Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒക്ടോബർ 30-ാം തീയതി ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകളാണ് യുകെയിൽ ഉടനീളം നടക്കുന്നത് . കഴിഞ്ഞ കുറെ നാളുകളായി വർധിച്ചുവരുന്ന ധനകാര്യ കമ്മിയെ തരണം ചെയ്യാനായി നികുതി ഇനങ്ങളിൽ എത്രമാത്രം വർദ്ധനവ് ചാൻസിലർ കൊണ്ടുവരുമെന്നത് യുകെ മലയാളികളുടെ ഇടയിലുള്ള വൻ ചർച്ചാവിഷയമായിരുന്നു.

എന്നാൽ ശമ്പളം മേടിക്കുന്ന തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന് ചാൻസിലറുടെ പ്രഖ്യാപനം ശുഭ സൂചനയായാണ് യുകെ മലയാളികൾ അടക്കമുള്ളവർ കാണുന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർദ്ധിപ്പിക്കില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തോട് നീതി പുലർത്തുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ഇന്ന് രാവിലെ പറഞ്ഞു. 15 വർഷത്തിനിടയിലെ ലേബർ പാർട്ടി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഏകദേശം 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവ് ചെലവ് ചുരുക്കലും ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വീടുകളും ഫ്ലാറ്റുകളും മറ്റ് സ്ഥലങ്ങളും വസ്തുക്കളും വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി . നിലവിൽ വീട് വാങ്ങുന്നവർ, അവർ വാങ്ങുന്ന വസ്തുവിന് £250,000-ൽ താഴെ മൂല്യമുണ്ടെങ്കിൽ നികുതി അടക്കേണ്ടതില്ല . എന്നാൽ ഈ പരിധി കുറച്ചാൽ വീട് വാങ്ങുന്ന മലയാളികൾ കൂടുതൽ നികുതി അടയ്ക്കേണ്ടതായി വരും. എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം പൂർത്തിയാകാൻ രണ്ടുമാസം കൂടി ബാക്കി നിൽക്കെ ചാനൽ കടന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം ഇതുവരെ എത്തിയവരുടെ എണ്ണം 2023 -ൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ മൊത്തം എണ്ണത്തേക്കാൾ കൂടുതൽ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. അനധികൃത കുടിയേറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും എന്ന ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കെയർ സ്റ്റാർമർ സർക്കാരും പരാജയപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഒക്ടോബർ 25-ാം തീയതി വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം ഇതുവരെ 29,578 പേരാണ് ചാനൽ കടന്ന് അനധികൃതമായി യുകെയിൽ എത്തിയത്. 2023 -ൽ ചാനൽ കടന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 29347 ആയിരുന്നു. എന്നാൽ 2022 – ൽ ചെറുവള്ളങ്ങളിൽ എത്തിയവരുടെ എണ്ണം 45,755 ആയിരുന്നു. നിലവിലെ കണക്കുകൾ വെച്ച് 2022 – ലെ അനധികൃത കുടിയേറ്റത്തെക്കാൾ കൂടുതൽ 2024 ൽ ആകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയതായി ആഭ്യന്തര ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം 16336 പേരാണ് ചെറു വള്ളങ്ങളിൽ ചാനൽ കടന്നെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നിരീക്ഷണം ശക്തമായെങ്കിലും നടപടികൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് പേർ ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. ഇതോടെ ഇതുവരെ ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം 56 ആയി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ നോർത്ത് ലണ്ടനിൽ 16 വയസുകാരൻ കുത്തേറ്റു മരിച്ചു. സ്ലിംഗ്ടണിലെ കോർട്ടൗൾഡ് റോഡിൽ ഡിയോൻ്റെ മൊവാട്ട്-സ്ലേറ്റർ എന്ന പേരുകാരനായ ആൺകുട്ടിയെയാണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

മരണകാരണം കുത്തേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊലകുറ്റത്തിന് 21 വയസ്സുകാരനായ ഫ്രാൻസി മക്കാർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തേംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


അടുത്തിടെയായി ലണ്ടനിൽ കത്തി കുത്ത് ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞദിവസം ഈസ്റ്റ് ലണ്ടനിൽ ഒരു സ്ത്രീയ്ക്കും രണ്ടു കുട്ടികൾക്കും കുത്തേറ്റ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയും എട്ട് വയസ്സുള്ള പെൺകുട്ടിയെയും രണ്ട് വയസ്സുള്ള ആൺകുട്ടിയെയും ആണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ മൂന്നുപേരും ആശുപത്രിയിൽ തുടരുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മറ്റ് രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒക്ടോബർ 30-ാം തീയതി ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ച് ചൂടു പിടിച്ച ചർച്ചകളാണ് യുകെയിൽ ഉടനീളം നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലേബർ പാർട്ടി നയിക്കുന്ന സർക്കാരിൻറെ ബഡ്ജറ്റ് എന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ ബഡ്ജറ്റ് അവതരണത്തിനുണ്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയോട് എത്രമാത്രം നീതി പുലർത്താൻ ചാൻസിലർക്കാകുമെന്നത് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന കാര്യമാണ്.

തൻറെ സഹമന്ത്രിമാർക്ക് അയച്ച സന്ദേശത്തിൽ ചെലവുകൾ, ക്ഷേമ പദ്ധതികൾ, നികുതി എന്നീ കാര്യങ്ങളിൽ പ്രീതികരമല്ലാത്ത തീരുമാനങ്ങൾ ബഡ്ജറ്റിൽ കണ്ടേക്കാമെന്ന് നേരത്തെ തന്നെ ചാൻസിലർ റേച്ചൽ റീവ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി ഭരണത്തിലിരുന്ന ടോറി സർക്കാരുകൾ വരുത്തിവെച്ച ബഡ്ജറ്റ് കമ്മി നികത്താൻ കടുത്ത നടപടികളിലേയ്ക്ക് ചാൻസിലർ കടന്നാൽ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റ് ജനപ്രിയമായിരിക്കില്ലെന്ന് ഉറപ്പാണ്.


തിരഞ്ഞെടുപ്പ് സമയത്ത് കെയർ സ്റ്റാർമർ അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർദ്ധിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു . എന്നാൽ ഇത് എത്രമാത്രം പ്രാവർത്തികമാക്കാൻ ചാൻസിലർക്ക് കഴിയും എന്നതിനെ കുറിച്ച് അത്ര ശുഭാപ്തി വിശ്വാസമല്ല സാമ്പത്തിക വിദഗ്ധർക്ക് ഉള്ളത്. ആദായ നികുതി പരിധി മരവിപ്പിക്കുന്നത് കൂടുതൽ ആളുകൾ നികുതി അടയ്ക്കുന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകും. 2021- ന് മുമ്പുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി പുനസ്ഥാപിക്കാൻ ലേബർ പദ്ധതി ഇടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇത് പ്രാവർത്തികമാക്കിയാൽ 2030 ഓടുകൂടി 1.8 ബില്യൺ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. മൂലധന നേട്ടത്തിനും അനന്തരാവകാശ നികുതിയിലും മാറ്റം ഉണ്ടാകുമെന്ന് പ്രചാരണവും ശക്തമാണ്. വീടുകളും ഫ്ലാറ്റുകളും മറ്റ് സ്ഥലങ്ങളും വസ്തുക്കളും വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി . നിലവിൽ വീട് വാങ്ങുന്നവർ, അവർ വാങ്ങുന്ന വസ്തുവിന് £250,000-ൽ താഴെ മൂല്യമുണ്ടെങ്കിൽ നികുതി അടക്കേണ്ടതില്ല . എന്നാൽ ഈ പരിധി കുറച്ചാൽ വീട് വാങ്ങുന്ന മലയാളികൾ കൂടുതൽ നികുതി അടയ്ക്കേണ്ടതായി വരും.


എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഒക്ടോബർ മുപ്പതാം തീയതി ബുധനാഴ്ച ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും.


ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതു കൂടാതെ മറ്റ് നികുതി വർദ്ധനവുകളും ബഡ്ജറ്റിൽ ഉണ്ടാകും . നിലവിൽ ഒരു ജീവനക്കാരൻ 175 പൗണ്ടിൽ കൂടുതലുള്ള പ്രതിമാസ വേതനത്തിന് 13.8 ശതമാനം എന്ന നിരക്കിലാണ് തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസിലേയ്ക്ക് അടയ്ക്കുന്നത്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും എൻഎച്ച്എസ്സിന്റെ കീഴിലാണ് ജോലി ചെയ്യുന്നത്. പ്രധാനമായും നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലായ് 29-ന് സൗത്ത്‌പോർട്ടിലെ കുട്ടികൾക്കായുള്ള ഡാൻസ് സ്കൂളിൽ നടന്ന കത്തികുത്ത് ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും ഉടനീളം ഉണ്ടായ കലാപങ്ങൾക്ക് കാരണമായിരുന്നു. ആക്രമണകാരിയെന്ന് സംശയിക്കുന്ന വ്യക്തിയെ കുറിച്ചുള്ള തെറ്റായ വിവരം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചത് പ്രശ്‌നത്തിൻെറ ആഘാതം കൂട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ പോസ്റ്റുകളിൽ അക്രമി കുടിയേറ്റക്കാരനാണെന്ന് പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾക്ക് കേന്ദ്രഭാഗമായത്, ഒരു കുടിയേറ്റക്കാരനാണ് സൗത്ത്‌പോർട്ട് ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന എഡ്ഡി മുറെയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ്. തെറ്റായ വിവരം ആയതിനാൽ ലിങ്ക്ഡ്ഇൻ നയങ്ങൾക്കനുസരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ പോസ്റ്റ് നീക്കം ചെയ്‌തു. പിന്നീട് സംഭവ സമയം തൻെറ കുടുംബാംഗങ്ങൾ ആരും അവിടെ ഉണ്ടായിരുന്നില്ല എന്ന് അറിയിച്ച എഡ്ഡി മുറെ, സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചു.

എന്നാൽ ഇതിനോടകം തന്നെ ഈ പോസ്റ്റ് നിരവധി പേർ കാണുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. X പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. വ്യാജ വാർത്തയാണെന്ന് അറിയാതെ ആക്രമണത്തിൽ കുടിയേറ്റക്കാരുടെ പങ്കാളിത്തത്തിൻ്റെ തെളിവായി ചിലർ ഇതാണ് ഉപയോഗിച്ചത്. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ, വലതുപക്ഷ സ്വാധീനമുള്ളവരും ഓൺലൈൻ വാർത്താ ഔട്ട്ലെറ്റുകളും ഇത് വ്യാപകമായി പങ്കിടാൻ തുടങ്ങി. പോൾ ഗോൾഡിംഗ്, നിക്കോളാസ് ലിസാക്ക് തുടങ്ങിയവർ പോസ്റ്റ് വ്യാജമല്ല എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു. ഇതോടെ വ്യാജ വാർത്ത എല്ലാവരിലേക്കും എത്തി. മോണടൈസ്‌ഡ്‌ അക്കൗണ്ടുകൾ ഉൾപ്പെടെ തെറ്റായ വിവരങ്ങൾ പങ്കുവച്ചു. ഇതോടെ പൊതുജന രോഷം വർദ്ധിക്കുകയൂം അതിർത്തി അടയ്ക്കാനുള്ള ആവശ്യം ശക്തമാക്കുകയും ചെയ്‌തു.

പിന്നീട് ഉണ്ടായ കലാപത്തിൻെറ പ്രധാന കാരണം വ്യാജ വാർത്തകളുടെ പ്രചാരണമാണെന്ന് ഗവൺമെൻ്റും ഓഫ്‌കോമും പറയുന്നു. വ്യാജ വാർത്തകളുടെ പ്രചാരണവും കലാപങ്ങളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് ഓഫ്‌കോം കണ്ടെത്തി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ സുരക്ഷാ നിയമം നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. 2023 ഒക്ടോബറിൽ പാസാക്കിയ ഈ നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. എന്നിരുന്നാലും ശരിയായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുന്നതിന് മുമ്പ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇൻഡോ പസഫിക്കൻ മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനായി യുകെ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നു. പ്രസ്തുത വിഷയത്തിൽ ഇന്ന് കെയർ സ്റ്റാർമർ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സൈനിക സാമ്പത്തിക സാന്നിധ്യം ഈ മേഖലയിൽ വർദ്ധിപ്പിക്കുന്നതിലൂടെ ചൈനയുടെ ഈ മേഖലയിലെ കടന്നു കയറ്റം ചെറുക്കാനാണ് ഈ നീക്കം.


ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ റോയൽ നേവിയുടെ സാന്നിധ്യം വിപുലീകരിക്കുകയും പസഫിക് ദീപ് രാഷ്ട്രങ്ങളുമായി കൂടുതൽ സംയുക്ത പെട്രോളിങ് നടത്തുകയും ചെയ്യും. ലോകത്തിൻ്റെ മറുവശത്ത് തങ്ങളുടെ സഖ്യകക്ഷികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കെതിരെ യുകെയ്ക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ യോഗത്തിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുന്നതിനു മുൻപ് ഈ വിഷയത്തിലെ വിശദമായ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും.

നാവികസേനയുടെ പട്രോളിംഗ്, സമുദ്ര സുരക്ഷ, അനധികൃത മത്സ്യബന്ധനത്തിനെതിരെ പോരാടുക, ലോകത്തിലെ ഏറ്റവും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ദക്ഷിണ പസഫിക്കിനെ നശിപ്പിക്കുന്ന പ്രകൃതിദുരന്തങ്ങളോട് പ്രതികരിക്കുക എന്നിവ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെടും എന്നാണ് കരുതുന്നത്. നിലവിൽ ഇൻഡോ-പസഫിക്കിൽ യുകെയ്ക്ക് രണ്ട് പട്രോളിംഗ് കപ്പലുകൾ സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്. ദക്ഷിണ പസഫിക്ക് മേഖലയിലെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള മത്സരം അതിവേഗം മുന്നേറുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഈ മേഖലയിൽ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സൈനിക വത്കരണത്തെ കുറിച്ചുള്ള ആശങ്കകൾക്കും കാരണമാകുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരു സ്ത്രീയ്ക്കും രണ്ടു കുട്ടികൾക്കും കുത്തേറ്റ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയും എട്ട് വയസ്സുള്ള പെൺകുട്ടിയെയും രണ്ട് വയസ്സുള്ള ആൺകുട്ടിയെയും ആണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

കുത്തേറ്റ മൂന്നുപേരും ആശുപത്രിയിൽ തുടരുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മറ്റ് രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല . കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായും ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നവജാത ശിശുവിനെ ധാന്യ പെട്ടിയിലും പിന്നീട് സ്യൂട്ട് കേസിലും ഒളിപ്പിക്കുകയും കുട്ടി മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ കവൺട്രി സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനി കൊലപാതകത്തിന് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി . മലേഷ്യയിൽ നിന്നുള്ള 22 കാരിയായ ജിയ സിൻ ടിയോ താൻ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം മാർച്ചുമാസത്തിലാണ് സംഭവം നടന്നത് . ടിയോ താൻ ഗർഭിണിയാണെന്ന് പുറമെ വെളിപ്പെടുത്തിയിരുന്നില്ല.


വിദ്യാർത്ഥിനിയുടെ മുറിയിൽ ഒപ്പം താമസിച്ചിരുന്നയാൾ അവരുടെ കിടക്കയിൽ രക്തം പുരണ്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. പ്രസവത്തെ തുടർന്ന് കുളിമുറിയിൽ നിന്ന് പുറത്തു വരാൻ അവൾ വിസമ്മതിച്ചു. അടിയന്തിര വൈദ്യ സഹായത്തിനായി ആംബുലൻസും പാരാമെഡിക്കലുകളും എത്തിയെങ്കിലും അവൾ വൈദ്യസഹായം നിരസിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.


തൻ്റെ നവജാത ശിശുവിനെ ധാന്യപ്പെട്ടിയിൽ ഇട്ട് സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ചതിന് ജിയ സിൻ ടിയോ കൊലപാതക കുറ്റക്കാരനാണെന്ന് വാർവിക്ക് ക്രൗൺ കോടതിയാണ് കണ്ടെത്തിയത് . പ്രസവത്തിന് ശേഷം കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നും പെട്ടിയിലും ബാഗിലും വച്ചപ്പോഴും കുഞ്ഞ് ചലിക്കുന്നുണ്ടായിരുന്നുവെന്നും ടിയ പോലീസിനോട് പറഞ്ഞതായി പ്രോസിക്യൂട്ട് ചെയ്യുന്ന ഡേവിഡ് മേസൺ കെസി പറഞ്ഞു. മലേഷ്യയിലുള്ള തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിഞ്ഞാലുള്ള അപമാനഭയവും പഠനത്തെ ബാധിക്കുമോ എന്ന പേടിയുമാണ് കുട്ടിയെ ഉപേക്ഷിക്കാൻ കാരണമായി ടിയ പറഞ്ഞത്.

ജൂറി അവളുടെ വാദങ്ങളെ നിരസിക്കുകയും കൊലപാതകത്തിൽ അവൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. അവൾക്ക് സഹായം തേടാൻ ഒട്ടനവധി അവസരങ്ങൾ ഉണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു. എന്നാൽ തൻറെ കുഞ്ഞിനെ ആരും കണ്ടെത്താതിരിക്കാൻ സുഹൃത്തുക്കളോടും ആശുപത്രിയിലെ ഡോക്ടർമാരോടും പോലീസിനോടും അവൾ കള്ളം പറഞ്ഞത് ഗൗരവതരമായ കുറ്റമായാണ് കോടതി വിലയിരുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൊറിച്ചിലിനു കാരണമാകുന്ന ചുണങ്ങ് പോലുള്ള ത്വക്ക് രോഗങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നതായിയാണ് റിപ്പോർട്ടുകൾ. ഒരുതരം ചെറുപ്രാണി മൂലം ഉണ്ടാകുന്ന ഈ രോഗം ശാരീരിക സമ്പർക്കത്തിലൂടെയും വസ്ത്രങ്ങളിലൂടെയും പടരുകയും ചെയ്യും.


കോളേജ് ഹോസ്റ്റലുകൾ കെയർ ഹോമുകൾ തുടങ്ങി ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് വേഗത്തിൽ പടരുമെന്ന് റോയൽ കോളേജ് ഓഫ് ജിപിസ് (ആർസിജിപി) പറഞ്ഞു. പുറത്ത് പറയാൻ മടിയുള്ളതുകൊണ്ട് ആളുകൾ ചികിത്സിക്കാൻ മുന്നോട്ട് വരാത്തത് രോഗം കൂടുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും കാരണമാകും. ഈ രോഗം ഫലപ്രദമായി ചികിത്സിച്ചില്ലെങ്കിൽ ചർമ്മത്തിൽ കടുത്ത അണുബാധയ്ക്ക് കാരണമാകും.

ഇംഗ്ലണ്ടിൽ നിലവിൽ രോഗികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയെക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. കൂടാതെ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധനവും കാണിക്കുന്നുണ്ട്. എൻഎച്ച്എസ്സിന്റെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഈ വർഷം ഏപ്രിൽ വരെ മാത്രം 3689 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻവർഷം ഇത് 2128 ആയിരുന്നു. ഒന്നിച്ച് താമസിക്കുന്നവർക്ക് രോഗം വന്നാൽ എല്ലാവർക്കും ഒരേസമയം ചികിത്സ നടപ്പിലാക്കിയാൽ മാത്രമേ രോഗം പടരുന്നത് തടയാൻ സാധിക്കുകയുള്ളൂ. രോഗികൾ അവരുടെ വസ്ത്രങ്ങളും കിടക്കുകളും ഉയർന്ന താപനിലയിൽ കഴുകാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved