ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസ് ഭീതി അകലുന്നില്ല. ഓരോ ദിവസവും രോഗം കൂടുതൽ പേരിലേക്കു പടരുന്നതിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ എട്ടുപേർക്കാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറും ഉൾപ്പെടുന്നു.
വെസ്റ്റ് സസെക്സിലെ വർത്തിംങ്ങിലുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ജോലിചെയ്ത ജി.പി. ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനത്തിനു തടസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തെ ബ്രൈറ്റണിൽ രണ്ട് ജിപി സർജറികൾ രോഗബാധിതരുടെ സമ്പർക്കത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി അടച്ചിരുന്നു.
ബ്രിട്ടനിൽ ഇതുവരെ 1358 പേരെയാണ് രോഗബാധ സംശയിച്ച് പരിശോധകൾക്ക് വിധേയരാക്കിയത്. ഇതിൽ എട്ടുപേർക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളു. ഇവരെല്ലാം പ്രത്യേകം ഐസൊലേഷൻ സെന്ററുകളിലും വീടുകളിലുമായി ചികിൽസയിലാണ്. രോഗബാധയുടെ പശ്ചാത്തലത്തിൽ ബ്രൈറ്റണിൽ അഞ്ചു സ്കൂളുകളിൽ കൊറോണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ സ്കൂളിൽ വരാതെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്.
സ്വന്തം ലേഖകൻ
ലണ്ടൻ : സിയാരയ്ക്ക് പുറകേ ഡെന്നിസ് കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. കൊടുങ്കാറ്റ് ഈ ശനിയാഴ്ച യുകെ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇത് കൂടുതൽ ദുരിതങ്ങളിലേക്ക് യുകെയെ നയിച്ചേക്കാം. എന്നാൽ സിയാരയുടെ അത്രയും ശക്തമായിരിക്കില്ല ഡെന്നിസ് കൊടുങ്കാറ്റെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വരാനിരിക്കുന്ന കൊടുങ്കാറ്റ് കണക്കിലെടുത്ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വലിയ പ്രദേശങ്ങളിൽ ശനിയാഴ്ച യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയിൽ 50 മൈൽ വേഗതയിൽ കാറ്റ് വീശിയേക്കാം. ഒപ്പം വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നു.
ഡെന്നിസ് കൊടുങ്കാറ്റ് എത്തുന്നതോടെ ഗതാഗതവും വൈദ്യുതിയും വീണ്ടും തടസ്സപ്പെട്ടേക്കാം. തീരദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്നലെ യുകെയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. വിമാനങ്ങളും കടത്തുവള്ളങ്ങളും ട്രെയിനുകളും ഇപ്പോഴും യാത്രാതടസ്സം നേരിടുന്നു. വടക്കൻ അയർലൻഡിലും സ്‌കോട്ട്‌ലൻഡിലും ബുധനാഴ്ച വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച രാവിലെ 70 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിലുടനീളം ഉണ്ടായിരുന്നു.
800 ലധികം വീടുകൾക്ക് ഇപ്പോഴും വൈദ്യുതിയില്ല. ഇതാണ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
ഐൽ ഓഫ് വൈറ്റ് ദ്വീപിൽ 97 മൈൽ വേഗതയിൽ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഹാംപ്ഷെയറിൽ കാറിൽ മരം വീണ് 58 കാരൻ മരിച്ചിരുന്നു. ഇന്നലെ രാവിലെയും ലിവർപൂളിലും ഒരു മരണം ഉണ്ടായി. കനത്ത കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണാണ് 60കാരൻ മരിച്ചത്. വെയിൽസിൽ ഇപ്പോഴും യാത്രാ തടസ്സം തുടരുന്നു. ചില പ്രധാന റോഡുകൾ അടച്ചു. ഒപ്പം ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.
സ്വന്തം ലേഖകൻ
ഹൾലെ ഷോപ്പിൽ നിന്ന് കുട വാങ്ങാൻ കയറിയ 23കാരനായ കാസി ആണ് ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്.
ഫേസ്മാസ്ക് ധരിച്ചതിന്റെ പേരിൽ ‘ദയവായി താങ്കൾ എന്റെ അടുത്തേക്ക് വരരുത് ‘എന്ന് ഭീഷണിപ്പെടുത്തി ടെസ്‌കോയിലെ ജീവനക്കാരി തന്നെ അകറ്റി നിർത്തി.തെക്കു കിഴക്കൻ ഏഷ്യയിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിച്ച ശേഷം, കഴിഞ്ഞ 3വർഷമായി അക്കൗണ്ടിങ് പഠിക്കുന്നിടത്തേക്ക് തിരിച്ചെത്തിയതാണ് കാസി. യാത്രയിൽ ഉടനീളം കൊറോണ വൈറസ് ഭീതി നില നിൽക്കുന്നതിനാൽ മാസ്ക് ധരിച്ചിരുന്നു. ഹള്ളിൽ എത്തും വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
“24മണിക്കൂർ നീണ്ട സൗത്ത് ഈസ്റ്റ് ഏഷ്യ യാത്രക്ക് ശേഷം, ടെസ്‌കോയിൽ ഒരു കുട വാങ്ങാൻ കയറിയതാണ് ഞാൻ. ദൈവത്തെ ഓർത്തു അടുത്തുവരരുത് എന്ന് നിലവിളിച്ചു ഒരു പത്തു പതിനഞ്ച് അടി അകലത്തിൽ നിന്നാണ് എനിക്ക് സാധനം എടുത്തു തന്നത്. കടയിൽ മറ്റ് ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഞാൻ നാണം കെട്ട് വല്ലാതായി”.
ഇതിനെ പറ്റി ഞാൻ ഡ്യൂട്ടി മാനേജരോട് സംസാരിച്ചു. അപ്പോൾ അവർ ക്ഷമ പറഞ്ഞെങ്കിലും ഈ അനുഭവം ലോകത്തിനു മുന്നിൽ എത്തണം. എനിക്ക് അലര്ജി ഉള്ളതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം കൂടിയാണ് മാസ്ക് ധരിക്കുന്നത്. ഹള്ളിൽ ആരും മാസ്ക് ധരിക്കുന്നത് കണ്ടില്ലെങ്കിലും മാതാപിതാക്കളുടെ സ്ഥലത്തും ദോഹ എയർപോർട്ടിലുമെല്ലാം 50%ൽ അധികം പേർ മാസ്ക് ധരിച്ചിരുന്നു. എന്നാൽ അവർക്ക് നേരെ ആരും വിവേചനം കാണിക്കുന്നില്ല. ഭയമല്ല കരുതലും ജാഗ്രതയുമാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :-ബ്രെക്സിറ്റിനു ശേഷം യു കെ – യൂറോപ്പ്യൻ യൂണിയൻ ചർച്ചകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മത്സ്യമേഖല മാറിയിരിക്കുകയാണ്. ഇരുവരും തമ്മിൽ സമവായ ചർച്ചകൾക്ക് ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലെ മത്സ്യബന്ധന മേഖലകളിൽ ബ്രിട്ടീഷ് ബോട്ടുകൾക്ക് ആയിരിക്കും പ്രാമുഖ്യം നൽകുന്നതെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്സിറ്റിനു ശേഷമുള്ള ഒരു വർഷത്തെ പരിവർത്തന കാലയളവിൽ യൂറോപ്യൻ യൂണിയന്റെ കോമൺ ഫിഷറീസ് പോളിസി അനുസരിച്ചായിരിക്കും മത്സ്യ ബന്ധനത്തിലേർപ്പെടുക. ഓരോ രാജ്യത്തിന്റെയും തീരദേശമേഖലയിലെ 12 നോട്ടിക്കൽ മൈലിനു ശേഷമുള്ള സ്ഥലങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും മത്സ്യബന്ധനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഓരോ രാജ്യങ്ങൾക്കും എത്രത്തോളം മത്സ്യം പിടിക്കാമെന്നുള്ളത് ചർച്ച ചെയ്ത് തീരുമാനിക്കും.
ബ്രെക്സിറ്റിനു ശേഷം ഏകദേശം 200 നോട്ടിക്കൽ മൈൽ തീരമേഖല ബ്രിട്ടനു മാത്രമായി അവകാശപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ മത്സ്യത്തൊഴിലാളികൾ ബ്രെക്സിറ്റിനായി വാദിച്ചവരാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ ഇത് വലിയ ഒരു നഷ്ടം ആയി മാറും. യൂറോപ്യൻ യൂണിയൻ ബ്രിട്ടന് പൂർണ്ണ അവകാശം നൽകുന്നത് അനുകൂലിക്കാൻ സാധ്യതയില്ല.
അതോടൊപ്പംതന്നെ ബ്രിട്ടണിൽ പിടിക്കുന്ന മത്സ്യത്തിന്റെ പകുതിയോളം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്. 2018 – ൽ മാത്രം ബ്രിട്ടൻ 448, 000 ടൺ മത്സ്യങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ബ്രെക്സിറ്റിനു ശേഷം ഇത്തരം കയറ്റി അയക്കൽ നിലച്ചു ച്ചുപോയാൽ, അത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സാരമായി ബാധിക്കും. ഇരുവരും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്
ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ചൈനയിൽ 1016 ആയി. ഇതിനുപുറമേ ഫിലീപ്പീൻസിൽ ഒരാൾ മരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്കെത്തുന്നു. രോഗം പടരുന്നത് കുറയുകയാണെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ 100 നു മുകളിലാണ്.
യുഎഇയിൽ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പർക്കം പുലർത്തിയ ആൾക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാർക്കും ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ഇതുവരെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ കൊറോണ വൈറസ് ബാധ സംശയിച്ച 380 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 344 എണ്ണത്തിന്റെയും ഫലം നെഗറ്റിവ് ആണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ഇനി ‘കൊവിഡ് –19’ (Covid-19) എന്ന പേരിൽ അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.
ഷെറിൻ പി യോഹന്നാൻ
ഇനി ജോക്കർ എന്ന് പറയുമ്പോ എനിക്ക് ആദ്യം ഓർമ വരുന്നത് ആർതർ ഫ്‌ളെക്ക് എന്ന പേരായിരിക്കും. അത്രമേൽ പ്രേക്ഷനോട് സംവദിക്കുന്നുണ്ട് ഈ ജോക്കർ. നിരന്തരം ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ആർതർ എന്ന സ്റ്റാൻഡ്അപ്പ് കോമേഡിയന്റെ ജീവിതം ആണ് സിനിമ. ജോക്കർ ആയി ജീവിക്കുകയാണ് ജാക്വിൻ ഫീനിക്സ്. അസാധ്യ പ്രകടനം…. ഗൺ വൈലൻസും കൊലപാതകങ്ങളും ഉള്ള സിനിമ തന്നെയാണ് ജോക്കർ. അത്കൊണ്ട് എല്ലാ തരം പ്രേക്ഷകനും തൃപ്തിപ്പെടണമെന്നില്ല.
അത്രയും വലിയ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾക്കേ അത്ര ക്രൂരനായ ഒരാളാവാൻ കഴിയൂ. അതുതന്നെയാണ് സിനിമ പറയുന്നത്. ഒരു വില്ലൻ കഥാപാത്രത്തെ നായകനാക്കി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നില്ല. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മ. രണ്ടാം പകുതിയിലെ സീനുകളൊക്കെ അതിഗംഭീരമാണ്. ശക്തമായ പശ്ചാത്തലസംഗീതം. നാം നിലനിൽക്കുന്നുപോകുന്ന സിസ്റ്റത്തെ കൂടി ചോദ്യം ചെയ്യുന്നുണ്ട് സിനിമ.ക്ലൈമാക്സ് സീനുകൾ പറയുന്നതും അത് തന്നെ.
ഒരു മാസ്സ് സിനിമ അല്ല ജോക്കർ. വലിയ ഇമോഷൻസ് പ്രേക്ഷകന് മുന്നിൽ വെച്ചു നീട്ടുന്ന ചിത്രമാണ്. അറിയാതെ കൈയടിച്ചു പോകുന്ന സീനുകളുമുണ്ട്. പ്രേക്ഷക മനസിനെ കുത്തിതുളയ്ക്കുന്ന സീനുകളുമുണ്ട്. സിനിമ അതിന്റെ മുഴുവൻ സമയവും ആർതറിന്റെ മാനസിക വൈകാരിക തലങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്ലോ പേസിൽ കഥ പറഞ്ഞു പോകുമ്പോൾ അനാവശ്യ സീനുകൾ ഒന്നും തന്നെ ഉൾകൊള്ളിച്ചിട്ടില്ല. മികച്ച സിനിമയാണ് ജോക്കർ. എന്നാൽ എല്ലാ തരം പ്രേക്ഷകനും സ്വീകരിക്കണമെന്നില്ല. ഇത്തവണ ഓസ്കാറിൽ ജോക്കറിനെ കാത്ത് അനേക പുരസ്‌കാരങ്ങൾ ഇരിക്കുന്നു എന്നുറപ്പ്. ടോഡ് ഫിലിപ്സിന്റെ മാസ്റ്റർപീസ് വർക്ക് തന്നെയാണ് ജോക്കർ.
സ്വന്തം ലേഖകൻ
ലണ്ടൻ : സിയാര കൊടുങ്കാറ്റിൽ യുകെ ആടിയുലയുന്നു. അടുത്ത കൊടുങ്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. കനത്ത മഴയും 90 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും വ്യാപകമായ വെള്ളപ്പൊക്കവും യാത്രാ തടസ്സവും സൃഷ്ടിച്ചു. മരങ്ങൾ നിലംപതിച്ചു, കെട്ടിടങ്ങൾ തകർന്നു, നദികൾ കരകവിഞ്ഞു ഒഴുകിയതിനാൽ ചില വീടുകൾ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മോശം കാലാവസ്ഥയെ തുടർന്ന് കായിക മത്സരങ്ങൾ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങളും എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിൽ 675,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി കമ്പനികൾ അറിയിച്ചു.
കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയുടെ ചില ഭാഗങ്ങളിൽ 20സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ചില പ്രദേശങ്ങളിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒന്നര മാസത്തെ മഴ ലഭിച്ചു. ഇന്നും 20 സെന്റിമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. മാഞ്ചസ്റ്റർ വിമാനത്താവളത്തിലും 86 മൈൽ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. കുംബ്രിയയിൽ, 24 മണിക്കൂറിനുള്ളിൽ 177 മില്ലീമീറ്റർ മഴ ലഭിച്ചു. ഇംഗ്ലണ്ടിൽ 200 ലധികവും സ്കോട്ട്ലൻഡിൽ 60 ൽ അധികവും വെയിൽസിൽ 17ഉം വെള്ളപൊക്ക മുന്നറിയിപ്പുകളുണ്ട്.
റെയിൽവേ ട്രാക്കുകളിലെ വെള്ളപ്പൊക്കവും അവശിഷ്ടങ്ങളും പല ട്രെയിനുകളുടെയും കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി മാറി. റോഡുകളിൽ, ഈസ്റ്റ് യോർക്ക്ഷെയറിലെ ഹംബർ പാലം ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് അടച്ചത്. കെന്റിലെ ഡാർട്ട്ഫോർഡ് ക്രോസിംഗിലെ ക്വീൻ എലിസബത്ത് II പാലം ഗതാഗതതടസ്സം മൂലം അടച്ചിരിക്കുന്നു. കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം ശക്തമായ കാറ്റ് വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, തെക്കൻ തീരപ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ യെല്ലോ അലെർട്ട് ഉണ്ട്. ഇന്നും നാളെയും സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇംഗ്ലണ്ടിലെ ഗ്രിംസ്‌ബിയിൽ ടേക്ക് എവേ നടത്തുന്ന ഈ ചൈനീസ് ദമ്പതികൾ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുകയാണ്. തങ്ങളുടെ ചൈന സന്ദർശനത്തിനുശേഷം, തങ്ങളുടെ ഉപജീവന മാർഗമായ ടേക്ക് എവേ അടച്ചുപൂട്ടി രണ്ടാഴ്ച വീടിനു പുറത്തിറങ്ങാതെ ഉള്ള സ്വയം നിയന്ത്രണത്തിലാണ് ഇവർ. ഫ്രാങ്കീ ഫാനും, ഭാര്യ യുൻയാനുമാണു ഇത്തരത്തിൽ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ ഇവർ താമസിച്ചില്ലെങ്കിലും, ഇവർ രണ്ടാഴ്ചത്തെ മുൻകരുതൽ എടുത്തിരിക്കുകയാണ്. ഇവർക്ക് തിരികെ ബ്രിട്ടണിൽ എത്തിയപ്പോഴും അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നാലും തങ്ങളുടെ കസ്റ്റമേഴ്സിനെ സുരക്ഷയെ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് അവർ പറയുന്നു.
ചൈനീസ് ന്യൂഇയർ ആഘോഷങ്ങൾക്കായാ ണ് ഇവർ ചൈനയിലെ ഴാൻ ജിയാങ് സിറ്റിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി ആറിന് വീണ്ടും കട തുറക്കും എന്നാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് കൊറോണാ വൈറസിന്റെ ഭീഷണിമൂലം ഇത് നീട്ടുകയായിരുന്നു. തങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എങ്കിലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നത് എന്ന് ദമ്പതികൾ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം ഫെബ്രുവരി 21ന് വീണ്ടും ന്യൂ ഡയമണ്ട് എന്ന പേരിലുള്ള ഈ റസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കും. നിലവിൽ കൊറോണ വൈറസ് മൂലം 900 പേരാണ് ചൈനയിൽ മാത്രം മരണപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുകെയിൽ ഉടനീളം മൊത്തം എട്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും വേണ്ടതായ സുരക്ഷാക്രമീകരണങ്ങൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മറ്റും അകലം പാലിക്കണമെന്ന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്
ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 908 കടന്നു. 40,000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നാണ് ഇതുവരെയുള്ള കണക്ക്. ഇത് ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ ആകെ എണ്ണമാണ്. കൂടുതലും ചൈനയിൽ ആണ് എന്ന് മാത്രം.
ബ്രയിറ്റനിൽ ഉള്ള കൗണ്ടി ഓക് മെഡിക്കൽ സെന്ററിലെ ഒരു ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റിയിലുള്ള കൗണ്ടി ഓക് മെഡിക്കൽ ജിപി സർജ്ജറി താൽക്കാലികമായി അടച്ചിരിക്കുകയാണ്. പ്രസ്‌തുത ജിപി സർജ്ജറിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമെങ്കിൽ NHS നമ്പർ ആയ 111 ൽ ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. യുകെയിൽ രോഗം കണ്ടെത്തിയ എട്ടു പേരിൽ രണ്ട് പേർ ഹെൽത്ത് കെയർ ജീവനക്കാരാണ്.
എന്നാൽ രോഗനിർണയത്തിന് ശേഷം ജിപി സർജറി സന്ദർശിച്ച എത്ര പേരുണ്ടെന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വലിയ ഒരു മലയാളി കമ്മ്യൂണിറ്റി ഉള്ള സ്ഥലമാണ് ബ്രയിട്ടൻ. വിന്റർ കാലമായതിനാൽ ജിപി സന്ദർശനം കൂടുതൽ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ആശങ്ക സമീപ പ്രദേശത്തുള്ള മലയാളി സുഹൃത്തുക്കൾ പങ്കുവെച്ചത്. എന്നാൽ പൊതുസമൂഹത്തിന് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആദ്യമായി കൊറോണ വൈറസ് ബാധിച്ച വ്യക്തി ബ്രയിട്ടൻ സ്വദേശിയാണ്. ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ഇപ്പോൾ ഉള്ളത്.
കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തു മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.
കൊറണ വൈറസ് നിരീക്ഷണത്തിൽ ഉള്ളവർ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് ആണ് അയക്കുന്നത്. പതിനാല് ദിവസമാണ് നിരീക്ഷണം.
ലണ്ടന്‍: ഏഴു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാര. എന്നാല്‍ കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേസ് വിമാനം. ന്യൂയോര്‍ക്കില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറില്‍ 1,290 കിലോ മീറ്റര്‍ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂര്‍ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടയിടത്താണ് രണ്ടു മണിക്കൂര്‍ യാത്രാസമയം വിമാനത്തിന് ലാഭിക്കാന്‍ സാധിച്ചത്.
സമാനമായി മറ്റ് വിമാനങ്ങളും ഇതേ പോലെ യാത്രാസമയം ലാഭിച്ചെങ്കിലും ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ശനിയാഴ്ചയാണ് വിമാനം റെക്കോര്‍ഡിട്ടത്.
ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനം ഹീത്രു വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന കമ്പനിയുടെ വിമാനം ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തേക്കാള്‍ ഒരുമിനിറ്റ് മാത്രം വൈകി ഹീത്രു വിമാനത്താവളത്തിലെത്തി. ഞായറാഴ്ച കമ്പനിയുടെ മറ്റൊരു വിമാനവും ഇതേ പോലെ വേഗത്തില്‍ എത്തിയിരുന്നു.
അതേസമയം തിരിച്ച് ന്യൂയോര്‍ക്കിലേക്കുള്ള സഞ്ചാരം വിമാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാകും. എതിരായി വീശുന്ന കാറ്റിനെ അതിജീവിച്ച് വേണം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. അതിനാല്‍ സാധാരണ യാത്രാസമയത്തേക്കാള്‍ രണ്ടു മണിക്കൂറിലേറെ സമയം ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരും.
[ot-video]
Fastest across the Atlantic tonight from New York to London so far is #BA112 at 4hr56m. #VS4 in 4:57, and #VS46 in 4:59. https://t.co/gfYoHGV3Y6https://t.co/kMhjCqdEtt
If we’re not mistaken, BA now retakes the fastest subsonic NY-London crossing from Norwegian. pic.twitter.com/Sr1GPeAjuh
— Flightradar24 (@flightradar24) February 9, 2020
[/ot-video]