 50% വിലക്കുറവിൽ 1.5 പൗണ്ടിനാണ് ലഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് സജ്ജമായി കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് .
യുകെയിൽ ലോക്കൽ കൗൺസിലിലേയ്ക്ക് മെയ് 2 – ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 2 – ന് പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത പ്രധാനമന്ത്രി ഋഷി സുനക് തള്ളി കളഞ്ഞു. പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യത ഉണ്ടെന്ന് ചില സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനുള്ള സാധ്യതയാണ് പ്രധാനമന്ത്രി തള്ളി കളഞ്ഞിരിക്കുന്നത്.
യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് പാർലമെന്റിലേയ്ക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി അനുസരിച്ച് 2025 ജനുവരി 28-ാം തീയതിയാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നേരത്തെ പാർലമെൻറ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. മെയ് 2 ന് പൊതു തിരഞ്ഞെടുപ്പ് ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് രൂക്ഷ വിമർശനമാണ് ലേബർ പാർട്ടി നടത്തിയത്. 14 വർഷം തുടർച്ചയായ ഭരണ പരാജയത്തിനുശേഷം എത്രയും പെട്ടെന്ന് ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കാൻ ബ്രിട്ടനിലെ പൊതുജനത്തിന് അവകാശമുണ്ട് എന്നാണ് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്റർ പാറ്റ് മക്ഫാഡൻ പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിറ്ററേനിയൻ കടലിൽ 60 അനധികൃത കുടിയേറ്റക്കാർ ദാരുണമായി മരണമടഞ്ഞ റിപ്പോർട്ടുകൾ പുറത്തുവന്നു. അതിജീവിച്ച 25 പേരെ രക്ഷപ്പെടുത്തി. ഓഷ്യൻ വൈക്കിംഗ് എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് .
അനധികൃത കുടിയേറ്റത്തിനായുള്ള ശ്രമത്തിനിടെ യാത്ര ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് അലക്ഷ്യമായി ഒഴുകി നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും ഒരു കുട്ടിയുമുണ്ടെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം. സാധാരണ അനധികൃത കുടിയേറ്റ അപകടമരണങ്ങൾ കടലിൽ മുങ്ങി മരിച്ചാണ് സംഭവിക്കുന്നത് . എന്നാൽ നിർജലീകരണവും വിശപ്പും മൂലമാണ് 60 പേരും മരിച്ചത് എന്നാണ് രക്ഷപ്പെട്ടവർ പറഞ്ഞത് .
അതിജീവിച്ചവരുടെയും ആരോഗ്യനില വളരെ മോശമാണെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ അറിയിച്ചത്. രക്ഷപ്പെട്ടവർ പലരും അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായ അവസ്ഥയിലുള്ള രണ്ടുപേരെ കൂടുതൽ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ സിസിലിലേയ്ക്ക് കൊണ്ടുപോയി. ഈ വർഷം ഇതുവരെ 300 മരണങ്ങളാണ് അനധികൃത കുടിയേറ്റത്തെ തുടർന്ന് ഉണ്ടായത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻഫർമേഷൻ ടെക്നോളജിയുടെ വരവോടെ ലോകമെങ്ങുമുള്ള ബാങ്കിംഗ് വ്യവസായത്തിൽ വൻ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇൻറർനെറ്റ് ബാങ്കിങ്ങും മൊബൈൽ ബാങ്കിങ്ങും ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെന്ന് പണമിടപാട് നടത്തേണ്ട ആവശ്യം തന്നെ ഇല്ലാതായിരിക്കുന്നു.
ഡിജിറ്റൽ പണമിടപാടിന്റെ കടന്നുകയറ്റത്തോടെ ലോയ്ഡ്‌സ്, ഹാലിഫാക്‌സ്, ബാങ്ക് ഓഫ് സ്കോട്ട് ലൻഡ് എന്നിവ ഈ വർഷം 53 ശാഖകൾ യുകെയിൽ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത്രയേറെ ശാഖകൾ അടച്ചുപൂട്ടുന്നത് കൊണ്ട് ബാങ്കുകൾക്ക് അവരുടെ പ്രവർത്തന ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. വാടക ഇനത്തിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നതിലൂടെയും വൻ ലാഭമാണ് ഈ നടപടി മൂലം ബാങ്കുകൾക്ക് ഉണ്ടാകുന്നത്.
എന്നാൽ പുതുതലമുറ ബാങ്കിംഗ് രീതികളുമായി പരിചയമില്ലാത്ത ഉപഭോക്താക്കൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്ന വിമർശനം ശക്തമാണ്. സൗത്ത് ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട് ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെയാണ് അടച്ചുപൂട്ടൽ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് . 2015 ൻ്റെ തുടക്കം മുതൽ ഏകദേശം 6000 ഔട്ട് ലെറ്റുകൾ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിൻവലിക്കപ്പെട്ടതായാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ബാങ്കുകൾ വർഷങ്ങളായി ശാഖകൾ കുറച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന് ബദലായി കൊണ്ടുവന്ന ഡിജിറ്റൽ പണം ഇടപാടുകൾക്ക് നിരക്ക് അനുദിനം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്നത്.
അടച്ചുപൂട്ടലിനെ നേരിടുന്ന വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഹാലിഫാക്സ്
5 ഗ്രേറ്റ് ഡാർക്ക്ഗേറ്റ് സ്ട്രീറ്റ് അബെറിസ്റ്റ്‌വിത്ത് വെയിൽസ് SY23 1DE – 29/07/2024
14 കാനൻ സ്ട്രീറ്റ് അബർഡെയർ വെയിൽസ് CF44 7AP – 29/07/2024
4 ക്രോസ് സ്ട്രീറ്റ് അബർഗവെന്നി വെയിൽസ് NP7 5EH – 05/08/2024
73 യോർക്ക് റോഡ് യോർക്ക് ഇംഗ്ലണ്ട് YO24 4LL – 15/01/2025
26 ആൽൻവിക്ക് ഇംഗ്ലണ്ടിലെ ബോണ്ട്ഗേറ്റ് NE66 1TD – 15/01/2025
3/3A ഹൈ സ്ട്രീറ്റ് ആൻഡോവർ ഇംഗ്ലണ്ട് SP10 1LJ – 25/07/2024
20 ഹൈ സ്ട്രീറ്റ് ബിഗ്ലെസ്‌വേഡ് ഇംഗ്ലണ്ട് SG18 0JL – 31/07/2024
10 ഹൈ സ്ട്രീറ്റ് കോഷാം ഇംഗ്ലണ്ട് PO6 3BZ – 01/07/2024
38 പരേഡ് എക്‌സ്‌മൗത്ത് ഇംഗ്ലണ്ട് EX8 1RF – 07/08/2024
3 ദി ബ്രിഡ്ജ് ഫ്രം ഇംഗ്ലണ്ട് BA11 1AR – 02/07/2024
10 വിക്ടോറിയ പ്ലേസ് ഹാവർഫോർഡ്‌വെസ്റ്റ് വെയിൽസ് SA61 2LR – 08/08/2024
53 ഹൈ സ്ട്രീറ്റ് കെയ്ൻഷാം ഇംഗ്ലണ്ട് BS31 1DS – 14/01/2025
186 ഹൈ റോഡ് ലോട്ടൺ ഇംഗ്ലണ്ട് IG10 1DW – 19/08/2024
4/8 ലോംഗ്ഫീൽഡ് സെൻ്റർ പ്രെസ്‌റ്റ്‌വിച്ച് ഇംഗ്ലണ്ട് M25 1AY – 05/09/2024
31 ഹൈ സ്ട്രീറ്റ് റെഡ്ഹിൽ ഇംഗ്ലണ്ട് RH1 1RG – 22/08/2024
1 കിംഗ് സ്ട്രീറ്റ് കുങ്കുമം വാൾഡൻ ഇംഗ്ലണ്ട് CB10 1HE – 26/06/2024
30/34 ഹൈ സ്ട്രീറ്റ് ഷെഫീൽഡ് ഇംഗ്ലണ്ട് S1 2GE – 09/07/2024
84 നോർത്ത് സ്ട്രീറ്റ് സഡ്ബറി ഇംഗ്ലണ്ട് CO10 1RF – 12/08/2024
61 മെയിൻ സ്ട്രീറ്റ് ഗാർഫോർത്ത് ഇംഗ്ലണ്ട് LS25 1AF – 02/07/2024
49 മാർക്കറ്റ് പ്ലേസ് വെതർബൈ ഇംഗ്ലണ്ട് LS22 6LN – 13/01/2025
67 Baxtergate Whitby ഇംഗ്ലണ്ട് YO21 1HB – 14/01/2025
88 ഹൈ സ്ട്രീറ്റ് മിഡ്‌സോമർ നോർട്ടൺ ഇംഗ്ലണ്ട് BA3 2DE – 21/08/2024
ലോയ്ഡ്സ്
445 കിംഗ്സ്ബറി റോഡ് കിംഗ്സ്ബറി ഇംഗ്ലണ്ട് NW9 9DX – 03/07/2024
55 മാർക്കറ്റ് പ്ലേസ് വെതർബൈ ഇംഗ്ലണ്ട് LS22 6LN – 13/01/2025
6 ചെസ്റ്റർടൺ പ്ലേസ്, ചെസ്റ്റർ റോഡ് ന്യൂക്വേ ഇംഗ്ലണ്ട് TR7 2RU – 04/12/2024
8 ഓക്ക് സ്ട്രീറ്റ് അബിംഗ്ഡൺ ഇംഗ്ലണ്ട് OX14 5AP – 24/07/2024
14 ഹൈ സ്ട്രീറ്റ് കാർഡിഗൻ വെയിൽസ് SA43 1JW – 27/06/2024
ചർച്ച് സ്ട്രീറ്റ് മാൽപാസ് ഇംഗ്ലണ്ട് SY14 8NX – 20/08/2024
50 ഹൈ സ്ട്രീറ്റ് റോസ്-ഓൺ-വൈ ഇംഗ്ലണ്ട് HR9 5HJ – 02/12/2024
75 വിലകുറഞ്ഞ സ്ട്രീറ്റ് ഷെർബോൺ ഇംഗ്ലണ്ട് DT9 3BD – 16/01/2025
13 സെൻ്റ് തോമസ് സെൻ്റർ എക്സെറ്റർ ഇംഗ്ലണ്ട് EX4 1DF – 05/08/2024
210 വാണിജ്യ റോഡ് ലണ്ടൻ ഇംഗ്ലണ്ട് E1 2JR – 06/08/2024
24 ബോണ്ട്ഗേറ്റ് ആൽൻവിക്ക് ഇംഗ്ലണ്ട് NE66 1TD – 15/01/2025
2 സിൽവർ സ്ട്രീറ്റ് ഇൽമിൻസ്റ്റർ ഇംഗ്ലണ്ട് TA19 0DL – 14/08/2024
125 ഹൈ സ്ട്രീറ്റ് മാർൽബറോ ഇംഗ്ലണ്ട് SN8 1LU – 25/11/2024
13-14 കോൺമാർക്കറ്റ് തേം ഇംഗ്ലണ്ട് OX9 2BN – 02/12/2024
യൂണിറ്റ് 3, 20 മാർക്കറ്റ് പ്ലേസ് വോക്കിംഗ്ഹാം ഇംഗ്ലണ്ട് RG40 1AP – 08/07/2024
63-67 ന്യൂലാൻഡ് അവന്യൂ ഹൾ ഇംഗ്ലണ്ട് HU5 3BG – 14/01/2025
44 സെൻ്റ് പീറ്റേഴ്സ് അവന്യൂ ക്ലീത്തോർപ്സ് ഇംഗ്ലണ്ട് DN35 8HL – 05/12/2024
40 ദി സ്ക്വയർ മാർക്കറ്റ് ഹാർബറോ ഇംഗ്ലണ്ട് LE16 7PA – 04/12/2024
4 ത്രീ ടൺസ് പരേഡ്, സ്റ്റാഫോർഡ് റോഡ് വോൾവർഹാംപ്ടൺ ഇംഗ്ലണ്ട് WV10 6BA – 11/09/2024
139-141 ബാർൺസ്ലി റോഡ് സൗത്ത് എൽമസാൾ ഇംഗ്ലണ്ട് WF9 2AA – 16/01/2025
L7 ചർച്ച് സ്ട്രീറ്റ് ക്ലിതെറോ ഇംഗ്ലണ്ട് BB7 2DD – 07/08/2024
ബാങ്ക് ഓഫ് സ്കോട്ട് ലൻഡ്
29 ലോ സ്ട്രീറ്റ് ബാൻഫ് സ്കോട്ട്ലൻഡ് AB45 1AU – 30/07/2024
വീർ സ്‌കോട്ട്‌ലൻഡിൻ്റെ മെയിൻ സ്ട്രീറ്റ് ബ്രിഡ്ജ് PA11 3ED – 01/07/2024
21 ഈസ്റ്റ് ചർച്ച് സ്ട്രീറ്റ് ബക്കി സ്കോട്ട്‌ലൻഡ് AB56 1EX – 01/08/2024
5 ദി സ്ക്വയർ എലോൺ സ്കോട്ട്ലൻഡ് AB41 9JB – 10/09/2024
23 ബ്ലൂംഗേറ്റ് ലാനാർക്ക് സ്കോട്ട്‌ലൻഡ് ML11 9EZ – 13/08/2024
9 ആബിഗ്രീൻ ലെസ്മഹാഗോ സ്കോട്ട്ലൻഡ് ML11 0HD – 12/08/2024
26 ജോൺ വുഡ് സ്ട്രീറ്റ് പോർട്ട് ഗ്ലാസ്ഗോ സ്കോട്ട്ലൻഡ് PA14 5HX – 10/09/2024
1 ഹൈ സ്ട്രീറ്റ് റെൻഫ്രൂ സ്കോട്ട്ലൻഡ് PA4 8QJ – 04/07/2024
13 കോമൺ ഗ്രീൻ സ്ട്രാഥവെൻ സ്കോട്ട്ലൻഡ് ML10 6AQ – 03/12/2024
Civic Realm Leisure Centre, 27 Cowglen Road Pollok Scotland G53 6EW – 03/07/2024
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക് ഫീൽഡിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ചു. 40 വയസ്സുകാരിയായ ലിസ എൽവുഡ് ആണ് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയത്. തൻറെ ജന്മദിനം ആഘോഷിക്കുന്ന രാത്രിയിലാണ് ഭർത്താവുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായ സംഭവം അരങ്ങേറിയത്.
കൊലപാതക കുറ്റം ആദ്യം നിഷേധിച്ച എൽവുഡ് ആക്രമണത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ലീഡ്സ് കോടതി എൽവുഡിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. മദ്യത്തിന് അടിമയായാണ് പ്രതി കുറ്റം ചെയ്തത്. പക്ഷേ അത് ശിക്ഷയിൽ നിന്ന് ഇളവ് നൽകുന്നതിന് മതിയായ കാരണമല്ലെന്ന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞു.
മരിച്ച റയാന്റെ കുടുംബജീവിതം സന്തുഷ്ടമോ ആരോഗ്യകരമോ ആയിരുന്നില്ലെന്ന് അറിയാമായിരുന്നു എന്നും എന്നാൽ ഒരിക്കലും അത് അയാളുടെ ജീവൻ എടുക്കുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് അയാളുടെ സഹോദരി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ഡബ്ലിൻ സ്വദേശിയായ ലിസ എൽവുഡ് 2019 -ലാണ് റയാനോടൊപ്പം വെയ്ക്ക് ഫീൽഡിൽ ജീവിതം ആരംഭിച്ചത്. കുറച്ചുകാലത്തിനുശേഷം ഇരുവരും വിവാഹിതരായി. മദ്യപിച്ച അവസ്ഥയിലായിരുന്നതു കൊണ്ട് സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്ന നിലപാടാണ് വിചാരണവേളയിൽ ലിസ സ്വീകരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പാർലമെന്റ് എംപി ഡയാൻ ആബട്ടിനെതിരെ വംശീയ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപണ വിധേയനായിരിക്കുകയാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രമുഖ ഡോണർ ഫ്രാങ്ക് ഹെസ്റ്റർ. ഫ്രാങ്ക് ഹെസ്റ്ററിൻ്റെ പരാമർശങ്ങൾ തെറ്റും വംശീയ വിരുദ്ധമാണെന്നും പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചു. എന്നാൽ അദ്ദേഹം പാർട്ടിക്ക് നൽകിയ പണം തിരികെ നൽകാനുള്ള പ്രതിപക്ഷ ആഹ്വാനത്തെ ശക്തമായി എതിർത്തിരിക്കുകയാണ് സുനക്. കൺസർവേറ്റീവ് പാർട്ടിക്ക് 10 മില്യൺ പൗണ്ടിലധികം തുകയാണ് ഹെസ്റ്റർ സംഭാവനയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയത്. നവംബറിൽ സുനകിന്റെ രാഷ്ട്രീയ സന്ദർശനത്തിനായി 15,000 പൗണ്ട് വിലമതിക്കുന്ന ഒരു ഹെലികോപ്റ്ററും അദ്ദേഹം സമ്മാനമായി നൽകി. ലേബർ പാർട്ടി എംപി മാർഷ ഡി കോർഡോവ ഈ ഹെലികോപ്റ്റർ തിരികെ നൽകുമോയെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ തിരികെ നൽകില്ലെന്ന ശക്തമായ പ്രഖ്യാപനമാണ് സുനക് നടത്തിയത്.
2019 ൽ നടന്ന ഒരു മീറ്റിംഗിൽ വെച്ച് നടത്തിയ പരാമർശങ്ങളാണ് ഫ്രാങ്ക് ഹെസ്റ്ററിനെ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. താൻ എല്ലാ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളെയും വെറുക്കുന്നില്ലെന്നും, എംപിയായ ഡയാൻ ആബട്ടിനെ കാണുമ്പോൾ മാത്രം താൻ അത്തരത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നും ആയിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. നിലവിൽ ലേബർ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന ആബട്ട്, ഹെസ്റ്ററിൻ്റെ അഭിപ്രായങ്ങൾ തന്നെ ഭയപ്പെടുത്തുന്നതായി വ്യക്തമാക്കി. ആബട്ട് ഹെസ്റ്റർനെതിരെ പോലീസിൽ പരാതി നൽകിയതായുമാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ പരാമർശങ്ങളിൽ ഹെസ്റ്റർ മാപ്പ് പറഞ്ഞിരുന്നു. തന്റെ പരാമർശങ്ങൾ അവരുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് അധിക്ഷേപിക്കുകയായിരുന്നില്ലെന്നും ഹെസ്റ്റർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗാർഡിയൻ പത്രമാണ് ഹെസ്റ്റർനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവിട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിദേശ സ്ഥാപനങ്ങളെ വിലക്കും. ഏറ്റവും പുതിയതായി ഡെയിലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള യുഎഇ ആസ്‌ഥാനമായുള്ള റെഡ് ബേർഡിന്റെ നീക്കത്തെ തുടർന്നാണ് യുകെ സർക്കാർ അടിയന്തിരമായി പുതിയ നിയമം പ്രഖ്യാപിച്ചത്. രാജ്യത്തെ മാധ്യമങ്ങളുടെ നിഷ്പക്ഷത കാത്തു സൂക്ഷിക്കുന്നതിനും സൗജന്യ മാധ്യമങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനും പുതിയ നീക്കം ഉപകരിക്കും എന്ന് സർക്കാർ പറഞ്ഞു.
അടുത്ത ആഴ്ച ചർച്ച ചെയ്യപ്പെടുന്ന നിയമത്തിന്റെ ഭേദഗതിയിൽ ഈ മാറ്റത്തെ പിന്തുണയ്ക്കുമെന്ന് ലേബർ പാർട്ടി സൂചിപ്പിച്ചു. നിലവിൽ കടക്കെണിയിലായ ഡെയിലി ടെലഗ്രാഫ് ന്യൂസ് പേപ്പറുകളുടെ കടങ്ങൾ യുഎഇ സ്ഥാപനമായ റെഡ് ബേർഡ് അടച്ചു തീർത്തിരുന്നു. ഈ സ്ഥാപനത്തിൽ 75 ശതമാനം വിഹിതയും യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിൻറെ പ്രവർത്തനത്തിലും ഇദ്ദേഹത്തിന് നിർണായക സ്വാധീനമാണ് ഉള്ളത്.
ഡെയിലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള വിദേശ സർക്കാരിൻറെ പിന്തുണയുള്ള ധനകാര്യ സ്ഥാപനത്തിന്റെ നീക്കത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇത്തരം നടപടികൾ രാജ്യത്തെ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെ തകിടം മറിക്കുമെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ തുടർന്നാണ് ദൃതഗതിയിലുള്ള പുതിയ നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് ലോകമൊക്കെ കീഴടക്കിയപ്പോൾ ആരോഗ്യരംഗത്തെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ലായിരുന്നു വാക്സിനുകളുടെ വികസനവും ഫലപ്രദമായ വിതരണവും നടപ്പിലാക്കിയത്. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ശക്തമായ അടിത്തറയിൽ ചുരുങ്ങിയ സമയം കൊണ്ട് വിവിധ ലോകരാജ്യങ്ങൾ ഒട്ടേറെ വാക്സിനുകളാണ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണുകളും ലോകമെങ്ങും ആരോഗ്യപരിപാലന മേഖലയിലും സാമ്പത്തിക രംഗത്തും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇതിനെയെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചത് വാക്സിനുകൾ വികസിപ്പിക്കുകയും അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്യാൻ സാധിച്ചതു മൂലമാണ്. എന്നിരുന്നാലും കോവിഡ് വാക്സിനുകൾക്ക് ഒട്ടേറെ പാർശ്വഫലങ്ങൾ ഉണ്ടെന്ന വാദം പല കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു.
എന്നാൽ എല്ലാ വിമർശനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വൈറസ് വാക്സിനുകളെ കുറിച്ച് ഗുണകരമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്.. കോവിഡ് വാക്സിനുകൾ വൈറസുമായി ബന്ധപ്പെട്ട ഹൃദയസ്തംഭനത്തിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. യുകെ, സ്പെയിൻ എന്നിവിടങ്ങളിലെ 20 ദശലക്ഷത്തിലധികം വരുന്ന ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് സുപ്രധാന കണ്ടെത്തൽ നടത്തിയത്. ഓക്സ്ഫോർഡ്, അസ്ട്രാ സെനക്ക , ഫൈസർ മോഡേണ എന്നിവ ഉൾപ്പെടെയുള്ള വാക്സിനുകൾ രക്തം കട്ടപിടിക്കുന്നതു പോലുള്ള ശാരീരിക അവസ്ഥകളെ ഫലപ്രദമായി പ്രതിരോധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത് .
പുതിയ കണ്ടെത്തൽ വാക്സിനുകൾക്കെതിരെ നടന്നുവന്നിരുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ മേഖലയിലുള്ളവരെ സഹായിക്കും. ഈ വലിയ പഠനം തെളിയിക്കുന്നത് വാക്സിനുകൾ എടുക്കുന്നവർക്ക് കോവിഡിന് ശേഷമുള്ള പല സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രൊഫസർ ആയ ഡാനിയേൽ പ്രീറ്റോ ആൽഹംബ്ര പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ജീവനക്കാർക്ക് ഗർഭം അലസുന്ന സാഹചര്യം ഉണ്ടായാൽ ശമ്പളത്തോടെ അവധി അനുവദിക്കും. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ചകളിൽ ഗർഭം അലസുന്ന സ്ത്രീകൾക്ക് 10 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും പങ്കാളികൾക്ക് 5 ദിവസത്തെ അവധിയും ആണ് ലഭിക്കുക. 6 മാസത്തിന് ശേഷം ഗർഭം അലസുന്ന ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ പ്രസവാ അവധി നൽകും.
ഇംഗ്ലണ്ടിന് സമാനമായ അവധി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എൻഎച്ച്എസ് വെയിൽസും വ്യക്തമാക്കിയിട്ടുണ്ട്. 24 ആഴ്ചയ്ക്ക് മുൻപ് ഗർഭം അലസുന്ന യുകെയിലെ ജീവനക്കാർക്ക് പ്രസവാവധിയ്ക്ക് നിയമപരമായി അവകാശമില്ല. എന്നിരുന്നാലും ടെസ്കോ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ അവധിയുടെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് .
യുകെയിൽ നാലിലൊന്ന് പേരുടെ ഗർഭം അലസുന്നതായി ആണ് ഏകദേശ കണക്കുകൾ. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് അവധി നൽകാനുള്ള തീരുമാനം ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയിൽ നടത്തിയ ഒരു സർവേയിൽ ഗർഭധാരണമോ, ഗർഭ അലസലോ അനുഭവപ്പെട്ട ജീവനക്കാരിൽ പലരും തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് മോശം പ്രതികരണം കാരണം ജോലി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ നഷ്ടം വളരെ ആഘാതം ഉണ്ടാക്കുന്നതാണെന്നും വർഷം തോറും നൂറുകണക്കിന് എൻ എച്ച് എസ് ജീവനക്കാർ ഇത് അനുഭവിക്കുന്നുണ്ടെന്നും എൻഎച്ച് എസ് ഇംഗ്ലണ്ടിലെ എഡ്യൂക്കേഷൻ ഓഫീസർ ഡോക്ടർ നവീന ഇവാൻസ് പറഞ്ഞു.
യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എൻഎച്ച്എസ്സിന്റെ പുതിയ നയം ഒട്ടേറെ മലയാളികൾക്ക് പ്രയോജനം ചെയ്യും. നമ്മുടെ മിടുക്കരായ എൻഎച്ച്എസ് ജീവനക്കാർ ആവശ്യമുള്ളപ്പോൾ നമ്മളെ പരിപാലിക്കുന്നവരാണെന്നും ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന പോലുള്ള ദുരന്തത്തിൽ അവരെ പിന്തുണയ്ക്കുന്നത് നല്ല ഒരു ചുവട് വയ്പാണെന്നും വിമൻസ് ഹെൽത്ത് സെക്രട്ടറി മന്ത്രി മറിയ കേൾഫീൽഡ് പറഞ്ഞു.